Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label നിത്യ യൌവനം. Show all posts
Showing posts with label നിത്യ യൌവനം. Show all posts

Sunday, 10 January 2016

കുളിക്കാൻ ഒരു കുറിപ്പടി

നിത്യവും രണ്ടുനേരവും കുളിച്ചില്ലെങ്കില്‍ നമുക്ക് തൃപ്തി വരില്ല (മലയാളികളുടെ കുളിപ്രിയം ഏറെ പ്രസിദ്ധമാണല്ലോ!). . എല്ലായിടത്തും ധാരാളം ശുദ്ധജലം ലഭിക്കുന്ന പുഴകളും കുളങ്ങളും കിണറുകളുമുള്ള നാടായതു കൊണ്ടാവാം മലയാളികള്‍ക്ക് കുളിയോട് ഇത്രയും പ്രിയമുണ്ടായത്. ചൂടും ആര്‍ദ്രതയും കൂടുതലുള്ള കാലാവസ്ഥയായതിനാല്‍ വേഗം വിയര്‍ക്കുന്നതിനാല്‍ കുളിച്ചില്ലെങ്കില്‍ ഒരസ്വസ്ഥത തോന്നാമെന്നതും കുളിപ്രിയം വര്‍ധിപ്പിച്ചിരിക്കാം.
എണ്ണതേച്ച് വിശാലമായി മുങ്ങിക്കുളിക്കുന്നത് പഴയ തലമുറയുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. അവരുടെ ആരോഗ്യരഹസ്യവും ഒരു പക്ഷേ ഈ കുളിയും അതിനുചേര്‍ന്ന ജീവിതശീലങ്ങളുമായിരുന്നിരിക്കാം. കുളി പോലെ തന്നെ പ്രധാനമായിരുന്നു എണ്ണ തേപ്പും. അതുകൊണ്ടു തന്നെയാണ് തേച്ചു കുളിക്കാനുള്ള പലതരം എണ്ണകള്‍ നാം കണ്ടെത്തിയതും.
ഇപ്പോള്‍ പക്ഷേ, കുളിയുടെ പ്രാധാന്യം അത്ര കുറഞ്ഞിട്ടില്ലെങ്കിലും എണ്ണ തേപ്പിന് മുമ്പുണ്ടായിരുന്ന ശ്രദ്ധ നാം നല്‍കുന്നില്ല. എണ്ണ തേച്ചില്ലെങ്കില്‍ ഒരു കുഴപ്പവുമില്ലെന്നും വര്‍ഷങ്ങളായി എണ്ണ തേയ്ക്കാറില്ലെന്നും പറയുന്നവര്‍ നിരവധിയുണ്ട്. എണ്ണ തേയ്ക്കാത്തതു കൊണ്ട് കുഴപ്പങ്ങളൊന്നുമുണ്ടാവാനിടയില്ല. എന്നാല്‍ എണ്ണ തേയ്ക്കുന്നതു കൊണ്ട് ഒട്ടേറെ പ്രയോജനങ്ങളുണ്ട് എന്നതാണ്് വസ്തുത.
**നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ബുദ്ധിക്ക് തിളക്കേമകും.
**പേശികള്‍ക്ക് ദൃഢതയും മിനുപ്പുമുണ്ടാക്കും.
**നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ദഹനശക്തി വര്‍ധിപ്പിക്കും.
**ശരീരത്തിന് വളരെയധികം ഊര്‍ജവും പ്രസരിപ്പുമേകും.
ദേഹം പുകച്ചില്‍, വിയര്‍പ്പ്, ദാഹം തുടങ്ങിയവയെ **ആരോഗ്യകരമായി നിയന്ത്രിക്കും.
**സുഖസുഷുപ്തിക്ക് എണ്ണതേച്ചു കുളി വളരെ നല്ലതാണ്.
**കണ്ണുകള്‍ക്ക് കുളിര്‍മയും ആരോഗ്യവുമേകും.
**മുടികള്‍ക്ക് കരുത്തും മുടിവേരുകള്‍ക്ക് ബലവും നല്‍കും.
**അകാലനര, മുടികൊഴിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ **ഒഴിവാക്കാന്‍ എണ്ണ തേച്ചു കുളി നല്ലതാണ്.
**ശരീരചര്‍മത്തിന് മിനുസവും ആരോഗ്യവുമേകും.
**ചര്‍മരോഗങ്ങളില്‍ നിന്നൊക്കെ മുക്തിയേകാന്‍ എണ്ണതേച്ചു കുളി നല്ലതാണ്.
തേച്ചുകുളിക്കുന്നതിനുള്ള വിവിധ തരം എണ്ണകളെക്കുറിച്ചും അവയുടെ ഉപയോഗരീതികളെക്കുറിച്ചും ആയുര്‍വേദത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. തലമറന്ന് എണ്ണ തേയ്ക്കരുതെന്ന് നാട്ടില്‍ ഒരു ചൊല്ലുണ്ടല്ലോ. ഓരോരുത്തരും അവരവരുടെ അവസ്ഥയ്ക്കും സാഹചര്യത്തിനും ഇണങ്ങുന്ന വിധത്തില്‍ത്തന്നെയേ ജീവിക്കാവൂ എന്നാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. എണ്ണ തേയ്ക്കുന്ന കാര്യത്തിലും ഇത് ഏറെ പ്രധാനമാണ്.
?ഏത് എണ്ണ തേയ്ക്കണം
അവരവരുടെ ശരീരപ്രകൃതത്തിനും ആവശ്യങ്ങള്‍ക്കും ഇണങ്ങുന്ന എണ്ണകള്‍ തിരഞ്ഞെടുക്കുകയും ഉപയോഗക്രമം പാലിക്കുകയും വേണം. രോഗമില്ലാത്തവര്‍ക്കും ഉള്ളവര്‍ക്കും തേയ്ക്കാനായി വിവിധ തരം എണ്ണകളുണ്ട്.സാമാന്യമായി എള്ളെണ്ണ(തൈലം) എല്ലാവര്‍ക്കും തേയ്ക്കാവുന്നതാണ്. എള്ളില്‍ നിന്ന് എടുക്കുന്നത് എന്ന അര്‍ഥത്തിലാണ് എണ്ണ എന്ന വാക്കു തന്നെ ഉണ്ടായത്. തൈലവും അങ്ങനെ തന്നെ.
എള്ള് അഥവാ തിലത്തില്‍ നിന്ന് എടുക്കുന്നത് തൈലം. പിന്നീട് എല്ലാ എണ്ണകള്‍ക്കും തൈലങ്ങള്‍ക്കുമുള്ള പൊതു പേരായി ആ വാക്കുകള്‍ മാറുകയായിരുന്നു. താരന്‍, സോറിയാസിസ് തുടങ്ങിയ ത്വഗ്രോഗങ്ങളുള്ളവര്‍ക്ക് വെളിച്ചെണ്ണയാണ് നല്ലത്.
തലയില്‍ തേയ്ക്കുന്നതിനും ദേഹത്തു തേയ്ക്കുന്നതിനുമൊക്കെ നിരവധി തരം എണ്ണകളുണ്ട്. ഏതാണ് പറ്റിയ എണ്ണ എന്ന് വൈദ്യസഹായത്തോടെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കുളിക്കാനൊരുങ്ങുന്നതിനു മുമ്പ് തലയില്‍ എണ്ണ നന്നായി തേച്ചു പിടിപ്പിക്കണം. തലയില്‍ തേയ്ക്കുന്ന എണ്ണ ദേഹത്തും തേയ്ക്കാവുന്നതാണ്. അതുതന്നെ വേണം എന്നു നിര്‍ബന്ധമില്ല. പ്രത്യേക ഔഷധങ്ങള്‍ ചേര്‍ത്തു തയ്യാറാക്കുന്ന എണ്ണ തലയിലും സാധാരണ വെളിച്ചെണ്ണയോ എള്ളെണ്ണയോ ദേഹത്തും തേയ്ക്കുന്നതാണ് പൊതുവെ കാണാറുള്ള രീതി. അതുതന്നെയാണ് നല്ലതും.
ദേഹത്തു തേയ്ക്കാന്‍ പ്രത്യേകം എണ്ണകളോ കുഴമ്പുകളോ നിര്‍ദേശിച്ചിട്ടില്ലെങ്കില്‍ വെളിച്ചെണ്ണയോ എള്ളെണ്ണയോ തേയ്ക്കാം. കുളിക്കുന്നതിന് 15 മിനിറ്റെങ്കിലും മുമ്പ് എണ്ണ തേയ്ക്കണം. തലയോട്ടിയില്‍ എണ്ണ നന്നായി തേച്ചു പിടിപ്പിക്കണം.
ദേഹത്ത് എണ്ണ നന്നായി പിടിക്കും വിധം ശരീരമാകെ ഉഴിഞ്ഞ് എണ്ണ തേയ്ക്കുക. കുളിക്കാനായി എണ്ണ തേയ്ക്കുമ്പോള്‍ തലയിലെന്നതു പോലെ ചെവികളിലും കാല്‍പ്പാദത്തിലും പ്രത്യേകിച്ച് പാദത്തിനടിയിലും(ഉള്ളംകാല്‍) എണ്ണ നന്നായി തേച്ചു പിടിപ്പിക്കണമെന്ന് ആയുര്‍വേദാചാര്യന്മാര്‍ നിഷ്‌കര്‍ഷയോടെ പറഞ്ഞിട്ടുണ്ട്.
?കുളി എങ്ങനെ
എണ്ണ തേച്ച് 15-30 മിനിറ്റിനകം കുളിക്കുന്നതാണ് നല്ലത്. പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ അതിലധികം നേരം എണ്ണ തേച്ച് കുളിക്കാതെ നില്‍ക്കേണ്ടതുള്ളൂ. നന്നായി ചൂടാക്കി തണുപ്പിച്ച ഇളം ചൂടുവെള്ളത്തില്‍ കുളിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
തണുത്ത വെള്ളം നേരിട്ട് ശരീരത്തിലേക്ക് ഒഴിച്ചു കുളിക്കുന്നത് അത്ര ആരോഗ്യകരമല്ല. കാൽ (പാദങ്ങൾ), കണങ്കാൽ , കാൽമുട്ടുകൾ, തുടകൾ, ഉപസ്ഥം , ഉദരം. പുറം ചുമലുകൾ, ഉരസ്സ് (നെഞ്ച്), കഴുത്ത്, മുഖം, ശിരസ്സ്‌ എന്നീ ക്രമത്തിൽ വേണം ശരീരം നനയ്ക്കാൻ. തലയിലും കണ്ണുകളിലും ഒരു കാരണവശാലും ചൂടുവെള്ളം ഒഴിക്കരുത്. നന്നായി തണുപ്പിച്ച വെള്ളം മാത്രമേ തലയിലൊഴിക്കാവൂ. ചൂടുവെള്ളത്തില്‍ പച്ചവെളളം ചേര്‍ത്ത് തണുപ്പിക്കുന്ന രീതി തികച്ചും അനാരോഗ്യകരമാണ്. നല്ല കായികശേഷിയുള്ളവര്‍ക്ക് മുങ്ങിക്കുളിയും നല്ലതു തന്നെ.
നേത്രരോഗങ്ങള്‍, കര്‍ണരോഗങ്ങള്‍, ചെവിപൊട്ടിയൊലിപ്പ്,പനി, ചുമ,കഫക്കെട്ട്്, ശ്വാസകോശരോഗങ്ങള്‍,അതിസാരം, മുഖം കോടിപ്പോകുന്ന അര്‍ദിതം എന്നരോഗം തുടങ്ങിയവ ഉള്ളപ്പോള്‍ തലനനച്ചു കുളിക്കുന്നത് നന്നല്ല. ഈ കാലത്ത് തലയില്‍ എണ്ണ തേയ്ക്കുന്നതും ഒഴിവാക്കണം. ഇത്തരം അസുഖങ്ങളുണ്ടാകാറുള്ളവര്‍ വളരെയധികം സമയം നനഞ്ഞു നില്‍ക്കുന്നത് ഒഴിവാക്കണം. പെട്ടെന്നു കുളികഴിക്കണം.
രാവിലെ എഴുന്നേറ്റാല്‍ പ്രഭാതകൃത്യങ്ങള്‍ക്കൊപ്പം ആദ്യം തന്നെ കുളിയും കഴിക്കേണ്ടതാണ്. വെയിലുറച്ചതിനുശേഷമോ ഉച്ചയ്‌ക്കോ കുളിക്കരുത്. വൈകുന്നേരം വെയിലാറിയതിനുശേഷം കുളിക്കാം. സന്ധ്യ കഴിഞ്ഞതിനു ശേഷം തല നനച്ചു കുളിക്കരുത്. വിയര്‍ത്തിരിക്കുന്നവര്‍ അല്പനേരം വിശ്രമിച്ച് വിയര്‍പ്പ് അടങ്ങിയതിനു ശേഷം മാത്രമേ കുളിക്കാവൂ.
എപ്പോഴായാലും ഭക്ഷണശേഷം ഉടനെ കുളിക്കരുത്. ഉണ്ടിട്ടു കുളിക്കുന്നവരെ കണ്ടാല്‍ കുളിക്കണം എന്നാണ് പറയാറ്. ഭക്ഷണശേഷം കുളിക്കുന്നത് അത്രയ്ക്കു ചീത്ത കാര്യമാണെന്നര്‍ഥം. ഭക്ഷണം കഴിച്ച ശേഷം കുളിക്കുന്നത് പലതരത്തിലുള്ള ദഹനപ്രശ്‌നങ്ങളും അനുബന്ധരോഗങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

Friday, 30 May 2014

നിത്യ യൌവനം ആയുര്‍വേദത്തില്‍- Stay young always through ayurveda

ത്രികടൂ കായ കല്‍പം :കരുവൂരാര്‍ സിദ്ധര്‍ അരുളിയ യോഗം.
ചുക്ക്,മുളക് തിപ്പലി ഇവയെ സമ അളവില്‍ ചൂര്‍ണം ചെയ്തു വെച്ച് കൊള്ളുക . ഇതിനെ മൂന്നു വിരല്‍ കൊണ്ട് എടുക്കുന്ന അളവ് എടുത്തു കറ്റാര്‍വാഴ ജെല്ലി മൂന്നു വിരല്‍ കൊണ്ട് എടുക്കുന്ന അളവ് എടുത്തു ചൂര്‍ണം നല്ല വണ്ണം മിക്സ് ചെയ്തു രാവിലെയോ വൈകിട്ടോ തുടര്‍ച്ചയായി ഒരു വര്‍ഷം കഴിച്ചാല്‍ ജരാ നരകള്‍ ബാധിക്കതെയും ശരീര ബലം കൂടിയും സര്‍വ ജ്ഞാനിയും കാഴ്ചയില്‍ പതിനാറു വയസു പോലെ തോന്നിക്കുന്ന ശരീരത്തോടും തേജസ്സോടും പല കാലം വാഴലാം.