Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Monday 30 June 2014

മഞ്ഞള്‍ പ്രയോഗങ്ങള്‍

സംസ്കൃതത്തില്‍ ഹരിദ്ര, രജനി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. കുര്‍ക്കുമിന്‍ എന്ന വര്‍ണവസ്തുവാണ് മഞ്ഞളിന് നിറം നല്കുന്നത്. ഇതിലടങ്ങിയ ടര്‍മറോള്‍ സുഗന്ധം ഉണ്ടാക്കുന്നു. ഭക്ഷ്യവിഷാംശങ്ങള്‍ക്കെതിരായ ശക്തിയും ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ കഴിവുമുണ്ട് മഞ്ഞളിന്. നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നതില്‍ മഞ്ഞള്‍ മുഖ്യപങ്ക് വഹിക്കുന്നു. നല്ലൊരു ഔഷധവും സൗന്ദര്യ വര്‍ദ്ധക വസ്തുവുമാണ് മഞ്ഞള്‍. കുഷ്ഠരോഗികള്‍ക്ക് നല്കുന്ന ഹരിദ്രാഖണ്ഡം എന്ന ലേഹ്യത്തിലെ പ്രധാന ചേരുവ മഞ്ഞളാണ്. ചര്‍മ്മരോഗം, വ്രണം, ചൊറി, മൈഗ്രെയിന്‍ എന്ന തലവേദന തുടങ്ങിയവക്ക് മഞ്ഞള്‍ പ്രതിവിധിയാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് പച്ചമഞ്ഞളും നാട്ടുമാവിന്‍റെ തൊലിയും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുളിക്കാന്‍ നല്കുന്നത് മേനിയുടെ ശുദ്ധീകരണത്തിന് ഉത്തമമാണ്. ഭക്ഷണ സാധനങ്ങള്‍ക്ക് ഗുണവും മണവും സ്വാദും നല്‍കുന്നു. രക്തശുദ്ധിക്കും നിറം വര്‍ദ്ധിപ്പിക്കാനും ഉപയോഗിക്കുന്നു. പ്രമേഹത്തിന് നല്ലതാണ്. മഞ്ഞള്‍ പൊടി 6 ഗ്രാം വീതം അര ഗ്ലാസ്സു വെള്ളത്തില്‍ കലക്കി മൂന്നുനേരം കഴിച്ചാല്‍ മതി. പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍‍ പൊടി ഇവ ചേര്‍ത്ത് പതിവായി സേവിക്കുക.ശരീരത്തില്‍‍ ‍ചൊറിച്ചില്‍,വിഷജന്തുക്കള്‍ കടിക്കുക എന്നിവയുണ്ടായാല്‍ മഞ്ഞള്‍ അരച്ചിട്ടാല്‍ മതി. തേനീച്ച, കടന്നല്‍ എന്നിവ കുത്തിയ സ്ഥലത്ത് മഞ്ഞള്‍ അരച്ച് തേച്ചാല്‍ വീക്കം, കടച്ചില്‍ എന്നിവ ഭേദപ്പെടുന്നതാണ്. അലര്‍ജിക്ക് മഞ്ഞള്‍ വളരെ നല്ലതാണ്. തുമ്മല്‍ ഇല്ലാതാക്കും. മുറിവില്‍ മഞ്ഞള്‍ പൊടിയിട്ടാല്‍ പെട്ടെന്ന് ഉണങ്ങും. വിഷബാധക്ക് വളരെ നല്ലതാണ്. തേള്‍ കുത്തിയാല്‍ മഞ്ഞളും തേങ്ങയും മൂന്നുനേരം അരച്ചിടുക. പച്ചമഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ തേള്‍, പഴുതാര, ചിലന്തി ഇവ കടിച്ചുള്ള നീരും വേദനയും ശമിക്കുകയും മുറിവുണങ്ങുകയും ചെയ്യും.പൂച്ച കടിച്ചാല്‍‍ മഞ്ഞളും വേപ്പിലയും മൂന്നുനേരം അരച്ചിടുക. തേനീച്ച കുത്തിയാല്‍‍ മഞ്ഞളും വേപ്പിലയും അരച്ചിടുക. (മഞ്ഞളും തകരയിലയും സമം കൂട്ടി മൂന്ന് നേരം അരച്ചിടുക) സൌന്ദര്യം കൂടാന്‍ രാത്രിയില്‍‍ ഉറങ്ങുന്നതിനുമുമ്പ് പച്ചമഞ്ഞള്‍‍ അരച്ച് മുഖത്ത് പുരട്ടി രാവിലെ കഴുകിക്കളയുക. മഞ്ഞളും മഞ്ഞളിലയും സേവിക്കുന്നതും അരച്ച് ലേപനം ചെയ്യുന്നതും ചര്‍മകാന്തി കൂട്ടും. പച്ചമഞ്ഞള്‍, തെറ്റിവേര്, പുളിയാറില, തൃത്താവ്, തെറ്റിപ്പൂവ്, തുമ്പ വേര്, പിച്ചകത്തില, കടുക്ക എന്നിവ അരക്കഞ്ചു വീതമെടുത്ത് കല്കണ്ടംചേര്‍ത്ത് നെയ്യ് കാച്ചി സേവിച്ചാല്‍ ഉദരപ്പുണ്ണ് ശമിക്കും. വിഷജന്തുക്കള്‍ കടിച്ചാല്‍ മഞ്ഞള്‍, തഴുതാമ, തുളസിയുടെ ഇല, പൂവ് എന്നിവ സമമെടുത്ത് അരച്ച് കടിച്ച ഭാഗത്ത് പുരട്ടുകയും അതോടോപ്പം 6ഗ്രാം വീതം ദിവസവും മൂന്ന് നേരം എന്ന കണക്കില്‍ 7 ദിവസം വരെ കഴിച്ചാല്‍ വിഷം പൂര്‍ണമായും ശമിക്കും. മഞ്ഞളും കറ്റാര്‍വാഴയുടെ നീരും കൂടി ഒന്നിച്ചരച്ച് വച്ച് കെട്ടുന്നത് കുഴിനഖം മാറാന്‍ ഉത്തമമാണ്. സ്തനത്തില്‍ പഴുപ്പും നീരും വേദനയും വരുമ്പോള്‍ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും അരച്ച് പൂശിയാല്‍ ശമനമുണ്ടാകും. കുഴിനഖം, വളംകടി എന്നിവ മാറാന്‍ മഞ്ഞളും മൈലാഞ്ചിയിലും നല്ലത് പോലെ അരച്ച് കെട്ടുക. പച്ചമഞ്ഞള്‍ വേപ്പെണ്ണയിലരച്ച് രണ്ടുനേരം പുരട്ടിയാല്‍ കുഴിനഖം മാറും. കുഴിനഖത്തിന് വേപ്പെണ്ണയില്‍‍ മഞ്ഞളരച്ചിടുക. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒര മാസം പതിവായി കഴിച്ചാല്‍ അലര്‍ജി ശമിക്കും. വേപ്പിലയും മഞ്ഞളും കൂടി അരച്ചത് ചൊറി, ചിരങ്ങ് എന്നിവ ശമിക്കാന്‍ സഹായിക്കും. വാതം, പിത്തം, ത്വക്ക് രോഗങ്ങള്‍, എന്നിവയെ ചെറുക്കാനും മഞ്ഞളിനാകും

No comments:

Post a Comment