Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday 10 January 2015

ഒറ്റമൂലികള്‍

ഒറ്റമൂലികള്‍ നമ്മുടെ നാടിന്റെ നാട്ടറിവുകളാണ്. പണ്ടുകാലത്ത് ഏതുരോഗത്തിനും ഒറ്റമൂലിമരുന്നുകള്‍കൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നുകേരളീയര്‍. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നുംഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയില്‍ സുലഭമായി ലഭിച്ചിരുന്നതുംഎന്നാല്‍ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികള്‍ രോഗശമനത്തിനുള്ളഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു.നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാംഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെമുത്തശ്ശിമാര്‍ക്കും അമ്മമാര്‍ക്കുമൊക്കെ ഇവ ഓരോന്നിനെക്കുറിച്ചുംഅവയുടെ ഔഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. കാലംപുരോഗമിച്ചതോടെ നമ്മുടെ വീട്ടുമുറ്റങ്ങളില്‍നിന്നും തൊടികളില്‍നിന്നുംനാടിന്റെ പൈതൃകങ്ങളായ ഔഷധസസ്യങ്ങളെല്ലാം അന്യംനിന്നുപോയി.ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും.കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളംഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ രോഗശമനശക്തിയെക്കുറിച്ചുംഅറിവുണ്ടായിരുന്നു. 

അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം.ഇന്നത്തെ പുതുതലമുറയ്ക്ക് ഇതൊന്നും പരിചിതമല്ലെങ്കിലും താല്‍പ്പര്യമുള്ളവര്‍ക്ക്ഉപയോഗപ്രദമാണ്. സാധാരണയുണ്ടാകാവുന്ന ചില അസുഖങ്ങള്‍ക്കുള്ളഏതാനും ഒറ്റമൂലികളാണ് ഇവിടെ ചേര്‍ക്കുന്നത്. 

വായ്പ്പുണ്ണ്‌ 

മോരില്‍ കറിവേപ്പില അരച്ച്‌ കലക്കി കവിള്‍ കൊള്ളുക.  
ത്രിഫല ചൂര്‍ണ്ണം തേന്‍ ചേര്‍ത്ത്പുരട്ടുക.  
അദയാരിഷ്ടം കവിള്‍ കൊള്ളുക.  
നെല്ലി ത്തോല്‍ തൈരില്‍ ഇട്ട്‌ കഴിക്കുക.  
മഞ്ഞപ്പിത്തം 
കീഴാര്‍ നെല്ലി അരച്ച്‌ പാലിലോ ഇളനീരിലോ ചേര്‍ത്ത്‌ രാവിലെ കഴിക്കുക.  
പൂവാന്‍ കുരുന്തിലയും ജീരകവും ചേര്‍ത്ത്‌ അരച്ച പാലില്‍ കഴിക്കുക.  
വയല്‍ തുമ്പ സമൂലം അരച്ച്‌ പാലില്‍ ചേര്‍ത്ത്‌ കഴിക്കുക.  
തേനില്‍ മുള്ളങ്കിനീര്‌ ചേര്‍ത്ത്‌ കഴിക്കുക.  
മുടികൊഴിച്ചില്‍, താരന്‍, അകാലനര 
ചെമ്പരത്തി പൂവും മെയിലാഞ്ചിയും ചേര്‍ത്ത്‌ എണ്ണ കാച്ചി പുരട്ടുക.  
അരിത്തവിട്‌ അരിപ്പട്ട ചക്കര ഇടിച്ച്‌ ദിവസേന കഴിച്ചാലകാല നര ഇല്ലാതാകും. 
തുളസി ഇല, വെറ്റില, തെച്ചിപ്പൂവ്‌ ഇവ ചതച്ചിട്ട്‌ എണ്ണ കാച്ചി തലയില്‍പുരട്ടുക താരന്‍ മാറികിട്ടും.  
തൊണ്ടവേദന 
ഗ്രാമ്പു, ഏലത്തരി എന്നിവയിലേതെങ്കിലും വായിലിട്ട്‌ ചതച്ച്‌ തുപ്പി കളയുക.  
കല്‍ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ച്‌ പൊടിച്ച്‌ ഇടവിട്ട്‌കഴിക്കുക.തൊണ്ടവേദനയും ചുമയും മാറും.  
പനങ്കല്‍കണ്ടത്തില്‍ ചുവന്നുള്ളി അരിഞ്ഞ്‌ ചേര്‍ത്ത്‌ ഇളക്കുക. ഇതില്‍ നിന്നുംഊറി വരുന്ന നീര്‌ രണ്ട്‌ സ്പൂണ്‍ വീതം കുടിച്ചാല്‍ തൊണ്ട വേദന ചുമ എന്നിവശമിക്കും.  
പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക.  
ചെറുചൂടുവെള്ളത്തില്‍ ഉപ്പുകലര്‍ത്തി കവിള്‍കൊള്ളുക  
വയറുവേദന 
ഇഞ്ചി, ഇടിച്ചുപിഴിഞ്ഞ തെളിനീര്‌ ഉപ്പ്‌ ചേര്‍ത്ത്‌കഴിക്കുക.  
കറിവേപ്പില ചതച്ചിട്ട്‌ കഷായം വച്ച്‌ കഴിക്കുക  
ഉലുവ കഷായം വച്ച്‌ കഴിക്കുക.  
കുഴിനഖം 
കറ്റാര്‍ വാഴയുടെ നീരും പച്ചമഞ്ഞളും കൂടി അരച്ചിടുക.  
പച്ചമഞ്ഞള്‍ വേപ്പെണ്ണയിലരച്ച്‌ കുഴി നഖമുള്ള വിരലില്‍തേക്കുക.  
കത്തി നില്‍ക്കുന്ന നിലവിളക്കിലെ തിരിയിലൂടെ എണ്ണ കുഴിനഖത്തില്‍ഒഴിക്കുക.  
എരിക്കിന്‍ പാല്‍ ഇടുക.  
നാടന്‍മഞ്ഞളും മെയിലാഞ്ചി ഇലയും സമം ചേര്‍ത്ത്‌ അരച്ച്‌ നഖം പൊതിഞ്ഞുകെട്ടുക  
കഫക്കെട്ട്‌ 
അയമോദകം പഞ്ചസാര ചേര്‍ത്തു പൊടിച്ചു കഴിക്കുക.  
കടുക്ക ചാലിച്ച്‌ തേന്‍ ചേര്‍ത്തു കഴിക്കുക.  
ഉലുവക്കഷായം തേന്‍ ചേര്‍ത്തു കഴിക്കുക.  
നാരങ്ങാവെള്ളം തേനില്‍ ചേര്‍ത്തു കഴിക്കുക.  
മുഖക്കുരുവിന്‌: 
പച്ചമഞ്ഞളും പേരയുടെ കുരുന്നിലയും ചേര്‍ത്തരച്ച്‌ മുഖത്ത്‌ തേക്കുക  
ദഹനക്കേടിന്‌: 
ജാതിക്കായ പൊടിച്ച്‌ തേനില്‍ ചേര്‍ത്ത്‌ കഴിക്കുക  
പഴുതാര കുത്തിയാല്‍: 
തുമ്പയിലയും കുരുമുളകും അരച്ചിടുക.  
കണ്ണിനു ചതവുപറ്റിയാല്‍ 
നന്ത്യാര്‍വട്ടപ്പൂവ്‌ കിഴികെട്ടി മുലപ്പാലില്‍ മുക്കിപ്പിഴിഞ്ഞ്‌ കണ്ണില്‍ രണ്ടോമൂന്നോ തുള്ളി ഒഴിക്കുക.  
രക്തസമ്മര്‍ദ്ദം 
മുരിങ്ങ ഇല നിത്യവും കഴിക്കുക.  
ജീരകം, ഉലുവ, വെളുത്തുള്ളി എന്നിവ വറുത്തിട്ട്‌ വെള്ളം തിളപ്പിച്ച്‌ നിത്യവുംകുടിക്കുക.  
തലവേദന 
കടുക്ക്‌ അരച്ച്‌ നെറ്റിയില്‍ പുരട്ടുക.  
ചുവുള്ളിയും കല്ലുപ്പും അരച്ചുപുരട്ടുക.  
ചെന്നികുത്ത്‌ 
നാല്‍പാമരതോല്‌ അരച്ച്‌ പുരട്ടുക.  
പല്ലുവേദന 
വേപ്പിന്‍ കുരു എണ്ണയില്‍ വറുത്തെടുത്തു പുരട്ടുക.  
ഗ്രാമ്പു ചതച്ച്‌ തേനും ഇഞ്ചിനീരും ചേര്‍ത്ത്‌ വേദന ഭാഗത്ത്‌ വെയ്ക്കുക.  
തീപ്പൊള്ളല്‍ 
തേനും നെയ്യും മിശ്രിതമാക്കി പുരട്ടുക.  
മുള്ളുമുരികിന്റെ തൊലി അരച്ച്‌ പുരട്ടുക.  
ഉപ്പുവെള്ളമോ മോരോ ഒഴിക്കുക.  
ആണിരോഗം 
കഞ്ഞിവെള്ളത്തില്‍ ഇന്തുപ്പുചാലിച്ചു പുരട്ടുക.  
കശുവണ്ടിത്തോടിന്റെ കറ കടുകെണ്ണയില്‍ ചാലിച്ചു പുരട്ടുക.  
ക്യാന്‍സര്‍ 
കറുക പുല്ല്‌ നീരില്‍ വെള്ളം ചേര്‍ത്തു കഴിക്കുക.  
നിലംപാല അരച്ചെടുത്ത്‌ പാലും ചേര്‍ത്ത്‌ കഴിക്കുക.  
തുമ്മല്‍ 
ചുവന്ന ഉള്ളി എണ്ണ കാച്ചി ഉപയോഗിക്കുക.  
മഞ്ഞള്‍ കഷ്ണം കത്തിച്ച്‌ പുക ശ്വസിക്കുക.  
പനി 
കുരുമുളകും ചുക്കും പൊടിയാക്കീഞ്ചി നീരില്‍ ചേര്‍ത്ത്‌ ചൂടാക്കി കുടിക്കുക.  
തുളസി നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിക്കുക.  
ചുക്കും മല്ലിയുമിട്ട്‌ തിളപ്പിച്ച വെള്ളം കുടിക്കുക.  
അപസ്മാരം 
വയമ്പ്‌ പൊടിച്ചതും തേനും ബ്രഹ്മി നീരില്‍ ചേര്‍ത്തു കഴിക്കുക.  
ചുണങ്ങ്‌ മാറുവാന്‍ 
ആര്യവേപ്പില മഞ്ഞള്‍ ചേര്‍ത്ത്‌ അരച്ചിടുക.  
കടുക്ക്‌ അരച്ചെടുത്ത്‌ ചുണങ്ങില്‍ പുരട്ടുക.  
ചെറുനാരങ്ങയുടെ നീരില്‍ ഉപ്പ്‌ ചേര്‍ത്ത്‌ ചുണങ്ങുള്ള ഭാഗത്ത്‌ പുരട്ടുക.  
ചെങ്കണ്ണ്‌ 
ചെറുതേന്‍ കണ്ണില്‍ ഉറ്റിക്കുക.  
നമ്പ്യാര്‍വെട്ടത്തിന്റെ ഇലയോ, മൊട്ടോ, പൂവോ നുള്ളുമ്പോള്‍ വരു പാല്‍കണ്ണില്‍ ഉറ്റിക്കുക.  
ജലദോഷം 
ചെറുനാരങ്ങാനീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിക്കുക.  
തുളസിയില കഷായം വച്ച്‌ കഴിക്കുക.  
നടുവേദന 
ആവണക്കെണ്ണ ചുടുകഷായത്തില്‍ ചേര്‍ത്ത്‌ കഴിക്കുക.  
അരിക്കാടിയും മുളയില നീരും ചേര്‍ത്ത്‌ തിളപ്പിച്ച്‌ നടുവിന്‌ പുരട്ടുക.  
ചെവിവേദന 
ഉള്ളി നീര്‌ ചൂടാക്കി ചെറു ചൂടോടെ ചെവിയിലൊഴിക്കുക.  
ഇഞ്ചി നീര്‌ ചൂടാക്കി അരിച്ചെടുത്ത്‌ ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക.  
പ്രമേഹം 
തൊട്ടാവാടി നീരില്‍ പാല്‍ ചേര്‍ത്ത്‌ കഴിക്കുക.  
ബ്രഹ്മി ഉണക്കിപ്പൊടിച്ച്‌ ഓരോ സ്പൂണ്‍ പാലില്‍ ചേര്‍ത്ത്‌ കഴിക്കുക.  
പച്ചനെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീരില്‍ തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്‌കഴിക്കുക.  
സന്ധിവേദന 
തൊട്ടാവാടി ഇടിച്ച്‌ പിഴിഞ്ഞ നീര്‌ തേന്‍ ചേര്‍ത്ത്‌ രാവിലെയുംവൈകുന്നേരവും കഴിക്കുക.  
വെളിച്ചെണ്ണയും നാരങ്ങാ നീരും തുല്യ അളവിലെടുത്ത്‌ ചൂടാക്കിവേദനയുള്ളിടത്ത്‌ പുരട്ടുക.  

കൊടിഞ്ഞി 

ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിക്കുക.  
മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) നെറ്റിയുടെഇരുവശങ്ങളിലും അരച്ചിടുക.  
ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചു പുരട്ടുക.  
കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് 

നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ‘ക്ഷണത്തോടൊപ്പംകഴിക്കുക.  
തൈരും ഇഞ്ചിയും കറിയാക്കി പതിവായി ‘ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.  
നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരുനേരം കുടിക്കുക.  

അമിതവണ്ണം 

തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍വളരെ നല്ലത്)  
ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായികഴിക്കുക.  
ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.  
കാല്‍പാദ സംരക്ഷണത്തിന്  
ഒരു സ്പൂണ്‍ കടുകെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത്ചൂടാക്കുക.ഇത് തണുക്കുമ്പോള്‍ ഒരു പിടി ചുവന്നുള്ളി ചതച്ച് പിഴിഞ്ഞ നീര്ചേര്‍ത്ത് കാലിലെ വിണ്ടുകീറിയ ഭാഗത്ത് പുരട്ടുക.  
ചെരിപ്പ് ധരിച്ചുണ്ടാകുന്ന പാടുകള്‍ മാറിക്കിട്ടാന്‍ തുല്യ അളവില്‍നാരങ്ങാനീരും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടിയാല്‍ മതി.  
ഒരു പിടി ചുവന്നുള്ളിയും അഞ്ചാറ് വെളുത്തുള്ളിയും ചതച്ച് പിഴിഞ്ഞ്നീരെടുത്ത് ഇതില്‍ ഒരു സ്പൂണ്‍ ആവണക്കെണ്ണ ഒഴിക്കുക. ഈ മിശ്രിതംഇളംചൂടില്‍ കാല്‍പാദങ്ങളില്‍ പുരട്ടിയാല്‍ പാദത്തിലെ വിണ്ടുകീറല്‍മാറിക്കിട്ടും

No comments:

Post a Comment