Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Monday 9 June 2014

കുര അഥവാ കാസം

കുര അഥവാ കാസം കീഴ്പോട്ടു പോകേണ്ട വായുവിനു തടസ്സം ഉണ്ടാക്കി അതിനെ മേല്പ്പോട്ട് പോകുമ്പോൾ നെഞ്ചിൽ ചുറ്റി കഴുത്തിൽ തടഞ്ഞു നിന്ന് തലയുടെ നാഡികളിൽ നിറഞ്ഞു ശരീരത്തിലെ അംഗങ്ങളെ എടുത്തിടുന്നത് പോലെയും കണ്ണ് തെറിച്ചു പോകുന്ന പോലെയും തോന്നിച്ചു മലദ്വാരത്തെയും രണ്ടു മാറിനേയും രണ്ടു വാരിയും ഞെരുക്കി ആ വായു ഉടഞ്ഞു പാത്രത്തിൽ മുട്ടിയാൽ ഉണ്ടാവുന്ന പോലെയുള്ള ശബ്ദം ഉണ്ടാക്കുന്നതിനു കുര എന്ന് പറയുന്നു
ഇത് 1 വാതം 2 പിത്തം 3 കഫം 4 ക്ഷതം 5 ക്ഷയം എന്നീ അഞ്ചു കാരണങ്ങളാൽ ഉണ്ടാവുന്നു ഇവയിൽ ഏതെങ്കിലും ഒന്ന് കണ്ടാൽ ചികിത്സിക്കണം . താമസിച്ചാൽ ശമനം വിദൂരമാവും ******വാത കുരയുടെ ലക്ഷണം****** വാതത്തെ വര്ദ്ധിപ്പിക്കുന്ന സാദനങ്ങൾ കൊണ്ട് വായു കോപിച്ചു നെഞ്ചിനെയും കഴുത്തിനെയും വരളിച്ചു നെഞ്ചും വാരികളും മാറും തലയും സൂചി കൊണ്ട് കുത്തുന്ന പോലെ വേദനയും ഒച്ചയടപ്പും മനസ്സിന് സമാധാനക്കേടും ശരീരം ഇളക്കളും കഫം കിട്ടാത്ത വിധം കുരയും ..കുറെ കുരച്ചാൽ ഉണങ്ങിയ കഫം അല്പം പുറത്തേക്കു പുറപ്പെടലും ആണ്
***പിത്തത്താൽ ഉള്ള കുരയുടെ ലക്ഷണങ്ങൾ**** തുപ്പുന്ന കഫം മഞ്ഞ നിറമായിരിക്കും കണ്ണുകൾ മഞ്ഞളിക്കും വായ കൈപ്പു രുചി അനുഭവപ്പെടും പനിയും തലചുറ്റലും ഉണ്ടാവും ചോരയും മഞ്ഞപ്പിത്തവും ചർദ്ധിക്കും ദാഹവും ശബ്ദ പകർചയും ഉണ്ടാവും പുകച്ചു തികട്ടൽ ഉണ്ടാവും ****കഫം മൂലമുള്ള കുരയുടെ ലക്ഷണം****
ഞെഞ്ചിൽ അല്പം വേദന അനുഭവപ്പെടുക തലയും ഞെന്ച്ചും ഇളക്കാൻ വയ്യാതെ കണക്കുകയും തൊണ്ടയിൽ എന്തോ പറ്റിയത് പോലെ തോന്നുകയും ചെയ്യും തളർച്ചയും മൂക്കൊലിപ്പും ചര്ദ്ധിയും രുചിയില്ലായ്മയും ഉണ്ടാവും രോമങ്ങൾ എടുത്തു പിടിക്കും കട്ടിയുള്ളതും മിനുക്കമുള്ളതും വെളുത്ത കഫം തുപ്പുകയും ചെയ്യും
*****ക്ഷത കുരയുടെ ലക്ഷണം*****
ക്ഷതം എന്നത് നെഞ്ചിനകത്തെ വ്രണം എന്നാണു ഉദ്ദേശം വളരെ ഭാരമുള്ള വസ്തുക്കള വലിച്ചു കയറ്റുക ഒഴുക്കിനെതിരെ നീന്തുക ഉറക്കെ സംസാരിക്കുന്ന പ്രകൃതം മുതലായ തന്റെ ശക്തിക്ക് ഒതുങ്ങാത്ത പ്രവർത്തികൾ കൊണ്ട് നെഞ്ചിനെ വ്രണപ്പെടുത്തുക വഴി നെഞ്ചിനകത്ത് വൃണപ്പെട്ട വായു കഫത്തോട് ചുറ്റി പിത്തത്തോട് ചേർന്ന് കോപിച്ചു കുരയുണ്ടാവുകയും രക്തത്തോട് കൂടി മഞ്ഞളിച്ചും കരുവാളിച്ചും വരണ്ടു കട്ടയായി കഫം തുപ്പുകയും തൊണ്ടയിൽ സൂചി കൊണ്ട് കുത്തുന്ന പോലെ വേദനിക്കും സന്ധികൾ വേറിട്ട്‌ പോകുന്ന പോലെ അനുഭവപ്പെടും കൂടാതെ പനി ഏക്കം ദാഹം ശരീര വേദന ശബ്ദം പ്രാവുകൾ കുറുകുന്നത് പോലെ ആവും വാരികൾ കുത്തുന്ന പോലെ അനുഭവപ്പെടും .. ദിനം പ്രതി രോഗം വര്ദ്ധിക്കുകയും രുചിയില്ലായ്മ , ദഹന കുറവ് , ശരീര ബലം കുറവ് , പുറം കൊച്ചി വലിക്കൽ , മൂത്ത്രത്തിൽ രക്തം കലരുകയും ചെയ്യും
***ക്ഷയ കുരയുടെ ലക്ഷണം*** മേല്പറഞ്ഞ രോഗിയെ ചികിത്സ നടത്താതിരുന്നാലും ത്രിദോഷങ്ങൾ കോപിച്ചാലും രാജഷ്മാവിന്റെ നിദാനത്തിൽ പറയുന്ന കടിനാദ്ധ്വാനത്താലും വായു കോപിച്ചു ഉണ്ടാകുന്ന കുരക്കു ആണ് ക്ഷയകുര എന്ന് പറയുന്നത് ചലം പോലെ നാറിയും മഞ്ഞളിച്ചും പച്ച നിറമായും ചുകപ്പു നിറമായും പച്ച എന്നാ മരുന്നിന്റെതു പോലെ നാറിയും കൊണ്ടുള്ള കഫം തുപ്പുകയും വാരിയും നെഞ്ചും പൊലിയുന്നത് പോലെ തോന്നുകയും കാരണം ഇല്ലാതെ ചൂടും തണുപ്പും ഇഷ്ട്ടമാവുകയും കൂടുതൽ ഭക്ഷിക്കുകയും ശരീര ബലം കുറയുകയും മുഖം മിനുങ്ങി തെളിഞ്ഞിരിക്കുകയും കണ്ണ് തെളിയുകയും ശ്വാസം മുട്ടുകയും ചെയ്യും ഈ ക്ഷയക്കുര മെലിഞ്ഞവർക്ക് ഉണ്ടായാൽ ശമനം പ്രയാസമാവും ശരീര ബലം ഉള്ളവര്ക്ക് വന്നാല ചികിത്സ കൊണ്ട് സുഖപ്പെടുത്താവുന്നതുമാണ് ക്ഷത കുരയും ഇത് പോലെ തന്നെ ..എന്നാൽ കാലപ്പഴക്കം ഇല്ലാത്ത കുരനല്ല ചികിത്സ കൊണ്ട് സുഖപ്പെടുത്താൻ കഴിയും വാതം പിത്തം കഫം എന്നിവകളിൽ ഓരോന്ന് കൊണ്ടുണ്ടാവുന്ന ചുമ ചികിത്സിച്ചാൽ ഗുണം കിട്ടും .ഇവയിൽ രണ്ടു ദോഷങ്ങൾ കൊണ്ട് ഉണ്ടാവുന്ന താണെങ്കിലും ഗുണം കിട്ടും മുൻപ് പറഞ്ഞ ക്ഷമിക്കാവുന്ന കുര തന്നെ വയസ്സായവര്ക്ക് വന്നാല ശരീര ബലം ഇല്ലാത്തതിനാൽ ഔഷദ വീര്യം താങ്ങാനുള്ള ശക്തി ഇല്ലാത്തതിനാലും ചികിത്സ കൊണ്ട് ആശ്വാസം കിട്ടുമെന്ന് മാത്രം കുരയുള്ളവർക്ക് ഏക്കം മെലിച്ചിൽ ചര്ദ്ധി ശബ്ദം അടക്കൽ ഇവയെല്ലാം കൂടി വന്നാല വിഷമം ആണ്
ചില മരുന്നുകൾ ( മരുന്നുകൾ കഴിക്കുന്ന രോഗികൾ നല്ല വൈദ്യനെ കണ്ടു രോഗം സ്ഥിരപ്പെടുത്തി മാത്രം ഔഷധ പ്രയോഗം നടത്താവൂ.. )
**ഒരു വിശേഷ നെയ്യ്**
അരത്ത ,ദശമൂലം .ശതാവരികിഴങ്ങ് ഇവ ഓരോ ബലം മുതിര , ഗോതമ്പം, ലന്തക്കുരു, ഇവകൾ അര ഇടങ്ങഴി വീതം ആട്ടിന മാംസം അര തുലാം വെള്ളം അന്പത് ഇടങ്ങഴി കഷായം വെച്ച് കുരുക്കി പശുവിന നെയ്യ് നാല് ഇടങ്ങഴി ഇവകൾ കൂട്ടി കൽക്കത്തിന് അടവതിയാൻ കിഴങ്ങ് ,കാർകോളി , ജീരകാർ കോളി , മേദ-മഹാമേദ ,കാട്ടുഴുന്നു ,കാട്ടുപയർ ,,ഇടംപിരി വലംപിരി , ഇവ സമം കല്ക്കമായി കാച്ചി സേവിക്കുകയും നൈസ്യം ചെയ്യുകയും വസ്തി പിടിക്കുകയും ചെയ്താൽ അഞ്ചു വിതമുള്ള കുരയും ശമിക്കും ..കൂടാതെ കീഴ്വായു തടയപ്പെട്ടത് ശമിക്കും .കഴല വേദന ശമിക്കും
(ദഷമൂല കടുത്രയാദി കഷായം) ദശമൂലം ചുക്ക് മുളക് തിപ്പല്ലി ആടലോടക വേര് ഇവ കഷായം വെച്ച് ക്രമം പോലെ തെങ മേപ്പൊടി ചേർത്തു (വൈദ്യന്റെ നിര്ദ്ദേശപ്രകാരം കഴിക്കുക) ഈ മരുന്ന് കുര ഏക്കം വായുമുട്ട് വാരികല്ക്ക് അകത്തും പുറത്തും ഉള്ള വേദനയും ക്ഷമിക്കും
((ബലാജീരകാദി കഷായം)) കുറുന്തോട്ടിവേര്, ജീരകം , കൂവളവേര് ,മുത്തങ്ങ , ആടലോടക വേര്, ചുക്ക് ,ദേവതാരം ,മുവ്വിലവേര് , കരിമ്പ് ,മലര് ..ഇവ സമം കഷായം വെച്ച് കഴിച്ചാൽ വായു മുട്ടലും കുരയും ക്ഷമിക്കും (വൈദ്യന്റെ നിര്ദ്ദേശപ്രകാരം കഴിക്കുക)
(((പാൽ കഷായം))) ദശമൂലം ,ദേവദാരം ,ചുക്ക് , ഇവ പാൽ കൂട്ടി കഷായം വെച്ച് സേവിക്കുക (വൈദ്യന്റെ നിര്ദ്ദേശപ്രകാരം കഴിക്കുക) വാത കുര ശമിക്കും (((മഹാ കൂഷ്മാണ്ട നെയ്യ്))) ഇത് പനി, കാസശ്വാസം, മൂത്രകൃഷ്ജ്വരം , വായു സംബന്ധമായും ,ഉഷ്ണ സംബന്ധമായും ഉള്ള അനേക രോഗങ്ങൾക്ക് വളരെ നല്ലതാണ് ((((വൃശ നെയ്യ് )))) ശ്വാസ കാസം ശമിക്കും (((ചെറിയ വില്യ്വാദി ലേഹ്യം ))) ചർദ്ധി ഏക്കം കുര ദഹനകുറവ് രുചിയില്ലായ്മ വായിൽ നിന്നും വെള്ളം ഒലിക്കുന്നതു എന്നിവ ശമിക്കും (((ചെറിയ കർപ്പൂരാദി ചൂർണ്ണം ))) നെഞ്ചിനു സുഖവും രുചിയും ഉണ്ടാകുന്നത് കൂടാതെ ക്ഷയം കുര ഒച്ചയടപ്പ്‌ വായു മുട്ടൽ അർശസ്സ് ചർദ്ധി കഴുത്തു വേദന ഇവകല്ക്ക് ശമനം

No comments:

Post a Comment