ശരീരത്തിലെ ആന്തരികാവയവങ്ങളുടെ ശുദ്ധിയും സുഗമമായ പ്രവര്‍ത്തനവും ഉറപ്പ് തരുന്ന ശര്‍ക്കരയെ മെഡിസിനല്‍ ഷുഗര്‍ എന്നാണ് വൈദ്യശാസ്ത്ര വിദഗ്ദര്‍ വിശേഷിപ്പിക്കുന്നത്. ആരോഗ്യപരിപാലനത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന്കൊണ്ട് ഭക്ഷണത്തിന്‍റെ രുചിയെ നിയന്ത്രിക്കുന്നതില്‍ ശര്‍ക്കരയെ വെല്ലുവാന്‍ മറ്റൊന്നിനുമാവില്ല. ധാതുലവണങ്ങളും വിറ്റാമിനും വേണ്ടുവോളമുണ്ട് ശര്‍ക്കരയില്‍.
സുക്രോസിനും ഗ്ലൂക്കോസിനും പുറമെ ആവശ്യത്തിന് മെഗ്നീഷ്യവും ഇതിലുണ്ട്. ക്ഷീണത്തിനും തളര്‍ച്ചയ്ക്കും ഇത് നല്ലതാണ്
ശര്‍ക്കരയിലെ പൊട്ടാസ്യവും കുറഞ്ഞ അളവിലുള്ള സോഡിയവും രക്തസമ്മര്‍ദ്ദത്തെ ഒരുപരിധി വരെ പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമാണ്. കാര്‍ബോഹൈഡ്രേറ്റുകളെ വേഗത്തില്‍ ഊര്‍ജ്ജമാക്കി മാറ്റുന്നത് അത്ലറ്റുകള്‍ക്കും കഠിനമായ ക്ഷീണമുള്ളവര്‍ക്കും ചില അവസരങ്ങളില്‍ ആവശ്യമാണെങ്കിലും ചിലപ്പോള്‍ പെട്ടെന്നുള്ള ഈ ഊര്‍ജ്ജവികിരണം പ്രമേഹം പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. പഞ്ചസാരയും ഗ്ലൂക്കോസും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ശര്‍ക്കരയുടെ ദഹനപ്രക്രിയ സാവധാനമായത്കൊണ്ട് പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള ഭീതി വേണ്ട.
അനീമിയ ഉള്ളവര്‍ക്ക് ശര്‍ക്കരയിലെ അയേണിന്‍റെ സമൃദ്ധി അനുഗ്രഹമാണ്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടും. ഇതിലടങ്ങിയിട്ടുള്ള മാംഗനീസും സെലനിയവും ആന്‍റിഓക്സിഡന്‍റായി വര്‍ത്തിച്ച് ശരീര മാലിന്യങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നു. ഇതിനെല്ലാം പുറമെ ശര്‍ക്കരയില്‍ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയെല്ലാം മിതമായ തോതില്‍ അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും വാത, പിത്ത സംബന്ധമായ അസ്വസ്ഥതകള്‍ക്കും ശര്‍ക്കര നല്ലൊരു പ്രതിവിധിയാണ്.
ശരീരത്തിലെ ശുദ്ധീകറണ മാധ്യമമായും ശര്‍ക്കര പ്രയത്നിക്കുന്നുണ്ട്. അതിശയോക്തിയെന്ന് തോന്നുമെങ്കിലും സത്യമാണ്. ശ്വാസനാളങ്ങളെയും അന്നനാളത്തെയും ശ്വാസകോശത്തെയും അത് മാലിന്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നുണ്ട്. ശരീരത്തിലെ പൊടിയും ശരീരത്തിന് ആവശ്യമില്ലാത്ത മാലിന്യങ്ങളും പുറം തള്ളാന്‍ സഹായിക്കുമെന്ന് വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
ദഹനത്തിന് വളരെ ഉത്തമമാണ് ശര്‍ക്കര. മൂക്ക്മുട്ടെ ഭക്ഷണവും മാംസവും കഴിച്ചശേഷം അല്‍പം ശര്‍ക്കര കൂടി കഴിക്കുന്നത് നല്ലതാണ്. ദഹനരസങ്ങളെ ഉദ്ദീപിപ്പിക്കുകയും അസറ്റിക് ആസിഡായി സ്വയം രൂപാന്തരപ്പെടുകയും ചെയ്യും. ഇത് ദഹനത്തെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. പഞ്ചസാരയെ അപേക്ഷിച്ച് ശര്‍ക്കരയ്ക്ക് അംമ്ലഗുണം കുറവാണ്. അതുകൊണ്ട് വായുകോപമുള്ള രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ശര്‍ക്കര നിര്‍ദ്ദേശിക്കാറുമുണ്ട്.
ഇത്രയും പോഷകമൂല്യവും ആരോഗ്യസംരക്ഷണവും വാഗ്ദാനം ചെയ്യുന്ന ശര്‍ക്കരയെ നിത്യഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നതാണ് എന്ത്കൊണ്ടും നല്ലത്. പഞ്ചസാര പോലെ വെളുത്ത് മിന്നുന്ന നിറമില്ല എന്നത് അവഗണനയ്ക്കുള്ള കാരണമായിക്കൂ
നാഡിഞരന്പുകള്‍ക്കും പേശികളുടെ അയവിനും ആസ്തമ, മൈഗ്രേന്‍ പോലുള്ള രോഗങ്ങള്‍ക്കും മെഗ്നീഷ്യം വളരെ ഗുണം ചെയ്യും. രക്തസമ്മര്‍ദ്ദത്തിന്‍റെ തോതില്‍ അല്‍പം ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാമെന്നതിനാല്‍ ശര്‍ക്കരയുടെ ഉപയോഗത്തില്‍ ഒരു ശ്രദ്ധ നല്ലതാണ്
No comments:
Post a Comment