Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Monday 11 January 2016

സോറിയാസിസ് എന്നാല്‍ എന്താണ് ?

മലിന ഭക്ഷണo മൂലമോ അലസത കൊണ്ട് വൈകി ഉണര്‍ന്നു ദിനചര്യചെയ്യുന്നവര്‍ക്കോ സോറിയാസിസ് വരാം മാനസിക പീഡനം കൊണ്ടും വെയില്‍ എല്ക്കാത്ത ജോലിക്കാര്‍ക്കും സോറിയാസിസ് വരാം വനസ്പ്പതി എണ്ണകളുടെ ഉപയോഗം ത്വക് രോഗം ഉണ്ടാക്കുന്നു
ശരീരത്തില്‍ അടിഞ്ഞു കൂടുന്ന നല്ലൊരുഭാഗം അഴുക്കുകളെ ശരീരം വിയര്‍പ്പിലൂടെ പുറംതള്ളുന്നുണ്ട് . വിയര്‍പ്പു ഗ്രന്ഥികള്‍ അടഞ്ഞാല്‍ ത്വക്കിന്റെ പുനര്‍ നിര്‍മ്മാണം തടസ്സപ്പെടുന്നു. പുത്തന്‍ ശരീര നിര്‍മ്മിതിക്ക് പഴയ തൊലികള്‍ തടസ്സം നില്ക്കുന്നു സാഹചര്യമുണ്ടാകുന്നു . തടസ്സമായ തൊലിയെ പാമ്പിനെ പോലെ അപ്പാടെ ശരീരം പുറം തള്ളുന്നു ഈ അവസ്ഥയെ സോറിയാസിസ് എന്ന് പറയുന്നു.
. വിശദമാക്കാം
വിയര്പ്പ് പുറപ്പെടുവിക്കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനം നിന്നാല്‍ ത്വക്കില്‍ അഴുക്കുകള്‍ അടിഞ്ഞു കൂടും അധികമായാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു.
മുഖക്കുരു ഉണ്ടാകാന്‍ കാരണം വിയര്‍പ്പ് പുറപ്പെടുവിക്കുന്ന സുഷിരങ്ങളില്‍ അഴുക്കു ള്‍ വന്നടിയുന്നത് കൊണ്ടാണല്ലോ.ത്വക്കില്‍ അടിയുന്ന അഴുക്കിനെയും ശരീരം കുരുക്കള്‍ നിര്‍മ്മിച്ച്‌ ചല രൂപത്തില്‍ പുറത്തു കളയുന്നു.. വിയര്‍പ്പ് ഗ്രന്ഥികളുടെ സുഷിരങ്ങള്‍ അധികമായി അടഞ്ഞാല്‍ ഈ അവസ്ഥ ഭീകരമായ ത്വക് രോഗത്തെ ഉണ്ടാക്കുന്നു
മനുഷ്യ ശരീരത്തിലെ ത്വക്കില്‍ കോടിക്കണക്കിന് വിയര്‍പ്പു പൊടിയുന്ന സുഷിരങ്ങളുണ്ട്‌. അവയുടെ ധര്‍മ്മത്തിന് തടസ്സം വന്നാല്‍ ശരീരം പൊട്ടിയൊലിക്കും . ശരീരത്തിലെ അഴുക്കിനെ പ്രാണന്‍ മരുന്നില്ലാതെ സ്വയം കളയുന്ന മാര്‍ഗ്ഗമാണ് സോറിയാസിസ് . സത്യത്തില്‍ ത്വക് രോഗങ്ങള്‍ ആത്മാവിനെ രക്ഷിക്കുകയാണ് ചെയ്യുന്നത് ചിക്കന്‍പോക്സ് വന്നാല്‍ കിഡ്നിയും കരളും ശുദ്ധമാകും .ചിക്കന്‍പോക്സ് വന്നാല്‍ ആ രോഗത്തിനെ നല്ല മനസോടെ സീകരിച്ച് ഇശ്വരന് നന്ദി അര്‍പ്പിക്കുക . പക്ഷേ സോറിയാസിസ് നീണ്ടു നില്ക്കുന്ന രോഗമായതിനാല്‍ അനുഗ്രഹമല്ല ആപത്ത് തന്നെയാണ് ഇത്തരം പ്രശ്നങ്ങളില്‍ അടിയന്തിരമായി രോഗിക്ക് രക്ത ശുദ്ധി വളരെ വേഗം കിട്ടണം അതിനു വേണ്ടി ജീവിത രീതിയും ഭക്ഷണ രീതിയും മാറ്റുക .
രക്ത ശുധിക്കുള്ള മരുന്നുകള്‍ സേവിക്കുക വിയര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സീകരിക്കുക ; അലോപ്പതി മരുന്നുകള്‍ തീര്‍ത്തും ഒഴിവാക്കുക .
ശരീരത്തിലെ അഴുക്കിനെ മലത്തിലൂടെയും മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും മറ്റും പുറത്താക്കാന്‍ നമുക്ക് സാധിക്കുന്നു ത്വക്കില്‍ അടിഞ്ഞു കൂടുന്ന അഴുക്കിനെ വിയര്‍പ്പിലൂടെ നിര്‍മ്മാജനം ചെയ്യുന്നു അധ്വാനിക്കുന്ന മനുഷ്യനില്‍ വിയര്‍പ്പ് ഗ്രന്ഥി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു കോടിക്കണക്കിന് വരുന്ന വിയര്‍പ്പു ഗ്രന്ഥികളിലെ സുഷിരങ്ങള്‍ അടഞ്ഞു പോയാല്‍ ശരീരത്തില്‍ കുരുക്കള്‍ വന്നു നിറയുന്നു അഴുക്കിനെ ഇല്ലാതാക്കാന്‍ ശരീരം കുരുക്കള്‍ ഉണ്ടാക്കി പുറത്തു കളയുന്നു എന്ന് പറയുന്നതാവും ശരി . ഈ കുരുക്കള്‍ പിന്നീട് ദുര്‍ഗെന്ധത്തോടെ പൊട്ടിയൊലിക്കുന്നു ഇത്തരം ലക്ഷണങ്ങളാണ് കൊടിയ ത്വക്ക് രോഗങ്ങളില്‍ കണ്ടുവരുന്നത്‌ .
തൊലികള്‍ ഇളകി പോകുന്നത് രോഗമല്ല ;;;;അങ്ങിനെയെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ത്വക് രോഗികള്‍ നമ്മുടെ പാമ്പുകള്‍ ആണല്ലോ ? തോലിയിളക്കി കളയുന്ന മരങ്ങളും രോഗികള്‍ ആകുന്നു ?
പ്രകൃതിയിലെ ഏറ്റവുംവലിയ സോറിയാസിസ് രോഗികളാണ് നമ്മുടെ
വൃക്ഷങ്ങള്‍ അവയ്ക്ക് വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല . അതുകൊണ്ട് പാമ്പുകളെ പോലെ ഓരോ മൂന്നും ആറും മാസങ്ങളില്‍ തൊലികള്‍ പൊഴിക്കുന്നു . വൃക്ഷങ്ങള്‍ വിയര്‍ക്കുന്നില്ല വൃക്ഷങ്ങളില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ പ്രവര്‍ത്തിക്കുന്നില്ല ആയതു കൊണ്ട് ത്വക്ക് രോഗികളെ പോലെ അനുകൂല സാഹചര്യങ്ങളില്‍ തൊലികള്‍ ഇളക്കിക്കളയുന്നു. മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് അധികം തൊലി പൊഴിക്കാത്ത വൃക്ഷമാണ് പാലകള്‍.
.ലോകത്തുള്ള ഏഴിലം പാലകള്‍ പരിശോധിക്കൂ. അവയുടെ ആദ്യ വളര്‍ച്ചയില്‍ നിരവധി വര്ഷം വരെ തൊലികള്‍ പോഴിക്കുന്നില്ല പാലയില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ സജീവമാണ് . ഒട്ടു മിക്ക മരത്തിലും ഇത്തിക്കണ്ണി വളര്‍ന്നേക്കാം പക്ഷേ ഏഴിലം പാലയില്‍ പ്രുകൃതി ഇത്തിക്കണ്ണിയെ വളരാന്‍ അനുവദിക്കുന്നില്ല വളര്‍ന്നാല്‍ പാലയുടെ ത്വക്കുകള്‍ അടയാന്‍ സാധ്യതയുണ്ട്
ആയതു കൊണ്ട് അവ മനുഷ്യനു സമാനമായി ഏറെക്കാലം പുത്തന്‍ ത്വക്കുകള്‍ പുനര്‍ നിര്‍മ്മിക്കുന്നു . പിന്നീട് പാലയും തൊലികള്‍ പോഴിക്കാറുണ്ട് . സോറിയാസിസ് രോഗത്തിന് ഇവയുടെ തൊലി കഷായം വെച്ച് കുടിക്കുന്നു
വിയര്‍പ്പ് ഗ്രന്ഥികള്‍ അടഞ്ഞു പോകുന്ന സാഹചര്യത്തിലും അതുപോലെ ശരീരത്തില്‍ കൂടുതല്‍ മലിന വസ്തുക്കള്‍ അടിഞ്ഞു കൂടുംബോളും കൈവിഷം കിടന്നാലും മനുഷ്യനില്‍ ത്വക് രോഗങ്ങള്‍ ഉണ്ടാകും.
ശരീരത്തില്‍ അനേക നാളുകള്‍ ദഹിക്കാതെകിടക്കുന്ന വസ്തുക്കള്‍ നിമിത്തം. വിഷങ്ങള്‍ ഉണ്ടാകുന്നു. അകത്തു കടക്കുന്ന മലിനങ്ങള്‍ രക്തത്തില്‍ കലരും.ഇത്തരം വിഷങ്ങളെ പ്രാണന്‍ അല്പ്പാല്‍പ്പമായി വിയര്‍പ്പിലൂടെ പുറത്തു കളയും .ഈ വിഷങ്ങള്‍ അകത്തു കിടന്നാല്‍ രക്തം ദുഷിക്കും.
ഈ വിഷങ്ങളെ നിരവീര്യമാക്കാനുള്ള മരുന്നോ ഭക്ഷണമോ ലഭിച്ചില്ലെങ്കില്‍ ത്വക്കിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു . വളരെ പെട്ടന്ന് ത്വക്ക് രോഗങ്ങള്‍ പ്രത്യക്ഷപെടുന്നു . തലയില്‍ ത്വക്ക് പൊടിയല്‍ എന്ന കടുത്ത താരന്‍ ശല്യമുണ്ടാകുന്നു . മുടി കൊഴിച്ചില്‍ ഉണ്ടാകുന്നു ആദ്യം ഏറെ നാളുകള്‍ വയറു വേദന ഉണ്ടാകാം പിന്നീട് വിയര്‍പ്പ് ഗ്രന്ഥികളും നശിക്കുന്നു വിയര്‍പ്പ് കുറഞ്ഞ എല്ലാ മനുഷ്യരിലും ചൊറിച്ചില്‍ ഉണ്ടാകുന്നു ത്വക്കിലെ അഴുക്കിനെ പുറം തള്ളേണ്ട വിയര്‍പ്പ് സുഷിരങ്ങള്‍ അടഞ്ഞു പോയാല്‍ കടുത്ത സോറിയാസിസ് രോഗം മാറാതെ പിടിപെടും ......
ഏറെ നാള്‍ നീണ്ടു നില്ക്കുന്ന സോറിയാസിസ് രോഗികള്‍ക്ക് ശംഖുപുഷ്പ്പത്തിന്‍ വേര് കൊടുത്തപ്പോള്‍ അസുഖം ഇല്ലാതായി.
കറ്റാര്‍ വാഴയും മുത്തിളും കറുകപ്പുല്ലും പിഴിഞ്ഞ് നീരില്‍ തേങ്ങാപ്പാല്‍ കൂടി ദിവസവും കൊടുത്തപ്പോള്‍ അസുഖം മാറിയ അനുഭവം ഉണ്ട്
നാഗങ്ങൾ ആയുസ്സ് കൂടുതലുള്ള ജീവി എന്ന് മുൻപേ തന്നെ എന്‍റെ >>സര്‍പ്പ ദോഷങ്ങളും പരിഹാരങ്ങളും<< എന്ന പുസ്തകത്തില്‍ സവിസ്തരം വിവരിച്ചിട്ടുണ്ടല്ലോ.
പാമ്പുകള്‍ക്ക് ശരീരത്തിനെ വിയര്‍പ്പിക്കാനുള്ള കഴിവില്ല . വിയര്‍പ്പ് ഇല്ലെന്നു പറയാം വിയര്‍പ്പു ഗ്രെന്ധികള്‍ ഇല്ലാത്തത് കാരണം സോറിയാസിസ് പോലുള്ള ഒരു രോഗം അവയെയും ബാധിക്കുന്നു. പാമ്പുകള്‍ക്കും വൃക്ഷങ്ങളെ പോലെ തന്നെ ഈ അവസ്ഥയെ മറികടക്കാനുള്ള കഴിവുണ്ട്. അവ സ്വയം തോലിയിളക്കി ക്കളയുന്നു. ഇതിനെയാണ് പടം പൊഴിക്കല്‍ എന്ന് പറയുന്നത്. മനുഷ്യനും ഈ കഴിവുണ്ട് . ഓരോ അന്‍പത്തിയാറു ദിവസം പിന്നിടുംബോളും നമ്മുടെയും ത്വക്കുകള്‍ പുനര്‍ നിര്‍മ്മിക്കപ്പെടും . വിയര്‍പ്പ് ഗ്രെന്ധികള്‍ ഉള്ളത് കൊണ്ട് ഈ ക്രീയ നാം അറിയുന്നില്ലെന്ന് മാത്രം . സ്വമേധയാ ഈ തൊലി മാറ്റുന്ന ക്രീയ നമ്മുടെ ശരീരത്തില്‍ നടന്നില്ലെങ്കില്‍ .പാമ്പിനെ പോലെ നമ്മുടെ ശരീരം തൊലികള്‍ ഇളക്കി കളയുന്നു .ഇതിനെയാണ് സോറിയാസിസ് എന്ന് പറയുന്നത് .
. ഈ പുനര്‍ നിര്‍മ്മാണ പ്രക്രീയ ശരീരത്തില്‍ നടന്നില്ലെങ്കില്‍ അതുമല്ലെങ്കില്‍ ഈ മാറ്റം നശിക്കുമ്പോള്‍ പാമ്പിന്റെ പടം പൊഴിക്കലെന്ന അവസ്ഥ നമ്മുടെ ശരീരത്തില്‍ നടക്കുന്നു . ശരീരം പഴയ ത്വക്കിനെ അപ്പാടെ ഇളക്കി പുറം തള്ളുന്നു. ഈ ക്രീയയില്‍ ദുഷിച്ച ഗന്ധം ഉണ്ടാകുന്നു. ശരീരത്തില്‍ അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ വിഷങ്ങള്‍ കെട്ടിനില്ക്കും വൈകാതെ മരണം ഉറപ്പിക്കാം എന്ന്‍ വെച്ചാല്‍ . വിയര്‍പ്പിലൂടെ പോകാത്ത ശരീരത്തിലെ മലിന വസ്തുക്കളെല്ലാം തന്നെ ത്വക്കിലൂടെ ശരീരം പുറംതള്ളി നമ്മളെ മരണത്തില്‍ നിന്നും രക്ഷിക്കുന്നു എന്ന് കരുതിയാല്‍ മതി .
പ്രകൃതിയിലെ മറ്റൊരു സോറിയാസിസ് രോഗിയാണ് നമ്മുടെ പാമ്പുകള്‍ അല്പ്പം പോലും വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ലാത്ത ജീവികള്‍ ആണ് പാമ്പുകള്‍ പാമ്പുകള്‍ക്ക്.അവയുടെ പഴകിയ ത്വക്കുകളൊന്നും സ്വമേധയ നീങ്ങില്ല. അവ അതെല്ലാം സ്വയം ഊരിക്കളയുന്നു ആ ജീവികള്‍ക്ക് ശരീരത്തിലെ ഉപയോഗം നശിച്ച തൊലികളെ സ്വയമേ ഇളക്കിക്കളയാനുള്ള കഴിവുണ്ട്. ഈശല്ക്കങ്ങള്‍ സ്വയമേ ഇളകി പോയില്ലെങ്കില്‍ അവയുടെ ശരീരം സോറിയാസിസ് രോഗികളെ പോലെ പൊട്ടിയൊലിക്കും .അല്ലെങ്കില്‍ കാല മെത്താതെ പാമ്പും മരിക്കും.
പാമ്പിന് പടം പോഴിക്കാനുള്ള ഔവ്ഷധം എങ്ങിനെ ലഭിക്കുന്നു എന്ന് നോക്കാം വെളുത്ത പാല്‍ ചുരത്തുന്ന പാലകളിലും ചറമുള്ള ഒട്ടു മിക്ക വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും ത്വക്ക് രോഗം മാറ്റാനുള്ള കഴിവുണ്ട് പാലയുടെ കറ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ പുരട്ടി നോക്കുക നല്ല സുഖം ലഭിക്കും . ഇതറിയാവുന്ന പാമ്പുകള്‍ പാലയുടെ ചുവട്ടില്‍ വന്നു കിടക്കുന്നു സര്‍പ്പകാവില്‍ പാല വെക്കാനുള്ള നിരവധി കാര്യങ്ങളില്‍ ഒന്ന് മാത്രമാണിത്.
ഇനി മറ്റൊന്ന് ചിതല്‍ പുറ്റ് കുഴച്ചു ദേഹത്ത് തേച്ചാല്‍ ആറു മണിക്കൂര്‍ കൊണ്ട് രോഗ ശമനം ലഭിക്കുന്നു തുടര്‍ച്ചയായ ഉപയോഗം സോറിയാസിസ് ഇല്ലാതാക്കുന്നു. പടം പൊഴിക്കുന്ന പാമ്പുകള്‍ പുത്തന്‍ ത്വക്കിന്റെ സംര്ക്ഷണാര്‍ത്ഥം ചിതല്‍ പുറ്റില്‍ കഴിയുന്നുണ്ട് മറ്റൊന്ന് ഇന്നു വരെ പാമ്പുകള്‍ ജീവിച്ച ഒരു ചിതല്‍ പുറ്റില്‍ പോലും അവയുടെ പൊഴിച്ചിട്ട പടങ്ങള്‍ കണ്ടിട്ടില്ല. മറ്റൊന്ന് ചിതലിന്റെ ദേഹം വളരെ മിനുസമുള്ളതാണ്. ത്വക്കിന് മൃദുത്തം ലഭിക്കാനും നല്ലത് ചിതല്‍ പുറ്റ് തന്നെ ശരണം
പാമ്പുകള്‍ ത്വക്ക് രോഗങ്ങള്‍ ഉള്ള ജീവികള്‍ ആണെന്ന് പറഞ്ഞാല്‍ പാമ്പ് ഗവേഷകര്‍ നെറ്റി ചുളിക്കും. ഇതിലെ വാസ്തവം തേടി പോകുക എന്നെ എനിക്ക് പറയാനുള്ളൂ. പക്ഷെ ഈ രോഗം അവയുടെ രക്ഷയ്ക്ക് ആണെന്ന് മാത്രം. അവയെ ഈ രോഗം ബാധിച്ചില്ലെങ്കില്‍ അവയ്ക്കും ത്വക് രോഗം വരും. വിയര്‍പ്പു ഗ്രന്ഥികള്‍ ഉള്ള ജീവികള്‍ക്ക് ത്വക്ക് സ്വയമേ ഇളകിപ്പോകും. പക്ഷേ പാമ്പിന്റെ മാംസത്തെ സുഷിരങ്ങള്‍ ഇല്ലാത്ത കടുത്ത തൊലികള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു അത് കൊണ്ടവ വിയര്‍ക്കില്ല അത് കൊണ്ട് വിയര്‍പ്പിലൂടെ പുതിയ തൊലിയുടെ നിര്‍മ്മാണ ക്രീയ അവയുടെ ശരീരത്തില്‍ നടക്കുന്നില്ല. അങ്ങിനെ ശരീരം നാശം സംഭവിക്കാം നമ്മുടെ ഇഴ ജന്തുവായ പാമ്പുകള്‍ പുഴുത്ത് ചാവാത്തതിന്റെ കാരണം അവയുടെ ത്വക്കില്‍ നടക്കുന്ന പരിണാമങ്ങള്‍ കൊണ്ട് മാത്രം,. പക്ഷേ പ്രകൃതി അവയ്ക്ക് അനുകൂലമായ സോറിയാസിസ് പോലൊരു സുകൃതം നല്കിയിരിക്കുന്നു ആയതു കൊണ്ട് അവയും ശല്ക്കങ്ങൾ ഇളക്കി കളയുന്നു
.
നിങ്ങൾ ആശുപത്രി കിടക്കയിലേക്ക് നോക്കൂ .അവിടെ ഗുരുതരമായ പരിക്കുകൾ സംഭവിച്ച ഒരാളെ ദീർഹ നാൾ അനങ്ങാതെ കിടക്കയിൽ കിടത്തി ചികല്സിക്കുന്നു . നാല്പ്പത് നാൾ രോഗി ഒരേ കിടപ്പ് കിടന്നാൽ അയാളുടെ കാലടിയിലെ തൊലി താനേ പൊളിയും അധികം വൈകാതെ ഉള്ളം കൈയ്യിലെ തൊലിയും അടർന്നു വീഴും . പിന്നീട് ദേഹത്ത് നിന്നും തൊലികള്‍ പൊഴിയുന്നു
എല്ലാ മനുഷ്യശരീരവും ദേഹത്തിലെ തൊലിയെ ഉതിർക്കുന്നുണ്ട്. നമ്മൾ അതറിയുന്നില്ലെന്ന്മാത്രം . കിടക്ക എന്നും വൃത്തി യാക്കുന്നത് കൊണ്ടും പാദത്തിലെ തൊലി പോലെ കഠിന മല്ലാത്തത് കൊണ്ടും. അതാരുമറിയുന്നില്ല എന്ന് മാത്രം
വൃക്ഷങ്ങളില്‍ തേക്ക് / ഈട്ടി / മുതലായവ ഓരോ വര്‍ഷവും കാതല്‍ സീകരിക്കുന്നു. അവയുടെ വാര്‍ഷിക വളര്‍ച്ചയില്‍ ചില മാറ്റങ്ങള്‍ വന്നുചേരുന്നു . പഴയ തൊലികള്‍ മാറ്റി പുത്തന്‍ തോലുകള്‍ സീകരിച്ചാണ് അവ മാറ്റത്തിനും വളര്‍ച്ചയ്ക്കും വിധേയമാകുന്നത്.. ഒട്ടു മിക്ക വൃക്ഷവും ആറു മാസം മുതല്‍ തോലുകള്‍ പൊഴിച്ചു കളയാന്‍ തുടങ്ങുന്നു . അതിനോട് കൂടി പുതിയവ സീകരിക്കുന്നു. പക്ഷേ വൃക്ഷങ്ങള്‍ക്ക് വിയര്‍പ്പ് ഗ്രന്ധിയില്ല അതാണ്‌ അവയുടെ തോല് പോളിയലിന്റെ രഹസ്യo. ഏഴിലം പാല തോല് പൊഴിക്കാത്ത വൃക്ഷമാണെന്നോ അല്ലെങ്കില്‍ വളരെ ക്കാലം തോലുകള്‍ പൊഴിക്കാത്ത വിശേഷം ഉണ്ടെന്നോ കരുതണം . മറ്റൊരു അത്ഭുതം ഏഴിലം പാലയില്‍ കുളിര്‍ കോരി നില്‍ക്കുന്ന മനുഷ്യ ശരീരത്തിന് തുല്യമായ ത്വക്കുണ്ട് .എന്ന് വെച്ചാല്‍ ഏഴിലം പാല വിയര്‍പ്പ് ഗ്രന്ഥികള്‍ ഉള്ള മരം ആകുന്നു അത് കൊണ്ട് അവയ്ക്ക് സോറിയാസിസ് ബാധിക്കുന്നില്ല അക്കാരണം കൊണ്ട് തന്നെ പാലയുടെ ഇലകള്‍ക്ക് ത്വക്കിനെ പരിപാലിക്കാന്‍ കഴിയും . പാലയുടെ ഇലകള്‍ ത്വക് രോഗത്തിന് പ്രധിവിധിയായി ഉപയോഗിക്കാന്‍ നമുക്ക് ഉപദേശം തന്ന മാമുനികളുടെ ആയുര്‍ ശാസ്ത്രത്തിനു മുന്നില്‍ നമുക്ക് തലകുനിക്കാം. തീപ്പാലയും / ഏഴിലം പാലയും ത്വക് രോഗം നിര്‍മ്മാജനം ചെയ്യുന്നു ഇവയുടെ ആയുര്‍ ശക്തിയെ കുറിച്ച് പിന്നീട് എഴുതാം.
.
വിയര്‍പ്പു ഗ്രന്ഥികള്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ വന്നു ചേരുന്ന രോഗമാണ് സോറിയാസിസ് .
വിയര്‍ക്കലിനു ഭംഗം വന്നാല്‍ ത്വക് രോഗം വരുമെന്ന് സാരം .
മറ്റൊന്ന് പ്ലാവ് ഇലവ്(പഞ്ഞിക്കായ) മുരിങ്ങ എന്നിവയ്ക്ക് മഴക്കാലം വന്നാല്‍ തൊലി ഇളക്കാന്‍ സാധിക്കില്ല അവയ്ക്കും ത്വക്ക് രോഗം ബാധിച്ചു സ്രവങ്ങള്‍ പോഴിക്കാറുണ്ട്.
മഴക്കാലം മുരിങ്ങയില കഴിക്കരുത് എന്ന് പറയാന്‍ കാരണം അതിന്‍റെ ത്വക്കില്‍ നിറയുന്ന വിഷത്തെ പുറത്തു കളയാന്‍ സാധിക്കാത്തത് കൊണ്ടാണ്
വിയര്ക്കാൻ നല്ല പ്രേധിവിധി സൂര്യ സ്നാനമാണ് മൂന്ന് മാസം പുറത്തിറങ്ങാതെ ഒളിവില് കഴിഞ്ഞ തോപ്പിൽ ഭാസിക്ക് സോറിയാസിസ് പിടിച്ചു ''ഒളിവിലെ ഓർമ്മകൾ'')
അത് കൊണ്ട് സൂര്യ സ്നാനവും അഗ്നിഹോത്രവും നല്ല ചികിത്സകള്‍ തന്നെ.
എരുക്ക് ഉമ്മം ദന്തപ്പാല ഓമക്കായുടെ ഇല എന്നിവകൊണ്ട് ആവി കൊള്ളുന്നത്‌ അടഞ്ഞ ത്വക്ക് തുറക്കാന്‍ സഹായക മാകും
ഇനി ചില മരുന്നുകളെ കുറിച്ച് പറയാം .
ശരീരത്തില്‍ നല്ല ചൂട് കിട്ടിയാല്‍ വിയര്‍ക്കും അത് കൊണ്ട് / ചുക്ക് കുരുമുളക് / തിപ്പലി / ഏലക്ക / മല്ലി / ജീരകം / ജാതി പത്രി / ഇരട്ടി മധുരം / എന്നിവകൊണ്ടുള്ള പാനീയം ചായക്ക് പകരം ഉപയോഗിക്കുക .
ദെന്തപ്പാല എന്ന പാലയുടെ ഇല എണ്ണയിലിട്ട് സൂര്യ പാകം ചെയ്യാന്‍ പറയുന്നു ഇതു കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്നു . കാരണം ദെന്തപ്പാലയില്‍ അഗ്നി കുറവാണ് ഈ എണ്ണ വിയര്‍പ്പു ഗ്രന്ഥികളെ തുറപ്പിക്കില്ല ഇവയിലെ തീപ്പാലയ്ക്കാണ് ശരീരത്തെ പോള്ളിപ്പിക്കാനുള്ള കഴിവുള്ളത് ഇതിന്‍റെ ഇല മുട്ടിയാല്‍ പോലും പൊള്ളുന്നു അപ്പോള്‍ തന്നെ പൊള്ളല്‍ എല്ക്കുമ്പോള്‍ ഉണ്ടാകുന്ന പോലുള്ള കുമിളകള്‍ ഉണ്ടാകും തീപ്പാല കണ്ടാല്‍ തിരിച്ചറിയാനുള്ള കഴിവിന് വേണ്ടി ആ ഇല ഒന്ന് കൈ വെള്ളയില്‍ ഉരസിയാല്‍ മതി പൊള്ളല്‍ അനുഭവപ്പെടും . അത് കൊണ്ട് തീപ്പാല കൊണ്ടുള്ള എണ്ണ വിയര്‍പ്പു ഗ്രന്ഥികളെ തുറപ്പിക്കും.
പക്ഷേ ഈ എണ്ണയില്‍ തേന്‍ മെഴുകു ചേര്‍ത്താല്‍ ഗുണം കൂടുന്നതായി കണ്ടു വരുന്നു.
മറ്റൊന്ന് നറുനീണ്ടിയുടെ കിഴങ്ങ് കൊണ്ട് മാത്രം ജലം തിളപ്പിച്ച്‌ കുടിച്ച് രോഗം ഇല്ലാതാക്കിയ സംഭവങ്ങള്‍ നിരവധിയുണ്ട് .രക്തത്തെ ഇത്രയേറെ ശുദ്ധിചെയ്യുന്ന മറ്റൊരു ഔവ്ഷധി വേറൊന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അത് കൊണ്ട് സോറിയാസിസ് രോഗികളും ത്വക് രോഗികളും നറുനീണ്ടി കഷായം ഒരിക്കലും ഒഴിവാക്കരുത്‌ .
ഇനി മറ്റൊന്ന് ശരീരത്തിലെ കൊടിയ മാലിന്യത്തെ ഇല്ലാതാക്കാന്‍ ഒരു മന്ധലം വരെ ശംഖു പുഷ്പ്പത്തിന്‍ വേര് ഇരുപതു ഗ്രാം ചതച്ചു അഞ്ചു ഗ്ലാസ് വെള്ളത്തില്‍ കലക്കി തിളപ്പിച്ച്‌ കുടിച്ചാല്‍ കാന്‍സര്‍ മുഴകളും ഗര്‍ഭാശയ മുഴകളും പൊട്ടി പൊയ്ക്കൊള്ളും അങ്ങിനെ ശരീരവിഷങ്ങള്‍ ഇല്ലാതാക്കാം .
മറ്റൊന്ന് മൂന്നു മാസം ത്രിഫല ചൂര്‍ണ്ണം രണ്ട് നേരം കഴിച്ച് ശോദന കൃത്യമാക്കുക സോറിയാസിസ് രോഗികള്‍ ഉദയത്തിനു മുന്‍പ് ദിനചര്യകള്‍ പൂര്‍ത്തിയാക്കുക .
രാവിലെ ഏഴു മണിക്ക് തേങ്ങാപ്പാലും കറുകപ്പുല്ല് നീരും കറ്റാര്‍ വാഴ നീരും ഒന്നിച്ചു കുടിക്കുക പുത്തന്‍ കോശങ്ങള്‍ ഉണ്ടാകാന്‍ ഇതാണ് നല്ല ടോണിക്ക് .
പയര്‍ വര്‍ഗ്ഗങ്ങളും പരിപ്പ് വര്‍ഗ്ഗങ്ങളും പ്രത്യേകിച്ച് ഉഴുന്ന് എന്നിവ ഒരിക്കലും കഴിക്കരുത് ഇടിലും ദോശയും നിരോധിച്ചാല്‍ ത്വക് രോഗം വരില്ല .
പക്ഷെ ചിതൽ പുറ്റില് ജീവിച്ചാല് പാമ്പുകളുടെ ശൽക്കങ്ങൾ ഒരുകാലത്തും ഇളകില്ല അപ്പൊ പാമ്പിനും മരണം സംഭവിക്കും (ചിതൽ പുറ്റു പുളിച്ച മോരില്‍ കലക്കി ലേപനം ചെയ്തു വെയില്‍ കൊണ്ടാല്‍ നല്ല ഗുണം ചെയ്യും .
കുളിക്കാന്‍ ജഡാമാഞ്ചി ഉലുവ മാതളതൊണ്ട് മുതിര നറുനീണ്ടി ഇരട്ടിമധുരം കച്ചോലം മഞ്ഞള്‍ എന്നിവ കൊണ്ടുള്ള ചൂര്‍ണ്ണം സോപ്പിനായി ഉപയോഗിക്കാം.
ഞാവല്‍പ്പഴങ്ങള്‍ ത്വക് രോഗത്തിന് ഉത്തമ മരുന്നാണ്
മറ്റൊന്ന് തവിട് തേങ്ങാപ്പാലില്‍ കുറുക്കി ഏലക്കയും മധുരത്തിന് ശര്‍ക്കരയും ചേര്‍ത്താല്‍ നല്ലൊരു പാനീയം ആയി നിറം കിട്ടാന്‍ ബീട്ട്രൂട്ട് beetroot ചേര്‍ത്ത് കുടിക്കാം.
മുത്തിളും ( കുടങ്ങള്‍ കുടവന്‍) കറുകനീരും ആഴ്ചയില്‍ രണ്ടു നാള്‍ കുടിക്കാം.
ചേന . ചേനത്തണ്ട് ചേമ്പിന്‍ താള്‍ എന്നിവ ഒരു ദിനം കറിയാക്കുക
കൂവളം തുളസിയില നാല് ദിവസം അല്പ്പം വീതം കഴിക്കുക
പഴങ്ങളില്‍ സീതപ്പഴം ഉറുമാവ് ( ശീമ ചക്ക) ഓമയ്ക്ക (പപ്പായ) ആപ്പിള്‍ എന്നിവ കൂടുതല്‍ കഴിക്കുക .
പുഴുക്കുത്ത് എല്ക്കാത്ത പഴം ആണ് മാതളം ഇതു ത്വക്ക് രോഗം മാറ്റുന്ന പഴങ്ങളില്‍ പെടുന്നു.
ഇനി നിലവില്‍ രോഗാവസ്ഥ മാറി കൊണ്ടിരിക്കുന്ന കുറച്ചു കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ പറയാം സസ്നേഹം അനില്‍ വൈദിക്

Sunday 10 January 2016

പ്രവാചക വൈദ്യം

അഞ്ജനക്കല്ല്
===========
പ്രവാചകന്‍ പറഞ്ഞു: നിങ്ങളുടെ സുറുമകളില്‍ ഏറ്റവും ഉത്തമം അഞ്ജനമാണ്. അത് കണ്ണിന് തെളിച്ചം നല്‍കുകയും മുടി മുളപ്പിക്കുകയും ചെയ്യും (അബൂദാവൂദ്).
പ്രവാചകന് ഒരു സുറുമക്കുപ്പിയുണ്ടായിരുന്നു. അതില്‍നിന്ന് എല്ലാ രാത്രിയും ഓരോ കണ്ണിലും മൂന്നു പ്രാവശ്യം വീതം പ്രവാചകന്‍ സുറുമയിടാറുണ്ടായിരുന്നു (തുര്‍മുദി).
കോഴിമുട്ട
========
കോഴിമുട്ട വളരെ ഉത്തമമുള്ള ഒന്നാണ്. അത് പകുതി വേവിച്ച് കഴിക്കുന്നതാണ് നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരു മുഖത്ത് തേച്ചാല്‍ വെയില്‍ കൊണ്ടുണ്ടായ അടയാളം ഇല്ലാതാവും. തീ പൊള്ളുന്നതിന് അത് പുരട്ടുന്നത് ഫലപ്രദമാണ്. അത് രക്തരോധം (ഭക്ഷണം തൊണ്ടയില്‍ കെട്ടുന്ന രോഗം), കണ്ണുവേദന, ഒച്ചടപ്പ്, രക്തം, തുപ്പല്‍ എന്നിവക്ക് ഫലപ്രദമാണ്. പല പോഷകാംശങ്ങളും മുട്ടയില്‍ ഉള്‍കൊള്ളുന്നു. കാമവികാരം വര്‍ദ്ധിപ്പിക്കുന്നു (ഥിബ്ബുന്നബവിദഹബി).
പ്രവാചകന്‍ പറഞ്ഞു: ഒരു പ്രവാചകന്‍ ശക്തി ക്ഷയം സംഭവിച്ച് അല്ലാഹുവിനോട് ആവലാതിപ്പെട്ടപ്പോള്‍ അദ്ദേഹത്തോട് മുട്ട കഴിക്കാനാണ് കല്‍പിച്ചത് (ബൈഹഖി).
മൈലാഞ്ചി
=========
ഉമ്മു സലമ (റ) പറയുന്നു: നബി തിരുമേനിക്ക് മുറിവുണ്ടാവുകയോ മുള്ള് കുത്തുകയോ ചെയ്താല്‍ മൈലാഞ്ചി അരച്ചിടാറുണ്ടായിരുന്നു (തുര്‍മുദി, ഇബ്‌നു മാജ).
അനസ് (റ) വില്‍നിന്ന് നിവേദനം. പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ മൈലാഞ്ചി കൊണ്ട് ഛായം കൊടുക്കുക. അത് നിങ്ങളുടെ യുവത്വവും ഭംഗിയും കാമശക്തിയും വര്‍ധിപ്പിക്കുന്നതാണ് (അബൂനഈം).
നരച്ച താടിക്ക് മൈലാഞ്ചിയിടല്‍ സുന്നത്താണ്. എന്നാല്‍, കൈയിലും കാലിലും പുരുഷന്‍ അതുപയോഗിക്കല്‍ നിഷിദ്ധവുമാണ്.
സുര്‍ക്ക
========
പ്രാവചകന്‍ പറഞ്ഞു: സുര്‍ക്ക ഒരു നല്ല കൂട്ടാനാണ് (മുസ്‌ലിം).
സുര്‍ക്ക വയര്‍ കത്തിക്കാളുന്നത് ശമിപ്പിക്കും. വാതത്തിനും കഫത്തിനും നല്ലതല്ല. ഉണല്‍ (ചെറിയ കുരു), ചൊറി, തീപൊള്ളല്‍, എന്നിവക്ക് ഫലപ്രദം. പനിനീര്‍ എണ്ണയും വെള്ളവും ചേര്‍ത്തു ഉപയോഗിച്ചാല്‍ തലവേദനക്ക് ഫലം ചെയ്യും. വായില്‍ വെച്ചുകൊണ്ടിരുന്നാല്‍ പല്ലുവേദന ശമിക്കും. ദഹനത്തെ സഹായിക്കും.
ഈച്ച
=======
അബൂഹുറൈറയില്‍ നിന്നും നിവേദനം. പ്രവാചകന്‍ പറഞ്ഞു: നിങ്ങളാരുടെയെങ്കിലൂം പാനീയത്തില്‍ ഈച്ച വീണാല്‍ അതിനെ മുക്കിയെടൂത്ത് കളയൂക. കാരണം അതിന്റെ ഒരു ചിറകില്‍ രോഗവും മറു ചിറകില്‍ രോഗശമനവുമാണ്. രോഗമുള്ള ചിറക് കുത്തിയാണ് അത് വീഴുന്നത്. അതിനാല്‍ അതിനെ മുഴുവനായി മുക്കുക (അബൂദാവൂദ്).
വെണ്ണ
======
ബുസ്‌റുബ്‌നു സലമിന്റെ രണ്ട് സന്താനങ്ങളില്‍ നിന്നു നിവേദനം. അവര്‍ പറഞ്ഞു: ഞങ്ങള്‍ പ്രവാചകര്‍ക്കു വെണ്ണയും കാരക്കയും നല്‍കി. ഇതു രണ്ടും അവിടന്നു ഇഷ്ടപ്പെട്ടിരുന്നു (അബൂദാവൂദ്).
ഉണക്കമുന്തിരി
============
തമീമുദ്ദാരി (റ) നിവേദനം ചെയ്യുന്നു. പ്രവാചകരുടെ അടുക്കലേക്കു ഉണക്കമുന്തിരി കൊണ്ടുവന്നപ്പോള്‍ അവിടന്നു പറഞ്ഞു: നിങ്ങള്‍ ഇത് തിന്നുക. വളരെ നല്ല ഭക്ഷണമാണ്. ക്ഷീണം തീര്‍ക്കുകയും ദേഷ്യം അടക്കി നിര്‍ത്തുകയും നാഡിക്ക് ബലം നല്‍കുകയും വായയുടെ ഗന്ധം നന്നാക്കുകയും ചെയ്യുന്നു (അബൂനഈം).
അലി (റ) പറഞ്ഞു: ചുകന്ന ഇരുപത്തിയൊന്ന് മുന്തിരി തിന്നുകൊണ്ടിരുന്നാല്‍ അവന്റെ ശരീരത്തില്‍ അനിഷ്ടമായ ഒന്നുമുണ്ടാവില്ല.
ഓര്‍മ വര്‍ദ്ധിക്കാനുദ്ദേശമുണ്ടെങ്കില്‍ ഉണക്കമുന്തിരി തിന്നുകൊണ്ടിരിക്കുക (ഇമാം സുഹ്‌രി).
മുന്തിരിയും പിസ്തയുടെ കുഴമ്പും മണിക്കുന്തിരിക്കവും കൂടി എല്ലാ ദിവസവും തിന്നുകൊണ്ടിരുന്നാല്‍ ബുദ്ധി ശക്തി വര്‍ദ്ധിക്കും.
നെയ്യ്
======
നബി പറഞ്ഞു: പശുവിന്‍ പാല്‍ രോഗം ശമിപ്പിക്കുന്നതും നെയ്യ് ഔഷധവുമാകുന്നു. പശുവിന്‍ പാല്‍ ഉപയോഗിക്കുക. പശു എല്ലാ സാധനങ്ങളും തിന്നുന്നതാണ്.
അലി (റ) പറയുന്നു: ജനങ്ങള്‍ രോഗശമനത്തിനായി ഉപയോഗിക്കുന്നതില്‍നിന്ന് ഏറ്റവും ഉത്തമം നെയ്യാകുന്നു (അബൂ നഈം).
സുന്നാമക്കി
==========
അസ്മാ (റ) വില്‍നിന്ന് നിവേദനം. പ്രവാചകന്‍ എന്നോട്, നീ എന്താണ് ശോധനക്കു ഉപയോഗിക്കാറുള്ളതെന്ന് ചോദിച്ചപ്പോള്‍ കൈപ്പന്‍ പൂളയാണെന്ന് ഞാന്‍ മറുപടി നല്‍കി. അത് വലിയ ഉഷ്ണമുള്ളതാണല്ലോ എന്ന് അവിടുന്ന് പ്രതിവജിച്ചു. പിന്നീട് സുന്നാമക്കിയാണ് ഉപയോഗിച്ചത്. അതിനെക്കുറിച്ച് തിരുമേനി ഇപ്രകാരം പറഞ്ഞു: വല്ല ഔഷധവും മരണത്തെ തടുക്കുന്നതായി ഉണ്ടായിരുന്നുവെങ്കില്‍ അത് സുന്നാമക്കിയാകുമായിരുന്നു.
യവം
======
ആയിശ (റ) യില്‍ നിന്നു നിവേദനം. വീട്ടുകാര്‍ക്ക് പനിയുണ്ടായാല്‍ യവക്കഷായം കുടിക്കാന്‍ തിരുമേനി നിര്‍ദ്ദേശിക്കുമായിരുന്നു (ഇബ്‌നു മാജ).
അതിന്റെ കഷായം ചുമക്കും തൊണ്ടവേദനക്കും ഫലപ്രദമാണ്. മൂത്രം സ്രവിപ്പിക്കുകയും ആമാശയം ശുദ്ധിയാക്കുകയും ദാഹം ശമിപ്പിക്കുകയും ഉഷ്ണം കുറക്കുകയും ചെയ്യുന്നു.

തൊടിയില് നിന്നൊരു ഒറ്റമൂലി...

ഏതുരോഗത്തിനും തൊടിയില് നിന്നൊരു
ഒറ്റമൂലി. അതില് രോഗം ശമിക്കും. കുറച്ചുകാലം
മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്ക്ക് ധാരാളം
ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു.
അവയുടെ രോഗശമനശക്തിയെക്കുറിച്ചും. ഒരു
ടീസ്പൂണ് ഇഞ്ചിനീരും സമം തേനും ചേര്ത്ത്
കഴിച്ചാല് ചുമ കുറയും. പാര്ശ്വഫലങ്ങളൊ
ട്ടുമില്ല. ഇതറിയാതെയാണ് ചുമയ്ക്കുമ്പോള്‍
ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ കഫ്
സിറപ്പ് വാങ്ങി ചുമയക്ക് ഉടനടി ഷട്ടറിടുന്നത്.
വെളുത്തുള്ളി ചതച്ചിട്ട് പാല് കുടിച്ചാല്
കൊളസ്ട്രോള് കുറയും. മാവിന്റെ തളിരില
ഉണക്കിപ്പൊടിച്ചു കഴിച്ചാല് പ്രമേഹത്തിന്
കുറവുണ്ടാകും. ഇത്തരം നിരവധി ഒറ്റമൂലികളും
അവയുടെ രോഗശമനശക്തിയും പഴയ തലമുറയ്ക്ക്
അറിയാമായിരുന്നു. മിക്കവാറും
ഔഷധസസ്യങ്ങള് തൊടിയിലുണ്ടായിരുന്നു. അല്പം
മെനക്കെട്ടാല് ഈ അറിവുകള് നമുക്കും
സ്വന്തമാക്കാം. കണ്ണൊന്ന് തുറന്നാല്
വിരല്ത്തുമ്പില് ലഭിക്കും മരുന്നുകള്.
വീട്ടില് എളുപ്പത്തില് തയാറാക്കാവുന്ന ചില
ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.
ഒരു ഗൃഹവൈദ്യന്റെ സഹായം ചെയ്യുന്നവയാണ്
ഈ കുറിപ്പുകള്.
അസുഖങ്ങള് ശമിക്കാന്
ചുമ
*ഒരു ടീസ്പൂണ് ഇഞ്ചിനീരില് സമം തേന് ചേര്ത്തു
കഴിച്ചാല് ചുമയ് ക്ക് ആശ്വാസം ലഭിക്കും.
*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില് തേന്
ചേര്ത്തു കഴിക്കുക.
*കുരുമുളകുപൊടി തേനിലോ നെയ്യിലോ
ചാലിച്ചു കഴിക്കുക.
*വയമ്പ് ചെറുതേനില് ഉരച്ച് ദിവസം രണ്ടുനേരം
കഴിച്ചാല് ചുമ പെട്ടെന്ന് കുറയും.
*കല്ക്കണ്ടവും ചുവന്നുള്ളിയും ചേര്ത്തുകഴിച്ചാല്
ചുമയ്ക്കു ശമനമാകും.
പനി
*തുളസി പിഴിഞ്ഞെടുത്ത നീര് തേനില് ചേര്ത്തു
കഴിച്ചാല് പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.
*ജീരകം പൊടിച്ച് ശര്ക്കര ചേര്ത്തു
സേവിച്ചാല് പനിക്ക് കുറവുണ്ടാകും.
*തുളസിനീരില് കരുമുളകുപൊടി ചേര്ത്ത്
കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.
ജലദോഷം
*തുളസിനീര് അര ഔണ്സ് വീതം രണ്ടുനേരം
കഴിക്കുക.
*ഗ്രാമ്പൂ പൊടിച്ച് തേനില് ചാലിച്ചു
കഴിച്ചാല് ജലദോഷത്തിന് കുറവുണ്ടാകും.
രക്താതിസമ്മര്ദം
*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ
ടീസ്പൂണ് വീതം രാവിലെയും വൈകിട്ടും
മോരില് ചേര്ത്തു കഴിക്കുക.
*തണ്ണിമത്തന് ജ്യൂസ് ദിവസവും കഴിച്ചാല്
രക്തസമ്മര്ദത്തിന് വളരെ കുറവുണ്ടാകും.
*ഇളനീര് വെള്ളവും തിപ്പലിപ്പൊടിയു
ം ചേര്ത്തു കഴിച്ചാല് രക്തസമ്മര്ദത്തിന്
കുറവുണ്ടാകും.
ആസ്തമ
*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു
നെല്ലിക്കാ വലുപ്പത്തില് ഒരു മാസം
തുടര്ച്ചയായി കഴിച്ചാല് ആസ്തമയ്ക്കു വളരെ
കുറവുണ്ടാകും.
*ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ
നീരില് തേന് ചേര്ത്തു കഴിക്കുക.
*വെറ്റിലനീര്, ഇഞ്ചിനീര്, തേന് ഇവ
സമംചേര്ത്ത് ദിവസം രണ്ടുനേരം കഴിക്കുക.
*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ് വീതം
രാവിലെയും വൈകിട്ടും കഴിക്കുക.
കഫശല്യം
*ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ്
കഴിക്കുക.
*തേന്, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ
സമം ചേര്ത്തു കഴിച്ചാല് കഫത്തിന് വളരെ
ശമനമുണ്ടാകും.
*നാരങ്ങാവെള്ളത്തില് തേന് ചേര്ത്തു കഴിച്ചാല്
കഫശല്യത്തിന് കുറവുണ്ടാകും.
കൊടിഞ്ഞി
*ജീരകം ചതച്ചിട്ട് പാല് കാച്ചി രാവിലെ
കുടിച്ചാല് കൊടിഞ്ഞിക്ക് ശമനമുണ്ടാകും.
*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും
പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാക
ുമ്പോള് നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്
വളരെ എളുപ്പത്തില് ശമനമുണ്ടാകും.
*ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍
അരച്ചുപുരട്ടിയാല് കൊടിഞ്ഞിക്ക് വളരെ
ആശ്വാസമുണ്ടാകും.
കൊളസ്ട്രോള് കുറയ്ക്കുന്നതിന്
*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ്
ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
*തൈരും ഇഞ്ചിയും കറിയാക്കി പതിവായി
ഭക്ഷത്തില് ഉള്പ്പെടുത്തുക.
*നാലോ അഞ്ചോ വെളുത്തുള്ളി പാലില്
ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം
കുടിക്കുക. കൊളസ്ട്രോള് കുറയ്ക്കാന് വളരെ
ഉത്തമമാണിത്.
അമിതവണ്ണം
*തേനും വെള്ളവും സമംചേര്ത്ത് അതിരാവിലെ
കഴിക്കുക. (ചെറുതേനായാല് വളരെ നല്ലത്)
*ഒരു ടീസ്പൂണ് നല്ലെണ്ണയില് അഞ്ചുഗ്രാം
ചുക്കുപൊടി ചേര്ത്തു പതിവായി കഴിക്കുക.
*ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില് തേന്
ചേര്ത്തു കഴിക്കുക.
പ്രമേഹം
*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ
പതിവായി കഴിക്കുക.
*രാത്രി കിടക്കാന് നേരത്ത് വെളുത്തുള്ളി
ചതച്ചിട്ട് പാല് കുടിക്കുക.
*മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച്
കഴിക്കുക.
* ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച്
ചൂടുവെള്ളത്തില്‍ കഴിക്കുക.
*നെല്ലിക്കാ നീരില് ഒരു ടീസ്പൂണ്
മഞ്ഞള്പ്പൊടി ചേര്ത്തു കഴിക്കുക.
ഇക്കിള്
* വായ് നിറച്ചു വെള്ളമെടുത്തശേഷ
ം വിരല്കൊണ്ട് മൂക്ക് അടച്ചുപിടിച്ച
അല്പനേരം ഇരിക്കുക.
*വായില് ഒന്നോ രണ്േടാ സ്പൂണ് പഞ്ചസാര
ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.
കൃമിശല്യം
*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില് ഒരു
ടീസ്പൂണ് തേന് ചേര്ത്തു കലക്കി കുടിക്കുക.
*അല്പം കായമെടുത്ത് ശര്ക്കരയില് പൊതിഞ്ഞു
കഴിക്കുക.
*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയു
ടെ വലുപ്പത്തില് കഴിക്കുക.
ഗ്യാസ്ട്രബിള്
*വെളുത്തുള്ളി പാലില് ചതച്ചിട്ട് കാച്ചി
ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.
*പുളിച്ചമോരില് ജീരകം അരച്ചുകലക്കി
കുടിക്കുക.
*വെളുത്തുള്ളി ചുട്ടുതിന്നുക.
*കരിങ്ങാലിക്കാതല് ചതച്ചിട്ട് തിളപ്പിച്ച
വെള്ളം പതിവായി കുടിക്കുക.
ദഹനക്കേട്
*ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ
വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.
*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്ത്ത്
ചവച്ചിറക്കുക.
*ജീരകം കരിങ്ങാലി എന്നിവയിട്ട്
തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.
*അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.
പുളിച്ചുതികട്ടല്
*കറിവേപ്പില വെള്ളം തൊടാതെ അരച്ച്
നെല്ലിക്കയോളം വലുപ്പത്തിലെടുത്ത്
കാച്ചിയ ആട്ടിന്പാലിന്റെ കൂടെ ദിവസവും
രാവിലെ കഴിക്കുക.
*മലര്പ്പൊടിയില് തേനും പഞ്ചസാരയും
ചേര്ത്തു കഴിക്കുക.
*വെളുത്തുള്ളി നീരും പശുവിന്നെയ്യും സമം എടുത്തു
ചൂടാക്കി അതിരാവിലെ ഒരു സ്പൂണ് കഴിക്കുക.
ഗര്ഭകാല ഛര്ദി
* അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു
കരിക്കിന്വെള്ളത്തില് ചേര്ത്തു കഴിക്കുക.
*മല്ലി അരച്ചു പഞ്ചസാര ചേര്ത്തു കഴിക്കുക.
*കുമ്പളത്തിന്റെ ഇല തോരന്വെച്ച്
ഭക്ഷണത്തോടൊപ്പം കഴിക്കുക.

റൈഹാൻ (തുളസി )-* പ്രവാചകവൈദ്യം *

മിത്രങ്ങളെ നന്മ.
പ്രവാച വൈദ്യം എന്ന ഈ മഹത്തായ പരിപാടിയിൽ ആദ്യമായി അവതരിപ്പിക്കുന്നത് പരിശുദ്ധ ഖുർആനിൽ പറയുന്ന സസ്യങ്ങളെ കുറിച്ചും അവയുടെ ഉപയോഗങ്ങളെ കുറിച്ചുമാണ്. ഒരു പാട് സസ്യങ്ങളെ കുറിച്ച് ഖുർആനിൽ പറയുന്നുണ്ട് ഖുർആൻപോലുള്ള പരിശുദ്ധ ഗ്രന്ഥങ്ങളിൽ ഒരു സസ്യത്തെ കുറിച്ച് വിവരിച്ചിട്ടുണ്ടെങ്കിൽ ആ സസ്യത്തിന്ന് സവിശേഷമായ കഴിവും മൂല്യവും ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ് , മാത്രമല്ല ആ സസ്യങ്ങളെല്ലാം എന്നെന്നും നിലനിൽക്കുകയും പരിപാവനമായി കരുതപ്പെടുകയും ചെയ്യും. ഭൂമിയിൽ വളരുന്ന എല്ലാ സസ്യങ്ങൾക്കും പ്രാധാന്യമുണ്ട്. ഔഷധ സസ്യങ്ങളിലെ അത്ഭുതങ്ങളിൽ പലതും ഞാൻ അനുഭവച്ചറിയാൻ കാരണം എന്റെ മാതാപിതാക്കളും പരിശുദ്ധ ഖുർആനും ഭഗവത് ഗീതയും വേദങ്ങളും ഉപനിഷത്തുകളും ഭാരതീയ ശാസ്ത്ര സംഹിതകളും പാരമ്പര്യ നാട്ടുവൈദ്യവുമാണ്. "സൂക്ഷമത" പാലിക്കുക എന്ന ഖുർആൻ വാക്കിൽ നിന്നാണ്. ഞാൻ സസ്യങ്ങളെ സൂക്ഷമമായി നിരീക്ഷിക്കാൻ തുടങ്ങിയത് എനിക്ക് അത്ഭുതങ്ങൾ കാണാൻ കഴിഞ്ഞു. അത്തരം അനുഭവങ്ങളും അറിവുകളുമാണ് ലളിതമായ രീതിയിൽ ഇവിടെ അവതരിപ്പിക്കുന്നത്.
1, റൈഹാൻ (തുളസി )
* റൈഹാൻ സുഗന്ധമുള്ള സസ്യമാണ്. ഖുർആൻ പറയുന്നു - "വെക്കോലുള്ള ധാന്യവും സുഗന്ധ ചെടികളുമുണ്ട് " (അർറഹ് മാൻ സൂറത്ത് 12 ) .
* റൈഹാനെ (തളസി) ദൈവത്തിന്റെ സമ്മാനവും അനുഗ്രഹവുമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. (സൂറത്തുൽ വാഖിഅ 89 ) . "ഫ്ളോറ അറബിക"യിൽ റൈഹാൻ - ഓസിമം ബാസിലികം (തുളസി ) യാണെന്ന് നിജപ്പെടുത്തിയിട്ടുണ്ട്.
പരിശുദ്ധ ഖുർആൻ നമുക്ക് പരിചയപ്പെടുത്തിയ തുളസിയെ നാം പലതും പറഞ്ഞ് മാറ്റി നിർത്തിയിട്ടുണ്ട്. എന്നാൽ തുളസിയുടെ മഹത്വം മനസ്സിലായാൽ വീട്ടിൽ നട്ടുവളർത്തി പരിപാലിക്കാൻ നാം തയ്യാറാവും. സസ്യങ്ങളുടെ രാജാവായാണ് പേർഷ്യക്കാർ തുളസിയെ വിശേഷിപ്പിച്ചിരിക്കുന്നത് ( ശാഹ് സ്പരം ) , ഹൃദ്യഗന്ധമാണ് തുളസിക്കുള്ളത് അതിനാൽ *നസ്ബു* എന്നും - ഇറാനിൽ കിർമാൻ എന്ന പ്രദേശത്താണ് തുളസി ഏറ്റവും കൂടുതൽ ഉള്ളത്കൊണ്ട് * ഹബ് സ് കിർമാൻ * എന്നും പേരുണ്ട്. പവിത്രമായ ഒരു സസ്യത്തെ നാം അമൂല്യമായി കാണണം.
റൈഹാന്റെ ഉപയോഗങ്ങൾ.
1, അപസ്മാരം പൂർണ്ണമായും സുഖപ്പെടുത്താൻ തുളസിയുടെ ഉപയോഗം മൂലം സാധിക്കും. തുളസിയുടെ ഇല നീര് നാല് തുള്ളി വീതം രാവിലെ സൂര്യനുദിക്കും മുമ്പ് രണ്ട് മൂക്കി നകത്തും ഇറ്റിക്കുക - തുടർച്ചയായി 21 ദിവസം. കൂടാതെ ഇലയും പൂവും ഇടയ്ക്കിടെ മണക്കുകയും , ഒരു പിടി തുളസിയില 200 മില്ലി വെളിച്ചെണ്ണയിലിട്ട് തിളപ്പിച്ച് ജലാംശം മുഴുവനും വറ്റിച്ച് അരിച്ചെടുത്ത് രണ്ട് ദിവസത്തിന്ന് ശേഷം തലയിൽ തേച്ച് കുളിക്കുകയും ചെയ്താൽ അപസ്മാര രോഗം മാറും. പഴക്കമുണ്ടെങ്കിലും പഥ്യത്തോടു കൂടി ചെയ്താൽ ഫലം ഉറപ്പാണ്.
2 , ത്വക് രോഗങ്ങൾ മാറാൻ.
തുളസിയുടെ ഇല അഞ്ചെണ്ണം വീതം രാവിലെ വെറും വയറ്റിൽ കഴിക്കുകയും _ ഒരു പിടി തുളസിയിലയും ഒരു കഷണം പച്ചമഞ്ഞളും കൂടി വെള്ളം ചേർക്കാതെ അരച്ചിടുകയും ചെയ്താൽ സോറിയാസിസ് ഒഴികെ മറ്റ് ത്വക് രോഗങ്ങൾ മാറും.
3 , തിമിരം മാറാൻ .
തിമിരം തുടക്കത്തിലെ മാറാൻ ഏറ്റവും നല്ല ഒരു പ്രയോഗം - തുളസിയുടെ ഉണങ്ങിയ വിത്ത് പത്തെണ്ണം രോഗമുള്ള കണ്ണിനകത്ത് ഇടുക ശേഷം കണ്ണ് അടയ്ക്കുകയും തുറക്കുകയും ചെയ്യുക - ഇങ്ങനെ കുറച്ച് ദിവസം ചെയ്യുകയാണെങ്കിൽ തിമിരം തുടക്കത്തിലാണെങ്കിൽ പൂർണ്ണമായും സഖപ്പെടുത്താൻ കഴിയും.
4 , ലൈംഗീക ഉത്തേജനത്തിന്ന് തുളസിനീര് രണ്ട് തുള്ളി വീതം സ്ഥിരമായി രാത്രി കിടക്കാൻ നേരം കഴിക്കുക. അറബികൾ സുലൈമാനിയിൽ ( കട്ടൻചായ) തുളസിയിലയിട്ട് കഴിക്കാറുണ്ട്. നമ്മുടെ നാട്ടിലെ രാമ തുളസിയാണ് ഇങ്ങനെ ഉപയോഗിക്കേണ്ടത്.
5 , മുഖക്കുരു മാറാൻ തുളസിയോളം അനുയോജ്യമായ ഔഷധ സസ്യ മില്ലെന്നാണ് എന്റെ അനുഭവം. എത്ര പഴകിയ മുഖ കുരുവും തുളസി നീര് മുഖത്ത് സ്ഥിരമായി പുരട്ടിയാൽ മാറും.
6 , ചെറിയ കുട്ടികൾക്കുണ്ടാവുന്ന കഫകെട്ട് മാറാൻ - അര ടീസ്പൂൺ തുളസിനീരും ഒരു ടീസ്പൂൺ ചെറുതേനും യോജിപ്പിച്ച് ഓരോ തുള്ളി വീതം ഇടയ്ക്കിടെ കൊടുക്കുക - കഫകെട്ട് മാറുകയും കുട്ടികൾക്ക് നല്ല ശോധനയുണ്ടാവുകയും ചെയ്യും.
7 , അന്തരീക്ഷ മലിനീകരണം തടയാൻ കഴിവുള്ള അത്ഭ്യത ഔഷധസസ്യം കൂടിയാണ് റൈഹാൻ.നമ്മുടെ പരിസരങ്ങളിൽ തുളസി നട്ടുപിടിപ്പിക്കുന്നത് നമുക്കും ഭാവിതലമുറകൾക്കും ഗുണം ചെയ്യും. ശ്വാസം മുട്ടുള്ളവർ തുളസിയുടെ മണമേൽക്കുന്നത് രോഗം ശമിക്കാൻ കാരണമാകും.
8 , ഭക്ഷണത്തോടൊപ്പം - സലാഡായും തുളസിയില ഉപയോഗിക്കാം , ദഹനം ശെരിയായി നടക്കും.
തുളസി, കൃഷ്ണ തുളസി, നെയ് തുളസി, രാമ തുളസി, അഗസ്ത്യ തുളസി, കർപൂര തുളസി, ശീത തുളസി, മധുര തുളസി, ചന്ദന തുളസി, വർണ്ണ തുളസി, വള്ളി തുളസി, കരിന്തുളസി - നാല് പതിലധികം തുളസികളെ എനിക്ക് അറിയാം .
എത്രയോ ഔഷധ പ്രയോങ്ങൾ തുളസി ഉപയോഗിച്ച് ചെയ്യാൻ കഴിയും. മിത്രങ്ങളെ റൈഹാൻ (തുളസി ) ദൈവത്തിന്റെ സമ്മാനവും അനുഗ്രഹവുമാണ് അത് നഷ്ടപ്പെടാതെ സൂക്ഷിക്കുക നാം.
മരുന്ന് പ്രയോഗിക്കും മുമ്പ് - വയറിളക്കുക, സസ്യാ ആഹാരം മാത്രം കഴിക്കുക , നാടൻ സാധനങ്ങൾ മാത്രം ഉപയോഗിച്ച് പല്ല് തേയ്കുക.

കുളിക്കാൻ ഒരു കുറിപ്പടി

നിത്യവും രണ്ടുനേരവും കുളിച്ചില്ലെങ്കില്‍ നമുക്ക് തൃപ്തി വരില്ല (മലയാളികളുടെ കുളിപ്രിയം ഏറെ പ്രസിദ്ധമാണല്ലോ!). . എല്ലായിടത്തും ധാരാളം ശുദ്ധജലം ലഭിക്കുന്ന പുഴകളും കുളങ്ങളും കിണറുകളുമുള്ള നാടായതു കൊണ്ടാവാം മലയാളികള്‍ക്ക് കുളിയോട് ഇത്രയും പ്രിയമുണ്ടായത്. ചൂടും ആര്‍ദ്രതയും കൂടുതലുള്ള കാലാവസ്ഥയായതിനാല്‍ വേഗം വിയര്‍ക്കുന്നതിനാല്‍ കുളിച്ചില്ലെങ്കില്‍ ഒരസ്വസ്ഥത തോന്നാമെന്നതും കുളിപ്രിയം വര്‍ധിപ്പിച്ചിരിക്കാം.
എണ്ണതേച്ച് വിശാലമായി മുങ്ങിക്കുളിക്കുന്നത് പഴയ തലമുറയുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. അവരുടെ ആരോഗ്യരഹസ്യവും ഒരു പക്ഷേ ഈ കുളിയും അതിനുചേര്‍ന്ന ജീവിതശീലങ്ങളുമായിരുന്നിരിക്കാം. കുളി പോലെ തന്നെ പ്രധാനമായിരുന്നു എണ്ണ തേപ്പും. അതുകൊണ്ടു തന്നെയാണ് തേച്ചു കുളിക്കാനുള്ള പലതരം എണ്ണകള്‍ നാം കണ്ടെത്തിയതും.
ഇപ്പോള്‍ പക്ഷേ, കുളിയുടെ പ്രാധാന്യം അത്ര കുറഞ്ഞിട്ടില്ലെങ്കിലും എണ്ണ തേപ്പിന് മുമ്പുണ്ടായിരുന്ന ശ്രദ്ധ നാം നല്‍കുന്നില്ല. എണ്ണ തേച്ചില്ലെങ്കില്‍ ഒരു കുഴപ്പവുമില്ലെന്നും വര്‍ഷങ്ങളായി എണ്ണ തേയ്ക്കാറില്ലെന്നും പറയുന്നവര്‍ നിരവധിയുണ്ട്. എണ്ണ തേയ്ക്കാത്തതു കൊണ്ട് കുഴപ്പങ്ങളൊന്നുമുണ്ടാവാനിടയില്ല. എന്നാല്‍ എണ്ണ തേയ്ക്കുന്നതു കൊണ്ട് ഒട്ടേറെ പ്രയോജനങ്ങളുണ്ട് എന്നതാണ്് വസ്തുത.
**നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ബുദ്ധിക്ക് തിളക്കേമകും.
**പേശികള്‍ക്ക് ദൃഢതയും മിനുപ്പുമുണ്ടാക്കും.
**നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ദഹനശക്തി വര്‍ധിപ്പിക്കും.
**ശരീരത്തിന് വളരെയധികം ഊര്‍ജവും പ്രസരിപ്പുമേകും.
ദേഹം പുകച്ചില്‍, വിയര്‍പ്പ്, ദാഹം തുടങ്ങിയവയെ **ആരോഗ്യകരമായി നിയന്ത്രിക്കും.
**സുഖസുഷുപ്തിക്ക് എണ്ണതേച്ചു കുളി വളരെ നല്ലതാണ്.
**കണ്ണുകള്‍ക്ക് കുളിര്‍മയും ആരോഗ്യവുമേകും.
**മുടികള്‍ക്ക് കരുത്തും മുടിവേരുകള്‍ക്ക് ബലവും നല്‍കും.
**അകാലനര, മുടികൊഴിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ **ഒഴിവാക്കാന്‍ എണ്ണ തേച്ചു കുളി നല്ലതാണ്.
**ശരീരചര്‍മത്തിന് മിനുസവും ആരോഗ്യവുമേകും.
**ചര്‍മരോഗങ്ങളില്‍ നിന്നൊക്കെ മുക്തിയേകാന്‍ എണ്ണതേച്ചു കുളി നല്ലതാണ്.
തേച്ചുകുളിക്കുന്നതിനുള്ള വിവിധ തരം എണ്ണകളെക്കുറിച്ചും അവയുടെ ഉപയോഗരീതികളെക്കുറിച്ചും ആയുര്‍വേദത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. തലമറന്ന് എണ്ണ തേയ്ക്കരുതെന്ന് നാട്ടില്‍ ഒരു ചൊല്ലുണ്ടല്ലോ. ഓരോരുത്തരും അവരവരുടെ അവസ്ഥയ്ക്കും സാഹചര്യത്തിനും ഇണങ്ങുന്ന വിധത്തില്‍ത്തന്നെയേ ജീവിക്കാവൂ എന്നാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. എണ്ണ തേയ്ക്കുന്ന കാര്യത്തിലും ഇത് ഏറെ പ്രധാനമാണ്.
?ഏത് എണ്ണ തേയ്ക്കണം
അവരവരുടെ ശരീരപ്രകൃതത്തിനും ആവശ്യങ്ങള്‍ക്കും ഇണങ്ങുന്ന എണ്ണകള്‍ തിരഞ്ഞെടുക്കുകയും ഉപയോഗക്രമം പാലിക്കുകയും വേണം. രോഗമില്ലാത്തവര്‍ക്കും ഉള്ളവര്‍ക്കും തേയ്ക്കാനായി വിവിധ തരം എണ്ണകളുണ്ട്.സാമാന്യമായി എള്ളെണ്ണ(തൈലം) എല്ലാവര്‍ക്കും തേയ്ക്കാവുന്നതാണ്. എള്ളില്‍ നിന്ന് എടുക്കുന്നത് എന്ന അര്‍ഥത്തിലാണ് എണ്ണ എന്ന വാക്കു തന്നെ ഉണ്ടായത്. തൈലവും അങ്ങനെ തന്നെ.
എള്ള് അഥവാ തിലത്തില്‍ നിന്ന് എടുക്കുന്നത് തൈലം. പിന്നീട് എല്ലാ എണ്ണകള്‍ക്കും തൈലങ്ങള്‍ക്കുമുള്ള പൊതു പേരായി ആ വാക്കുകള്‍ മാറുകയായിരുന്നു. താരന്‍, സോറിയാസിസ് തുടങ്ങിയ ത്വഗ്രോഗങ്ങളുള്ളവര്‍ക്ക് വെളിച്ചെണ്ണയാണ് നല്ലത്.
തലയില്‍ തേയ്ക്കുന്നതിനും ദേഹത്തു തേയ്ക്കുന്നതിനുമൊക്കെ നിരവധി തരം എണ്ണകളുണ്ട്. ഏതാണ് പറ്റിയ എണ്ണ എന്ന് വൈദ്യസഹായത്തോടെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കുളിക്കാനൊരുങ്ങുന്നതിനു മുമ്പ് തലയില്‍ എണ്ണ നന്നായി തേച്ചു പിടിപ്പിക്കണം. തലയില്‍ തേയ്ക്കുന്ന എണ്ണ ദേഹത്തും തേയ്ക്കാവുന്നതാണ്. അതുതന്നെ വേണം എന്നു നിര്‍ബന്ധമില്ല. പ്രത്യേക ഔഷധങ്ങള്‍ ചേര്‍ത്തു തയ്യാറാക്കുന്ന എണ്ണ തലയിലും സാധാരണ വെളിച്ചെണ്ണയോ എള്ളെണ്ണയോ ദേഹത്തും തേയ്ക്കുന്നതാണ് പൊതുവെ കാണാറുള്ള രീതി. അതുതന്നെയാണ് നല്ലതും.
ദേഹത്തു തേയ്ക്കാന്‍ പ്രത്യേകം എണ്ണകളോ കുഴമ്പുകളോ നിര്‍ദേശിച്ചിട്ടില്ലെങ്കില്‍ വെളിച്ചെണ്ണയോ എള്ളെണ്ണയോ തേയ്ക്കാം. കുളിക്കുന്നതിന് 15 മിനിറ്റെങ്കിലും മുമ്പ് എണ്ണ തേയ്ക്കണം. തലയോട്ടിയില്‍ എണ്ണ നന്നായി തേച്ചു പിടിപ്പിക്കണം.
ദേഹത്ത് എണ്ണ നന്നായി പിടിക്കും വിധം ശരീരമാകെ ഉഴിഞ്ഞ് എണ്ണ തേയ്ക്കുക. കുളിക്കാനായി എണ്ണ തേയ്ക്കുമ്പോള്‍ തലയിലെന്നതു പോലെ ചെവികളിലും കാല്‍പ്പാദത്തിലും പ്രത്യേകിച്ച് പാദത്തിനടിയിലും(ഉള്ളംകാല്‍) എണ്ണ നന്നായി തേച്ചു പിടിപ്പിക്കണമെന്ന് ആയുര്‍വേദാചാര്യന്മാര്‍ നിഷ്‌കര്‍ഷയോടെ പറഞ്ഞിട്ടുണ്ട്.
?കുളി എങ്ങനെ
എണ്ണ തേച്ച് 15-30 മിനിറ്റിനകം കുളിക്കുന്നതാണ് നല്ലത്. പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ അതിലധികം നേരം എണ്ണ തേച്ച് കുളിക്കാതെ നില്‍ക്കേണ്ടതുള്ളൂ. നന്നായി ചൂടാക്കി തണുപ്പിച്ച ഇളം ചൂടുവെള്ളത്തില്‍ കുളിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
തണുത്ത വെള്ളം നേരിട്ട് ശരീരത്തിലേക്ക് ഒഴിച്ചു കുളിക്കുന്നത് അത്ര ആരോഗ്യകരമല്ല. കാൽ (പാദങ്ങൾ), കണങ്കാൽ , കാൽമുട്ടുകൾ, തുടകൾ, ഉപസ്ഥം , ഉദരം. പുറം ചുമലുകൾ, ഉരസ്സ് (നെഞ്ച്), കഴുത്ത്, മുഖം, ശിരസ്സ്‌ എന്നീ ക്രമത്തിൽ വേണം ശരീരം നനയ്ക്കാൻ. തലയിലും കണ്ണുകളിലും ഒരു കാരണവശാലും ചൂടുവെള്ളം ഒഴിക്കരുത്. നന്നായി തണുപ്പിച്ച വെള്ളം മാത്രമേ തലയിലൊഴിക്കാവൂ. ചൂടുവെള്ളത്തില്‍ പച്ചവെളളം ചേര്‍ത്ത് തണുപ്പിക്കുന്ന രീതി തികച്ചും അനാരോഗ്യകരമാണ്. നല്ല കായികശേഷിയുള്ളവര്‍ക്ക് മുങ്ങിക്കുളിയും നല്ലതു തന്നെ.
നേത്രരോഗങ്ങള്‍, കര്‍ണരോഗങ്ങള്‍, ചെവിപൊട്ടിയൊലിപ്പ്,പനി, ചുമ,കഫക്കെട്ട്്, ശ്വാസകോശരോഗങ്ങള്‍,അതിസാരം, മുഖം കോടിപ്പോകുന്ന അര്‍ദിതം എന്നരോഗം തുടങ്ങിയവ ഉള്ളപ്പോള്‍ തലനനച്ചു കുളിക്കുന്നത് നന്നല്ല. ഈ കാലത്ത് തലയില്‍ എണ്ണ തേയ്ക്കുന്നതും ഒഴിവാക്കണം. ഇത്തരം അസുഖങ്ങളുണ്ടാകാറുള്ളവര്‍ വളരെയധികം സമയം നനഞ്ഞു നില്‍ക്കുന്നത് ഒഴിവാക്കണം. പെട്ടെന്നു കുളികഴിക്കണം.
രാവിലെ എഴുന്നേറ്റാല്‍ പ്രഭാതകൃത്യങ്ങള്‍ക്കൊപ്പം ആദ്യം തന്നെ കുളിയും കഴിക്കേണ്ടതാണ്. വെയിലുറച്ചതിനുശേഷമോ ഉച്ചയ്‌ക്കോ കുളിക്കരുത്. വൈകുന്നേരം വെയിലാറിയതിനുശേഷം കുളിക്കാം. സന്ധ്യ കഴിഞ്ഞതിനു ശേഷം തല നനച്ചു കുളിക്കരുത്. വിയര്‍ത്തിരിക്കുന്നവര്‍ അല്പനേരം വിശ്രമിച്ച് വിയര്‍പ്പ് അടങ്ങിയതിനു ശേഷം മാത്രമേ കുളിക്കാവൂ.
എപ്പോഴായാലും ഭക്ഷണശേഷം ഉടനെ കുളിക്കരുത്. ഉണ്ടിട്ടു കുളിക്കുന്നവരെ കണ്ടാല്‍ കുളിക്കണം എന്നാണ് പറയാറ്. ഭക്ഷണശേഷം കുളിക്കുന്നത് അത്രയ്ക്കു ചീത്ത കാര്യമാണെന്നര്‍ഥം. ഭക്ഷണം കഴിച്ച ശേഷം കുളിക്കുന്നത് പലതരത്തിലുള്ള ദഹനപ്രശ്‌നങ്ങളും അനുബന്ധരോഗങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

സോറിയാസിസ് ഉത്തമ പരിഹാരം

ചിറ്റമൃത്, പാടക്കിഴങ്ങ്‌, ഈശ്വരമുല്ലവേര്, ഞൊട്ടാഞൊടിയന്‍, കുടകപ്പാലവേരിന്മേല്‍ത്തോല്, വെളുത്ത എരിക്കിന്‍റെ വേര് കഷായം വെച്ചുകഴിക്കുക. കൂടെ ഇന്തുപ്പ് മേമ്പൊടിയായി കഴിക്കുക.

കഷായം ഉണ്ടാക്കി കഴിക്കുന്ന വിധം: മേല്‍പ്പറഞ്ഞ ആറു ദ്രവ്യങ്ങളും പറിച്ചെടുക്ക
ാന്‍ സാധിക്കുന്നവയോ അങ്ങാടിക്കടയില്‍ വാങ്ങാന്‍ കിട്ടുന്നവയോ ആണ്. ഓരോന്നും 10 ഗ്രാം വീതം എടുത്ത് ചതച്ച് 12 ഗ്ലാസ്‌ വെള്ളത്തില്‍ വേവിച്ച് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അര ഗ്ലാസ്‌ വീതം മൂന്നു നേരം കഴിക്കുക.

ഈശ്വരമുല്ല പല പേരുകളില്‍ അറിയപ്പെടുന്നു – ഈശ്വരമൂലി, കരളകം, ഉറിതൂക്കി, ഗരുഡക്കൊടി

ഞൊട്ടാഞൊടിയന്‍ പല പേരുകളില്‍ അറിയപ്പെടുന്നു – ഞൊട്ടങ്ങ, ഞൊടിഞൊട്ട
2 | ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല ഇവയില്‍ ഏതിന്‍റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം ബാധിച്ച ഭാഗത്തു പുരട്ടുക.

പതിന്നാലു ദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം ഉണ്ടെങ്കില്‍ വീണ്ടും പതിന്നാലു ദിവസം സൂര്യസ്ഫുടം ചെയ്യണം. ഈ തൈലം തയാറാക്കി കുപ്പിയില്‍ സൂക്ഷിക്കാം.

ഈ പ്രയോഗം കൊണ്ട് എത്ര മാരകമായ സോറിയാസിസും മാറും.

നെല്ലിക്ക

നെല്ലിക്ക ദിവസവും കഴിച്ചാലുള്ള 10 ഗുണങ്ങൾ. വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഒരു നെല്ലിക്ക ദിവസവും കഴിച്ചാല്‍ നിങ്ങള്‍ക്ക്‌ സംഭവിക്കുന്ന മാറ്റങ്ങള്‍.
ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനള്‍ മികച്ചതാക്കുന്നു.
വിറ്റാമിന്‍ സി യാല്‍ സമൃദ്ധമാണ്‌ നെല്ലിക്ക. നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച ശക്‌തി വര്‍ധിക്കും.
ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക.
പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്കാ സ്‌ഥിരമായി കഴിക്കുക.
നെല്ലിക്കയില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ നിങ്ങളുടെ ദഹനപ്രക്രീയ സുഖമമാക്കുന്നു.
ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. മാത്രമല്ല സ്‌ഥിരമായി നെല്ലിക്ക കഴിച്ചാല്‍ ഹൃദ്രോഗങ്ങള്‍ ഒന്നു വരില്ല.
നെല്ലിക്കയിലുള്ള ആന്റെി ഓക്‌സിഡന്റെുകള്‍ ചര്‍മ്മം പ്രായമാകുന്നതില്‍ നിന്ന്‌ സംരക്ഷിക്കും.
നെല്ലിക്ക ജൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
സ്‌ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.
ഓര്‍മ്മശക്‌തി വര്‍ധിക്കും.

മഴക്കാല ചര്യ

മഴക്കാല ജീവിതചര്യമഴക്കാലമെത്തി. പകര്‍ച്ചപ്പനി ഭീതിവിതച്ചു കടന്നുപോയ കഴിഞ്ഞകാലങ്ങളിലെ ദുരനുഭവങ്ങള്‍ ഇന്നും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഉചിതമായ ചില തയ്യാറെടുപ്പുകളിലൂടെ മഴക്കാലത്തെ രോഗഭീതി ഒഴിഞ്ഞ കാലമാക്കാന്‍ നമുക്കാകും. ഇതിനു വേണ്ടതാകട്ടെ കൃത്യസമയത്തുള്ള ഋതുചര്യാപാലനമാണ്.

ആയുര്‍വേദശാസ്ത്രപ്രകാരം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ഗണ്യമായി കുറഞ്ഞിരിക്കുന്ന കാലമാണ് മഴക്കാലം. ദഹനവ്യവസ്ഥയ്ക്കും മറ്റനുബന്ധ ശരീരവ്യവസ്ഥകള്‍ക്കും ഉണ്ടാകുന്ന വര്‍ഷകാലകൃതമായ മാറ്റങ്ങളാണ് രോഗസാധ്യതയെ വര്‍ധിപ്പിക്കുന്നത്. ഒപ്പം മലിനമാക്കപ്പെടുന്ന പരിസ്ഥിതിയും കുടിവെള്ളവും കൂടിച്ചേരുമ്പോള്‍ കേരളം 'കിടപ്പിലാകുന്നു'.

ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ ബാഹ്യകാരണങ്ങളായ രോഗാണുക്കളുമായുള്ള സമ്പര്‍ക്കം പലതരം സാംക്രമിക രോഗങ്ങള്‍ക്കും കാരണമാകുന്നു. കുട്ടികള്‍, പ്രായമായ വ്യക്തികള്‍, മറ്റസുഖങ്ങള്‍കൊണ്ട് ക്ഷീണിച്ചിരിക്കുന്നവര്‍ എന്നിവരിലാണ് മുകളില്‍പ്പറഞ്ഞ ഋതുചര്യാരോഗങ്ങള്‍ നാശംവിതയ്ക്കുന്നത്. വിവിധതരം പനികള്‍, ഛര്‍ദ്ദി, വയറിളക്കം, വാതസംബന്ധിയായ സന്ധിരോഗങ്ങള്‍ എന്നിവയാണ് മഴക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ടവ. വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന രോഗപ്രതിരോധ ശക്തിയുമാണ് പ്രധാന വില്ലന്മാര്‍. അതുകൊണ്ടുതന്നെ പ്രതിരോധത്തിലും പ്രതിവിധിയിലും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.

മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ രോഗം വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഉചിതമായ ആയുര്‍വേദ ഔഷധങ്ങള്‍ സേവിച്ച് വയറിളക്കി ശുദ്ധിവരുത്തുക എന്നതാണ് ആദ്യപടി. ചയാപചയ പ്രക്രിയയുടെ ഫലമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഇപ്രകാരമുള്ള ശരീരശോധനയിലൂടെ നിര്‍ഹരിച്ചശേഷം ലഘുവായതും ദഹിക്കുവാന്‍ എളുപ്പമുള്ളതുമായ ആഹാരമാണ് ഉപയോഗിക്കേണ്ടത്. 

ഔഷധക്കഞ്ഞികള്‍ എല്ലാംതന്നെ സന്ദര്‍ഭാനുസരണം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രത്യേകതരം സൂപ്പുകള്‍ മാംസരസങ്ങള്‍ ഇവയെല്ലാംതന്നെ ഈ കാലഘട്ടത്തില്‍ വളരെ ഫലപ്രദമാണ്. മഴക്കാലത്ത് ദഹനവ്യവസ്ഥയെ കര്‍മക്ഷമമാക്കി നിലനിര്‍ത്തുവാന്‍വേണ്ടി പഞ്ചകോലചൂര്‍ണംപോലെയുള്ള ഔഷധങ്ങള്‍ ഇട്ടു സംസ്‌കരിച്ച ആഹാരം ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. ഇതിനോടൊപ്പംതന്നെ രോഗപ്രതിരോധ ശക്തിയെ വര്‍ധിപ്പിക്കുന്ന ഇന്ദുകാന്തഘൃതം, ബ്രാഹ്മരസായനം, ച്യവനപ്രാശം, ത്രിഫലാചൂര്‍ണം തുടങ്ങിയവയും നിശ്ചിതകാലം സേവിക്കേണ്ടതുണ്ട്.

ആഭ്യന്തരമായ മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ക്കൊപ്പം എണ്ണതേപ്പ്, വിയര്‍പ്പിക്കല്‍ തുടങ്ങിയവ അനുഷ്ഠിക്കുന്നത് വാതസംബന്ധമായ സന്ധിരോഗങ്ങളുടെ കാഠിന്യത്തെ കുറയ്ക്കുന്നു. ധാന്വന്തരം കുഴമ്പ്, ബലാതൈലം തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ് ആവണക്കില, പുളിയില, കരിനൊച്ചിയില, വാതംകൊല്ലിയില തുടങ്ങിയവ ഇട്ടു വെന്ത വെള്ളംകൊണ്ടുള്ള കുളിയും വാതരോഗങ്ങള്‍ക്ക് ഹിതകരമാണ്.

മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം തുടങ്ങിയ ഔഷധങ്ങള്‍ ഇട്ടു തിളപ്പിച്ച പാനീയമാണ് ഗുണകരം. വൈകുന്നേരങ്ങളില്‍ വീടും പരിസരവും അണുവിമുക്തമാക്കാനുതകുന്ന ആയുര്‍വേദ ഔഷധങ്ങള്‍കൊണ്ടു നിര്‍മിച്ച ധൂപനചൂര്‍ണങ്ങള്‍ പ്രയോഗിക്കുന്നതും നല്ലതാണ്. ജൈവ കൊതുകുനാശിനികള്‍ ഏറെ സുരക്ഷിതമാണ്. പുകയില കഷായത്തില്‍ വേപ്പെണ്ണയും കര്‍പ്പൂരവും ചേര്‍ത്ത് തയ്യാറാക്കുന്ന ഇത്തരം കൊതുകുനാശിനികള്‍ കൊതുകിന്റെ വംശവര്‍ധനയെ കാര്യക്ഷമമായി തടയുന്നു

വൃഷണ ഗ്രന്ഥികളുടെ ആരോഗ്യം

പുരുഷന്മാരുടെ ലൈംഗികാവയവ ആരോഗ്യത്തില്‍പ്രോസ്‌റ്റേറ്റ് ഗ്ലാന്റിന് ഏറെ പ്രാധാന്യമുണ്ട്. ഇവ പൊതുവെ വളരെ മൃദുവായ അവയവങ്ങളാണ്. ഇതുകൊണ്ടുതന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യത കൂടുതല്‍ തന്നെ. പ്രയം കൂടുന്തോറുമാണ് പല പുരുഷന്മാരിലും പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ വീര്‍ക്കുക. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവ ഇതില്‍ ചിലതു മാത്രം. പ്രോസ്റ്റേറ്റ് ഗ്രന്ഥികളുടെ ആരോഗ്യത്തിന്സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,
സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ പ്രോസ്‌റ്റേറ്റ് ഗ്ലാന്റിന്റെ ആരോഗ്യത്തിന് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ വളരെ പ്രധാനം. ഇതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്.
അണ്ടര്‍വെയര്‍ അണ്ടര്‍വെയര്‍ ധരിയ്ക്കുക. ഇതില്ലെങ്കില്‍ വൃഷണഗ്രന്ഥികള്‍ താഴേയ്ക്ക് തൂങ്ങിപ്പോരും.
ഇറുകിയ അണ്ടര്‍ വെയര്‍ വല്ലാതെ ഇറുകിയ അണ്ടര്‍ വെയര്‍ ധരിയ്ക്കരുത്. ഇത് വൃഷണഗ്രന്ഥികളുടെ ആരോഗ്യത്തിന് നല്ലതല്ല.
വെളുത്തുള്ളി വെളുത്തുള്ളിയില്‍ അലിയം എന്നൊരു ഘടകമുണ്ട്. ഇത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.
ഒറിഗാനോ ഭക്ഷണവസ്തുക്കളില്‍ ചേര്‍ക്കുന്ന ഒറിഗാനോ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെതിരായി പ്രവര്‍ത്തിയ്ക്കുന്ന മറ്റൊരു വസ്തുവാണ്. ഇതിലെ കാര്‍വക്രോള്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇത് പുരുഷന്മാര്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ഗുണം ചെയ്യും.
സോ പാല്‍മെറ്റോ സോ പാല്‍മെറ്റോ മരുന്നുപയോഗത്തിനുള്ള ഒരു സസ്യമാണ്. പനവര്‍ഗത്തില്‍ പെട്ട ഇത് പ്രോസ്‌റ്റേറ്റ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ വീര്‍ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണിത്.
ആഫ്രിക്കന്‍ പ്ലം ആഫ്രിക്കന്‍ പ്ലം എന്നറിയപ്പെടുന്ന ഒരു പഴമുണ്ട്. ഇത് പ്രോസ്‌റ്റേറ്റ് ഗ്ലാന്റ് വീര്‍ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ്. ഈ പഴത്തിന്റെ ചാറ് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം
മൊബൈല്‍ പലരും മൊബൈല്‍ സൂക്ഷിയ്ക്കുന്നത് പാന്റ്‌സിന്റെ പോക്കറ്റിലാണ്. ഇതില്‍ നിന്നുള്ള വികിരണങ്ങള്‍ പ്രോസ്‌റ്റേറ്റ് ഗ്ലാന്റുകളുടെ ആരോഗ്യത്തിന് ദോഷകരമാണ്.
മദ്യപാനം, പുകവലി മദ്യപാനം, പുകവലി ശീലങ്ങളും പ്രോസ്‌റ്റേറ്റ് ഗ്ലാന്റിന് ദോഷം വരുത്തി വയ്ക്കും ഇത്തരം ശീലങ്ങളും മാറ്റുക.
ലാപ്‌ടോപ്പ് ലാപ്‌ടോപ്പ് മടിയില്‍ വച്ച് ഉപയോഗിയ്ക്കുന്നതും പ്രോസ്‌റ്റേറ്റ് ഗ്ലാന്റിന്റെ ആരോഗ്യത്തിന് ദോഷകരമാണ്.
ധാരാളം വെള്ളം കുടിയ്ക്കുക ധാരാളം വെള്ളം കുടിയ്ക്കുക. ഇത് പ്രോസ്‌റ്റേറ്റ് ഗ്ലാന്റിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഗുണകരമാണ്. ചൂടുള്ള അന്തരീക്ഷം അധികം ചൂടുള്ള അന്തരീക്ഷം പ്രോസ്‌റ്റേറ്റ് ഗ്ലാന്റിന്റെ ആരോഗ്യത്തിന് നല്ലതല്ല. ചൂടുവെള്ളത്തിലെ കുളി, കുഷ്യന്‍ പിടിപ്പിച്ച കസേരയില്‍ അധികനേരം ഇരിയ്ക്കുക, ദീര്‍ഘനേരം ബൈക്കോടിയ്ക്കുക. തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുന്നതാണ് ഗുണകരം