Search Your Medicine Here

Friday, 9 January 2015

അസിഡിറ്റിയെ സൂക്ഷിക്കുക

അസിഡിറ്റി ദഹനത്തകരാറാണെന്നും അതിന്റെ ഫലമായുണ്ടാകുന്നരോഗമാണ് അള്‍സര്‍ എന്നുമൊക്കെ എല്ലാവര്‍ക്കും അറിയുമോ..?നെഞ്ചെരിച്ചില്‍ മാത്രമല്ല, അസഹനീയമായ വയറുവേദനയുംതലവേദനയുമൊക്കെ അസിഡിറ്റിയുടെ ഫലമായി ഉണ്ടാവും. ഏതോസീരിയസായ രോഗമാണെന്നു തോന്നുന്ന തരത്തിലുള്ള പല ലക്ഷണങ്ങളുംഅസിഡിറ്റി വഴി ഉണ്ടാവാം. വയറിനു പിടിക്കാത്ത ഭക്ഷണംകഴിക്കുന്നതുമൂലം അല്ലെങ്കില്‍ നമ്മുടെ ദഹനവ്യവസ്ഥയുമായിഒത്തുപോകാത്ത ആഹാരശീലംകൊണ്ട ് ആമാശയം, അന്നനാളം,ചെറുകുടലിന്റെ അറ്റം എന്നീ അവയവങ്ങള്‍ ക്ഷയിച്ചുതുടങ്ങുകയും പിന്നീട്അള്‍സറായി മാറുകയും ചെയ്യുന്നു. അള്‍സര്‍ അല്ലെങ്കില്‍ ദ്രവിച്ച ഭാഗത്തെവിടവിലൂടെ ആഹാരത്തിലെ അമ്ളരസങ്ങള്‍ അന്നനാളത്തിലേക്ക്അരിച്ചുകയറും. അപ്പോഴാണ് അസഹനീയമായ വയറുവേദനഅനുഭവപ്പെടുക. ഗ്യാസ്ട്രബിളാണെന്ന് കരുതി നിസാരമാക്കരുത് ചിലര്‍ ഇത്ഗ്യാസ്ട്രബിള്‍ ആണെന്ന ധരിക്കുകയും ഗ്യാസിനുള്ള മരുന്നു കഴിച്ച്താല്‍ക്കാലിക ആശ്വാസം തേടുകയും ചെയ്യും. മറ്റു ചിലര്‍ ഏതോമാരകരോഗമാണെന്ന ധാരണയില്‍ ചെലവേറിയ ടെസ്റ്റുകളുടെ പിന്നാലെപോവുകയും ചെയ്യും. ഇതു രണ്ടും അപകടം ചെയ്യും എന്നതുകൊണ്ട്അസിഡിറ്റിയെ അത്ര നിസാരമായി കാണാന്‍ ശ്രമിക്കരുത്. അമ്ളം പ്രവര്‍ത്തിച്ച്അസിഡിറ്റിയുണ്ടാവുന്നു നാം കഴിക്കുന്ന ഭക്ഷണത്തില്‍ അമ്ളവും ക്ഷാരവുംഅടങ്ങിയിട്ടുണ്ട്. ഇതു തമ്മിലുള്ള അനുപാതം തെറ്റുമ്പോഴാണ്അസിഡിറ്റിയുണ്ടാവുന്നത്. 75-80 ശതമാനം ക്ഷാരസ്വഭാവമുള്ളതും 20-25ശതമാനം അമ്ളസ്വഭാവമുള്ള ആഹാരമാണ് കഴിക്കേണ്ടത്. ഇതില്‍അമ്ളത്തിനാണ് അസിഡിറ്റി എന്നു പറയുക. അമ്ളം കൂടിയ ഭക്ഷണംകൂടുതലായി കഴിച്ചാല്‍ അസിഡിറ്റിയും കൂടും. അമ്ളത്തിന്റെ അംശംകൂടുമ്പോള്‍ ക്ഷാരത്തിന്റെ അംശംകൊണ്ട് അമ്ളത്തെ നിര്‍വീര്യമാക്കുന്നപ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്ന ഒരു സ്വാഭാവികപ്രക്രിയയാണ്.ഇതിനാവശ്യമായ ക്ഷാരത്തിന്റെ കരുതല്‍ശേഖരം ആരോഗ്യമുള്ള ശരീരത്തില്‍ഉണ്ടായിരിക്കും. ഇങ്ങനെ വീണ്ടും വീണ്ടും കരുതല്‍ശേഖരത്തില്‍നിന്ന് ക്ഷാരംഎടുക്കേണ്ടിവരുമ്പോള്‍ ശരീരം ക്ഷീണിതമാകും. വീണ്ടും ശരീരത്തിലെത്തുന്നഅമ്ളത്തെ നിര്‍വീര്യമാക്കാന്‍ കരുതല്‍ശേഖരം പോരാതെ വരുകയും പകരംആഹാരത്തിലൂടെ എത്തുന്ന കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, മഗനീഷ്യംതുടങ്ങിയ ധാതുലവണങ്ങള്‍ ശരീരത്തില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുകയുംചെയ്യും. ഈ പ്രക്രിയ തുടരുന്നപക്ഷം, ആന്തരാവയവങ്ങള്‍ തകരാറിലാവാന്‍തുടങ്ങുന്നു. ഭക്ഷ്യവിഭവങ്ങളില്‍ ക്ഷാരാംശമുള്ളവയും അമ്ളാംശമുള്ളവയുംഏതൊക്കെയാണെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്നു. ക്ഷാരാംശംലഭിക്കുന്നവ :- ഏത്തപ്പഴം, മുന്തിരി, ചെറി, പപ്പായ, നാരങ്ങ, പൈനാപ്പിള്‍ ,തക്കാളി , തണ്ണിമത്തന്‍, ഉണക്കമുന്തിരി , മുത്താറി, ഏലയ്ക്ക , ഇഞ്ചി , തേങ്ങ ,കടുക് , ഉള്ളി,വെള്ളുള്ളി, മുളപ്പിച്ച പയര്‍ , മത്തന്‍ , വഴുതിന, കുമ്പളം,ബീറ്റ്റൂട്ട്, കൂണ്‍ , കാബേജ്, കാരറ്റ്, കോളിഫ്ളവര്‍ തുടങ്ങിയവയാണ്.  
അമ്ളാംശം ലഭിക്കുന്നവ:- ഉരുളക്കിഴങ്ങ്, മുട്ട, ഗ്രീന്‍പീസ്,സോയാബീന്‍ ,ഓട്സ്,അരി, പഞ്ചസാര, പാല്‍ , മാംസം, മല്‍സ്യം, എള്ളെണ്ണ, സൂര്യകാന്തി എണ്ണ,ബാര്‍ളി,ചോളം,ബ്രെഡ്ഡ് എന്നിവയാണ്.  
പഴങ്ങളിലും പച്ചക്കറികളിലും അമ്ളത്തോടൊപ്പം സോഡിയം, പൊട്ടാസ്യംഎന്നീ ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയയ്ക്കുശേഷം ഈലവണങ്ങള്‍ രക്തത്തിലെ ക്ഷാരാംശം വര്‍ദ്ധിപ്പിക്കുന്നു. സള്‍ഫര്‍, ഫോസ്ഫറസ്,ക്ളോറിന്‍ എന്നീ ധാതുലവണങ്ങള്‍ അമ്ളാംശം വര്‍ദ്ധിപ്പിക്കുന്നു. അസിഡിറ്റിഉണ്ടാവാനിടയാക്കുന്ന മറ്റു കാരണങ്ങള്‍ * ആസ്പിരിന്‍, ആന്റിബയോടിക്തുടങ്ങിയ മരുന്നുകളുടെ ഉപയോഗം * പഴകിത്തണുത്ത ആഹാരം * രുചിയുംമണവും കിട്ടുന്നതിനായി ആഹാരത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ *എരിവ്, പുളി, മസാല എന്നിവ അധികം ചേര്‍ത്ത ആഹാരം * ചായ, കാപ്പി,എന്നിവയുടെ അമിത ഉപയോഗം * മദ്യപാനവും പുകവലിയും *സമയംതെറ്റിയുള്ള ആഹാരം * പകലുറക്കം * മാനസികസംഘര്‍ഷം * വിരുദ്ധആഹാരം കഴിക്കുന്നത് (പാലും മീനും കോഴിയിറച്ചിയും തൈരും) ലക്ഷണങ്ങള്‍പലവിധം ചില ആളുകള്‍ക്ക് അസിഡിറ്റിയുടെ പ്രശ്നം ഇടയ്ക്കിടെഉണ്ടായിക്കൊണ്ടിരിക്കും. ഇവര്‍ ആഹാരം കരുതലോടെ കഴിക്കണം.അസിഡിറ്റിയുള്ളവരുടെ ഉള്ളില്‍ വായു കടന്നുകൂടുമ്പോഴാണ്നെഞ്ചെരിച്ചില്‍പോലുള്ള അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുന്നത്. ഏമ്പക്കം,പുളിച്ചുതികട്ടല്‍ എന്നിവയും അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്. കൂടാതെവയറെരിച്ചില്‍, വയറു വീര്‍ക്കല്‍, ശ്വാസംമുട്ടല്‍, കിതപ്പ്, തലവേദന,തലപെരുപ്പ് തുടങ്ങിയവയും അസിഡിറ്റിയുടെ ലക്ഷണങ്ങളില്‍പ്പെടുന്നു.ഇടയ്ക്കിടെ കോട്ടുവായിടുന്നതും, വായില്‍ കയ്പുണ്ടാവുന്നതുംതലചുറ്റലുണ്ടാവുന്നതും അസിഡിറ്റിയുടെ ഭാഗമാണ്. അള്‍സറുംഅസിഡിറ്റിയും അസിഡിറ്റിയെ ഒരു രോഗമെന്ന നിലയില്‍ ആരുംപിഗണിക്കാറില്ല. താല്‍ക്കാലികാശ്വാസത്തിന് എന്തെങ്കിലും ലൊട്ടുലൊടുക്കുമരുന്നു കഴിച്ച് രക്ഷപ്പെടുകയാണ് ചെയ്യാറ്. പക്ഷേ, ഈ രീതി അധികനാള്‍തുടര്‍ന്നാല്‍ ഉദരാന്തരഭിത്തികളില്‍ അമ്ളം പ്രവര്‍ത്തിച്ച് മുറിവുകളുണ്ടാവും.ഇതിനെയാണ് അള്‍സര്‍ എന്നു പറയുന്നത്. ഇത് അസഹനീയമായവേദനയുണ്ടാക്കും. ആമാശയത്തിലാണ് വ്രണമെങ്കില്‍ വിശപ്പു തുടങ്ങുന്നതോടെവയറുവേദന തുടങ്ങും. എന്നാല്‍ കുടലിലാണ് വ്രണമെങ്കില്‍ ആഹാരംകഴിച്ചശേഷം ദഹനപ്രക്രിയ ആരംഭിക്കുന്നതോടെയാണ് വേദന തുടങ്ങുക.ഇവര്‍ക്ക് ഛര്‍ദ്ദിക്കുമ്പോള്‍ വേദനയ്ക്ക് അല്പം ആശ്വാസം കിട്ടും. വിശപ്പുംഅള്‍സറും തമ്മിലുള്ള ബന്ധമുണ്ടെന്ന് പലരും അനുഭവത്തിലൂടെമനസിലാക്കിയിട്ടുണ്ടാവും. വിശക്കുമ്പോള്‍ ആഹാരത്തെ ദഹിപ്പിക്കാനുള്ളദഹനരസം ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുകയും എന്നാല്‍ അതേസമയത്ത്ഭക്ഷണം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ രാസദ്രവം ആമാശയത്തില്‍പ്രവര്‍ത്തിച്ച് അസിഡിറ്റിയുണ്ടാക്കുന്നു. പ്രതിവിധി അള്‍സറുള്ളവരോട്ഡോക്ടര്‍മാര്‍ പറയുന്ന ഒരു ഡയലോഗുണ്ട്-'അവോയിഡ് ഹറി, കറി, വറി.'എന്നുവച്ചാല്‍ ചൂടുള്ളതും എരിവുള്ളതുമായ ആഹാരം കഴിക്കരുത്.അതുപോലെ സംഘര്‍ഷങ്ങളും പാടില്ല. തിടുക്കമുള്ളവരാണ് ആഹാരംതണുക്കാന്‍ കാത്തുനില്‍ക്കാതെ ചൂടോടെ കഴിക്കുന്നത്. അതുകൊണ്ടാണ്അവോയിഡ് ഹറി എന്നു പറയാന്‍ കാരണം. അള്‍സറിന്റെ ആരംഭമാണെന്നുകണ്ടെത്തിയാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ആറിയ പാല്‍ കുടിക്കാനുംനിര്‍ദ്ദേശിക്കാറുണ്ട്. ദ്രവിച്ചു തുളവീണ ഭാഗം താല്‍ക്കാലികമായി അടയ്ക്കാന്‍പാലിലെ കൊഴുപ്പിനു കഴിയും. അള്‍സര്‍ ഗുരുതരമാവുമ്പോള്‍സര്‍ജറിയിലൂടെ ദ്രവിച്ച ഭാഗം നീക്കം ചെയ്ത് പകരം കൃത്രിമ അവയവഭാഗംതുന്നിച്ചേര്‍ക്കുകയാണ് പ്രതിവിധി. കുടലിലാണ് വ്രണമെങ്കില്‍ പകരംപ്ളാസ്റിക് കുടല്‍ ഘടിപ്പിക്കുന്നു. മരുന്നുകള്‍ക്കൊണ്ട് അള്‍സറിനെ തടുക്കുകഅത്ര എളുപ്പമല്ല. അസിഡിറ്റിയുണ്ടാക്കുന്ന കാരണങ്ങള്‍ ഒഴിവാക്കുകയാണ്ഏറ്റവും നല്ല ചികില്‍സ. നെഞ്ചെരിച്ചില്‍ അസിഡിറ്റിയുടെലക്ഷണമെന്നതുപോലെ ഹൃദയസ്തംഭനത്തിന്റെയും ലക്ഷണമാണ്. ഇത്ആശങ്കയും ഒപ്പം ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട്. നെഞ്ചെരിച്ചില്‍കൂടുമ്പോള്‍ വേദനയായി അനുഭവപ്പെടുകയും അത് ഇടതുകൈയിലേക്കുവ്യാപിക്കുകയും ചെയ്യുമ്പോഴാണ് അറ്റാക്കിന്റെ ലക്ഷണമാവുന്നത്.ചുരുക്കത്തില്‍ രണ്ടു ലക്ഷണങ്ങളും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.അതുകൊണ്ടുതന്നെ തിരിച്ചറിയാനും വിഷമമാണ് പ്രകൃതിദത്തമായ രീതിയിൽ അസിഡിറ്റിയെ ചെറുക്കാം-------------------------------------------------------------------------------- മസാലകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ ചില വർഗം ആഹാരസാധനങ്ങൾ ഭക്ഷിക്കുമ്പോഴോ അസിഡിറ്റി ഉണ്ടാവുക സാധാരണയാണ്. അസിഡിറ്റി കുറയക്കാൻ പലവിധ അന്റാസിഡുകളും മാർക്കറ്റിൽ സുലഭമാണ്.മരുന്നുകളുടെ പാർശ്വഫലങ്ങളൊന്നുമില്ലാതെ പ്രകൃതിദത്തമായ ചില മാർഗ്ഗങ്ങളിലൂടെ അസിഡിറ്റിയെ ചെറുക്കാനാവും. നമുക്ക് സുലഭമായ ആ മാർഗ്ഗങ്ങൾ നമുക്ക് പരിചയപ്പെടാം.
വാഴപ്പഴം---പൊട്ടാസ്യത്താല്‍ സമൃദ്ധമാണ് വാഴപ്പഴം. ഉയര്‍ന്ന പി.എച്ച് മൂല്യമുള്ള ആല്‍ക്കലി ധാതുക്കള്‍ ധാരാളമായി അടങ്ങിയ വാഴപ്പഴത്തിന്റെ ഉയര്‍ന്ന പി.എച്ച് മൂല്യം അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. വയറ്റിലെ ഉള്‍പാളിയിലുള്ള ശ്ലേഷ്മം കൂടുതലായി ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഈ ശ്ലേഷ്മം ആന്തരികപാളിയെ അസിഡിറ്റിയുടെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കുകയും, തകരാറ് വന്നത് ഭേദമാക്കുകയും ചെയ്യും. നല്ലതുപോലെ പഴുത്ത വാഴപ്പഴം മികച്ച ഫലം തരുന്നു.
തുളസി---ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്‍റെ ശക്തി കുറയ്ക്കുന്നതിനാല്‍ അമിതമായ അസിഡിറ്റിയും, വയറ്റില്‍ ഗ്യാസുണ്ടാവുന്നതും തടയാന്‍ തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.അള്‍സറിനും തുളസി ഫലപ്രദമാണ്.
തണുത്ത പാല്‍---കാല്‍സ്യത്താല്‍ സമ്പുഷ്ടമായ പാല്‍ വയറ്റിലെ അമിതമായ ആസിഡിനെ ആഗിരണം ചെയ്യാന്‍ കഴിവുള്ളതാണ്. മധുരവും മറ്റും ചേർക്കാതെ വേണം പാൽ കുടിക്കുവാൻ. തണുത്ത പാല്‍ എരിച്ചിൽ കുറയ്ക്കും. പാലില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടിച്ചേര്‍ത്താല്‍ മികച്ച ഫലം കിട്ടും.
പെരും ജീരകം---വായുടെ ദുര്‍ഗന്ധം അകറ്റാന്‍ സാധാരണമായി ഉപയോഗിക്കപ്പടുന്ന പെരും ജീരകം ദഹനക്കുറവ്, മലബന്ധം എന്നിവയ്ക്ക് ഉത്തമമാണിത്. അള്‍സറിനെതിരെ പൊരുതാന്‍ കഴിയുന്ന ഫ്ലേവനോയ്ഡ്സ്, പ്‍ലാമിറ്റിക് ആസിഡ് തുടങ്ങി നിരവധി ഘടകങ്ങള്‍ പെരും ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ വയറിന് തണുപ്പ് നല്കുകയും, വയറ്റിലെ ആന്തരിക പാളിയുടെ തകരാറ് പരിഹരിക്കുകയും ചെയ്യുന്നു. അല്പം പെരും ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് രാത്രിമുഴുവനും വച്ചശേഷം കുടിക്കാം.
ജീരകം---മികച്ച ദഹനം സാധ്യമാക്കുന്ന ഉദര സ്രവങ്ങളുത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീരകം ശാരീരികപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും അനുയോജ്യമാണ്. വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍ പരിഹരിക്കാനും, അള്‍സര്‍ ഭേദപ്പെടുത്താനും ആയുര്‍വേദത്തില്‍ ജീരകം ഉപയോഗിക്കുന്നു. ഇത് നേരിട്ട് വായിലിട്ട് ചവയ്ക്കുകയോ, കൂടുതല്‍ ഫലം കിട്ടാന്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുകയോ ചെയ്യാം.
ഗ്രാമ്പൂ---പ്രകൃതിദത്ത ഔഷധമായ ഗ്രാമ്പൂ പെരിസ്റ്റാള്‍സിസ് അഥവാ ഉദരത്തിലൂടെയുള്ള ആഹാരത്തിന്‍റെ ചലനത്തെ സജീവമാക്കുകയും, സ്രവം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുമ്പോള്‍ ഉമിനീര്‍ കൂടുതലായി ഉണ്ടാവുകയും അത് ദഹനത്തെ സഹായിക്കുകയും ചെയ്യും. നിങ്ങള്‍ അസിഡിറ്റി മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ഒരു ഗ്രാമ്പൂ വായിലിട്ട് കടിച്ച് പിടിക്കുക. ഇതില്‍ നിന്നുള്ള നീര് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.
ഏലക്ക----ആയുര്‍വേദവിധി പ്രകാരം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ സന്തുലനപ്പെടുത്താന്‍ കഴവുള്ളതാണ് ഏലക്ക. ദഹനത്തിനും, പെട്ടന്നുള്ള വയറ് വേദനയ്ക്കും ഇത് നല്ല പ്രതിവിധിയാണ്. വയറ്റില്‍ അമിതമായി ഉണ്ടാകുന്ന ആസിഡിന്‍റെ ദോഷങ്ങളില്‍ നിന്ന് തടയുന്ന ദ്രവരൂപത്തിലുള്ള പാളിയെ ഏലക്കയിലെ ഘടകങ്ങള്‍ ശക്തിപ്പെടുത്തും. ഇതിന്‍റെ ചെറിയ മധുരവും, തണുപ്പിക്കാനുള്ള കഴിവും എരിച്ചിലിനും ഫലപ്രദമാണ്. രണ്ട് ഏലക്ക തൊണ്ടോടുകൂടിയോ അല്ലാതെയോ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചാറിയ ശേഷം കുടിക്കാം. പെട്ടന്ന് തന്നെ അസിഡിറ്റിക്ക് ആശ്വാസം ലഭിക്കും.
പുതിന ---അസിഡിറ്റിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് പുതിനയില. അസിഡിറ്റി കുറയ്ക്കുന്നതിനൊപ്പം ദഹനം വര്‍ദ്ധിപ്പിക്കാനും പുതിനയില സഹായിക്കും. അതോടൊപ്പം ഇതിന്‍റെ തണുപ്പ് നല്കാനുള്ള കഴിവ് എരിച്ചിലിനും, വേദനക്കും ശമനം നല്കും. ഏതാനും പുതിനയില വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് കുടിക്കുക.മൗത്ത് ഫ്രഷ്നറായും പുതിന ഉപയോഗിക്കുന്നു.
ഇഞ്ചി ---നമ്മുടെ അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന ഇഞ്ചിക്ക് ദഹനം വര്‍ദ്ധിപ്പിക്കാനും, പോഷകങ്ങളെ ആഗിരണം ചെയ്യാനുമുള്ള കഴിവുണ്ട്. വയറിലെ ശ്ലേഷ്മത്തെ ശക്തിപ്പെടുത്തി ആസിഡിന്‍റെ ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇഞ്ചിക്ക് സാധിക്കും. അസിഡിറ്റിക്ക് പരിഹാരമായ ഒരു കഷ്ണം ഇഞ്ചി ചവച്ചിറക്കുകയോ, അസ്വസ്ഥത കൂടുതലായുണ്ടെങ്കില്‍ ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുകയോ ചെയ്യാം. മറ്റൊരു മാര്‍ഗ്ഗം ഇഞ്ചി ചതച്ച് അതില്‍ അല്പം ശര്‍ക്കര ചേര്‍ത്ത് പതുക്കെ നക്കി കഴിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ നീര് പതിയെ വയറിലെത്തുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.
നെല്ലിക്ക---കഫ, പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതും, വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതുമാണ് നെല്ലിക്ക. അസിഡിറ്റി മൂലം തകരാറിലായ അന്നനാളത്തെയും, ഉദരത്തിലെ ശ്ലേഷ്മപാളിയെയും സുഖപ്പെടുത്താന്‍ നെല്ലിക്കക്ക് സാധിക്കും. ദിവസം രണ്ട് തവണ നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്‍ത്തും.
തേങ്ങാവെള്ളം---തേങ്ങാവെള്ളം അസിഡിറ്റി ശമിപ്പിക്കാന്‍ പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ്.
തൈര്---പാല്‍ കുടിയ്ക്കുവാന്‍ പ്രശ്‌നമുള്ളവര്‍ക്ക് തൈര് കഴിയക്കാം. ഇത് അസിഡിറ്റിയുണ്ടാക്കാതെ അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്‍കും.
കറ്റാര്‍വാഴ----കറ്റാര്‍വാഴ അസിഡിറ്റി കുറയ്ക്കുന്ന മറ്റൊരു വസ്തുവാണ്.ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും

0 comments:

Post a comment