Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday 9 January 2015

ആമവാതം

ആമവാതം (റുമാറ്റോയ്ഡ് ആര്‍ൈത്രറ്റിസ്)സന്ധിക്കുള്ളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് (സൈനോവ്യല്‍ മെംബ്രെയ്ന്‍) ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ മൂലകാരണം. സന്ധികളില്‍ ഒതുങ്ങി നില്‍ ക്കാതെ ഹൃദയം, വൃക്ക, ശ്വാസകോശം, നേത്രപടലം എന്നീ അവയവങ്ങളെയും ഈ രോഗം ബാധിക്കാം. പുരുഷ ന്മാരേക്കാള്‍ സ്ത്രീകളെയാണ് ഈ രോഗം കൂടുതലായി പിടി കൂടുന്നത്. മിക്കപ്പോഴും പ്രസവാനന്തരവും ഈ രോഗമുണ്ടാ യേക്കാം. മൂന്നു വയസുമുതല്‍ ഈ രോഗം പിടിപെടാം. സാ ധാരണയില്‍ 20 മുതല്‍ 40 വയസ്സുവരെയുള്ളവരിലാണ് കണ്ടുവരുന്നത്. 

രോഗലക്ഷണങ്ങള്‍സന്ധിസംബന്ധമായ ലക്ഷണങ്ങള്‍, സന്ധിയേതര ലക്ഷ ണങ്ങള്‍, ശാരീരികാസ്വാസ്ഥ്യങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. സന്ധിസംബന്ധമായ ലക്ഷണങ്ങള്‍-സന്ധിക ളിലെ വേദന, നീര്, സന്ധികള്‍ക്കുള്ളില്‍ അനുഭവപ്പെടുന്ന ചൂട്, പുറമെ കാണുന്ന ചുവപ്പ് തുടങ്ങിയവ. രോഗം വര്‍ധിച്ച അവസ്ഥയിലെ ലക്ഷണങ്ങള്‍-കൈവിരലുകള്‍ പുറത്തേക്കു വളയുക, മടക്കാനാവാതെ വരിക, തള്ളവിരലിനെ ബാധി ക്കുന്ന വൈകല്യങ്ങള്‍ എന്നിവ. സന്ധിയേതര ലക്ഷണ ങ്ങള്‍-കൈമുട്ടുകളിലുണ്ടാവുന്ന വേദനയില്ലാത്ത മുഴകള്‍

  ഉമ്മത്തിന്റെ കായ തുരന്ന് അതില്‍ ഇന്തുപ്പ് നിറച്ച് ചുട്ടെടുത്ത് ഉമ്മത്തിന്റെ ഇലഇടിച്ചു പിഴിഞ്ഞ നീരില്‍ അരച്ച് കാല്മുട്ടിന് അനുഭവപ്പെടുന്ന നീരിനും വീക്കത്തിനുംപുരട്ടാം. 

ദിവസവും ഇഞ്ചി അരച്ച് ഒരു വലിയ നെല്ലിക്കയോളം വലിപ്പത്തില്‍ ഉരുട്ടികാലത്ത്വെറുംവയറ്റില്‍ കഴിക്കുന്നത്രക്തവാതരോഗികള്‍ക്ക്ഗുണപ്രദമാണ്. ആമവാതത്തിനും ഈപ്രയോഗംഫലപ്രദമാണ്

വാതരോഗങ്ങളുടെ ആരംഭം
സന്ധികളില്‍ ഒരിക്കലെങ്കിലും വേദനയോ നീരോ പിടുത്തമോ മരവിപ്പോ ഉണ്ടായിട്ടില്ലാത്തവര്‍ ചുരുക്കമാണ്‌. പൊണ്ണത്തടിയുള്ളവര്‍ക്ക്‌ സന്ധിതേയ്‌മാനം മൂലവും മറ്റുള്ളവര്‍ക്ക്‌ സന്ധികളില്‍ വേണ്ടത്ര വഴക്കം കിട്ടാത്തതു മൂലവും സന്ധിവേദനയും നീരും ഉണ്ടാകുന്നു. വാതരക്‌തം (റുമാറ്റോയിഡ്‌ ആര്‍ൈത്രറ്റിസ്‌), ആമവാതം (റുമാറ്റിക്‌ ഫിവര്‍) തുടങ്ങിയവയെക്കുറിച്ചെല്ലാം ആയുര്‍വേദശാസ്‌ത്രം വ്യക്‌തമായി പറയുന്നുണ്ട്‌. ഡയബറ്റിക്‌ ന്യൂറൈറ്റിസും സോറിയാറ്റിക്‌ ആര്‍ൈത്രറ്റിസ്‌, കോറിയ തുടങ്ങിയ രോഗങ്ങളും ഇവയില്‍ ചിലത്‌ മാത്രമാണ്‌.
കാല്‍മുട്ടുവേദന, തോള്‍വേദന, കഴുത്തുവേദന തുടങ്ങി സന്ധികളില്‍ വേദനയും നീരുമുണ്ടാവുക, വെരിക്കോസ്‌ വെയിന്‍, പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ വര്‍ധന, പിത്താശയകല്ല്‌ തുടങ്ങി പല രോഗങ്ങളുടേയും തിരനോട്ടകാലം കൂടിയാണ്‌ നാല്‍പ്പതുകള്‍. പൊണ്ണത്തടിയും ഹൃദയതകരാറും കൂടിയായാല്‍ ഏതാണ്ട്‌ എല്ലാമായിയെന്നു പറയാം. ഇതോടൊപ്പം പ്രായം നല്‍കുന്ന വാതരോഗങ്ങളുടെ അലോസരം കൂടിയായാല്‍ അറുപതിനുശേഷം ഈ രോഗങ്ങളൊക്കെ നമ്മുടെ ശരീരത്തില്‍ ശക്‌തിപ്രകടനം നടത്തി തുടങ്ങും. നാല്‍പ്പതുകള്‍ക്കുശേഷമാണ്‌ വാതത്തിന്റെ കാലമാരംഭിച്ച്‌ ജരാനരകളോടെ വാര്‍ധക്യത്തിലേക്ക്‌ നയിക്കുന്നത്‌. അറുപത്‌ വയസാകുമ്പോഴേക്കും വാര്‍ധക്യദശയിലേക്ക്‌ കാലെടുത്തുവയ്‌ക്കുകയായി. ഈ പ്രായത്തില്‍ കുളിക്കാനും കുടിക്കാനും ചൂടുവെള്ളവും മിതമായ ഭക്ഷണവും വ്യായാമവും ശീലമാക്കുകയാണ്‌ വാതോപദ്രവം ഉണ്ടാകാതിരിക്കാന്‍ ശീലിക്കാവുന്ന എളുപ്പമാര്‍ഗം.
ഭക്ഷണം കഴിക്കുമ്പോള്‍
* നാല്‍പ്പതിനുശേഷം ചിട്ടയായ ആഹാരരീതി ശീലിച്ചാല്‍ വാതോപദ്രവം തടഞ്ഞുനിര്‍ത്താന്‍ കഴിയും.
* നാരുകള്‍ (ഫൈബേഴ്‌സ്) കൂടുതലുള്ള പച്ചക്കറികളും പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. സന്ധികളേയും പേശികളേയുമാണ്‌ വാതം കൂടുതല്‍ ശല്യംചെയ്യുന്നത്‌. അതിനാല്‍ കാല്‍സ്യം കൂടുതലുള്ള ചെറുമീനും മുട്ടയുടെ വെള്ളക്കരുവും ചീരയും റാഗിയും നിര്‍ബന്ധമായും ആഹാരത്തിലുള്‍പ്പെടുത്തണം.
ചികിത്സ എന്തൊക്കെ
ഫലപ്രദമായ ചികിത്സകള്‍ വാതരോഗത്തിനായി ആയുര്‍വേദത്തിലുണ്ട്‌. ഘൃതവും തൈലങ്ങളുംകൊണ്ടുള്ള പ്രയോഗങ്ങള്‍, കഷായവും അരിഷ്‌ടവും ചൂര്‍ണവും ലേഹ്യവുമുള്ള യുക്‌താനുസരണ ചികിത്സാരീതികള്‍ എന്നിവയാണ്‌ പ്രധാനപ്പെട്ടവ. പഞ്ചകര്‍മ്മങ്ങളായ വമനം (ഛര്‍ദ്ദിപ്പിക്കല്‍), വിരേചനം (വയറിളക്കല്‍) വസ്‌തി (മലദ്വാരം വഴിയുള്ള ഔഷധപ്രയോഗം), രക്‌തമോക്ഷം (രക്‌തം എടുത്തുകളയല്‍) എന്നീ ശോധന ചികിത്സാരീതികളുമുണ്ട്‌.
സാധാരണ വാതരോഗങ്ങള്‍ക്ക്‌ ശോധനചികിത്സയ്‌ക്ക് മുമ്പുചെയ്യുന്ന പിഴിച്ചില്‍, ധാര, കിഴി എന്നിവയ്‌ക്കുശേഷം വയറിളക്കിയാല്‍ മതി. ചെറിയ വാത ഉപദ്രവങ്ങള്‍ക്ക്‌ എണ്ണതേച്ച്‌ ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ആശ്വാസം ലഭിക്കും. പരിചയസമ്പന്നനായ ചികിത്സകന്റെ മേല്‍നോട്ടത്തില്‍ മാത്രമേ വാതചികിത്സ നടത്താവൂ. ആഹാര നിയന്ത്രണത്തോടൊപ്പം വ്യായാമത്തിനും വാതരോഗനിയന്ത്രണത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്‌. നടത്തം, സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍, പൂന്തോട്ടനിര്‍മ്മാണം തുടങ്ങി അര മണിക്കൂറെങ്കിലും വ്യായാമത്തിലേര്‍പ്പെട്ട്‌ ശരീരത്തെ ഊര്‍ജസ്വലമാക്കി നിര്‍ത്തുന്നത്‌ വാതരോഗാക്രമണത്തെ തടഞ്ഞുനിര്‍ത്താന്‍ സഹായകമാണ്‌.
വിവരങ്ങള്‍ക്ക്‌ കടപ്പാട്‌

No comments:

Post a Comment