സന്ധിതേയ്മാനം (ഓസ്ററിയോ ആര്‍ൈത്രറ്റിസ്)പ്രായം കൂടുമ്പോള്‍ സന്ധികള്‍ക്കും തുരണാസ്ഥികള്‍ക്കും കശേരുക്കള്‍ക്കുമുണ്ടാകുന്ന തേയ്മാനമാണ് ഓസ്ററിയോ ആര്‍ൈത്രറ്റിസ്. 65 വയസിനുമേല്‍ പ്രായമുള്ളവരില്‍ പ്രത്യേകിച്ച് സ്ത്രീകളിലാണ് ഈ രോഗം കൂടുതല്‍ കാണുന്നത്. മുട്ടുകളെയാണ് ഏറ്റവുമധികം ബാധിക്കുക, ഇടുപ്പിനെയും വിര ലുകളിലെ സന്ധികളെയും കീഴടക്കാറുണ്ട്. കഠിനവേദന അ നുഭവപ്പെടും. ക്രമേണ ചുറ്റുപാടുകളിലേക്ക് വ്യാപിക്കും. സന്ധി കളുടെ മരവിപ്പാണ് മറ്റൊരു വൈഷമ്യം. മുട്ടുകള്‍ മടക്കാനും നിവര്‍ത്താനും കൈകാലുകള്‍ ചലിപ്പിക്കാനുംകഴിയാതെ വരും. ക്ഷതവും അമിതാദ്ധ്വാനവും മൂലം ചെറുപ്പക്കാരെയും ഈ രോഗം ബാധിക്കാം.
രോഗസാധ്യത കൂടിയവര്‍അമിതവണ്ണമുള്ളവര്‍-ശരീരഭാരം മൂലം സന്ധികള്‍ തകരാ റിലാവുന്നതാണ് കാരണം. സന്ധികളില്‍ ക്ഷതം ഏറ്റിട്ടു ള്ളവര്‍ - ക്ഷതം മൂലം സന്ധികളുടെ പ്രതലങ്ങള്‍ ക്രമരഹിത മാകുന്നത് രോഗകാരണമാകുന്നു. മുട്ട് മടങ്ങുന്ന ജോലികള്‍ ചെയ്യുന്നവര്‍-ഇവരുടെ മുട്ടിനെ ബാധിക്കുന്നു. ഭാരം ചുമക്കു ന്നവര്‍-ഇവരുടെ നടുവിനെയാണ് ബാധിക്കുക.
ആമവാതം (റുമാറ്റോയ്ഡ് ആര്‍ൈത്രറ്റിസ്)സന്ധിക്കുള്ളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് (സൈനോവ്യല്‍ മെംബ്രെയ്ന്‍) ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ മൂലകാരണം. സന്ധികളില്‍ ഒതുങ്ങി നില്‍ ക്കാതെ ഹൃദയം, വൃക്ക, ശ്വാസകോശം, നേത്രപടലം എന്നീ അവയവങ്ങളെയും ഈ രോഗം ബാധിക്കാം. പുരുഷ ന്മാരേക്കാള്‍ സ്ത്രീകളെയാണ് ഈ രോഗം കൂടുതലായി പിടി കൂടുന്നത്. മിക്കപ്പോഴും പ്രസവാനന്തരവും ഈ രോഗമുണ്ടാ യേക്കാം. മൂന്നു വയസുമുതല്‍ ഈ രോഗം പിടിപെടാം. സാ ധാരണയില്‍ 20 മുതല്‍ 40 വയസ്സുവരെയുള്ളവരിലാണ് കണ്ടുവരുന്നത്.
രോഗലക്ഷണങ്ങള്‍സന്ധിസംബന്ധമായ ലക്ഷണങ്ങള്‍, സന്ധിയേതര ലക്ഷ ണങ്ങള്‍, ശാരീരികാസ്വാസ്ഥ്യങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. സന്ധിസംബന്ധമായ ലക്ഷണങ്ങള്‍-സന്ധിക ളിലെ വേദന, നീര്, സന്ധികള്‍ക്കുള്ളില്‍ അനുഭവപ്പെടുന്ന ചൂട്, പുറമെ കാണുന്ന ചുവപ്പ് തുടങ്ങിയവ. രോഗം വര്‍ധിച്ച അവസ്ഥയിലെ ലക്ഷണങ്ങള്‍-കൈവിരലുകള്‍ പുറത്തേക്കു വളയുക, മടക്കാനാവാതെ വരിക, തള്ളവിരലിനെ ബാധി ക്കുന്ന വൈകല്യങ്ങള്‍ എന്നിവ. സന്ധിയേതര ലക്ഷണ ങ്ങള്‍-കൈമുട്ടുകളിലുണ്ടാവുന്ന വേദനയില്ലാത്ത മുഴകള്‍
സന്ധികളെ ബാധിക്കുന്ന നീര്‍ക്കെട്ടാണ് സന്ധിവാതം (ആര്‍ൈത്രറ്റിസ്). സന്ധികളില്‍ വേദന, വീക്കം, മരവിപ്പ് അഥവാ സ്തംഭനം, ചലനവൈകല്യം എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍. നൂറിലധികം സന്ധിവാതങ്ങളുണ്ട്. ഇവയില്‍ കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നവയാണ് സന്ധിതേയ്മാനം (ഓസ്ററിയോ ആര്‍ൈത്രറ്റിസ്), ആമവാതം (റുമാറ്റോയ്ഡ് ആര്‍ൈത്രറ്റിസ്), രക്തവാതം (റുമാറ്റിക് ഫീവര്‍) എന്നിവ. കൂടാതെ ഗൗട്ട്, സീറോ നെഗറ്റീവ് ആര്‍ൈത്രറ്റിസ് എന്നിവയും കേരളത്തില്‍ കണ്ടുവരുന്നു.
പ്രധാനപ്പെട്ട ലക്ഷണമാണ്. ശാരീരികാസ്വാ സ്ഥ്യങ്ങള്‍-ക്ഷീണം, വിളര്‍ച്ച, വിശപ്പില്ലായ്മ, വിട്ടുവിട്ടുള്ള പനി, അതിരാവിലെയുള്ള സന്ധി കളുടെ പിടുത്തം. എന്നിവ.
രക്തവാതം (റുമാറ്റിക് ഫീവര്‍)സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയയാണ് രക്തവാതത്തിന്റെ മൂലകാരണം. അഞ്ചുമുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. നാല്പതു വയസുവരെയും പിടിപെടാം. പ്രധാനപ്പെട്ട സന്ധികളായ കാല്‍മുട്ട്, ഇടുപ്പ്, തോള്‍ സ ന്ധി, കണൈങ്ക എന്നിവിടങ്ങളില്‍ നീര്‍ക്കെട്ടും കടുത്ത പനിയുമാണ് ലക്ഷണങ്ങള്‍.
രോഗം പകരാന്‍ സാധ്യത കൂടുതല്‍കുടുംബത്തില്‍ ഒരാള്‍ക്ക് രക്തവാതമുണ്ടെ ങ്കില്‍ കുട്ടികള്‍ക്ക് രോഗം പകരാനുള്ള സാധ്യ ത കൂടുതലാണ്. ഒരു സന്ധിയില്‍ നിന്ന് മറ്റൊന്നിലേക്കു മാറുന്ന വേദന, കണങൈ്ക യുടെ താഴെ തൊലിക്കടിയില്‍ ചെറിയ മുഴ
കള്‍, തൊണ്ടവേദനയ്ക്കുശേഷം സന്ധിവേദന എന്നിവ ദൃശ്യമാകുന്നുവെങ്കില്‍ വിശദമായി പരിശോധിപ്പിക്കണം. കുട്ടികള്‍ നൃത്തം ചെയ്യു ന്നതുപോലെ കൈയും കാലും അനക്കുകയും മുഖംകൊണ്ട് ഗോഷ്ഠി കാണിക്കുകയും ചെയ്താ ല്‍ (Chorea) നിശ്ചയമായും ഡോക്ടറെ കാണിക്കണം.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടഹൃദയത്തെയാണ് രക്തവാതം ഗുരുതരമായി ബാധിക്കുക. ഹൃദയത്തില്‍ നീരും ശ്വാസതട സവുമാണ് ലക്ഷണങ്ങള്‍. ഹൃദയവാല്‍വിനു ണ്ടാകുന്ന തകരാര്‍ മൂലം തലച്ചോറില്‍ രക്ത സ്രാവത്തിനു സാധ്യതയേറുന്നു.
ഗൗട്ട് യൂറിക് ആസിഡ് പരലുകള്‍ സന്ധികളുടെ വിടവുകളില്‍ അടിഞ്ഞുകൂടുന്നതാണ് ഗൗട്ടിനു കാരണം. സന്ധികള്‍ക്കുള്ളിലെ അസ്ഥിക്കുഴ കളെ സംരക്ഷിക്കുന്ന ആവരണത്തെ ഇതു താറുമാറാക്കുന്നു. സന്ധികളില്‍ ശക്തിയായ
വേദന, വേദനയുള്ള ഭാഗം ചുവന്ന് തുടുത്തിരി ക്കുക. ഒരു സന്ധിയില്‍ നിന്നു മാറുന്ന വേദന വേറൊരു സന്ധിയില്‍ പ്രത്യക്ഷപ്പെടുക തുട ങ്ങിയവയാണ് ലക്ഷണങ്ങള്‍. കാലിലെ പെരു വിരലിന്റെ തുടക്കത്തിലുള്ള അസ്ഥിക്കുഴയാണ് സാധാരണയായി ഗൗട്ടിന്റെ ആദ്യത്തെ ആക്രമണത്തിന് വിധേയമാകുക. പ്രായപൂര്‍ ത്തിയായ പുരുഷന്മാരിലാണ് ഈ രോഗം കണ്ടുവരുന്നത്. സ്ത്രീകളില്‍ ആര്‍ത്തവ വിരാമ ത്തിനുശേഷം കാണപ്പെടാറുണ്ട്.
കാരണങ്ങള്‍മാംസ്യം കൂടുതലടങ്ങിയ ഭക്ഷണം. ശരീരമന ങ്ങാതെയുള്ള ജോലി. ജീവിതരീതിയിലെ മാറ്റ ങ്ങള്‍, വ്യായാമക്കുറവ്.
സീറോ നെഗറ്റീവ് ആര്‍ൈത്രറ്റിസ്നട്ടെല്ലിന്റെ കീഴ്ഭാഗത്തെ സന്ധികളെയും ഇടുപ്പ് സന്ധികളെയും കാലിലെ കണങ്കാല്‍, മുട്ട് തുടങ്ങിയ സന്ധികളെയും ബാധിക്കുന്ന സന്ധിവാതമാണ് ഈ വിഭാഗത്തില്‍ ഉള്‍
ക്കൊള്ളുന്നത് ആങ്കെലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, റിയാ ക്ടീവ് ആര്‍ൈത്രറ്റിസ്, സോറിയാറ്റിക് ആര്‍ൈത്രറ്റിസ് തുടങ്ങിയവ ഇതില്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.
ആങ്കെലോസിങ്ങ് സ്പോണ്ടിലൈറ്റിസ്നാല്‍പ്പതു വയസ്സില്‍ താഴെയുള്ള പുരുഷരെ ബാധിക്കുന്ന രോഗ മാണിത്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് രോഗ സാധ്യത കൂടുതലാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ശക്തമായ നടുവേ ദനയാണ് തുടക്കത്തിലുണ്ടാവുക. നടുവള യാന്‍ ബുദ്ധിമുട്ടും അനുഭ വപ്പെടും. കണങ്കാല്‍, ഇടുപ്പ്, കാല്‍ മുട്ടുകള്‍ എന്നിവിടങ്ങളിലെ സന്ധികളില്‍ വീക്കം ദൃശ്യമാകും. ചിലരില്‍ കണ്ണിനു വേദനയും ചുവന്ന നിറവും കാണും. രോഗം പഴകുമ്പോള്‍ ചിലര്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെടും. ഹൃദയത്തിന്റെ വാല്‍വുകളെയും അപൂര്‍ വ്വമായെങ്കിലും ബാധിക്കും.
റിയാക്ടീവ് ആര്‍ൈത്രറ്റിസ്യുവാക്കളിലാണ് ഈ രോഗം പൊതുവെ കാണപ്പെടുന്നത്. ശരീര ത്തിലെ ഒന്നോ രണ്ടോ സന്ധികളില്‍ മാത്രം വേദനയും വീക്കവു മാണ് പ്രധാന ലക്ഷണം. രോഗം തുടങ്ങുന്നതിന് രണ്ടു മൂന്നു ആഴ്ച കള്‍ക്കുമുമ്പ് രോഗിക്ക് വയറിളക്കമോ മൂത്രത്തില്‍ അണുബാധയോ ഉണ്ടാകാം.
സോറിയാറ്റിക് ആര്‍ൈത്രറ്റിസ്സോറിയാസിസ് ബാധിച്ച ആളുകള്‍ക്ക് അതിനോടനുബന്ധിച്ച് വരുന്ന സന്ധിവീക്കമാണ് സോറിയാറ്റിക് ആര്‍ൈത്രറ്റിസ്. കൈ വിരലുകളുടെ സന്ധികളെയാണ് സാധാരണയായി ബാധിക്കുന്ന ത്. കൈവിരലുകള്‍, കണങ്കാല്‍, നട്ടെല്ല് എന്നിവയുടെ സന്ധിക ളെയും ബാധിക്കാം.
സന്ധിവാതം നിയന്ത്രിക്കാന്‍ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കൃത്യമായി ഉപയോഗിക്കുക. സന്ധികള്‍ അമിതായാസം ഉണ്ടാകാതെ ശ്രദ്ധിക്കുക. കുത്തിയിരി ക്കുന്നതും ചമ്രം പടിഞ്ഞിരിക്കുന്നതും ഒഴിവാക്കുക. തടിയും തൂക്കവും കുറയ്ക്കുക. മുട്ടുകുത്തി നില്‍ക്കരുത്. നാടന്‍ ക്ളോസെറ്റിനു പകരം യൂറോപ്യന്‍ ക്ളോസെറ്റ് ഉപയോഗിക്കുക. നിര്‍ദ്ദേശിക്കപ്പെട്ടിരിക്കു ന്ന വ്യായാമങ്ങള്‍ ചിട്ടയോടെ ചെയ്യുക. ആരോഗ്യദായകവും സമീ കൃതവുമായ ഭക്ഷണക്രമം ശീലമാക്കുക.
സമീകൃതമായ ഭക്ഷണക്രമം അവലംബിക്കണം.ആഹാരത്തില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൂടുതലായി ഉള്‍പ്പെ ടുത്തുക. കൊഴുപ്പും കോളസ്ട്രോളും ഉളവാക്കുന്ന ഭക്ഷണസാധന ങ്ങള്‍ നിയന്ത്രിക്കുക. അനുയോജ്യമായ ശരീരഭാരം നിലനിര്‍ത്തു ക. മദ്യപാനം ഒഴിവാക്കുക. രോഗം വര്‍ദ്ധിപ്പിക്കുന്നതായ് അനുഭവ പ്പെടുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കുക.
വ്യായാമം അനിവാര്യംസന്ധിവാതത്തിന്റെ ചികിത്സയില്‍ വ്യായാമ ത്തിനു വലിയ പങ്കുണ്ട്. അനുയോജ്യമായ വ്യാ യാമക്രമം നിശ്ചയിക്കുന്നത് ഏതുതരം സന്ധി വാതമാണ് ബാധിച്ചിരിക്കുന്നത്, ഏതൊക്കെ സന്ധികളെ എത്രത്തോളം ഗുരുതരമായി ബാ ധിച്ചിരിക്കുന്നു എന്നീ കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ടാവണം. ഡോക്ടറുടെ ഉപദേശം ഇക്കാര്യത്തില്‍ നിശ്ചയമായും സ്വീകരിക്കണം.
വ്യായാമത്തിന്റെ ഗുണങ്ങള്‍സന്ധികളിലെ വേദനയും മരവിപ്പും കുറയ്ക്കുന്നു. ചലനക്ഷമത വര്‍ധിപ്പിക്കുന്നു. മസിലുകളുടെ ശേഷി കൂട്ടുന്നു. സന്ധികളിലെ വീക്കം നിയന്ത്രി ക്കാന്‍ സഹായിക്കുന്നു. തളര്‍ച്ച കുറയ്ക്കുന്നു. ഉറക്കം മെച്ചപ്പെടുത്തുന്നു. അമിതഭാരം കുറയ്ക്കു ന്നു. എല്ലുകളെയും പേശികളെയും ബലമുള്ള തും ആരോഗ്യമുള്ളതുമാക്കി നിലനിര്‍ത്തുന്നു. നീരും ശക്തമായ വേദനയും ഉള്ളപ്പോള്‍ വ്യാ
യാമമല്ല വിശ്രമമാണ് ആവശ്യം. ലളിതമായ റിലാക്സേഷന്‍ ടെക്നിക്കുകള്‍ സംഘര്‍ഷവും വേദനയും കുറയ്ക്കും.
ഒഴിവാക്കുകഎരിവ്, പുളി തുടങ്ങിയ രൂക്ഷത കൂടിയ ഭക്ഷ ണസാധനങ്ങള്‍, ഉറക്കമൊഴിക്കല്‍, അമിതാ യാസവും അമിതാധ്വാനവും, വേഗരോധം, മര്‍മ്മത്തിനുണ്ടാകുന്ന ക്ഷതങ്ങള്‍, വീഴ്ചകള്‍.
നിരാശ വേണ്ടസന്ധിവാതമുള്ളവര്‍ വേദന നിറഞ്ഞ, സംഘ ര്‍ഷഭരിതമായ, ചലന വൈഷമ്യം അനുഭവ പ്പെടുന്ന ജീവിതമാണ് ഇനിയുള്ളതെന്ന് ഓര്‍ ത്ത് നിരാശപ്പെടേണ്ടതില്ല. വേദന കുറയ്ക്കുന്ന, ചലനസ്വാതന്ത്ര്യം നല്‍കുന്ന, രോഗത്തിന്റെ പുരോഗതി കുറച്ചുകൊണ്ട് അസുഖത്തില്‍ നിന്നു മെല്ലെ വിടുതല്‍ പ്രദാനം ചെയ്യുന്ന നിര വധി ചികിത്സാരീതികള്‍ ഇന്നുണ്ട്. ഇതില്‍ ഏ
തു ചികിത്സയാണ് അവലംബിക്കേണ്ടതെന്ന് ഡോക്ടറുമായി ചര്‍ച്ചചെയ്തു തീരുമാനിക്കുക.
ആയുര്‍വേദചികിത്സ അതീവ ഫലപ്രദംസന്ധിവാതം വരുവാനുള്ള കാരണങ്ങളെക്കു റിച്ചും ചികിത്സയെപ്പറ്റിയും ആയുര്‍വേദത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അധികം പഴക്കമി ല്ലാത്തതും വാത, പിത്ത, കഫാദികളില്‍ ഒരു ദോഷം മാത്രം കോപിച്ച് ഉണ്ടാകുന്നതുമായ സന്ധിവാതത്തെ ആയുര്‍വേദ ചികിത്സകൊ ണ്ട് പൂര്‍ണ്ണമായും മാറ്റുവാന്‍ കഴിയും. ത്രിദോഷ ങ്ങളില്‍ രണ്ടു ദോഷങ്ങള്‍ കോപിച്ച് ഉണ്ടാകു ന്ന രോഗാവസ്ഥയെ ചിട്ടയുള്ള ആയുര്‍വേദ ചികിത്സകൊണ്ട് ക്രമമായി മാറ്റുവാന്‍ കഴിയും. മൂന്നു ദോഷങ്ങളും കോപിച്ച് ഉണ്ടാകുന്നതും ഗുരുതരവുമായ സന്ധിവാതത്തിനുപോലും ആ യുര്‍വേദത്തില്‍ ചികിത്സയുണ്ട്. രക്തപരിശോ ധനപ്പോലുള്ള ആധുനികമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ചികിത്സയാണിത്.
വാതരോഗങ്ങള്‍ക്ക് പ്രതിവിധിയായി 'തേനീച്ച തെറാപ്പി' പ്രചാരമാര്‍ജിക്കുന്നു
Story Dated: Wednesday, August 6, 2014 01:08
കല്‍പ്പറ്റ: വര്‍ഷങ്ങള്‍ പഴക്കമുള്ള വാതരോഗങ്ങള്‍, ആമവാതം, സന്ധിവാതം, കാല്‍മുട്ട് വേദന, കൈമുട്ട് വേദന, ചൊറിച്ചില്‍, പുകച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധിയായി തേനീച്ച തെറാപ്പിക്ക് പ്രചാരമേറുന്നു. വെരിക്കോസ്, ഞരമ്പുകളിലുള്ള തടസം, യൂറിക്കാസിഡ്, ചിക്കന്‍ഗുനിയ മൂലമുള്ള വേദന, ത്വക്ക് രോഗം, കലകള്‍, സോറിയാസിസ്, ശരീരത്തിലുണ്ടാകുന്ന മുഴകള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പെട്ടന്ന് ആശ്വാസം പകരാന്‍ തേനീച്ച തെറാപ്പിക്ക് കഴിയുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാക്ഷ്യം.യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഈ ചികിത്സാരീതിയിലൂടെ ഒരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന് വിധിയെഴുതപ്പെട്ടവരും തളര്‍ന്ന് കിടപ്പിലായവരും സുഖംപ്രാപിച്ചതായി തേനീച്ച തെറാപ്പി ചെയ്ുന്നയവര്‍ പറയുന്നു. തേനീച്ചയെ ഉപയോഗിച്ചുള്ള ബീവെനം തെറാപ്പിയാണ് ഇത്തരത്തിലുള്ള രോഗങ്ങള്‍ക്കുള്ള പ്രധാന ചികിത്സാരീതി. വിവിധതരം പെപ്‌റ്റൈഡുകളായ മെല്ലിറ്റിന്‍, ഹിസ്‌റ്റാമിന്‍, ഡോപോമിന്‍, മിനിമൈന്‍, അസിതൈനേസ് തുടങ്ങിയവ തേനീച്ച വിഷത്തില്‍ അടങ്ങിയിരിക്കുന്നു. ഹൈഡ്രോക്ലോറിക് ആസിഡ്, ഫോമിക് ആസിഡ്, സള്‍ഫര്‍, കാല്‍സ്യ, കോപ്പര്‍, മഗ്നീഷ്യം, എന്‍സൈമുകള്‍ തുടങ്ങിയ പതിനെട്ടിലധികം ഘടകങ്ങളും തേനീച്ച വിഷത്തില്‍ അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. തേനീച്ചയെ കൊണ്ട് കുത്തിക്കുന്നത് സന്ധിവാതത്തിന് ഉത്തമമാണ്. തേനീച്ചയില്‍ അടങ്ങിയിരിക്കുന്ന മേല്‍പറഞ്ഞ ഘടകങ്ങള്‍ രക്‌തയോട്ടം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. തേനീച്ച വിഷത്തില്‍ അടങ്ങിയിരിക്കുന്ന മെലീറ്റിന്‍ എന്ന ഘടകം എച്ച്.ഐ.വി വൈറസുകളെ നശിപ്പിക്കുന്നതിന് പ്രാപ്‌തമാണെന്ന് പുതിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. തേനിച്ചയെ ഉപയോഗിച്ചുള്ള എപ്പിതെറാപ്പിയും അന്താരാഷ്‌ട്രതലത്തില്‍ പ്രശസ്‌തമാണ്. തേനീച്ച ഉല്‌പന്നങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സാരീതിയാണിത്. ശ്വാസസംബന്ധമായ രോഗങ്ങള്‍, നേത്രരോഗങ്ങള്‍, വയറ്റിലെ അസൂഖങ്ങള്‍, മൂത്രാശയരോഗങ്ങള്‍, ഹൃദ്രോഗം, കൊളസ്‌ട്രോള്‍, രക്‌തസമ്മര്‍ദ്ദം, അപസ്‌മാരം തുടങ്ങിയ അനേകം രോഗങ്ങള്‍ക്കും തേന്‍ പ്രതിവിധിയാണ്. ദുര്‍മേദസ്സ് ഇല്ലാതാക്കി അമിതവണ്ണം കുറക്കുന്നതിനും തേന്‍ ഉപയോഗിക്കുന്നു. ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കുന്നതിനും, ബുദ്ധിവികാസത്തിനും തേന്‍ സിദ്ധൗഷധമാണ്. ചെലവില്ലാ ചികിത്സ എന്നറിയപ്പെടുന്ന തേനീച്ച തെറാപ്പിക്ക് ആവശ്യമായ അംഗീകാരം ലഭിക്കാന്‍ നടപടി വേണമെന്ന് വയനാട് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിലെ തേനീച്ച വളര്‍ത്തല്‍ വിഭാഗം മേധാവിയായ കെ.എം ശങ്കരന്‍കുട്ടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുല്‍പ്പള്ളി ചണ്ണോത്തുകൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന പഴശ്ശിരാജ തേനീച്ച വളര്‍ത്തല്‍ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തേനീച്ച തെറാപ്പിയുടെ മുദ്രാവാക്യം വാതവിമുക്‌ത ഭാരതം. രോഗരഹിത കേരളം എന്നതാണെന്ന് അദ്ദേഹം പറയുന്നു. ഇടുക്കിജില്ലയില്‍ ഇതിനകം തന്നെ 35000-രോഗികളെ തേനീച്ച തെറാപ്പിയിലൂടെ സുഖപ്പെടുത്തി കഴിഞ്ഞു. വയനാട് ജില്ലയില്‍ ഇതിനകം 200 രോഗികള്‍ക്ക് ഈ ചികിത്സാരീതി ആശ്വാസകരമായിട്ടുണ്ട്
No comments:
Post a Comment