Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Saturday, 10 January 2015

അഴകിനും ആരോഗ്യത്തിനും പനിനീര്‍ ദളങ്ങള്‍.

പൂക്കളുടെ രാജ്ഞിയായി അറിയപ്പെടുന്ന പനിനീര്‍ പൂവിന് അഴകും മണവും മാത്രമല്ല ഉള്ളത് ഔഷധഗുണങ്ങളും ഏറെയുണ്ട്. 

ഉദ്യാനങ്ങളില്‍ അലങ്കാര സസ്യമായി വളര്ത്തുന്ന ഈ പുഷ്പത്തിന്റെ ഗുണങ്ങള്‍ നമ്മുടെ പൂര്വ്വികര്‍ നന്നായി മനസ്സിലാക്കിയിരുന്നതിനാലാണ് അവരുടെ സൌന്ദര്യ വര്ദ്ധ്കവസ്തുകളില്‍ റോസാദളങ്ങള്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നായത്..... അരോമാ തെറാപ്പിയിലും വളരെ വ്യാപകമായി പനിനീര്‍ ദളങ്ങളും എണ്ണയും ഉപയോഗിക്കുന്നു. 

പനിനീര്‍ ദളങ്ങള്‍ ശീതളവും, ബുദ്ധിവര്ദ്ധ കവും ആണ്.... ഇതില്‍ ജീവകങ്ങളായ എ, സി, ഇ എന്നിവയും ബയോഫ്ലവനോയിട്സും കൂടാതെ നാരുകളും അടങ്ങിയിട്ടുണ്ട്.പനി മൂലം ഉണ്ടാകുന്ന തൊണ്ടവേദന, വയറിളക്കം, ചുമ എന്നിവ ഇല്ലാതാക്കാനും, രക്ത ശുദ്ധി വരുത്താനും വിഷാദം ഇല്ലാതാക്കാനും പനിനീര്പൂക്കള്ക്ക് കഴിവുണ്ട്.പനിനീര്‍ ദളങ്ങള്‍ നന്നായി അരച്ച് ചന്ദനതൈലത്തില്‍ ചാലിച്ചു ശരീരമാസകലം പുരട്ടുന്നത് പാടുകളും അടയാളങ്ങളും മാറാന്‍ നല്ലതാണ്.ശരീര ദുര്ഗന്ധം അകലാനും, ശരീരത്തിന് കുളിര്മ കിട്ടാനും കുളിക്കുന്ന വെള്ളത്തില്‍ പനിനീര്‍ ദളങ്ങള്‍ (പനിനീരും ഉപയോഗിക്കാം) ഇട്ടുവെച്ചു അത് കൊണ്ട് കുളിച്ചാല്‍ മതിയാകും.ചൂടുകാലത്ത് ശരീരത്തിനുണ്ടാകുന്ന ഉഷ്ണം ശമിക്കാന്‍ ഉണങ്ങിയ പനിനീര്‍ ദളങ്ങള്‍ അര മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടുവെച്ചത് ഞെരടി അരിച്ചെടുത്തതില്‍ തേന്‍ ചേര്ത്ത് കഴിക്കുക.പനിനീര്‍ ദളങ്ങള്‍ ചര്വ്വണം ചെയ്യുന്നത് പല്ലുകള്ക്കും മോണയ്ക്കും വളരെ പ്രയോജനമാണ്.... ഇതുമൂലം മോണകളില്‍ നിന്നും രക്ത൦ വരുന്ന രോഗത്തെ തടയാനും കഴിയും.ചൂടുകാലത്തുണ്ടാകുന്ന അമിത വിയര്പ്പു് തടയാന്‍ പനിനീര്‍ ദളങ്ങള്‍ അരച്ച് ശരീരത്തില്‍ പുരട്ടിയാല്‍ മതി.... ഒപ്പം ശരീരത്തിന് കുളിര്മയും ലഭിക്കും.പനിനീര്‍ ദളങ്ങള്‍, ബദാം ചേര്ത്ത് അരച്ച് മുഖത്തിടുന്നത് മുഖസൌന്ദര്യം കൂട്ടാനും മുഖക്കുരു ഇല്ലാതാക്കാനും സഹായിക്കും.പനിനീര്‍ ദളങ്ങള്‍ മഞ്ഞള്‍ ചേര്ത്ത് കഴിച്ചാല്‍ മലബന്ധം മാറും.അരച്ചെടുത്ത പനിനീര്‍ ദളങ്ങള്‍ പച്ചജീരകം പൊടിച്ചത് ചേര്ത്ത് സേവിക്കുന്നത് ഹൃദ്രോഗനിവാരണത്തിന് നല്ലതാണെന്ന് പറയപ്പെടുന്നു.പനിനീര്‍ ദളങ്ങള്‍ ചേര്ത്തുണ്ടാക്കുന്ന പാനീയങ്ങള്‍ നല്ലൊരു ദാഹശമിനിയും ഒപ്പം ചുമ ഇല്ലാതാക്കുകയും ചെയ്യും.... സാലടുകളിലും പനിനീര്‍ ദളങ്ങള്‍ ഉപയോഗിക്കാം.ദിനവും പനിനീര്‍ ദളങ്ങള്‍ കഴിക്കുന്നത്‌ രോഗപ്രതിരോധ ശക്തി കൂട്ടും.. റോസ് ടീയും ശരീരത്തിന് വളരെ നല്ലത് എന്ന് പറയപ്പെടുന്നു. പനിനീര്‍ ദളങ്ങള്‍ വാറ്റിയാണ് റോസ് ഓയിലും പനിനീരും നിര്മ്മിക്കുന്നത്.... പനിനീര്‍ ദളങ്ങളില്‍ നിന്നും ജാമും വൈനും നിര്മ്മിക്കുന്നുണ്ട്.

No comments:

Post a Comment