Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday 30 May 2014

തൈറോയിഡ്

കടുക്കത്തോട് ശർക്കരചെര്തരച്ചു ചിറ്റമ്രുതിൻ നീരിൽ കൊടുക്കുക. രോഗം മാറും.

തൈറോയ്ഡും രോഗങ്ങളും
ഡോ. പ്രിയ ദേവദത്ത്‌
കഴുത്തിന്റെ മുന്‍ഭാഗത്ത് ഒരു ചിത്രശലഭം പോലെ ചേര്‍ന്നിരിക്കുന്ന ചെറുഗ്രന്ഥിയാണ് തൈറോയ്ഡ്. 3-4 സെ.മീ. നീളവും 25 ഗ്രാം തൂക്കവും ഇതിനുണ്ടാകും. കാഴ്ചയില്‍ ചെറുതെങ്കിലും ശരീരത്തിലെ പ്രധാന അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനങ്ങളെ തൈറോയ്ഡ് സ്വാധീനിക്കാറുണ്ട്. വളര്‍ച്ചയെയും ശാരീരിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന അതിപ്രധാന ഹോര്‍മോണുകള്‍ തൈറോയ്ഡ് ഗ്രന്ഥിയിലാണ് ഉത്പാദിപ്പിക്കുന്നത്. 

തൈറോയ്ഡ് ഹോര്‍മോണിന്റെ അളവിലെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ പോലും വലിയ മാറ്റങ്ങള്‍ ശരീരത്തിലുണ്ടാക്കും. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോര്‍മോണാണ്. ശരീരതാപം നിയന്ത്രിക്കുന്നതോടൊപ്പം കോശങ്ങളുടെ വളര്‍ച്ചയെയും വിഘടനത്തെയും നിയന്ത്രിക്കുന്നതും ഈ ഹോര്‍മോണ്‍ തന്നെ. കൂടാതെ ഹൃദയം, വൃക്കകള്‍, ത്വക്ക്, മസ്തിഷ്‌കം, കരള്‍ തുടങ്ങിയ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും തൈറോയ്ഡ് ഹോര്‍മോണ്‍ അനിവാര്യമാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ ആരോഗ്യപ്രശ്‌നത്തിനിടയാക്കുന്നതെങ്ങനെ?തൈറോയ്ഡിന്റെ പ്രവര്‍ത്തനവൈകല്യങ്ങള്‍ മൂലം ഹോര്‍മോണിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. കൂടാതെ തൈറോയ്ഡിന് വീക്കം (ഗോയിറ്റര്‍) വരാം. മുഴകള്‍ രൂപപ്പെടാം. ചില മുഴകള്‍ കാന്‍സറായും വരും. സ്ത്രീകളെയും പുരുഷന്മാരെയും തൈറോയ്ഡ് രോഗങ്ങള്‍ ബാധിക്കാറുണ്ട്. എങ്കിലും സ്ത്രീകളില്‍ തൈറോയ്ഡ് രോഗങ്ങള്‍വരാനുള്ള സാധ്യത എട്ടുമടങ്ങ് കൂടുതലാണ്. പ്രകടമായ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകാത്തതിനാല്‍ ഗൗരവമായ അവസ്ഥയില്‍ എത്തുമ്പോഴാണ് പലപ്പോഴും രോഗം തിരിച്ചറിയുക. ചികിത്സയിലൂടെയും ജീവിതശൈലീ ക്രമീകരണങ്ങളിലൂടെയും തൈറോയ്ഡ് രോഗങ്ങളെ നിയന്ത്രിച്ച് നിര്‍ത്താം.

കാരണങ്ങള്‍: തൈറോയ്ഡ് രോഗങ്ങള്‍ക്ക് പലതിനും പാരമ്പര്യവുമായി ഏറെ ബന്ധമുണ്ട്. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍ അടുത്ത തലമുറയിലും രോഗസാധ്യത ഏറെയാണ്. അയഡിന്റെ കുറവ്, ശരീരത്തിലെ തന്നെ പ്രതിരോധ വ്യവസ്ഥ തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ പ്രവര്‍ത്തിക്കുക, ജീവിതശൈലിയില്‍വന്ന മാറ്റം, മാനസിക സംഘര്‍ഷം ഇവയൊക്കെ തൈറോയ്ഡ് രോഗങ്ങള്‍ക്കിടയാക്കും.

തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തനം കുറഞ്ഞാല്‍: തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞാല്‍ ഹോര്‍മോണുകളുടെ അളവിലും കുറവുണ്ടാകും. തൈറോയ്ഡ് രോഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വ്യാപകമായി ഈ അവസ്ഥയാണ് കാണാറുള്ളത്. ഹോര്‍മോണുകളുടെ അളവില്‍ കുറവുവരുമ്പോള്‍ ശരീരം തടിക്കുക, തണുപ്പ് സഹിക്കാന്‍ പറ്റാതാവുക, ക്ഷീണം, വരണ്ട ചര്‍മം, മുടികൊഴിച്ചില്‍, ക്രമം തെറ്റിയ ആര്‍ത്തവം, ഗര്‍ഭം അലസല്‍, വിഷാദം തുടങ്ങിയവ കാണാറുണ്ട്.

തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവര്‍ത്തിച്ചാല്‍: തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതപ്രവര്‍ത്തനം തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കൂട്ടും. അമിത വിയര്‍പ്പ്, മുടികൊഴിച്ചില്‍, കണ്ണുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കല്‍, ഭാരം കുറയല്‍, ചൂട് സഹിക്കാന്‍ പ്രയാസം, ചര്‍മം മൃദുവാകുക, ഗര്‍ഭച്ഛിദ്രം തുടങ്ങിയവ ഇവരില്‍ കാണുന്നു.

ഗോയിറ്റര്‍: തൈറോയ്ഡ് ഗ്രന്ഥിയില്‍ വീക്കമുണ്ടായി കഴുത്തില്‍ മുഴപോലെ തോന്നുന്ന അവസ്ഥയാണ് ഗോയിറ്റര്‍. ഭക്ഷണത്തിലെ അയഡിന്റെ കുറവാണ് പ്രധാന കാരണം. കഴുത്തില്‍ കീഴ്ഭാഗത്തുള്ള വീക്കം ആണ് പ്രധാന ലക്ഷണം. 

തൈറോയ്ഡ് കൗമാരത്തില്‍: ആണ്‍കുട്ടിയിലും പെണ്‍കുട്ടിയിലും കൗമാരത്തിന്റെതായ മാറ്റങ്ങള്‍ സമയത്തിന് ഉണ്ടാകാത്തതിന്റെ പിന്നിലെ ഒരു കാരണം തൈറോയ്ഡുമായി ബന്ധപ്പെട്ടതാണ്. ആര്‍ത്തവം വൈകുക, ആര്‍ത്തവമില്ലാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും തൈറോയ്ഡ് കാരണമാകാറുണ്ട്.

ഗര്‍ഭകാലവും തൈറോയ്ഡും: ഗര്‍ഭിണികളില്‍ തൈറോയ്ഡിന്റെ പ്രവര്‍ത്തനം സന്തുലിതമായിരിക്കണം. കുഞ്ഞിന്റെ മസ്തിഷ്‌ക വളര്‍ച്ചയ്ക്ക് തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയേ തീരൂ. ശിശുവില്‍ ജന്മനാ കാണുന്ന ബുദ്ധിമാന്ദ്യത്തിന്റെ പ്രധാന കാരണം ഗര്‍ഭകാലത്ത് അമ്മയുടെ തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കുറയുന്നതാണ്. ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്ന് മാസങ്ങളില്‍ കുഞ്ഞിന് തൈറോയ്ഡ് ഹോര്‍മോണ്‍ ലഭിക്കുന്നത് അമ്മയില്‍ നിന്നാണ്. ഗര്‍ഭിണിയില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുകയോ കുറയുകയോ ചെയ്യുന്നത് ഗര്‍ഭസ്ഥ ശിശുമരണം, മാസം തികയാത്ത പ്രസവം, പ്രസവാനന്തര രക്തസ്രാവം തുടങ്ങിയവയ്ക്കു വഴിവെക്കാറുണ്ട്. 

രോഗപ്രതിരോധം ഭക്ഷണത്തിലൂടെ: തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തവിട് കളയാതെ ധാന്യങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഭക്ഷണത്തില്‍ പെടുത്തണം. കഞ്ഞി, വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം, കരിക്കിന്‍ വെള്ളം ഇവയും ഉള്‍പ്പെടുത്താം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെറുപയര്‍ കറിയാക്കിയോ സൂപ്പാക്കിയോ കഴിക്കുന്നത് തൈറോയ്ഡ് രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. കാബേജ്, ബ്രോക്കോളി, കോളിഫ്ലവര്‍ തുടങ്ങിയവ തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ക്ക് നിത്യോപയോഗത്തിന് ഗുണകരമല്ല. വിരുദ്ധാഹാരങ്ങളും ഒഴിവാക്കണം. 

ചികിത്സ: ഔഷധങ്ങള്‍ കഴിക്കുന്നതോടൊപ്പം സ്വേദനം, ലേപനം, ഉപനാശം തുടങ്ങി വിശേഷ ചികിത്സകള്‍ ആയുര്‍വേദം നിര്‍ദേശിക്കുന്നു. ചുവന്ന മന്ദാരം, കണിക്കൊന്ന, വേപ്പിന്‍തൊലി, ചിറ്റാമൃത്, തഴുതാമ, മുരിങ്ങത്തൊലി, തിപ്പലി, ശംഖ്പുഷ്പി, കടുക്ക, നെല്ലിക്ക, തുളസി, അശ്വഗന്ധ, താന്നിക്ക, ഗുഗ്ഗുലു തുടങ്ങിയവ തൈറോയ്ഡ് ഗ്രന്ഥിക്ക് കരുത്തേകുന്ന ഔഷധികളില്‍ ചിലതാണ്

No comments:

Post a Comment