Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday 31 January 2015

കൈ തരിക്കല്‍

കൈതരിക്കലിന് ആയുര്‍വ്വേദ ചികിത്സ
ഡോ. ബി.ജയകൃഷ്ണന്‍, അശോക ആയുര്‍വേദ ഫാര്‍മസി, വെസ്ററ്ഫോര്‍ട്ട്, തൃശൂര്‍
         ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം. കൈപ്പത്തി തരിക്കുക, ഏതെങ്കിലും വസ്തുക്കള്‍ കൂടുതല്‍ നേരം പിടിച്ചാല്‍ കൈതരിച്ചു പോകുക, ബസ്സില്‍ കയറി പിടിച്ചു നില്‍ക്കുമ്പോള്‍  കൈ തരിച്ചു പോകുക, കുറച്ചുനേരം പച്ചക്കറി കത്തി കൊണ്ട് അരിയുമ്പോഴേയ്ക്കും കൈതരിക്കുക രാത്രി ഉറക്കത്തില്‍ കൈ തരിക്കുക എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍.              കാര്‍പ്പല്‍  എന്ന വാക്ക് കാര്‍പോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഉണ്ടായിട്ടുളളത്. കാര്‍പോസ് എന്ന വാക്കിന് wrist (മണിബന്ധം) എന്നാണ് അര്‍ത്ഥം.wristല്‍(മണിബന്ധത്തില്‍)ടണല്‍ പോലെ ഒരു ദ്വാരം ഉണ്ട്. ആ ടണലിന്റെ മൂന്നു വശം കാര്‍പ്പല്‍ എല്ലുകളാലും, ഒരു വശം (റിസ്ററിന്റെ മുന്‍വശം) കാര്‍പ്പല്‍ ലിഗമെന്റും കൊണ്ട്  ചുറ്റപ്പെട്ടതാണ്. ഈ ടണലിന്റെ വ്യാസം ഏകദേശം ചൂണ്ടാണി വിരലിന്റെ അത്ര ഉണ്ടായിരിക്കും. ഇതില്‍ കൂടിയാണ് കൈപ്പത്തിയിലേക്ക് പോകുന്ന മീഡിയന്‍ ഞെരമ്പും(median nerve), കൈ മടക്കുവാന്‍ ഉപയോഗിക്കുന്ന ഒമ്പത് ഫ്ളെക്സര്‍ മാംസപേശികളുടെ ടെണ്‍ഡനുകളും കടന്നു പോകുന്നത്. ഈ മീഡിയന്‍ ഞെരമ്പിന് പേശീജാലക നാഡിയും(motor branch), സംജ്ഞാ നാഡിയും(sensory branch) ഉണ്ട്. പേശീജാലകനാഡി കൈയിന്റേയും, കൈവിരലുകളുടേയും മടക്കുക, നിവര്‍ത്തുക തുടങ്ങിയ ചലനങ്ങള്‍ നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. സംജ്ഞാനാഡി കൈപ്പത്തി, തള്ള വിരല്‍, ചൂണ്ടാണി വിരല്‍, മദ്ധ്യ വിരല്‍, മോതിര വിരലിന്റെ പകുതി ഭാഗം എന്നിവടങ്ങളിലെ സംജ്ഞകള്‍ അറിയുവാന്‍ സഹായിക്കുന്നു.         




കാര്‍പ്പല്‍ ടണലിന്റെ വലുപ്പം കുറയുകയോ, ടണലില്‍കൂടി കടന്നുപോകുന്ന ഫ്ളെക് സര്‍  മാംസപേശീ ടെണ്‍ഡനുകളില്‍ നീര്‍ ക്കെട്ടുണ്ടാകുകയോ കട്ടിവെക്കുകയോ ചെയ്യുമ്പോള്‍ മീഡിയന്‍ നാഡിയില്‍ അനു ഭവപ്പെടുന്ന മര്‍ദ്ദം കൊണ്ട് ആ നാഡി ഞെരുങ്ങുകയും കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങു കയും ചെയ്യുന്നു<p> </p><p> </p><p> </p>           കാര്‍പ്പല്‍ ടണലിന്റെ വലുപ്പം കുറയുകയോ, ടണലില്‍ കൂടി കടന്നു പോകുന്ന ഫ്ളെക്സര്‍ മാംസപേശീ ടെണ്‍ഡനുകളില്‍ നീര്‍ക്കെട്ടുണ്ടാകുകയോ കട്ടിവെക്കുകയോ ചെയ്യുമ്പോള്‍ മീഡിയന്‍ നാഡിയില്‍ അനുഭവപ്പെടുന്ന മര്‍ദ്ദം കൊണ്ട് ആ നാഡി ഞെരുങ്ങുകയും(compress), കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യുന്നു. റിസ്ററ് തുടര്‍ച്ചയായി മടക്കി ചെയ്യുന്ന ജോലികളായ എഴുതുക, ടൈപ്പിങ്ങ്, ശക്തിയായി മുറുക്കിപ്പിടിക്കുക എന്നിവ തുടര്‍ച്ചയായി ചെയ്യുന്നത് ഈ രോഗത്തിന് വഴിയൊരുക്കുന്നു. ഫ്ളെക്സര്‍ ടെണ്‍ഡന്‍, കാര്‍പ്പല്‍ എല്ലുകളുമായി ഉരസ്സുമ്പോള്‍ ടെണ്‍ഡനില്‍ നീര്‍ക്കെട്ടും, നീരും ഉണ്ടാക്കുന്നു.     ഇത് ടണലിന്റെ വ്യാപ്തി കുറച്ച് മീഡിയന്‍ നാഡി ഞെരുങ്ങാന്‍ കാരണമാകുന്നു. മീഡിയന്‍ നാഡിക്ക് ഞെരുക്കല്‍ അനുഭവപ്പെടുന്നതിന് മറ്റൊരു കാരണം കാര്‍പ്പല്‍ ടണലിന്റെ ഉള്ളിലോട്ടുള്ള വീഴ്ചയാണ്. ഇതിനു കാരണം, കാര്‍പ്പല്‍ അസ്ഥികളെ യഥാസ്ഥാനത്ത് നിര്‍ത്തുന്ന മാംസപേശികളുടെ ക്ഷീണമാണ്.          പൊണ്ണത്തടി, ഹൈപ്പൊതൈറോഡിസം, സന്ധിവാതം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കനുബന്ധമായും, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം കണ്ടുവരുന്നു.          കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോമിന്റെ തുടക്കത്തില്‍ തരിപ്പ് അനുഭവപ്പെടുകയും കൈകളില്‍ ഇക്കിളി പോലെ തോന്നുകയും, ഇത് കൈയ്യിന്റെ തള്ളവിരല്‍, ചൂണ്ടാണിവിരല്‍, മദ്ധ്യവിരല്‍ എന്നിവയിലേക്ക് വ്യാപിക്കുകയും ചെയ്യു-ന്നു. രോഗം അധിക-രി-ക്കു-മ്പോള്‍ പുകച്ചിലും, അവിടെയുള്ള മാംസപേശികള്‍ കോച്ചുകയും ചെയ്യുന്നു. രാത്രികളില്‍ തരിപ്പ് കൂടുതലായി അനുഭവപ്പെട്ട് ഉറക്കത്തില്‍നിന്ന് എണീക്കുന്നു. ചിലപ്പോള്‍ കൈത്തണ്ടയില്‍ കഠിന വേദന ഉണ്ടാകുന്നു.   കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോമിന്റെ ചികിത്സ             മണിബന്ധ സന്ധി നിവര്‍ത്തി ബാന്‍ഡേജ് ചെയ്ത് നിശ്ചലമാക്കണം. അതിന് wrist splint braces ഉപയോഗിക്കുന്നു. അപ്രകാരം ചെയ്യുന്നതു കൊണ്ട് തരിപ്പ് തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് ആശ്വാസം ഉണ്ടാകുന്നു. ഇത് പൂര്‍ണ്ണ ചികിത്സയല്ല. ആധുനിക ചികിത്സയില്‍ ഔഷധം കൊണ്ട് മാറാത്ത അവസ്ഥയില്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുന്നു. ആയുര്‍വ്വേദത്തില്‍ കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോമിനെ വളരെ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയുന്നുണ്ട്. ആയുര്‍വ്വേദ ഭിഷഗ്വരന്റെ നിര്‍ദ്ദേശപ്രകാരം ചികിത്സിക്കുക. 

No comments:

Post a Comment