തൊണ്ടവേദനയകറ്റാന്‍ ഇംഗ്ലീഷ് മരുന്നുകളേക്കാള്‍ അഭികാമ്യം വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയുന്ന മരുന്നുകളാണ്. അത്തരത്തില്‍ പ്രകൃതിദത്തമായ, തൊണ്ട വേദനയെ ശമിപ്പിക്കുന്ന മൂന്ന് മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.
1)ഉപ്പുവെള്ളം കൊണ്ട് കവിള്‍ കൊള്ളുക:
തൊണ്ട വേദനയകറ്റാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഉപ്പുവെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നത്. ചിലവ് കുറഞ്ഞ മാര്‍ഗം എന്നതിനേക്കാള്‍ ഉപ്പ് നല്ലൊരു അണുനാശിനിയും തൊണ്ടയിലെ കഫത്തെ കുറക്കുകയും ചെയ്യും.
ചൂടുവെള്ളത്തില്‍ അരസ്പൂണ്‍ ഉപ്പിട്ട് നന്നായി ഇളക്കിയതിന് ശേഷം മൂന്ന് നേരവും കവിള്‍ കൊണ്ടാല്‍ തൊണ്ടവേദന വളരെ പെട്ടെന്ന് ശമിക്കും.
2)തേന്‍:
അടുക്കളകളില്‍ മിക്കവാറും ഉണ്ടാകുന്ന ഒന്നാണ് തേന്‍. തേന്‍ തൊണ്ടവേദനക്കുള്ള ഒരു പരമ്പരാഗത മരുന്നാണെന്ന് തന്നെ പറയാം.
തേനിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ പെട്ടെന്ന് തന്നെ തൊണ്ടയെ സുഖപ്പെടുത്തും. ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുകയാണ് ഉത്തമം.
3)ഇഞ്ചിച്ചായ:
തൊണ്ട വേദന പെട്ടെന്ന് ശമിപ്പിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി ശരീരത്തിലെ ടോക്‌സിനുകളെ തുടച്ചുനീക്കി രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.
ശരീരത്തിലെ ചീത്തയായ ബാക്ടീരിയകളെ നശിപ്പിക്കാനും ഇഞ്ചി നല്ലതാണ്. ചായയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
No comments:
Post a Comment