Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Wednesday 8 October 2014

വെള്ളപ്പാണ്ട്‌

വെള്ളപ്പാണ്ട്‌ രോഗമെന്നതിനേക്കാള്‍ സൗന്ദര്യ പ്രശ്‌നമാണ്‌. ആയുര്‍വേദത്തില്‍ ഈ രോഗത്തിന്‌ ഫലപ്രദമായ ചികിത്സയുണ്ട്‌. കൃത്യമായ ജീവിതരീതിയും ആഹാരക്രമവും ഔഷധസേവയുമുണ്ടെങ്കില്‍ വെള്ളപ്പാണ്ട്‌ പൂര്‍ണമായും ചികിത്സിച്ചു മാറ്റാം.
ചര്‍മത്തിന്റെ സ്വാഭാവിക നിറം മാറി വെളുത്തപാടുകള്‍ ഉണ്ടാവുന്ന അവസ്‌ഥയാണ്‌ വെള്ളപ്പാണ്ട്‌. സംസ്‌കൃതത്തില്‍ ശ്വിത്രം (വെളുത്ത നിറമുള്ളത്‌), കിലാസം, ദാരുണം, അപരിസ്രാവി, ചാരുണ, അരുണ എന്നിങ്ങനെ അറിയപ്പെടുന്ന വെള്ളപ്പാണ്ട്‌ അപൂര്‍വമായി കണ്ടുവരുന്ന ഒരു ത്വക്ക്‌ രോഗമാണ്‌. ഈ രോഗമുള്ളവര്‍ സാമൂഹികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്‌.
കുഷ്‌ഠം രോഗമോ?
കുഷ്‌ഠംവുമായി താരതമ്യപ്പെടുത്തി ചിലര്‍ ഇതിനെ വെള്ളകുഷ്‌ഠം എന്നു പറയുന്നു. എന്നാല്‍ ഇത്‌ ശരിയല്ല. കാരണം കുഷ്‌ഠം അണുജന്യമാണ്‌.മൈകോബാക്‌ടീരിയം ലെപ്രെ എന്ന അണുവാണ്‌ കുഷ്‌ഠം രോഗത്തിന്‌ കാരണം. പക്ഷേ പാണ്ട്‌ അണു സംക്രമണജന്യമല്ല. കുഷ്‌ഠം രോഗം വ്രണമാകുകയും രക്‌തം, ചലം, പഴുപ്പ്‌, ചൊറിച്ചില്‍, വേദന എന്നീ ലക്ഷണങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നു.വെള്ളപ്പാണ്ടിന്‌ ഈ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ല. കുഷ്‌ഠരോഗം ത്വക്കിനെ ആശ്രയിച്ച്‌ രൂപപ്പെടുകയും കാലക്രമേണ മാംസപേശികള്‍, നാഡികള്‍ എന്നിവയെ ബാധിക്കുകയും ശരീരഭാഗങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ വെള്ളപ്പാണ്ടിന്‌ ഇത്തരം സ്‌ഥിതി വിശേഷങ്ങള്‍ പ്രകടമാകുന്നില്ല. അതുകൊണ്ട്‌ വെള്ളപ്പാണ്ടിനെ കുഷ്‌ഠം രോഗത്തിന്റെ വകഭേദമായി കാണേണ്ടതില്ല.
കാരണങ്ങള്‍
ആയുര്‍വേദശാസ്‌ത്രം അനുസരിച്ച്‌ വെള്ളപ്പാണ്ടിന്റെ കാരണങ്ങള്‍* വിരുദ്ധാഹാര സേവനം (പാലുല്‍പന്നങ്ങള്‍ക്കൊപ്പം മത്‌ത്സ്യം ഭക്ഷിക്കുക, തേന്‍, നെയ്യ്‌ ഇവ തുല്യ അളവില്‍ ഭക്ഷിക്കുക)* ശോധന ക്രിയയിലെ അപാകത (വമനം, വിരേചനം, രക്‌തമോക്ഷണം എന്നീ ക്രിയകളിലുണ്ടാകുന്ന പിഴവുകള്‍)* വെയിലത്തുനിന്നും വന്നയുടനെ തണുത്ത ഭക്ഷണം കഴിക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നിവ.* കഴിച്ച ആഹാരം ദഹിക്കുന്നതിനു മുന്‍പു തന്നെ കൊഴുപ്പും എരിവും നിറഞ്ഞ ഭക്ഷണം കൂടുതലായി ഉപയോഗിക്കുക.* കൃത്രിമ ആഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവയുടെ അമിതോപയോഗം.* കീടനാശിനികള്‍, കെമിക്കല്‍സ്‌ എന്നിവയുമായുള്ള നിരന്തരസമ്പര്‍ക്കം.* ഫിരംഗരോഗം കൊണ്ട്‌ ഉണ്ടാകുന്നത്‌.ആധുനിക ശാസ്‌ത്രദൃഷ്‌ട്യാ ഈ രോഗത്തിന്‌ പ്രധാനകാരണം. ത്വക്കിന്‌ നിറം കൊടുക്കുന്ന മെലാനിന്‍ എന്ന വര്‍ണവസ്‌തുവിന്റെ അഭാവമാണ്‌. മെലാനിന്‍ സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുകയും ശരീരത്തില്‍ സ്വമേധയാ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ത്വക്കില്‍ സ്‌ഥിതി ചെയ്യുന്ന മെലാനോസൈറ്റ്‌ എന്ന പ്രത്യേകതരം കോശങ്ങളാണ്‌ മെലാനിന്‍ എന്ന വര്‍ണ വസ്‌തു നിര്‍മിക്കുന്നത്‌.നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ (ശ്വേത രക്‌താണുക്കള്‍) മെലാനോസൈറ്റ്‌സിനെ സംരക്ഷിക്കേണ്ടതിനു പകരം അവയെ നശിപ്പിക്കുന്നു. അങ്ങനെ മെലാനോസൈറ്റ്‌സ് ഭാഗികമായോ പരിപൂര്‍ണമായോ പ്രവര്‍ത്തനരഹിതമായി തീരുന്നു. ചുരുക്കത്തില്‍ ശരിയായ രീതിയില്‍ സൂര്യപ്രകാശം ഏല്‍ക്കാതെ വരുമ്പോഴും മെലാനോസൈറ്റ്‌സ് എന്ന കോശങ്ങളുടെ പ്രവര്‍ത്തനരാഹിത്യവും മൂലമാണ്‌ വെള്ളപ്പാണ്ട്‌ ഉണ്ടാകുന്നത്‌.നീഗ്രോകള്‍, ഇന്ത്യാക്കാര്‍ തുടങ്ങിയ ചില വര്‍ഗങ്ങളില്‍ മെലാനിന്‍ തരികളുടെ എണ്ണം, വലിപ്പം ഇവ കൂടുതല്‍ കാണപ്പെടുന്നു. ഇക്കാരണത്താല്‍ അവര്‍ നല്ല കറുപ്പ്‌ നിറത്തോട്‌ കൂടിയവരായിരിക്കും. വെള്ളക്കാരില്‍ ഇവ കുറവായതിനാല്‍ അവര്‍ വെള്ളനിറമുള്ളവരായി തീര്‍ന്നിരിക്കുന്നു.പാരമ്പര്യമായി ഈ രോഗം ഉണ്ടാവാനുള്ള സാധ്യത വിരളമാണെങ്കിലും ഉണ്ടായികൂടെന്നില്ല. ജന്മനാതന്നെ ചിലര്‍ക്ക്‌ ത്വക്കിലും രോമങ്ങളിലും കണ്ണിലും വെളുപ്പു നിറം ഉണ്ടാവാറുണ്ട്‌. ഇതിനെ ആല്‍ബിനിഡം എന്നു പറയുന്നു. ചിലയിനം റബര്‍ചെരുപ്പുകള്‍, പൊള്ളല്‍, മുറിവുകള്‍ എന്നിവ വെള്ളപ്പാണ്ട്‌ ഉണ്ടാക്കും. ജീവകങ്ങളുടെ അഭാവം മൂലവും ഒരുതരം വെളുപ്പ്‌ ശരീരത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. സിഫിലിസ്‌ എന്ന രതിജന്യരോഗത്തിന്റെ രണ്ട്‌, മൂന്ന്‌ ഘട്ടങ്ങളില്‍ സിഫിലിറ്റിക്‌ ലൂക്കോഡേര്‍മ എന്ന രോഗം കണ്ടുവരുന്നു.
ലക്ഷണങ്ങള്‍
ചെറിയ വെള്ളപ്പൊട്ടുകളായി തുടങ്ങി വലിയ പാടുകളായി മാറുന്ന രോഗാവസ്‌ഥയാണിത്‌. രോഗാവ്യാപ്‌തിയെ അടിസ്‌ഥാനമാക്കി ശരീരത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്നവ, ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടാകുന്നവ, ശരീരമാസകലം വ്യാപിക്കുന്നവ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.മുഖം (കണ്ണിനും ചുണ്ടുകള്‍ക്കും സമീപം), കൈപ്പത്തി, കാല്‍പാദം, കക്ഷം, ഗുഹ്യഭാഗം എന്നിവിടങ്ങളിലാണ്‌ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്‌. ചിലത്‌ വേഗത്തില്‍ പടരും. ചിലത്‌ വളരെ സാവകാശത്തിലെ പടരുകയുള്ളൂ.
ചികിത്സ
പ്രകടമായ വര്‍ണ്ണ ഭേദത്തെ ഉണ്ടാക്കുന്നതു കൊണ്ട്‌ വെള്ളപ്പാണ്ട്‌ കുഷ്‌ഠത്തേക്കാള്‍ ബീഭത്സമായി കണക്കാക്കുന്നു. എന്നു മാത്രമല്ല രോഗം തുടങ്ങിയാല്‍ വേഗം തന്നെ അത്‌ ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത അവസ്‌ഥയില്‍ എത്തിച്ചേരുന്നു . അതിനാല്‍ ആരംഭദിശയില്‍ തന്നെ വെള്ളപ്പാണ്ടിന്‌ ചികിത്സ തുടങ്ങേണ്ടത്‌ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.വെള്ളപ്പാണ്ടിന്റെ പ്രധാന ചികിത്സ ശോധന കര്‍മ്മമാണ്‌ (വിരേചനം). ഇത്‌ രോഗത്തിന്റെ പ്രാരംഭ കാലത്ത്‌ ചെയ്യുകയും വേണം. കാട്ടത്തിവേര്‌ ഉണ്ടശര്‍ക്കര ചേര്‍ത്ത്‌ കുടിക്കുക.അതിനുശേഷം ദേഹത്ത്‌ എണ്ണപുരട്ടി വെയില്‍ കൊള്ളുക. വിരേചനമുണ്ടായി കഴിഞ്ഞ്‌ മൂന്നു ദിവസത്തേക്ക്‌ പൊടിയരിക്കഞ്ഞി ആഹാരമായി ഉപയോഗിക്കുക.വെള്ളപ്പാണ്ട്‌ ഉള്ള രോഗി ധാരാളം വെള്ളം കുടിക്കേണ്ടതാണ്‌. താഴെ പറയുന്ന ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കുക.* പ്ലാശിന്റെ ഭസ്‌മം കലക്കിയ വെള്ളം ശര്‍ക്കരചേര്‍ത്ത്‌ കുടിക്കുക.* കാട്ടത്തിപ്പട്ടയും താന്നിപ്പട്ടയും ഇട്ടുവച്ച കഷായത്തില്‍ കാര്‍കോകിലരി അരച്ചു കലക്കി കുടിക്കുക.* ഠേസ കരിങ്ങാലി തൊലിയുടെ നീര്‌ എല്ലാ ദിവസവും രാവിലെ കുടിക്കുക.* ഒരു രാത്രിമുഴുവന്‍ ചെമ്പ്‌ പാത്രത്തില്‍ വച്ച വെള്ളം കുടിക്കുക.* പാടക്കിഴങ്ങ്‌ പൊടിച്ച്‌ നെയ്യില്‍ ചേര്‍ത്ത്‌ കഴിക്കുക.* വരട്ടുമഞ്ഞള്‍ അരച്ച്‌ തുളസി നീരില്‍ ചാലിച്ച്‌ കഴിക്കുക.* കാര്‍കോകിലരി പൊടിച്ച്‌ ശര്‍ക്കര ചേര്‍ത്ത്‌ ദിവസേന ഒരു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക.
ലേപനം
ഔഷധങ്ങള്‍ യുക്‌തമായ ദ്രവ്യത്തിലരച്ച്‌ പുരട്ടുന്നതിനാണ്‌ ലേപനം എന്നു പറയുന്നത്‌. പൗരാണിക കാലം മുതല്‍ തന്നെ വെള്ളപ്പാണ്ടിന്‌ ഉപയോഗിച്ചു വരുന്ന ഔഷധമാണ്‌ കാര്‍കോകിലരി.* കാര്‍കോകിലരി ചൂര്‍ണ്ണം വെളിച്ചെണ്ണയില്‍ ചാലിച്ച്‌ പുരുട്ടുക.* മുള്ളങ്കി വിത്ത്‌ വിനാഗിരിയില്‍ അരച്ച്‌ പുരുട്ടുക.* തുളസിനീരും നാരങ്ങാനീരും ചേര്‍ത്ത്‌ പാണ്ടുള്ള സ്‌ഥലത്ത്‌ പുരട്ടുക.* അഞ്ച്‌ ടീസ്‌പൂണ്‍ മഞ്ഞളും 200 മില്ലി കടുകെണ്ണയും നന്നായി യോജിപ്പിക്കുക. ഇത്‌ പാണ്ടുള്ള ഭാഗത്ത്‌ തേച്ചു പിടിപ്പിക്കുക.* വരട്ടുമഞ്ഞള്‍ അരച്ച്‌ തുളസിനീര്‌ ചേര്‍ത്ത്‌ പുരട്ടുക.* 600 ഗ്രാം വെള്ളരിയും വെറ്റിലയും അരച്ച്‌ 40 ദിവസം വെള്ളപ്പാണ്ടില്‍ ലേപനം ചെയ്യുക. ഇതിനൊപ്പം പാവയ്‌ക്ക കഴിക്കുകയും വേണം.* പിച്ചകമൊട്ട്‌ ചുട്ടെടുത്ത ഭസ്‌മം ആനമൂത്രത്തില്‍ ചാലിച്ച്‌ പുരട്ടുക.* മുള്ളങ്കിക്കുരു, കാര്‍കോകിലരി ഇവ ഗോമൂത്രത്തിലരച്ച്‌ പുരട്ടുക.* അഞ്‌ജന കല്ല്‌ വെള്ളത്തില്‍ അരച്ച്‌ പുരട്ടുക.ഇതിനു പുറമെ ഖദിരാരിഷ്‌ടം, അവല്‍ ഗുജബിജാദി ചൂര്‍ണം, അമൃത ഭല്ലാതക രസായനം, കാകോദും ബരി കഷായം, അമൃത ഭല്ലാതക കഷായം, ശ്വിത്രാദി വര്‍ത്തി, സോമരാജി തൈലം, ഗോമൂത്രാരിഷ്‌ടം എന്നിവയും വെള്ളപ്പാണ്ടിന്‌ പ്രയോജനം ചെയ്യുന്ന ആന്തരിക ഔഷധയോഗങ്ങളാണ്‌.രോമങ്ങള്‍ വെളുക്കാത്തതും അധികം ചരപ്പില്ലാത്തതും, പല ഭാഗങ്ങളില്‍ നിന്നുത്ഭവിച്ച്‌ പരസ്‌പരം തൊടാത്തതും പുതിയതും, തീകൊണ്ട്‌ പൊള്ളിയ സ്‌ഥലത്തുണ്ടായതും അല്ലാത്തതും ത്വക്കിന്‌ കാഠിന്യം കുറഞ്ഞതും മധ്യപ്രായത്തിനു മുന്‍പ്‌ ഉണ്ടാകുന്നതുമായ വെള്ളപ്പാണ്ട്‌ വേഗത്തില്‍ ചികിത്സിച്ച്‌ ഭേദപ്പെടുത്താവുന്നതാണ്‌.
ശ്രദ്ധിക്കേണ്ടവ
പാരമ്പര്യമായി ഈ രോഗമുള്ളവര്‍ ചെറുപ്പത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.* ധാരാളം വെള്ളം കുടിക്കുക (കരിങ്ങാലി, ത്രിഫല, രാമച്ചം എന്നിവയിട്ട്‌ തിളപ്പിച്ച വെള്ളം)* തൈര്‌, അയില ഇവ ഒരുമിച്ച്‌ കഴിക്കരുത്‌.* ത്വക്ക്‌ രോഗങ്ങള്‍ ഉണ്ടാകുന്നതരം വസ്‌ത്രങ്ങളും സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളും ഒഴിവാക്കുക.* അധികസമയം വെയിലത്ത്‌ കളിക്കാതിരിക്കുക, വെയിലത്തുനിന്നും വന്നയുടനെ ഫ്രിഡ്‌ജില്‍ വച്ചിരിക്കുന്ന വെള്ളം കുടിക്കാതിരിക്കുക.* പാവയ്‌ക്ക, മുള്ളങ്കി, കാരറ്റ്‌, മുളപ്പിച്ച ധാന്യങ്ങള്‍, വെള്ളരിക്ക, നെല്ലിക്ക, പാല്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.* ജീവക അഭാവജന്യ വെളുപ്പ്‌ ഒഴിവാക്കുന്നതിനായി ജീവകങ്ങള്‍ ഉപയോഗിക്കുക.
വെള്ളപ്പാണ്ട്‌ ഒരു മാറാരോഗമല്ല. ആരംഭത്തില്‍ തന്നെ ഇത്‌ കണ്ടെത്തിയാല്‍ ചികിത്സിച്ച്‌ മാറ്റാന്‍ വളരെ എളുപ്പമാണ്‌. കാഴ്‌ചയില്‍ തോന്നിക്കുന്ന ബീഭത്സതമൂലം ഇവരുടെ സാമൂഹിക ജീവിതം ബുദ്ധിമുട്ടിലായിരിക്കും. ശാരീരിക തകരാറുകള്‍ ഒന്നും സംഭവിക്കുന്നില്ലെങ്കിലും ഇവര്‍ മാനസികമായി തകരുന്നു. അതിനാല്‍ ശരീരത്തുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ അവഗണിക്കാതെ ആരംഭത്തില്‍ തന്നെ ചികിത്സ തേടുക.

No comments:

Post a Comment