Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday 9 January 2015

അബോര്‍ഷന്‍

ചീസ് ഗര്‍ഭിണിയായി ആദ്യ മൂന്നു മാസം ഒഴിവാക്കുക തന്നെ വേണം. ഇത് ഭക്ഷ്യവിഷബാധയുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പപ്പായ, പൈനാപ്പിള്‍ തുടങ്ങിയവയും ഒഴിവാക്കുക. ഇവ ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിക്കുകയും അബോര്‍ഷന് ഇട വരുത്തുകയും ചെയ്യും. ഗര്‍ഭിണിയായി ആദ്യ മൂന്നു മാസങ്ങളില്‍ യാത്രയൊഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്. യാത്രകള്‍ ആദ്യ മൂന്നു മാസങ്ങളില്‍ അബോര്‍ഷന്‍ സാധ്യത ഇരട്ടിയാക്കും. പായ്ക്കറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവയില്‍ അബോര്‍ഷന് ഇടയാക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. പായക്കറ്റിലെ ജ്യൂസുകള്‍, സോസേജുകള്‍ എന്നിവ ഇത്തരം ഭക്ഷണങ്ങളില്‍ ചിലതു മാത്രം. കാപ്പി കൂടുതല്‍ കുടിയ്ക്കുന്നതും അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിക്കും. സ്‌ട്രെസ് അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ഇത് കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കും. ഇത് ഗര്‍ഭപാത്രം ചുരുങ്ങാന്‍ ഇട വരുത്തും. ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിന്നും പുറന്തള്ളപ്പെടാന്‍ ഇത് കാരണമാകും. കട്ടിയുള്ള സാധനങ്ങള്‍ എടുത്തുയര്‍ത്തുന്നതും ഒഴിവാക്കണം. ഇത് ഗര്‍ഭപാത്രത്തില്‍ മര്‍ദമേല്‍പ്പിക്കാനും അബോര്‍ഷന്‍ സംഭവിക്കാനും ഇട വരുത്തും. - 

പപ്പായ പഴുത്തതാണോ അല്ലയോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും ഇത് സുരക്ഷിതമാണോയെന്ന കാര്യം. പഴുക്കാത്ത പപ്പായ ഗര്‍ഭത്തിന് ദോഷം ചെയ്യുമെന്നു തന്നെ വേണമെങ്കില്‍ പറയാം. കാരാണം ഇതില്‍ പെപ്‌സിന്‍ എന്നൊരു ഘടകമുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ് ഇത്.


ഇതിന് പുറമെ പപ്പായയിലെ പാപെയ്ന്‍ ഭ്രൂണത്തിന് സംരക്ഷണം നല്‍കുന്ന മെമ്പ്രേയ്ന്‍ കട്ടി കുറയ്ക്കുകയും ഇതുവഴി ഭ്രൂണത്തിന് അപകമുണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് മുന്‍പ് അബോര്‍ഷന്‍ സംഭവിച്ചവര്‍, ഗര്‍ഭപാത്രത്തിന് കട്ടി കുറഞ്ഞവര്‍ എന്നിവ പച്ച പപ്പായ പൂര്‍ണമായും ഒഴിവാക്കണം.


പച്ച പപ്പായയിലുള്ള വെള്ള നിറത്തിലുള്ള ദ്രവം ലാറ്റൈക്‌സ് എന്നാണ് അറിയപ്പെടുന്നത്. ഇത് ഗര്‍ഭപാത്രം ചുരുങ്ങാന്‍ ഇട വരുത്തുകയും ഇതുവഴി അബോര്‍ഷന് കാരണമാകുകയും ചെയ്യുന്നുണ്ട്. പൊക്കിള്‍കൊടിയില്‍ രക്തസ്രാവമുണ്ടാകാനും ലാറ്റെക്‌സ് ഇട വരുത്തും. ചിലപ്പോള്‍ മാസം തികയാതെ പ്രസവിക്കാനും പച്ച പപ്പായ കാരണമാകും.


ചിലര്‍ക്ക് ഗര്‍ഭകാലത്ത് മാത്രമല്ല, അല്ലെങ്കിലും പപ്പായ അലര്‍ജിയാകാറുണ്ട്. ഇതിലെ ലാറ്റെക്‌സ് തന്നെയാണ് ഇവിടെയും വില്ലന്‍. ഇത് അലര്‍ജിയുള്ളവര്‍ക്ക് പപ്പായ ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.


പച്ച പപ്പായക്കു മാത്രമെ ഗര്‍ഭകാലത്ത് വിലക്കുള്ളൂ. പഴുത്ത പപ്പായയില്‍ വൈറ്റമിന്‍ എ, ബി, ബീറ്റാ കരോട്ടിന്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കും സഹായിക്കുന്ന ഘടകങ്ങളാണ് ഇവ.


ഗര്‍ഭകാലത്ത് ദഹനപ്രശ്‌നങ്ങളും മലബന്ധവും ഒഴിവാക്കാനും പപ്പായ സഹായിക്കും. എന്നാല്‍ പഴുത്ത പപ്പായ തെരഞ്ഞെടുക്കണമെന്നു മാത്രം

1 comment: