Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Monday 2 February 2015

ഗ്യാസ് ട്രബിള്‍

ഏതുപ്രായക്കാരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്‌ ഗ്യാസ്‌ട്രബിള്‍. ഇതുമൂലം പലവിധ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഗ്യാസ്‌ട്രബിളിനു മുഖ്യകാരണം നമ്മുടെ ആഹാരരീതിതന്നെയാണ്‌. ശരിയായ ഭക്ഷണം ശരിയായ സമയം കഴിക്കുന്നതിലൂടെ ഗാസ്‌ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാനാവും.ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍1. നന്നായി ചവച്ചരച്ചു സമയമെടുത്തു ഭക്ഷണം കഴിക്കുക. കാരണം ദഹനപ്രക്രിയയുടെ 50 ശതമാനം വായിലുള്ള ഉമിനീര്‍ രസവുമായി ചേര്‍ന്നാണു നടക്കുന്നത്‌. നന്നായി ചവയ്‌ക്കുമ്പോള്‍ മാത്രമേ ധാരാളം ഉമിനീര്‍ ഭക്ഷണവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളൂ. ഇരുന്ന്‌ ഭക്ഷണം കഴിക്കുക എന്നത്‌ ഏറെ പ്രധാനമാണ്‌.2. ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കരുത്‌. കഴിക്കുന്നതിനു മുമ്പു വെള്ളം കുടിക്കുക. കഴിച്ചതിനു ശേഷം കുറച്ചു വെള്ളം കുടിക്കുക. അരമണിക്കൂറിനു ശേഷം ധാരാളം വെള്ളം കുടിക്കുക. കഴിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ ദഹനരസം നേര്‍ത്തു പോവുകയും ദഹനക്കേട്‌ ഉണ്ടാവുകയും ചെയ്യും3. വയര്‍ നിറയെ ഭക്ഷണം കഴിക്കരുത്‌. ചെറിയ അളവില്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട്‌ കഴിക്കുക.4. എരിവ്‌, പുളി, അമിത ചൂട്‌, കട്ടിയാഹാരങ്ങള്‍, ഇറച്ചി, കൊഴുപ്പടങ്ങിയ ഭക്ഷണം, പാല്‍, പാലുല്‌പന്നങ്ങള്‍ എന്നിവ കുറയ്‌ക്കുന്നതു പ്രശ്‌നങ്ങളുടെ തീവ്രത കുറയ്‌ക്കാന്‍ സഹായിക്കും.5. അമിതഗ്യാസുണ്ടാവുന്നതു നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നു തന്നെയാണ്‌. ഭക്ഷണം ശരിയായി ചവച്ചു കഴിക്കാതിരുന്നാലും വായ്‌ തുറന്നുവച്ചു ഭക്ഷണം കഴിച്ചാലും സ്‌ട്രോ ഉപയോഗിച്ചു പാനീയങ്ങള്‍ പ്രത്യേകിച്ച്‌ ഗ്യാസുള്ള പാനീയങ്ങള്‍ കുടിച്ചാലും ഗ്യാസ്‌ട്രബിള്‍ ഉണ്ടാവും.6. കടല, പയര്‍, പരിപ്പുവര്‍ഗങ്ങള്‍, ഇറച്ചി, പാലുത്‌പന്നങ്ങള്‍, പുളിയുള്ള പഴവര്‍ഗങ്ങള്‍, അച്ചാറുകള്‍ എന്നിവ ഗ്യാസ്‌ട്രബിള്‍ കൂട്ടുന്ന ഭക്ഷണസാധനങ്ങളാണ്‌.7. ഉണര്‍ന്നെണീറ്റാലുടന്‍ 2 ഗ്ലാസ്‌ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതു വളരെ നല്ലതാണ്‌. കാരണം രാത്രി മുഴുവന്‍ ഭക്ഷണം ദഹിച്ചുകഴിഞ്ഞ്‌ ആമാശയത്തില്‍ ദഹനരസം തങ്ങിനില്‌ക്കുന്നതിനെ നേര്‍പ്പിക്കാന്‍ ഈ വെള്ളം സഹായിക്കുന്നു. കൂടാതെ വയറു വിശന്നിരിക്കാന്‍ അനുവദിക്കാതെ ഇടയ്‌ക്കിടയ്‌ക്ക് തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുന്നതു നന്നായിരിക്കും. (വൃക്കരോഗികള്‍ വെള്ളം കുടിക്കുന്നതിന്റെ അളവ്‌ ഡോക്‌ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം).8. ഭക്ഷണം കഴിച്ച്‌ ഉടന്‍ കിടക്കരുത്‌. കുനിഞ്ഞുനിന്നു ജോലി ചെയ്യരുത്‌. പകരം അര മണിക്കൂര്‍ നടക്കണം.9. ഉറങ്ങുമ്പോള്‍ തല നന്നായി പൊക്കിവച്ചു കിടക്കണം. ഇടതുവശം ചരിഞ്ഞുകിടന്നുറങ്ങുന്നതാണുത്തമം.10. യോജിച്ച ഭക്ഷണസാധനങ്ങള്‍: ഓട്‌സ്, നന്നായി പഴുത്ത ഏത്തപ്പഴം, കരിക്ക്‌, ഈന്തപ്പഴം, മാതളം, തേന്‍, ഇഞ്ചി, വെളുത്തുള്ളി, തക്കാളി (പുളിയുള്ള പഴവര്‍ഗങ്ങളായ പൈനാപ്പിള്‍, ഓറഞ്ച്‌, മാമ്പഴം, മുന്തിരിപ്പഴം, പ്ലംസ്‌ എന്നിവ ഒഴിവാക്കേണ്ടതാണ്‌.)

ഔഷധങ്ങള്‍ഗന്ധര്‍വഹസ്‌താദി കഷായം, സുകുമാരംകഷായം, ഹിംഗുവചാദിചൂര്‍ണം, ധാന്വന്തരം ഗുളിക, വില്വാദിലേഹ്യം, ദശമൂലഹരിതകിലേഹ്യം തുടങ്ങിയ ഔഷധങ്ങള്‍ വിദഗ്‌ധ മേല്‍നോട്ടത്തില്‍ ഉപയോഗിക്കുന്നത്‌ ഗ്യാസ്‌ട്രബിളിന്‌ ഫലപ്രദമാണ്‌. പഥ്യം കൃത്യമായി പാലിക്കണം. വെളുത്തുള്ളി ചതച്ചിട്ട ചൂടുപാല്‍ കുടിക്കുന്നത്‌ ഗ്യാസിട്രമ്പിളിന്റെ അസ്വസ്‌ഥതകള്‍ കുറയ്‌ക്കും. ദഹനത്തെ സഹായിക്കുന്ന യോഗാസനങ്ങളും വ്യായാമങ്ങളും ശീലിക്കുക. ഒരേ സ്‌ഥലത്ത്‌ തുടര്‍ച്ചയായി ഇരിക്കുന്നത്‌ കുടലുകളുടെയും ആമാശയത്തിന്റെയും ചലനത്തെ ദോഷകരമായി ബാധിക്കും. ഇത്‌ ദഹനം തകരാറിലാക്കാം. അതിനാല്‍ ഓഫീസിലും മറ്റും തുടര്‍ച്ചയായി ഇരിക്കാതെ ഇടയ്‌ക്കിടെ എഴുന്നേറ്റ്‌് നടക്കുക.ഗ്യാസ്‌ ട്രബിളിള്‍ അകറ്റാന്‍അയമോദകം ചേര്‍ത്തു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക.ജാതിക്ക അരച്ച്‌ തേന്‍ചേര്‍ത്തു കഴിക്കുക. കറിവേപ്പില വെള്ളം തൊടാതെ അരച്ച്‌ മോരില്‍ കഴിക്കുക. മുരിങ്ങയില തോരന്‍വച്ച്‌ ദിവസേന കഴിക്കുക, വെളുത്തുള്ളി ചതച്ച്‌ ഇഞ്ചിനീരില്‍ കഴിക്കുക.ചുക്ക്‌, ഗ്രാമ്പു, ജീരകം, ഏലയ്‌ക്കാ ഇവ സമം പൊടിച്ച്‌ മൂന്നുനേരം കഴിക്കുക. കായം, ശതകുപ്പ, കടുക്ക ഇവ പൊടിച്ച്‌ തേന്‍ചേര്‍ത്ത്‌ ആഹാരത്തിനു മുമ്പു കഴിക്കുക. ഒരുകഷണം ഇഞ്ചി ഏലയ്‌്ക്കാ വെളുത്തുള്ളി ഇവ ചേര്‍ത്ത്‌ മൂന്നുനേരം കഴിക്കുക. വെളുത്തുള്ളി ചൂടുപാലില്‍ രാത്രി കഴിക്കുക.

  1. Gas trouble
ഗ്യാസ്‌ട്രബിള്‍ ഉപദ്രവകാരിയല്ല. എന്നാല്‍ ശാരീരിക അസ്വസ്‌ഥതകള്‍ ഏറെയാണ്‌. ജീവിതശൈലിയില്‍ അല്‌പമൊന്നു ശ്രദ്ധിച്ചാല്‍ ഗ്യാസ്‌ട്രബിള്‍ അകറ്റി നിര്‍ത്താവുന്നതേയുള്ളൂ.
ജോലിത്തിരക്കുകള്‍ക്കിടയില്‍ കൃത്യസമയത്ത്‌ ഭക്ഷണം കഴിക്കാന്‍ ശ്യാംമിന്‌ കഴിയാറേയില്ല. വിശപ്പുണ്ടെങ്കിലും അത്‌ കടിച്ചമര്‍ത്തിവയ്‌ക്കും. ഭക്ഷണം കഴിക്കാന്‍ സമയം കണ്ടെത്തുമ്പോഴേക്കും വയറ്റില്‍ അസ്വസ്‌ഥതകള്‍ തുടങ്ങിയിട്ടുണ്ടാവും. വയറു വീര്‍ക്കലിന്റെയും ചെറിയ ശബ്‌ദങ്ങളുടെയും രൂപത്തില്‍ ആ അസ്വസ്‌ഥതകള്‍ പുറമേ പ്രകടമാകുകയും ചെയ്യും.
ഉദരസംബന്ധമായ രോഗങ്ങള്‍ അലട്ടുന്നവരില്‍ ഭൂരിപക്ഷത്തിനും ഗ്യാസിന്റെ അസ്വസ്‌ഥതകളാണ്‌. അല്‍പം ആഹാരം കഴിച്ചാല്‍പോലും വയറ്‌ വീര്‍ക്കുക, വയറിനുള്ളില്‍ പുറമേ കേള്‍ക്കത്തക്കവിധത്തില്‍ ശബ്‌ദം, നെഞ്ചില്‍ ഭാരം കയറ്റിവച്ചതുപോലുള്ള അസ്വസ്‌ഥത, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ഓക്കാനം, വായില്‍ പുളിവെള്ളം തികട്ടിവരിക, തുടര്‍ച്ചയായ ഏമ്പക്കം എന്നിങ്ങനെ പോകുന്നു ഗ്യാസ്‌ട്രബിളിന്റെ ലക്ഷണങ്ങള്‍. ചിലരില്‍ കടുത്ത മലബന്ധവും ഉണ്ടാകാറുണ്ട്‌.
ശല്യമാകുന്ന അസ്വസ്‌ഥതകള്‍
ഗ്യാസ്‌ട്രബിള്‍ ഉപദ്രവകാരിയല്ല. എന്നാല്‍ ശാരീരിക അസ്വസ്‌ഥതകള്‍ ഏറെയാണ്‌. ജീവിതശൈലിയില്‍ അല്‌പമൊന്നു ശ്രദ്ധിച്ചാല്‍ ഗ്യാസ്‌ട്രമ്പിള്‍ അകറ്റി നിര്‍ത്താവുന്നതേയുള്ളൂ. പ്രമേഹം, രക്‌തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നീ രോഗങ്ങളുള്ളവരുടെ അവസ്‌ഥകൂടി കണക്കിലെടുത്തു മാത്രമേ ഗ്യാസ്‌ട്രബിള്‍ പൂര്‍ണമായി ശമിപ്പിക്കാനുള്ള ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയൂ.ആഹാരത്തില്‍ താല്‍പര്യക്കുറവ്‌, വയറിനുള്ളില്‍ ഉരുണ്ടുകയറ്റം, നെഞ്ചുരുക്കം, ഇടയ്‌ക്കിടെ ഏമ്പക്കം, തലവേദന, പിടലിവേദന, തലയുടെ പുറകില്‍ പെരുപ്പ്‌, മഞ്ഞനിറത്തിലുള്ള വെള്ളം ഛര്‍ദ്ദിക്കുക, മലശോധനയുടെ രീതിയില്‍ വ്യത്യാസം, കീഴ്‌ വായു പോകുക എന്നീ ലക്ഷണങ്ങള്‍ ഗ്യാസ്‌ട്രബിളിന്റെ ലക്ഷണങ്ങളാണ്‌.സ്വയം ചികിത്സയിലൂടെ രോഗലക്ഷണങ്ങളെ മൂടിവയ്‌ക്കാന്‍ ശ്രമിക്കുന്നത്‌ അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നു.
ഒഴിവാക്കേണ്ടത്‌
ജീവിതക്രമത്തിലെ അപഥ്യങ്ങളും ക്രമം തെറ്റിയ ആഹാരവിഹാരങ്ങളും ജീവിതശൈലിയും പാശ്‌പാത്യ ഭക്ഷണരീതിയും ഗ്യാസ്‌ട്രബിളിനുള്ള മുഖ്യ കാരണങ്ങളാണ്‌.ശരീരത്തിന്‌ ഹിതമല്ലാത്ത ആഹാരപാനീയങ്ങള്‍, പാലും മീനുംപോലുള്ള വിരുദ്ധ ആഹാരങ്ങള്‍, ആഹാരം കഴിച്ചാലുടന്‍ പചനവ്യൂഹത്തെ മരവിപ്പിക്കുന്ന ഐസ്‌ക്രീം പോലുള്ള തണുത്ത ഭക്ഷണം കഴിക്കുക, ദുഷിച്ചതും പഴകിയതുമായ ആഹാരവസ്‌തുക്കള്‍, എണ്ണയില്‍ വറുത്തതും എരിവും പുളിയും അധികം ഉള്ളതുമായവ, കേടാകാതിരിക്കാനും പഴക്കം അറിയാതിരിക്കാനുമായി രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണം ഇവയെല്ലാം ഗ്യാസ്‌ട്രബിളിന്‌ വഴിവയ്‌ക്കും.
ഗ്യാസ്‌ ട്രബിളിനുള്ള മറ്റു കാരണങ്ങള്‍
ആഹാരം കഴിച്ച ഉടനുള്ള ഉറക്കം, വിശന്നാലും ആഹാരം കഴിക്കാതിരിക്കുക, ആഹാരകാര്യത്തിലുള്ള സമയനിഷ്‌ഠയില്ലായ്‌മ, ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുക, കഴിച്ച ആഹാരം പൂര്‍ണമായി ദഹിക്കും മുമ്പ്‌ വീണ്ടും ആഹാരം കഴിക്കുക,ഉരുളക്കിഴങ്ങ്‌, ചെറുപഴം, തുവരപ്പരിപ്പ്‌, എരിവ്‌, ഇവയുടെ അമിതഉപയോഗം. മദ്യപാനവും പുകവലിയും അമിതമാകുക.അമിത മനസംഘര്‍ഷങ്ങള്‍, ആധി, ഭയം, ഉത്‌കണ്‌ഠ എന്നിവ ഗ്യാസ്‌ട്രബിള്‍ ക്ഷണിച്ചുവരുത്തുന്നവയാണ്‌.മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ വാതാദിദോഷങ്ങള്‍ വര്‍ധിച്ച്‌ പാചകാഗ്നിയെ കെടുത്തുന്നു. ഇതുമൂലം എത്ര ലഘുവായ ആഹാരം കഴിച്ചാലും ദഹിപ്പിക്കുവാനുള്ള കഴിവ്‌ ഇല്ലാതാക്കുന്നു. ദഹിക്കാതെയുള്ള അവസ്‌ഥയില്‍ ആഹാരം ആമാശയത്തില്‍ കെട്ടിനിന്ന്‌ പുളിച്ചു തികട്ടുന്നു. അതുവഴി കഴിക്കുന്ന ആഹാരത്തിന്റെ ദഹനവും ആഗീരണവും തകരാറിലാകും. എന്തു കഴിച്ചാലും ഭാഗികമായി മാത്രം ദഹിച്ച്‌ കെട്ടിക്കിടന്ന്‌ ദുഷിച്ച്‌ അമ്ലസ്വഭാവത്താല്‍ പുളിച്ചുതികട്ടലും മനംപുരട്ടലും മറ്റ്‌ അസ്വസ്‌ഥതകളും ഉണ്ടാകുന്നു.
ദഹിക്കാതെ ദുഷിച്ച ഭക്ഷണവസ്‌തുക്കളില്‍ ബാക്‌ടീരിയയുടെ പ്രവര്‍ത്തന ഫലമായി വായു ഉണ്ടാകുന്നു. ഇത്‌ ഏമ്പക്കരൂപത്തില്‍ പുറന്തള്ളപ്പെടും. ഈ വായുവിനെ ഫലപ്രദമായി പുറത്തുവിടാന്‍ ആമാശയത്തിന്‌ കഴിഞ്ഞാല്‍ ഗ്യാസ്‌ട്രബിളിന്റെ ശല്യം ശമിക്കുന്നതാണ്‌. ദഹനശക്‌തി വര്‍ധിപ്പിക്കുന്ന മരുന്നുകളും പഥ്യാഹാരങ്ങളും ഇതിനൊപ്പം നല്‍കുന്നു.
ഗ്യാസ്‌ട്രബിള്‍ ഒഴിവാക്കാന്‍
സമയംതെറ്റി ഭക്ഷണം കഴിക്കുന്ന അല്ലെങ്കില്‍ കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കുന്ന എല്ലാവര്‍ക്കും ഗ്യാസ്‌ട്രമ്പിള്‍ ഉണ്ടാകുന്നില്ലല്ലോ. മിക്കവര്‍ക്കും ഇങ്ങനെ ഒരു സംശയം തോന്നാം. ഓരോരുത്തരുടെയും ശരീരപ്രകൃതിയിലുള്ള വ്യതിയാനമാണ്‌ ഇതിനു കാരണം. നല്ല ദഹനശക്‌തിയുള്ളവരില്‍ ഗ്യാസ്‌ട്രബിള്‍ ഉണ്ടാകില്ല.ഹിതവും മിതവുമായ ആഹാരം കൃത്യസമയത്തു നന്നായി ചവച്ചരച്ചു കഴിക്കണം.
തണുത്ത ഭക്ഷണപാനീയങ്ങളും എണ്ണയില്‍ വറുത്തതും മുളകും മസാലയും കൂടുതല്‍ ചേര്‍ത്തതുമായ ഭക്ഷ്യവസ്‌തുക്കള്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. മനസ്‌ സംഘര്‍ഷരഹിതവും സ്വസ്‌ഥവും പ്രസന്നവുമായിരിക്കാന്‍ ശ്രദ്ധിക്കണം. ചായയും കാപ്പിയും ഒരു ദിവസം രണ്ടെണ്ണത്തില്‍ കൂടരുത്‌. പുകവലിയും മദ്യപാനവും പൂര്‍ണമായി ഉപേക്ഷിക്കുക. വെളുത്തുള്ളിയും കുരുമുളകും ചേര്‍ത്ത രസവും കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തുകാച്ചിയ മോരും ധാരാളം ഉപയോഗിക്കാവുന്നതാണ്‌. മായം ചേര്‍ത്ത ഭക്ഷണപാനീയങ്ങള്‍ അജിനോമോട്ടോ ചേര്‍ത്ത ചൈനീസ്‌ ഭക്ഷണങ്ങള്‍ ഇവ വര്‍ജിക്കണം.
ഔഷധങ്ങള്‍
ഗന്ധര്‍വഹസ്‌താദി കഷായം, സുകുമാരംകഷായം, ഹിംഗുവചാദിചൂര്‍ണം, ധാന്വന്തരം ഗുളിക, വില്വാദിലേഹ്യം, ദശമൂലഹരിതകിലേഹ്യം തുടങ്ങിയ ഔഷധങ്ങള്‍ വിദഗ്‌ധ മേല്‍നോട്ടത്തില്‍ ഉപയോഗിക്കുന്നത്‌ ഗ്യാസ്‌ട്രബിളിന്‌ ഫലപ്രദമാണ്‌. പഥ്യം കൃത്യമായി പാലിക്കണം. വെളുത്തുള്ളി ചതച്ചിട്ട ചൂടുപാല്‍ കുടിക്കുന്നത്‌ ഗ്യാസിട്രമ്പിളിന്റെ അസ്വസ്‌ഥതകള്‍ കുറയ്‌ക്കും. ദഹനത്തെ സഹായിക്കുന്ന യോഗാസനങ്ങളും വ്യായാമങ്ങളും ശീലിക്കുക. ഒരേ സ്‌ഥലത്ത്‌ തുടര്‍ച്ചയായി ഇരിക്കുന്നത്‌ കുടലുകളുടെയും ആമാശയത്തിന്റെയും ചലനത്തെ ദോഷകരമായി ബാധിക്കും. ഇത്‌ ദഹനം തകരാറിലാക്കാം. അതിനാല്‍ ഓഫീസിലും മറ്റും തുടര്‍ച്ചയായി ഇരിക്കാതെ ഇടയ്‌ക്കിടെ എഴുന്നേറ്റ്‌് നടക്കുക.
ഗ്യാസ്‌ ട്രബിളിള്‍ അകറ്റാന്‍
അയമോദകം ചേര്‍ത്തു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക.ജാതിക്ക അരച്ച്‌ തേന്‍ചേര്‍ത്തു കഴിക്കുക. കറിവേപ്പില വെള്ളം തൊടാതെ അരച്ച്‌ മോരില്‍ കഴിക്കുക. മുരിങ്ങയില തോരന്‍വച്ച്‌ ദിവസേന കഴിക്കുക, വെളുത്തുള്ളി ചതച്ച്‌ ഇഞ്ചിനീരില്‍ കഴിക്കുക.ചുക്ക്‌, ഗ്രാമ്പു, ജീരകം, ഏലയ്‌ക്കാ ഇവ സമം പൊടിച്ച്‌ മൂന്നുനേരം കഴിക്കുക. കായം, ശതകുപ്പ, കടുക്ക ഇവ പൊടിച്ച്‌ തേന്‍ചേര്‍ത്ത്‌ ആഹാരത്തിനു മുമ്പു കഴിക്കുക. ഒരുകഷണം ഇഞ്ചി ഏലയ്‌്ക്കാ വെളുത്തുള്ളി ഇവ ചേര്‍ത്ത്‌ മൂന്നുനേരം കഴിക്കുക. വെളുത്തുള്ളി ചൂടുപാലില്‍ രാത്രി കഴിക്കുക.

No comments:

Post a Comment