ത്രിഫലയുടെ ഗുണങ്ങള്‍
കഫം, പിത്തം, മേഹം, കുഷ്ഠം, അര്‍ശ്ശസ്സ്, വിഷജ്വരം, മുഖരോഗം, ഗളകുണ്ഡം, വ്രണം, നാളീവ്രണം, ചൊറി, രക്തദോഷം, മേദസ്, ഇവയെ ശമിപ്പിക്കും.
അഗ്നിയെ വര്‍ദ്ധിപ്പിക്കും. രുചിയുണ്ടാക്കും. കണ്ണിനു നല്ലതാകുന്നു. മലത്തെ ഇളക്കും, ശുക്‌ളത്തെ വര്‍ദ്ധിപ്പിക്കും. ഹൃദയപ്രസാദത്തെ ഉണ്ടാക്കും. ബലത്തെ കൊടുക്കും. ബുദ്ധിപ്രസാദത്തെയും ഓര്‍മ്മയെയും വരുത്തും. വ്രണത്തെ വരട്ടും. രസായനങ്ങളില്‍വച്ചു ശ്രേഷ്ഠമായിരിക്കും. ഇങ്ങനെ അനവധി ഗുണങ്ങള്‍ ത്രിഫല്‌യ്ക്കുണ്ട്. വ്രണങ്ങളില്‍ ത്രിഫലപ്പൊടിയിട്ടു കെട്ടിയാല്‍ വളരെ വേഗം വ്രണം ഉണങ്ങുന്നതാണ്. ത്രിഫലയും ഇരട്ടിമധുരവും കൂടി പൊടിച്ചു പടവലാദിനെയ്യിലല്‍ കുഴച്ചു സേവിക്കുന്നതു നേത്രരോഗങ്ങളില്‍ വളരെ വിശേഷം ചെയ്യുന്നതാണ്.
ത്രിഫല ഏതു പ്രായത്തിലും തരത്തിലും ഉള്ളവര്‍ക്കും സ്ത്രീക്കും, പുരുഷനും നിത്യവും ശീലിക്കാവുന്ന ഔഷധമാണ്. ഇതു ശീലിച്ചാല്‍ മിക്കവാറും രോഗങ്ങള്‍ വരാതിരിക്കതന്നെ ചെയ്യും. നിഷ്പ്രയാസം ലഭിക്കുന്ന ഈ ഔഷധത്തെ നമുക്കു ബഹുമാനമില്ല.
നരച്ച രോമം കറുപ്പിക്കുന്നതിനും അകാലത്തിലുള്ള നരയെ ഇല്ലാതാക്കുന്നതിനും മറ്റും ത്രിഫല പ്രയോഗങ്ങള്‍ അനവധിയുണ്ട്.
(കരിമ്പിന്‍ നീരില്‍ ഉരുക്കുപൊടി, കയ്യൊന്നി, ത്രിഫല, കറുത്ത മണ്ണ് ഇവ സമം ഇട്ട് ഒരു മാസം വച്ചിരുന്നതിനുശേഷം എടുത്തു പുരട്ടിയാല്‍ നര ശമിക്കും.)
നെല്ലിക്കാ എണ്ണം മൂന്ന്, കടുക്കാ രണ്ട്, താന്നിക്കാ ഒന്ന്, മാങ്ങയണ്ടിപ്പരിപ്പ് അഞ്ച്, ഉരുക്കുപൊടി മൂന്ന് കഴഞ്ച് ഇവയെല്ലാം കൂടി അരച്ച് ഇരുമ്പു പാത്രത്തിലാക്കിവച്ചു പിറ്റേ ദിവസം എടുത്തു തേച്ചാല്‍ അകാലത്തിലുണ്ടാകുന്ന നര ശമിക്കും.
വായിലെ രോഗങ്ങള്‍ക്ക് ത്രിഫലക്കഷായത്തില്‍ തേന്‍ ചേര്‍ത്ത് ഗണ്ഡൂഷം ( കവിള്‍ക്കൊള്ളുന്നത് ) വളരെ ഗുണകരമാകുന്നു.
ത്രിഫലാമധുര ഗണ്ഡൂഷ :കഫാസൃക്പിത്തനാശന :
എന്നതുകൊണ്ടു കഫം, രക്തം, പിത്തം ഇവകൊണ്ടുള്ള ദോഷങ്ങളെയും ശമിപ്പിക്കുന്നതാണ്.
ത്രിഫലയും അമൃതും കൂടി കഷായം വച്ച് അതില്‍ ലോഹഭസ്മം ചേര്‍ത്തു സേവിച്ചാല്‍ ഉദരവൃദ്ധിയെ ശമിപ്പിക്കുന്നതാണ്.
ത്രിഫലക്കഷായത്തില്‍ ത്രികോല്പക്കൊന്നയുടെ പൊടി ചേര്‍ത്തു സേവിച്ചാല്‍ കാമിലയുടെ ശമനം ലഭിക്കുമെന്നാണ് വിധി.
വാഗ്ഭടാചാര്യന്‍ രസായനവിധിയില്‍ ത്രിഫലയില്‍പ്പെട്ട ഏതെങ്കിലും ഔഷധം എള്ളിനോടുകൂടി സേവിക്കുവാന്‍ വിധിക്കുന്നു.
നെല്ലിക്കായോ, താന്നിക്കായോ, കടുക്കായോ പൊടിച്ച് എള്ളിനോടുചേര്‍ത്ത് ഭക്ഷിച്ചാല്‍ അവന്‍ സുന്ദരനായും യുവത്വം നശിക്കാത്തവനായും ഇരിക്കും. ത്രിഫലത്തോട്, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ് ഇവ പൊടിച്ച് എണ്ണയില്‍ കുഴച്ചു സേവിക്കുക. ഇങ്ങനെ ആറുമാസം ഉപയോഗിച്ചാല്‍ കഫം, മേദസ്സ്, വായു ഇവ ശമിക്കും.
തിമിരരോഗി ത്രിഫലക്കഷായം ശീലിക്കണം. തിമിരം വാതജമാണെങ്കില്‍ എണ്ണയിലും, പിത്തജമാണെങ്കില്‍ നെയ്യിലും, കഫജമാണെങ്കില്‍ തേനിലും ചേര്‍ത്തു ത്രിഫല സേവിക്കണമെന്നു പ്രത്യേകം വിധിയുണ്ട്.
ഇതുപോലെതന്നെ അന്ധന്‍മാര്‍ക്കും കണ്ണിനു കാഴ്ചയുണ്ടാകുന്ന ഒരു പ്രയോഗം ത്രിഫലകൊണ്ടു പറയുന്നു.ത്രിഫല ഇരുമ്പു പാത്രത്തില്‍ കഷായംവെച്ചു പിഴിഞ്ഞരിച്ച് ആറ്റിക്കുറുക്കി നെയ്യ് മേമ്പൊടി ചേര്‍ത്തു രാത്രി അത്താഴം കഴിച്ചതിനുശേഷം സേവിക്കുക.
ത്രിഫല, ഇരട്ടിമധുരം, ഉരുക്കുഭസ്മം ഇവ സമം ശീലപ്പെടിയാക്കിച്ചേര്‍ത്തു തേനും നെയ്യും കൂട്ടിക്കുഴച്ചു സേവിക്കുകയും പശുവിന്‍പാല്‍ അനുപാനമായി കുടിക്കുകയും വേണം. ഛര്‍ദ്ദി, തിമിരം, ശൂലം, അമ്‌ളപിത്തം, പനി, തളര്‍ച്ച, മേല്‍വയറു വീര്‍ക്കുക, മൂത്രകുഛ്രം, നീര് ഇവ ശമിക്കും.
കണ്ണിന്റെ രോഗങ്ങളില്‍ പുറമേയും ത്രിഫല ഉപയോഗിക്കാന്‍ വിധിക്കുന്നുണ്ട്.
ത്രിഫലക്കഷായം കൊണ്ടു കണ്ണു കഴുകുകയോ, കഷായം കണ്ണിലൊഴിക്കുകയോ ചെയ്താല്‍ നേത്രരോഗം ശമിക്കും. വായില്‍ ആ കഷായം കവിള്‍കൊണ്ടാല്‍ മുഖരോഗങ്ങള്‍ ശമിക്കും. സേവിച്ചാല്‍ കാമില സുഖപ്പെടും.
ത്രിഫലക്കുരു
സാധാരണ ത്രിഫലയുടെ തോലാണു ഗ്രാഹ്യാംശമായി അംഗീകരിച്ചിട്ടുള്ളതെങ്കിലും അതിന്റെ കുരുവും ചില പ്രത്യേക ഘട്ടങ്ങളില്‍ ഉപയോഗിച്ചുവരുന്നു.
good
ReplyDelete