ചില ഒറ്റമൂലികള്‍ഡോ. പി.എം. മധു-------------------------------------രക്താതിമര്‍ദം കുറയ്ക്കാന്‍1. പച്ചനെല്ലിക്കനീരില്‍ പകുതി തേന്‍ ചേര്‍ത്ത് ഇളക്കിവെക്കുക. അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഓരോ ടീസ്പൂണ്‍ വീതം രണ്ടു നേരം സേവിക്കുക.2. കുറച്ചു വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികളാക്കിയെടുത്ത് ഒരു ചെറിയ ഭരണിയിലാക്കി ഒപ്പം നില്ക്കത്തക്കവണ്ണം നല്ല തേനൊഴിച്ച് ഒരു മാസം കെട്ടിവെക്കുക. ഒരു മാസം കഴിഞ്ഞ് അതില്‍നിന്നും രണ്ടു വെളുത്തുള്ളിയും ഒരു സ്പൂണ്‍ തേനും വീതം രണ്ടു നേരം കഴിക്കുക.3. മൂത്ത മുരിങ്ങയുടെ ഇല പറിച്ചു നല്ലവണ്ണം കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞു നീരെടുത്തു സേവിക്കുക.4. നീര്‍മരുതിന്‍തൊലിയും വെളുത്തുള്ളിയും കൂടി കഷായം വെച്ചു കഴിക്കുക.5. കൂവളത്തില അരച്ചു നീരെടുത്ത് ഒരു സ്പൂണ്‍ വീതം കഴിക്കുക.
ഗ്യാസ്ട്രബിളിന്1. വെളുത്തുള്ളിയും കരിഞ്ചീരകവും ഓരോ സ്പൂണ്‍ വീതം ചതച്ചു വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ കുടിക്കുക.2. കടുക്കാത്തോട് പൊട്ടിച്ച് അലിയിച്ചിറക്കുക.3. മുത്തങ്ങയിട്ട് തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുക.4. മാതളനാരങ്ങാത്തോട് ഉണക്കിപ്പൊടിച്ചു തേനില്‍ ചേര്‍ത്ത് അലിയിച്ചിറക്കുക.5. തേന്‍ ചേര്‍ത്ത വെള്ളം കുടിക്കുക. വയറിളക്കം വേഗം മാറ്റാം1. ഒരു പിടി കറിവേപ്പില അരച്ച് കാല്‍ഗ്ലാസ് മോരില്‍ കാച്ചി കുടിക്കുക. ആഹാരത്തിനു ശേഷം ഉത്തമം.2. പുളിയാരന്‍ നീര് മോരില്‍ ചേര്‍ത്ത് കുടിക്കുക.3. കുടകപ്പാലത്തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.4. തുമ്പപ്പൂ അരച്ച് ഇളനീരില്‍ കലക്കി കുടിക്കുക. കൊളസ്‌ട്രോളിനെ പേടിക്കേണ്ടകൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായി കാണുന്ന ഒറ്റമൂലികള്‍ ചുവടെ നല്കുന്നു. സാധാരണ ഒറ്റമൂലിപ്രയോഗത്തില്‍നിന്നും വ്യത്യസ്തമായി കൂടുതല്‍ കാലം ഇവ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കും.1. കറിവേപ്പിലയും വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു കാച്ചിയ മോര് കുടിക്കുക.2. ശുദ്ധി ചെയ്ത ഗുല്‍ഗ്ഗുലു പൊടിച്ചത് വെളുത്തള്ളി നീരില്‍ കുഴച്ചു സേവിക്കുക.3. ആര്യവേപ്പില ചവച്ചരച്ച് കഴിക്കുക.4. നീര്‍മരുതിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.5. ഇഞ്ചിയും മല്ലിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. ദാഹിക്കുമ്പോള്‍ ഈ വെള്ളം കുടിക്കുന്നത് ശീലമാക്കാം.6. കടുക്ക പൊടിച്ചത് നല്ലെണ്ണയില്‍ ചേര്‍ത്തു സേവിക്കുക. ഛര്‍ദ്ദി ശമിക്കാന്‍1. മലര് ഇഞ്ചിയും ചേര്‍ത്തു തിളപ്പിച്ചു പഞ്ചസാര ചേര്‍ത്ത് ഇടയ്ക്കിടെ കഴിക്കുക. കുട്ടികള്‍ക്ക് ഉത്തമം.2. ചിറ്റമൃതിന്റെ കഷായത്തില്‍ തേന്‍ ചേര്‍ത്ത് ഇടയ്ക്ക് കുടിക്കുക. (കഷായം, 20 ഗ്രാം ചിറ്റമൃത് രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ലാസായി വറ്റിച്ചത.്)3. കടുക്കാത്തോട് പൊടിച്ച് തേനില്‍ ചേര്‍ത്ത് അലിയിച്ചിറക്കുക.4. തിപ്പലിപ്പൊടിയില്‍ തുല്യം തേന്‍ ചേര്‍ത്ത് അലിയിച്ചിറക്കുക. ഇടയ്ക്ക് ആവര്‍ത്തിക്കാം.5. ഏലത്തരി പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ കുടിക്കുക. കുട്ടികള്‍ക്കും നല്ലത്. മലബന്ധം ഒഴിവാക്കാം1. കറുത്ത ഉണക്കമുന്തിരിങ്ങ വെള്ളത്തിലിട്ടു വെച്ച് അടുത്ത ദിവസം പിഴിഞ്ഞരിച്ചു കുടിക്കുക. കുട്ടികള്‍ക്കും ഉത്തമം.2. കടുക്കാത്തോട് തിളപ്പിച്ചാറ്റിയ വെള്ളം അത്താഴശേഷം കുടിക്കുക.3. ആവണക്കെണ്ണ പാലില്‍ ചേര്‍ത്തു സേവിക്കുക.4. സുന്നാമക്കിയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.5. കൊന്നയില ഉപ്പേരി വെച്ച് കൂട്ടുക. വയറിളകിപ്പോകുന്നതു തനിയേ നില്ക്കുന്നില്ലെന്നു തോന്നിയാല്‍ തേയിലവെള്ളത്തില്‍ (കട്ടന്‍ ചായ) നാരങ്ങാനീരു ചേര്‍ത്ത് കഴിക്കുക) വയറുവേദന1. ചുക്കും കൊത്തമല്ലിയും തിളപ്പിച്ച വെള്ളം കുടിക്കുക.2. ഇഞ്ചിനീര് അലിയിച്ചിറക്കുക.3. ജാതിക്ക മോരില്‍ അരച്ചു കുടിക്കുക.4. പാല്‍ക്കായം തിളപ്പിച്ച വെള്ളം കുടിക്കുക.5. അര സ്പൂണ്‍ ചവര്‍ക്കാരം രണ്ടു സ്പൂണ്‍ തേനില്‍ ചേര്‍ത്ത് അലിയിച്ചിറക്കുക. വയറുവേദന പെട്ടെന്നു കുറയും. ജലദോഷം അകറ്റിനിര്‍ത്താം1. മുരിക്കിലനീര് ചേര്‍ത്ത വെളിച്ചെണ്ണ കുന്തിരിക്കവും ചേര്‍ത്തു കാച്ചി തേക്കുക.2. നീലയമരിയിലനീര് എണ്ണയിലൊഴിച്ചു ദേവദാരം കല്കം ചേര്‍ത്തു കാച്ചി തേയ്ക്കുക.3. വരട്ടുമഞ്ഞള്‍പ്പൊടി തേന്‍ ചേര്‍ത്ത് അലിയിച്ചിറക്കുക. ജലദോഷം മാറും.4. തൈരില്‍ കുരുമുളകുപൊടിയും ശര്‍ക്കരയും കൂട്ടി തിന്നുക. ഉടന്‍ ആശ്വാസം ലഭിക്കും.5. കരിനൊച്ചിയില ഇടിച്ചുപിഴിഞ്ഞ നീര് ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക. ബുദ്ധി വര്‍ധിക്കാന്‍ബുദ്ധിവികാസത്തിനു ഗുണകരമായ നിരവധി മരുന്നുകള്‍ നമ്മുടെ ഗൃഹവൈദ്യത്തിലും ഒറ്റമൂലിചികിത്സയിലും ഉണ്ട്. ബുദ്ധിക്ക് ഉണര്‍വും ഏകാഗ്രതയും വര്‍ധിക്കാന്‍ അവ സഹായിക്കും.1. ഒരു സ്പൂണ്‍ ബ്രഹ്മിനീര് ആവശ്യത്തിനു കല്‍ക്കണ്ടം ചേര്‍ത്തു സേവിക്കുക. രാവിലെ വെറുംവയറ്റില്‍ വേണം കഴിക്കാന്‍. ബ്രഹ്മി വീട്ടില്‍ നട്ടുവളര്‍ത്തി ദിവസവും രാവിലെ തയ്യാറാക്കി കഴിക്കുന്നതിനാണ് കൂടുതല്‍ ഗുണം. പഠിക്കുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഏറെ ഗുണകരമാണ്.2. മുത്തിളിന്റെ നീര് തേന്‍ ചേര്‍ത്ത് സേവിക്കുക.3. ഇരട്ടിമധുരം പാലില്‍ കാച്ചി കഴിക്കുക.4. വെളുത്ത ശംഖുപുഷ്പത്തിന്റെ വേര് ഉണക്കിപ്പൊടിച്ചു പാലില്‍ കലക്കി കഴിക്കുക.5. അമുക്കുരം പൊടിച്ചു പാലില്‍ കലക്കി കഴിക്കുക. വായപ്പുണ്ണിന് പരിഹാരം1. പിച്ചകത്തില ചവച്ചു നീര് വായില്‍ നിര്‍ത്തുക.2. കാവിമണ്ണു പൊടിച്ചു പാലില്‍ കലക്കി കവിള്‍ക്കൊള്ളുക. അല്പസമയം വായില്‍ നിര്‍ത്തണം.3. നെല്ലിക്കാനീര് തേന്‍ ചേര്‍ത്തു കഴിക്കുക.4. അമുക്കുരം പൊടിച്ചു പാലില്‍ പുഴുങ്ങി പഞ്ചസാരയും നെയ്യും ചേര്‍ത്ത് സേവിക്കുക.5. ഗോമൂത്രത്തിലരച്ച കടുക്കാത്തോട് ഉണക്കിപ്പൊടിച്ചു തേന്‍ ചേര്‍ത്തു കഴിക്കുക. പല്ലുവേദന പെട്ടെന്നു മാറ്റാം1. പച്ചമഞ്ഞളും പച്ചക്കര്‍പ്പൂരവും അരച്ചു പല്ലിനിടയില്‍ വെച്ചു കടിച്ചുപിടിക്കുക. വേദന മാറും.2. എരിക്കിന്‍പാലില്‍ ചുക്ക് അരച്ചുവെക്കുക.3. കാത്ത് കൂട്ടി വെറ്റില മുറുക്കുക.4. ജാതിക്കയും ഇന്തുപ്പും കൂട്ടിപ്പൊടിച്ചു പല്ലുതേയ്ക്കുക.5. ഗ്രാമ്പൂ തൈലം പഞ്ഞിയില്‍ മുക്കി പോടുള്ള പല്ലില്‍ വെക്കുക. പെട്ടെന്നു വേദന മാറും. തുമ്മല്‍ പ്രശ്‌നമായാല്‍1. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് കാച്ചിയ മോരു കുടിക്കുക.2. ഇല്ലട്ടക്കരിയിട്ട് കാച്ചിയ വെളിച്ചെണ്ണ രണ്ടു തുള്ളി വീതം മൂക്കിലിറ്റിക്കുക.3. കരിനൊച്ചിയും ചുക്കും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ തലയില്‍ പുരട്ടുക.4. വയമ്പും വെളുത്തുള്ളിയും കോഴിമുട്ടയുടെ വെള്ളയിലരച്ച് തുണിയില്‍ തേച്ച് ഉണക്കി എണ്ണയില്‍ മുക്കി കത്തിച്ചു കെടുത്തുമ്പോഴുള്ള പുക ശ്വസിക്കുക.5. തിപ്പലി ഉണക്കിപ്പൊടിച്ചു തേന്‍ ചേര്‍ത്തു കഴിക്കുക. വ്രണങ്ങള്‍ കരിയാന്‍1. വേപ്പിലക്കഷായം കൊണ്ടു കഴുകുക.2. വേപ്പിലയും എള്ളും ചേര്‍ത്തരച്ച് തേന്‍ ചേര്‍ത്തു വ്രണത്തില്‍ വെക്കുക.3. ഏഴിലമ്പാലയുടെ കറ തേയ്ക്കുക.4. നറുനീണ്ടിക്കിഴങ്ങ് അരച്ചു തേയ്ക്കുക.5. ഇരട്ടിമധുരം അരച്ചു കുഴമ്പുപരുവത്തിലാക്കി നെയ്യില്‍ മൂപ്പിച്ച് അരിച്ചുകിട്ടുന്ന നെയ്യ് പുരട്ടുക. പഴക്കമുള്ള വ്രണവും മാറും. വായ്‌നാറ്റം ഇല്ലാതാക്കാന്‍പല കാരണങ്ങള്‍കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. വായ്ക്കുള്ളിലും വയറിലുമുള്ള പ്രശ്‌നങ്ങള്‍ വായ്‌നാറ്റമുണ്ടാക്കാം. ഒരു മരുന്നു ഗുണകരമായി കാണുന്നില്ലെങ്കില്‍ മറ്റു മരുന്നുകളും പരീക്ഷിക്കാം.1. വെറ്റിലക്കൊടിയുടെ തണ്ട് ഉണക്കിപ്പൊടിച്ച് ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം ഓരോ സ്പൂണ്‍ വീതം വായില്‍ വെച്ചുകൊണ്ടിരിക്കുക.2. കൊത്തമ്പാലരി വായിലിട്ടു ചവയ്ക്കുക.3. ജാതിക്കയും പിച്ചകത്തിലയും കൂട്ടി അരച്ച് ഉരുളയാക്കി വായിലിട്ട് കുറച്ചുസമയം വെക്കുക.4. ഒരു സ്പൂണ്‍ എള്ളെണ്ണ കവിള്‍ക്കൊള്ളുക.5. കടുക്കാത്തോട് ഉണക്കിപ്പൊടിച്ച് ഓരോ സ്പൂണ്‍ വീതം രാവിലെ വെറും വയറ്റില്‍ സേവിക്കുക. തലവേദന മാറ്റാം1. ഉഴുന്ന് പാലില്‍ വേവിച്ചു പാലും ഉഴുന്നും ചേര്‍ത്തു കഴിക്കുക.2. പാല്‍പ്പുക(പാല്‍ തിളപ്പിച്ച് അതിന്റെ ആവി) മുഖത്തും തലയിലും കൊള്ളിക്കുക.3. പാണലിന്റെ വേര് അരച്ചു നെറ്റിയില്‍ പുരട്ടുക.4. മുലപ്പാല്‍ കൊണ്ട് നസ്യം ചെയ്യുക.5. തകരക്കുരുന്ന് കാടിയിലരച്ച് നെറ്റിമേല്‍ തേയ്ക്കുക. ചെവിവേദനയ്ക്ക്1. ആവണക്കില വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് ചെവിയില്‍ ഇറ്റിക്കുക.2. ചണ്ണക്കിഴങ്ങിന്റെ നീരെടുത്ത് ചെവിയിലുറ്റിക്കുക.3. മുരിങ്ങത്തൊലി കുത്തിപ്പിഴിഞ്ഞ നീരില്‍ എണ്ണ കാച്ചി ചെവിയിലിറ്റിക്കുക.4. വരട്ടുമഞ്ഞള്‍പ്പൊടി തുണിചുറ്റി കിഴിയാക്കി എണ്ണ കാച്ചി ചെവിയില്‍ ഇറ്റിക്കുക.5. നാരകത്തില കുമ്പിളാക്കിയതില്‍ എണ്ണയൊഴിച്ച് തീക്കനലില്‍ വെച്ച് ചൂടാക്കി ആ എണ്ണ രണ്ടു തുള്ളി ചെവിയില്‍ ഒഴിക്കുക. പ്രമേഹത്തിന് നെല്ലിക്കയും മഞ്ഞളും1. പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും സമം ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ സേവിക്കുക. രോഗതീവ്രതയനുസരിച്ച് രണ്ടു സ്പൂണ്‍ വീതംവരെ കഴിക്കാം.2. ഏകനായകം ചതച്ചു വെള്ളം തിളപ്പിച്ചു കുടിക്കുക. ദാഹിക്കുമ്പോഴെല്ലാം കുടിക്കുന്നതും നല്ലത്.3. പുളിങ്കുരുത്തൊണ്ട് പാലില്‍ അരച്ചുണക്കിപ്പൊടിച്ചു ചെറുതേനില്‍ സേവിക്കുക.4. അരയാലിന്‍കായുടെ അകത്തെ കുരു അരച്ച് മോരില്‍ സേവിക്കുക.5. ചെമ്പകപ്പൂവരച്ച് പാലില്‍ സേവിക്കുക.6. ചിറ്റമൃതിന്‍ നീര് വെറുംവയറ്റില്‍ സേവിക്കുക.7. ഉലുവ മുളപ്പിച്ചത് പല പ്രാവശ്യം കഴിക്കുക.8. ചെറൂള മോരിലരച്ചു സേവിക്കുക.9. കൂവളത്തിലയുടെ നീര് കുടിക്കുക. വായു ഉരുണ്ടുകയറ്റം1. ആവിയില്‍ പുഴുങ്ങിയ വെളുത്തുള്ളി ഇന്തുപ്പും പാല്‍ക്കായവും കൂടെയരച്ച് ചേര്‍ത്തു ശര്‍ക്കരയും ചേര്‍ത്തു കഴിക്കുക.2. കറിവേപ്പിലയും ചുക്കും ഉപ്പു ചേര്‍ത്തരച്ച് നെയ്യ്കൂട്ടി അത്താഴമുണ്ണുക.3. കാട്ടുതുളസിയില പിഴിഞ്ഞ നീര് സേവിപ്പിക്കുക.4. മുരിക്കിന്‍തോലും പ്ലാശിന്‍തോലും ഉണക്കിപ്പൊടിച്ചു കാച്ചിയ മോരില്‍ കലക്കി സേവിക്കുക.5. കിലുകിലുപ്പ സമൂലം കഴുകിച്ചതച്ചു കഷായം വെച്ചു സേവിക്കുക. കൃമിശല്യം വന്നാല്‍1. വിഴാലരി മോരില്‍ കാച്ചി കുടിക്കുക. കുട്ടികള്‍ക്ക് ഉത്തമം.2. പച്ച അടയ്ക്ക അരച്ച് ചെറുനാരങ്ങാനീരില്‍ കഴിക്കാം.3. പാവയ്ക്ക ഇല നീര് പാലില്‍ കലക്കി സേവിക്കുക.4. മൂത്ത പപ്പായയുടെ രണ്ടു സ്പൂണ്‍ കുരുക്കള്‍ അരച്ചെടുത്ത് തേനില്‍ ചേര്‍ത്ത് രാവിലെ കഴിക്കുക.5. പപ്പായക്കറ പപ്പടത്തില്‍ പുരട്ടി ചുട്ടുതിന്നുക. കുട്ടികള്‍ക്ക് ഉത്തമം.6. തുമ്പപ്പൂവരച്ച് പാലില്‍ തിളപ്പിച്ചു കുടിക്കുക. മുഖസൗന്ദര്യം വര്‍ധിപ്പിക്കാംഒരാളുടെ സൗന്ദര്യം പ്രധാനമായും അയാളുടെ മുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു. വീട്ടിലും ചുറ്റുവട്ടത്തും കിട്ടുന്ന വസ്തുക്കള്‍കൊണ്ട് ഫലപ്രദമായി മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങളിതാ.1. പഴുത്ത തക്കാളിയുടെ നീരും സമം തേനും ചേര്‍ത്തു മുഖത്തു പുരട്ടി അരമണിക്കൂറിനുശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുക.2. പനിനീരും പാല്‍പ്പാടയും ചേര്‍ത്തു പുരട്ടുക.3. ആപ്പിള്‍ ജ്യൂസ് കുടിക്കുക.4. ചെറുപുന്നയരി പൊടിച്ച് പാലില്‍ ചേര്‍ത്തു കഴിക്കുക.5. പാച്ചോറ്റിത്തൊലിയും രക്തചന്ദനവും അരച്ചുതേച്ചു അരമണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടോടെ കഴുകിക്കളയുക. മുടികൊഴിച്ചില്‍ തടയാം1. തേക്കിന്റെ വിത്തില്‍നിന്നെടുക്കുന്ന എണ്ണ തലയോട്ടിയില്‍ പുരട്ടുക.2. നീലയമരിനീരും ചെറുനാരങ്ങാനീരും അന്നഭേദി ചേര്‍ത്തരച്ച് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.3. ഉമ്മത്തിലനീരില്‍ ഉമ്മത്തിന്‍കായരച്ച് കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുക.4. പച്ചക്കര്‍പ്പൂരം പൊടിച്ച് വെളിച്ചെണ്ണ മുറുക്കി തേയ്ക്കുക. മുടി സമൃദ്ധമായി വളരുകയും ചെയ്യും.5. കരിഞ്ചീരകം വെളിച്ചെണ്ണയില്‍ കാച്ചി തേയ്ക്കുക

No comments:
Post a Comment