ഭക്ഷണചികിത്സ (ഇലാജ്-ബില്‍-ഘിസ്)
യുനാനി ചികിത്സയില്‍ ആഹാരത്തിന് പ്രമുഖ സ്ഥാനമാണുള്ളത്. ആഹാരത്തിന്റെ അളവും ഗുണവും ക്രമീകരിക്കുന്നതിലൂടെ പലവിധ രോഗങ്ങളും വിജയകരമായി ചികിത്സിച്ചു ഭേദമാക്കാനാകും. ചില പ്രത്യേക രോഗങ്ങളുമായി ബന്ധപ്പെട്ട ഭക്ഷണ ക്രമം വിസ്തരിക്കുന്ന ധാരാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചില ആഹാരങ്ങള്‍ വിരേചകങ്ങളും ചിലവ മൂത്രവര്‍ദ്ധകങ്ങളും മറ്റു ചിലവ സ്വേദകങ്ങളുമായി കണക്കാക്കപ്പെടുന്നു.

ഔഷധ ചികിത്സ (ഇലാജ്-ബില്‍-ദവ)
പ്രകൃതി ദത്തമായ, മുഖ്യമായും സസ്യജന്യമായ ഔഷധങ്ങളുടെ പ്രയോഗമാണ് ഈ ചികിത്സാ ക്രമത്തില്‍ ഉള്ളത്. ജന്തുജന്യവും ധാതുജന്യവുമായ മരുന്നുകളും ഉപയോഗത്തിലുണ്ട്. പ്രാദേശികമായി ലഭ്യമായവയായതിനാലും ശേഷഫലങ്ങള്‍ (മളലൃേ ലളളലര) ഇല്ലാത്തവയോ വളരെ കുറഞ്ഞവയോ ആയതിനാലും പ്രകൃതിദത്ത ഔഷധങ്ങള്‍ മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. മരുന്നുകള്‍ക്കും അവയുടെതായ പ്രകൃതമുണ്ടെന്ന് യുനാനി വൈദ്യം സങ്കല്‍പ്പിക്കുന്നു. വ്യക്തിയുടെ പ്രത്യേക പ്രകൃതത്തിന് ഊന്നല്‍ നല്‍കുന്ന ചികിത്സാരീതിയായതിനാല്‍ രോഗിയുടെ പ്രകൃതത്തിന് അനുയോജ്യമായതുഠ അതിനാല്‍ തന്നെ രോഗമുക്തിയെ ത്വരിതപ്പെടുത്തുന്നതും പാര്‍ശ്വഫലങ്ങള്‍ കൊണ്ടുള്ള അപായസാദ്ധ്യത ഒഴിവാക്കുന്നതുമായ ഔഷധങ്ങളാണ് ഉപയോഗപ്പെടുന്നത്. മരുന്നുകള്‍ അവയുടെ താപ-ശീത-ആര്‍ദ്ര-അനാര്‍ദ്ര പ്രകൃതങ്ങളാലാണ് (ചൂടുള്ള, തണുപ്പുള്ളദ ഈര്‍പ്പമുള്ള, വരണ്ടപ്രകൃതങ്ങള്‍) പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവയെ പ്രകൃതത്തിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഔഷധത്തിന്റെ മാത്രം വീര്യം (ുീലിേര്യ) രോഗിയുടെ പ്രായം, പ്രകൃതം, രോഗത്തിന്റെ സ്വഭാവം, രോഗ കാഠിന്യം എന്നിവ വൈദ്യന്‍ പരിഗണിക്കുന്നു. ചൂര്‍ണ്ണങ്ങള്‍, കഷായങ്ങള്‍, രസങ്ങള്‍, ആസവങ്ങള്‍, അരിഷ്ടങ്ങള്‍, ലേഹ്യം, മധുരദ്രവങ്ങള്‍ ഗുളികകള്‍ തുടങ്ങിയ രൂപങ്ങളില്‍ മരുന്നുകള്‍ പ്രയോഗിക്കപ്പെടുന്നു. ബദല്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കാനുള്ള നിയമങ്ങള്‍ യുനാനിയിലുണ്ട്.

No comments:
Post a Comment