Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Tuesday 3 June 2014

ഉലുവാ മാഹാതമ്യം

ഉലുവാ മാഹാതമ്യം ഇ വൈദ്യശാലയില്‍ ധാരാളം പറഞ്ഞു കഴിഞ്ഞതാണ്......എന്നാലും ഇനിയും ആര്‍ക്കെങ്കിലും ഇത്  ഉപകാരപെടുമെങ്കില്‍ ഇ  ഉലുവയിലോട്ടു നോക്കു ....

(മറ്റൊരു ഗ്രൂപ്പില്‍ നിന്നും കിട്ടിയതാണ്, സമയമെടുത്ത് ഉലുവാ കഞ്ഞിയെല്ലാം ഉണ്ടാക്കി കുടിച്ച് സാവധാനം മനസ്സിരുത്തി ഇത് മുഴുവനും വായിക്കുകാ. ആവശ്യമുള്ളപ്പോള്‍ എടുത്തുപയോഗിക്കുകാ ).


 


ഉലുവ ക്ക് സമം ഉലുവ മാത്രം ; ഉലുവാ കഞ്ഞി യിലെക്കൊരു തിരിച്ചു വിളി


 ===============================================ഉലുവയെ

കുറിച്ചൊന്നു സേര്‍ച്ച്‌ ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ അത്ഭുത പ്പെടുത്തും , പല യിടങ്ങളില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു . കൂടുതല്‍ ഉണ്ടെങ്കിലും വായിക്കാന്‍ സമയം കണ്ടെത്തും എന്ന് കരുതുന്നു


...================================================

പലപ്പോഴും സൗന്ദര്യം വര്‍ധിപ്പിക്കാനും, ആരോഗ്യം പുഷ്ടിപ്പെടുത്താനും എന്തിന് കിടപ്പറയിലെ നല്ല പെര്‍ഫോമെന്‍സിന് വേണ്ടിപ്പോലും പലരും മുസ്്‌ലി പവര്‍ എക്‌സ്ട്ര പോലെ വിപണിയിലെ പുത്തന്‍ മരുന്നുകളെയാണ് ആശ്രയിക്കാറുള്ളത്. ഇത്തരത്തിലുള്ള ഗുണങ്ങളൊക്കെ നല്‍കാന്‍ കഴിവുള്ള പല വസ്തുക്കളും നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ടെന്നുള്ള കാര്യം പലര്‍ക്കും അറിയില്ല, അറിഞ്ഞാലും ആരും അത് കാര്യമാക്കാറില്ല.ഉദാഹരണത്തിന് ഉലുവയുടെ കാര്യം, കാണാന്‍ തീരെ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ ഉലുവ വമ്പനാണ്.    കറികള്‍ക്ക് സ്വാദും മണവും ഉണ്ടാക്കുന്നതിനും ആയുര്‍വേദത്തില്‍ ഔഷധങ്ങളുടെ നിര്‍മ്മാണത്തിലും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഉലുവ. ഭാരതത്തില്‍ കാശ്മീര്‍,പഞ്ചാബ്, തമിഴ് നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വ്യപകമായി കൃഷിചെയ്യുന്ന ഒരു സസ്യമാണ്. ഉലുവയുടെ ഇളം തൈകള്‍ ആഹാരത്തില്‍ ഉപയോഗിക്കുന്നു.    അറബിയിലെ ഹുല്‍ബഹ് എന്ന പദത്തില്‍ നിന്നാണ് ഉലുവ രൂപമെടുത്തത്.    രക്താതിസാരം, അഗ്‌നിമാന്ദ്യം, മഹോദരം, വാതം, കഫദോഷങ്ങള്‍, ഛര്‍ദ്ദി, കൃമിശല്യം, അര്‍ശ്ശസ്, ചുമ, വാതരക്തം, പ്രമേഹം, കൊളസ്‌ടോള്‍ എന്നീ അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നു. ദിപനശക്തി, ദേഹത്തിന് കുളിര്‍മ്മ എന്നിവ ഉണ്ടാക്കുന്ന ഇത് ആയുസ്സു വര്‍ദ്ധിപ്പിക്കുന്ന ഒരു ഔഷധം കൂടിയാണ്. പ്രമേഹത്തിനും ഉലുവ വളരെ പ്രയോജനകരമാണെന്നു കാണാം      മുടികൊഴിച്ചില്‍ തടയാന്‍     ഉലുവ              ==========================ഉലുവ തലയില്‍ തേക്കുമ്പോള്‍ നിക്കോട്ടിനിക് ആസിഡ്, പ്രോട്ടീന്‍ മുടിക്ക് ലഭിക്കുന്നു. ഇത് മുടിക്ക് ബലമേകുകയും മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഉലുവയിലുള്ള ലെസിത്തിന്‍ മുടിയുടെ വരള്‍ച്ച മാറ്റാന്‍ സഹായിക്കുന്നു.     ഉലുവ പലവിധത്തില്‍ തലയില്‍ തേക്കാം. ഇത് വെള്ളത്തിലിട്ടു വച്ച് അരച്ചു കുളിക്കുമ്പോള്‍ തേക്കാം. തലേന്ന ചെറുചൂടുള്ള വെളിച്ചെണ്ണയിട്ടു വച്ച് ഈ വെളിച്ചെണ്ണ തലയില്‍ തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. അരച്ചെടുത്ത ഉലുവ മോരില്‍ കലര്‍ത്തി തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഉലുവയും ഉലുവയിലയും ചെമ്പരത്തിയുടെ കൂടെ അരച്ചെടുത്ത് മുടിയില്‍ തേച്ചാല്‍ നല്ലൊന്നാന്തരം കണ്ടീഷണറായി. വൈകിട്ട് കഞ്ഞിവെള്ളത്തില്‍ ഇട്ടുവച്ചശേഷം രാവിലെ അരച്ച് തലയില്‍ തേ്ച്ചുകുളിക്കാം. മുടി നന്നായി വളരുകയും ബലം ലഭിക്കുകയും ചെയ്യും.     ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് സിദ്ധൗഷധം        ==========================ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഉലുവ ഔഷധമായി ഉപയോഗിക്കാം. പുരുഷന്മാരിലെ ലൈംഗിക ചോദന കൂട്ടാനും ദീര്‍ഘനേരം നിലനിര്‍ത്താനും ഉലുവയുടെ ഉപയോഗം സഹായിക്കുമെന്നാണ് ബ്രിസ്ബണിലെ സെന്റര്‍ ഫോര്‍ ഇന്റക്രേറ്റീസ് ക്ലിനിക്കല്‍ ആന്റ് മോളികുലാര്‍ മെഡിസിനില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്.    കറികളിലും മറ്റും ഉലുവയുടെ ഉപയോഗം കൂട്ടാനാണ് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നത്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന സാപോണിന്‍സ് എന്ന രാസവസ്ഥുവാണ് പുരുഷ ലൈംഗികതയെ ഉത്തേജിപ്പിക്കുന്നത്. ഇത്് പുരുഷന്മാരിലെ സെക്‌സ് ഹോര്‍മോണ്‍ ആയ ടെസ്റ്റാസ്റ്റിറോണിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു.     മുലപ്പാല്‍ വര്‍ധിപ്പിക്കും        =================മുലയൂട്ടുന്ന അമ്മമാരില്‍ പാലുല്‍പാദനം കൂട്ടാന്‍ ഉത്തമമാണ് ഉലുവ. സ്തനത്തിലെ കലകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കുമത്രേ. പ്രസവശേഷം മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് അരിയോടൊപ്പം ഉലുവയും ചേര്‍ത്ത് കഞ്ഞിയുണ്ടാക്കി കുടിച്ചാല്‍ നല്ലതാണ്. ഉലുവ വറുത്തുപൊടിച്ച് പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ ധാതുപുഷ്ടിയുണ്ടാകും. മുലയൂട്ടുന്ന അമ്മമാര്‍ ഉലുവായില കഴിക്കുന്നത് ഉത്തമമാണ്. നവജാത ശിശുക്കളുടെ തലച്ചോറിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കുതകുന്ന ഫാറ്റി ആസിഡുകളാല്‍ ഉലുവ മുലപ്പാലിനെ സമ്പുഷ്ടമാക്കും. കുട്ടികള്‍ക്ക് അവശ്യം വേണ്ടതായ കാല്‍സ്യവും ഉലുവ പ്രദാനം ചെയ്യുന്നു.     പ്രമേഹത്തിനും ഉലുവ തന്നെ        =======================പ്രമേഹം കുറയ്ക്കാനും ഉലുവ സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ്കുറയ്ക്കാന്‍ ഉലുവയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇതുമൂലം ഇന്‍സുലിന്‍ പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമത്രേ. രാത്രിയില്‍ ഉലുവ കഴുകി വെള്ളത്തിലിട്ട് വച്ച് കാലത്ത് ആ വെള്ളം കുടിയ്ക്കുന്നത് പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. മുന്‍ മുഖ്യമന്ത്രി നായനാരുടെ ഉലുവാക്കഞ്ഞി കുടി പ്രസിദ്ധമായിരുന്നുവല്ലോ. ഭക്ഷണത്തോടൊപ്പം 25 ഗ്രാം ഉലുവ സേവിക്കുന്നത് പ്രമേഹരോഗത്തെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുമൊണ് ഹൈദരാബാദിലെ നാഷണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷ്യന്റെ നിഗമനം.     കോളസ്‌ട്രോള്‍ കുറക്കാം        =====================കൊളസ്‌ട്രോള്‍ മൂലം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ഉലുവ ഒരു അനുഗ്രഹമാണ് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഉലുവയ്ക്് കഴിവുണ്ട്. ഉലുവ പൊടിച്ച് മോരില്‍ കലക്കി കുടിക്കുകയോ ദോശമാവില്‍ അരച്ചു ചേര്‍ക്കുകയോ ചെയ്യാം.     ആര്‍ത്തവ വേദനയ്ക്ക്        ===================സ്ത്രീകളിലുണ്ടാകുന്ന ആര്‍ത്തവ വേദനകള്‍ കുറയ്ക്കാനും ക്രമം തെറ്റിയ ആര്‍ത്തവം ക്രമത്തിലാക്കാനുമെല്ലാം ഉലുവയ്ക്ക് കഴിവുണ്ടത്രേ. തൊലിയിലുണ്ടാകുന്ന തടിപ്പുകള്‍ക്കും ചൊറിച്ചിലുകള്‍ക്കും ഉലുവ അരച്ച് പുരട്ടുന്നത് നല്ലതാണ്.    ശരീരത്തിലെ ഗുര്‍ഗന്ധമകറ്റാന്‍====================ശരീരത്തിനുണ്ടാകുന്ന ദുര്‍ഗന്ധം മാറുന്നതിന് ഉലുവ പതിവായി അരച്ച് ദേഹത്ത് പുരട്ടിക്കുളിച്ചാല്‍ ശമനമുണ്ടാകും. രക്തത്തിലെ കൊളസ്‌ട്രോള്‍ െ്രെടഗ്‌ളിസറൈഡ് ഇവയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായകരമാണ്. അനീമിയക്കും ഉലുവ ഫലപ്രദമായ ഒരു ഔഷധമാണ്    ഉലുവ കുതിര്‍ത്ത് അരച്ചു തല കഴുകിയാല്‍ താരന്‍ ശമിക്കും. ഉലുവ കഷായം വെച്ച് കഴിച്ചാല്‍ ചുമയ്ക്ക് ശമനം ലഭിക്കും.ഒരു ടീസ്പൂണ്‍ ഉലുവ വൈകുന്നേരം വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് മലബന്ധത്തിന് ഉത്തമമാണ്.    ശരീരപുഷ്ടിക്ക് ഉലുവക്കഞ്ഞി =====================    ആരോഗ്യം നിലനിര്‍ത്താന്‍ ഔഷധഗുണമുള്ള ഭക്ഷണം സഹായിക്കും. പണ്ട് മലയാളിയുടെ നിത്യഭക്ഷണത്തില്‍ ഔഷധശക്തിയുള്ള പലതരം ധാന്യങ്ങള്‍ സമൃദ്ധമായിരുന്നു. ഉലുവ അതിലൊന്നാണ്. വാതരോഗങ്ങള്‍ക്കും ഗര്‍ഭാശയരോഗങ്ങള്‍ക്കും പ്രതിവിധിയായിട്ടാണ് ഉലുവയുടെ ഉപയോഗം.    തയ്യാറാക്കുന്ന വിധംവൈകുന്നേരം ഉലുവ വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിറ്റേന്ന് രാവിലെ വെള്ളമൂറ്റി വേവിക്കുക. ഉലുവയുടെ എട്ടിലൊരു ഭാഗം ഉണക്കലരിയും ചേര്‍ത്താണ് വേവിക്കേണ്ടത്. നന്നായി വെന്തുകഴിഞ്ഞാല്‍ ആവശ്യത്തിന് ശര്‍ക്കര ചേര്‍ക്കാം. മധുരം വേണ്ടാത്തവര്‍ക്ക് ഉപ്പ് ചേര്‍ത്ത് കഴിക്കാം. നാളികേരപ്പാല്‍ ഒഴിച്ച് കഞ്ഞി വാങ്ങിവെക്കുക. സ്വാദിന് ഒരു സ്?പൂണ്‍ നെയ്യും ചേര്‍ക്കാം.ഉലുവക്കഞ്ഞി രാവിലെ കഴിക്കുന്നതാണ് ഉത്തമം. പ്രഭാതഭക്ഷണത്തിന് പകരമായും ഉപയോഗിക്കാം. ഉലുവ ദഹനശേഷി കൂട്ടുന്നതാണെങ്കിലും അമിതമായി വാരിവലിച്ച് കഴിക്കേണ്ട. അത് ദഹനക്കേടുണ്ടാക്കും. സാധാരണ ഭക്ഷണത്തിനൊപ്പം ഒരു കപ്പ് കഞ്ഞി എന്ന അളവാണ് നല്ലത്. ശ്രദ്ധിക്കേണ്ട മറ്റൊന്ന്, രണ്ടോ മൂന്നോ നേരത്തേക്കായിട്ട് കഞ്ഞി ഒന്നിച്ച് ഉണ്ടാക്കരുത്. അപ്പപ്പോള്‍ പുതുമയോടെ ഉണ്ടാക്കി കഴിക്കുന്നതാണ്     ഗുണങ്ങള്‍===========    ലഹതം, കഫം, ഛര്‍ദ്ദി, ജ്വരം, കൃമി, അരുചി, അര്‍ശസ്, ചുമ, ക്ഷയം എന്നിവയെ ഇല്ലാതാക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്. ആയുര്‍വേദവിധിപ്രകാരം ഉലുവ ബലത്തെയും അഗ്‌നിയെയും വര്‍ധിപ്പിക്കും. ഹൃദയപ്രസാദമുണ്ടാക്കും. വറുത്തെടുത്ത ഉലുവയ്ക്ക് ഫലം കൂടുമെന്നും പറയുന്നു.സപ്തധാതുക്കളേയും (രസം, രക്തം, മാംസം, മജ്ജ, ശുക്ലം തുടങ്ങിയവ) പോഷിപ്പിക്കുന്നതാണ് ഉലുവ. ഡിസംബര്‍ജനവരി വരെ ഉലുവ ആഹാരത്തില്‍ നന്നായി ഉള്‍പ്പെടുത്താം. ഉഷ്ണകാലത്ത് ഉലുവയുടെ ഉപയോഗം കുറയ്ക്കണം.    മുലപ്പാല്‍ ഉണ്ടാവാന്‍==================    മലബാര്‍ ഭാഗത്ത് പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഉലുവക്കഞ്ഞി നിര്‍ബന്ധമായിരുന്നു. രാവിലെത്തന്നെ ശര്‍ക്കര ചേര്‍ത്ത ഉലുവക്കഞ്ഞിയാണ് അമ്മമാരുടെ ഭക്ഷണം. മുലപ്പാല്‍ ഉണ്ടാവാന്‍ ഉലുവ കഴിക്കുന്നത് സഹായിക്കും. ഗര്‍ഭപാത്രത്തെ ചുരുക്കാനുള്ള ശേഷി ഉലുവയ്ക്കുണ്ട്.30 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സ്ത്രീപുരുഷ ഭേദമില്ലാതെ ഉലുവക്കഞ്ഞി കഴിക്കാം. കുട്ടികള്‍ക്കും നല്ലതാണ്, പക്ഷേ, അളവ് കുറച്ചു നല്‍കണം എന്നു മാത്രം

No comments:

Post a Comment