Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday 10 January 2015

മനസിനെ ശാന്തമാക്കാന്‍ ആയുര്‍വേദം

ലക്ഷണങ്ങള്‍ പലത്‌
1. മാനസിക നിലയിലുള്ള വ്യതിയാനങ്ങള്‍2. അമിതമായി ഭക്ഷണം കഴിക്കുക3. ഉറക്കം, ആത്മഹത്യാ പ്രവണത4. തുടര്‍ച്ചയായി ഒരു വ്യക്‌തിയെ ശല്യപ്പെടുത്തുക5. സദാസമയം ദുഃഖിച്ചിരിക്കുക6. സദാ ചിന്താകുലനായിരിക്കുക7. ജീവിതത്തിലോ മറ്റുകാര്യങ്ങളിലോ പ്രതീക്ഷയില്ലാതിരിക്കുക8. നിസഹായനായി തോന്നുക9. ശ്രദ്ധയില്ലായ്‌മ, ഓര്‍മക്കുറവ്‌10. പെട്ടെന്നു തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ബുദ്ധിമുട്ട്‌11. ശാരീരിക മാനസിക ശക്‌തി ക്ഷയം12. അമിത ക്ഷീണം13. ഉറക്ക കുറവ്‌, രാവിലെ വളരെ നേരത്തെ ഉണരുക, അമിത ഉറക്കം14. വിശപ്പു കുറവ്‌, ഭാരക്കുറവ്‌15. ഭാരം കൂടുക16. ആത്മഹത്യയെ പറ്റിയുള്ള ചിന്തകള്‍, മരണത്തെക്കുറിച്ചുള്ള സംസാരം17. വിശ്രമമില്ലായ്‌മ, എല്ലാത്തിനോടും വെറുപ്പ്‌18. ചികിത്സിച്ചാലും ഫലം കാണാത്തതും കാരണങ്ങള്‍ കണ്ടെത്താന്‍ പ്രയാസവുമായ തലവേദന, വയറു സംബന്ധമായ അവസ്‌ഥകള്‍, ദേഹ വേദനകള്‍, തുടങ്ങിയവ.
ഡോക്‌ടറുടെ നിര്‍ദേശം സ്വീകരിക്കുക
മുകളില്‍ സൂചിപ്പിച്ച മാനസിക സമ്മര്‍ദ ലക്ഷണങ്ങളില്‍ അഞ്ചോ - ആറോ എണ്ണം രണ്ടാഴ്‌ച തുടര്‍ച്ചയായി ഒരു വ്യക്‌തി അനുഭവിക്കക്കുകയാണെങ്കില്‍ അത്‌ വിഷാദരോഗമായി കണക്കാക്കാം. സാധാരണ, രോഗിയുടെ കൂടെയുള്ളവരാണ്‌ രോഗം കണ്ടുപിടിക്കാനും, ചികിത്സ നിശ്‌ചയിക്കാന്‍ ഡോക്‌ടറെ സമീപിക്കുവാനും മുന്‍കൈ എടുക്കേണ്ടത്‌.വലിയ കുറ്റകൃത്യമോ, ആത്മഹത്യയോ മറ്റു അവിവേകങ്ങളോ സംഭവിക്കാതിരിക്കാന്‍ സഹായ ഹസ്‌തം നീട്ടേണ്ടത്‌ ഓരോരുത്തരുടെയും കടമയാണ്‌. കാരണം നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെന്റല്‍ ഹെല്‍ത്തിന്റെ കണക്കുപ്രകാരം ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങളില്‍ 3-ാം സ്‌ഥാനമാണ്‌ വിഷാദരോഗത്തിനുള്ളത്‌. ലോക ജനസംഖ്യയുടെ 19 ശതമാനവും വിഷാദരോഗത്തിന്റെ പിടിയിലാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രോഗവിമുക്‌തി
'ധീ ധൈര്യ ആത്മാദി വിജ്‌ഞാനംമനോദോഷൌഷധം പരം'
- അഷ്‌ടാംഗ ഹൃദയംഇത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ആയുര്‍വേദം പറയുന്ന മാര്‍ഗങ്ങള്‍, നല്ലചിന്തകള്‍(ധീ), ധൈര്യം (മനസിന്‌ - ഡോക്‌ടറുടെ പക്കല്‍ നിന്നോ രോഗിക്ക്‌ സ്വയം തോന്നേണ്ടത്‌), ആത്മ സാക്ഷാത്‌കാരം (വിവിധ തരത്തിലുള്ള ഭക്‌തി മാര്‍ഗങ്ങള്‍ ഇതിനു സഹായിക്കുന്നു) ഇവയാണ്‌. രോഗം സ്‌ഥിരീകരിച്ചാല്‍ അടുത്തഘട്ടത്തില്‍ പല രോഗികളിലും കാണുന്നത്‌ ആരെ സമീപിക്കണം എന്ന ചിന്തയാണ്‌. സുഹൃത്തുക്കളോ, ഭാര്യയോ, മക്കളോ, അച്‌ഛനമ്മമാരോ അറിയാതെ സൈക്കാട്രിസ്‌റ്റിനെയോ കാണാന്‍ പോകുവാന്‍ തീരുമാനിക്കുകയും, പിന്നീട്‌ അതു മാറ്റി സ്വന്തം ചികിത്സാസൂത്രങ്ങളിലേക്കു കടക്കുകയും ചെയ്യുന്നു.
ഔഷധപ്രയോഗം ആയുര്‍വേദത്തില്‍
വ്യക്‌തമായ കൗണ്‍സിലിംങ്‌ തന്നെയാണ്‌ ചികിത്സയുടെ ആദ്യപടി. രോഗിയുടെയും കൂടെയുള്ളവരുടെയും തുറന്ന സമീപനം ഉണ്ടെങ്കില്‍ താരതമ്യേന ചികിത്സയും എളുപ്പമാകുന്നു. വിഷാദരോഗത്തിനോടനുബന്ധിച്ചുള്ള ശാരീരികാസ്വാസ്‌ഥ്യങ്ങളായ വിശപ്പു കുറവ്‌, ഭാരക്കുറവ്‌, അമിത വിശപ്പ്‌, ഭാരക്കൂടുതല്‍ തുടങ്ങിയവയ്‌ക്കെല്ലാം മരുന്നുകള്‍ നല്‍കിയും, മനസിന്‌ ഉറപ്പ്‌ നല്‍കുവാന്‍ സാത്വിക ഗുണം കൂടുവാനനുസൃതമായ ചിട്ടകളും ക്രമീകരണങ്ങളും ചെയ്യുക.സാരസ്വതാരിഷ്‌ടം, മൃദ്വീകാദികഷായം, കല്യാണകം കഷായം, മഹാകല്യാണ കഷായം, മാനസമിത്രവടകം, ബ്രഹ്‌മിഘൃതം, അശ്വഗന്ധചൂര്‍ണം, അശ്വഗന്ധാരിഷ്‌ടം, ദശമൂലാരിഷ്‌ടം തുടങ്ങിയവയെല്ലാം അവസ്‌ഥാനുസരണം വൈദ്യ നിര്‍ദേശപ്രകാരം സേവിക്കാവുതാണ്‌.
ചികിത്സകള്‍
നിത്യേന എണ്ണതേച്ചു കുളിതലയില്‍ ചന്ദനാദി എണ്ണ, ത്രിഫലാദി വെളിച്ചെണ്ണ, ക്ഷീരബലാതൈലം ഇവ തേയ്‌ക്കാം.കച്ചൂരാദി ചൂര്‍ണം ചന്ദനാദി എണ്ണയില്‍ ചേര്‍ത്ത്‌ തലയില്‍ തളംവെയ്‌ക്കുന്നത്‌ ചികിത്സാ രീതിയാണ്‌.നെറ്റിയില്‍ ചന്ദനം, കാവി, മലര്‌ ഇവ പാലില്‍ പുഴുങ്ങി അരച്ച്‌ തേയ്‌ക്കാം. ശിരോധാര സാധാരണയായി വിഷാദരോഗത്തിന്‌ വളരെയധികം ഫലം തരുന്നു. പ്രത്യേക രീതിയില്‍ തൈലം ധാരയായി രോഗിയുടെ തലയില്‍ ഒഴുക്കുന്ന ചികിത്സയാണിത്‌. ശിരോവസ്‌തി (തലയില്‍ തൈലം നിര്‍ത്തുന്ന ചികിത്സാരീതി) തലപൊതിച്ചില്‍ (നെല്ലിക്ക, മുതലായവ അരച്ച്‌ തലയില്‍ കെട്ടിവയ്‌ക്കുന്ന രീതി) എന്നിവ ഫലപ്രദമാണ്‌.
തല കുളിക്കാനായി ഇരട്ടിമധുരം, നെല്ലിക്ക ഇവയിട്ട്‌ തിളപ്പിച്ചാറിയ വെള്ളം, ചന്ദനം, രാമച്ചം, ഇവയില്‍ ഇട്ട്‌ തിളപ്പിച്ചാറിയ വെള്ളം ഇവ ഉപയോഗിക്കാം. വ്യായാമം മുഖ്യഘടകമാണ്‌. ചിട്ടയായ വ്യായാമത്തിലൂടെ വിഷാദരോഗത്തെ ഒരുപരിധി വരെ നിയന്ത്രിക്കാം. യോഗ വിഷാദരോഗത്തിന്‌ ഫലപ്രദമാണെന്ന്‌ തെളിയിക്കപ്പെട്ടതാണ്‌. മനസിനെനിയന്ത്രിക്കാനും, സാത്വികഗുണം കൂടുവാനും യോഗ സഹായിക്കുന്നതാണ്‌. ധ്യാനം, പ്രാണായാമം, സൂര്യനമസ്‌ക്കാരം തുടങ്ങിയവ സ്വീകരിക്കാവുതാണ്‌.
വിഷാദരോഗം വരാതിരിക്കാന്‍
1. കൃത്യമായ സമയങ്ങളില്‍ ഉറങ്ങുക, ഉണരുക2. ആയുര്‍വേദം നിഷ്‌കര്‍ഷിച്ച രീതിയിലുള്ള ദിനചര്യകള്‍ പാലിക്കുക.(നിത്യവും എണ്ണതേച്ചുള്ള കുളി-തലയിലും പാദത്തിലും ചെവിയിലും പ്രത്യേകിച്ച്‌)3. കൃത്യമായ ഇടവേളകളില്‍ വയറിളക്കല്‍, ദേഹാരോഗ്യം സംരക്ഷിക്കല്‍ ഇവ ചെയ്യുക4. രാജസീക പ്രധാനമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. മത്സ്യ-മാംസാദികള്‍, തൈര്‌ , എരിവ്‌, പുളിതുടങ്ങിയവ.5. ഓഫീസ്‌ കാര്യങ്ങള്‍ ഓഫീസിലും, വീട്ടുകാര്യങ്ങള്‍ വീട്ടിലും ചെയ്‌തു തീര്‍ക്കുക.6. അമിത ഉത്‌കണ്‌ഠ, ആവേശം ഇവ ഒഴിവാക്കുക.
ഗര്‍ഭം ഉണ്ടാവുമ്പോള്‍ തന്നെ ബുദ്ധി സംരക്ഷിക്കുന്ന തരത്തിലുള്ള ആഹാരങ്ങള്‍ കഴിക്കുക. മരണവും ജനനവും, സന്തോഷവും ദുഃഖവും ഒരുപോലെ കാണാന്‍ മനസിനെ പാകപ്പെടുത്തുക. സ്വന്തം വിശ്വാസത്തിനനുസരിച്ചുള്ള ചര്യകള്‍ പാലിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വികലമായ അറിവുകള്‍ വച്ച്‌ സ്‌കിസോഫ്രീനിയ(ഉന്മാദം), സൈക്കിക്‌ ഡിസോര്‍ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്ക്‌ ചികിത്സ ആരംഭിക്കാതെ വിഷാദരോഗം ഉണ്ടോ എ്‌ ഉറപ്പാക്കിയ ശേഷം മാത്രം ചികിത്സ തുടങ്ങുക. അതും വൈദ്യനിര്‍ദ്ദേശപ്രകാരം മാത്രം. ആയുര്‍വേദ ശാസ്‌ത്രത്തിന്‌, വിഷാദരോഗ ചികിത്സയ്‌ക്ക് നല്‍കാന്‍ ഒരുപാടുണ്ട്‌. വിഷാദരോഗമോ സംശയമോ, മാനസിക പിരിമുറക്കമോ വന്നാല്‍ ഉടന്‍തന്നെ സംശയ ഭേദമന്യേ വിദഗ്‌ധ സേവനം സ്വീകരിക്കാവുതാണ്‌. ചാത്തന്‍ സേവയും, മന്ത്രവാദവും, ജിന്നിനെ ഒഴിപ്പിക്കലും ഒന്നിനും പരിഹാരമല്ല എന്നോര്‍ക്കുക. അതിന്റെ പേരിലുണ്ടാകുന്ന പണനഷ്‌ടത്തിലും മാനഹാനിയിലും ചെന്നുപെടാതെ സൂക്ഷിക്കുക.
ഡോ. സന്ദീപ്‌ കിളിയന്‍കണ്ടി
ചീഫ്‌ കണ്‍സള്‍ട്ടന്റ്‌

Story Dated: Tuesday, April 1, 2014 03:43
ഒരു വ്യക്‌തി ഒരുകൂട്ടം മാനസിക രോഗലക്ഷണങ്ങളോടുകൂടി കാണപ്പെടുന്ന അവസ്‌ഥയാണ്‌ വിഷാദരോഗം. രോഗിയുടെ ദൈനംദിന ജീവിതചര്യകളെ ബാധിക്കുന്ന ഈ അവസ്‌ഥാവിശേഷം ചിലത്‌ മാനസികരോഗങ്ങളുടെ പ്രാഥമിക ലക്ഷണങ്ങളില്‍ കാണാവുന്നതാണ്‌
വിഷാദം ആരെയും പിടികൂടാം. സമൂഹത്തിലെ പ്രഗല്‍ഭരായ പലരും വിഷാദരോഗത്തിന്‌ അടിമകളാണ്‌. പലതരത്തിലുള്ള ഗുളികകളും, മരുന്നുകളും സേവിച്ച്‌ ഒരുറക്കത്തിലേക്ക്‌ വീണ്‌ സ്വയം രക്ഷനേടുകയാണ്‌ ഇക്കൂട്ടര്‍. ലോകത്തിലെ പ്രമുഖ വ്യക്‌തിത്വങ്ങളായ, ജനിതക ശാസ്‌ത്രത്തിന്റെ പിതാവ്‌ ചാള്‍സ്‌ ഡാര്‍വിന്‍, ഭൂഗുരുത്വാഘര്‍ഷണം കണ്ടെത്തിയ സര്‍ ഐസക്‌ ന്യൂട്ടന്‍, മുന്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ ഏബ്രഹാം ലിങ്കണ്‍ തുടങ്ങി ഈയടുത്ത്‌ ലോകത്തോട്‌ വിടപറഞ്ഞ സുനന്ദാപുഷ്‌കര്‍ വരെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വിഷാദരോഗത്തിനടിമപ്പെട്ടവരാണ്‌.
ഒരു വ്യക്‌തി ഒരുകൂട്ടം മാനസിക സമ്മര്‍ദരോഗലക്ഷണങ്ങളോടുകൂടി കാണപ്പെടുന്ന അവസ്‌ഥയാണ്‌ വിഷാദരോഗം. രോഗിയുടെ ദൈനംദിന ജീവിതചര്യകളെ ബാധിക്കുന്ന ഈ അവസ്‌ഥാവിശേഷം ചിലത്‌ മാനസികരോഗങ്ങളുടെ പ്രാഥമിക ലക്ഷണങ്ങളില്‍ കാണാവുന്നതാണ്‌. ഈ രോഗത്തെയോ, രോഗാവസ്‌ഥയെയോ, വ്യക്‌തമായി നിര്‍വചിക്കാന്‍ ബുദ്ധിമുട്ടാണ്‌.
മനസ്‌ ആയുര്‍വേദത്തില്‍
ആയുസിന്റെ വേദമായ ആയുര്‍വേദത്തില്‍ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്‌, ആത്മാവ്‌ തുടങ്ങിയവയെപ്പറ്റിയും, അവയുടെ സ്വസ്‌ഥാവസ്‌ഥയെയും രോഗാവസ്‌ഥയെയും കുറിച്ച്‌ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. ഇവയില്‍ മനസ്‌ എല്ലാത്തരം രോഗാവസ്‌ഥയിലും സുപ്രധാന പങ്കുവഹിക്കുന്നു. തെളിഞ്ഞ മനസുതന്നെ രോഗാവസ്‌ഥയില്‍ നിന്നുള്ള മോചനമാണ്‌.മനസിനെയും മനസിന്റെ മൂന്ന്‌ ഗുണങ്ങളെയും (രാജസീക ഗുണം, തമോഗുണം, സാത്വികഗുണം) മനോ കര്‍മ്മങ്ങളായ (ഈര്‍ഷ്യ, അഹങ്കാരം, സന്തോഷം, സന്താപം) തുടങ്ങിയവയെക്കുറിച്ചും ആയുര്‍വേദം വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. ആയുര്‍വേദത്തില്‍ പതിനാറുതരം വ്യക്‌തിത്വങ്ങളെയും അവരുടെ സ്വഭാവ വ്യത്യാസങ്ങളെയും കുറിച്ച്‌ പ്രതിപാദ്യം ലഭ്യമാണ്‌. ഇവയെ മാനസികബലം കുറഞ്ഞ ഹീനസത്വക്കാര്‍, മധ്യമമായ മാനസികശക്‌തിയുള്ള മധ്യമസത്വക്കാര്‍, ഉയര്‍ന്ന മാനസിക ശക്‌തിയുള്ള പ്രവരസത്വക്കാര്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.
ഇതില്‍ ഹീനസത്വക്കാര്‍ പറഞ്ഞാല്‍ അനുസരിക്കാത്തവരും വിഷമ ഘട്ടങ്ങളില്‍ പതറുന്നവരും, ചെറിയ വിഷമസന്ധികള്‍പോലും തരണം ചെയ്യാത്തവരും, ഭയം, ശോകം, ദുരഭിമാനം എന്നീ സ്വഭാവങ്ങളോടുകൂടിയവരുമായിരിക്കും. ദുരഭിമാനം മൂലമുള്ള ആത്മഹത്യ ഇക്കൂട്ടരില്‍ കൂടുതലായിരിക്കും. ഇക്കൂട്ടര്‍ സാധാരണ രീതിയില്‍ വിഷാദരോഗത്തിന്‌ പെട്ടെന്ന്‌ അടിമപ്പെടുന്നവരാണ്‌.
കാരണങ്ങള്‍ തിരിച്ചറിയുക
ഓരോ വ്യക്‌തിയുടെയും, അയാളുടെ ചുറ്റുപാടിനും ചിന്താഗതികള്‍ക്കും അനുസരിച്ച്‌ കാരണങ്ങള്‍ വ്യത്യസ്‌തമായിരിക്കും. സാധാരണയായി ചികിത്സക്ക്‌ സമീപിക്കുന്ന രോഗികളില്‍ രണ്ടു കാരണങ്ങളാണ്‌ മുഖ്യമായും കാണാറുള്ളത്‌. സ്വന്തം ഇഷ്‌ടത്തിനോ, ചിന്തയ്‌ക്കോ നിരക്കാത്തതും സംഭവിക്കുന്നതും, ഇഷ്‌ടമായതും, ആഗ്രഹിച്ചതും ലഭിക്കാത്തതും. ആധുനിക യുഗത്തില്‍ വിഷാദരോഗത്തിന്‌ പുതിയ ചില മാനങ്ങളാണുള്ളത്‌. അത്യാഗ്രഹങ്ങളില്‍ മുങ്ങി മനസിനെ ആകാശത്തേക്ക്‌ മേയാന്‍ വിടുന്ന ആധുനിക സമൂഹം, സ്വന്തം ശാരീരിക മാനസിക മേഖലയില്‍ അവ വരുത്തുന്ന വിനാശങ്ങളെ അവഗണിക്കുന്നു. മനുഷ്യനെന്ന സമൂഹജീവിയുടെ കര്‍ത്തവ്യം മറക്കുന്നു. അപ്പോള്‍ എത്തിപ്പെടുന്ന ഒരു മാനസികസംഘര്‍ഷ മേഖലയാണ്‌ വിഷാദം.
സ്‌നേഹസാന്ത്വനവാക്കുകള്‍ ലഭിക്കുവാനോ, നല്‍കുവാനോ സമയമോ സന്ദര്‍ഭമോ ലഭിക്കാത്ത യുവാക്കളും, കുട്ടികളും മധ്യവയസ്‌കരും സ്‌ത്രീകളും എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ വിഷാദത്തിനടിമപ്പെടുന്നവരാണ്‌. കണക്കുകള്‍ പരതി നോക്കുമ്പോള്‍ 80 ശതമാനം പേരും ചികിത്സയ്‌ക്ക് എത്താറില്ല. അല്ലെങ്കില്‍ രോഗാവസ്‌ഥ ശ്രദ്ധിക്കാറില്ല. കുട്ടികളാണെങ്കില്‍ സ്‌കൂളിലെയോ, മുതിര്‍ന്നവരെങ്കില്‍ ജോലി സംബന്ധമായതോ, വീട്ടിലെയോ, ജീവിതപങ്കാളിയുടെയോ, സാമ്പത്തികമായുള്ളതോ ആയ പ്രശ്‌നങ്ങള്‍, ചില രോഗങ്ങള്‍ പിടിപെടുന്നത്‌ മൂലമുള്ള മാനസികവ്യതിയാനങ്ങള്‍, രക്‌തസമ്മര്‍ദം, ഉറക്കക്കുറവ്‌, കൊളസ്‌ട്രോള്‍ ഇവയ്‌ക്കുള്ള മരുന്നുകളുടെ ഉപയോഗം, അപ്രതീക്ഷിതമായ അപകടങ്ങള്‍ തുടങ്ങിയവ വിഷാദത്തിലേക്ക്‌ വഴിതെളിക്കുന്നു.
എല്ലാത്തരം രോഗികളിലും ഏതു പ്രായത്തിലും വിഷാദാവസ്‌ഥ ഉണ്ടാകാം. യുവാക്കളില്‍ കണ്ടു വരുന്ന ടീന്‍ ഡിപ്രഷന്‍, ആര്‍ത്തവ വിരാമത്തില്‍ കണ്ടുവരുന്ന മെനോപോസ്‌ ഡിപ്രഷന്‍, മറ്റു രോഗാവസ്‌ഥകളില്‍ കണ്ടുവരുന്ന ഡിപ്രഷന്‍ തുടങ്ങിയവ ഇതിന്‌ ഉദാഹരണമാണ്‌.
-

ലക്ഷണങ്ങള്‍ പലത്‌
1. മാനസിക നിലയിലുള്ള വ്യതിയാനങ്ങള്‍2. അമിതമായി ഭക്ഷണം കഴിക്കുക3. ഉറക്കം, ആത്മഹത്യാ പ്രവണത4. തുടര്‍ച്ചയായി ഒരു വ്യക്‌തിയെ ശല്യപ്പെടുത്തുക5. സദാസമയം ദുഃഖിച്ചിരിക്കുക6. സദാ ചിന്താകുലനായിരിക്കുക7. ജീവിതത്തിലോ മറ്റുകാര്യങ്ങളിലോ പ്രതീക്ഷയില്ലാതിരിക്കുക8. നിസഹായനായി തോന്നുക9. ശ്രദ്ധയില്ലായ്‌മ, ഓര്‍മക്കുറവ്‌10. പെട്ടെന്നു തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ബുദ്ധിമുട്ട്‌11. ശാരീരിക മാനസിക ശക്‌തി ക്ഷയം12. അമിത ക്ഷീണം13. ഉറക്ക കുറവ്‌, രാവിലെ വളരെ നേരത്തെ ഉണരുക, അമിത ഉറക്കം14. വിശപ്പു കുറവ്‌, ഭാരക്കുറവ്‌15. ഭാരം കൂടുക16. ആത്മഹത്യയെ പറ്റിയുള്ള ചിന്തകള്‍, മരണത്തെക്കുറിച്ചുള്ള സംസാരം17. വിശ്രമമില്ലായ്‌മ, എല്ലാത്തിനോടും വെറുപ്പ്‌18. ചികിത്സിച്ചാലും ഫലം കാണാത്തതും കാരണങ്ങള്‍ കണ്ടെത്താന്‍ പ്രയാസവുമായ തലവേദന, വയറു സംബന്ധമായ അവസ്‌ഥകള്‍, ദേഹ വേദനകള്‍, തുടങ്ങിയവ.
ഡോക്‌ടറുടെ നിര്‍ദേശം സ്വീകരിക്കുക
മുകളില്‍ സൂചിപ്പിച്ച മാനസിക സമ്മര്‍ദ ലക്ഷണങ്ങളില്‍ അഞ്ചോ - ആറോ എണ്ണം രണ്ടാഴ്‌ച തുടര്‍ച്ചയായി ഒരു വ്യക്‌തി അനുഭവിക്കക്കുകയാണെങ്കില്‍ അത്‌ വിഷാദരോഗമായി കണക്കാക്കാം. സാധാരണ, രോഗിയുടെ കൂടെയുള്ളവരാണ്‌ രോഗം കണ്ടുപിടിക്കാനും, ചികിത്സ നിശ്‌ചയിക്കാന്‍ ഡോക്‌ടറെ സമീപിക്കുവാനും മുന്‍കൈ എടുക്കേണ്ടത്‌.വലിയ കുറ്റകൃത്യമോ, ആത്മഹത്യയോ മറ്റു അവിവേകങ്ങളോ സംഭവിക്കാതിരിക്കാന്‍ സഹായ ഹസ്‌തം നീട്ടേണ്ടത്‌ ഓരോരുത്തരുടെയും കടമയാണ്‌. കാരണം നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെന്റല്‍ ഹെല്‍ത്തിന്റെ കണക്കുപ്രകാരം ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങളില്‍ 3-ാം സ്‌ഥാനമാണ്‌ വിഷാദരോഗത്തിനുള്ളത്‌. ലോക ജനസംഖ്യയുടെ 19 ശതമാനവും വിഷാദരോഗത്തിന്റെ പിടിയിലാണെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രോഗവിമുക്‌തി
'ധീ ധൈര്യ ആത്മാദി വിജ്‌ഞാനംമനോദോഷൌഷധം പരം'
- അഷ്‌ടാംഗ ഹൃദയംഇത്തരം രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ ആയുര്‍വേദം പറയുന്ന മാര്‍ഗങ്ങള്‍, നല്ലചിന്തകള്‍(ധീ), ധൈര്യം (മനസിന്‌ - ഡോക്‌ടറുടെ പക്കല്‍ നിന്നോ രോഗിക്ക്‌ സ്വയം തോന്നേണ്ടത്‌), ആത്മ സാക്ഷാത്‌കാരം (വിവിധ തരത്തിലുള്ള ഭക്‌തി മാര്‍ഗങ്ങള്‍ ഇതിനു സഹായിക്കുന്നു) ഇവയാണ്‌. രോഗം സ്‌ഥിരീകരിച്ചാല്‍ അടുത്തഘട്ടത്തില്‍ പല രോഗികളിലും കാണുന്നത്‌ ആരെ സമീപിക്കണം എന്ന ചിന്തയാണ്‌. സുഹൃത്തുക്കളോ, ഭാര്യയോ, മക്കളോ, അച്‌ഛനമ്മമാരോ അറിയാതെ സൈക്കാട്രിസ്‌റ്റിനെയോ കാണാന്‍ പോകുവാന്‍ തീരുമാനിക്കുകയും, പിന്നീട്‌ അതു മാറ്റി സ്വന്തം ചികിത്സാസൂത്രങ്ങളിലേക്കു കടക്കുകയും ചെയ്യുന്നു.
ഔഷധപ്രയോഗം ആയുര്‍വേദത്തില്‍
വ്യക്‌തമായ കൗണ്‍സിലിംങ്‌ തന്നെയാണ്‌ ചികിത്സയുടെ ആദ്യപടി. രോഗിയുടെയും കൂടെയുള്ളവരുടെയും തുറന്ന സമീപനം ഉണ്ടെങ്കില്‍ താരതമ്യേന ചികിത്സയും എളുപ്പമാകുന്നു. വിഷാദരോഗത്തിനോടനുബന്ധിച്ചുള്ള ശാരീരികാസ്വാസ്‌ഥ്യങ്ങളായ വിശപ്പു കുറവ്‌, ഭാരക്കുറവ്‌, അമിത വിശപ്പ്‌, ഭാരക്കൂടുതല്‍ തുടങ്ങിയവയ്‌ക്കെല്ലാം മരുന്നുകള്‍ നല്‍കിയും, മനസിന്‌ ഉറപ്പ്‌ നല്‍കുവാന്‍ സാത്വിക ഗുണം കൂടുവാനനുസൃതമായ ചിട്ടകളും ക്രമീകരണങ്ങളും ചെയ്യുക.സാരസ്വതാരിഷ്‌ടം, മൃദ്വീകാദികഷായം, കല്യാണകം കഷായം, മഹാകല്യാണ കഷായം, മാനസമിത്രവടകം, ബ്രഹ്‌മിഘൃതം, അശ്വഗന്ധചൂര്‍ണം, അശ്വഗന്ധാരിഷ്‌ടം, ദശമൂലാരിഷ്‌ടം തുടങ്ങിയവയെല്ലാം അവസ്‌ഥാനുസരണം വൈദ്യ നിര്‍ദേശപ്രകാരം സേവിക്കാവുതാണ്‌.
ചികിത്സകള്‍
നിത്യേന എണ്ണതേച്ചു കുളിതലയില്‍ ചന്ദനാദി എണ്ണ, ത്രിഫലാദി വെളിച്ചെണ്ണ, ക്ഷീരബലാതൈലം ഇവ തേയ്‌ക്കാം.കച്ചൂരാദി ചൂര്‍ണം ചന്ദനാദി എണ്ണയില്‍ ചേര്‍ത്ത്‌ തലയില്‍ തളംവെയ്‌ക്കുന്നത്‌ ചികിത്സാ രീതിയാണ്‌.നെറ്റിയില്‍ ചന്ദനം, കാവി, മലര്‌ ഇവ പാലില്‍ പുഴുങ്ങി അരച്ച്‌ തേയ്‌ക്കാം. ശിരോധാര സാധാരണയായി വിഷാദരോഗത്തിന്‌ വളരെയധികം ഫലം തരുന്നു. പ്രത്യേക രീതിയില്‍ തൈലം ധാരയായി രോഗിയുടെ തലയില്‍ ഒഴുക്കുന്ന ചികിത്സയാണിത്‌. ശിരോവസ്‌തി (തലയില്‍ തൈലം നിര്‍ത്തുന്ന ചികിത്സാരീതി) തലപൊതിച്ചില്‍ (നെല്ലിക്ക, മുതലായവ അരച്ച്‌ തലയില്‍ കെട്ടിവയ്‌ക്കുന്ന രീതി) എന്നിവ ഫലപ്രദമാണ്‌.
തല കുളിക്കാനായി ഇരട്ടിമധുരം, നെല്ലിക്ക ഇവയിട്ട്‌ തിളപ്പിച്ചാറിയ വെള്ളം, ചന്ദനം, രാമച്ചം, ഇവയില്‍ ഇട്ട്‌ തിളപ്പിച്ചാറിയ വെള്ളം ഇവ ഉപയോഗിക്കാം. വ്യായാമം മുഖ്യഘടകമാണ്‌. ചിട്ടയായ വ്യായാമത്തിലൂടെ വിഷാദരോഗത്തെ ഒരുപരിധി വരെ നിയന്ത്രിക്കാം. യോഗ വിഷാദരോഗത്തിന്‌ ഫലപ്രദമാണെന്ന്‌ തെളിയിക്കപ്പെട്ടതാണ്‌. മനസിനെനിയന്ത്രിക്കാനും, സാത്വികഗുണം കൂടുവാനും യോഗ സഹായിക്കുന്നതാണ്‌. ധ്യാനം, പ്രാണായാമം, സൂര്യനമസ്‌ക്കാരം തുടങ്ങിയവ സ്വീകരിക്കാവുതാണ്‌.
വിഷാദരോഗം വരാതിരിക്കാന്‍
1. കൃത്യമായ സമയങ്ങളില്‍ ഉറങ്ങുക, ഉണരുക2. ആയുര്‍വേദം നിഷ്‌കര്‍ഷിച്ച രീതിയിലുള്ള ദിനചര്യകള്‍ പാലിക്കുക.(നിത്യവും എണ്ണതേച്ചുള്ള കുളി-തലയിലും പാദത്തിലും ചെവിയിലും പ്രത്യേകിച്ച്‌)3. കൃത്യമായ ഇടവേളകളില്‍ വയറിളക്കല്‍, ദേഹാരോഗ്യം സംരക്ഷിക്കല്‍ ഇവ ചെയ്യുക4. രാജസീക പ്രധാനമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക. മത്സ്യ-മാംസാദികള്‍, തൈര്‌ , എരിവ്‌, പുളിതുടങ്ങിയവ.5. ഓഫീസ്‌ കാര്യങ്ങള്‍ ഓഫീസിലും, വീട്ടുകാര്യങ്ങള്‍ വീട്ടിലും ചെയ്‌തു തീര്‍ക്കുക.6. അമിത ഉത്‌കണ്‌ഠ, ആവേശം ഇവ ഒഴിവാക്കുക.
ഗര്‍ഭം ഉണ്ടാവുമ്പോള്‍ തന്നെ ബുദ്ധി സംരക്ഷിക്കുന്ന തരത്തിലുള്ള ആഹാരങ്ങള്‍ കഴിക്കുക. മരണവും ജനനവും, സന്തോഷവും ദുഃഖവും ഒരുപോലെ കാണാന്‍ മനസിനെ പാകപ്പെടുത്തുക. സ്വന്തം വിശ്വാസത്തിനനുസരിച്ചുള്ള ചര്യകള്‍ പാലിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വികലമായ അറിവുകള്‍ വച്ച്‌ സ്‌കിസോഫ്രീനിയ(ഉന്മാദം), സൈക്കിക്‌ ഡിസോര്‍ തുടങ്ങിയ മാനസിക രോഗങ്ങള്‍ക്ക്‌ ചികിത്സ ആരംഭിക്കാതെ വിഷാദരോഗം ഉണ്ടോ എ്‌ ഉറപ്പാക്കിയ ശേഷം മാത്രം ചികിത്സ തുടങ്ങുക. അതും വൈദ്യനിര്‍ദ്ദേശപ്രകാരം മാത്രം. ആയുര്‍വേദ ശാസ്‌ത്രത്തിന്‌, വിഷാദരോഗ ചികിത്സയ്‌ക്ക് നല്‍കാന്‍ ഒരുപാടുണ്ട്‌. വിഷാദരോഗമോ സംശയമോ, മാനസിക പിരിമുറക്കമോ വന്നാല്‍ ഉടന്‍തന്നെ സംശയ ഭേദമന്യേ വിദഗ്‌ധ സേവനം സ്വീകരിക്കാവുതാണ്‌. ചാത്തന്‍ സേവയും, മന്ത്രവാദവും, ജിന്നിനെ ഒഴിപ്പിക്കലും ഒന്നിനും പരിഹാരമല്ല എന്നോര്‍ക്കുക. അതിന്റെ പേരിലുണ്ടാകുന്ന പണനഷ്‌ടത്തിലും മാനഹാനിയിലും ചെന്നുപെടാതെ സൂക്ഷിക്കുക

No comments:

Post a Comment