Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 9 January 2015

അര്‍ശസ്സ്

അര്‍ശസ്സിന് ആയുര്‍വേദ ചികിത്സ
ഡോ. ജി.രാജശ്രീ
മലബന്ധം അനുഭവിച്ചിട്ടില്ലാത്തവര്‍ വിരളമായിരിക്കും. ചിലര്‍ക്കെങ്കിലും മലബന്ധത്തോടനുബന്ധിച്ച് മലത്തോടൊപ്പം രക്തം പോകലും ഗുദഭാഗത്തുള്ള വേദനയും പുകച്ചിലും ഉണ്ടാകാറുണ്ട്. സാധാരണഗതിയില്‍ ഡോക്ടറുടെ അടുത്ത് ചികിത്സതേടാന്‍ മിക്കവരും മടിക്കും. പ്രത്യേകിച്ച് സ്ത്രീകള്‍. മൂലക്കുരുവാണെന്ന് സ്വയം തീരുമാനിച്ച് അഭയാരിഷ്ടം പോലുള്ള ശോധനയ്ക്കുള്ള മരുന്നിനെയോ പരസ്യത്തില്‍ കാണുന്ന ഏതെങ്കിലും മരുന്നിനെയോ ആശ്രയിക്കുകയാണ് പതിവ്. ഈ ലക്ഷണങ്ങള്‍ വിടാതെ പിന്തുടരുമ്പോള്‍ മാത്രമാണ് പലരും ഡോക്ടറുടെ ഉപദേശം തേടാനെത്തുക. എന്തൊക്കെ രോഗങ്ങള്‍ക്കാണ് ഈ രീതിയിലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകുക എന്ന് നമ്മള്‍ മനസ്സിലാക്കിയിരിക്കണം. സാധാരണയായി കണ്ടുവരാറുള്ള ഗുദരോഗങ്ങള്‍ താഴെപറയുന്നവയാണ്: അര്‍ശസ് അഥവാ മൂലക്കുരു(പൈല്‍സ്), ഭഗന്ദരം(ഫിസ്റ്റുല), ഫിഷര്‍, പൈലോനിഡല്‍സൈനസ് എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ളത്. ഇവ കൂടാതെ ഗുദഭ്രംശം, അര്‍ബുദം എന്നിവയും ഉണ്ടാകാറുണ്ട്.അര്‍ശസ്: ശത്രുവിനെപ്പോലെ ദ്രോഹിക്കുന്നത് എന്ന് അര്‍ഥമുള്ള അര്‍ശസ് എന്ന പേര് എന്തുകൊണ്ടും ഈ രോഗത്തിന് യോജിക്കുന്നതാണ്. കാലിലെ ഞരമ്പുകള്‍ തടിച്ച് വരുന്നതുപോലെ(വെരിക്കോസ്) ഗുദമാര്‍ഗത്തില്‍ ഉണ്ടാകുന്നതാണ് അര്‍ശസ്.മലം പോകുന്നതിനോടൊപ്പം രക്തം പോവുകയും മലദ്വാരത്തിന്റെ പുറത്തേക്ക് ചെറിയ മുഴ തള്ളിവരികയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചൊറിച്ചിലും കൊഴുത്ത ദ്രാവകം മലദ്വാരത്തിലൂടെ വരുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.

തുടര്‍ച്ചയായ ഗര്‍ഭധാരണം, മലബന്ധം, പുരുഷഗ്രന്ഥിവീക്കം, ഗുദമാര്‍ഗത്തിലുള്ള അര്‍ബുദം എന്നിവകൊണ്ട് അര്‍ശസ് ഉണ്ടാകാറുണ്ട്. പ്രധാനമായി നമ്മുടെ ആഹാരശൈലികൊണ്ടാണ് അര്‍ശസ് ഉണ്ടാകുന്നത്. ചിലരില്‍ ഇത് പാരമ്പര്യമായി കണ്ടുവരുന്നു. ദീര്‍ഘകാലമായി അര്‍ശസ് ഉള്ളവരില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയാനുള്ള സാധ്യത കൂടുതലാണ്. ബാഹ്യഅര്‍ശസ്, ആഭ്യന്തര അര്‍ശസ്, ആര്‍ദ്രാര്‍ശസ്, ശുഷ്‌കാര്‍ശസ് എന്നിങ്ങനെ പല ഭേദങ്ങളുണ്ട്. ലക്ഷണങ്ങള്‍ വഴി ഫസ്റ്റ് ഡിഗ്രി, സെക്കന്‍ഡ് ഡിഗ്രി, തേഡ്ഡിഗ്രി,ഫോര്‍ത്ത് ഡിഗ്രി എന്നീ നാല് ഭേദങ്ങളുണ്ട്. ഇതില്‍ ഫസ്റ്റ് ഡിഗ്രിയില്‍ മലത്തോടൊപ്പമുള്ള രക്തം മാത്രമായിരിക്കും പ്രത്യക്ഷമാവുക. സെക്കന്‍ഡ് ഡിഗ്രിയില്‍ ചെറിയ മുഴ മലത്തോടൊപ്പം പുറത്തേക്ക് തള്ളിവരികയും മലവിസര്‍ജനത്തിന് ശേഷം തനിയേ അകത്തേക്ക് പോവുകയും ചെയ്യുന്നു. തേഡ് ഡിഗ്രിയില്‍ മലവിസര്‍ജനത്തിനോടൊപ്പം പുറത്തേക്ക് തള്ളിവരുന്ന മുഴ അകത്തേക്ക് കൈകൊണ്ട് തള്ളിവെക്കേണ്ടതായി വരുന്നു. ഫോര്‍ത്ത് ഡിഗ്രിയില്‍ അര്‍ശസ് പുറത്തേക്ക് സ്ഥിരമായി തള്ളിനില്‍ക്കുന്നു.

ധാരാളം വെള്ളം കുടിക്കുന്നതും ആഹാരരീതിയില്‍ ക്രമീകരണം വരുത്തുന്നതുമാണ് മലബന്ധം കുറയ്ക്കാനുള്ള ചികിത്സ. ഫസ്റ്റ് ഡിഗ്രി അര്‍ശസ് മരുന്ന് അകത്തേക്ക് സേവിക്കുകവഴി കുറയ്ക്കാം. ക്ഷാരകര്‍മമാണ് അര്‍ശസ്സിനെ മാറ്റാന്‍ ഫലപ്രദമായി ചെയ്യുന്ന ചികിത്സാരീതി. അര്‍ശസ്സിന്റെ മുകളില്‍ ക്ഷാരം തേക്കുകവഴി ഒരാഴ്ചകൊണ്ട് തനിയേ കൊഴിഞ്ഞു പോകും. രോഗിക്ക് രണ്ട്മണിക്കൂറിനുള്ളില്‍ ആസ്പത്രി വിടാം. ഒരാഴ്ചത്തെ വിശ്രമംകൊണ്ട് രോഗി പൂര്‍ണ സുഖംപ്രാപിക്കുന്നു.

സ്‌കിറോ തെറാപ്പി(അര്‍ശസ്സില്‍ കുത്തിവെപ്പ് എടുക്കുന്നതുകൊണ്ട് തനിയെ ഇല്ലാതാകുന്നു), റബ്ബര്‍ ബാന്‍ഡ് ലിഗേഷന്‍(അര്‍ശസ്സിന്റെ ചുവട്ടില്‍ കെട്ടിടുന്ന രീതി), ക്രയോസര്‍ജറി(മരവിപ്പിച്ച് ഇല്ലാതാക്കുന്നു), ഇന്‍ഫ്രാറെഡ് ഫോട്ടോ കൊയാഗുലേഷന്‍, ലേസര്‍ തെറാപ്പി എന്നിവയാണ് സാധാരണയായി ചെയ്തുവരാറുള്ള ചികിത്സകള്‍.ഭഗന്ദരം: മലദ്വാരത്തിന് അകത്തും പുറത്തുമായി ചെറിയ കുരുക്കള്‍ ഉണ്ടാകുകയും അവ കൂടിച്ചേര്‍ന്ന് ഒരു ട്രാക്ക് ആവുകയും ചെയ്യുന്നതാണ് ഭഗന്ദരം. ഈ കുരുക്കള്‍ ഇടയ്ക്കിടെ പഴുത്ത് പൊട്ടി പഴുപ്പും രക്തവും പുറത്തേക്ക് വരികയും വേദനയുണ്ടാകുകയും ചെയ്യുന്നതാണ് രോഗലക്ഷണങ്ങള്‍.

ക്ഷാരസൂത്രപ്രയോഗമാണ് ഇതിന്റെ ആയുര്‍വേദ വിധി പ്രകാരമുള്ള ചികിത്സാരീതി. കടലാടി പോലുള്ള ചെടികളില്‍ നിന്നുണ്ടാകുന്ന ക്ഷാരം, കള്ളിപ്പാല്‍, മഞ്ഞള്‍പ്പൊടി എന്നിവ ഉപയോഗിച്ച് വിധിപ്രകാരം തയ്യാറാക്കിയ നൂല്‍ ഭഗന്ദര മാര്‍ഗത്തില്‍കൂടി കെട്ടുന്നു. ഈ നൂല്‍ പതുക്കെ ഭഗന്ദര മാര്‍ഗത്തെ മുറിക്കുകയും ഒപ്പം തന്നെ വ്രണം അടിയില്‍ നിന്നും ഉണങ്ങിവരികയും ചെയ്യുന്നു. ക്ഷാരസൂത്രം എല്ലാ ആഴ്ചയിലും മാറ്റി പുതിയത് കെട്ടണം. ഭഗന്ദരമാര്‍ഗം പൂര്‍ണമായി മുറിഞ്ഞുപോകുന്നതുവരെ ഈ ചികിത്സ തുടരണം. ഈ രീതിയിലുള്ള ചികിത്സമൂലം സാധാരണയായി ചെയ്യാറുള്ള ഫിസ്റ്റുലോട്ടമി (ഭഗന്ദരമാര്‍ഗത്തെ മുഴുവനായും മുറിച്ചു മാറ്റി അടിയില്‍ നിന്നും വ്രണം കരിയാന്‍ വിടുന്നു) ചികിത്സയ്ക്കുണ്ടാകാറുള്ള, മലം അറിയാതെ പോവുക പോലുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകില്ല. ക്ഷാരപ്രയോഗവും ക്ഷാരസൂത്ര പ്രയോഗവും ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രം ചെയ്യാവുന്ന ചികിത്സാരീതിയാണ്.ഫിഷര്‍: മലം കട്ടിയായി പോകുന്നതുമൂലം മലദ്വാരത്തില്‍ ഉണ്ടാകുന്ന ചെറിയ വിള്ളലിനെയാണ് ഫിഷര്‍ എന്നു പറയുന്നത്. മലം പോകുമ്പോള്‍ വേദനയുണ്ടാവുകയും രക്തം പോവുകയുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. അനല്‍ ഡൈലേഷന്‍(മലദ്വാരം വികസിപ്പിക്കുക), ഫിഷറെക്ടോമി എന്നിവയാണ് ഇതിന്റെ ചികിത്സ. ഫിഷറിനുമുകളില്‍ ക്ഷാരം തേക്കുന്നത് മൂലം നശിച്ച കോശങ്ങള്‍ നീക്കപ്പെടുകയും പുതിയ കോശങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പൈലോനിഡല്‍ സൈനസ്: മലദ്വാരത്തിന് മുകളില്‍ ഉള്ള രോമങ്ങള്‍ പൊഴിഞ്ഞ് വിയര്‍പ്പ് ഗ്രന്ഥികളില്‍ കുടുങ്ങുകയും അതിനു മുകളിലായി നീരും ചൊറിച്ചിലും വരികയും തുടര്‍ന്ന് ഒരു ട്രാക്ക് ഉണ്ടാവുകയും ചെയ്യുന്നതാണ് പൈലോനിഡല്‍ സൈനസ്. തുടര്‍ച്ചയായി ഇരിക്കുന്ന ജോലികൊണ്ട് ഉണ്ടാകുന്നതിനാല്‍ സാധാരണയായി ഡ്രൈവര്‍മാരില്‍ കാണപ്പെടുന്നു.ഒരു ചെറിയ കുരുപോലെ വരികയും പഴുത്തുപൊട്ടി അതില്‍ വേദന ഉണ്ടാകുന്നതുമാണ് ലക്ഷണങ്ങള്‍. ഫിസ്റ്റുലയില്‍ പറഞ്ഞ രീതിയിലുള്ള ക്ഷാരസൂത്ര ചികിത്സയാണ് ഉത്തമം.ഗുദഭ്രംശം: മലദ്വാരത്തില്‍ കൂടി റെക്ടം പുറത്തേക്ക് തള്ളിവരുന്നതിനെയാണ് ഗുദഭ്രംശം എന്നു പറയുന്നത്. വിദഗ്ധനായ ഒരു സര്‍ജനെ കണ്ടു മാത്രം ഭേദമാക്കാവുന്ന രോഗമാണ് ഇത്.അര്‍ബുദം: സാധാരണയുള്ള അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് ഈ രോഗത്തിലും. ശരീരം ക്ഷീണിക്കുക, ഹീമോഗ്ലോബിന്റെ അളവ് കുറയുക, വിശപ്പില്ലായ്മ, മലദ്വാരത്തില്‍ കൂടി രക്തം പോവുക എന്നിവയാണ് ലക്ഷണങ്ങള്‍. മലദ്വാരം പരിശോധിക്കുന്നതുമൂലം അര്‍ബുദമാണോ എന്ന് തിരിച്ചറിയാം. 

ഗുദരോഗങ്ങള്‍ ചികിത്സിച്ച് കഴിഞ്ഞാല്‍ വീണ്ടും വരാതിരിക്കുന്നതിനുവേണ്ടി ചില മുന്‍കരുതലുകള്‍ എടുക്കണം. ധാരാളം വെള്ളം കുടിക്കുക, പച്ചക്കറികളും പഴ വര്‍ഗങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, ചുവന്നുള്ളി, ചേന, വെണ്ണ മാറ്റിയ മോര് എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുക, സാമ്പാര്‍ പരിപ്പ്, ഉരുളക്കിഴങ്ങ്, വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക.

സാധാരണയായി മലദ്വാരത്തില്‍ കൂടിയുള്ള രക്തംപോക്ക് അര്‍ശസ്സായി തെറ്റിദ്ധരിക്കുകയും പരസ്യത്തില്‍ കാണുന്ന മരുന്നുകള്‍ കഴിക്കുകയും നിമിത്തം ഫിസ്റ്റുല, അര്‍ബുദം പോലുള്ള രോഗങ്ങള്‍ മൂര്‍ച്ഛിക്കുകയും നിയന്ത്രണവിധേയമാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുന്നു. അതിനാല്‍ എന്താണ് രോഗമെന്ന് ആദ്യം കണ്ടെത്തി അതിനുള്ള ചികിത്സ തുടങ്ങുക

1 comment:

  1. കണ്ണൂർ ഭാഗത്ത് അർശസ് 3rd degree ചികിത്സങ്കിൽ അറിയിക്കുമോ

    ReplyDelete