Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Monday 2 February 2015

കണ്ണിലെ വരള്‍ച്ച

ഡ്രൈ ഐ യെ അറിയുക

  1. Eyes Care
ചിലരുടെ കണ്ണുകളില്‍ ആവശ്യത്തിന്‌ കണ്ണുനീര്‍ ഉത്‌പാദിപ്പിക്കുന്നില്ല. ചിലര്‍ക്കാകട്ടെ കണ്ണുനീര്‍ പെട്ടെന്ന്‌ ബാഷ്‌പീകരിച്ചു പോകുന്നു. ഇത്തരം അവസ്‌ഥയെയാണ്‌ 'ഡ്രൈ ഐ' എന്നു പറയുന്നത്‌.
രോഗ്യസംരക്ഷണത്തില്‍ മറ്റേതൊരു അവയവത്തെക്കാളും സുപ്രധാനമാണ്‌ നേത്രപരിചരണം. കമ്പ്യൂട്ടറും മറ്റും വ്യാപകമായതോടെ ഏറ്റവുമധികംപേര്‍ അനുഭവിക്കുന്ന ഒരു കണ്ണിന്റെ ആരോഗ്യത്തിന്‌ ആവശ്യമായ ഒന്നാണ്‌ കണ്ണീര്‍. കണ്ണിന്‌ ഈര്‍പ്പവും രോഗങ്ങളില്‍നിന്ന്‌ പ്രതിരോധവും നല്‍കുന്നതിനൊപ്പം കണ്‍പോളകള്‍ക്കിടയില്‍ ലൂബ്രിക്കന്റായും ഇത്‌ പ്രവര്‍ത്തിക്കുന്നു. കാഴ്‌ച ആയാസരഹിതമാക്കുന്നതിനൊപ്പം കണ്ണുകള്‍ക്ക്‌ ആരോഗ്യം പ്രദാനം ചെയ്യുന്ന ഘടകവും കണ്ണുനീരാണ്‌. ചിലരുടെ കണ്ണുകളില്‍ ആവശ്യത്തിന്‌ കണ്ണുനീര്‍ ഉത്‌പാദിപ്പിക്കുന്നില്ല. ചിലര്‍ക്കാകട്ടെ കണ്ണുനീര്‍ പെട്ടെന്ന്‌ ബാഷ്‌പീകരിച്ചു പോകുന്നു. ഇത്തരം അവസ്‌ഥയെയാണ്‌ 'ഡ്രൈ ഐ' എന്നു പറയുന്നത്‌.
കാരണങ്ങള്‍
1. പ്രായം കൂടുന്നതിനനുസരിച്ച്‌ സ്വാഭാവികമായി ഉണ്ടാകാം.2. ചില ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ആകാം.3. വരണ്ടതും പൊടിപിടച്ചതും ശക്‌തമായ കാറ്റടിക്കുന്നതുമായ അന്തരീക്ഷം. അല്ലെങ്കില്‍, എയര്‍കണ്ടീഷന്‍, കണ്ണുനീര്‍ത്തുള്ളിയുടെ അമിതമായ ബാഷ്‌പീകരണം എന്നിവയെല്ലാം ഡ്രൈ ഐയ്‌ക്ക് കാരണമാകാം.4. ദീര്‍ഘനാളത്തെ കോണ്‍ട്രാക്‌ട്റ്‌ ലെന്‍സ്‌ ഉപയോഗം.5. കമ്പ്യൂട്ടറിലേക്ക്‌ അല്ലെങ്കില്‍, വീഡിയോ സ്‌ക്രീനിലേക്ക്‌ തുടര്‍ച്ചയായി ഇമവെട്ടാതെ നോക്കിയിരിക്കുക.6. കണ്‍പോളകള്‍ക്ക്‌ മുകളില്‍ അല്ലെങ്കില്‍ ചുറ്റുമുള്ള ത്വക്‌രോഗങ്ങള്‍.7. കണ്‍പോളകളിലുള്ള ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍. പ്രതിരോധശക്‌തിക്ക്‌ വരുന്ന വ്യതിയാനം.8. കണ്‍ജക്‌ടീവ്‌ സ്‌ഥിരമായി നീര്‌ വന്ന്‌ വീര്‍ക്കുക.9. കണ്‍പോളകള്‍ മുതല്‍ കണ്ണിന്റെ മുന്‍ഭാഗംവരെ കാണുന്ന കണ്ണിന്റെ പാളിക്ക്‌ വരുന്ന രോഗങ്ങള്‍ അല്ലെങ്കില്‍ കണ്ണുനീര്‍ ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥിക്ക്‌ വരുന്ന രോഗങ്ങള്‍.10. കണ്ണില്‍ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുക.11. കണ്ണില്‍ സദാ കരട്‌ ഉള്ളതുപോലെ തോന്നുക. വേദനയും കണ്ണു ചുവക്കലും.12. മ്യൂക്കസ്‌ എന്ന ദ്രാവകം പുറന്തള്ളുക. മങ്ങിയ കാഴ്‌ച
എങ്ങനെ മനസിലാക്കാം
കണ്‍പോളകളെ 20 സെക്കന്‍ഡ്‌ നേരത്തേക്ക്‌ പൂര്‍ണമായി വിടര്‍ത്തുക. കണ്ണില്‍ പുകച്ചില്‍ അല്ലെങ്കില്‍ വരണ്ട അവസ്‌ഥ അനുഭവപ്പെടുകയാണെങ്കില്‍ ഡ്രൈ ഐ ഉണ്ടെന്ന്‌ മനസിലാക്കാം. ഡ്രൈ ഐ കണ്ടുപിടിക്കാന്‍ വിവിധതരം ടെസ്സുകള്‍ ഉണ്ട്‌. ഇത്‌ ഡോക്‌ടറെ കണ്ട്‌ ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം ചെയ്യണം.
ശ്രദ്ധിക്കേണ്ടവ
കണ്ണ്‌ ചിമ്മുന്ന വ്യായാമങ്ങള്‍ ചെയ്യുക. കണ്‍പോളകള്‍ ചൂടുള്ള വെള്ളം ഉപയോഗിച്ച്‌ കഴുകുക. വശങ്ങളില്‍ കവറുള്ള ഗ്ലാസുകള്‍ ധരിക്കുക വഴി കണ്ണിലെ അമിതമായ ബാഷ്‌പീകരണം തടയാം. പുക, പൊടി എന്നിവ ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. പുകവലി, മദ്യപാനം ഉപേക്ഷിക്കുക. കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കണ്‍നിരപ്പിനേക്കാള്‍ താഴ്‌ത്തിവയ്‌ക്കുക. ദീര്‍ഘസമയം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്‌ക്ക് കണ്ണ്‌ ചിമ്മുകയും കണ്ണിന്‌ വ്യായാമം നല്‍കുകയും വേണം. ഇടയ്‌ക്കിടയ്‌ക്ക് സ്‌ക്രീനില്‍നിന്ന്‌ കണ്ണെടുത്ത്‌ ദൂരേക്ക്‌ നോക്കുന്നതും നന്നായിരിക്കും. എയര്‍കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുക.

No comments:

Post a Comment