Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday 10 January 2015

മുത്തിള്‍

മുത്തിൾബ്രഹ്മിപോലെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനുതകുന്ന ഒരു ഔഷധമാണ്‌ മുത്തിൾ. കരിന്തക്കാളി, കരിമുത്തിൾ, കുടകൻ,കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി‍ എന്നിങ്ങനെ പല പേരുകളിൽ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ്‌ ഇത്.നേര്‍ത്ത തണ്ടുകളില്‍ വൃക്കയുടെയോ തലച്ചോറിന്റെയോ രൂപസാമ്യമുള്ള ഇലകളോടെ മണ്ണില്‍ പടര്‍ന്നു വളരുന്ന ഓഷധിയാണ് കുടങ്ങല്‍. ചുവപ്പ് നിറത്തില്‍ കുഞ്ഞുപൂക്കളുണ്ടിതിന്. ഭാരതത്തിലെമ്പാടും ഈര്‍പ്പവും തണലുമുള്ള സ്ഥലങ്ങളില്‍ വളരുന്ന ഈ ചെടിക്ക് വല്ലാരച്ചീര, മുത്തിള്‍ എന്നിങ്ങനെ പേരുകള്‍ കൂടി മലയാളത്തിലുണ്ട്. വനവൃക്ഷങ്ങളുടെ ചുവട്ടില്‍ ഇരുണ്ട പച്ചനിറത്തിലുള്ള ഇലകളോടെ കരിങ്കുടങ്ങല്/കരിമുത്തിള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരിനം കൂടി കാണപ്പെടുന്നുണ്ട്. തമിഴില്‍ വല്ലറൈ എന്നും സംസ്കൃതത്തില്‍ സരസ്വതി, മണ്ഡൂകപര്‍ണികാ എന്നിങ്ങനെയും കുടങ്ങല്‍ അറിയപ്പെടുന്നു.ഇതിന്റെ വേരും തണ്ടും ഇലയുമെല്ലാം ഔഷധയോഗ്യമാണ്. ആയുര്‍വേദ വിധിപ്രകാരം തലച്ചോറിലെ ഞരമ്പുകള്‍ക്ക് ഊര്‍ജം പകരുന്ന രസായനൌഷധങ്ങളുണ്ടാക്കാന്‍ കുടങ്ങലുപയോഗിക്കുന്നു. കഫ-പിത്ത ദോഷങ്ങള്‍ ശമിപ്പിക്കുന്ന കുടങ്ങല്‍ ബുദ്ധിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കും. ചര്‍മരോഗസംഹാരിയാണ്.

ഔഷധഗുണം....# ത്വക്‌രോഗം, നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന്‌ മുത്തിൾ ഉപയോഗിക്കുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നുണ്ട്. # ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചർമ്മരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണു്.ധാതുപുഷ്ടികൂട്ടി യൗവനം നിലനിർത്തും. # ബ്രഹ്മരസായനം, പഫനാദി ഘൃതം, പഫനാദി തൈലം എന്നിവയിൽ ചേർക്കുന്നു.# കുടങ്ങല്‍ സമൂലം പിഴിഞ്ഞെടുത്ത ചാറു്, വെണ്ണ ചേര്‍ത്തു് ദിവസേന കഴിക്കുന്ന കുട്ടികള്‍ക്ക് ധാരണാശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിക്കും. # അപസ്മാര-ഉന്മാദ അവസ്ഥകളില്‍പ്പെട്ടവര്‍ക്ക് നിദ്രാജനകൌഷധമാണ്. # കുടങ്ങലിന്റെ ഇല അരച്ചോ വെളിച്ചെണ്ണ കാച്ചിയോ പുരട്ടിയാല്‍ വ്രണങ്ങള്‍ ഭേദമാകും.# ഈ ചെറുസസ്യത്തിന്റെ ഇലകള്‍ നിത്യേന നിശ്ചിത അളവില്‍ ആഹരിക്കുന്നവര്‍ക്ക് ജീവശക്തി വര്‍ധിച്ചു് വാര്‍ധക്യം മാറിനില്‍ക്കും. ഒരു കാലത്ത് കേരളത്തിലെ നാട്ടുപുരയിടങ്ങളില്‍ നിന്ന് കറി വെയ്ക്കാന്‍ തിരഞ്ഞെടുക്കുന്ന ഇലകളുടെ കൂട്ടത്തില്‍ കുടങ്ങലുമുണ്ടായിരുന്നു. ഇന്നിപ്പോള്, വല്ല നീര്‍ച്ചാലുകളുടെയോ ഓടകളുടെയോ ഓരങ്ങളിലേയ്ക്ക് പുറന്തള്ളപ്പെട്ടതുപോലെയാണ് ഈ സസ്യം കൂടുതലും കാണപ്പെടുന്നത്.കണ്ട് തിരിച്ചറിയുന്നവര്‍ തങ്ങള്‍ ജീവിക്കുന്ന പരിസരത്തു് ഈ ഇഴവള്ളിപടര്‍ത്തുന്നതുകൊണ്ട് ഗുണമേ ഉണ്ടാകൂ — withPradeep KT.

1 comment: