Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Monday 30 June 2014

പ്രമേഹ ചികിത്സകള്‍.

ആയുര്‍വേദ ചികിത്സപ്രമേഹനിയന്ത്രണത്തെ സംബന്ധിച്ച ഗവേഷണങ്ങളുടെ ഫലമായി ആയുര്‍വ്വേദത്തില്‍ ഒട്ടേറെ മരുന്നുകള്‍ ഇന്ന് പ്രമേഹരോഗികളില്‍ പ്രയോഗിക്കപ്പെടുന്നുണ്ട്. പ്രമേഹം അനിയന്ത്രിതമാവുന്ന ഘട്ടത്തില്‍ പ്രയോഗിക്കുന്ന ഇന്‍സുലിനു പകരംവയ്ക്കാന്‍ ആയുര്‍വ്വേദത്തില്‍ മരുന്നില്ല എന്നതൊഴിച്ചാല്‍ പ്രാരംഭഘട്ടത്തില്‍ ചികില്‍സിച്ചുതുടങ്ങുന്നവര്‍ക്ക് വളരെ ഫലപ്രദമാണ് ഈ പ്രകൃതിദത്ത ഔഷധങ്ങള്‍. നിരന്തരമായ ഉപയോഗത്തിലൂടെ ക്രമേണ ആരോഗ്യജീവിതത്തിലേക്കു മടങ്ങിയെത്താനാവുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. ഫലസിദ്ധി വളരെ സാവകാശമായതിനാല്‍ അടിയന്തിരഘട്ടങ്ങളില്‍ ആയുര്‍വേദം ആശ്വാസ്യമല്ല. തുടര്‍ന്നുകൊണ്ടിരുന്ന ചികില്‍സ പെട്ടെന്നു നിര്‍ത്തി ആയുര്‍വേദത്തിലേക്കു ചുവടുമാറുന്നതും കുഴപ്പം ചെയ്യും. വിദഗ്ധ അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ട് തങ്ങള്‍ക്കിണങ്ങുന്ന ചികില്‍സാവിധി തേടുന്നതാണ് അഭികാമ്യം.ചികില്‍സആയുര്‍വ്വേദശാസ്ത്രമനുസരിച്ച് മൂന്നു വിഭാഗങ്ങളിലായി ഇരുപതുവിധം പ്രമേഹമുണ്ട്. കഫദോഷപ്രധാനം, പിത്തപ്രധാനം, വാതപ്രധാനം എന്നിവയില്‍ വാതസംബന്ധിയായ “മധുമേഹ’മാണ് പ്രമേഹം അഥവാ ഡയബറ്റിസുമായി ചേര്‍ന്നുനില്‍ക്കുന്നത്.പഥ്യംവ്യായാമംതന്നെയാണ് ഇവിടെയും പ്രധാന പഥ്യം. ചെരുപ്പും കുടയുമില്ലാതെയുള്ള നടത്തമാണ് “ചക്രദത്തം’ അനുശാസിക്കുന്ന ഏറ്റവും ഉത്തമമായ വ്യായാമം. ആഹാരപഥ്യത്തില്‍ മോര്, രസം, നെല്ലിക്ക, മഞ്ഞല്‍, പടവലം, മലര്‍ എന്നിവ ധാരാളം കഴിക്കാനും എണ്ണ, നെയ്യ്, തൈര്, തേങ്ങ, മല്‍സ്യം, മാംസം, പഞ്ചസാര, ശര്‍ക്കര, പൂവന്‍പഴം, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, അരച്ചുണ്ടാക്കുന്ന ആഹാരം എന്നിവ ഒഴിവാക്കാനും നിഷ്ക്കര്‍ഷിക്കുന്നു. പകലുറക്കവും പാടില്ല.ഔഷധങ്ങള്‍1. മൂത്രാധിക്യം കലശലാകുമ്പോള്‍ ശതാവരിത്തൊലി, പ്ലാശിന്‍തൊലി, താതിരിപ്പൂ, വിളംകായ, കരിങ്ങാലി, അത്തിത്തൊലി, പേരാല്‍വേര് ഇവകൊണ്ടുള്ള കഷായം.2. മൂത്രച്ചുടീലിന് ശതാവരിപ്പാല്‍ക്കഷായം. നെല്ലിക്കനീര്, മഞ്ഞള്‍പ്പൊടി, വാഴപ്പിണ്ടി നീര് എന്നിവ ചേര്‍ത്ത മിശ്രിതം സേവിക്കാം. പാവയ്ക്കാനീരും മഞ്ഞള്‍പ്പൊടിയും തേനില്‍ചേര്‍ത്ത് സേവിക്കാം. കൂവളത്തില, കരിങ്ങാലി, പതിമുഖം എന്നിവ ചതച്ചിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.3. മൂത്രത്തിന് കലക്കമുണ്ടെങ്കില്‍ പതിമുഖം, ചെങ്ങനിനീര്‍ക്കിഴങ്ങ്, താമരവളയം, ഞാവല്‍പ്പൂ, ഇലിപ്പിക്കാതല്‍, താതിരിപ്പൂ ഇവകൊണ്ടുള്ള വെള്ളം.4. അമിതദാഹത്തിന് തെറ്റാമ്പരല്‍ചൂര്‍ണ്ണം കന്മദം ചേര്‍ത്ത് സേവിക്കാം.5. ഇന്‍സുലിന്റെ ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരുന്നതിന് മധുരവും നെയ്യും ചേര്‍ക്കാതെ പൊടിരൂപത്തില്‍ തയ്യാറാക്കുന്ന ച്യവനപ്രാശം ഗുണപ്രദമാണെന്ന് കാണുന്നു. തലയില്‍ ചെയ്യുന്ന “തക്രധാര’ ചികില്‍സയ്ക്ക് ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നതു കുറയ്ക്കാം എന്നൊരു നേട്ടമുണ്ട്. ക്ഷീണത്തിനും പൂപ്പല്‍പ്രശ്നള്‍ക്കും ശമനമുണ്ടാകുന്നു.6. ശരീരകോശങ്ങളില്‍ അടിഞ്ഞുകൂടുന്ന വിഷപദാര്‍ത്ഥങ്ങളെ പുറംതള്ളുന്ന ശോദനചികില്‍സ.നാട്ടുമരുന്നുകള്‍കാട്ടുജീരകം:പ്രമേഹത്തിനുള്ള ദിവൌഷധമായി കരുതപ്പെടുന്നു. പ്രമേഹം തടയാനും ഉണ്ടെങ്കില്‍ കുറയ്ക്കുവാനും അനുബന്ധരോഗങ്ങള്‍ ശമിപ്പിക്കാനും ഈ ഔഷധത്തിനു കഴിവുണ്ട്.നെല്ലിക്ക:ഒരു സ്പൂണ്‍ നെല്ലിക്കനീര് (വെള്ളംചേര്‍ക്കാതെ), ഒരു നുള്ള് മഞ്ഞള്‍, ഒരു സ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത് വെറും വയറ്റില്‍ സേവിക്കാം. ഷുഗര്‍ കൂടുമ്പോള്‍ 2 സ്പൂണ്‍വീതം കഴിക്കാം.വെളുത്തുള്ളി:അതിയായ രോഗപ്രതിരോധശേഷിയുള്ള വെളുത്തുള്ളി അനുബന്ധരോഗങ്ങളെ ഉന്മൂലനം ചെയ്യും. ഒന്നോ രണ്ടോ അല്ലി ചവച്ചുകഴിക്കാം. പാലില്‍ ചേര്‍ത്തു കാച്ചാം. കറികളില്‍ ചേര്‍ക്കാം.ഉള്ളി (സവാള):രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാന്‍ അത്യുത്തമം. ഉള്ളിയിലെ “അല്ലിസിന്‍’ എന്ന രാസവസ്തുവാണ് ഇതിനു സഹായിക്കുന്നത്.കറിവേപ്പില:അമിതവണ്ണവും കൊള്ട്രോളും കുറയ്ക്കുന്നു. നീരെടുത്ത് മഞ്ഞള്‍ ചേര്‍ത്ത് സേവിക്കാം.ആര്യവേപ്പ്:കൂവളത്തിലയുടെ നീരും ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ സേവിക്കാം.കറുവപ്പട്ട, ഗ്രാമ്പൂ:ഈ സുഗന്ധദ്രവ്യങ്ങള്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നു.ഉലുവ:ഉലുവയിലെ “സോളബിന്‍ ഫൈബര്‍’ ഷുഗറും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും.തേന്‍:മധുരമുള്ള ഉല്‍പ്പന്നമാണെങ്കിലും തേന്‍ മറ്റ് ഔഷധങ്ങളുമായി ചേരുമ്പോള്‍ കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുകയും കോശനിര്‍മ്മിതി നടത്തുകയും ചെയ്യുന്നു. ഊര്‍ജ്ജദായകവുമാണ്.ഇന്‍സുലിന്‍ ചെടി:പ്രമേഹത്തിനുള്ള ഔഷധമെന്ന നിലയില്‍ വളരെപ്പെട്ടെന്ന് പ്രചാരം നേടിയ ഈ ചെടിയുടെ ഇലകള്‍ ചിലരില്‍ ഫലമുമുണ്ടാക്കുന്നുണ്ട്.സിദ്ധ ചികില്‍സപ്രമേഹത്തിന് പ്രകൃതിദത്തമായ ഔഷധങ്ങള്‍ക്കൊണ്ടുള്ള ചികില്‍സ സിദ്ധയിലും നിലവിലുണ്ട്. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികില്‍സ വിധിക്കുന്നത്. നെല്ലിക്ക, മഞ്ഞള്‍, ചക്കരക്കൊല്ലി, കരിഞ്ചീരകം, ഉലുവ, ഞാവല്‍പ്പഴത്തിന്റെ വിത്ത് തുടങ്ങിയവകൊണ്ടുള്ള ഔഷധക്കൂട്ടുകള്‍ പ്രയോഗിക്കുന്നു.

No comments:

Post a Comment