Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday 9 January 2015

കുഞ്ഞിന്റെ ബുദ്ധി ശക്തി വര്‍ദ്ധിപ്പിക്കാന്‍

കുഞ്ഞി­ന്റെ ബു­ദ്ധിശ­ക്തി വര്‍­ധി­പ്പി­ക്കാന്‍ പോം­വ­ഴികള്‍

reporter


എല്ലാ മാ­താ­പി­താ­ക്കളും ആ­ഗ്ര­ഹി­ക്കു­ന്ന­താ­ണ് അ­വ­രു­ടെ മക്കള്‍ ഐന്‍­സ്റ്റീ­നെ­പ്പോ­ലെയും സ്­റ്റീ­ഫന്‍ ഹോ­ക്കി­ങ്ങ്‌­സി­നെ­പ്പോ­ലെയും ബു­ദ്ധി­യു­ള്ള­വ­രാ­ക­ണ­മെ­ന്ന്. ഇ­തി­നു കു­ഞ്ഞു­നാള്‍ മു­തല്‍ ത­ന്നെ കു­ട്ടിക­ളെ പ്രാ­പ്­ത­രാ­ക്ക­ണം. ഒ­രു കു­ട്ടി ജ­നി­ക്കു­മ്പോള്‍ ത­ന്നെ അവ­ന്റെ ബു­ദ്ധി വി­ക­സി­ക്കാന്‍ തു­ട­ങ്ങും. മാ­താ­പി­താ­ക്കള്‍ മുന്‍­കൈ­യെ­ടു­ത്താല്‍ അ­വര്‍ മി­ടു­ക്ക­രാ­യി വ­ള­രും. ഇ­തി­നു വേ­ണ്ട­തെ­ന്ന് വിവി­ധ കാ­ര്യ­ങ്ങ­ളെ­ക്കു­റിച്ചും വി­ഷ­യ­ങ്ങ­ളെ­ക്കു­റിച്ചും കു­ട്ടി­കള്‍­ക്കു പറ­ഞ്ഞു കൊ­ടു­ക്കു­ക­യാണ്. കു­ട്ടി­ക­ളുടെ അറിവിന്റെ ലോകം വിശാലമാക്കുക. കുഞ്ഞിനെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വാക്കുകള്‍ മനസിലാക്കിക്കുന്നതിലൂടെ പഠിക്കാനുള്ള താല്‍പര്യം കുഞ്ഞില്‍ നിറയ്ക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയും.

ധാരാളം ചിത്രങ്ങളും നിറങ്ങളുമുള്ള പുസ്തകങ്ങള്‍ കുഞ്ഞിനു നല്‍കുക. പുസ്തകങ്ങളിലെ കഥകളും പാട്ടുകളും ദിവസവും അല്‍പനേരം ഉറക്കെ വായിക്കുക. കിടക്കാന്‍ പോകുന്ന സമയത്തും കുഞ്ഞിന് കഥ പറഞ്ഞു കൊടുക്കാം. പുതിയ കഥകള്‍ വേണം പറഞ്ഞു കൊടുക്കാന്‍.

കുഞ്ഞിനെ ഇടയ്ക്കിടെ പുറത്തേയ്ക്കു കൊണ്ടുപോകാം. പുതിയ കാഴ്ചകള്‍ കുഞ്ഞിന്റെ അനുഭവസമ്പത്തു വളര്‍ത്തുന്നു. വീട്ടിലെത്തിയ ശേഷം പോയ സ്ഥലങ്ങളുമായി ബന്ധപ്പെട്ട കുഞ്ഞിന്റെ അനുഭവങ്ങള്‍ പറയിക്കുക. കുഞ്ഞിന് എന്തൊക്കെ ഇഷ്ടപ്പെട്ടെന്നും ഇഷ്ടമാകാത്തത് എന്താണെന്നും ചോദിക്കാം.

കുഞ്ഞിനെ മറ്റു കുട്ടികളുമായി കളിക്കാന്‍ അനുവദിക്കുക. മാതാപിതാക്കളും കുട്ടികളോടൊപ്പം കളിക്കുകയും ഇടയ്ക്കിടെ തോറ്റു കൊടുക്കുകയും വേണം. കളിയില്‍ തോല്‍ക്കുന്നതു സ്വാഭാവികമാണെന്നു കുഞ്ഞു മസിലാക്ക ട്ടെ. നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പ്രോത്സാഹിപ്പിക്കാം. ഇതു സാമൂഹികപരമായ കഴിവുകള്‍ കുഞ്ഞില്‍ വളര്‍ത്താന്‍ സഹായിക്കും. 

ആറുമാസമായെങ്കില്‍ കുഞ്ഞുവാവയ്ക്ക് കുറുക്ക് കൊടുത്തുതുടങ്ങാം. ഉമിനീര്‍ഗ്രന്ഥികള്‍ പ്രവര്‍ത്തിച്ചുതുടങ്ങാന്‍ ഇത്രയുംനാള്‍ വേണമെന്നതിനാല്‍ ദഹനം എളുപ്പത്തില്‍ നടക്കും.അമ്മയ്ക്കു മുലപ്പാല്‍ കുറവെങ്കില്‍ മൂന്നു മാസമാ കുമ്പോഴേക്കും കുറുക്കുകള്‍ തുടങ്ങുന്നതുകൊണ്ട് ദോഷമില്ല. ഒരു വയസ്സാകുമ്പോഴേക്കും കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ ന്നവര്‍ കഴിക്കുന്ന മിക്കവാറും ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാമെന്നതിനാല്‍ കുറുക്ക് അതുവരെ മതിയാകും. എല്ലാ ആഹാരങ്ങളോടും പ്രിയം കാണിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് മൂന്നു വയസ്സുവരെ കുറുക്കുകൊടുക്കാം.

പഞ്ഞപ്പുല്ല് (മുത്താറി, റാഗി), കൂവ­രക്, ഏത്തയ്ക്കാപ്പൊടി, കൂവപ്പൊടി എന്നിവയാണ് കുറുക്കുണ്ടാക്കാന്‍ പറ്റിയത്. കാല്‍സ്യത്തിന്റെയും ഇരുമ്പിന്റെയും ഉത്തമ സ്രോതസുകളാണ് കുറുക്കുകള്‍.കാല്‍സ്യം കൂടുതലുളളതിനാല്‍ കുഞ്ഞുങ്ങളുടെ എല്ലിനും പല്ലിനും വളര്‍ച്ചകിട്ടാന്‍ കുറുക്ക് പ്രയോജനപ്പെടും. ഏത്തയ്ക്കാപ്പൊടിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരപുഷ്ടി കുറവുള്ള കുട്ടികള്‍ക്ക് കുറുക്ക് പതിവായി കൊടുക്കാം. എല്ലാ ആഹാരവും ദഹിക്കാത്ത അവസ്ഥയുളള കുഞ്ഞു ങ്ങള്‍ക്കും ഇതു നല്ലതാണ്. മെലിഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് കുറുക്കിനൊപ്പം അമുക്കുരം പൊടിച്ചുചേര്‍ത്ത് നല്‍കുക. ശരീരം പുഷ്ടിപ്പെടും. തെച്ചിപ്പൂവ്, ബദാം, ഇരട്ടിമധുരം, വയമ്പ് എന്നിവ പൊടിച്ച മിശ്രിതവും കുറുക്കില്‍ ചേര്‍ത്തു നല്‍കിയാല്‍ ബുദ്ധിശക്തി വര്‍ധിക്കുമെന്ന് ആയുര്‍വേദം പറയുന്നു. ജടാമാഞ്ചി, കറിവേപ്പില, വരട്ടുമഞ്ഞള്‍, പിപ്പലി, നെല്ലിക്കാത്തോട്, വെളളക്കൊട്ടം, നറുനീണ്ടിക്കിഴങ്ങ്, വയമ്പ് എന്നിവയും ഇവയ്ക്കു തുല്യഅളവില്‍ ബ്രഹ്മിയും പശുവിന്‍പാലില്‍ താളിച്ച് കുറുക്കില്‍ചേര്‍ത്തു കൊടുക്കുന്നതും ബുദ്ധിശക്തിക്കു മേന്‍മ കൂട്ടുമെന്നാണ് ആയുര്‍ വേദ വിധി.പ­ണ്ടു­കാല­ത്തു കു­ട്ടി­കള്‍­ക്ക് ഇ­ത്ത­ര­ത്തില്‍ നല്‍­കിയ­തു വ­ഴി­യാ­ണു ബു­ദ്ധി­വി­കാ­സം ഉ­ണ്ടാ­യത്. ആ­യുര്‍­വേ­ദ­ത്തില്‍ ബു­ദ്ധി വി­ക­സി­ക്കാനും ഓര്‍­മശ­ക്തി നി­ല­നി­ലര്‍­ത്താ­നും ആ­വ­ശ്യമാ­യ പ­ല മ­രു­ന്നു­ക­ളും പ­റ­യു­ന്നു­ണ്ട്. അ­തി­വേ­ഗം വ­ള­രുന്ന ലോ­ക­ത്തില്‍ മ­ത്സ­ര ബുദ്ധി­യോ­ടെ മു­ന്നേ­റാന്‍ നി­ങ്ങ­ളു­ടെ കു­ട്ടിക­ളെ പ്രാ­പ്­ത­രാ­ക്കേണ്ട­ത് അ­ത്യാ­വ­ശ്യ­മാണ്. എ­ങ്കില്‍ മാ­ത്ര­മേ ന­ല്ലൊ­രു നി­ല­യില്‍ എ­ത്തി­ച്ചേ­രാന്‍ സാ­ധിക്കൂ. എല്ലാ­യി­ടത്തും ഒ­ന്നാമ­ത്ത് എ­ത്തു­ന്നവ­നെ മാ­ത്ര­മേ ഇ­ന്നു ലോ­ക­ത്തി­ന് ആ­വ­ശ്യ­മുള്ളൂ. ഇ­ക്കാ­ര­ണ­ത്താല്‍ കു­ട്ടി­ക­ളു­ടെ ബു­ദ്ധിയും ഓര്‍­മ­ശ­ക്തിയും മി­ക­വു­റ്റ­താ­ക്കാന്‍ കു­ട്ടി­ക്കാ­ലം മു­തല്‍ ത­ന്നെ മാ­താ­പി­താ­ക്കള്‍ ശ്ര­ദ്ധി­ക്കണം.

No comments:

Post a Comment