Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday 31 January 2015

ശിശു പരിപാലനം

മാതാപിതാക്കളുടെ അണ്ഡബീജങ്ങളുടെ കൂടിച്ചേരലിലൂടെയാണ് ഗര്‍ഭോല്പാദനം നടക്കുന്നത്. അരോഗദൃഢഗാത്രരും പരസ്പരപരിപാവനമായ സ്‌നേഹത്തോടുകൂടിയവരും മനഃശുദ്ധിയുള്ളവരുമായ മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ പൊതുവെ രോഗങ്ങളൊന്നുമില്ലാത്തവരും സദ്ഗുണസമ്പന്നരും ആയിരിക്കുമെന്ന് ആയൂര്‍വേദാചാര്യന്മാര്‍ പറയുന്നു. സംഘര്‍ഷരഹിതമായ മനസ്സോടുകൂടിയവളും പോഷകസമൃദ്ധമായ ആഹാരം ഉപയോഗിക്കുന്നവളും ആയിരിക്കണം ഗര്‍ഭിണി. അങ്ങിനെയായാല്‍ ജനിക്കുന്ന കുഞ്ഞിന് ശരിയായ വളര്‍ച്ചയും നല്ല ആരോഗ്യവും ഉണ്ടായിരിക്കും. നല്ല പോഷണം യഥാസമയം കിട്ടിയില്ലെങ്കില്‍ ശിശുവിന്റെ മാനസിക-ശാരീരികവളര്‍ച്ച വേണ്ടരീതിയിലായിരിക്കുകയില്ല. എന്നുതന്നെയുമല്ല, പലതരത്തിലുള്ള രോഗങ്ങള്‍, ജനനശേഷം കുഞ്ഞിനെ ബാധിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
ബാലന്മാര്‍ എന്ന പേരിനര്‍ഹര്‍ പതിനാറ് വയസ്സുള്ളവരാണ്. ഇവരെ വീണ്ടും മൂന്നുവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മുലപ്പാല്‍ മാത്രം കുടിക്കുന്ന ക്ഷീരാദന്‍, മുലപ്പാലും ചോറും കഴിക്കുന്നവന്‍ ക്ഷീരാന്നാദന്‍, ചോറുതുടങ്ങിയ മറ്റാഹാരങ്ങളെല്ലാം കഴിച്ചുതുടങ്ങിയവന്‍ അന്നാദന്‍. ഈ വിഭജനത്തിനനുസരിച്ച് അവര്‍ക്കുള്ള ആഹാരവും രോഗങ്ങള്‍ വന്നാല്‍ ചികിത്സിക്കുന്ന രീതിയും വ്യത്യസ്തമായിരിക്കും.
ആരോഗ്യം തീരെ ക്ഷയിച്ച്, രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന കുഞ്ഞുങ്ങളില്‍ രോഗബാധ വളരെ കൂടുതലായിരിക്കും. താലുകണ്ഡകം (ടോണ്‍സിലൈറ്റിസ്), രോമാന്തികജ്വരം (മീസല്‍സ്), മുണ്ടിനീര് (മമ്പ്‌സ്), വില്ലന്‍ചുമ (വൂഫിങ് കഫ്), മസ്തിഷ്‌കാവരണശോഫം (മെനിഞ്‌ജൈറ്റിസ്), പിള്ളവാതം (പോളിയോ), അഞ്ചാംപനി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ സാധാരണയായി കുഞ്ഞുങ്ങളെ ബാധിച്ചുകാണുന്നുണ്ട്. രോഗങ്ങള്‍ ഏതായാലും തുടക്കത്തില്‍തന്നെ ഒരു വിദഗ്ദ്ധ ചികിത്സകനെ കാണിച്ച് രോഗം മനസ്സിലാക്കി വേണ്ട പരിഹാരം ചെയ്യണം. കാരണം കുഞ്ഞുങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ വളരെ പെട്ടെന്നുതന്നെ ഗുരുതരാവസ്ഥയില്‍ എത്തിച്ചേര്‍ന്നേക്കാം. സാധാരണയായി ഇല്ലാത്ത, വളരെ സമയം നീണ്ടുനില്‍ക്കുന്ന കരച്ചില്‍, അവനെ ബാധിച്ചിരിക്കുന്ന ഏതെങ്കിലും രോഗത്തിന്റെ ഒരു പ്രധാനലക്ഷണമായിരിക്കും എന്നറിയുക.
ആഹാരങ്ങള്‍ കുഞ്ഞുങ്ങള്‍ക്കു നിര്‍ബന്ധിച്ചുനല്‍കുന്നത് നല്ലതല്ല. അങ്ങനെയായാല്‍ കുഞ്ഞ് ആഹാരം കഴിക്കണമെങ്കില്‍ നിര്‍ബന്ധിക്കണം എന്ന സ്ഥിതിവരും. അമിതമായ അളവിലോ അനവസരങ്ങളിലോ മുലപ്പാലും മറ്റാഹാരങ്ങളും ബലമായി കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നതു നന്നല്ല. കൃത്രിമ ശിശുഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. അത്തരം ആഹാരപദാര്‍ത്ഥങ്ങളിലുള്‍ക്കൊള്ളുന്ന പോഷകഘടകങ്ങളുടെ അനുപാതത്തിലുള്ള അസന്തുലിതാവസ്ഥ ദഹനസംബന്ധമായ തകരാറുകള്‍ അവരിലുണ്ടാക്കിയേക്കാം. ശുചിത്വരഹിതമായ സാഹചര്യങ്ങളിലുണ്ടാക്കുന്ന അശുദ്ധമായ ആഹാരപാനീയങ്ങള്‍ വളരെ പെട്ടന്നുതന്നെ കുഞ്ഞുങ്ങളില്‍ രോഗങ്ങളുണ്ടാക്കാം. ഏറ്റവും ശുചിയായ സാഹചര്യത്തില്‍ വേണം കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കാന്‍. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ ശ്രദ്ധിക്കുന്നതിനാണ് പ്രത്യേകം ഊന്നല്‍ നല്‍കേണ്ടതെന്നോര്‍ക്കുക.
ആയുര്‍വേദത്തില്‍ വിവരിക്കുന്ന ഗര്‍ഭകാലചര്യകളും പരിചരണവും സുഖപ്രസവത്തിനും ശിശുവിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവയെല്ലാം ഗര്‍ഭിണി ഉപയോഗപ്പെടുത്തുന്നത് ആരോഗ്യവാനായ ശിശു ജനിക്കാന്‍ ആവശ്യമാണ്. കുഞ്ഞുങ്ങളിലെ ശരീരകലകള്‍ വളര്‍ന്ന് ശരീരം പുഷ്ടിപ്പെടാന്‍ പ്രോട്ടീന്‍ അത്യാവശ്യമാണ്. അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ശിശുവിന് ഊര്‍ജ്ജം പകരാന്‍ കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ അത്യാവശ്യമാണ്. ചയാപചയ പ്രക്രിയ (മെറ്റാബോളിസം)യേയും കോശവിഭജനത്തെയും ശാരീരികാവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെയും ജീവകങ്ങള്‍ സഹായിക്കുന്നു. അതിനാല്‍ സമീകൃതമായ ആഹാരരീതി ഗര്‍ഭിണിക്കും ഗര്‍ഭസ്ഥശിശുവിനും ഹിതമായിരിക്കും. എല്ല്, പല്ല് തുടങ്ങിയവയുടെ പോഷണത്തിന് ധാതുലവണങ്ങള്‍ അത്യാവശ്യമാണ്. അമ്മയുടെ പ്ലാസന്റയിലൂടെയാണ് പോഷകസമൃദ്ധമായ രക്തം ശിശുവിലെത്തുന്നത്. അതിനാല്‍ ഗര്‍ഭിണി മദ്യം, പുകവലി, രാസവസ്തുക്കള്‍ ചേര്‍ന്ന ഔഷധങ്ങള്‍ എന്നിവ പൂര്‍ണമായി ഉപേക്ഷിച്ചില്ലെങ്കില്‍ അതിന്റെ ദോഷം കുഞ്ഞിനെയും ബാധിക്കുന്നതാണ്. ജനിച്ച ദിവസം മുതല്‍ ആറുമാസം വരെ കുഞ്ഞുങ്ങളെ ഒരു വിധത്തിലുള്ള രോഗങ്ങളും ബാധിക്കാതിരിക്കാന്‍ ആയൂര്‍വ്വേദാചാര്യന്മാര്‍ വിവരിച്ചിരിക്കുന്ന പ്രാകാരപ്രയോഗങ്ങള്‍ ഒരു തരം ഇമ്മ്യൂണൈസേഷന്‍ തന്നെയാണെന്നുപറയാം. ജനിച്ച അടുത്ത ദിവസം മുതല്‍ ഏഴു ദിവസം വരെ നിലമ്പരണ്ട നീരില്‍ വയമ്പരച്ച് കലക്കി മൂന്നുതുള്ളി വീതം ദിവസേന നല്‍കിയാല്‍ കുഞ്ഞിനു നല്ല ദഹനശക്തി ലഭിക്കും. മിക്ക രോഗങ്ങളുടെയും മൂലകാരണം ദഹനക്കേടാണെന്നോര്‍ക്കുക. പ്രസവിച്ച് 15 ദിവസം കഴിഞ്ഞാല്‍ കൂവളത്തിലയും തൊലിയും ഉണക്കിപ്പൊടിച്ച് തേനില്‍ ചാലിച്ച് നല്‍കണം. ഒരു മാസം കഴിഞ്ഞാല്‍ മുത്തങ്ങ, കായം, വിഴാലരിപ്പരിപ്പ് ഇവ പൊടിച്ച് ബ്രഹ്മിനീരില്‍ ചേര്‍ത്ത് കാച്ചിയ നെയ്യ് ഏഴു ദിവസം രാവിലെ നല്‍കണം. മൂന്നുമാസം പ്രായമായാല്‍ ചുക്ക്, കുരുമുളക്, തിപ്പലി, നറുനീണ്ടിക്കിഴങ്ങ് ഇവ പൊടിച്ച് വെണ്ണ ചേര്‍ത്ത് ഏഴുദിവസം നല്‍കണം.
ആറുമാസം പ്രായമായാല്‍ നിലപ്പനക്കിഴങ്ങ് ത്രികടു എന്നിവ പൊടിച്ച് തേന്‍ ചേര്‍ത്ത് ഏഴു ദിവസം നല്‍കിയാല്‍ ഒരുവിധപ്പെട്ട രോഗങ്ങളൊന്നും കുഞ്ഞിനെ ബാധിക്കുന്നതല്ല. ഇന്നു വ്യാപകമായി നടത്തപ്പെടുന്ന രോഗപ്രതിരോധകുത്തിവെപ്പുകള്‍ക്കുപകരം ആയൂര്‍വേദത്തിലെ ഈ പ്രാകാരപ്രയോഗങ്ങള്‍കുഞ്ഞുങ്ങള്‍ക്കു യഥാസമയം വിദഗ്ദ്ധ മേല്‍നോട്ടത്തില്‍ നല്‍കുന്നതു നല്ല ഫലം നല്‍കും. കുഞ്ഞിന് ആരോഗ്യപുഷ്ടിയും രോഗപ്രതിരോധശേഷിയും ലഭിക്കണമെങ്കില്‍ മാതാവിന്റെ മുലപ്പാല്‍ തന്നെ കുഞ്ഞിനുനല്‍കണം. പ്രസവശേഷം കഴിവതും വേഗം ഇതു നല്‍കിത്തുടങ്ങാന്‍ ശ്രദ്ധിക്കണം. കുഞ്ഞിനു മുലപ്പാല്‍ ഒരു സമ്പൂര്‍ണാഹാരമാണ്. നല്ല ഊര്‍ജ്ജം, ദേഹപുഷ്ടി, രോഗപ്രതിരോധശക്തി, നല്ല വൈകാരികശേഷി എന്നീ ഗുണങ്ങളെല്ലാം നന്നായി മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികളില്‍ കാണാം. പ്രസവാനന്തരം ആദ്യം മുലയില്‍ നിന്നുവരുന്ന കൊളസ്ട്രം ശിശുവിനെ സംബന്ധിച്ചിടത്തോളം അമൃതാണ്. എല്ലാ രോഗങ്ങള്‍ക്കുമെതിരെ പ്രതിരോധശേഷി നല്‍കാന്‍ കൊളസ്ട്രത്തിനു കഴിയുന്നു. മുലപ്പാല്‍ നല്‍കുംമുമ്പ് ചെറുചൂടുവെള്ളത്തില്‍ സ്തനം കഴുകി ശുചിയാക്കണം. ആദ്യം കുറച്ചു പാല്‍ ഞെക്കികളയുകയും വേണം. കുഞ്ഞു കരയുമ്പോഴെല്ലാം മുലകൊടുക്കരുത്. ബാലാനാം രോദനം ബലം എന്നോര്‍ക്കുക. കിടന്നുകൊണ്ട് മുലപ്പാല്‍ നല്‍കാതിരിക്കുന്നതാണ് നല്ലത്. കാരണം ഇതുനിമിത്തം വായു കൂടുതലായി കുഞ്ഞിന്റെ ഉള്ളിലെത്തിയേക്കാം. മുലപ്പാല്‍ കൊടുത്തുകഴിഞ്ഞാല്‍ കുഞ്ഞിനെ തോളില്‍ കമിഴ്ത്തികിടത്തി തോളില്‍ത്തട്ടി വായു പുറത്തു കളയണം. മുലപ്പാല്‍ ദുഷിച്ചാല്‍ അതു കുഞ്ഞില്‍ പലതരത്തിലുള്ള രോഗങ്ങളുണ്ടാക്കും. മുലപ്പാല്‍ ശുദ്ധമാക്കാന്‍ ത്രിഫല, ത്രികടു, പാടക്കിഴങ്ങ്, ഇരട്ടിമധുരം, വയമ്പ്, ലന്തക്കുരു, ദേവതാരം ഇവ സമം പൊടിച്ച് തേനില്‍ കുഴച്ച് മാതാവിനു നല്‍കണം. അമ്മക്ക് മുലപ്പാല്‍ കുറവാകുകയോ, ഇല്ലാതാവുകയോ ചെയ്താല്‍ ഓരിലയോ, പഞ്ചമൂലമോ ചേര്‍ത്തു കാച്ചിയ ആട്ടിന്‍പാല്‍ കുഞ്ഞിനു നല്‍കാം. നാലാം മാസത്തില്‍ ശിശുവിന് ധാന്യങ്ങളും അഞ്ചാം മാസത്തില്‍ പഴവര്‍ഗ്ഗങ്ങളും ആറാം മാസത്തില്‍ പച്ചക്കറികളും ഏഴാം മാസത്തില്‍ മാംസം, മുട്ട എന്നിവയും നല്‍കാം. ഈ ക്രമത്തിലുള്ള ഭക്ഷണശൈലി കുഞ്ഞിനു ആരോഗ്യസംരക്ഷണത്തിനുപകരിക്കും. ആറാം മാസത്തില്‍ കുഞ്ഞിന് പല്ലുകള്‍ മുളച്ചുതുടങ്ങും. ഈ സമയത്തു വയറിളക്കം, പച്ചനിറത്തില്‍ മലം പോകുക, വയറുവേദന എന്നീ ലക്ഷണങ്ങളുണ്ടാകാം. ആറാം വയസ്സില്‍ സ്ഥിരം ദന്തങ്ങളുണ്ടാകും. മധുരപദാര്‍ത്ഥങ്ങള്‍, ചോക്ലേറ്റ് എന്നിവ ധാരാളമായി കുഞ്ഞുങ്ങള്‍ക്കു നല്‍കിയാല്‍ കൃമിദന്തം ഉണ്ടാകാന്‍ കാരണമാകും. കുഞ്ഞിനു രോഗബാധയുണ്ടായാല്‍ ചില പ്രത്യേകലക്ഷണങ്ങളിലൂടെ ഒരു ശിശുരോഗവിദഗ്ദ്ധനു തിരിച്ചറിയാന്‍ കഴിയും. കുഞ്ഞിന്റെ അംഗചേഷ്ടകളും കരച്ചിലിന്റെ രീതിയും മുഖഭാവവും മറ്റു ചില പ്രത്യേകതകളും കണക്കിലെടുത്ത്, അതിനെ ബാധിച്ചിരിക്കുന്ന രോഗത്തെയും അതിന്റെ ഗൗരവത്തെയും അറിയുവാന്‍ ആയൂര്‍വേദാചാര്യന്മാര്‍ പ്രത്യേക മാര്‍ഗങ്ങള്‍ വിവരിച്ചിരിക്കുന്നു. കുഞ്ഞ് ഇടയ്ക്കിടെ ഏതു ശരീരഭാഗത്താണോ കൈകൊണ്ട് തൊട്ടുകൊണ്ടിരിക്കുന്നത്, ഏതു ഭാഗത്താണോ തൊട്ടാല്‍ അസഹ്യത പ്രകടിപ്പിക്കുന്നത് ആ ശരീരഭാഗം രോഗബാധിതമാണെന്നറിയണം. എപ്പോഴും കണ്ണടച്ചുകിടക്കുന്നതും രോഗലക്ഷണമാണ്. തലവേദനയുണ്ടെങ്കില്‍ സദാ കണ്ണടച്ചുതുറക്കുകയും തലയിളക്കുകയും ചെയ്യും. ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്നു കരയും. ആഹാരം വെറുക്കും. രോഗബാധയുണ്ടായാല്‍ കുഞ്ഞിന് തീക്ഷ്ണതയില്ലാത്ത മരുന്നുകളേ നല്‍കാവൂ. അതും കുറഞ്ഞ അളവില്‍ ആയിരിക്കണം. മധുരമുള്ളതും ദഹിക്കാന്‍ വിഷമമില്ലാത്തതും ശീതവീര്യവും സുഗന്ധമുള്ളതുമായിരിക്കണം കുഞ്ഞിനു നല്‍കുന്ന മരുന്നുകള്‍. മുലപ്പാല്‍, തേന്‍, പഞ്ചസാര, നെയ്യ് ഇവയിലേതിനോടെങ്കിലും വൈദ്യ ഉപദേശപ്രകാരം ചേര്‍ത്തു മരുന്നു കുഞ്ഞിനു നല്‍കാം.
ഗര്‍ഭകാലത്ത് അമ്മക്കുണ്ടാകുന്ന സാംക്രമികരോഗങ്ങള്‍ ഭ്രൂണത്തിന്റെ ക്രമാനുഗതവളര്‍ച്ചയെ ബാധിക്കും. ക്ഷയം, സിഫിലിസ് എന്നീ രോഗങ്ങള്‍ അമ്മക്കുണ്ടെങ്കില്‍ ശിശുവിന് അംഗവൈകല്യം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹോര്‍മോണുകള്‍ അടങ്ങിയ മരുന്നുകള്‍, കാന്‍സറിനുള്ള മരുന്നുകള്‍, ചില ആന്റിബയോട്ടിക്കുകള്‍, പ്രമേഹം, അപസ്മാരം ഇവക്കുള്ള മരുന്നുകള്‍ എന്നിവയും ഗര്‍ഭിണി കഴിക്കുന്നത് കുഞ്ഞിന് ദോഷകരമാവും. ഗര്‍ഭിണി എക്‌സറേയ്ക്കു വിധേയയാകുന്നതും 35 വയസ്സിനുമേല്‍ ഗര്‍ഭം ധരിക്കുന്നതും അടുത്ത രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതും ജനിക്കുന്ന ശിശുവിന് രോഗങ്ങളും വൈകല്യങ്ങളും ഉണ്ടാക്കുന്ന ചില ഘടകങ്ങളാണ്.

No comments:

Post a Comment