Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 9 January 2015

അകാല നര

ചില നാട്ടു മരുന്നുകള്‍..
1. നാടന്‍ കറിവേപ്പില ധാരാളം ചേര്ത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചി പതിവായി തലയില്‍ തേക്കുക..

2. നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തല കഴുകുക...

3. മൈലാഞ്ചിയിലയരച്ചു തണലില്‍ ഉണക്കിയെടുത്തശേഷം ശുദ്ധമായ വെളിച്ചെണ്ണയില്‍ ചാലിച്ചു പുരട്ടുക...

4. കറിവേപ്പില അരച്ച് ചേര്ത്ത് മോര് തലയില്‍ അര മണിക്കൂര്‍ തേച്ചു പിടിപ്പിച്ചു അതിനു ശേഷം കഴുകി കളയുക...(മൂന്നു ദിവസത്തില്‍ ഒരിക്കല്‍)

5. നീലയമരിയില നീര്,കീഴാര്നെല്ലി നീര് ഇവയില്‍ ഏതെങ്കിലും ഒന്ന് തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കഴുകി കളയുക..

6. ത്രിഫല ചൂര്ണം പതിവായി കഴിക്കുക..

7. ബദാം എണ്ണയും ശുദ്ധമായ വെളിച്ചെണ്ണയും സമം ചേര്‍ത്ത് ഇളം ചൂടോടെ തലയില്‍ തിരുമ്മിപിടിപ്പിക്കുക..

8. ചെറുപയര്‍ പൊടിച്ചു പതിവായി തലയില്‍ തേക്കുക..

9. കറിവേപ്പിന്‍ തൊലി,നെല്ലിക്ക,മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍ വാഴ എന്നിവ ചേര്ത്തു അരച്ച് തലമുടിയില്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കുളിക്കുക.

10. ത്രിഫല,അമരിയില,ഇരുമ്പു പൊടി,കയ്യോന്നി എന്നിവ സമം എടുത്തു അരച്ച് ആട്ടിന്‍ മൂത്രത്തില്‍ കലക്കി തലയില്‍ തേച്ചാല്‍ തലമുടിക്ക് നല്ല കറുപ്പ് നിറം കിട്ടും..

11. 10 ഗ്രാം കടലപൊടി വെള്ളത്തില്‍ കുഴച്ചു കുളിക്കുന്നതിനു മുന്പ് തലയില്‍ തേയ്ക്കുക..പിന്നീട് കുളിക്കുക..

12. ചെറുനാരങ്ങ നീര് തലയില്‍ തേച്ചു അര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കുളിക്കുക...

13. വെള്ളില ഒരു പിടി പറിച്ചെടുത്തു അരച്ച് താളിയാക്കിഉപയോഗിച്ചാല്‍ മുടിക്ക് നല്ല കറുപ്പ് നിറവും ആരോഗ്യവും കിട്ടും...

14 ,ഒരു സവാള ഇടിച്ചു പിഴിഞ്ഞ നീരില്‍ വേവിച്ചെടുത്ത രണ്ടു നാടന്‍ കോഴിമുട്ട കുഴച്ചെടുക്കുക..ഇതില്‍ രണ്ടു ടീസ്പൂണ്‍ ചെറുതേനും ചേര്‍ത്തിളക്കി കാലത്ത് കഴിക്കുക..

15, ഒരു പിടി എള്ളില നന്നായി അരച്ച് വെള്ളത്തില്‍ കുഴച്ചു കുളിക്കുമ്പോള്‍ താളിയായി ഉപയോഗിച്ചാല്‍ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടും...

16, ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക...

മുഖത്തെ ചുളിവുകളും പാടുകളും പ്രായത്തിന്റെ ലക്ഷണങ്ങളാണ്. നരയെയും നമുക്ക് ഇക്കൂട്ടത്തില്‍ പെടുത്താം. മരുന്നുകളിലൂടെയും വിവിധ ചികിത്സകളിലൂടെയും ചര്‍മ്മത്തിന്റെ പ്രായം ഒരുപരിധി വരെ മറയ്ക്കാം. പക്ഷെ നര എങ്ങനെ മറയ്ക്കും? പ്രായം ആരും അറിയരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇതേക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നത് പതിവാണ്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്. നര മാറ്റാനുള്ള ചില പൊടിക്കൈകള്‍ അടുത്തറിയാം. അകാലനരയ്ക്കുള്ള വീട്ടുമരുന്നുകള്‍

നെല്ലിക്ക അകാലനരയ്ക്ക് ഏറ്റവും ഫലപ്രദമായ വീട്ടുചികിത്സ നെല്ലിക്ക ഉപയോഗിച്ചുള്ളതാണ്. മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും നിറം നല്‍കാനും നെല്ലിക്കയ്ക്ക് കഴിയും. നെല്ലിക്ക ചെറിയ കഷണങ്ങളായി മുറിച്ച് തണലത്തിട്ട് ഉണക്കുക. ഇത് വെളിച്ചെണ്ണയില്‍ തിളപ്പിക്കുക. നെല്ലിക്കാ കഷണങ്ങള്‍ കറുത്ത് പൊടിയുന്നത് വരെ തിളപ്പിക്കണം. ഇങ്ങനെ ഉണ്ടാക്കുന്ന കറുത്ത എണ്ണ അകാലനരയ്ക്ക് ഫലപ്രദമായ ഔഷധമാണ്. ഉണക്കിയ നെല്ലിക്ക കുതിര്‍ത്തുവച്ച വെള്ളം ഉപയോഗിച്ച് കഴുകുന്നത് മുടിക്ക് ആരോഗ്യം നല്‍കും. മുടി കഴുകുമ്പോള്‍ ഏറ്റവും അവസാനം ഈ വെള്ളം ഉപയോഗിക്കുക. നെല്ലിക്കാനീരില്‍ ഒരു ടീസ്പൂണ്‍ ബദാം എണ്ണയും കുറച്ച് നാരങ്ങാനീരും ചേര്‍ത്ത് രാത്രികാലങ്ങളില്‍ തല മസാജ് ചെയ്യുന്നതും അകാലനര തടയും.

വെണ്ണ പശുവിന്‍പാലില്‍ നിന്ന് ഉണ്ടാക്കുന്ന വെണ്ണയ്ക്ക് അകാലനര തടയാന്‍ കഴിയും. ചെറിയൊരു കഷണം കഴിക്കുകയും കുറച്ച് ആഴ്ചയില്‍ രണ്ട് തവണ മുടിയില്‍ തേച്ചുപിടിപ്പിക്കുകയും ചെയ്യുക.

വെളിച്ചെണ്ണയും നാരങ്ങയും വെളിച്ചെണ്ണയില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് അത് 15 മിനിറ്റ് നേരം തലയില്‍ തേച്ചുപിടിപ്പിക്കുക. ഇത് അകാലനര തടയുമെന്ന് മാത്രമല്ല മുടിയുടെ വളര്‍ച്ചയും ആരോഗ്യവും മെച്ചപ്പെടുത്തുയും ചെയ്യും. ഇത് പതിവായി ഉപയോഗിക്കുന്നവരില്‍ 60-70 വയസ്സില്‍ പോലും നര കാണാന്‍ കഴിയില്ല.

ബദാം എണ്ണ ബദാം എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് വളരെ നല്ലതാണ്.

റോസ്‌മെറിയും കര്‍പ്പൂരതുളസിയും അരക്കപ്പ് റോസ്‌മേരിയും അതേ അളവില്‍ ഉണക്കിയ കര്‍പ്പൂരതുളസിയും എടുക്കുക. ഇവ രണ്ട് കപ്പ് വെള്ളത്തില്‍ അരമണിക്കൂര്‍ തിളപ്പിക്കുക. 2-3 മണിക്കൂറിന് ശേഷം ഇത് നരച്ചമുടിയിഴകളില്‍ തേയ്ക്കുക. ഉണങ്ങിയതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.

ഹെര്‍ബല്‍ റിന്‍സ് നരമാറ്റാനുള്ള മറ്റൊരു വഴിയാണ് ഹെര്‍ബല്‍ റിന്‍സുകളുടെ ഉപയോഗം. കറുത്ത മുടിക്കായി ഇനി പറയുന്നവയില്‍ ഒന്നോ അതിലധികമോ ഉപയോഗിക്കുക. റോസ്‌മെറി കര്‍പ്പൂരതുളസി അയമോദകം ഐവി ബെറി ക്യാറ്റ്‌നിപ് കടുംചായ ബ്ലാക് കോഫി (നല്ല കടുപ്പത്തില്‍ തയ്യാറാക്കി റിന്‍സ് ആയി ഉപയോഗിക്കുക)

ഉരുളക്കിഴങ്ങ് തൊലി കളയാത്ത ഒരു ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് തിളപ്പിക്കുക. അതിന് ശേഷം ആ വെള്ളം തണുപ്പിച്ച് പഞ്ഞി ഉപയോഗിച്ച് തലയോട്ടിയിലും മുടിയിഴകളിലും തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം നന്നായി കഴുകി കളയുക.

4 ടേബിള്‍സ്പൂണ്‍ ഉണങ്ങിയ കര്‍പ്പൂരതുളസി 1 വെള്ളം 4 ടീസ്പൂണ്‍ റം ഒരൗണ്‍സ് ഗ്ലിസറിന്‍ ഏതാനും തുളളി വിറ്റാമിന്‍ ഇ   കര്‍പ്പൂരതുളസി വെള്ളത്തിലിട്ട് തിളപ്പിക്കുക. രണ്ട് മണിക്കൂറിന് ശേഷം ഈ വെള്ളം അരിച്ചെടുത്ത് അതില്‍ ബാക്കിയുള്ള സാധനങ്ങള്‍ ചേര്‍ക്കുക. ഇത് പഞ്ഞി ഉപയോഗിച്ച് ദിവസവും തലയില്‍ തേച്ചുപിടിപ്പിക്കുക. ഉപയോഗിക്കുന്തോറും മുടിയുടെ കറുപ്പ് നിറം വര്‍ദ്ധിക്കും.

റിബ്ഡ് ഗോര്‍ഡ് റിബ്ഡ് ഗോര്‍ഡിട്ട് കാച്ചിയ വെലിച്ചെണ്ണ തേയ്ക്കുന്നതും അകാലനര തടയാന്‍ ഉത്തമമാണ്. ഇത് ചെറിയ കഷണങ്ങളായി മുറിച്ച് തണലത്ത് വച്ച് ഉണക്കുക. ഉണങ്ങിയ കഷണങ്ങള്‍ വെളിച്ചെണ്ണയിലിട്ട് മൂന്നോ നാലോ ദിവസം സൂക്ഷിക്കുക. റിബ്ഡ് ഗോര്‍ഡ് കഷണങ്ങള്‍ നന്നായി കറുക്കുന്നത് വരെ ഇത് തിളപ്പിക്കുക. ഈ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ രോമകൂപങ്ങളുടെ ആരോഗ്യം വര്‍ദ്ധിക്കുകയും മുടിയുടെ നിറം വര്‍ദ്ധിക്കുകയും ചെയ്യും.

ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

പാല്‍ തിളപ്പിയ്ക്കാത്ത പാല്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം ചെ

തൈരും മയിലാഞ്ചിപ്പൊടിയും സമാസമം എടുത്ത് തലയില്‍ തേയ്ക്കുക. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം നല്‍കും.

സവാളയുടെ നീര് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. മുടി കറുക്കാനുള്ള നല്ലൊരു വഴിയാണിത്.

No comments:

Post a Comment