Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday 31 January 2015

മഞ്ഞള്‍ ചേര്‍ത്ത പാലിന്റെ ഗുണങ്ങള്‍

പുരാതനകാലം തൊട്ടേ ശരീരത്തിന് ഉത്തമമെന്ന് പറഞ്ഞുകേള്‍ക്കുന്ന രണ്ട് വസ്തുക്കളാണ് മഞ്ഞളും പാലും. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് ഇവ രണ്ടും. ശരീരസൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഇവ രണ്ടും ചേര്‍ന്നാല്‍ വിശേഷമാണ്. വിഷമയമായതും കൃത്രിമ നിറവും മണവും നല്‍കിയും സുന്ദരന്‍ ടിന്നുകളില്‍ വിപണിയിലെത്തുന്ന ഇന്നത്തെ ഹെല്‍ത്ത് ഡ്രിങ്കുകളേക്കാള്‍ എന്തുകൊണ്ടും ഏറെ മുന്നിട്ടുനില്‍ക്കുന്ന ഒരു പാനീയമായി മഞ്ഞള്‍-പാല്‍ മിശ്രിതത്തെ കാണാം. നമ്മുടെ ഭക്ഷണചര്യയില്‍ ഇതുള്‍പ്പെടുത്തുന്നതിലൂടെ പലതരം രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും ശരീരത്തിന് പ്രതിരോധിക്കാനാകും.

നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ പോന്ന ധാരാളം ഗുണങ്ങളുള്ള മഞ്ഞള്‍ ചേര്‍ത്ത പാല്‍ എങ്ങനെ ഉണ്ടാക്കുമെന്ന് ആദ്യം മനസ്സിലാക്കാം. ഒരിഞ്ച് വലുപ്പമുള്ള മഞ്ഞള്‍ കഷണം പാലില്‍ 15 മിനുട്ട് നേരത്തേക്ക് തിളപ്പിക്കുക. പിന്നീട് മഞ്ഞള്‍ കഷണം പാലില്‍ നിന്നെടുത്തുമാറ്റണം. ശേഷം ആ പാല്‍ അല്പം ചൂടാറ്റി കുടിക്കുക. നിത്യേന മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് ശീലമാക്കുന്നത് കൊണ്ട് ആരോഗ്യം മെച്ചപ്പെടുകയും ഒപ്പം വളരെ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഡോക്ടറെ സമീപിക്കുന്ന ശീലം കുറച്ച് കീശ കാലിയാക്കാതിരിക്കുകയും ആവാം. മഞ്ഞള്‍ ചേര്‍ത്ത പാലിനെക്കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ.

അര്‍ബുദംസ്തനം, ത്വക്ക്, ശ്വാസകോശം, പ്രോസ്‌റ്റേറ്റ്, വന്‍കുടല്‍ എന്നിവയിലുണ്ടാകുന്ന അര്‍ബുദത്തിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് കഴിയും. ഇതിലെ ആന്റി ഇന്‍ഫഌമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്. ഡിഎന്‍എയെ തകര്‍ക്കുന്നതില്‍ നിന്ന് ഇത് അര്‍ബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറക്കുകയും ചെയ്യുന്നു.

ഉറക്കമില്ലായ്മമഞ്ഞള്‍പാല്‍ ഇളംചൂടില്‍ കുടിക്കുന്നത് ഉറക്കമില്ലായ്മക്കും പരിഹാരമാണ്. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്.

ചുമയും ജലദോഷവുംമഞ്ഞള്‍ ചേര്‍ത്ത പാലിലുള്ള ആന്റിവൈറല്‍, ആന്റിബാക്റ്റീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ചുമ പോലുള്ള സാധാരണ അസുഖങ്ങളെയും പ്രതിരോധിക്കുന്നതാണ്. തൊണ്ടവേദനയ്ക്കും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുകവഴി ആശ്വാസം ലഭിക്കും.

സന്ധിവാതംപ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന അസുഖമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധിവാതം, സന്ധിവീക്കം എന്നിവ പരിഹരിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ ഉത്തമമാണെന്നാണ് പറയപ്പെടുന്നത്. വേദന കുറച്ച് സന്ധികളേയും പേശികളേയും വഴക്കമുള്ളതാക്കാന്‍ സാധിക്കുന്നതാണ് ഇതിന് കാരണം.

വേദനസംഹാരിനട്ടെല്ല്, ശരീരത്തിലെ സന്ധികള്‍ എന്നിവയിലുണ്ടാകുന്ന ഒട്ടുമിക്ക വേദനകളില്‍ നിന്നും ആശ്വാസം നല്‍കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. ശരീരത്തിലെ സന്ധികള്‍ക്ക് കൂടുതല്‍ ബലം പ്രദാനം ചെയ്യാന്‍ മഞ്ഞല്‍പാലിന് കഴിയും.

ആന്റിഓക്‌സിഡന്റ്കോശനാശനത്തിന് കാരണമാകുന്ന സ്വതന്ത്രറാഡിക്കലുകളെ ഇല്ലാതാക്കി കോശനാശനം തടയുന്ന തന്മാത്രകളാണ് ആന്റി ഓക്‌സിഡന്റുകള്‍. അത്തരം ആന്റി ഓക്‌സിഡന്റുകളുടെ ഒരു പ്രധാനകലവറയാണ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ മിശ്രിതം.

രക്തശുദ്ധീകരണത്തിന്ആയുര്‍വ്വേദപ്രകാരം രക്തശുദ്ധീകരണത്തിന് മികച്ചതാണ് മഞ്ഞള്‍പാല്‍. കൂടാതെ രക്തചംക്രമണത്തെ പുനരുജ്ജീവിപ്പിച്ച് ചംക്രമണം ഉയര്‍ത്താനും മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. ലിംഫാറ്റിക് സിസ്റ്റം, രക്തക്കുഴലുകള്‍ എന്നിവയിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും രക്തത്തെ കട്ടികുറഞ്ഞതാക്കാനും ഇതിന് കഴിയും.

കരളിനെ വിഷമുക്തമാക്കാന്‍ കരളിനെ വിഷമുക്തമാക്കാന്‍ മഞ്ഞള്‍പാലിന് സാധിക്കുന്നു. മാത്രമല്ല, കരളിന്റെ സുഖമമായ പ്രവര്‍ത്തനത്തിന് മഞ്ഞള്‍ ചേര്‍ത്ത പാല്‍ ഒരു മികച്ച പാനീയമാണ്. ലിംഫാറ്റിക് സിസ്റ്റത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും ഇതിന് ശേഷിയുണ്ട്.

കാല്‍സ്യം സമ്പുഷ്ടംകാല്‍സ്യത്തിന്റെ ഉറവിടമായ മഞ്ഞള്‍ ചേര്‍ത്ത പാല്‍ എല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്. എല്ലിന്റെ ആരോഗ്യത്തിനായി ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ ദിവസവും കുടിക്കാറുള്ളത് നമ്മളില്‍ കുറച്ച് പേര്‍ക്കെങ്കിലും അറിയുമായിരിക്കും. മഞ്ഞള്‍പാല്‍ അസ്ഥി തേയ്മാനത്തിനും പരിഹാരമാണ്. അസ്ഥിക്ഷതംം പരിഹരിക്കാനും ഈ പാനീയം നിര്‍ദ്ദേശിക്കാറുണ്ട്.

അണുനാശിനിആന്റിസെപ്റ്റിക് ശേഷിയുള്ള മഞ്ഞള്‍ ചേര്‍ത്ത പാല്‍ വയറ്റിലെ പുണ്ണ്, കുടല്‍ വീക്കം എന്നിവയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അള്‍സര്‍, അതിസാരം, ദഹനക്കേട് എന്നിവയ്ക്കും ഇത് പരിഹാരമാണ്.

സ്ത്രീകള്‍ക്കുംമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ആര്‍ത്തവേദനയ്ക്ക് മഞ്ഞള്‍പാല്‍ ഒരുത്തമ ഔഷധമാണ്. മാത്രമല്ല, ഗര്‍ഭിണികളായ സ്ത്രീകള്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് പ്രസവാനന്തരം ശരീരം അതിവേഗം പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നതിനും സുഖപ്രസവത്തിനും സഹായകമാണ്. കൂടാതെ മുലപ്പാല്‍ വര്‍ധിക്കാനും അണ്ഡാശയം വേഗം ചുരുങ്ങാനും ഈ പാല്‍ അത്യുത്തമമാണത്രെ.

സൗന്ദര്യവര്‍ധകംസൗന്ദര്യവര്‍ധനത്തില്‍ പാലിനും മഞ്ഞളിനുമുള്ള സ്ഥാനം പലര്‍ക്കും അനുഭവത്തില്‍ വന്നിട്ടുണ്ടാകും. മുഖക്കുരു മാറ്റാനും മറ്റും മുഖത്ത് മഞ്ഞളരച്ചിടുന്നത് ഒരു കാലത്ത് കൗമാരക്കാര്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രായഭേദമന്യേ പല സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും മഞ്ഞളും പാലും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മഞ്ഞള്‍-പാല്‍ മിശ്രിതം പലരും ഉപയോഗിച്ചിട്ടുണ്ടാകില്ല. അറിയാമോ, മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് ക്ലിയോപാട്ര മഞ്ഞള്‍ ചേര്‍ത്ത പാലില്‍ കുളിക്കുമായിരുന്നത്രേ. ചര്‍മ്മത്തിന്റെ തിളക്കത്തിന് ഈ മിശ്രിതം അവര്‍ കുടിക്കാറുമുണ്ടായിരുന്നു. ശരീരത്തിലെ ചുവപ്പ്കലകള്‍, ചെറിയ കുരുക്കള്‍ എന്നിവ മാറ്റാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലില്‍ കുതിര്‍ത്ത് വെച്ച പരുത്തി 15 മിനുട്ടോളം അവിടങ്ങളില്‍ വെക്കുന്നത് നല്ലതാണ്.

ഭാരം കുറക്കാന്‍തടികുറക്കാന്‍ ശ്രമിക്കുന്നവര്‍ ഈ മഞ്ഞള്‍ ചേര്‍ത്ത പാല്‍ മിശ്രിതം ഒന്ന് പരീക്ഷിച്ച് നോക്കൂ. ശരീരത്തിലെ കൊഴുപ്പിനെ കുറക്കുക വഴി ഭാരം കുറക്കാന്‍ ഇത് സഹായിക്കും.

ചൊറിയ്ക്കും പരിഹാരം

ദിവസവും ഒരു ഗ്ലാസ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് എക്‌സിമ അഥവാ വരട്ടു ചൊറി (കരപ്പന്‍) ഇല്ലാതാക്കും.

വെളുത്തുള്ളി

ഭക്ഷണസാധനങ്ങളില്‍ രുചിയ്ക്കുള്ള ചേരുവയെന്ന ഒറ്റ സ്ഥാനം മാത്രമല്ലാ, വെളുത്തുള്ളിക്കുള്ളത്. ഇത് നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. രോഗങ്ങള്‍ വരാതിരിക്കാന്‍ മാത്രമല്ലാ, ചര്‍മരോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയും കൂടിയാണ് വെളുത്തുള്ളി. ചര്‍മസുഷിരങ്ങളിലൂടെ ശരീരത്തിലെ വിഷവസ്തുക്കള്‍ പുറത്തു തള്ളാനുള്ള കഴിവ് വെളുത്തുള്ളി ജ്യൂസിനുണ്ട്. ഹൃദയത്തിനും വെളുത്തുള്ളി വളരെ നല്ലതാണ്. ഇതിലെ സള്‍ഫൈഡ്‌സ് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് കുറയ്ക്കുന്നു. ഇത് ബ്ലോക്കുണ്ടാകുന്നത് തടയുകയും ചെയ്യും.
പ്രമേഹമുള്ളവര്‍ ദിവസവും ഒരു വെളുത്തുള്ളിയല്ലി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ ഇന്‍സുലിന്‍ തോത് നിയന്ത്രിക്കും.
ചെവിവേദന മാറാന്‍ ഒന്നോ രണ്ടോ വെളുത്തുള്ളിയിട്ടു ചൂടാക്കിയ വെളിച്ചെണ്ണ ചെവിയിലൊഴിച്ചാല്‍ മതിയാകും. അല്ലെങ്കില്‍ വെളുത്തുള്ളി ഓയില്‍ വാങ്ങി ചൂടാക്കി ഉപയോഗിച്ചാലും മതി.
കോള്‍ഡ് മാറാന്‍ വെളുത്തുള്ളി തീയില്‍ ചൂടാക്കി കഴിച്ചാല്‍ മതിയാകും.
ദഹനപ്രശ്‌നങ്ങളുള്ളവര്‍ ഭക്ഷണത്തിന് ശേഷം ഒരല്ലി വെളുത്തുള്ളി കടിച്ചു തിന്നുന്നത് നല്ലതായിരിക്കും.
ഒടിഞ്ഞ എല്ലുകള്‍ ശരിയാക്കാന്‍ വെളുത്തുള്ളി ഓയില്‍ കൊണ്ട് മസാജ് ചെയ്യുന്നതു നല്ലതാണ്.
കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാൽ മതി. ക്രമം തെറ്റിയും വേദനയോടെയും കൂടി ആർത്തവത്തിന് വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് കഴിച്ചാൽ മതി. ശരീര സന്ധികളിൽ നീരും വേദനയും ഉള്ളപ്പോൾ വെളുത്തുള്ളി അരച്ച് പുരട്ടിയാൽ മതി. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള വെളുത്തുള്ളിയുടെ കഴിവും വളരെ വലുതാണ്. വെളുത്തുള്ളിയുടെ ഉപയോഗങ്ങള്‍ Botanical Name - Allium Sativumസംസ്‌കൃതം - ലശുനതമിഴ് - വെള്ളൈ പുണ്ഡുമലയാളം - വെള്ളുള്ളി പുരാതനകാലം മുതല്‍തന്നെ വെളുത്തുള്ളി ആഹാരപദാര്‍ത്ഥങ്ങളില്‍ ചേര്‍ത്തുവരുന്നു. വളരെ പോഷകമൂല്യമുള്ള ഒന്നാണിത്. ചുമയ്ക്കും ജ്വരത്തിനും വെളുത്തുള്ളിയെടുത്ത് അല്പം വെള്ളവും ചേര്‍ത്ത് നല്ലതുപോലെ ചതച്ച് ചാറെടുത്തു സമം പഞ്ചസാരയുമെടുത്ത് കലക്കി അതില്‍ നിന്നും ഓരോ സ്പൂണ്‍ വീതം കഴിക്കുക. പഴകിയ ആസ്ത്മയ്ക്ക് വിനാഗിരിയില്‍ വേവിച്ചെടുത്ത വെളുത്തുള്ളി, തേനും ചേര്‍ത്തരച്ച്, ഉലുവ കഷായത്തില്‍ പതിവായി സേവിക്കുക. ക്ഷയത്തിന് വെളുത്തുള്ളി സമം വീഴാലരിയും പശുവിന്‍ പാലില്‍ കാച്ചി കഴിക്കുക. തൊണ്ടവീക്കം വെളുത്തുള്ളി ചൂടാക്കി അതു ഭക്ഷിക്കുകയും അരച്ചു തൊണ്ടയില്‍ പുരട്ടുകയും ചെയ്യുക. രക്തസമ്മര്‍ദ്ദത്തിന് ആറു വെളുത്തുള്ളി തൊലികളഞ്ഞ് പാലില്‍ കാച്ചി ദിവസവും കഴിക്കുക. ഹൃദ്രോഗത്തിനും നല്ലതാണ്. പ്രമേഹരോഗികള്‍ക്ക് ദഹനക്കുറവും കാല്‍കഴപ്പും ഉള്ളപ്പോള്‍ ഒന്നോ രണ്ടോ വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ ദിവസവും കഴിക്കുക. മലശോധനക്കുറവും, വായുസ്തംഭനവും ഉള്ളപ്പോള്‍ 1. പെരുങ്കായം നെയ്യില്‍ വറുത്ത്, കുറച്ച് വെളുത്തുള്ളി, പുളി, ഉപ്പ്, കറിവേപേപ്പില എന്നിവ ചേര്‍ത്ത് ചമ്മന്തി ഉണ്ടാക്കി കഴിക്കുക.2. കുറേശ്ശെ വെളുത്തുള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ്, ദിവസേന ഭക്ഷണത്തിലൂടെ കഴിക്കുക. മുറിവ്, ചതവ് ഇവയ്ക്ക് വെളുത്തുള്ളി തൊലികളഞ്ഞ് നല്ലതുപോലെ അരച്ചു പുരട്ടി ശുദ്ധമായ തുണികൊണ്ട് കെട്ടുക. കര്‍ണ്ണരോഗങ്ങള്‍ക്ക് 1. രണ്ട് വെളുത്തുള്ളി തോലോടുകൂടി അരച്ച് ഒരു ഔണ്‍സ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത്, മൂന്നി ഉണങ്ങിയ മുളകും ചെറുതായി നുറുക്കിയിട്ട് കാച്ചി, ഉള്ളി ചുമക്കുമ്പോള്‍ വാങ്ങി ചൂടാറിയാല്‍ അരിച്ചെടുത്ത് സൂക്ഷിക്കുക. ഈ തൈലം മൂന്നു തുള്ളി വീതം ചെവിയില്‍ ഇറ്റിച്ചു പഞ്ഞി വെയ്ക്കുക. ഇപ്രകാരം കുറച്ചു ദിവസം തുടര്‍ന്നു ശീലിച്ചാല്‍ ചെവിമാന്ദ്യം, വേദന, എന്നിവയും മറ്റെല്ലാവിധ കര്‍ണ്ണരോഗങ്ങളും ശമിക്കും. 2. വെളുത്തുള്ളി ഉപ്പുവെള്ളവും തളിച്ച് ചതച്ചു പഴിഞ്ഞ നീര് ചെവിയില്‍ ഇറ്റിച്ചാല്‍ ചെവിവേദന ശമിക്കുന്നതാണ്. തീയില്‍ ചൂടാക്കി പിഴിഞ്ഞ നീരിറ്റിച്ചാലും മതി. സ്വരസാദം വെളുത്തുള്ളി സ്വരസം തേനുമായി കൂട്ടി ഓരോ സ്പൂണ്‍ വീതം ഒരു മാസം തുടര്‍ച്ചയായി ഉപയോഗിക്കുക. വളം കടിക്ക് കാല്‍ വിരലുകളുടെ ഇടയില്‍ ചൊറിച്ചിലും, വേദനയും, തൊലി പൊട്ടുകയും ചെയ്യുമ്പോള്‍ വെളുത്തുള്ളിയും സമം മഞ്ഞളും ചേര്‍ത്തരച്ച് ഒരാഴ്ച പുരട്ടിയാല്‍ ശമനം കിട്ടും. വെള്ളപ്പാണ്ട് മാറുന്നതിന് വെളുത്തുള്ളി തൊലി കളഞ്ഞു തേനിലിട്ടുവച്ച് 45 ദിവസം കഴിഞ്ഞ് ദിവസേന ഓരോ സ്പൂണ്‍ വീതം സേവിക്കുക. മൂത്ര തടസ്സത്തിന് വെളുത്തുള്ളി ചതച്ച് അടിവയറ്റത്തു വച്ചുകെട്ടുക ബുദ്ധിഭ്രമം വെളുത്തുള്ളിയോ, ചുമന്നുള്ളിയോ ചതച്ച് ഉള്ളം കാലുകളില്‍ വെച്ച് കെട്ടിയാല്‍ ബുദ്ധിഭ്രമവും, ജ്വരവും മാറും, ഉറക്കം ഉണ്ടാവുകയും ചെയ്യും. ബോധക്ഷയം കുരുമുളകും, വെളുത്തുള്ളിയും അരച്ച് നീര് ഞെക്കിപ്പിഴിഞ്ഞ് മൂക്കില്‍ ഇറ്റിച്ച് ഊതി കയറ്റുക. ബോധം തെളിയും. വാതവ്യാധികള്‍ മാറുന്നതിന് 1. മാഷതൈലത്തില്‍ വെളുത്തുള്ളി അരച്ചുചേര്‍ത്ത് കൈയില്‍ പുരട്ടുകയും, അതോടൊപ്പം ശതാവരിക്കിഴങ്ങും, ഉഴുന്നും കൂടി കഷായം വെച്ച് സേവിക്കുകയും ചെയ്താല്‍ അപബാഹുകം (കൈയിലുണ്ടാകുന്ന വാതം) ശമിക്കും. വെളുത്തുള്ളി അധികമായി സേവിച്ചുണ്ടാകുന്ന അജീര്‍ണ്ണത്തിന് രാമച്ചം, ചന്ദനം എന്നിവ കഷായം വച്ച് നെയ്യ് ചേര്‍ത്ത് സേവിക്കേണ്ടതാണ്. 2. വെളുത്തുള്ളിയുടെ നീരില്‍ വെളുത്തുള്ളി തന്നെ കല്‍ക്കമാക്കി കാച്ചിയ നെയ്യ് സേവിക്കുന്നത് സകലവിധ വാതരോഗങ്ങള്‍ക്കും ഗുണകരമാണ്. 3. വെളുത്തുള്ളി ചേര്‍ത്ത് കാച്ചിയ എണ്ണ എല്ലാവിധ വാതരോഗങ്ങള്‍ക്കും നല്ലതാണ്.

ഗര്‍ഭ പരിചരണം

ഒരോ മാസത്തിലും ആവശ്യമായ ഗര്‍ഭകാല പരിചരണം

മാസം1 : വിശ്രമം, ശീലിക്കേണ്ടവ, കട്ടികുറഞ്ഞതും ദഹിക്കാനെളുപ്പമുള്ളതുമായ ആഹാരം, പാല്‍, മധുരമുള്ള ആഹാരം.

മാസം 2 : മധുരരസ പ്രധാനമായ ആഹാരം ഇടയ്ക്കിടെ കഴിക്കുക. മലര്‍പ്പൊടി ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഛര്‍ദി കുറയ്ക്കും. ശതാവരിക്കിഴങ്ങ്, തിരുതാളിവേര് ഇവയിലേതെങ്കിലും ചേര്‍ത്തുണ്ടാക്കുന്ന പാല്‍ക്കഷായം നല്‍കാം. ഛര്‍ദി അധികമെങ്കില്‍ ചായ, കാപ്പി ഇവയുടെ ഉപയോഗം കുറയ്ക്കണം.

മാസം 3 : പാല്‍, വെണ്ണ, നെയ്യ് ഇവ അല്‍പാല്പ്പം നല്‍കാം. രണ്ടാംമാസത്തിലെ ഔഷധങ്ങളുപയോഗിക്കാം. അച്ചാറുകള്‍ ഒഴിവാക്കണം.

മാസം 4 : ഗര്‍ഭസ്ഥശിശുവിന്റെ മാംസപേശികളും മറ്റും വളര്‍ച്ച പ്രാപിക്കുന്നതിനാല്‍ മാംസ്യാംശം അധികമടങ്ങിയ പയറുവര്‍ഗങ്ങളോ, മല്‍സ്യം, ഇറച്ചി ഇവയോ ആഹാരത്തില്‍ അധികം ഉള്‍പ്പെടുത്തണം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍, വെണ്ണ, നെയ്യ് ഇവയും നല്‍കാം. ഓരിലവേര് പാല്‍ക്കഷായമായി നല്‍കാം.

മാസം 5 : കുട്ടിയുടെ ചലനം ഗര്‍ഭിണിക്ക് അനുഭവസ്ഥമാകും. മേല്‍പറഞ്ഞവ കൂടാതെ ശതാവരിക്കിഴങ്ങ് പാല്‍ക്കഷായമായി നല്‍കാം. അഞ്ചാംമാസം മുതല്‍ മലര്‍ന്നു കിടന്നുറങ്ങരുത്. കാരണം അത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തും. കൂടാതെ പൊക്കിള്‍ക്കൊടി ശിശുവിന്റെ കഴുത്തിനുചുറ്റും കുരുങ്ങാനും പ്രസവസമയത്ത് തടസ്സവും ശിശുമരണംതന്നെയുണ്ടാകാനും കാരണമാകും.

മാസം 6 : പോഷകമൂല്യമുള്ള ആഹാരം കഴിക്കണം. തഴുതാമയോ ഞെരിഞ്ഞിലോ ഇട്ടു തിളപ്പിച്ച വെള്ളമോ പാലോ ഇക്കാലത്തുണ്ടാകാനിടയുള്ള നീരില്ലാതാക്കും.

മാസം 7 : യവം ചേര്‍ത്തുണ്ടാക്കുന്ന പാല്‍ക്കഞ്ഞി, പച്ചക്കറികള്‍, കുറുന്തോട്ടിവേര് ചേര്‍ത്തുണ്ടാക്കുന്ന പാല്‍ക്കഷായം ഇവ നല്‍കാം. 45 ഗ്രാം കുറുന്തോട്ടി വേര് നാലു ഗ്ലാസ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് അര ഗ്ലാസ് ആക്കി അരിച്ച് അര ഗ്ലാസ് തിളപ്പിച്ച പാല്‍ ചേര്‍ത്ത് വൈകിട്ട് അഞ്ചുമണിക്ക് കുടിക്കാം. ഇത് ഏഴാംമാസം മുതല്‍ തുടര്‍ച്ചയായി പ്രസവം വരെ കഴിക്കാം. ചന്ദനവും രാമച്ചവും അരച്ച് വെണ്ണചേര്‍ത്ത് പുരട്ടുന്നത്, കുഴമ്പുപുരട്ടുന്നത്, വയറില്‍ ചൊറിച്ചില്‍, വിള്ളല്‍, വരകള്‍ ഇവയുണ്ടാകുന്നത് തടയും. ദേഹം മുഴുവന്‍ കുഴമ്പുപുരട്ടി മെല്ലെ തടവിയശേഷം കരിനൊച്ചിയില, പുളിയില, ആവണക്കില ഇവയിലേതെങ്കിലുമിട്ടു തിളപ്പിച്ച് തണുപ്പിച്ച ചെറുചൂടുവെള്ളം കൊണ്ടു കുളിക്കണം. ഇതു നടുവേദന, കാല്‍വണ്ണ ഉരുണ്ടുകയറുക, കാല്‍കഴപ്പ് എന്നിവ ഇല്ലാതാക്കും. ഇതു പ്രസവംവരെ ശീലിക്കുന്നത് സുഖപ്രസവത്തിനുതകും.

മാസം 8 : ആഹാരത്തില്‍ കുറേശ്ശെ നെയ്യ് ചേര്‍ത്തു നല്‍കാം. കഷായവസ്തി മലബന്ധം അകറ്റാനും വായുകോപമില്ലാതാക്കാനും സഹായിക്കും. തൈലവസ്തി നല്‍കുന്നത് നടുവേദനയും മറ്റും ഇല്ലാതാക്കും.

മാസം 9 : ചൂടോടെ പാല്‍ക്കഞ്ഞി അല്‍പം നെയ്യ് ചേര്‍ത്തു രാവിലെ കുടിക്കാം. പിച്ചുധാരണം അഥവാ (ധാന്വന്തരം) തൈലത്തില്‍ തുണിമുക്കി അടിവയറിലും യോനിപ്രദേശത്തും അല്‍പസമയമിടുക. ചെറിയ ചൂടുവെള്ളത്തില്‍ കുളിക്കാം.

ഗര്‍ഭിണി ആദ്യമാസംമുതല്‍ ഏഴുമാസംവരെ എല്ലാ മാസവും, ഏഴുമുതല്‍ 9-ാം മാസം വരെ രണ്ടാഴ്ച കൂടുമ്പോഴും പിന്നീടു പ്രസവംവരെ ആഴ്ചതോറും പരിശോധനാവിധേയയാകണം. ഓരോ പ്രാവശ്യവും ഭാരം, രക്തസമ്മര്‍ദം, ഗര്‍ഭാശയ വളര്‍ച്ച, ശിശുവിന്റെ ഹൃദയസ്പന്ദന നിരക്ക്, രക്തത്തിലെ പഞ്ചസായുടെ അളവ് എന്നിവ പരിശോധിക്കണം.

തഴുതാമ

തഴുതാമയുടെ ഔഷധഗുണങ്ങള്‍...

1. തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും...

2. വയസ്സാകുന്ന പ്രവര്‍ത്തനങ്ങളെ മന്ദീപിക്കുവാനും ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും...

3. പ്രതിരോധശക്തി വര്‍ധനയ്ക്ക്...

4. ടെന്‍ഷന്‍ കുറക്കാന്‍...

5. ഹൃദയ രോഗ നിവാരണത്തിന്, 

6. വിശപ്പുണ്ടാകാനും ദഹനപ്രക്രിയകളുടെ നല്ല പ്രവര്‍ത്തനത്തിനും...

7. സ്ത്രീ രോഗങ്ങള്‍ക്ക്, ആര്‍ത്തവ ചക്രക്രമീകരണങ്ങള്‍ക്ക്‌..

8. വയറിളക്കം ശമിപ്പിക്കാന്‍...

9. കിഡ്നിയിലെ നീര്‍കെട്ടിനും അതിന്റെ ശരിയായ പ്രവര്‍ത്തനത്തിനും.

10. കിഡ്നി അണുബാധ, കല്ല് ഇവ ഇല്ലാതാക്കാന്‍ ..

11. ലിവര്‍ സംബന്ധിയായ സിറോസീസിനും ജോണ്ടിസിനും മറ്റും. 

12. വയറ്റിലെ പുണ്ണുശമനത്തിന്..

13. ഗൌട്ടിനും ആര്‍ത്രൈറ്റിസ് നിവാരണത്തിനും.

14. നല്ല ശോധനക്ക്.

15 ശുക്ല വര്‍ദ്നക്കും അതിന്റെ ഗുണവര്‍ധനവിനും.

16. മൂത്ര സംബന്ധിയായ മിക്കവാറും പ്രശ്നങ്ങള്‍ക്ക്.

17. ആസ്ത്മ മുതലായ കഫരോഗ നിവാരണത്തിന്.

18. തളര്‍വാതം, നാഡീക്ഷയം ഇവക്കുള്ള ചികില്സയില്‍.

19. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറക്കാന്‍.

20. വിളര്‍ച്ചക്ക് എതിരായി.... 

മഞ്ഞപിത്തം

ഉഷ്ണകാലാവസ്ഥയില്‍ വളരെയധികം കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം . പ്രധാനമായും ശുചിത്വമില്ലായ്മയാണ് രോഗത്തിന് കാരണമാകുന്നത്. ത്വക്ക് , കണ്ണ് തുടങ്ങിയവയ്ക്ക് മഞ്ഞ നിറം ബാധിക്കുന്നതാണ് ഇതിന്‍റെ പ്രകടമായ രോഗലക്ഷണം.

കരളിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നിനാല്‍ മഞ്ഞപ്പിത്തം കാമല എന്നാണ് ആയുര്‍വേദത്തില്‍ അറിയപ്പെടുന്നത്. ദഹനപ്രക്രിയയെ സഹായിക്കുന്ന പിത്തരസത്തിന്‍റെ ഉത്പാദനത്തിലോ വിതരണത്തിലോ ഉണ്ടാകുന്ന തകരാറുകളാണ് മ‍ഞ്ഞപ്പിത്തം എന്ന രോഗത്തിന് കാരണമാകുന്നത്. പിത്തരസത്തിന് നിറം നല്‍കുന്ന വര്‍ണവസ്തുവായ ബിലിറൂബിനിന്‍റെ അളവ് രക്തത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് കണ്ണുകളിലും മറ്റും മഞ്ഞനിറം പ്രത്യക്ഷപ്പെടാന്‍ കാരണം.ഹെപ്പറ്റൈറ്റിസ്‌ എ , ഹെപ്പറ്റൈറ്റിസ്‌ ബി എന്നിങ്ങനെ മഞ്ഞപ്പിത്തം രണ്ടുതരത്തിലുണ്ട്‌ .യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണ് ഇത്.

മനുഷ്യശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം കരള്‍ നിര്‍മ്മിക്കുകയും അത് പിത്താശയത്തില്‍ സംഭരിച്ച് അവിടെനിന്നും അല്പാല്പമായി പിത്തനാളികവഴി ദഹനവ്യൂഹത്തിലെത്തുന്ന ഇത് ആഹാരം ദഹിപ്പിക്കുന്നതിന്‌ സഹായിക്കുന്നു. ഇങ്ങനെ നിര്‍മ്മിക്കുകയും വിതരണം നടത്തുകയും‍ ചെയ്യുന്ന പ്രക്രിയയുടെ തകരാറുമൂലം മഞ്ഞപ്പിത്തം ഉണ്ടാകുന്നു. പിത്തരസത്തിന്‌ നിറം നല്‍കുന്ന ബിലിറുബിന്‍ എന്ന ഘടകത്തിന്റെ 100 മി.ലി. രക്തത്തിലെ അളവ് സാധാരണ സമയങ്ങളില്‍ 0.2 മി.ലി മുതല്‍ 05 മി.ലി. വരെയാണ്‌. ഇതില്‍ കൂടുതലായി പിത്തരസം രക്തത്തില്‍ കലര്‍ന്നാല്‍ കണ്ണ്, ത്വക്ക്, നഖം എന്നീ ശരീരഭാഗങ്ങളിലും മൂത്രത്തിലും‍ മഞ്ഞനിറം ഉണ്ടാകുന്നു.

കണ്ണുകളില്‍ വെളുത്ത ഭാഗത്ത് (കണ്‍‍ജങ്‍ക്റ്റൈവ) ആദ്യമായി മഞ്ഞനിറം കാണപ്പെടുന്നു. ചിലപ്പോള്‍ നഖങ്ങള്‍ക്കടിയിലും മഞ്ഞനിറം കാണപ്പെടാം. ശരിയായ ചികിത്സാനിര്‍ണ്ണയവും ചികിത്സയും ആദ്യഘട്ടത്തില്‍ തന്നെ ലഭിച്ചില്ല എങ്കില്‍ രോഗം മൂര്‍ച്ഛിക്കുന്നതിനും രക്തത്തില്‍ ബിലിറുബിന്‍ 4 മില്ലീഗ്രാം മുതല്‍ 8 മില്ലീഗ്രാമോ അതില്‍ ക്കൂടുതലോ ഉണ്ടാകുന്നതിന്‌ ഇടവരുത്തുകയും ചെയ്യും. ഇങ്ങനെ രക്തത്തില്‍ ബിലിറുബിന്റെ അളവ് കൂടുമ്പോള്‍ അത് മൂത്രത്തിലൂടെ പുറത്തുപോകാന്‍ തുടങ്ങുന്നു. അതിന്റെ ഫലമായി മൂത്രം മഞ്ഞനിറത്തിലോ അളവ് കൂടുന്നതിനനുസരിച്ച് ചുവപ്പ് കലര്‍ന്ന നിറത്തിലോ കാണപ്പെടുന്നു. ക്ഷീണം, തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകള്‍, ആഹാരത്തിന്‌ രുചിയില്ലായ്മ, ഛര്‍ദ്ദി, കരളിന്റെ ഭാഗത്തു വേദന എന്നിവ അനുഭവപ്പെടുന്നു.

മഞ്ഞപ്പിത്ത രോഗബാധയുടെ ലക്ഷണങ്ങള്‍

1. കണ്ണിനും ത്വക്കിനും പുറമെ മലമൂത്രാദികള്‍ക്കും മഞ്ഞനിറം.2. വിശപ്പില്ലായ്‌മ3. ഛര്‍ദ്ദി4. ശരീരമാസകലം പുകച്ചില്‍5. കടുത്ത ദാഹം6. കഠിനമായ ക്ഷീണം 7. പനി8. സന്ധികളിലും പേശികളിലും വേദന

ആധുനിക ഗവേഷണഫലമായി മഞ്ഞപ്പിത്തത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

ഒബ്സ്ട്രക്ടീവ് ഹെപ്പറ്റൈറ്റിസ്

കരളില്‍ നിന്നും ചെറുകുടലിലേക്കുള്ള പ്രവാഹത്തിന്‌ തറ്റസ്സം ഉണ്ടാവുകയും അതിന്റെ ഫലമായി പിത്ത്രസം കെട്ടിക്കിടന്ന് രക്തത്തില്‍ വ്യാപിക്കുന്നതാണ്‌ ഈ രോഗത്തിന്റെ കാരണം. സള്‍ഫാഡൈയാസിന്‍ പോലെയുള്ള അലോപ്പതിമരുന്നുകളുടെ ഉപയോഗം ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. ഈ വിഭഗത്തിലെ മഞ്ഞപ്പിത്തത്തിന്‌ രോഗലക്ഷണങ്ങള്‍ വളരെ സാവധാനം മാത്രമാണ്‌ പ്രകടമാകുന്നത്. പിത്തവാഹിനിയില്‍ തടസ്സം ഗുരുതരാവസ്ഥയിലാണ്‌ എങ്കില്‍ 30മില്ലീഗ്രാം/100മില്ലീഗ്രാം എന്ന തോതില്‍ വരെ പിത്തരസ-രക്ത അനുപാതം ഉണ്ടാകാം. ഇത്തരം മഞ്ഞപ്പിത്തത്തില്‍, പിത്തരസത്തിലെ ഘടകങ്ങള്‍ ത്വക്ക്നടിയില്‍ വരെ വ്യാപിക്കുന്നതിനാല്‍ ശരീരമാസകലം അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകാറുണ്ട്. മലം വെളുത്തനിറത്തിലും മൂത്രം ചുവപ്പോ കറുപ്പോ നിറങ്ങളില്‍ ഉണ്ടാകാറുണ്ട്.

ഹിമോലിറ്റിക് ഹെപ്പറ്റൈറ്റിസ്

ചില രോഗങ്ങള്‍ (മലമ്പനി, രക്തക്കുറവ്),വൈറസ്, രാസപദാര്‍ത്ഥങ്ങള്‍ (കാര്‍ബണ്‍ ടെട്രാക്ലോറൈഡ്, ആള്‍ക്കഹോള്‍, ക്ലോറോഫോം, ഫോസ്‌ഫറസ്, ഫെറസ്, സള്‍ഫേറ്റ് എന്നിവ) മൂലം രക്തത്തിലുള്ള ശ്വേതരക്താണുക്കള്‍ നശിക്കുകയും, തത്ഫലമായി കരള്‍ കൂടുതലായി ബിലിറുബിന്‍ ഉത്പാദിപ്പിക്കുകയും ഇങ്ങനെ നിര്‍മ്മിക്കുന്ന ബിലിറുബിന്‍ പിത്തരസത്തിലൂടെ വിസര്‍ജ്ജിക്കുന്നതിന്‌ കര‍ളിന്‌ കഴിയാതിരിക്കുകയും ചെയ്യുന്നു. ആവശ്യത്തില്‍ക്കൂടുതലായി ഉത്പാദിപ്പിച്ച ബിലിറുബിന്‍ മൂത്രത്തിലൂടെ പുറത്തുകളയുന്നതിന്‌ വൃക്കകള്‍ക്ക് കഴിയാതിരിക്കുകയും ചെയ്താല്‍, ഇത് രക്തത്തില്‍ കെട്ടിക്കിടക്കുന്നതിന്‌ ഇടയാവുകയും ചെയ്യും. ഇങ്ങനെ രക്തത്തില്‍ കെട്ടിക്കിടക്കുന്ന ബിലിറുബിന്‍ മഞ്ഞപ്പിത്തം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം മഞ്ഞപ്പിത്തത്തില്‍ ചൊറിച്ചില്‍ ഉണ്ടായിരിക്കില്ല. മലം തവിട്ട്, ഓറഞ്ച് എന്നീ നിറങ്ങളില്‍ വിസര്‍ജ്ജിക്കുകയും ചെയ്യുന്നു.

ഇന്‍ഫെക്റ്റീവ് ഹെപ്പറ്റൈറ്റിസ്

ദഹനപ്രക്രിയയില്‍ പ്രോട്ടീനുകളുടെ വിഘടനം നടക്കുമ്പോള്‍ ഉണ്ടാകുന്ന സിസ്റ്റൈന്‍ എന്ന അമിനോ ആസിഡിന്റെ അഭാവം ലിവര്‍ സിറോസിസ് തുടങ്ങിയ രോഗങ്ങളും ഇത്തരത്തില്‍ പകരുന്ന മഞ്ഞപ്പിത്തത്തിന്‌ കാരണമാകുന്നു. ഇത് കരള്‍, പ്ലീഹ തുടങ്ങിയ അവയവങ്ങളില്‍ രോഗം ഉണ്ടാകുന്നതിന്‌ കരണമാകുന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങളായ അസ്വസ്ഥത,ക്ഷീണം എന്നിവ വളരെ പെട്ടെന്ന് കാണപ്പെടുന്നു. രോഗിയുടെ രക്തത്തിലും മലത്തിലും ഈ രോഗത്തിന്റെ അണുക്കള്‍ ഉണ്ടാകാറുണ്ട്. പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജനം, വൃത്തിഹീനമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, വെള്ളം എന്നീ മാധ്യമങ്ങള്‍ രോഗം നേരിട്ട് പകരുന്നതിന്‌ കാരണമാകുന്നു. മഞ്ഞപ്പിത്തരോഗിക്ക് കുത്തിവയ്ക്കുന്നതിന്‌ ഉപയോഗിച്ചതും അണുവിമുക്തമാക്കാത്തതുമായ സൂചി എന്നിവയുടെ ഉപയോഗവും രോഗം പരത്തുന്നതിന്‌ സഹായക ഘടകങ്ങളാണ്‌[1].

വൈറല്‍ ഹെപ്പറ്റൈറ്റിസ്

ചികിത്സകള്‍

അല്ലോപ്പതിയില്‍ ഹെപ്പറ്റൈറ്റിസ് എ ക്ക് പ്രത്യേക മരുന്നുകള്‍ ഇല്ല. രോഗലക്ഷണങ്ങള്‍ക്കൊത്തു ചികിത്സിക്കുകയാണ് ചെയ്യുന്നത്. ആയുര്‍വേദം,മഞ്ഞപ്പിത്തചികിത്സയില്‍ മറ്റേതു ചികിത്സാ ശാസ്ത്രത്തിനെക്കാള്‍ പ്രാധാന്യം നല്‍കുന്നു ഹോമിയോപ്പതിയിലും ചികിത്സ ലഭ്യമാണ്‌.

ആയുര്‍വേദചികിത്സ

ത്രിദോഷങ്ങള്‍ അനുസരിച്ച് മഞ്ഞപ്പിത്തം പിത്തജന്യമായ ഒരു രോഗമാണ്‌. ആഹാരവും മരുന്നുകളും പിത്തഹരങ്ങളായവ ഉപയോഗിക്കണം എന്ന് ആയുര്‍വേദം നിഷ്കര്‍ഷിക്കുന്നു. മഞ്ഞപ്പിത്ത രോഗചികിത്സയില്‍ വളരെ പ്രാധാന്യമുള്ള ഔഷധസസ്യം കീഴാര്‍നെല്ലിയാണ്‌. കീഴാര്‍നെല്ലി പാല്‍ക്കഷായം വച്ചുസേവിക്കുന്നത് രോഗകാലത്തും രോഗം വന്നതിനുശേഷവും വളരെയധികം ഫലംനല്‍കുന്നു. ഇതിന്‌ ശംഖുഭസ്മം ഏഴുദിവസം പ്രഭാതത്തില്‍ സേവിക്കുന്നത് നല്ലതാണ്‌. കൂടാതെ അമൃതിന്റെ നീര്‌ തേന്‍ ചേര്‍ത്തുകഴിക്കാം. ശംഖുപുഷ്പം മുലപ്പാലുചേര്‍ത്ത് അരച്ച് കണ്ണില്‍ ഒഴിക്കുന്നതും നല്ലതാണ്‌.

മത്സ്യം , മാംസം, എണ്ണ പലഹാരങ്ങള്‍ , മദ്യം , പുകവലി എന്നിവ പാടെ ഉപേക്ഷിക്കുക. ഉപ്പില്ലാത്ത ആഹാരം കഴിക്കുക. ഇളനീര്‍ വെള്ളം , കരിമ്പ് നീര്, മുന്തിരി നീര്, പാല്‍ , പഴവര്‍ഗ്ഗങ്ങള്‍ , മധുരം ഇവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക .

ദ്രാക്ഷാദി കഷായം, പുനര്‍നവാദി കഷായം, വാശാഗുളുച്യാദി കഷായം എന്നിവയ്ക്ക് പുറമെ ഒട്ടേറെ മരുന്നുകള്‍ ആയുര്‍വേദത്തില്‍ മഞ്ഞപ്പിത്തത്തിനെതിരെ ലഭ്യമാണ്.

ഔഷധങ്ങള്‍

വിപത്തിചൂര്‍ണ്ണം (മലശോധനയ്ക്ക് ഉപയോഗിക്കുന്നു)ധാത്രി ലേഹംധാത്ര്യാരിഷ്ടംകല്യാണഘൃതംനിംബത്രിഫലാദിക്വാദംപുനര്‍വാദികഷായംവാശനിംബാദികസ്ഹായംത്രിഫലാദികഷായംനാഗരപാല്‍ക്കഷായംചിത്രകാദി ചൂര്‍ണ്ണംത്രിവൃതാദിലേഹ്യംപഥ്യമണ്ഡൂരവടികയകൃതരിവൗഹംചിത്രകാദിലൗഹംപര്‍പ്പടാദ്യരിഷ്ടം

ദഹനത്തിനനുസരണം മാത്രമേ ആഹാരം കഴിക്കാവൂ. ഉപ്പ് ആഹാരത്തിലോ അല്ലാതയോ ഉപയോഗിക്കരുത്. ഇളനീര്‍, നെല്ലിക്കാനീര്‌, കരിമ്പിന്‍ നീര്‌, മുന്തിരിനീര്‌, മധുരം, പാല്‍, സൂചിഗോതമ്പ്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഇറച്ചി, മീന്‍, എണ്ണയുപയോഗിച്ചുകൊണ്ടുള്ള ആഹാരം മദ്യം ,പുകവലി തുടങ്ങിയവ നിര്‍ത്തേണ്ടതാണ്‌[1].

കീഴാര്‍നെല്ലി ഇന്തുപ്പ് ചേര്‍ത്ത് അരച്ചെടുത്ത് ചെറുനെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടിയെടുത്ത് വെറുംവയറ്റില്‍ വിഴുങ്ങുക.

കീഴാര്‍നെല്ലി സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. 

ശതാവരിക്കിഴങ്ങ് അരച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കാം. 

പഴുത്ത മാങ്ങ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം . 

മൈലാഞ്ചിയുടെ തളിരിലകളുടെ നീര് കുടിക്കുക. 

മാവിന്‍റെ തളിരിലകള്‍ അരച്ച് ഇളനീരില്‍ ചേര്‍ത്ത് രാവിലെ കഴിക്കുക. 

കരിമ്പിന്‍ നീരും നെല്ലിക്കാനീരും സമം ചേര്‍ത്ത് അതിരാവിലെ തന്നെ സേവിക്കുക. 

കീഴാര്‍ നെല്ലി, കഞ്ഞുണ്ണി വേര് എന്നിവ പശുവിന്‍ പാലില്‍ അരച്ചുകഴിക്കുക. 

പൂവാംകുരുന്നില വേര് പശുവിന്‍ പാലില്‍ അരച്ചു കഴിക്കുക. 

മാവിന്‍ തളിര്‍ ഇളനീര്‍ വെള്ളത്തിലരച്ച് സേവിക്കുക. 

തഴുതാമ വേര് പാലിലരച്ച് കലക്കി പഞ്ചസാര ചേര്‍ത്ത് കുടിക്കുക. 

കരിമുത്തിളിന്റെ ഇല പിഴിഞ്ഞ നീരും പാലും ചേര്‍ത്ത് കുടിക്കുക. 

ചിറ്റാമൃത്, മുന്തിരി, കരിമ്പ് ഇവയുടെ കഷായത്തില്‍ പഞ്ചസാര മേമ്പൊടി ചേര്‍ത്ത് കഴിക്കുക. 

ഒരുനുള്ള് ജീരകവും പൂവാംകുരുന്നിലയും കൂടി അരച്ച് പാലില്‍ കലക്കി രാവിലെ കഴിക്കുക,

ദിവസേന മഞ്ഞളും കറിവേപ്പിലയും കടുക്കത്തോടും ചതച്ചിട്ട് മോര് കുടിക്കുക.

വെളുത്ത നൊച്ചിവേര് അരച്ച് മോരില്‍ സേവിക്കുക.

ചിറ്റമൃത്, കരിമ്പ്, വേപ്പിന്‍തൊലി, മുന്തിരി എന്നിവ കൊണ്ടുള്ള കഷായത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

മുള്ളങ്കി പച്ചക്ക് ചവച്ച് തിന്നുക .

കീഴാര്‍ നെല്ലി അരച്ച് പാലിലോ ഇളനീരിലോ ചേര്‍ത്ത് അതിരാവിലെ കഴിച്ചാല്‍ മഞ്ഞപ്പിത്തം ഇല്ലാതാവും.

വേപ്പിലനീരും തേനും ചേര്‍ത്ത് രണ്ടുനേരം വീതം മൂന്നുദിവസം സേവിക്കുക.

പാവലിന്റെ ഇല പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രണ്ട് കായവും ചേര്‍ത്ത് ദിവസവും മൂന്ന് നേരം കഴിക്കുക.

മഞ്ഞപ്പിത്തമുള്ള കുട്ടികളെ രണ്ടുനേരം വെയില്‍ കൊള്ളിക്കുന്നത് നല്ലതാണ്. 

തേങ്ങാപാല്‍ ശരീരത്തില്‍ തേച്ച് പിടിപ്പിച്ച് മുഞ്ഞയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കുക. 

മഞ്ഞപ്പിത്തം ഉണ്ടോ എന്നറിയാന്‍ രാവിലെ എണീറ്റയുടന്‍ മൂത്രം ഒരു പാത്രത്തിലെടുത്ത് അതില്‍ ചോറ് ഇട്ടു നോക്കുക. കുറച്ച് കഴിഞ്ഞ് വറ്റ് മഞ്ഞ നിറമാകുന്നുവെങ്കില്‍ മഞ്ഞപ്പിത്തമുണ്ടെന്നര്‍ത്ഥം. കണ്ണിന്റെയുള്ളില്‍ മഞ്ഞ നിറം കാണുകയും കൈകളിലും കാലുകളിലും മഞ്ഞ നിറം അനുഭവപ്പെടുകയും ചെയ്യും.

ശതാവരി

ശതാവരി(Asparagus racemoses wild)അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു. ഇംഗ്ലീഷില്‍ അസ്പരാഗസ് (Asparagus) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇലകള്‍ നേർത്ത നൂലുകൾപോലെ കാണപ്പെടുന്ന ഒരു സസ്യമാണിത്. മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു. നല്ലൊരു ദഹനൗഷധിയായ ശതാവരി രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യവുമാണ്. 

•കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്, അപസ്മാരം, അര്‍ശ്ശസ്, ഉള്ളംകാലിലെ ചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്. •കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനും അള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. ‌•ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായും ഉപയോഗിക്കാം. •മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കുക. •ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത് പുരട്ടുകയും കഴിക്കുകയും ചെയ്യുക. •പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്. ശരീരപുഷ്ടിക്കും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നല്ലതാണ്. മുലപ്പാല്‍ ഉണ്ടാകാന്‍: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക. •കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.•പുളിച്ചുതികട്ടല്‍, വയറു വേദന: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത് അത്രതന്നെ വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.•വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചില്‍ എന്നിവ ശമിക്കും. •ശരീരത്തിന് കുളിര്‍മ്മ നല്കാനും ഗൃഹാന്തരീക്ഷം ഭംഗി കൂട്ടാനും ഉപയോഗിക്കുന്നു.•വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും. വാതരോഗത്തിനും കൈകാല്‍ ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനി തൈലത്തിന്റെയും മുഖ്യചേരുവയായ ശതാവരി അലങ്കാരച്ചെടിയുമാണ്. •സ്ത്രീകളില്‍ കാണുന്ന അസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനും സന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്‍ക്ക് കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.•15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹന സംബന്ധമായ അസുഖങ്ങള്‍ മാറും. •ശതാവരി കിഴങ്ങ് അടങ്ങിയ പ്രധാന ഔഷധങ്ങള്‍ സാരസ്വതാരിഷ്ടം മഹാചന്ദനാദി തൈലം, പ്രഫംജനം കുഴമ്പ്, അശോകഘൃതം, വിദര്യാദി കഷായം.

ആര്‍ത്തവ വിശദീകരണം

മകള്‍ അറിയേണ്ടതും അമ്മ പറയേണ്ടതും
ഡോ ലളിതാംബിക കരുണാകരന്‍

ഇവള്‍ വല്യ പെണ്ണായല്ലോ.മകള്‍ മുതിര്‍ന്നുവെന്നു മറ്റുള്ളവര്‍ പറയുമ്പോള്‍ അമ്മമാരുടെ നെഞ്ചിടിപ്പ് കൂടും. കൌമാരത്തിലേkക്ക് കാല്‍ വയ്ക്കുന്നതോടെ പെണ്‍കുട്ടികള്‍ സ്ത്രീ എന്ന നിലയിലെ വളര്‍ച്ചയിലേക്ക് അടുക്കുകയാണ്. ശാരീരികമായ മാറ്റങ്ങളെയും ആര്‍ത്തവത്തെയും മകള്‍ക്ക് ഉള്‍ക്കൊള്ളാനാവുമോ എന്നതാവും അമ്മയുടെ സംശയം. കൂട്ടുകാരികള്‍ പറഞ്ഞോ സ്കൂളിലെ ആരോഗ്യക്ളാസില്‍ നിന്നോ മകള്‍ ഇതെക്കുറിച്ച് അറിഞ്ഞോളും എന്ന് കരുതരുത്. കൂട്ടുകാരില്‍ നിന്നു കിട്ടുന്ന വികലമായ അറിവുകള്‍ കുട്ടിയില്‍ ഭീതി വളര്‍ത്താം. ആരോഗ്യ ക്ളാസില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ പൂര്‍ണമാകണമെന്നുമില്ല. അതുകൊണ്ടു തന്നെ അമ്മ തന്നെ എല്ലാ കാര്യങ്ങളും ശാസ്ത്രീയമായി മകള്‍ക്കു പറഞ്ഞു കൊടുക്കുന്നതാണ് നല്ലത്. അമ്മയ്ക്ക് ഇതിനു കഴിവില്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളോ അധ്യാപികമാരോ ആര്‍ത്തവത്തെപ്പറ്റി പെണ്‍കുട്ടികള്‍ക്ക് അറിവു നല്‍കണം.

1 ശാരീരിക മാറ്റങ്ങളെക്കുറിച്ച് എപ്പോള്‍ പറഞ്ഞു തുടങ്ങാം?
ഒമ്പത്-10 വയസെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ ശരീരത്തില്‍ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ പ്രായത്തില്‍ സ്തന വളര്‍ച്ചയുണ്ടാകും. ഒപ്പം കക്ഷത്തിലും ഗുഹ്യഭാഗത്തും രോമങ്ങള്‍ പ്രത്യക്ഷപ്പെടും. കുട്ടിയില്‍ ശാരീരികമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയാല്‍ മോള്‍ അമ്മയെപ്പോലെ വലുതാവുകയാണെന്നു പറഞ്ഞു മനസിലാക്കുക.

സാധാരണയായി കക്ഷത്തില്‍ രോമങ്ങള്‍ പ്രത്യക്ഷപ്പെട്ട് ആറു മാസത്തിനുള്ളില്‍ ആദ്യ ആര്‍ത്തവമുണ്ടാകും. ഒന്‍പത് വയസാകുമ്പോഴേക്കും കുട്ടിക്ക് ആര്‍ത്തവത്തെക്കുറിച്ച് അറിവ് നല്‍കാം. ഇതു കഴിവതും ലളിതമായി പറഞ്ഞു കൊടുക്കാന്‍ ശ്രദ്ധിക്കുക. മോള്‍ക്കു ചെറിയ വയറ്വേദനയുണ്ടാകും. പിന്നീട് പാന്റീസില്‍ രക്തം കണ്ടാല്‍ പേടിക്കേണ്ട ആവശ്യമില്ല. ഇതു മോള്‍ വലിയ ആളാകുന്നതിന്റെ തെളിവാണ്. ഇതിന് ആര്‍ത്തവമെന്നാ പറയുക. എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവം ഉണ്ടാകും. ഈ ദിവസങ്ങളില്‍ സാനിറ്ററി പാഡോ വൃത്തിയുള്ള തുണിയോ ഉപയോഗിച്ചാല്‍ മോള്‍ക്കു സാധാരണ പോലെ സ്കൂളില്‍ പോകാനും കളിക്കാനും കഴിയുമെന്നും കുട്ടിയോടു പറയുക.

2 എന്താണ് ആര്‍ത്തവം?
ഗര്‍ഭം ധരിക്കാനുള്ള വളര്‍ച്ചയിലേക്കു ശരീരമെത്തിയതിന്റെ അടയാളമാണ് ആര്‍ത്തവം. കൌമാരമെത്തുമ്പോഴേക്കും പെണ്‍കുട്ടികളുടെ ഗര്‍ഭാശയവും അണ്ഡാശയവും വളര്‍ച്ചയെത്തുന്നു. ഇതോടെ മാസത്തിലൊരിക്കല്‍ ഒരു അണ്ഡം പൂര്‍ണ വളര്‍ച്ചയെത്തും. ഗര്‍ഭപാത്രത്തിന്റെ ഉള്‍ഭാഗത്ത് എന്‍ഡോമെട്രിയം എന്ന ഒരു പാടയുണ്ട്. കൌമാരമെത്തുമ്പോള്‍ ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്താല്‍ ഈ പാട തടിക്കുകയും ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിനു തയാറാവുകയും ചെയ്യും. ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ ഇത് പൊഴിഞ്ഞു യോനിയില്‍ കൂടി രക്തത്തോടൊപ്പം പോകും. ഈ രക്തമാണ് ആര്‍ത്തവരക്തം. 28 ദിവസം കൂടുമ്പോഴാണ് ആര്‍ത്തവമുണ്ടാകുക. ഹോര്‍മോണിന്റെ വ്യതിയാനമനുസരിച്ച് ഒരാഴ്ച മുന്നോട്ടോ പിന്നോട്ടോ ഇതു മാറാം.

3 ആദ്യ ആര്‍ത്തവത്തിനു വേണ്ട തയാറെടുപ്പുകള്‍?
ശþരീരിക മാറ്റം കണ്ടു തുടങ്ങിയാല്‍ കുട്ടിക്കു സ്കൂളില്‍ വച്ചോ യാത്രയ്ക്കിടയിലോ ഏതു സമയത്തു വേണമെങ്കിലും ആദ്യ ആര്‍ത്തവമുണ്ടാകാമെന്നോര്‍ക്കുക. വയറു വേദനയനുഭവപ്പെട്ടാല്‍ അമ്മയോടു പറയണമെന്നോര്‍മിപ്പിക്കുക. പാഡോ തുണിയോ ഉപയോഗിക്കേണ്ട വിധം മകള്‍ക്കു പറഞ്ഞു കൊടുക്കണം. സ്കൂളില്‍ വച്ച് ആദ്യ ആര്‍ത്തവമുണ്ടായാലും പേടിക്കേണ്ട കാര്യമില്ലെന്നും പാഡ് ഉപയോഗിച്ചാല്‍ മതിയെന്നും പറയുക. ഈ വിവരം ടീച്ചറെ അറിയിക്കാനും പറയുക. ദീര്‍ഘ യാത്ര പോകുമ്പോള്‍ പാഡോ,തുണിയോ കൈയില്‍ കരുതാന്‍ മകളെ ഓര്‍മിപ്പിക്കുക.

4 എട്ട് വയസുള്ള കുട്ടിയില്‍ ശാരീരിക മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഇത്രയും നേരത്തേ ആര്‍ത്തവമുണ്ടാകുമോ?
ആഹാര രീതിയും ശരീരഘടനയും നേരത്തെ ആര്‍ത്തവമുണ്ടാകുന്നതിനു കാരണമാകും. ഫാസ്റ്റ്ഫുഡിന്റെ അമിത ഉപയോഗവും അമിതവണ്ണവും പെണ്‍കുട്ടികളില്‍ 10 വയസിലോ അതിനു മുമ്പോ ആര്‍ത്തവം ഉണ്ടþകാനിടയാക്കും. പാരമ്പര്യവും ഒരു ഘടകമാണ്. അമ്മയ്ക്ക് ആദ്യ ആര്‍ത്തവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കില്‍ മകള്‍ക്കും അതേ അവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ട്.

5 സമപ്രായത്തിലുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച് ആര്‍ത്തവമുണ്ടാകാന്‍ വൈകുന്നു. ഇതില്‍ പേടിക്കേണ്ടതുണ്ടോ?
പെണ്‍കുട്ടികളില്‍ പതിനാലു വയസിനുള്ളില്‍ ശാരീരികമായ മാറ്റങ്ങളൊന്നും കണ്ടു തുടങ്ങിയില്ലെങ്കില്‍ ചികിത്സ ആവശ്യമാണ്. പതിനാറു വയസിനുള്ളില്‍ ആര്‍ത്തവമുണ്ടായില്ലെങ്കിലും തീര്‍ച്ചയായും ഗൈനക്കോളജിസ്റ്റിനെ കാണണം.

ചിലരില്‍ ശാരീരികമായ മാറ്റങ്ങള്‍ കണ്ട് ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം ആദ്യ ആര്‍ത്തവമുണ്ടാകില്ല. ഇത്തരം അവസ്ഥയില്‍ മകളെ ഗൈനക്കോളജിസ്റ്റിനെ കാണിക്കുക.

6 ആര്‍ത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍?
വയറുവേദന, കാല്‍കഴപ്പ്, നടുവുവേദന എന്നിവയാണു പൊതുവെ ആര്‍ത്തവത്തോടനുബന്ധിച്ചു കണ്ടുവരുന്ന അസ്വസ്ഥതകള്‍. ചിലരില്‍ ആദ്യ ദിവസങ്ങളില്‍ ഛര്‍ദിയും തലകറക്കവും ഉണ്ടാകാറുണ്ട്. ആര്‍ത്തവത്തിന്റെ ആദ്യദിനത്തില്‍ മൂന്നു മുതല്‍ നാലുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വയറുവേദന സ്വാഭാവികമാണ്. ആര്‍ത്തവം തുടങ്ങി ആദ്യത്തെ ഒരു വര്‍ഷത്തിനു ശേഷമാണ് പൊതുവെ കടുത്ത വേദനയുണ്ടാകുക. ആര്‍ത്തവ രക്തത്തെ പുറംതള്ളുന്ന ഗര്‍ഭാശഭിത്തികള്‍ സങ്കോചിക്കുന്നതാണു വയറുവേദനയ്ക്കു കാരണം. ചൂടുവെള്ളം നിറച്ച പാത്രമോ ഹോട്ട് ബാഗോ അടിവയറ്റിനു മുകളില്‍ പിടിക്കുന്നതു വയറുവേദനയകറ്റാന്‍ നല്ലതാണ്. ആര്‍ത്തവസമയത്തു രക്തം കാണുന്നതിന് 24 മണിക്കൂര്‍ മുമ്പും 24 മണിക്കൂര്‍ ശേഷവും വയറുവേദന നീണ്ടു നിന്നാല്‍ ചികിത്സ തേടണം.

7 ആര്‍ത്തവ ദിനങ്ങളില്‍ ശുചിത്വം ഉറപ്പാക്കേണ്ടതെങ്ങനെ?
ആര്‍ത്തകാലത്തു ശരീര ഭാഗങ്ങള്‍ ശുചിത്വത്തോടെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞു കൊടുക്കണം. ആര്‍ത്തവമടുക്കുന്ന ദിവസങ്ങളില്‍ യോനീഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യണം. ഇളം ചൂടുവെള്ളമുപയോഗിച്ച് ഇടയ്ക്കിടെ യോനീഭാഗം വൃത്തിയായി കഴുകുക. ജലാംശം തങ്ങി നില്‍ക്കാന്‍ അനുവദിക്കരുത്.
തുണിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഉപയോഗശേഷം സോപ്പിട്ടു വൃത്തിയാക്കിയ ശേഷം ചൂടുവെള്ളത്തില്‍ കഴുകി അണുവിമുക്തമാ ക്കണം. ഇതു വെയിലത്തിട്ട് ഉണക്കിയെടുക്കാന്‍ ശ്രദ്ധിക്കുക.ആര്‍ത്തവ ദിവസങ്ങളില്‍ രണ്ടുനേരം കുളിക്കുന്നതാണു നല്ലത്. ഇളംചൂട് വെള്ളത്തില്‍ കുളിക്കുന്നത് ഉന്മേഷം പകരും.

സാനിറ്ററി നാപ്കിന്റെ ഉപയോഗം ആരോഗ്യത്തിനു ദോഷം ചെയ്യുമോ?
ഓരോരുത്തരുടെയും സൌകര്യമനുസരിച്ചു പാഡോ തുണിയോ ഉപയോഗിക്കാം. സാനിറ്ററി നാപ്കിന്റെ ഉപയോഗം പൊതുവെ ദൂഷ്യഫലമൊന്നുമുണ്ടാക്കില്ല. എന്നാല്‍, ദിവസം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരേ പാഡ് ഉപയോഗിക്കുനന്ത് ആരോഗ്യകരമല്ല. കൂടുതല്‍ നേരമുള്ള ഉപയോഗം ഇന്‍ഫെക്ഷനു കാരണമാകും. അധികം രക്തം പോകുന്നില്ലെങ്കില്‍ പോലും ആറ് മണിക്കൂര്‍ വരെ ഉപയോഗിക്കുന്നതാണ് ഉത്തമം. ഒരു ദിവസം നാല് തവണ വരെ പാഡ് മാറ്റാം. നനഞ്ഞ പാഡ് ഉപയോഗിക്കാന്‍ പാടില്ല. വൃത്തിയായി കഴുകി ജലാംശം ഒപ്പിയെടുത്ത ശേഷം പാഡ് വയ്ക്കുക. ചര്‍മത്തിന്റെ പ്രത്യേകത യനുസരിച്ചു ചിലതരം പാഡുകള്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. അലര്‍ജിയുണ്ടായാല്‍ ആ ബ്രാന്‍ഡിന്റെ ഉപയോഗം നിര്‍ത്തുക.

9 ആര്‍ത്തവത്തിലെ അമിത ര്കതസ്രാവം എങ്ങനെ തിരിച്ചറിയാം?
പൊതുവെ 80 മില്ലി ലീറ്റര്‍ രക്തമാണ് ഒരു ദിവസം നഷ്ടപ്പെടുക. ദിവസം നാലു പാഡ് വരെ മാറ്റാം. ആറു മണിക്കൂറിനുള്ളില്‍ മാറ്റിയിട്ടും വസ്ത്രങ്ങളില്‍ രക്തമാവുന്നുണ്ടെങ്കില്‍ അമിത രക്തസ്രാവമാണെ ന്നു കണക്കാക്കണം. ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ടു പാഡ് മാറ്റേണ്ടി വരുന്നുണ്ടെങ്കിലും ഏഴു ദിവസത്തില്‍ കൂടുതല്‍ രക്തസ്രാവമുണ്ടായാലും ചികിത്സ തേടണം.

തലച്ചോറിലെ ഹോര്‍മോണുകളുടെ വ്യതിയാനമാണ് അമിത രക്തസ്രാവത്തിനു കാരണം. ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ അയണ്‍ ടാബ്ലറ്റ് കഴിച്ചു പരിഹരിക്കാവുന്നതേയുള്ളൂ. ഗര്‍ഭാശയ സംബന്ധമായ അവയവങ്ങളുടെ നീര്‍ക്കെട്ട്, ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശയത്തിലെ അര്‍ബുദം, സിസ്റ്റ്, ഗര്‍ഭപാത്രത്തിന്റെ വൈകല്യം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും അമിത രക്തസ്രാവം ഉണ്ടാകും. അമിത രക്തസ്രാവമുണ്ടെങ്കില്‍ കഴിയുന്നത്ര വേഗം ഗൈനക്കോളജിസ്റ്റിനെ കാണുക.

10 രക്തസ്രാവം കുറയുന്നത് ആരോഗ്യത്തിലെ തകരാറു മൂലമാണോ?
ഓരോരുത്തരുടെയും ശരീരഘടനയനുസരിച്ച് ആര്‍ത്തവകാലത്തെ രക്തസ്രാവത്തില്‍ വ്യത്യാസമുണ്ടാകും. പൊതുവെ അഞ്ച് ദിവസമാണ് ആര്‍ത്തവ രക്തം പോകുക. ഇതു രണ്ടോ മൂന്നോ ദിവസമായി ചുരുങ്ങിയാല്‍ പേടിക്കേണ്ടതില്ല. അതേ സമയം രണ്ടോ മൂന്നോ മാസം കൂടുമ്പോഴേ രക്തസ്രാവമുള്ളൂ എന്നതിനൊപ്പം പ്രത്യേക ശാരീരിക മാറ്റങ്ങളും കണ്ടാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭാരം അമിതമായി കൂടുക,കഴുത്തിലും കക്ഷത്തിലും കറുപ്പ് നിറം കാണുക, മുഖത്തും ശരീരത്തിലും അമിതമായ രോമ വളര്‍ച്ച എന്നിവ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്ന രോഗത്തിന്റെ ലക്ഷണമാവാം. ഇത്തരം അവസ്ഥയില്‍ ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ശ്രദ്ധിക്കുക.

11 ആര്‍ത്തവസമയത്തു സ്തനങ്ങളില്‍ വേദന അനുഭവപ്പെടുന്നതു കാര്യമായി എടുക്കേണ്ടതുണ്ടോ?
ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പോ ആര്‍ത്തവദിവസങ്ങളിലോ സ്തനങ്ങളില്‍ വേദനയുണ്ടാകുന്നതിനു കാരണം ഹോര്‍മോണ്‍ വ്യതിയാനമാണ്. ഇതു സ്തനാര്‍ബുദമോ മറ്റു രോഗങ്ങള്‍ മൂലമോ ആണെന്നു ഭയപ്പെടേണ്ടതില്ല. അസഹനീയമായ വേദനയാണെങ്കില്‍ ഡോക്ടറുടെ ചികിത്സ തേടാം.

12 ആര്‍ത്തവം ക്രമം തെറ്റുന്ന അവസ്ഥയില്‍ എപ്പോള്‍ ചികിത്സ തേടണം?
ആര്‍ത്തവമുണ്ടായി ആദ്യ രണ്ട് വര്‍ഷം ഇരുപത്തെട്ട് ദിവസം എന്ന കണക്കില്‍ ആര്‍ത്തവം വരണമെന്നില്ല. ചെറിയ വ്യത്യാസങ്ങളൊക്കെ സാധാരണമാണ്. 35 ദിവസം വരെ ഇടവേളയുണ്ടാകാം. എന്നാല്‍, ഇതില്‍ കൂടിയ ഇടവേളയുണ്ടായാല്‍ ഗൈനക്കോളജിസ്റ്റിനെ കാണുക.

13 രക്തം പോകുന്നതു വിളര്‍ച്ചയുണ്ടാകാന്‍ കാരണമാകുമോ?
നല്ല ആരോഗ്യവും ആവശ്യത്തിനു ഹീമോഗോബിനുമുള്ള ഒരു കുട്ടിക്കു സാധാരണ നിലയിലുള്ള ആര്‍ത്തവം പ്രശ്നമൊന്നുമുണ്ടാക്കില്ല. അതേ സമയം അനീമിയയുള്ള കുട്ടികളില്‍ രക്തനഷ്ടം വിളര്‍ച്ച കൂട്ടുകയും ക്ഷീണമുണ്ടാക്കുകയും ചെയ്യും. ആര്‍ത്തവകാലത്ത് അനീമിയയുള്ളവര്‍ ഗര്‍ഭിണിയാകുമ്പോഴും അനീമിയ ഉണ്ടാകും.

14 ആര്‍ത്തവകാലത്തു ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടോ?
വളരുന്ന പ്രായമായതുകൊണ്ട് ആദ്യ ആര്‍ത്തവമുണ്ടാകുന്നതിന് ഒന്നോ രണ്ടോ വര്‍ഷം മുമ്പേ തന്നെ പെണ്‍കുട്ടികള്‍ക്കു കൂടുതല്‍ പോഷകാഹാരം ആവശ്യമായി വരാം. കൂടുതല്‍ പ്രോട്ടീനും ഇരുമ്പും കിട്ടുന്നതിനായി പാല്‍, മുട്ട, ഇലക്കറികള്‍ തുടങ്ങിയവ കൂടുതലായി നല്‍കാം. രക്തത്തില്‍ ഹീമോഗോബിന്റെ കുറവുള്ളവരും വിളര്‍ച്ചയുള്ളവരും ഇരുമ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കണം. മാംസാഹാരം ഇരുമ്പിനാല്‍ സമ്പുഷ്ടമാണ്.

ആര്‍ത്തവകാലത്തു ലഘുവും പോഷകഗുണമുള്ളതുമായ ആഹാരം വേണം മകള്‍ക്കു നല്‍കാന്‍. രക്തനഷ്ടം പരിഹരിക്കുന്നിനും ഊര്‍ജം ലഭിക്കുന്നതിനുമായി ബീറ്റ്റൂട്ട്, മുന്തിരി, കാരറ്റ്, മാതളനാരങ്ങ എന്നിവയുടെ നീര് കുടിക്കുന്നതു നല്ലതാണ്.

15 ആര്‍ത്തവം ഉണ്ടാകാത്തതിനുള്ള കാരണങ്ങള്‍?
പതിനാറ് വയസിനുള്ളില്‍ ആദ്യ ആര്‍ത്തവമുണ്ടായില്ലെങ്കില്‍ ശാരീരികമായ തകരാറുകളാകും കാരണം. രണ്ട് തരത്തിലുള്ള അവസ്ഥയുണ്ട്. ആദ്യത്തെ വിഭാഗത്തിലുള്ളവര്‍ക്കു പന്ത്രണ്ട്- പതിമൂന്ന് വയസെത്തുമ്പോഴും സ്തന വളര്‍ച്ചയോ രോമവളര്‍ച്ചയോ ഉണ്ടാവില്ല. ഇവര്‍ 15-16 വയസെത്തുമ്പോഴും ആര്‍ത്തവമുണ്ടാവില്ല.

ചിലരില്‍ സ്തന വളര്‍ച്ചയും രോമ വളര്‍ച്ചയുമുണ്ടാവും. ഇവര്‍ക്ക് എല്ലാ മാസവും വയറുവേദനയുണ്ടാകും. ഈ കുട്ടികളില്‍ കൃത്യമായി ആര്‍ത്തവമുണ്ടാകുന്നുണ്ട്. എന്നാല്‍, പുറത്തേക്കു പോകാനാവാതെ ആര്‍ത്തവരക്തം കെട്ടിക്കിടക്കുന്നതാവും കാരണം. ക്രിപ്റ്റോമെനോറിയ എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്നത്. ഇത്തരം ലക്ഷണം കണ്ടാല്‍ ഡോക്ടറുടെ ചികിത്സ തേടാന്‍ മടിക്കരുത്. അള്‍ട്രാ സൌണ്ട് പരിശോധന വഴിയും ക്രിപ്റ്റോമെനോറിയ തിരിച്ചറിയാന്‍ സാധിക്കും. ചെറിയ ശസ്ത്രക്രിയ വഴി ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. സ്തന വളര്‍ച്ചയും രോമ വളര്‍ച്ചയുമുള്ള ചില പെണ്‍കുട്ടികളില്‍ ഗര്‍ഭപാത്രമുണ്ടാവില്ല. ഇവരില്‍ ഒരിക്കലും ആര്‍ത്തവമുണ്ടാകുകയില്ല. അണ്ഡാശയമുള്ളതുകൊണ്ടു ദാമ്പത്യ ജീവിതം നയിക്കാനാവും. എന്നാല്‍ ഗര്‍ഭപാത്രമില്ലാത്തതു കൊണ്ടു ഗര്‍ഭം ധരിക്കാന്‍ കഴിയില്ല.

16 ആര്‍ത്തവത്തിനു ശേഷം വണ്ണം കൂടുന്നത് ആരോഗ്യ തകരാറ് മൂലമാണോ?
ആര്‍ത്തവമുണ്ടായതിനു ശേഷം പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്തു വിശപ്പ് കൂടുതലായിരിക്കും. ബേക്കറി ഭക്ഷണ പദാര്‍ഥങ്ങളും ജങ്ക് ഫുഡും കൂടുതല്‍ കഴിക്കുന്നത് ഭാരം കൂട്ടാനിടയാക്കും. ഇത്തരം ഭക്ഷണം പരമാവധി ഒഴിവാക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണം, മധുരപദാര്‍ഥ ങ്ങള്‍ എന്നിവയ്ക്കു പകരം ഫൈബര്‍ അടങ്ങിയ സാലഡ്സ് പോലുള്ള ഭക്ഷണം അവര്‍ക്കു നല്‍കുക.

17 ആര്‍ത്തവം മാറ്റിവയ്ക്കുന്നതിനായി ഗുളിക കഴിക്കുന്നത് ആരോഗ്യപ്രശ്നമുണ്ടാകുമോ?
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ചെറിയ കാലയളവിലേക്കു വേണ്ടി മാത്രമായി ആര്‍ത്തവം മാറ്റി വയ്ക്കാന്‍ ഡോക്ടറുടെ നിര്‍ദേശാനു സരണം ഗുളിക കഴിക്കുന്നതില്‍ തെറ്റില്ല.

18 ആര്‍ത്തവകാലത്തു ദേഷ്യം കൂടുതലായി കാണുന്നു?
ആര്‍ത്തവത്തിനു മുമ്പുള്ള ദിവസങ്ങളിലും ആര്‍ത്തവ ദിവസങ്ങളിലും വിഷാദവും ദേഷ്യവും ഉണ്ടായാല്‍ പേടിക്കേണ്ട കാര്യമില്ല. ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ എന്നീ ഹോര്‍മോണുകളിലുള്ള വ്യതിയാനം മൂലമാണിത്.

19 അമ്മയില്ലാത്ത കുട്ടികളെ എങ്ങനെയാണ് ഇക്കാര്യം പറഞ്ഞു മനസിലാക്കുക?
മകളോട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ അച്ഛന്മാര്‍ക്കു മടിയുണ്ടാവുക സ്വഭാവികം. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളെയാരെങ്കിലും ഈ ചുമതലയേല്‍പ്പി ക്കുക. എന്തും തുറന്നു പറയാനുള്ള അടുപ്പം ചെറുപ്പം മുതല്‍ പെണ്‍മക്കളില്‍ വളര്‍ത്തിയെടുക്കാന്‍ അച്ഛന്മാര്‍ ശ്രമിക്കണം.

20 ആര്‍ത്തവമുണ്ടായിക്കഴിഞ്ഞു മകള്‍ക്കു നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടതുണ്ടോ?
ഇനി മുതല്‍ കളിക്കാനും പുറത്തു പോകാനുമൊന്നും പാടില്ല എന്ന തരത്തിലുള്ള നിയന്ത്രണങ്ങളുടെ ആവശ്യമില്ല. ശാരീരികമായ മാറ്റങ്ങള്‍ വന്നതുകൊണ്ടു നിയന്ത്രണമേര്‍പ്പെടുത്തുന്നതു കൌമാര ക്കാരുടെ ആത്മവിശ്വാസം കുറയാന്‍ കാരണമാകും. വളര്‍ച്ചയുടെ ഘട്ടത്തില്‍ ഓരോ സ്ത്രീയും കടന്നു പോകുന്ന ശാരീരികമായ ഒരു അവസ്ഥ മാത്രമാണിതെന്ന ബോധ്യമാണു കുട്ടികളില്‍ സൃഷ്ടിക്കേണ്ടത്.

ആര്‍ത്തവമായാല്‍ പെണ്‍കുട്ടികള്‍ക്ക് വിലക്കുകള്‍ കൊടുക്കുകയല്ല വേണ്ടത്. പകരം, അവര്‍ നേരിടേണ്ടി വരാവുന്ന ലൈംഗിക ചൂഷണങ്ങ ളെക്കുറിച്ചു പറഞ്ഞു കൊടുക്കുക. ഇത്തരം പത്രവാര്‍ത്തകളും മറ്റും ചര്‍ച്ച ചെയ്യുക. ഇത്തരം ദുരവസ്ഥകളില്‍ അകപ്പെടാതിരിക്കാനവരെ ജാഗരൂകരാക്കുക.

അപരിചിതര്‍ മാത്രമല്ല ബന്ധുക്കളായാല്‍പ്പോലും ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാന്‍ അനുവദിക്കരുതെന്നു മകളെ പറഞ്ഞു മനസിലാക്കണം. എല്ലാറ്റിനുമുപരിയായി അമ്മയുടെ മാനസിക പിന്തുണയാണ് ഈ ഘട്ടത്തില്‍ മകള്‍ക്ക് ആവശ്യമെന്നോര്‍മിക്കുക. 

കൌമാര രക്ഷ

കൗമാരരക്ഷ :::ആയൂര്‍വേദത്തില്‍ഏറ്റവും വേഗത്തില്‍ ശാരീരിക മാറ്റങ്ങള്‍ വരുന്ന ദശയാണ് കൗമാരം. ഈപ്രായത്തില്‍ സംശയങ്ങളുടെ കടന്നല്‍ക്കൂടുതന്നെയാണ് കുമാരിമാരുടെ മനസില്‍. ശാരീരികവും സൗന്ദര്യപരവുമായ തലങ്ങള്‍ ഇവയ്ക്കുണ്ടാകും.നിറംനിറം പാരമ്പര്യഘടകമാണ്. കാര്യമായി മാറില്ല. വെയില്‍, കാറ്റ്, സോപ്പ്, ഷാമ്പൂ, ഉറക്കമൊഴിപ്പ്, വാതവര്‍ദ്ധകമായ ആഹാരവിഹാരങ്ങള്‍ എന്നിവ കുറയ്ക്കണം. ദിവസവും നാല്‍പാമരാദിയോ, ദിനേശവല്യാദിയോതേച്ച് മെഴുക്കിളക്കാന്‍ കടലമാവോ, ചെറുപയറോ ഉപയോഗിച്ച്, മഞ്ഞളും നാല്‍പാമരത്തൊലിയും ഇട്ട വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. മഹാതിക്തഘൃതം, വകഘൃതം, തങ്കഭസ്മം, മുത്ത്ഭസ്മം, കുങ്കുമപ്പൂവ് എന്നിവ നന്ന്. ഒലിവോയിലിനേക്കാള്‍ നാലിരട്ടി നിറംതരാന്‍ വെറും വെളിച്ചെണ്ണയ്ക്കുപോലും കഴിയും.

കണ്ണിന് താഴെയുണ്ടാകുന്ന ചൊറിച്ചിലില്ലാത്ത കറുപ്പിന് വെള്ളരിക്ക തേച്ചതുകൊണ്ടൊന്നും ഫലം കിട്ടില്ല. രോഗങ്ങളോ, ഉറക്കക്കുറവോ, ക്ഷീണമോ പരിഹരിച്ചാല്‍ ഇത് താനേ മാറും. ശരീരത്തിലുണ്ടാകുന്ന കറുപ്പോ, വെളുപ്പോ ആയ പാടുകള്‍ക്കും ഇതുപോലെ പുറമെ പുരട്ടല്‍കൊണ്ട് ഗുണം കിട്ടില്ല. രോഗകാരണം കണ്ടുപിടിച്ച് പരിഹരിക്കണം. തേമല്‍ (ചുണങ്ങ്) ഉണ്ടെങ്കില്‍ ദിനേശഏലാദികേരത്തില്‍ ഗന്ധകം ചേര്‍ത്ത് പുരട്ടി കുളിക്കുന്നതും മഹാവകഘൃതം ഗന്ധകരസായ നം ചേര്‍ത്ത് കഴിക്കുന്നതും പരിഹാരമാകും.മഞ്ഞുകാലത്തും മറ്റും തൊലി വരണ്ട് മൊരിയുന്നത് മിക്കവാറും പാരമ്പര്യം കൊണ്ടാകും.

ഗുല്‍ഗുലുതിക്തകഘൃതത്തില്‍ 101 ആവര്‍ത്തിച്ച ക്ഷീരബല ചേര്‍ത്ത് കഴിക്കുന്നതും വെള്ളപോക്ക് മുതലായവ കുറച്ച് ലോഹാസവം മുതലായവയാല്‍ ശരീരപോഷണം നടത്തുന്നതും തൊലിയില്‍ സദാ ജീവന്ത്യാദിയമകം പുരട്ടിയിടുന്നതും ദേഹത്ത് തണു പ്പും കാറ്റും അധികമേല്‍ക്കാതെ നോക്കുന്ന തും ഗുണകരമാകും.തലവേദനഏതു തലവേദനയ്ക്കും സൈനസൈറ്റിസ്, മൈഗ്രേന്‍ എന്നൊക്കെ പേരിട്ടു വിളിക്കുന്ന പ്രവണത സാധാരണമാണ്. നെറ്റിയുടെ വശങ്ങളിലുണ്ടാകുന്നതും യാത്ര, ഉറക്കമൊഴിപ്പ്, സൂക്ഷിച്ചുനോക്കി വായന, ടി.വി. കാണല്‍, വെയില്‍, മാനസിക സംഘര്‍ഷം, അദ്ധ്വാനം, മാസമുറ എന്നിവയോടു കൂടി വരുന്നതും ഉറങ്ങിയാല്‍ കുറയുന്നതുമായ തലവേദനയ്ക്ക് വെറും ക്ഷീണമാകും കാരണം. ശരീരശക്തി കൂടുന്ന ച്യവനപ്രാശം, കല്യാണകഘൃതം, വരണാദിഘൃതം, അസനമഞ്ജിഷ്ഠാദി, ബലാഹഠാദി എണ്ണകള്‍, ഉറക്കം എന്നിവതന്നെ രോഗം മാറ്റും.

ഹ്രസ്വസ്വദൃഷ്ടിയും ദീര്‍ഘദൃഷ്ടിയും നിരവധി പേരില്‍ കാണാറുണ്ട്. പുസ്തകപ്പുഴുക്കളെപ്പോലെ തുടര്‍ച്ചയായ വായനയാണ് പ്രധാനകാരണം. ആരംഭദശയില്‍ തന്നെ ത്രൈഫലഘൃതം, പടവലാദിഘൃതം, ത്രിഫലപ്പൊടി, ത്രിഫലാദി എണ്ണ എന്നിവ ഉപയോഗിച്ചാല്‍ കണ്ണട വെയേ്ക്കണ്ട ആവശ്യമേ വരാറില്ല. പൂര്‍ണമായി മാറും.

മാനസിക സംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കേണ്ടിവരുന്നതിനാല്‍ അപസ്മാരവും (എ പ്പിലപ്‌സി), മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയുള്ള കപടാപസ്മാരവും (ഹിസ്റ്റീരിയ) കുമാരിമാരില്‍ കാണാറുണ്ട്. മഹാഭൂതരാവഘൃതം, മഹാകല്യാണകഘൃതം, ബ്രഹ്മീഘൃതം, മാനസമിത്രവടകം, ക്ഷീരബല ആ വര്‍ത്തിച്ചത് തലയില്‍ തേച്ച് കുളിക്കുക മുതലായവയാല്‍ ആരംഭദശയില്‍ തന്നെ രോഗം പൂര്‍ണമായി മാറ്റാം.തടിവെള്ളപോക്ക്, ചോരക്കുറവ്, പാരമ്പര്യം, ദഹനക്കുറവ്,ഭക്ഷണത്തിലെ പോഷണക്കുറവ്, കരള്‍ മുതലായ അവയവങ്ങളുടെ വൈകല്യം, ചില രോഗങ്ങള്‍ എന്നിവയാകും മെലിയാന്‍ കാരണം. കാരണം കണ്ടുപിടിച്ചു മാറ്റാതെ ഒരു ലേഹം കഴിച്ചതുകൊണ്ട് ആരും തടിക്കാന്‍ പോകുന്നില്ല. മെലിയാനുള്ള കാരണങ്ങള്‍ മാറ്റി, ദേഹപോഷണയമകം, വിദാര്യാദിഘൃതം, അമൃതപ്രാശരസായനം മുതലായവ കഴിച്ചാല്‍ ദേഹംനന്നാകും.

തടി കൂടുതല്‍ ഉള്ളവര്‍ക്ക് തൈറോയ്ഡ് പ്രശ്‌നങ്ങള്‍, ആര്‍ത്തവപ്രശ്‌നങ്ങള്‍, കോര്‍ട്ടിസോണ്‍, സ്റ്റീറോയ്ഡുകള്‍ മുതലായ മരുന്നുകളുടെ ഉപയോഗം, അദ്ധ്വാനമില്ലായ്മ, അമിതഭക്ഷണം എന്നിവയാകും കാരണം. ഭക്ഷണം കുറയ്ക്കല്‍ (ഡയറ്റിംഗ്) ഒരു പരിഹാരമേയല്ല. മധുരം, മൃഗക്കൊഴുപ്പ്, വറവുപലഹാരങ്ങള്‍, ഇടക്കിടെ കൊറിക്കല്‍, കൂടുതല്‍ വെള്ളം കുടി, പകലുറക്കം മുതലായവ ഒഴിവാക്കി, പഞ്ചതിക്തം, സപ്തസാരം, വരാദി കഷായങ്ങള്‍ , മേദോഹരഗുല്‍ഗുലു ഗുളിക, ത്രിഫലപ്പൊടി, ഒരുനേരം ബാര്‍ളിയരിച്ചോറ് എന്നിവ കഴിക്കുന്നത് ഗുണകരമാകും. ചൂര്‍ ണങ്ങള്‍ കൊണ്ടുള്ള ഉദ്വര്‍ത്തനം (തിരുമ്മല്‍) നല്ലതാണ്. വ്യായാമമാണ് പ്രധാനം.മുടിമുടികൊഴിച്ചിലിനും അകാലനരയ്ക്കും പല കാരണങ്ങളുണ്ട്. വെള്ളപോക്ക്, കാറ്റ്, വെയില്‍, എരിവ്, പുളി, ചൂട്, ദഹനക്കുറവ്, ചില രോഗങ്ങള്‍, രാത്രി ഉറക്കമൊഴിപ്പ്, ചിന്ത, രക്തക്കുറവ്, പോഷണക്കുറവ്, മുടി ചുരുട്ടുക, നീട്ടുക മുതലായവയുണ്ടാക്കുന്ന ക്ഷതങ്ങള്‍, ഹെയര്‍ഡൈകള്‍, ഏതാണ്ടെല്ലാ ഇം ഗ്ലീഷ് മരുന്നുകളും, താരന്‍, പേന്‍, എണ്ണതേ ച്ച് കുളിക്കായ്ക, സോപ്പ്, ഷാമ്പു, ഡ്രയര്‍ (ഹീറ്റര്‍) എന്നിവയാണ് പ്രധാനപ്പെട്ടവ. കാര ണം ഒഴിവാക്കി നാരസിംഹരസായനം, ലോഹാസവം, ചിഞ്ചാദിലേഹ്യം, മഹാതിക്തഘൃ തം, മഹാനീലതൈലം, നീലിഭൃംഗാദി എന്നിവ ശീലിക്കുന്നതും വേപ്പെണ്ണകൊണ്ട് നസ്യം ചെയ്യുന്നതും ഫലപ്രദമമാണ്. പാല്‍, ഇലക്കറികള്‍, തണുപ്പ്, ഉറക്കം എന്നിവ മുടിക്ക് നല്ലതാണ്.താരന്‍താരനെന്നാല്‍ അണുബാധയല്ല. തലയിലെ തൊലിയുടെ മുകള്‍പാളി അഴുക്ക്, പൊടി എന്നിവയോടു ചേരുമ്പോഴാണ് താരന്‍ ഉണ്ടാകുന്നത്. ചൊറിച്ചിലും, മുടി കൊഴിച്ചിലും, മുടിയുടെ കനം കുറയലുമാണ് ഫലം. സോപ്പ്, ഷാമ്പൂ, വെളിച്ചെണ്ണ തേക്കായ്ക (ന ല്ലെണ്ണ താരന് നല്ലതല്ല) പോഷണക്കുറവ്, കാറ്റ്, മുതലായവയാകും കാരണങ്ങള്‍. ച്യവനപ്രാശം, ലോഹാസവം, ഗുല്‍ഗുലുതിക്തഘൃതം, നീലിദളാദി, ധുര്‍ധൂരപത്രാദി വെളിച്ചെണ്ണകള്‍, ചെമ്പരത്തിയിലതാളി (പൊടികള്‍ പാടില്ല) എന്നിവ ഗുണകരമാണ്.പേന്‍പേനുകള്‍ കാരണം ചൊറിച്ചില്‍, ചുവന്ന തടിപ്പ്, പനി മുതലായ പ്രശ്‌നങ്ങളുണ്ടാകും. മുടിയില്‍ ഒരു പശകൊണ്ട് പറ്റിപ്പിടിച്ചിരിക്കുന്ന പേനിന്റെ മുട്ടകളാണ് ഈര്. മധുസ്‌നുഹീരസായനം, കൃമികുഠാരരസം ഗുളിക, ആരഗ്വധാദി കഷായത്തില്‍ വിഴാലരി, പ്ലാശിന്‍പൂവ് എന്നിവ ചേര്‍ത്തത്, നീലിദളാദി വെളിച്ചെണ്ണ, കുരുമുളക് തേങ്ങാപ്പാലില്‍ അരച്ച്പുരട്ടല്‍, വേപ്പില, തുളസി, സ്വല്‍പം കര്‍പ്പൂരം എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തി ല്‍ തല കുളിക്കല്‍ എന്നിവ പേന്‍ ഒഴിവാക്കും.

നനഞ്ഞമുടി ശരിയായി ഉണക്കായ്ക, വൃത്തിക്കുറവ്, മുതലായവയാല്‍ മുടിയിലുണ്ടാകുന്ന ഫംഗസ് ബാധയാണ് കായകള്‍ക്ക് കാരണം. ശരീരശക്തിയും വൃത്തിയും, ഈര്‍പ്പം കുറയ്ക്കലുമാണ് പ്രധാനം. ച്യവനപ്രാ ശം,ഗുല്‍ഗുലുതിക്തഘൃതം, നീലീദളാദി വെ ളിച്ചെണ്ണ, മാണിഭദ്രം എന്നിവ ഗുണം ചെയ്യും. മുടിയുടെ അറ്റം വിണ്ടുപോകുന്നതിന് പോഷണക്കുറവ് തന്നെയാണ് പ്രധാന കാരണം.മുഖക്കുരുമുഖക്കുരുകൊണ്ട് ഒരു കുട്ടി ആത്മഹത്യ ചെയ്തു എന്നു പറയുമ്പോള്‍ കുമാരിമാരുടെ മനസില്‍ ഇതുണ്ടാക്കുന്ന അങ്കലാപ്പിന് മറ്റൊരു തെളിവു വേണ്ട. യൗവനത്തിലേയ്ക്കടുക്കുമ്പോള്‍ ഹോര്‍മോണ്‍ ഉത്പാദനം കൂടും. അപ്പോള്‍ ശരീരോഷ്മാവ് വര്‍ദ്ധിക്കുന്നതാണ് രോമകൂപം അടയുന്നതിനേക്കാള്‍ മുഖക്കുരുവിന് കാര ണം. മാനസിക സംഘര്‍ഷം, ഉറക്കമൊഴിപ്പ്, മൃഗക്കൊഴുപ്പ്, മധുരം, വറവുപലഹാരങ്ങള്‍, നെയ്യ്, ദഹനക്കുറവ്, ശോധനക്കുറവ്, അമീബിയാസിസ്, ആര്‍ത്തവപ്രശ്‌നങ്ങള്‍, കൃത്രിമസൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ എന്നിവ ഒഴിവാക്കണം. വരണ്ട ത്വക്കുള്ളവര്‍ നാല്‍പാമരാദി വെളിച്ചെണ്ണ തേച്ച് ചെറുപയറുപയോഗിച്ച് കഴുകാം. 

ഖദിരാരിഷ്ടം, പഞ്ചതിക്തകം കഷായം, മാണിഭദ്രം എന്നിവ ശമനം നല്‍കും. പാച്ചോറ്റിത്തൊലി, കൊത്തമ്പാലയരി, പേരാല്‍ത്തളിര്, വയമ്പ്, മഞ്ഞള്‍, രക്തചന്ദനം എന്നിവ ശുദ്ധജലത്തില്‍ അരച്ച് പുരട്ടി അഞ്ചു മിനുട്ടു കഴിഞ്ഞ് കഴുകിക്കളയുന്നത് നല്ലതാണ്.തുമ്മല്‍, ജലദോഷംജലദോഷം വൈറസ്സുകൊണ്ടു മാത്രമല്ല. തൊണ്ണൂറു ശതമാനം തുമ്മലിനും ശരീരശക്തിക്കുറവും, കൂടുതല്‍ ജലപാനവും ആവും കാരണം. മൂക്കിന്റെ പാലം വളയല്‍, ദശവളര ല്‍,പൊടിയടിക്കല്‍ എന്നിവ ജലദോഷം വര്‍ദ്ധിപ്പിക്കാമെന്നല്ലാതെ രോഗകാരണങ്ങളല്ല. ഇവയ്ക്ക് ചെയ്യുന്ന ശസ്ത്രക്രിയയും മിക്കവാറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്.മഞ്ഞ്, തണുപ്പ്, കാറ്റ്, പൊടി, പുക, വിയര്‍പ്പ് താഴല്‍, മോര്, പാല്, തൈര്, ചെറുപഴം, മുന്തിരി, മുട്ട, കൂടുതല്‍ വെള്ളംകുടി എന്നിവ ഒഴിവാക്കണം. ജലദോഷത്തിന് മരുന്നില്ല എന്ന പ്രചാരണം അന്ധവിശ്വാസം മാത്രം. 

അലോപ്പതിയില്‍ ഇല്ലെങ്കിലും മറ്റുള്ള മിക്ക വൈദ്യശാസ്ത്രങ്ങളിലും മരുന്നുണ്ട്. ശരീരശക്തിയുണ്ടാക്കി, തുടര്‍ച്ചയായി അഗസ്ത്യരസായനം, വ്യോഷാദി വടകം, കാഞ്ചനാരഗുല്‍ഗുലു, ത്രികടുപ്പൊടി, നാസികാചൂര്‍ണം, രാസ് നാദിപ്പൊടി എന്നിവ ഉപയോഗിക്കുന്നത് നന്ന്. തണുപ്പ്, കാറ്റ്, വെള്ളംകുടി എന്നിവ കുറയ്ക്കണം.മാസമുറആദ്യമാസമുറ കൗമാരക്കാര്‍ പ്രതീക്ഷിക്കുമെങ്കിലും അപ്രതീക്ഷിതമായി എത്തുമ്പോള്‍ പരിഭ്രമിക്കാത്തവരില്ല. ആദ്യമാദ്യം മിക്കവരിലും ആര്‍ത്തവം ക്രമംതെറ്റിയാവും വ രിക. ഒന്നുരണ്ടു വര്‍ഷത്തേക്കുള്ള ഈ മാറ്റം രോഗമല്ല. 18 വയസ് കഴിഞ്ഞിട്ടും ആര്‍ത്തവം വന്നില്ലെങ്കില്‍ അതിനെ അനാര്‍ത്തവം എന്നു പറയാം. ഗര്‍ഭാശയമില്ലാതിരിക്കുക, ബീജാംശ (ക്രോമസോം) അന്തസ്രാവ (ഹോര്‍മോണ്‍) വ്യതിയാനങ്ങള്‍, ചില ഇംഗ്ലീഷ് മരുന്നുകള്‍ സ്ത്രീയിലുണ്ടാക്കുന്ന പൗരുഷവര്‍ദ്ധന, ശരീരക്ഷീണം, മാനസികമായ അപക്വത, ഭയം എന്നിവയാകാം കാരണം. 

ഹോര്‍മോണ്‍ മരുന്നുകളാല്‍ ആര്‍ത്തവമുണ്ടാക്കിയാല്‍, പിന്നീട് അതില്ലാതെ മാസമുറ വരാതാകും. പ്രമേഹം കാന്‍സര്‍ എന്നിവയ്ക്ക് കാരണമാകാനും സാധ്യതയുണ്ട്. ആദ്യാര്‍ത്തവശേഷം പിന്നീട് വരാതിരിക്കുന്നതും നീണ്ടുപോകുന്നതും അനാര്‍ത്തവത്തില്‍ പെടുത്താം. ചെറുപുന്നയില, കടുക്, ചെറുതേക്കിന്‍വേര്, മുതിര, പ്ലാശിന്‍തൊലി, പിണറിന്‍ തൊലി എന്നിവഎല്ലാം ചേര്‍ന്നത്ര കറുത്ത എള്ളും ചേര്‍ത്ത് കഷായം ഉണ്ടാക്കി ചെമ്മുരുക്കിന്‍ തൊലി ചുട്ട ഭസ്മവും രജപ്രവര്‍ത്തി നിഗുളികയും ചേര്‍ത്ത് കഴിക്കുന്നതും ഗുല്‍ഗുലുതിക്തഘൃതം, ജീരകാരിഷ്ടം, ലോഹാസവം, ഷഡ്ഡരണചൂര്‍ണം, ലോഹഭസ്മം, എന്നിവയും ധാന്വന്തരം തൈലം പുരട്ടിക്കുളിക്കുന്നതും ആര്‍ത്തവമില്ലായ്മയില്‍ ഫലപ്രദമാണ്.

മാസമുറസമയത്തോ അണ്ഡോല്‍പദാനസമയത്തോ അല്ലാതെയോ മൊത്തം രക്തം കൂടുതലായി (350 മില്ലിയില്‍ കൂടുതല്‍) വരുന്നതാണ് അമിതാര്‍ത്തവം. ഇതില്‍ കൂടുതല്‍ കട്ടകള്‍, തുണിയില്‍ കറകുറവ്, വേദനകുറവ് എന്നിവയുണ്ടാകും. ഡാന്‍സ്, ഓട്ടം മുതലായ അമിതാദ്ധ്വാനങ്ങള്‍, വെള്ളപോക്ക്, ഗര്‍ ഭാശയഭിത്തിപ്രശ്‌നങ്ങള്‍, മാനസികവിക്ഷോഭം, ദേഹത്ത് തീരെ രക്തക്കുറവ്, എരിവ്, പുളി, ചൂട് എന്നിവയുടെ അമിതോപയോഗം എന്നിവയാകും കാരണം.

തെങ്ങിന്‍പൂക്കുല, വേങ്ങാക്കാതല്‍, കരിങ്ങാലിക്കാതല്‍, ചെറുകടലാടി, നന്നാറി, രാമച്ചം, ചന്ദനം, വെളുത്ത ചെമ്പരത്തിവേര്, ഇലവിന്‍ പശ, കോലരക്ക് എന്നിവ ആകെ കൂടിയ അത്ര, അശോകത്തൊലി, ശതാവരിക്കിഴങ്ങ്, ആടലോടകവേര് എന്നിവ കഷായം വെച്ച് പ്രദരാന്തകരസം ഗുളിക, ചേര്‍ത്ത് കഴിക്കാം. പുഷ്യാനുഗചൂര്‍ണം, ആകിക്പിഷ്ടി എന്നിവയും നല്ലതാണ്.

ആയുര്‍വേദപ്രകാരം തുടര്‍ച്ചയായ ചികിത്സയാല്‍ മിക്കവാറും പൂര്‍ണമായി മാറുന്നതാണ് ആര്‍ത്തവശൂല അഥവാ മാസമുറസമയത്തെ വയറ്റില്‍ വേദന. ആര്‍ത്തവരക്തം പെട്ടെന്നു വന്ന് ഗര്‍ഭാശയത്തില്‍ നിറയുക, മാര്‍ഗത്തില്‍ തടസം, വയറ്റിലെ ഗ്യാസും ശോ ധനക്കുറവും മറ്റുമുണ്ടാക്കുന്ന തള്ളിച്ച എന്നിവയാകും കാരണം. ശരിയായ ആര്‍ത്തവചര്യ പാലിക്കുന്നവരില്‍ ആര്‍ത്തവശൂലകുറവായിരിക്കും. തണുത്തതോ പഴയതോ എരിവു കൂടിയതോ മത്സ്യമാംസപ്രധാനമോ ആയതും ദഹനക്കുറവോ ശോധനക്കുറവോ ഗ്യാസോ ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങള്‍, അദ്ധ്വാനം, ഓട്ടം, ചാട്ടം, എന്നിവയും വയറ് നിറഞ്ഞ ഭക്ഷണം, പാവാട മുറുക്കിയുടുക്കല്‍ തണുത്ത വെള്ളത്തില്‍ കുളി എന്നിവയും മാസമുറസമയത്ത് അരുത്.


സപ്തസാരം കഷായം, സുകുമാരഘൃതം, രജതഭസ്മം, ദശമൂലജീരകാരിഷ്ടം, ധാന്വന്തരം, രജഃപ്രവര്‍ത്തിനി ഗുളികകള്‍ എന്നിവ ഫലപ്രദമാണ്. ശീതമേഖലയില്‍ പ്രശ്‌നമില്ലെങ്കിലും ഉഷ്ണമേഖലയില്‍ കുമാരിമാരുടെ ഏറ്റവും വലിയ പ്രശ്‌നമാണ് വെള്ളപോക്ക്. നടുവേദനയ്ക്കും അടിവയര്‍ വേദനയ്ക്കും മുടികൊഴിച്ചിലിനും അകാലനരയ്ക്കും കവിളൊട്ടാനും ദേഹം മെലിയാനും ആര്‍ത്തവപ്രശ്‌നങ്ങളുണ്ടാകാനും കാരണമായ വെള്ളപോക്ക്, ശതാവരി ഗുളം, ചന്ദനാസവം, ഗുല്‍ഗുലുതിക്തഘൃതം പ്രവാളഭസ്മം, ശൃംഗഭസ്മം ത്രിഫലകഷായംകൊണ്ട് കഴുകല്‍ എന്നിവ ശീലിച്ചാല്‍ മാറും.സ്തനവേദനഎല്ലാവരും ശ്രദ്ധിക്കാറില്ലെങ്കിലും ഭൂരിപക്ഷം കുമാരിമാരിലും വളരുമ്പോള്‍ സ്തനങ്ങളില്‍ ആദ്യമാദ്യം കല്ലിപ്പും വിങ്ങലും മാസമുറസമയത്തല്ലാതെ പോലും നേരിയ വേദനയും വിമ്മിട്ടവുമുണ്ടാകും. ഇവ രോഗങ്ങളല്ല. അമിതമുറുക്കമില്ലാത്ത ബ്രാധരിക്കുക, വെള്ളംകുടി കുറയ്ക്കുക, കുടിക്കുന്നത് ബാ ര്‍ളിവെള്ളമാക്കുക, മലശോധന ക്രമപ്പെടുത്തുക എന്നിവയും സുകുമാരം കഷായം സുകുമാരഘൃതം എന്നിവയും കൊട്ടംചുക്കാദിതൈലവും ഗുണകരമാണ്.

സ്തനങ്ങള്‍ ചെറുതായിരിക്കുന്നത് പാരമ്പര്യം, ശരീരപുഷ്ടിക്കുറവ്, മാനസികാവസ്ഥ, രക്തക്കുറവ്, വെള്ളപോക്ക് എന്നിവയോട് ബന്ധപ്പെട്ടിരിക്കും. ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ വലിയമാറ്റം വരില്ലെങ്കി ലും ദേഹംനന്നാക്കുക, മാലത്ത്യാദി മഹാമാഷതൈലങ്ങള്‍ പുരട്ടി ചൂടാക്കാതെ തടവുക എന്നിവ നല്ലതാണ്. സ്തനങ്ങളുടെ അമിതവളര്‍ച്ച മാറ്റണമെങ്കില്‍ തടി കുറയ്ക്കലും വ്യായാമങ്ങളും വേണ്ടിവരും

നാട്ടു വൈദ്യം

നാട്ടുവൈദ്യം :സുനന്ദ സത്യന്‍

മാമ്പഴം::

കുട്ടികളുടെ വയറുതള്ളിച്ച, കൃമി എന്നിവ മാറാന്‍ മാമ്പഴച്ചാറു കൊടുക്കുക. തുടര്‍ച്ചയായുള്ള ഉപയോഗം തലച്ചോറിനും കണ്ണിനും ഗുണം ചെയ്യുന്നു. മാമ്പഴച്ചാറില്‍ പാലും തേനും ചേര്‍ത്ത്‌ നല്‍കാം. മൂത്രാശയക്കല്ലുള്ളവര്‍ക്ക്‌ കാരറ്റ്‌ നീരും മാമ്പഴച്ചാറും ചേര്‍ത്ത്‌ കഴിക്കാവുന്നതാണ്‌.

കുരുമുളക്‌:::കറുത്ത പൊന്നെന്നും കറുത്ത സുന്ദരിയെന്നും നല്ല മുളകെന്നും ദേശാന്തര പ്രസിദ്ധിയുള്ള മലയാളിയായ കുരുമുളക്‌ ചെറിയ കുരു വാണെങ്കിലും ഔഷധ മൂല്യത്താല്‍ ആനയോളം വലിപ്പമുള്ളതാണ്‌. രുചിയും മണവും മാത്രമല്ല. ആഹാരത്തില്‍ ചേര്‍ത്തു കഴിച്ചാല്‍ വാതരോഗം, സിരാതടസ്സം രക്തം കട്ടപിടിക്കല്‍ എന്നീ രോഗങ്ങള്‍ വരാതിരിക്കും. ബോധം കെട്ടു വീഴുന്നവരെ കുരുമുളക്‌ പൊടി തുണിയില്‍ തെറുത്ത്‌ കത്തിച്ചു ശ്വസിപ്പിക്കുക. കുരുമുളക്‌ പൊടിയും ഉപ്പും അരിഞ്ഞിട്ട്‌ തക്കാളിയില്‍ ചേര്‍ത്തു കഴിച്ചാല്‍ കൃമി ശല്യം മാറിക്കിട്ടും.

കറിവേപ്പില :::മാനസിക സംഘര്‍ഷം കുറക്കാന്‍ കറിവേപ്പില അരച്ച്‌ മോരില്‍ കലക്കി കുടിക്കുക. കറിവേപ്പില അരച്ചു കാച്ചിയ വെളിച്ചെണ്ണ തേച്ചാല്‍ അകാലനരയും മുടികൊഴിച്ചിലും തടയാം. തേങ്ങ, പച്ചമുളക്‌, ഇഞ്ചി, തൈര്‌, ഒരുപിടി കറിവേപ്പില, ഉപ്പ്‌ എന്നിവ അരച്ച്‌ കടുക്‌ വറുത്ത്‌ ചമ്മന്തിയായി നിത്യവും ഉപയോഗിക്കുന്നത്‌ തലമുടിയുണ്ടാകാനും ടെന്‍ഷനകറ്റാനും ഉത്തമമാണ്‌.

തൊട്ടാവാടി:::പിഴുത്‌ നന്നായി കഴുകി ഇടിച്ച്‌ ചാറെടുക്കുക. 2 ഔണ്‍സ്‌ വീതം ദിവസവും സേവിക്കുക. തൊട്ടാവാടിച്ചാറും വെളിച്ചെണ്ണയും ചേര്‍ത്ത്‌ കാച്ചി വെള്ളം വറ്റുമ്പോള്‍ ജീരകമിടുക. ജീരകം പൊട്ടി ചുവന്നാല്‍ എണ്ണ ഇറക്കി വെച്ച്‌ തണുത്തശേഷം കുപ്പിയിലാക്കി ചര്‍മ്മരോഗമുള്ളവര്‍ പുരട്ടിയാല്‍ അസുഖം മാറിക്കിട്ടും. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിശപ്പില്ലായ്‌മയുണ്ടെങ്കില്‍ ഒരു കഷ്‌ണം ചുക്ക്‌, ഏലക്കായ, ഗ്രാമ്പൂ നല്ല ജീരകം എന്നിവ സമം എടുത്ത്‌ പൊടിച്ചു 3ഗ്രാം കുട്ടികള്‍ക്കും 5 ഗ്രാം മുതിര്‍ന്നവര്‍ക്കും തേനോ പഞ്ചസാരയോ ചേര്‍ത്ത്‌ ദിവസം മൂന്ന്‌ നേരം കൊടുക്കുക. വിശപ്പ്‌ വര്‍ധിക്കും. 

ശരീരത്തിലെ ചുണങ്ങ്‌ :::വലിയ പ്രശ്‌നമാണല്ലോ. തുളസിയില നീരും ചെറുനാരങ്ങനീരും വെളിച്ചണ്ണയില്‍ ചേര്‍ത്ത്‌ കാച്ചി നീര്‍ വറ്റിച്ച്‌ തണുത്താല്‍ തലയില്‍ തേച്ചു പിടിപ്പിച്ച്‌ 20 മിനുറ്റ്‌ കഴിഞ്ഞ്‌ കുളിക്കുക. അളവ്‌: ഒരു ചെറുനാരങ്ങാനീര്‌, ഒരു ടീസ്‌പൂണ്‍ തുളസി നീര്‌, 50 ഗ്രാം വെളിച്ചെണ്ണ. 

ശരീരത്തില്‍ കുരുവന്നാല്‍::::ബ്രഹ്മി അരച്ച്‌ കുരുവിന്റെ കണ്ണ്‌ ഒഴിവാക്കി പുരട്ടുക. വേഗം പഴുത്തു പൊട്ടി ചലം പുറത്ത്‌ വരും.

ഓര്‍മ്മശക്തിക്ക്‌ ::പാലിലോ നെയ്യിലോ ചേര്‍ത്ത്‌ ബ്രഹ്മിനീര്‌ ദിവസവും കഴിക്കുക.

ചെവി വേദനക്ക്‌ :::വെളുത്തുള്ളിനീര്‌ ഒരുസ്‌പൂണ്‍, ഉപ്പുവെള്ളം അരസ്‌പൂണ്‍ ഇവ ചൂടാക്കി 3 തുള്ളി വീതം രണ്ട്‌ നേരം കാതിലിറ്റിക്കുക.

ശരീരം മെലിഞ്ഞവര്‍ തടിക്കാന്‍::: നെയ്യില്‍ കറിവേപ്പില ചതച്ചിട്ട്‌ ദിവസവും 2 നേരം കഴിക്കുക. 50ഗ്രാം നെയ്യില്‍ 1 തണ്ട്‌ കറിവേപ്പില ചേര്‍ക്കണം.

കൊളസ്‌ട്രോള്‍ കുറയാന്‍:::: രണ്ട്‌ കാന്താരിമുളക്‌ ദിവസവും ഭക്ഷണത്തിന്റെ കൂടെ പച്ചക്കു തിന്നുക. ചിരട്ട തല്ലിപ്പൊട്ടിച്ചിട്ട്‌ തിളപ്പിച്ച വെള്ളം കുടിക്കുക.

മാനസിക രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍::: ഒരു ടീസ്‌പൂണ്‍ കറിവേപ്പിലനീര്‌ മൂന്ന്‌ നേരം കഴിക്കുക. മോരില്‍ ചേര്‍ത്ത്‌ കഴിച്ചാലും മതി.

കറിവേപ്പിലയും പച്ചമഞ്ഞളും അരച്ച്‌ കാല്‍വിണ്ടു കീറുന്നതിന്‌ രണ്ട്‌ നേരം പുരട്ടാം.

മുഖകാന്തിക്ക്‌ :::പച്ചമഞ്ഞളും മൈലാഞ്ചിയിലയും അരച്ച്‌ പുരികം ഒഴിവാക്കി മുഖത്തിടുക. കറിവേപ്പില അകത്തേക്ക്‌ സേവിക്കുന്നതും മുഖകാന്തിക്ക്‌ അത്യുത്തമമാണ്‌.

 ശരീരവേദന മാറാന്‍ ആര്യവേപ്പില, പഴുത്ത വരിക്കപ്ലാവില, പച്ചക്കവുങ്ങിന്‍ പട്ട, നാടന്‍ മാവില പഴുത്തത്‌, പാണല്‍ ഇല എന്നിവയിട്ട്‌ വെള്ളം തിളപ്പിച്ച്‌ ഇളം ചൂടോടെ ദേഹം കഴുകുക.|