കോവലിന്റെ ഇല വെളുത്തുള്ളി ചേര്‍ത്തു നെയ്യില്‍ വരട്ടി രാവിലെ കാല്‍ വയര്‍ ഈ തോരന്‍ കഴിച്ചതിനു ശേഷം ബാക്കി ഭക്ഷണം കഴിക്കുക . ഇങ്ങനെ മൂന്നു ദിവസം ചെയ്യണം .
ആലിന്റെ വേരും വിത്തും സമം എടുത്തു പാലില്‍ കാച്ചി കുടിക്കുക
ശതാവരി കിഴങ്ങ് ഉണക്കി പൊടിച്ചു ദിവസം രണ്ടു സ്പൂണ്‍ വീതം പശുവിന്‍ പാലില്‍ കലക്കി കുടിക്കുക,
പഴുത്ത പപ്പായ ഭക്ഷണത്തിന് ശേഷം കഴിക്കുക.
ഉലുവ കഞ്ഞി കഴിക്കുക,
ഉഴുന്ന് വേവിച്ചു കഴിക്കുക.
മുരിങ്ങയില കൂടുതല്‍ കഴിക്കുക .
തവിടു ശര്‍ക്കരയും ചേര്‍ത്തു കുറുക്കി കഴിക്കുക .
കൊത്തംപാലരിയും ഉലുവയും പൊടിച്ചു പശുവിന്‍ പാലിലോ പാല്‍ മുതക്കിന്‍ കിഴങ്ങ് നീരിലോ കഴിക്കുക.
മുത്തങ്ങാ കിഴങ്ങ് തൊലി കളഞ്ഞു പാലില്‍ കാച്ചി കുടിക്കുക
No comments:
Post a Comment