Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label യുനാനി. Show all posts
Showing posts with label യുനാനി. Show all posts

Friday, 30 May 2014

യുനാനി

ആസാ (അവയവങ്ങള്‍)
ഏതൊരവയവത്തിന്റെയും അനാരോഗ്യം ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്നു.
ഖുവ്വത്ത് (ശേഷികള്‍)
മൂന്ന് തരം ശേഷികളുണ്ട്:
പ്രകൃതിശക്തി (കുവ്വാതബിയത്ത്) ഉപാപചയത്തിനും പ്രത്യുല്‍പാദനത്തിനുമുള്ള ശേഷിയാണിത്. ഇതിന്റെ ആസ്ഥാനം കരളാണ്. ഇതിന്റെ പ്രക്രിയ ശരീരത്തിലെ എല്ലാ കലളിലും നിര്‍വഹിക്കപ്പെടുന്നു. ശരീത്തിന്റെ പോഷണവും വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രക്രിയകളാണ് ഉപാപചയം. മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചയുടെയും നിര്‍മ്മിതിയുടെയും ഉത്തരവാദിത്തം വളര്‍ച്ചാശക്തിക്കാണ്.
മന:ശക്തി (കുവ്വാനഫ്സാനിയത്ത്) നാഡിയവും മാനസികവുമായ ശേഷിയാണിത്. ഇതിന്റെ ആസ്ഥാനം മസ്തിഷ്ക്കമാണ്. ഗ്രഹണപരവും ചലനഹേതുകവുമായ ശേഷിയാണ് മന:ശക്തി. ഗ്രഹണ ശേഷി സംവേദനങ്ങളെ പ്രേഷണം ചെയ്യുകയും ചലനശേഷി അവയോടുള്ള പ്രതികരണം എന്ന നിലയില്‍ ചലനങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു.
ജീവശക്തി (കുവ്വാഹയ്വാനിയ്യ) ജീവന്‍ നിലനിര്‍ത്താന്‍ കാരണമായിരിക്കുന്ന ഈ ശേഷിയാണ് എല്ലാ അവയവങ്ങള്‍ക്കും മന:ശക്തിയുടെ ഫലങ്ങളെ സ്വീകരിക്കാനുള്ള കഴിവ് പ്രദാനം ചെയ്യുന്നത്. ജീവശക്തി കുടി കൊള്ളുന്നത് ഹൃദയത്തിലാണ്. കലകളില്‍ ജീവന്‍ നിലനിര്‍ത്തുന്നത് ജീവശക്തിയാണ്

യുനാനി

അഫാല്‍ (ധര്‍മ്മങ്ങള്‍)
ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും ധര്‍മ്മങ്ങളും ചലനങ്ങളുമാണ് ഈ ഘടകം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ആരോഗ്യമുള്ള ഒരു ശരീരത്തില്‍ വിവിധ അവയവങ്ങള്‍ അവയുടെ ശരിയായ ആകൃതിയില്‍ സ്ഥിതി ചെയ്യുക മാത്രമല്ല, അവയുടെ ധര്‍മ്മങ്ങള്‍ ശരിയാംവണ്ണം നിര്‍വഹിക്കുകയും ചെയ്യുന്നു. മനുഷ്യശരീരത്തിന്റെ ധര്‍മ്മങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാന്‍ ഓരോ അവയവത്തിന്റെയും ധര്‍മ്മങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനുപേക്ഷണീയമാണ്.
ആരോഗ്യം:
ശരീരധര്‍മ്മളെയും സാധാരണ ഗതിയില്‍ നിര്‍വഹിക്കപ്പെടുന്ന അവസ്ഥയാണ് ആരോഗ്യം എന്ന് പറയുന്നത്. രോഗം എന്നത് ആരോഗ്യത്തിന്റെ വിപരീതാവസ്ഥയാണ്. ഈ അവസ്ഥയില്‍ ഒന്നോ അതിലധികമോ ശരീരാവയവങ്ങളുടെ ധര്‍മ്മമോ ഘടനയോ തകരാറിലായിരിക്കും.
രോഗനിര്‍ണ്ണയം:
യുനാനി സമ്പ്രദായത്തില്‍ ശരീരപരിശോധനയും നിരീക്ഷണവുമാണ് രോഗ നിര്‍ണ്ണയത്തിന്റെ അടിസ്ഥാനം. ഒരാളുടെ ഏതൊരു രോഗാവസ്ഥയും ഇനി പറയുന്നവയുടെ ഉല്പന്നമായി കണക്കാക്കപ്പെടുന്നു:
അയാളുടെ ശരീരം നിര്‍മ്മിതമായിരിക്കുന്ന ദ്രവ്യം
അയാളുടെ പ്രകൃതം, ഘടന, ശേഷികളുടെ കരുത്ത്
അയാളില്‍ പ്രവര്‍ത്തിക്കുന്ന ബാഹ്യഘടകങ്ങള്‍
അയാളുടെ ശാരീരിക ധര്‍മ്മങ്ങള്‍ നിലനിര്‍ത്താനും തടസ്സങ്ങളെ പരമാവധി ഒഴിവാക്കാനും പ്രകൃത്യാതന്നെ ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍
പരസ്പര ബന്ധിയായ ഘടകങ്ങളെയെല്ലാം കണക്കിലെടുത്തു കൊണ്ട് രോഗത്തിന്റെ കാരണവും സ്വഭാവും മനസ്സിലാക്കി ചികിത്സ നിശ്ചയിക്കപ്പെടുന്നു. രോഗ കാരണങ്ങളെ വിശദമായി പഠിച്ച ശേഷമാണ് രോഗ നിര്‍ണ്ണയം നടത്തുന്നത്. വൈദ്യന്മാര്‍ ഇതിനായി മുഖ്യമായും ആശ്രയിക്കുന്നത് നാഡീമിടിപ്പ് പരിശോധനയും മലം, മൂത്രം എന്നിവയുടെ പരിശോധനയുമാണ്. ഹൃദയത്തിന്റെ സങ്കോച വികാസങ്ങള്‍ മൂലം ധമനികളില്‍ ഒന്നിടവിട്ട് അനുഭവപ്പെടുന്ന സങ്കോചവും വികാസവുമാണ് നാഡീമിടുപ്പ് (നബ്സ്).
നാഡീമിടിപ്പ്, മലം, മൂത്രം എന്നിവയുടെ പരിശോധനയ്ക്കു പുറമെ ശരീര പരിശോധന ഹൃദയസ്പന്ദനം പരിശോധിക്കല്‍, വിരല്‍ കൊണ്ട് ശരീരത്തില്‍ കെട്ടി പരിശോധനിക്കല്‍, ഗുപ്തവിദ്യങ്ങള്‍ (ീരരൌഹമേശീിേ) എന്നിവയും രോഗ നിര്‍ണയത്തിന് ഉപയോഗിക്കുന്നു.

യുനാനി രോഗപ്രതിരോധം

രോഗപ്രതിരോധം
രോഗ ചികിത്സ പോലെ തന്നെ രോഗ പ്രതിരോധവും ഈ വൈദ്യ സമ്പ്രദായത്തിന്റെ മുഖ്യ പരിഗണനാവിഷയമാണ്. ചുറ്റുപാടിനും പാരിസ്ഥിതിക ഘടകങ്ങള്‍ക്കും മനുഷ്യന്റെ ആരോഗ്യത്തിന്മേലുള്ള സ്വാധീനം ഈ സമ്പ്രദായത്തിന്റെ ആരംഭകാലം മുതലേ തിരിച്ചറിയപ്പെട്ടിരുന്നു. ജലം, ആഹാരം, വായു എന്നിവ മാലിന്യമുക്തമായി സുക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തില്‍ യുനാനി വൈദ്യം ഊന്നല്‍ നല്‍കുന്നു. ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ആറ് ആവശ്യമുന്നുപാധികള്‍ (അസ്ബാബ് സിത്താ-എ-സരോരിയ്യ) യുനാനി സമ്പ്രദായം മുന്നോട്ട് വയ്ക്കുന്നു:
വായു
ഭക്ഷ്യപേയങ്ങള്‍
ശാരീരിക വ്യായാമങ്ങളും വിശ്രമവും
മാനസിക വ്യായാമങ്ങളും വിശ്രമവും
ഉറക്കും ഉണര്‍വും
ശോധനയും അതിന്റെ നിയന്ത്രണവും
നല്ല ശുദ്ധവായു ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പരിസ്ഥിതിയില്‍ വരുന്ന ഗുണപരമായ മാറ്റം പല രോഗികളെയും രോഗ വിമുക്തരാക്കുന്നതായി പ്രസിദ്ധ അറബ് ഭിഷഗ്വരനായ അവിസെന്നയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. നല്ല വായു സഞ്ചാരമുള്ള, വാതായനങ്ങളോടുകൂടിയ വീടുകളുടെ ആവശ്യകതയില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയിരുന്നു. അഴുകാത്തതും രോഗാണുക്ത പദാര്‍ത്ഥങ്ങള്‍ ഇല്ലാത്തതുമായ പുതിയ ആഹാരമാണ് ഒരാള്‍ കഴിക്കേണ്ടത്. മലിനജലം പലവിധ രോഗങ്ങളെ വഹിക്കുന്നതാണ്. അതിനാല്‍ ജലം എല്ലാതരം മാലിന്യങ്ങളില്‍ നിന്നും വിമുക്തമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം യുനാനി വൈദ്യം എടുത്തു പറയുന്നു.
ഉത്തമാരോഗ്യത്തിന്റെ പരിപാലനത്തില്‍ വ്യായാമങ്ങള്‍ക്കും വിശ്രമത്തിനും വലിയ പങ്കാണുള്ളത്. പേശികളുടെ വളര്‍ച്ചയ്ക്കും പോഷണം ഉറപ്പു വരുത്താനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും വിസര്‍ജ്ജനവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിനും വ്യായാമം സഹായകമാണ്. ഹൃദയവും കരളും സുസ്ഥിതിയില്‍ നിലനിലക്കാനും വ്യായാമം ആവശ്യമാണ്.
സന്തോഷം, ദു:ഖം, ദേഷ്യം തുടങ്ങിയ മാനസിക ഘടകങ്ങള്‍ക്ക് ആരോഗ്യത്തിന്മേലുള്ള സ്വാധീനത്തെ കുറിച്ച് യുനാനി വൈദ്യം വിസ്താരമായി രേഖപ്പെടുത്തുന്നുണ്ട്. ഈ വിഷയം വിശദമായി കൈകാര്യം ചെയ്യുന്ന മന:ശാസ്ത്ര ചികിത്സ എന്ന ഒരു ശാഖ തന്നെ യുനാനിയിലുണ്ട്.
സാധാരണ ഗതിയുള്ള ഉറക്കവും ഉണരലും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറക്കം ശാരീരികവും മാനസികവുമായ വിശ്രമം പ്രദാനം ചെയ്യുന്നു. ഉറക്കക്കുറവ് ഊര്‍ജ്ജത്തിന്റെ ദുര്‍വ്യയത്തിനും മാനസിക ദുര്‍ബലതയ്ക്കും ദഹന പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
ശരിയായ വിധത്തില്‍ വിസര്‍ജ്ജന ധര്‍മ്മങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടത് ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. മാലിന്യങ്ങള്‍ പൂര്‍ണമായും പുറന്തള്ളപ്പെടാതിരിക്കുന്നതോ അതിന് പ്രയാസമോ തടസമോ അനുഭവപ്പെടുന്നതോ രോഗാവസ്ഥയിലേക്ക് നയിക്കുന്നു.

യുനാനി വൈദ്യം

രോഗിയുടെ വൈയക്തികതയെ മൊത്തത്തിലാണ് യുനാനി വൈദ്യം കണക്കിലെടുക്കുന്നത്. ഓരോ വ്യക്തിക്കും അയാളുടേതായ അടിസ്ഥാന ഘടനയും ശരീരഘടനയും നിര്‍മ്മിതിയും പ്രതിരോധ സംവിധാനവും ഇഷ്ടാനിഷ്ടങ്ങളുമുണ്ട്. പരിസ്ഥിതി ഘടകങ്ങകോട് ഓരോ വ്യക്തിയും പ്രതികരിക്കുന്നത് ഓരോ രീതിയിലാണ്.
യുനാനിയില്‍ ഇനി പറയുന്ന തരത്തിലുള്ള ചികിത്സകളാണുള്ളത്:
നിയന്ത്രിത ചികിത്സ (ഇലാജ്-ബില്‍-തദ്ബീര്‍)
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തിയും മാലിന്യങ്ങളെ പുറന്തള്ളിയും ശരീരഘടനയെ പുഷ്ടിപ്പെടുത്തി ആരോഗ്യം സംരക്ഷിക്കാനുള്ള പ്രത്യേക സങ്കേതങ്ങളും രീതികളുമാണ് നിയന്ത്രിത ചികിത്സ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അറിയപ്പെടുന്ന “വിഷവിമുക്തീകരണ മാര്‍ഗ്ഗ”ങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണിത്.
നിയന്ത്രിത ചികിത്സയിലെ പ്രധാന സങ്കേതങ്ങളും അവ ഫലപ്രദമാണെന്ന് കരുതപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങളും തുടര്‍ന്ന് വിവരിക്കുന്നു:
സിരോഛേദം (ഫസ്ദ് : കൊത്തിക്കല്‍) താഴെ പറയുന്ന പ്രശ്നങ്ങള്‍ക്ക് ഫലപ്രദം:
രക്ത സംബന്ധിയായ പ്രശ്നങ്ങള്‍, രക്താതി സമ്മര്‍ദ്ദം എന്നിവ ശരിയാക്കാന്‍
രക്തത്തില്‍ മാലിന്യങ്ങളുടെ കുമിഞ്ഞുകൂടല്‍ ഒഴിവാക്കി രക്തദൂഷ്യം തടയാന്‍
വിവിധ ശരീരഭാഗങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളാന്‍
ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാന്‍
ചില ആര്‍ത്തവ പ്രശ്നങ്ങള്‍ കൊണ്ടുള്ള അസുഖങ്ങള്‍ മാറ്റാന്‍
ശരീര പ്രകൃതത്തിലെ ഉഷ്ണ പദാര്‍ത്ഥങ്ങളെ ക്രമീകരിക്കാന്‍
രക്തചൂഷണം (അല്‍-ഹിജാമ : കൊമ്പുവെക്കല്‍) - ചുവടെ നല്‍കിയി രിക്കുന്ന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു:
മാലിന്യങ്ങള്‍ ഒഴിവാക്കി ത്വക്കിനെ ശുദ്ധീകരിക്കാന്‍.
ആര്‍ത്തവാധിക്യം, നാസികാരക്തസ്രാവം എന്നിവ പരിഹരിക്കാന്‍
കരള്‍ രോഗശമനത്തിന്
മലമ്പനി ചികിത്സയ്ക്കും പ്ളീഹ സംബന്ധിയായ പ്രശ്നങ്ങള്‍ പരിഹരിക്കണം
അര്‍ശസ്സ്, വൃഷ്ണങ്ങളുടെയും ഗര്‍ഭപാത്രത്തിന്റെയും നീര്‍വീക്കം, ചിരങ്ങ്, കുരു തുടങ്ങിയവയുടെ ചികിത്സയ്ക്ക്.
സ്വേദനം (തരീവ് : വിയര്‍പ്പിക്കല്‍):
സാധാരണ വിയര്‍ക്കല്‍ പ്രക്രിയ ത്വക്ക്, രക്തം, മറ്റ് ശരീരഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പാഴ്വസ്തുക്കളെ പുറന്തള്ളാന്‍ പ്രയോജനപ്പെടുന്നു. അമിതമായ ചൂട് കുറക്കാന്‍ സഹായകരം, വരണ്ടതോ ഈര്‍പ്പമുള്ളതോ ആയ ആവികൊള്ളിക്കല്‍, ചൂടുവെള്ളത്തിലുള്ള കുളി, ഉഴിച്ചില്‍, രോഗിയെ ചൂടുവായുവുള്ള മുറിയിലിരുത്തല്‍ എന്നിവ സ്വേദനത്തിനുള്ള മാര്‍ഗങ്ങളാണ്
മൂത്രസംവര്‍ദ്ധനം (ഇദ്രാര്‍-ഇ-ബൌള്‍):
മൂത്രത്തിലൂടെ പുറന്തള്ളല്‍, ഹൃദയം, കരള്‍, ശ്വാസകോശങ്ങള്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ പ്രയോഗിക്കുന്നു.
തുര്‍ക്കിസ്നാനം (ഹമാം):
മലിന പദാര്‍ത്ഥപ്രശ്നം, അമിതവിയര്‍ക്കല്‍ എന്നിവ പരിഹരിക്കാന്‍.
ചെറു ചൂട് നല്‍കാന്‍
പോഷണം വര്‍ദ്ധിപ്പിക്കാന്‍
കൊഴുപ്പ് കുറയ്ക്കന്‍
കൊഴുപ്പ് കൂട്ടാന്‍
സാധാരണ ആരോഗ്യമുള്ളപ്പോള്‍ തണുത്ത വെള്ളത്തിലുള്ള കുളിയാണ് അഭിലഷണീയം. പക്ഷാഘാതം, പേശീബലം കുറയല്‍ എന്നിവ പോലുള്ള രോഗങ്ങളില്‍ ഉഴിച്ചിലിനുശേഷം ചൂടു വെള്ളത്തിലുള്ള കുടി നിര്‍ദ്ദേശിക്കുന്നു.
ഉഴിച്ചില്‍ (മാലീഷ്):
മൃദുവായ ഉഴിച്ചില്‍ പ്രശാന്തിദായകവും വിശ്രാന്തിദായകവുമാണ്. വെള്ളം തൊടാതെയുള്ള അമര്‍ത്തി ഉഴിച്ചില്‍ വിരേചനകരവും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതുമാണ്. എണ്ണകൂട്ടിയുള്ള ഉഴിച്ചില്‍ പേശികളെ അയവുള്ളതാക്കുകയും ത്വക്കിനെ മൃദുവാക്കുകയും ചെയ്യുന്നു.
പ്രതിപ്രകോപനം ():
ഈ സങ്കേതം വേദന, ചുട്ടുനീറ്റല്‍, ചൊറിച്ചല്‍ എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നു. മുഴകള്‍ ഭേദ മാക്കാനും വീക്കം കുറക്കാനും ഇത് സഹായിക്കുന്നു.
വയറിളക്കല്‍ (ഇസ്ഹല്‍):
യുനാനിയില്‍ വിരേചന ഔഷധങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ പ്രയോഗത്തിന് ലിഖിതങ്ങളായ നിയമങ്ങളുണ്ട്. ഈ രീതി സാധാരണ ഉപാപചയ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നു.
വമനം (ഖയ്):
തലവേദന, ചെന്നിക്കുത്ത്, ടോണ്‍സ്ലൈറ്റിസ്, ബ്രോങ്കോ നിമോണിയ, ബ്രോങ്കിയന്‍ ആസ്മ എന്നിവ ഭേദമാക്കാന്‍ വമനഔഷധങ്ങ ഉപയോഗിക്കപ്പെടുന്നു. ഉന്മാദം, വിഷാദം, എന്നിവപോലുള്ള മാനസിക രോഗങ്ങള്‍ക്കും ഈ രീതി പ്രയോജനകരമാണ്.
വ്യായാമം (റിയാളത്ത്):
ഉത്തമാരോഗ്യത്തിനും ചിലരോഗങ്ങളുടെ ചികിത്സയക്കും ശരീരത്തിന്റെ വ്യായാമം വളരെ പ്രധാനമാണ്. ആമാശയാരോഗ്യത്തിനും ദഹനത്തിന്റെ ഉദ്ദീപനത്തിനും വ്യായാമം ഗുണകരമാണ്. വിവിധതരം വ്യായാമങ്ങള്‍ക്ക് പ്രത്യേകം ചട്ടങ്ങളും സമയക്രമവും വ്യവസ്ഥകളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
അട്ടയെക്കൊണ്ട് കടിപ്പിക്കല്‍ (തലീവ്-ഇ-അലാഖ്):
രക്തത്തില്‍ നിന്ന് ദൂഷിത പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനുള്ള ഒരു മാര്‍ഗമാണിത്. പുഴുക്കടി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. ഇതിന്റെ പ്രയോഗത്തിന് യുനാനിയില്‍ പ്രത്യേക വ്യവസ്ഥകള്‍ വിവരിക്കുന്നുണ്ട്.

യൂനാനി ചികിത്സാ തത്വങ്ങള്‍ :


ഭക്ഷണചികിത്സ (ഇലാജ്-ബില്‍-ഘിസ്)
യുനാനി ചികിത്സയില്‍ ആഹാരത്തിന് പ്രമുഖ സ്ഥാനമാണുള്ളത്. ആഹാരത്തിന്റെ അളവും ഗുണവും ക്രമീകരിക്കുന്നതിലൂടെ പലവിധ രോഗങ്ങളും വിജയകരമായി ചികിത്സിച്ചു ഭേദമാക്കാനാകും. ചില പ്രത്യേക രോഗങ്ങളുമായി ബന്ധപ്പെട്ട ഭക്ഷണ ക്രമം വിസ്തരിക്കുന്ന ധാരാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചില ആഹാരങ്ങള്‍ വിരേചകങ്ങളും ചിലവ മൂത്രവര്‍ദ്ധകങ്ങളും മറ്റു ചിലവ സ്വേദകങ്ങളുമായി കണക്കാക്കപ്പെടുന്നു.
ഔഷധ ചികിത്സ (ഇലാജ്-ബില്‍-ദവ)
പ്രകൃതി ദത്തമായ, മുഖ്യമായും സസ്യജന്യമായ ഔഷധങ്ങളുടെ പ്രയോഗമാണ് ഈ ചികിത്സാ ക്രമത്തില്‍ ഉള്ളത്. ജന്തുജന്യവും ധാതുജന്യവുമായ മരുന്നുകളും ഉപയോഗത്തിലുണ്ട്. പ്രാദേശികമായി ലഭ്യമായവയായതിനാലും ശേഷഫലങ്ങള്‍ (മളലൃേ ലളളലര) ഇല്ലാത്തവയോ വളരെ കുറഞ്ഞവയോ ആയതിനാലും പ്രകൃതിദത്ത ഔഷധങ്ങള്‍ മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. മരുന്നുകള്‍ക്കും അവയുടെതായ പ്രകൃതമുണ്ടെന്ന് യുനാനി വൈദ്യം സങ്കല്‍പ്പിക്കുന്നു. വ്യക്തിയുടെ പ്രത്യേക പ്രകൃതത്തിന് ഊന്നല്‍ നല്‍കുന്ന ചികിത്സാരീതിയായതിനാല്‍ രോഗിയുടെ പ്രകൃതത്തിന് അനുയോജ്യമായതുഠ അതിനാല്‍ തന്നെ രോഗമുക്തിയെ ത്വരിതപ്പെടുത്തുന്നതും പാര്‍ശ്വഫലങ്ങള്‍ കൊണ്ടുള്ള അപായസാദ്ധ്യത ഒഴിവാക്കുന്നതുമായ ഔഷധങ്ങളാണ് ഉപയോഗപ്പെടുന്നത്. മരുന്നുകള്‍ അവയുടെ താപ-ശീത-ആര്‍ദ്ര-അനാര്‍ദ്ര പ്രകൃതങ്ങളാലാണ് (ചൂടുള്ള, തണുപ്പുള്ളദ ഈര്‍പ്പമുള്ള, വരണ്ടപ്രകൃതങ്ങള്‍) പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവയെ പ്രകൃതത്തിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഔഷധത്തിന്റെ മാത്രം വീര്യം (ുീലിേര്യ) രോഗിയുടെ പ്രായം, പ്രകൃതം, രോഗത്തിന്റെ സ്വഭാവം, രോഗ കാഠിന്യം എന്നിവ വൈദ്യന്‍ പരിഗണിക്കുന്നു. ചൂര്‍ണ്ണങ്ങള്‍, കഷായങ്ങള്‍, രസങ്ങള്‍, ആസവങ്ങള്‍, അരിഷ്ടങ്ങള്‍, ലേഹ്യം, മധുരദ്രവങ്ങള്‍ ഗുളികകള്‍ തുടങ്ങിയ രൂപങ്ങളില്‍ മരുന്നുകള്‍ പ്രയോഗിക്കപ്പെടുന്നു. ബദല്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കാനുള്ള നിയമങ്ങള്‍ യുനാനിയിലുണ്ട്.