വെണ്ണ, ഉണക്കമുന്തിരി, നെയ്യ്, സുന്നാമക്കി, യവം, ഊദ്, കക്കരി
വെണ്ണ:
* ബുസ്റുബ്നുസലമിന്റെ രണ്ട് സന്താനങ്ങളില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: ഞങ്ങള്‍ നബിതിരുമേനി (സ)ക്ക് വെണ്ണയും കാരക്കയും നല്‍കി. ഇത് രണ്ടും അവിടന്ന് ഇഷ്ടപ്പെട്ടിരുന്നു (അബൂദാവൂദ്).
ഉണക്കമുന്തിരി:
* തമീമുദ്ദാരി(റ) നിവേദനം ചെയ്യുന്നു: നബി (സ)യുടെ അടുക്കലേക്ക് ഉണക്കമുന്തിരി കൊണ്ടുവന്നപ്പോള്‍ അവിടന്ന് പറഞ്ഞു: നിങ്ങള്‍ ഇത് തിന്നുക. വളരെ നല്ല ഭക്ഷണമാണ്. ക്ഷീണം തീര്‍ക്കുകയും ദേഷ്യം അടക്കിനിറുത്തുകയും നാഡിക്ക് ബലം നല്‍കുകയും വായയുടെ ഗന്ധം നന്നാക്കുകയും ചെയ്യുന്നു (അബൂനഈം).
* അലി(റ) പറഞ്ഞു: ചുകന്ന 21 മുന്തിരി തിന്നുകൊണ്ടിരുന്നാല്‍ അവന്റെ ശരീരത്തില്‍ അനിഷ്ടമായതൊന്നും ഉണ്ടാകുന്നതല്ല (അബൂനഈം).
* ഓര്‍മ വര്‍ധിക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ ഉണക്കമുന്തിരി തിന്നുകൊള്ളുക (ഇമാം സുഹ്രി).
* മുന്തിരിയും പിസ്തയുടെ കഴമ്പും മണിക്കുന്തിരിക്കവും കൂടി എല്ലാ ദിവസവും തിന്നുകൊണ്ടിരുന്നാല്‍ ബുദ്ധിശക്തി വര്‍ധിക്കും.
നെയ്യ്:
* നബി (സ)പറയുന്നു: പശുവിന്‍ പാല്‍ രോഗം ശമിപ്പിക്കുന്നതും നെയ്യ് ഔഷധവുമാകുന്നു. പശുവിന്‍ പാലുപയോഗിക്കുക. പശു എല്ലാ സസ്യങ്ങളും തിന്നുന്നതാണ്.
* അലി(റ) പറയുന്നു: ജനങ്ങള്‍ രോഗശമനത്തിനായുപയോഗിക്കുന്നതില്‍ നിന്ന് ഏറ്റവുമുത്തമം നെയ്യാകുന്നു (അബൂനഈം).
സുന്നാമക്കി:
* അസ്മാഅ്(റ)വില്‍ നിന്ന് നിവേദനം: നബി (സ)എന്നോട് നീ എന്താണ് ശോധനക്ക് ഉപയാഗിക്കാറുള്ളതെന്ന് ചോദിച്ചപ്പോള്‍ കൈപന്‍ പൂളയാണെന്ന് ഞാന്‍ മറുപടി നല്‍കി. അത് വലിയ ഉഷ്ണമുള്ളതാണല്ലോ എന്നവിടന്ന് പ്രതിവചിച്ചു. പിന്നീട് സുന്നാമക്കിയാണ് ഉപയോഗിച്ചത്. അതിനെക്കുറിച്ച് തിരുമേനി (സ)ഇപ്രകാരം പറഞ്ഞു: വല്ല ഔഷധവും മരണത്തെ തടുക്കുന്നതായി ഉണ്ടായിരുന്നെങ്കില്‍ അത് സുന്നാമക്കിയാകുമായിരുന്നു (തുര്‍മുദി).
* ഹൃദയത്തിന് ശക്തി നല്‍കുകയും മിതശോധനയുണ്ടാക്കുകയും ചെയ്യുന്നു. സന്ധികളിലെ വേദനകള്‍ക്ക് ശമനം വരുത്തുകയും സന്ധികളുടെ ആഴത്തില്‍ മറഞ്ഞുകിടക്കുന്ന മാലിന്യങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുന്നു.
* ഇബ്നുസീന ഇതിനെ ഹൃദയത്തിന് ഫലം ചെയ്യുന്ന ഔഷധങ്ങളുടെ ഗണത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
* ചൂര്‍ണമാണെങ്കില്‍ മൂന്നര ഗ്രാമും കഷായമാണെങ്കില്‍ 25 ഗ്രാമും കഷായം വെച്ച് ബനഫ്സജ് പുഷ്പവും കുരുകളഞ്ഞ ഉണക്കമുന്തിരിയും ചേര്‍ത്ത് ഉപയോഗിക്കുകയാണ് ഉത്തമം.
യവം:
* ആഇശ(റ)യില്‍ നിന്ന് നിവേദനം: വീട്ടുകാര്‍ക്ക് പനിയുണ്ടായാല്‍ യവക്കഷായം കുടിക്കാന്‍ നബിതിരുമേനി (സ)നിര്‍ദേശിക്കുമായിരുന്നു (ഇബ്നുമാജ)
* ഇതിന്റെ കഷായം ചുമക്കും തൊണ്ടവേദനക്കും ഫലപ്രദമാണ്. മൂത്രം സ്രവിപ്പിക്കുകയും ആമാശയം ശുദ്ധിയാക്കുകയും ദാഹം ശമിപ്പിക്കുകയും ഉഷ്ണം കുറക്കുകയും ചെയ്യുന്നു.
അകില്‍ (ഊദ്):
* നബിതിരുമേനി (സ)അകില്‍ കൊണ്ട് കര്‍പ്പൂരസഹിതം പലപ്പോഴും പുക ഏല്‍ക്കാറുണ്ടായിരുന്നു (അബൂദാവൂദ്).
* ഹൃദയത്തിനും പഞ്ചേന്ദ്രിയങ്ങള്‍ക്കും ശക്തി നല്‍കും.
കക്കരി:
* നബിതിരുമേനി (സ)ഈത്തപ്പഴത്തോടുകൂടി കക്കരി ഭക്ഷിക്കാറുണ്ടായിരുന്നു (ബുഖാരി).
* ആഇശ(റ) പറയുന്നു: എന്റെ മാതാവ് എനിക്ക് പല ചികിത്സകളും ചെയ്തുനോക്കിയെങ്കിലും ഞാന്‍ തടിവെച്ചില്ല. അവസാനം കക്കരിക്കയും ഈത്തപ്പഴവും തിന്നപ്പോഴാണ് തടിയുണ്ടായത് (ഥിബ്ബുന്നബവി-ദഹബി).
* മൂത്രം സ്രവിപ്പിക്കും.
ചുരങ്ങ:
* അനസ്(റ) പറഞ്ഞു: നബിതിരുമേനി (സ)ചുരങ്ങ ഇഷ്ടപ്പെട്ടിരുന്നു (മുസ്ലിം).
* നബി (സ)പറഞ്ഞു: നിങ്ങള്‍ ചുരങ്ങ തിന്നുക. അത് ബുദ്ധിയും മസ്തിഷ്കവും ശക്തിപ്പെടുത്തും.
* ആഇശ(റ) പറയുന്നു: ചുരങ്ങ പയര്‍സഹിതം കഴിച്ചാല്‍ ഹൃദയം മൃദുവാവുകയും ഭോഗശക്തി വര്‍ധിക്കുകയും ചെയ്യും.
* ചുമക്ക് ഫലപ്രദമാണ്. പനിയുള്ളവര്‍ക്ക് ശക്തി നല്‍കുന്ന വസ്തുക്കളില്‍ ഏറ്റവും ഉത്തമം (ഥിബ്ബുന്നബവി-ദഹബി).
കൂണ്‍:
* ഇതിന്റെ നീരില്‍ കണ്ണിന് രോഗശമനമുണ്ട് എന്ന് ഹദീസില്‍ വന്നിട്ടുണ്ട് (ബുഖാരി, മുസ്ലിം).
* കൂണ്‍നീര് കൊണ്ട് സുറുമയിടുന്നത് കണ്ണിന് പ്രകാശമേകുന്നു.
കട്ടകുന്തിരിക്കം:
* നബി (സ)പറയുന്നു: ഗര്‍ഭിണികള്‍ക്ക് കട്ടകുന്തിരിക്കം കൊടുക്കുക. അവളുടെ കുഞ്ഞ് ആണാണെങ്കില്‍ ബുദ്ധിമാനാവുകയും പെണ്ണാണെങ്കില്‍ സ്വഭാവം നന്നാവുകയും അരക്കെട്ട് തടിച്ചിരിക്കുകയും ചെയ്യും (അബൂനഈം).
* അലി(റ)വിനോട് മറവി സംബന്ധിച്ച് ആവലാതി പറഞ്ഞപ്പോള്‍ കട്ടകുന്തിരിക്കം ഉപയോഗിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: അത് ഹൃദയത്തിന് ധൈര്യം നല്‍കുന്നതും മറവി ഇല്ലാതാക്കുന്നതുമാണ്.
* ഇബ്നുഅബ്ബാസ്(റ) പറയുന്നു: ഒരു മിസ്ഖാല്‍ (ഏകദേശം 3.5 ഗ്രാം) പഞ്ചസാരയും സമമായി കട്ടകുന്തിരിക്കവും കൂടി വെറുംവയറ്റില്‍ ഒരാഴ്ച ഉപയോഗിച്ചാല്‍ മൂത്രദോഷവും മറവിയും ശമിക്കും (അബൂനഈം).
* ആമാശയവേദന ശമിപ്പിക്കുകയും വായുക്ഷോഭം തടയുകയും ചെയ്യുന്നു. മാംസം വര്‍ധിപ്പിക്കുകയും വ്രണം, കഫം എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു.
ചായപ്പുല്ല്:
* നബിതിരുമേനി (സ)വാരിവേദനക്ക് ചായപ്പുല്ലും സൈതെണ്ണയും നിര്‍ദേശിക്കാറുണ്ടായിരുന്നു (തുര്‍മുദി).
* ഉമ്മുസലമ(റ) പറഞ്ഞു: കരിമംഗലത്തിന് ഞങ്ങള്‍ മുഖത്ത് ചായപ്പുല്ല് അരച്ച് പുരട്ടാറുണ്ടായിരുന്നു.
* അതരച്ചുതേച്ചാല്‍ മുഖത്തെ കറുപ്പടയാളം ചൊറി, കുരു എന്നിവ സുഖമാകും.
- വെളുത്തുള്ളി, പാല്‍
- കൊത്തലും കൊമ്പുവെക്കലും, അഞ്ജനക്കല്ല്, മുട്ട, സുര്‍ക്ക
- തേന്‍:
- കരിഞ്ചീരകം:
- പ്രവാചകവൈദ്യം
No comments:
Post a Comment