Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday 19 June 2015

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍.....

A, ജലദോഷം
1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്ത്ത് ‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്ലി്വെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത്ത്‌ ദിവസവും കഴിച്ചാല്‍ സ്‌ഥിരമായുള്ള ജലദോഷം മാറും.
2. തുളസിയിലനീര്‌, ചുവന്നുള്ളിനീര്‌, ചെറുതേന്‍ ഇവ ചേര്ത്ത് ‌ സേവിക്കുക.
3. തേനില്‍ ഏലക്കായ്‌ ചേര്ത്ത് ‌ കഴിക്കുക.
4. തുളസിയില, ചുക്ക്‌, തിപ്പലി ഇവയെല്ലാംകൂടി ഇട്ട്‌ കഷായംവച്ച്‌ കൂടെക്കൂടെ കുടിക്കുക.
5. ചൂട്‌ പാലില്‍ ഒരു നുള്ള്‌ മഞ്ഞള്പ്പൊടിയും കുരുമുളകുപൊടിയും ചേര്ത്ത് കുടിക്കുക.
6. യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച്‌ ആവിപിടിച്ചാല്‍ മൂക്കടപ്പ്‌, പനി, ജലദോഷം, കഫക്കെട്ട്‌ എന്നിവ മാറാന്‍ സഹായിക്കും.
7. പലതവണ തുളസിക്കാപ്പി കുടിക്കുക.
8. തുണി മഞ്ഞളില്‍ തെറുത്ത്‌ തിരിപോലെയാക്കി കത്തിച്ചു ശ്വസിച്ചാല്‍ മൂക്കടപ്പ്‌ ഉടന്‍ മാറും.
9 മഞ്ഞള്‍ ചേര്ത്ത് ‌ വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ജലദോഷം കുറയും.
10. കരിഞ്ചീരകം ഒരു നുള്ളെടുത്ത്‌ ഞെരടി മണപ്പിച്ചാല്‍ മൂക്കടപ്പിന്‌ ആശ്വാസം കിട്ടും.
B,ഛര്ദ്ദിയോടുകൂടിയ പനി...
11. ഞാവല്‍ തളിര്‌, മാവിന്തടളിര്‌, പേരാലിന്‍ മൊട്ട്‌, രാമച്ചം എന്നിവ കഷായംവച്ച്‌ തേന്‍ മേമ്പൊടി ചേര്ത്തു സേവിക്കുക.
C,കഫശല്യത്തിന്‌....
12. കുരുമുളക്‌, തുളസിയില, വെറ്റില എന്നിവ ചേര്ത്ത്ക‌ കഷായം വച്ച്‌ തേന്‍ ചേര്ത്ത് ‌ കഴിക്കുക.
13.തേന്‍, ഇഞ്ചിനീര്‌, ഉള്ളിനീര്‌ എന്നിവ യോജിപ്പിച്ച്‌ കഴിക്കുക.
14. ദിവസം മൂന്നോ നാലോ നേരം ആവികൊള്ളുക.
15. ആടലോടകത്തിന്റെ ഇല അരച്ച്‌ നീരെടുത്ത്‌ (ഏകദേശം ഒരു ടീസ്‌പൂണ്‍) അതില്‍ ഒരു കോഴിമുട്ട ഉടച്ചുചേര്ത്തു കഴിക്കുക.
16. നാരാങ്ങാവെള്ളത്തില്‍ തേന്‍ ചേര്ത്ത് ‌ കുടിക്കുക.
17. ഇഞ്ചി ചുട്ട്‌ തൊലികളഞ്ഞ്‌ തിന്നുക.
18. കുരുമുളകുപൊടിയില്‍ തേനോ നെയ്യോ ചേര്ത്ത് ‌ കഴിക്കുക.
19. അയമോദകം പൊടിച്ച്‌ പഞ്ചസാര ചേര്ത്ത് ‌ കഴിക്കുക.
20. അയമോദകം ചേര്ത്ത് വെള്ളംകൊണ്ട്‌ ആവിപിടിക്കുക.
D,ഒച്ചയടപ്പ്‌...........
21. ഇഞ്ചിയും ശര്ക്കരയും ഒരേ അനുപാതത്തില്‍ ചേര്ത്ത് ‌ കഴിക്കുക.
22. ഇഞ്ചിയും തിപ്പലിയും ഇട്ടു കാച്ചിയ പാല്‍ കുടിക്കുക.
23. വയമ്പ്‌ തേനില്‍ അരച്ച്‌ കഴിക്കുക.
24. ഉപ്പ്‌ ചൂടുവെള്ളത്തില്‍ കലര്ത്തി കവിള്ക്കൊതള്ളുക.
25. ഒരുപിടി കയ്യോന്നി ഒരു ഗ്ലാസ്‌ മോരില്‍ അരച്ചുകലക്കി കുടിക്കുക.
26. മുയല്ച്ചെവിയന്‍ അല്‌പം ഉപ്പും വെളുത്തുള്ളിയും ചേര്ത്തരച്ച്‌ കണ്‌ഠത്തില്‍ പുരട്ടുക.
E,കൊതുകുശല്യത്തിന്‌....
27. യൂക്കാലിതൈലം ദേഹത്ത്‌ പുരട്ടുക.
28. അല്‌പം ചുവന്നുള്ളിനീര്‌ കിടക്കയ്‌ക്ക് ചുറ്റും തളിക്കുക.
29. കുന്തിരിക്കം പുകയ്‌ക്കുക.
30. കര്പ്പൂരം എണ്ണയില്‍ ചാലിച്ച്‌ പുരട്ടിയാല്‍ ഊണുമേശയില്‍ നിന്ന്‌ ഈച്ചകളെ അകറ്റാം.
F,ചുമ
31. ഒരു ടീസ്‌പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്ചേ്ര്ത്ത് ‌ കഴിക്കുക.
32. വയമ്പ്‌ ചെറുതേനില്‍ അരച്ച്‌ രണ്ടുനേരം സേവിക്കുക.
33. ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച്‌ സമം മലര്പ്പൊ ടിയും കൂട്ടി ആവശ്യത്തിന്‌ പഞ്ചസാരയും ചേര്ത്ത്ച‌ കഴിക്കുക.
34. അഞ്ചുഗ്രാം കായം ചുക്കുവെള്ളത്തില്‍ കലക്കി രണ്ടുനേരം കുടിക്കുക.
35. ഗ്രാമ്പു പൊടിച്ചത്‌ ഒരുനുള്ള്‌ വീതം തേനില്‍ കുഴച്ച്‌ രാവിലെയും വൈകുന്നേരവും കഴിക്കണം.
36. ജാതിക്ക പൊടിച്ച്‌ പഞ്ചസാരയും ചേര്ത്ത്്‌ കഴിക്കണം.
G, പനി
37. ജലദോഷപ്പനിയുള്ളവര്‍ ഒരു സ്‌പൂണ്‍ മഞ്ഞളും 5 ഗ്രാമ്പൂവും നന്നായി ചതച്ച്‌ ഒരു ഗ്‌ളാസ്‌ വെള്ളത്തിലിട്ടു തിളപ്പിച്ച്‌ ഒരു ഗ്‌ളാസ്‌ വീതം പലപ്രാവശ്യം കുടിച്ചാല്‍ രണ്ടുദിവസം കൊണ്ട്‌ കാര്യമായ ആശ്വാസം കിട്ടും.
38. ഒരു സ്‌പൂണ്‍ കുരുമുളക്‌ തുളസിയിലച്ചാറില്‍ അരച്ച്‌ മൂന്നുനേരം സേവിക്കുക.
39. ഘനപദാര്ത്ഥങ്ങള്‍ കഴിക്കരുത്‌. ഉപവാസം പനി അകറ്റാന്‍ സഹായകമാണ്‌.
40. ഇടവിട്ടുണ്ടാകുന്ന പനി അകറ്റാന്‍ തുളസിയിലനീരില്‍ കുരുമുളകുപൊടി ചേര്ത്ത് ‌ കഴിച്ചാല്‍ മതി.
41. ഇഞ്ചി, ചുവന്നുള്ളി ഇവയുടെ നീരെടുത്ത്‌ തേന്‍ ചേര്ത്ത് ‌ കഴിച്ചാല്‍ പനി, ശ്വാസംമുട്ടല്‍, ചുമ എന്നിവ ശമിക്കും.
42. മുത്തങ്ങ അരച്ച്‌ പാലില്‍ ചേര്ത്ത് ‌ കഴിക്കുന്നത്‌ പനിയും നീര്ക്കെകട്ടും മാറാന്‍ ഉത്തമമാണ്‌.
മഞ്ഞപ്പിത്തം
43. ഇളനീരില്‍ മാവിന്റെ തളിരില അരച്ചുചേര്ത്ത്ര‌ കഴിക്കുക.
44. നെല്ലിക്ക, കരിമ്പ്‌ ഇവയുടെ നീര്‌ തുല്യമായി ചേര്ത്ത്ു‌ കുടിക്കുക.
45. കരിക്കിന്‍ വെള്ളം ധാരാളമായി കുടിക്കുക.
വയറിളക്കം
46. കടുംചായയില്‍ ചെറുനാരങ്ങാനീര്‌ ചേര്ത്ത് ‌ കുടിക്കുന്നത്‌ വയറിളക്കത്തെ ശമിപ്പിക്കും.
47. പുളിച്ചമോരിലോ ചൂടുവെള്ളത്തിലോ കറിവേപ്പില അരച്ചുചേര്ത്ത് കുടിച്ചാല്‍ വയറുവേദന ശമിക്കും.
48. കൂവളത്തിലയിട്ടു തിളപ്പിച്ചവെള്ളം പതിവായി കുടിച്ചാല്‍ വിട്ടുമാറാത്ത വയറുവേദന മാറും.
വീട്ടില്‍ ശ്രദ്ധിക്കാംചില കാര്യങ്ങള്‍...!!
മഴക്കാലത്ത്‌ കുടിവെള്ള സ്രോതസുകള്‍ മലിനമാകാനുള്ള സാധ്യത ഏറെയാണ്‌. കോളറ, വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങി വലതും ചെറുതുമായ നിരവധി രോഗങ്ങളാണ്‌ ഇതിന്റെ പരിണിതഫലം. ഓആര്എസ്‌ പാക്കറ്റുകള്‍ ഓരോ വീട്ടിലും കരുതി വയ്‌ക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ വീട്ടില് വെച്ചുതന്നെ നിയന്ത്രിക്കാം. തിളപ്പിച്ചാറിയ വെള്ളം വേണം കുടിയ്‌ക്കാന്‍. ചില വൈറസുകള്‍ നശിക്കാന്‍ 20 മിനിറ്റെങ്കിലും വെള്ളം വെട്ടി തിളയ്‌ക്കണം. ഒരിക്കല്‍ തിളപ്പിച്ചു അണുവിമുക്‌തമാക്കിയ വെള്ളം വീണ്ടും മലിനമാകാതെ ശ്രദ്ധിക്കണം. വെള്ളം കയ്യിട്ടു എടുക്കാതെ ഫില്ട്ടറിലോ വാവട്ടം കുറഞ്ഞ സംഭരണിയിലോ ഒഴിച്ചു ഉപയോഗിക്കുക.

No comments:

Post a Comment