Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 9 January 2015

കഴുത്ത് വേദന

കഴുത്ത് വേദന മാറ്റാം, യോഗയിലൂടെ..

അനുദിനജീവിതത്തില്‍ ഏറെ സമ്മര്‍ദ്ധവും ചെറിയ പരുക്കുകളുമേല്‍ക്കുന്ന ഒരു ശരീരഭാഗമാണ് കഴുത്ത്. കഴുത്തിനെ സംബന്ധിച്ച് ഏറ്റവും സാധാരണമായി കാണുന്ന പ്രശ്നം പിന്‍കഴുത്തിലെ വേദനയാണ്. തലയുടെ ചലനങ്ങള്‍ക്ക് പിന്തുണ നല്കുന്നത് ഈ ഭാഗമാണ്. മുടി വളരാന്‍ യോഗാപോസുകള്‍ വളരെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനമാണ് കഴുത്തിന്‍റേത്. തലയെ താങ്ങുക, പല തരത്തില്‍ തല ചലിപ്പിക്കുക, സുഷുമ്ന നാഡിയെയും, നട്ടെല്ലിലെ ഞരമ്പുകളെയും തലച്ചോറില്‍ നിന്ന് നടുവിന്‍റെ ഭാഗത്തേക്ക് ഒരു ആവരണത്തിനുള്ളിലൂടെ കഴുത്ത്, നടുവ് തുടങ്ങിയ ഭാഗങ്ങളുമായി ബന്ധിപ്പിക്കുക എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.


കഴുത്ത് വേദന ശരിയല്ലാത്ത ശാരീരിക നിലകള്‍, തെറ്റായ രീതിയില്‍ കിടന്നുറങ്ങുക, അപകടം വഴിയുണ്ടാകുന്ന പരുക്ക്, ആഴത്തിലുള്ള മുറിവ്, ദീര്‍ഘകാലമായുള്ള പരുക്ക്(ഉദാഹരണമായി ബൈക്ക് യാത്രയില്‍ ഭാരമേറിയ ഹെല്‍മറ്റ് ഉപയോഗിക്കുക), വേദന, സന്ധിവാതം എന്നി കഴുത്ത് വേദനയുണ്ടാക്കാം.   

ഇന്നത്തെ കംപ്യൂട്ടര്‍ യുഗത്തില്‍ വളരെയധികം പേരെ അലട്ടുന്ന ഒരു പ്രശ്‌നമാണ്‌ കഴുത്ത്‌ വേദന, സെര്‍വിക്കല്‍ വെര്‍ട്ടിബ്രല്‍ ഡിസ്‌കുകള്‍ക്ക്‌ വരുന്ന തേയ്‌മാനം, നീര്‍ക്കെട്ട്‌ മുതലായവ. തുടര്‍ച്ചയായ ജോലി ഇതിന്‌ ഒരു കാരണമാണ്‌. കൊട്ടംചുക്കാദി ചൂര്‍ണം 4 ടേബിള്‍ സ്‌പൂണ്‍ കടുക്‌, ചതകുപ്പ എന്നിവ നാലു സ്‌പൂണ്‍ വീതം അരിക്കാടിയില്‍ പുഴുങ്ങി വെന്ത്‌ അരച്ചു ചൂടാക്കി കഴുത്തില്‍ ഒരുമണിക്കൂര്‍ കെട്ടിവയ്‌ക്കുക.ജാംബീരതൈലവും മുറിവെണ്ണയും സമം ചൂടാക്കി വേദനയുള്ള ഭാഗത്ത്‌ പുരട്ടി ആവിപിടിക്കുക. ധന്വന്തരം കഷായം 15 മില്ലി ലിറ്റര്‍ 60 മില്ലി ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ രാവിലെ കഴിക്കുക. ആറുവര്‍ഗം കഷായം 15 മില്ലി ലിറ്റര്‍ 60 മില്ലി ലിറ്റര്‍ വെള്ളം ചേര്‍ത്ത്‌ വൈകിട്ട്‌ കഴിക്കുക. ഏലാദികേരം പുരട്ടി തല കഴുകാം. ജാംബീരപിണ്ഡ സ്വേദം, നസ്യം തുടങ്ങിയവ ഫലവത്തായ ചികിത്സാവിധികളാണ്‌.ഇത്‌ വൈദ്യമേല്‍നോട്ടത്തില്‍ നടത്തുക. 

കഴുത്തുവേദന
നടുവേദന പോലെ തന്നെ മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ്‌ കഴുത്തുവേദന. സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ ന്റെ പ്രധാന ലക്ഷണം പിടലി, തോള്‍, കൈകള്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന ശക്‌തമായ വേദനയാണ്‌. ചില വ്യക്‌തികളില്‍ തലയ്‌ക്കും, പുറത്തും ശക്‌തമായ വേദന അനുഭവപ്പെടാറുണ്ട്‌. സ്‌ഥാനഭ്രംശം സംഭവിച്ച കശേരുകള്‍ക്കിടയില്‍പ്പെട്ട്‌ തോള്‍, കൈകള്‍ എന്നിവിടങ്ങളിലേയ്‌ക്കുള്ള ഞരമ്പുകള്‍ ഞെരുങ്ങുന്നതു മൂലമാണ്‌ ശക്‌്തമായ വേദന അനുഭവപ്പെടുന്നത്‌. കഴുത്തിന്റെ ചലനം സുഗമമാക്കുന്നത്‌ കണ്‌ഠ പ്രദേശത്തെ ഏഴ്‌ കശേരുക്കളാണ്‌. ഇവയ്‌ക്കിടയിലെ ജലാംശം കുറയുമ്പോഴും ഈ രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നു. നസ്യം, ഗിരോസ്‌തി തുടങ്ങിയവയും സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്‌ ഫലപ്രദമായ ചികിത്സകളാണ്‌്. ആയുര്‍വേദം ഒരു ചികിത്സാശാസ്‌ത്രമെന്നതിലുപരി ഒരു ജീവിതചര്യയാണ്‌. രോഗ ചികിത്സയ്‌ക്കു പുറമെ രോഗ പ്രതിരോധത്തിന്‌ അനുഷ്‌ഠിക്കേണ്ട ദിന ചര്യകളൊക്കയും ആഹാരക്രമങ്ങളെയും പഥ്യാനുഷ്‌ഠാനങ്ങളെയും കുറിച്ച്‌ ശാസ്‌ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. 'രോഗം വന്നു ചികിത്സിക്കുന്നതിനേക്കള്‍ രോഗം വരാതെ നോക്കുന്നതാണ്‌ ആയുര്‍വേദ ശാസ്‌ത്രം'. വളരെയധികം പ്രാധാന്യം കൊടുക്കുന്ന ജീവിത വ്യഗ്രതയുടെ ഈ ആധുനിക യുഗത്തില്‍ മാനസിക പിരിമുറുക്കത്തിന്‌ അടിമപ്പെട്ട്‌, ഫാസ്‌റ്റ് ഫുഡിലൂടെയും മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെയും അന്തരീക്ഷ മലിനീകരണത്തിലൂടെയും അറിഞ്ഞോ അറിയാതെയൊ ഏറ്റുവാങ്ങുന്ന രോഗ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ നാം ജാഗ്രത കാണിക്കണം. ഏതൊരു യന്ത്രവും സുഗമമായി പ്രവര്‍ത്തിക്കുന്നതിന്‌ യഥാസമയം ഓയിലും ഇന്ധനവും ആവശ്യമായതു പോലെ മനുഷ്യ ശരീരവും ഓരോ കാലാവസ്‌ഥകള്‍ കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടുമുണ്ടാകുന്ന രോഗാവസ്‌ഥകളെ തരം ചെയ്യുവാന്‍ സജ്‌ജമാക്കേണ്ടതിന്റെ ധ്വനിയാണ്‌ ആയുര്‍വേദത്തില്‍. മഴക്കാല വാതരോഗങ്ങളെ അതിജീവിക്കുവാന്‍ പഴയ നമ്മുടെ പൂര്‍വ്വികര്‍ അനുഷ്‌ടിച്ചു വന്ന തേച്ചുകുളിയും, പഥ്യനിഷ്‌ഠയോടെയുള്ള മരുന്നു സേവനവും, വ്യായാമവും അവര്‍ക്ക്‌ ദീര്‍ഘായുസ്‌ പ്രദാനം ചെയ്‌തിരുന്നു. പഴയ തലമുറ 90 ഉം 100 ഉം വര്‍ഷം ജീവിച്ചിരുന്നെങ്കില്‍ ഇന്നത്തെ തലമുറയ്‌ക്ക് 60 ത്‌ പോലും തികയ്‌ക്കുവാന്‍ സാധിക്കാതെ വരുന്ന അവസ്‌ഥ, പഴമയുടെ പെരുമയിലേയ്‌ക്കും, പൗരാണിക വൈദ്യശാസ്‌ത്രത്തിന്റെ മഹത്വത്തിലേയ്‌ക്കും ചിട്ടയായ ജീവിത ചര്യയിലേക്കുമാണ്‌ വിരല്‍ചൂണ്ടുന്നത്‌.

കുപ്പമേനിയുടെ ഇല പിഴിഞ്ഞ ചാറു നല്ലെണ്ണ സമം എടുത്തു തൈലം കാച്ചി തേക്കാം , മുയല്‍ ചെവിയന്‍ സമൂലം തൊട്ടു ഉരിയാടാതെ പിഴുതു നീരെടുത്ത് രാസനാദി യില്‍ കുഴച്ചു ഉച്ചിയില്‍ ഇടുക, നൊച്ചി ഇല ചാറു സമ അളവ് നല്ലെണ്ണ ചേര്‍ത്തു കാച്ചി വേദന്ഉള്ള ഭാഗത്ത്‌ പുരട്ടുക . കോഴി മുട്ടയുടെ വെള്ളയില്‍ ചെന്നിനായകം കലക്കി പുരട്ടുക . അടലോടക ഇല ഉണങ്ങിയത്‌ .വയമ്പ് ,ചുക്ക് . മഞ്ഞള്‍ ,തവിട് ഇവ കിഴി കെട്ടി ചൂടാക്കി വേദന ഉള്ള ഭാഗത്ത് ചൂട് കൊടുക്കുക. അടലോടക ഇല വെളിച്ചെണ്ണ പുരട്ടി വാട്ടി വേദന ഉള്ള ഭാഗത്ത് വെച്ച് ചൂട് കൊടുക്കുക.. ആന ചൊറുതണത്തിന്റെ നീര് , കാട്ടു കടുക് ഇടിച്ചു പിഴിഞ്ഞ നീര് , ശുദ്ധമായ 
വെളിച്ചെണ്ണ ഇവ മൂന്നും കൂടെ ചേര്‍ത്തു കാച്ചി അരിച്ചു  നെറുകയില്‍ കുളിക്കുന്നതിനു മുന്‍പ് തേക്കുക

No comments:

Post a Comment