മലയാളികളുടെ ഇഷ്‌ട ഭോജ്യങ്ങളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. രക്തത്തിന്റെ വര്‍ണ്ണമുള്ള ബീറ്റ്‌റൂട്ട് മറ്റു വിഭവങ്ങളില്‍ ചേര്‍ത്താല്‍ അതിനും രക്ത വര്‍ണ്ണമുണ്ടാകും.ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്. ടേബിൾ ബീറ്റ് (table beet), ഗാർഡൻ ബീറ്റ് (garden beet), റെഡ് അഥവാ ഗോൾഡൻ ബീറ്റ് (red or golden beet) എന്നീ പേരുകളിൽ ഇതറിയപ്പെടുന്നു. ബ്രിട്ടീഷ് കടൽത്തീരങ്ങളിലാണിത് ജന്മമെടുത്തത്. 6 മുതൽ 10 ശതമാനം വരെയാണ് ഇതിൽ സുക്രോസ് എന്ന പഞ്ചസാരയുടെ അളവ്. ബീറ്റ്റൂട്ടിന്റെ ചുവപ്പുനിറത്തിന് കാരണം ആന്തോസയാനിൻ (ബെറ്റാനിൻ)എന്ന വർണ്ണകമാണ്. 4000 വർഷം മുമ്പു തന്നെ ബീറ്റ് റൂട്ട് കൃഷി ചെയ്തിരുന്നു. പുരാതന റോമക്കാർ ഇതിനെയൊരു പ്രധാന ഭക്ഷണമായി ഉപയോഗിച്ചിരുന്നു. 19 ആം നൂറ്റാണ്ടിൽ ബീറ്റ് റൂട്ടിൽ നിന്നും സുക്രോസ് വേർതിരിക്കാമെന്നുള്ള കണ്ടുപിടുത്തം വ്യാവസായികമായി ഇതിനെയൊരു പ്രാധാന്യമുള്ള വിളയാക്കി മാറ്റി. പലവിധ ഔഷധഗുണങ്ങളുമുള്ള ഒരു സസ്യമാണ് ബീറ്റ് റൂട്ട്.പഞ്ചസാരയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. റഷ്യയാണ് ബീറ്റ്റൂട്ട് ഉത്പാദനത്തിൽ മുന്നിട്ടുനിൽക്കുന്നത്.മുഖ്യമായും ഇതിന്റെ തായ്‌വേരിലാണ് ഭക്ഷണം സംഭരിച്ചിരിക്കുന്നത്. മറ്റുപയോഗങ്ങൾ:- മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ജീവകം സി, ബീറ്റെയ്ൻ എന്നിവയുടെ നല്ല ഉറവിടമാണിത്. ശരീരത്തിൽ വച്ച് ബീറ്റാനിന് ശിഥിലീകരണം സംഭവിക്കാത്തതിനാൽ ഉയർന്ന അളവിൽ അത് മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്നതിനാൽ ബീറ്റ്റൂട്ട് ഉപഭോഗത്തിനുശേഷം മൂത്രം രക്തം കലർന്ന നിറത്തിലാകും. ഇത് സന്ദേഹമുണ്ടാക്കാമെങ്കിലും അല്പസമയത്തിനുശേഷം നിറവ്യത്യാസം ഇല്ലാതാകുന്നു. ഇതിലെ ബീറ്റാനിൻ കരളിൽ പലവിധകാരണങ്ങളാൽ (മദ്യപാനം, പ്രമേഹം) കൊഴുപ്പ് അടിയുന്നത് തടയുന്നു. ഇതിലെ ഉയർന്ന നൈട്രേറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. 500 മി.ലി.ബീറ്റ്റൂട്ട് കഴിച്ചാൽ ഒരു മണിക്കൂറിനകം രക്തസമ്മർദ്ദം കുറയുന്നു.ചിലയിനം ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്. ബീറ്റാനിൻ ചുവന്ന ഭക്ഷ്യവർണ്ണവസ്തുവുണ്ടാക്കാൻ ഉപയോഗിക്കുന്നു. വൈനുണ്ടാക്കാനും ബീറ്റ്റൂട്ട് ഉപയോഗിക്കാം.പോഷണശാസ്‌ത്രത്തിലെ ന്യൂട്രിസിന്‍ എന്ന വര്‍ണ്ണ പദാര്‍ത്ഥമാണ് ബീറ്റ്‌റൂട്ടില്‍ അടങ്ങിയി രിക്കുന്നത്. പുകവലി, ദഹനപ്രക്രിയയുടെ അപചയം എന്നിവ കാരണം കോശഭിത്തികളിലോ ശുദ്ധരക്തധമനികളിലോ പറ്റിപ്പിടിച്ചിരിക്കുന്ന തടസ്സങ്ങളെ നീക്കാനുള്ള അപാരമായ കഴിവ് ബീറ്റ്‌റൂട്ടിനുണ്ട്. തലയില്‍ രക്തം കട്ട പിടിച്ചുണ്ടാ കുന്ന പക്ഷാഘാതത്തിനും ഹൃദയത്തിലേക്കുള്ള രക്തവാഹക സ്രോതസ്സുകളില്‍ രക്തം കട്ട പിടിച്ചുണ്ടാകുന്ന ഹൃദയാഘാതത്തിനും രക്ത നാഡികളിലുണ്ടാകുന്ന പ്രശ്‌നങ്ങളിലും ശരീരത്തെ രക്ഷപ്പെടുത്താനുള്ള ബീറ്റ്‌റൂട്ടിന്റെ കഴിവ് അപാരമത്രെ.പഞ്ചസാരയുടെ അളവ് ഇതില്‍ കൂടുതലുള്ള തിനാല്‍ പ്രമേഹരോഗികള്‍ക്ക് അത്ര നല്ലതല്ല. പിത്താശയക്കല്ല് അലിഞ്ഞു പോകാന്‍ ഏറ്റവും നല്ല മരുന്നാണ് ബീറ്റ്‌റൂട്ട.്‌ഋതുവിരാമ ഘട്ടത്തില്‍ സ്‌ത്രീകള്‍ക്കുണ്ടാകുന്ന വ്യതിയാനങ്ങളില്‍ ആശ്രയിക്കുവാന്‍ ഏറ്റവും പറ്റിയതും ബീറ്റ്‌റൂട്ട് തന്നെ. ഓര്‍മ്മശക്തി കൂട്ടാന്‍ ബീറ്റ്റൂട്ട്:- ഓര്‍മ്മശക്തി കൂട്ടാന്‍ ബീറ്റ്റൂട്ട് സഹായിക്കും എന്ന് പുതിയ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്നാണ്പഠനം പറയുന്നത്.ബീറ്റ്റൂട്ട് ,സെലറി ,പച്ചനിറത്തിലുള്ള ഇലക്കറികള്‍ എന്നിവ ധാരാളം കഴിക്കുമ്പോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രൈറ്റിനെ നൈട്രേറ്റ് ആക്കി മാറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം ത്വരിതഗതിയിലാക്കി ഓക്സിജന്‍ കുറവുള്ള സ്ഥലത്ത് അത് എത്തിക്കാനും സാധിക്കുന്നു.നൈട്രേറ്റ് ധാരാളമായി അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസിന്‍റെ ഉപയോഗവുംശിരസിലേക്കുള്ള വര്‍ദ്ധിച്ച രക്തപ്രവാഹവും തമ്മിലുള്ള ബന്ധം കണ്ടെത്തുവാനായിരുന്നു പഠനം നടത്തിയത്. 70 വയസിന് മേല്‍ പ്രായമുള്ളവരെയാണ് നാലു ദിവസത്തെ പഠനത്തിന് വിധേയമാക്കിയത്. പഠനത്തിന് വിധേയമായവരില്‍ ആദ്യദിവസം 10 മണിക്കൂര്‍ നേരത്തെ നിരാഹാരത്തിനു ശേഷം ആരോഗ്യ നില വിശദമായി രേഖപ്പെടുത്തുകയും തുടര്‍ന്ന് കുറഞ്ഞതോ കൂടിയതോ ആയ അളവില്‍ നൈട്രേറ്റ് നല്‍കുകയും ചെയ്തു. പ്രഭാതഭക്ഷണത്തിനോടൊപ്പം 16 ഔണ്‍സ് ബീറ്റ്റൂട്ട് ജ്യൂസ് ഇവര്‍ക്ക് നല്‍കി. പ്രത്യേകം തയ്യാറാക്കിയ ഉച്ചഭക്ഷണം, അത്താഴം , ലഘുഭക്ഷണം, അത്താഴം എന്നിവ നല്‍കി. 1 മണിക്കൂറിനു ശേഷം ഓരോരുത്തരുടെയും തലച്ചോറിലേക്കുള്ള എംആര്‍ഐ രേഖപ്പെടുത്തി.പ്രഭാതത്തിനു മുമ്പും ശേഷവും ശരീരത്തിലെ നൈട്രേറ്റിന്‍റെ നില അറിയാന്‍ രക്തപരിശോധന നടത്തി. മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളിലും ഇതേരീതി ആവര്‍ത്തിച്ചു. നൈട്രേറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിച്ച ശേഷം പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂടിയതായി എം ആര്‍ ഐയില്‍ തെളിഞ്ഞു. പ്രായമാകുമ്പോള്‍ ക്ഷയം സംഭവിക്കുന്നതും അതുവഴി സ്മൃതിനാശത്തിനും മറ്റും കാരണമാകുന്നതുമായ തലച്ചോറിന്‍റെ മുന്‍ഭാഗത്തേക്കുള്ള രക്തയോട്ടം കൂടിയതായി തെളിഞ്ഞു.വേക്ക് ഫോറസ്റ്റ് സര്‍വ്വകലാശാലയിലെ ട്രാന്‍സിലേഷണല്‍ സയന്‍സ് സെന്‍ററിലെ ഗവേഷകര്‍ നടത്തിയ പഠനം നൈട്രിക്ഓക്സൈഡ് സൊസൈറ്റിയുടെജേര്‍ണലായ നൈട്രിക് ഓക്സൈഡ് ബയോളജി ആന്‍റ് കെമിസ്ട്രിയുടെ ഓണ്‍ലൈന്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.ബിപി (രക്താ തിമര്‍ദം) ഉള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത. ദിവസവും ഒരു ഗ്ളാസ് ബീറ്റ്റൂട്ട് ജൂസ് കുടിച്ചാല്‍ ബിപി കുറയ്ക്കാമെന്ന് ലണ്ടന്‍ മെഡിക്കല്‍ സ്കൂളിലെ ഇന്ത്യന്‍ വംശജ അമൃത അഹ്ലുവാലിയയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കണ്ടെത്തി.അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലില്‍ ഗവേഷണവിവരങ്ങള്‍ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. ബീറ്റ്റൂട്ടിലെ നൈട്രേറ്റ് ശരീരത്തിലെത്തി നൈട്രിക് ഒാക്‌സൈഡ് ആയി മാറുന്നു. നൈട്രിക് ഓക്‌സൈഡ് രക്തധമനികളുടെ വികാസത്തിനു കാരണമാകും. ഇത് രക്തചംക്രമണം സുഗമമാക്കുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്‌യും.
നമ്മുടെ നാട്ടിൽ പരമ്പരാഗതമായി പ്രയോഗത്തിലുണ്ടായിരുന്ന എന്നാൽ ഇപ്പോൾ അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന നാടൻ ചികിൽസകളും ഒറ്റമൂലികളും മുത്തശ്ശി വൈദ്യവുമാണ് ഈ സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പരാമർശിച്ചിരിക്കുന്ന ചികിൽസകൾ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യേണ്ടതാണ്. നാശനഷ്ടങ്ങൾക്കൊ മറ്റ് പ്രശ്നങ്ങൾക്കൊ ഞങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
Labels
Apilepsy
Dengue fever
natural bleach
Polycystic Ovarian Disease (PCOD or PCOS)
Sinusitis
അകാല നര
അപകടങ്ങള്‍
അപസ്മാരം
അമിതവണ്ണം
അരിഷ്ടങ്ങള്‍
അര്‍ബുദം
അലര്‍ജി
അസിഡിറ്റി
അസ്ഥി വേദന
അറിവുകള്‍
ആണിരോഗം
ആര്‍ത്തവ പ്രശ്നങ്ങള്‍
ആര്യവേപ്പ്
ആസ്ത്മ
ആഹാരക്രമം
ഇഞ്ചി
ഇരട്ടി മധുരം
ഉപ്പൂറ്റി വേദന
ഉലുവാ
ഉഷ്ണ ഭക്ഷണം
ഉറക്കത്തിന്
എരുക്ക്
എള്ള്
ഏലക്ക
ഒറ്റമൂലികള്‍
ഓര്‍മ്മശക്തി
ഔഷധ സസ്യങ്ങള്‍
കടുക്
കണ്ണ് വേദന
കഫക്കെട്ട്
കരൾ സുരക്ഷ
കരിംജീരകം
കര്‍പ്പൂരം
കറ്റാര്‍വാഴ
കാടമുട്ട
കാല്‍പാദം
കുങ്കുമപ്പൂവ്
കുട്ടികളുടെ ആരോഗ്യം
കുര അഥവാ കാസം
കൂര്‍ക്കംവലി
കൊടിഞ്ഞി
കൊളസ്ട്രോൾ
കോഴിമുട്ട
ക്യാന്‍സര്‍
ഗര്‍ഭകാലം
ഗര്‍ഭരക്ഷ
ഗൈനക്കോളജി
ഗ്രാമ്പൂ
ചര്‍മ്മ സൌന്ദര്യം
ചികിത്സകള്‍
ചുണങ്ങ്
ചുമ
ചെങ്കണ്ണ്
ചെന്നികുത്ത്
ചെവിവേദന
ചെറുതേന്‍
ഛര്‍ദ്ദി
ജലദോഷം
ജാതി പത്രി
ജീവിത ശൈലി
ഡെങ്കിപ്പനി
തലമുടി ആരോഗ്യം
തലവേദന
തീപ്പൊള്ളല്‍
തുമ്പ
തുളസി
തേങ്ങാ
തൈറോയിട്
തൈറോയിഡ്
തൊണ്ടവേദന
തൊലിപ്പുറം
തൊഴുകണ്ണി
ദഹനക്കേട്
നഖങ്ങള്‍
നടുവേദന
നരക്ക്
നാട്ടറിവ്
നാഡീ രോഗങ്ങള്‍
നാസാ രോഗങ്ങള്‍
നിത്യ യൌവനം
നുറുങ്ങു വൈദ്യം
നെഞ്ചെരിച്ചില്‍
നെയ്യ്
നെല്ലിക്ക
നേന്ത്രപ്പഴം
പച്ചമരുന്നുകള്‍
പനി
പനി കൂര്‍ക്ക
പല്ലുവേദന
പാമ്പ് കടി
പുഴുക്കടി
പേശി
പൈല്‍സ്
പ്രതിരോധ ശക്തി
പ്രമേഹം
പ്രവാചകവൈദ്യം
പ്രോസ്‌റ്റേറ്റ്
പ്ലേറ്റ്ലറ്റ്
ബുദ്ധി വളര്‍ച്ച
ബ്രഹ്മി
ഭഗന്ദരം-ഫിസ്റ്റുല
ഭസ്മം
മഞ്ഞപ്പിത്തം
മഞ്ഞള്‍
മനോരഞ്ജിനി
മരുന്നുകള്‍
മലബന്ധം
മഴക്കാലം
മുഖ സൗന്ദര്യം
മുഖക്കുരു
മുടി സൌന്ദര്യം
മുത്തശി വൈദ്യം
മുരിങ്ങക്കാ
മുളയരി
മുറിവുകള്‍
മൂത്രച്ചുടീല്‍
മൂത്രത്തില്‍ അസിടിടി
മൂത്രത്തില്‍ കല്ല്
മൂലക്കുരു
യുനാനി
യോഗ
യൗവനം
രക്ത ശുദ്ധി
രക്തസമ്മര്‍ദ്ദം
രുചിയില്ലായ്മ
രോഗങ്ങള്‍
രോമവളര്‍ച്ച
ലൈംഗികത
വണ്ണം വക്കാന്‍
വന്ധ്യത
വയമ്പ്
വയര്‍ വേദന
വയറിളക്കം
വാജികരണം
വാതം
വായ്പുണ്ണ്‍
വായ്പ്പുണ്ണ്
വിചിത്ര രോഗങ്ങള്‍
വിഷം തീണ്ടല്‍
വീട്ടുവൈദ്യം
വൃക്കരോഗം
വൃഷണ ആരോഗ്യം
വെള്ളപോക്ക്
വെള്ളപ്പാണ്ട്
വേദന സംഹാരികള്‍
വൈദിക് ജ്ഞാനം
ശീഖ്രസ്കലനം
ശ്വാസതടസം
സന്ധി വാതം
സന്ധിവേദന
സവാള
സോറിയാസിസ്
സൗന്ദര്യം
സ്തന വളര്‍ച്ച
സ്തനാര്‍ബുദം
സ്ത്രീകളുടെ ആരോഗ്യം
ഹൃദ്രോഗം
ഹെര്‍ണിയ
No comments:
Post a Comment