Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Monday 2 February 2015

ഔഷധം

ദിവ്യൗഷധങ്ങള്‍ വീട്ടിലുണ്ടാക്കാംസ്ത്രീകള്‍ക്ക് ലൈംഗികാരോഗ്യം പ്രദാനം ചെയ്യുന്ന നിരവധി ആയുര്‍വേദൗഷധങ്ങളുണ്ട്. അവയില്‍ ചിലവ വീട്ടില്‍ നിര്‍മ്മിക്കാനുള്ള യോഗമിതാ. ഏതൗഷധവും വൈദ്യനിര്‍ദ്ദേശപ്രകാരമേ ഉപയോഗിക്കാവൂ.

പഞ്ചജീരകഗുഡംജീരകം, അടക്കാമണിയന്‍വേര്, കൊത്തമ്പാലയരി, ശതകുപ്പ, ദേവതാരം, കുറാശാണി, കരിംജീരകം, കായം, പച്ചില, പൊന്നാരിവീരല്‍, തിപ്പലി, കാട്ടുതിപ്പലിവേര്, അയമോദകം, പെരുഞ്ചീരകം, കൊടുവേലിക്കിഴങ്ങ്, ഇവയോരോന്നും അര പലം (30 ഗ്രാം) വീതം കുഴിമുത്തങ്ങാ, ചുക്ക്, കൊട്ടം, കുറാശാണി ഇവ ഓരോന്നും രണ്ടു പലം വീതം പൊടിച്ച് (120 ഗ്രാം) ശര്‍ക്കര അര തുലാം (5 കി.ഗ്രാം) രണ്ടുനാഴി പശുവിന്‍ നെയ്യ്, ഒരു ഇടങ്ങഴി പാല്‍ ഇവ എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് ചെറുതീയില്‍ പാകംചെയെ്തടുക്കുക. 

15 ഗ്രാം വീതം കാലത്തും വൈകീട്ടും കഴിക്കുക. ഈ ഔഷധം പ്രസവിച്ചിരിക്കുന്നവര്‍ക്കും ഗര്‍ഭിണിയാകാനാഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്. ശരീരം തടിക്കും. ഇരുപതു വിധം യോനീരോഗങ്ങളും മാറും. വിയര്‍പ്പുദുര്‍ഗന്ധത്തിനും ഫലപ്രദമാണ്. ഈ ഔഷധം ഉപയോഗിച്ചാല്‍ സ്ത്രീകള്‍ തടിച്ചുയര്‍ന്ന മുലയോടുകൂടിയവരും താമരയിതളുപോലെ നീണ്ട കണ്ണോടുകൂടിയവരും തടിച്ച നിതംബം മൂലം അരയന്നത്തെപ്പോലെ നടക്കുന്നവളുമായിത്തീരുമെന്ന് ശാസ്ത്രം. ഇവര്‍ക്ക് അസാധാരണ ആരോഗ്യവുമുണ്ടാകും. തലമുടി വളരും. നരയ്ക്കുകയുമില്ല.

തങ്കഭസ്മം60 ഗ്രാം തങ്കപ്പൊടി 150 മില്ലി ലിറ്റര്‍ ചെറുചീരനീരില്‍ ഇട്ട് മൂന്ന് ദിവസം ഭാവനചെയ്യുക. പിന്നീട് കഴുകിയെടുത്ത് 300 മില്ലിലിറ്റര്‍ പന്നപുള്ളടി നീറ്റിലരച്ച് വറ്റിയാല്‍ ചെറിയ വില്ലകള്‍ ആക്കി നിഴലില്‍ ഉണക്കി വില്ല മേല്‍ക്കുമേല്‍ കയറാതെ ചെരാതില്‍ വെച്ച് അടച്ച് ശീലമണ്‍ചെയ്ത് ഉണക്കി ഗജപുടം ചെയ്യുക. ആറിയാല്‍ എടുത്ത് പൊളിച്ച് നോക്കുക. നേരിയ റോസ് നിറമായി കണ്ടാല്‍ എടുത്ത് പൊടിച്ച് സൂക്ഷിക്കുക. ശരിക്ക് ഭസ്മമായില്ലെങ്കില്‍ മേല്‍പ്രകാരം പന്നപ്പുള്ളടിനീറ്റിലരച്ച് വീണ്ടും സ്ഫുടം ചെയ്യണം.

വൃദ്ധരായവര്‍ക്ക് യൗവനം ലഭിക്കും. ഇന്ദ്രിയങ്ങള്‍ക്ക് പ്രത്യേകിച്ച് ലൈംഗിക ഇന്ദ്രിയങ്ങള്‍ക്ക് ശക്തി ലഭിക്കും. ഗര്‍ഭിണികള്‍ ഉപയോഗിച്ചാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് നിറവും ബുദ്ധിയും ലഭിക്കും. 30 മില്ലിഗ്രാം മുതല്‍ 100 മില്ലിഗ്രാം വരെ നെയ്യ്, പാല്‍, പഞ്ചസാര എന്നിവയില്‍ ചേര്‍ത്ത് കഴിക്കുക.

ശ്വദംഷ്ട്രേക്ഷുരാദി കഷായംഞെരിങ്ങില്‍, വയല്‍ചുള്ളിക്കുരു, ഉഴുന്ന്, നായ്ക്കുരണപ്പരിപ്പ്, ശതാവരിക്കിഴങ്ങ് ഇവയോരോന്നും 12ഗ്രാം വീതം ചെറുതായി അരിഞ്ഞ് ചതച്ച് ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് ഒരു നാഴിയാക്കി ഉരിവീതം എടുത്ത് ചൂടാക്കി കാലത്തും അപ്രകാരം വൈകുന്നേരവും കഴിക്കുക. വൈദ്യനിര്‍ദ്ദേശപ്രകാരം മേമ്പൊടി ചേര്‍ത്തുകഴിക്കാം.സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന വികാരമില്ലായ്മ, വന്ധ്യത, ഒരു കുട്ടി ജനിച്ചശേഷം രണ്ടാമത് ഗര്‍ഭം ധരിക്കായ്ക (കാകവന്ധ്യത്വം), ഉല്‍പാദന ഇന്ദ്രിയങ്ങള്‍ക്ക് ബലം കുറയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അതീവ ഗുണപ്രദം.

ശതാവരീഗുളംശര്‍ക്കര 32 പലം (1.920കി.ഗ്രാം) ശതാവരിക്കഴങ്ങിന്‍ നീര് രണ്ട് ഇടങ്ങഴി, നെയ്യ് രണ്ട് നാഴി) ഇവ ഒരുമിച്ച് ചേര്‍ത്ത് ചെറുതീയില്‍ പാകമാക്കി, ലേഹപാകമായാല്‍ ചുക്ക്, ഏലത്തരി, നിലപ്പനക്കിഴങ്ങ്, പാടക്കിഴങ്ങ്, ഞെരിഞ്ഞില്‍, നറുനീണ്ടിക്കിഴങ്ങ്, പാല്‍വള്ളിക്കിഴങ്ങ്, താര്‍താവല്‍ വേര്, കീഴാര്‍നെല്ലിവേര്, പാല്‍മുതുക്കിന്‍ക്കിഴങ്ങ്, തിപ്പലി, ഇരട്ടിമധുരം, കന്മദം ഇവ ഒന്നര കഴിഞ്ച് (90 ഗ്രാം) വീതം നേര്‍ക്കെപൊടിച്ചതും ഉരി കൂവനൂറും രണ്ടു പലം (120 ഗ്രാം) പഞ്ചസാരയും ചേര്‍ത്തിളക്കി പാകമാക്കി ഇറക്കി ഒരു പാത്രത്തിലാക്കി അടച്ചുകെട്ടി ഏഴുദിവസം നെല്ലില്‍ മൂടിവെക്കുക. പിന്നീട് എടുത്ത് അഗ്നിബലം അനുസരിച്ച് മാത്രയില്‍ കഴിക്കുക. 20ഗ്രാം വീതം രാത്രി അത്താഴപുറമെ കഴിക്കുകയാണ് പതിവ്. യോനീരോഗങ്ങളും, ആര്‍ത്തവദോഷങ്ങളും അസ്ഥിസ്രാവവും രക്തസ്രാവവും മാറും.

വിശൈ്വലാദിചൂര്‍ണ്ണംചുക്ക്, ഏലത്തരി, തിപ്പലി, നിലപ്പനക്കിഴങ്ങ്, ഞെരിഞ്ഞില്‍, കുവനൂറ് ഇവപൊടിച്ച് പഞ്ചസാര ചേര്‍ത്ത് തേനില്‍കുഴച്ച് കഴിക്കുക; അഞ്ചു ഗ്രാം വീതം രണ്ടുനേരം.

യോനിയില്‍ നിന്നുള്ള രക്തസ്രാവം മാറും. ലൈംഗികവികാരം ഉണരും. പ്രായമായാലും ലൈംഗികസുഖം അനുഭവിയ്ക്കാനാകും. ശരീരം എണ്ണമയമുള്ളതും ഭംഗിയുള്ളതുമായിത്തീരും. ഈ പൊടി സേവിച്ചാല്‍ കാമദേവന്‍ ആ സ്ത്രീയെ ബാധിക്കും എന്നാണ് പറയപ്പെടുന്നത്. അഞ്ചമ്പന്റെ അസ്ത്രം ശരീരത്തില്‍ പതിച്ചപോലെ വെറളിപിടിക്കുമെന്ന് കവിവാക്യം

പ്രവാള ഭസ്മം240 ഗ്രാം പവിഴക്കൊമ്പ്, 120 ഗ്രാം എരുക്കിന്‍ പാലില്‍ ഭാവനചെയ്ത് പൊടിച്ച് 30 ചെറുനാരങ്ങാനീരില്‍ അരച്ച് വില്ലയാക്കി ഉണക്കി ചട്ടിയില്‍ ആക്കി അടച്ച് ശീലമണ്‍ ചെയ്ത് ഗജപുടം ചെയ്യുക. സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന രക്തം പോക്കിനും അസ്ഥിസ്രാവത്തിനും ഫലംചെയ്യും. ആരോഗ്യം ഉണ്ടാകും. ധാതുപുഷ്ടി വര്‍ദ്ധിക്കുന്നതോടൊപ്പം ലൈംഗികോത്തേജനം കൂടുകയും ചെയ്യും. മാത്ര: 400 മില്ലീഗ്രാം മുതല്‍ 1ഗ്രാം വരെ തേനില്‍ കഴിക്കുക. ചെറിയ പഥ്യംമതി. -

No comments:

Post a Comment