Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday 31 January 2015

വിരുദ്ധ ഭക്ഷണം വിവരണം

മുത്തശ്ശി പറഞ്ഞതെല്ലാം നേരാണോ തൈരും പപ്പടവും ഒന്നിച്ച് കഴിക്കാമോ? ഭക്ഷണം കഴിഞ്ഞയുടന്‍ കുളിക്കരുതെന്ന് പറയുന്നതില്‍ കാര്യമുണ്ടോ? തുടങ്ങിയ സംശയങ്ങള്‍ക്ക് ഡോ. സി.എം. ശ്രീകൃഷ്ണന്‍ (വി.പി.എസ്.വി. ആയുര്‍വേദ കോളേജ്, കോട്ടക്കല്‍) മറുപടി പറയുന്നു... പകലുറക്കം പാടില്ല എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ഇതു ശരിയാണോ? എങ്കില്‍ എന്താണ് കാരണം. മനസ്സിനും ശരീരത്തിനുമുള്ള വിശ്രമമാണ് ഉറക്കം. രാത്രിയാവുമ്പോള്‍ ശരീരത്തിന്റെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുന്നു. അതാണ് രാത്രിയില്‍ മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങളും ഉറങ്ങുന്നത്. പകല്‍സമയത്ത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണ്. പകലുറക്കം ഈവക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കും. പകലുറങ്ങിയാല്‍ കഫം വര്‍ധിക്കുമെന്ന് പറയും. ശരീരത്തിന് മന്ദത അനുഭവപ്പെടും. ഉച്ചയ്ക്ക് ഊണു കഴിഞ്ഞാലുടന്‍ ഉറങ്ങരുത്. ദഹനം ശരിക്ക് നടക്കില്ല. കുട്ടികള്‍ നല്ലപോലെ ഉറങ്ങണം. ഉറങ്ങുന്ന സമയത്താണ് അവരുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ഉഷ്ണകാലത്ത് രാത്രി കുറവും പകല്‍ കൂടുതലുമാണ്. രാത്രിയുറക്കം പലപ്പോഴും ഉഷ്ണം കാരണം സ്വസ്ഥമാവുകയില്ല. പൊതുവില്‍ ശാരീരികബലം കുറയുന്ന ഉഷ്ണകാലത്ത് കുറച്ചൊക്കെ പകലുറക്കം ആവാം. ഊണ് കഴിഞ്ഞ് അര മണിക്കൂര്‍ ഉറങ്ങാം. ശബ്ദം കൂടുതല്‍ ഉപയോഗിക്കുന്ന പ്രാസംഗികര്‍, സംഗീതജ്ഞര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് കുറച്ചുനേരം പകലുറക്കം ആവാം. സ്വനപേശികള്‍ക്ക് വിശ്രമം കിട്ടാന്‍ ഇതു സഹായിക്കും. ഉറങ്ങും മുന്‍പ് പാല്‍ കുടിക്കണം എന്നു പറയുന്നതില്‍ യുക്തി എന്താണ്? ശീതഗുണമുള്ള പാലും തൈരും കഴിച്ചാല്‍ തലച്ചോറിന് ഒരു മന്ദഗതി വരും. ഈ അവസ്ഥ എളുപ്പം ഉറക്കത്തെ ക്ഷണിച്ചുവരുത്തുകയും ചെയ്യും. പാലില്‍ എരുമപ്പാലാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. തലയില്‍ എണ്ണ തേച്ചില്ലെങ്കില്‍ മുടി വളരില്ല എന്നു കേട്ടിട്ടുണ്ട്. അതില്‍ കഴമ്പുണ്ടോ? നിത്യവുമുള്ള എണ്ണതേപ്പ് തലമുടിയുടെ വളര്‍ച്ചയെ സഹായിക്കുമെന്നത് ശരിയാണ്. ഇന്ന് ചൊറിച്ചിലും താരനും മുടികൊഴിച്ചിലും ഇല്ലാത്തവരില്ല. എണ്ണ കൈകളിലൊഴിച്ച് വിരലുകള്‍കൊണ്ട് തലയോട്ടിയില്‍ പുരട്ടി തലോടണം. മൃദുവായ മസാജിങ്ങാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ ശിരോചര്‍മത്തിലെ രക്തപ്രവാഹം സജീവമാകും. ഇത് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തും. എണ്ണ, പ്രത്യേകിച്ചും ത്രിഫല (താന്നിക്ക-കടുക്ക- നെല്ലിക്ക) ചേര്‍ത്തത്, തലയ്ക്ക് തണുപ്പ് നല്‍കും. നെറ്റിയില്‍ ചന്ദനം തൊടുന്നത് നല്ലതാണെന്നു കേട്ടു. എന്താണതിന്റെ ശാസ്ത്രീയവശം. ചന്ദനം വളരെ ശീതളമായ ഒന്നാണ്. അതുപോലെ ചന്ദനത്തിന് സുഗന്ധമുണ്ട്. ഭ്രൂമധ്യത്തിലാണ് ചന്ദനം തൊടേണ്ടത്. പുരികങ്ങള്‍ക്ക് നടുവില്‍ എന്നര്‍ത്ഥം. ഈ ഭാഗം മര്‍മമാണ്. നാഡികളുടെ തുടക്കം അവിടെനിന്നാണ്. ചന്ദനത്തിന്റെ ശീതളസ്പര്‍ശം തലച്ചോറിന് സുഖം നല്‍കും. സുഗന്ധം തലച്ചോറിനെ ഉത്തേജിപ്പിക്കും. ഇതുകൊണ്ടാണ് നെറ്റിയില്‍ ചന്ദനക്കുറി ചാര്‍ത്തുന്നത് നല്ലതാണെന്നു പറയുന്നത്. മലബന്ധം ഉണ്ടായാല്‍ പാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യുമോ? പാല്‍ ഒരു നല്ല 'ലാക്‌സേറ്റീവ്' ആണ്. കുടലുകളുടെ സുഗമമായ ചലനത്തെ സഹായിക്കുന്നത് എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. നമ്മള്‍ കൂടുതല്‍ പേരും ഇരുന്ന് ജോലി ചെയ്യുന്നവരാണ്. ഇതാണ് മലബന്ധത്തിന്റെ ഒരു പ്രധാന കാരണം. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ഇളം ചൂടുള്ള പാലില്‍ കുറച്ച് നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ചെവിവേദനയ്ക്ക് ഉള്ളി ചൂടാക്കി നീരൊഴിക്കാമെന്ന് പറയാറുണ്ടല്ലോ. ഇത്തരം ഒറ്റമൂലികളുടെ പ്രശ്‌നം എന്തെന്ന് വെച്ചാല്‍, അവ സാഹചര്യം നോക്കി ഔചിത്യത്തോടെ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ്. ചെവിയില്‍ പഴുപ്പുണ്ടെങ്കില്‍ ഉള്ളി ചൂടാക്കി ഒഴിക്കരുത്. അത് വ്രണമായി മാറും. കഴിയുന്നതും വൈദ്യനിര്‍ദ്ദേശപ്രകാരമേ ഒറ്റമൂലി പ്രയോഗങ്ങള്‍ ചെയ്യാവൂ. കുഞ്ഞുങ്ങള്‍ക്ക് പനിയും നീരിളക്കവും വന്നാല്‍ പനിക്കൂര്‍ക്കയില മരുന്നായി ഉപയോഗിക്കാമോ? കുഞ്ഞുങ്ങള്‍ക്ക് ചെറിയ ജലദോഷവും നേര്‍ത്ത പനിയുമൊക്കെ വന്നാല്‍ പനിക്കൂര്‍ക്കയില ഒന്ന് വാട്ടി നിറുകയിലിടാന്‍ പറയാറുണ്ട്. പനികൂര്‍ക്കയില നീര് വലിച്ചെടുത്തുകൊള്ളും. ഇത് എല്ലാ അവസ്ഥയിലും അനുവര്‍ത്തിക്കരുത്. വലിയ പനി വന്നാല്‍ പനികൂര്‍ക്കയില പ്രയോഗം നല്ലതല്ല. ഈ ഇല തണുപ്പാണ്. കടുത്ത പനി വീണ്ടും കൂടിയേക്കും. കണ്ണില്‍ പുകച്ചിലും ചൊറിച്ചിലും വന്നാല്‍ മുലപ്പാല്‍ ഒഴിക്കുന്നത് നല്ലതാണോ? ആയുര്‍വേദവിധിപ്രകാരം സ്തന്യം (മുലപ്പാല്‍) ഒരു ഔഷധമാണ്. പ്രത്യേകിച്ചും നേത്രരോഗങ്ങള്‍ക്ക്. സ്തന്യംകൊണ്ട് ധാര ചെയ്യാനും വിധിക്കാറുണ്ട്. ചെങ്കണ്ണ് പിടിപെട്ടാല്‍ ഇരുകണ്ണിലും രണ്ടു തുള്ളിവീതം മുലപ്പാല്‍ ഒഴിക്കുന്നത് സുഖപ്പെടാന്‍ സഹായിക്കും. പ്രാണി കടിച്ചാല്‍ മുറിപ്പാടില്‍ മഞ്ഞള്‍ തൂവിയാല്‍ മതി എന്നത് ശരിയോ? മഞ്ഞളിന് ആന്റിടോക്‌സിക് പ്രോപര്‍ട്ടി ഉണ്ട്. എങ്കിലും പ്രാണി കടിക്കുന്ന എല്ലാ കേസുകളിലും മഞ്ഞള്‍ പുരട്ടുന്നത് ശരിയല്ല. മുറിവില്‍ പഴുപ്പുണ്ടെങ്കില്‍ മഞ്ഞള്‍പ്രയോഗം വേണ്ട. മത്സ്യവും മാംസവും തീര്‍ത്തും ഒഴിവാക്കണമെന്നാണോ ആയുര്‍വേദം പറയുന്നത്? മത്സ്യവും മാംസവും കഴിക്കാന്‍ പാടില്ല എന്ന് ആയുര്‍വേദത്തില്‍ പറഞ്ഞിട്ടില്ല. മാത്രമല്ല, ഓരോ മാംസത്തിന്റെയും ഗോമാംസത്തിന്റെയടക്കം ഗുണഗണങ്ങള്‍ ശാസ്ത്രങ്ങളില്‍ വിശദീകരിക്കുന്നുമുണ്ട്. ദഹിക്കാന്‍ പ്രയാസമുള്ളതാണ് മാംസാഹാരം. ശരീരത്തിന് ബലം കിട്ടാന്‍ മാംസംകൊണ്ടുള്ള സൂപ്പുകള്‍ നന്ന്. എന്നാല്‍ കഴിക്കുന്ന മാംസത്തിന്റെ അളവ് കുറയ്ക്കണം. മാംസം തന്നെ മൂന്നുനേരം കഴിക്കുന്ന ശീലം ആരോഗ്യത്തിന് നല്ലതല്ല. ആഴ്ചയില്‍ ഒരു ദിവസം ഉപവസിക്കണം എന്നു പറയുന്നതില്‍ കാര്യമുണ്ടോ? ദഹനേന്ദ്രിയത്തിന് ആവശ്യമായ വിശ്രമമാണ് ഉപവാസത്തിലൂടെ കിട്ടുന്നത്. ഒരാള്‍ക്ക് ഒരു ദിവസം ഭക്ഷണത്തിലൂടെ 3000 കലോറിയേ ആവശ്യമുള്ളൂ. അതിന്റെ നാലിരട്ടിയാണ് ഇന്നത്തെ ജീവിതരീതിയില്‍ ഒരാള്‍ കഴിക്കുന്നത്. ഇത് അനാരോഗ്യം ഉണ്ടാക്കും. പണ്ട് ഉച്ചനേരത്ത് ഭക്ഷണമില്ല. ഇന്നത്തെ സ്ഥിതിയില്‍ മൂന്നു നേരമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്. രാത്രിയിലുള്ള ഭക്ഷണം പഴങ്ങള്‍ മാത്രമാക്കുക. വയറിന് നല്ല സുഖം കിട്ടും. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരണം എന്നൊക്കെ കേട്ടിട്ടുണ്ട്. അതിരാവിലെ ഉണരുന്നതിന്റെ പ്രത്യേകത എന്താണ്? സൂര്യന്‍ ഉദിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് എഴുന്നേറ്റാല്‍ മതി. 5 മണിക്ക് ഉണരുക. മനുഷ്യരെ സംബന്ധിച്ച് കൂടുതല്‍ ഊര്‍ജ്ജസ്വലരാവുന്ന സമയമാണ് പുലര്‍കാലം. ഈ സമയത്ത് ശാരീരികവും മാനസികവുമായി നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും. ചിന്തകള്‍ വളരെ വ്യക്തമായിരിക്കും. തലച്ചോര്‍ സജീവമാകും. കുട്ടികള്‍ രാവിലെ എഴുന്നേറ്റ് പഠിക്കുന്നത് ഫലപ്രദമായിരിക്കും. ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നത് ദോഷമാണോ? ആഹാരത്തിനു മുന്‍പ് വെള്ളം കുടിച്ചാല്‍ ദേഹം മെലിയാന്‍ സാധ്യതയുണ്ട്. പിന്നീട് കുറച്ച് ഭക്ഷണമേ കഴിക്കാന്‍ പറ്റുകയുള്ളൂ എന്നതിനാല്‍. ആഹാരത്തിന്നിടയില്‍ വെള്ളം കുടിച്ചാല്‍ ശരീരം മധ്യസ്ഥിതിയില്‍ നില്‍ക്കും. ഭക്ഷണശേഷം ജലം കുടിച്ചാല്‍ ശരീരം തടിക്കും. ഈ കാര്യങ്ങള്‍ ദഹനത്തിനനുസരിച്ചാണ് സംഭവിക്കുന്നത്. രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അഷ്ടാംഗഹൃദയത്തില്‍ പറയുന്നത്, വയറിന്റെ നാലില്‍ രണ്ടു ഭാഗം ഭക്ഷണം മതിയെന്നാണ്. ഒരു ഭാഗം വെള്ളത്തിനായും ഒരു ഭാഗം വായുവിനായുമാണ്. വെള്ളം എന്നാല്‍ നേരിട്ടുള്ള കുടിവെള്ളമല്ല, മോരും കറികളും തൈരുമെല്ലാമാണ്. ഭക്ഷണം കഴിച്ചത് ദഹിച്ചശേഷമേ വീണ്ടും കഴിക്കാവൂ എന്നു പറയുന്നതോ? ഒരു ഭക്ഷണം കഴിച്ച് പകുതി ദഹനം ആവുമ്പോള് വീണ്ടും പുതിയ ഭക്ഷണം ആമാശയത്തിലേക്ക് എത്തുന്നു. ഇത് ദഹനക്കേടുണ്ടാക്കും. രണ്ടു ഭക്ഷണങ്ങള്‍ക്കിടയില്‍ ആറ് മണിക്കൂറിന്റെ ഇടവേള നല്‍കണം. തൈരും പപ്പടവും ഒന്നിച്ച് കഴിക്കരുതെന്ന് പറയുന്നതിലോ? ഭക്ഷണത്തിലെ ഘടകങ്ങള്‍ ആമാശയത്തിന്റെ ഓരോ ഭാഗത്തു വെച്ചാണ് ദഹിക്കുന്നത്. തൈരും പപ്പടവും വിരുദ്ധാഹാരമാണെന്ന് ആയുര്‍വേദം പറയുന്നു. ഇവ രണ്ടും ഒന്നിച്ചല്ല ദഹിക്കുന്നത്. പക്ഷേ, അവ ഒന്നിച്ച് ആമാശയത്തിലെത്തുമ്പോള്‍ ദഹിക്കാന്‍ പ്രയാസം വരും. മത്സ്യവും പാലും ഒന്നിച്ചു കഴിക്കരുത്. മീന്‍കറിയും പായസവും അടുത്തടുത്തായി ഭക്ഷിക്കരുത്. പുളിയുള്ള പഴങ്ങളും പാലും ചേര്‍ത്ത് കഴിക്കരുത്. തേനും നെയ്യും തുല്യ അളവില്‍ കഴിക്കരുത്. എന്തുകൊണ്ടാണ് ഭക്ഷണം കഴിഞ്ഞ ഉടന്‍ കുളിക്കരുത് എന്നു പറയുന്നത്? ഭക്ഷണം കഴിഞ്ഞാല്‍ ആമാശയത്തില്‍ ദഹനം നടക്കുന്ന സമയമാണ്. അപ്പോള്‍ കുളിക്കുകയാണെങ്കില്‍ ശരീരത്തിലെ രക്തസഞ്ചാരം ചര്‍മത്തിനടിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. തത്ഫലമായി ദഹനം വേണ്ടവിധം നടക്കാനുള്ള രക്തചംക്രമണം കുറയുന്നു. ദഹനക്കേടുണ്ടാവും. പണ്ടൊക്കെ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ വിശ്രമിക്കണം എന്നു പറയാറുണ്ടല്ലോ. എന്താണ് ഇതിന്റെ ശരി? പഴയപോലെ ആര്‍ത്തവകാലത്തെ വിശ്രമം ഇന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. പല ആരോഗ്യപ്രശ്‌നങ്ങളും ഇതുമൂലം ഉണ്ടാവുന്നുണ്ട്. ആര്‍ത്തവക്രമക്കേടുകള്‍, പോളിസിസ്റ്റിക് അവസ്ഥ തുടങ്ങിയ രോഗങ്ങള്‍ ഇക്കാലത്ത് കൂടിവരുന്നതായി കാണുന്നുണ്ട്. ആര്‍ത്തവരക്തം ശരിക്ക് പോയില്ലെങ്കില്‍ അത് വളരെയധികം അനാരോഗ്യം സൃഷ്ടിക്കും. ഇക്കാലത്ത് വീട്ടിലടച്ചിരിക്കാന്‍ സ്ത്രീകള്‍ക്ക് സാധ്യമല്ലെങ്കിലും ആര്‍ത്തവസമയത്ത് സ്വല്‍പമൊരു കരുതല്‍ അത്യാവശ്യമാണ്. വ്യായാമം പാടില്ല. ദേഹാധ്വാനം കുറയ്ക്കുക. ആയുര്‍വേദ ചികിത്സ തുടങ്ങുമ്പോള്‍ ആദ്യം രോഗം മൂര്‍ച്ഛിക്കും എന്നു കേട്ടിട്ടുണ്ട്. ശരിയോ? അത് തെറ്റായ ധാരണയാണ്. ശരിയായ ചികിത്സയില്‍ രോഗം കൂടുകയില്ല; കുറയുകയാണ് ചെയ്യുക. രോഗം കൂടിയാല്‍ ചികിത്സ ശരിയല്ല എന്നര്‍ത്ഥം

No comments:

Post a Comment