പഞ്ചഗവ്യം
പശുവിൽ നിന്ന് ഉണ്ടാകുന്ന അഞ്ച് വസ്തുക്കൾ ആണ് പഞ്ചഗവ്യം. കേരളത്തിലെ ക്ഷേത്രങ്ങളിലെ വളരെ പ്രധാനപ്പെട്ട ഒരു ദ്രവ്യം ആണ്. ഇവ വിഗ്രഹങ്ങളുടെ അശുദ്ധി മാറ്റുവാനാണ് ഉപയോഗിക്കുന്നത്. പശുവിൽ നിന്ന് ലഭിക്കുന്ന മൂത്രം, ചാണകം, പാൽ, പാലിൽ നിന്ന് തൈര്, പിന്നെ നെയ്യ്; ഈ അഞ്ച് വസ്തുക്കൾ കൊണ്ട് ശരിയായ അളവിൽ ചേർത്ത് ആണ് ഉണ്ടാക്കുന്നത്. ശരിയായ രീതിയിൽ ചേർത്ത പഞ്ചഗവ്യത്തിന് നല്ല രുചിയുണ്ടാകുമെങ്കിലും ഒരു തരത്തിലുള്ള ദുർഗ്ഗന്ധവും (പശുവിൻ ചാണകത്തിന്റെയും മൂത്രത്തിന്റെയും മണം) ഉണ്ടായിരിക്കില്ല. ഗവ്യം എന്നതിന്റെ അർത്ഥം പശുവിൽ നിന്ന് ഉണ്ടാകുന്നത് അഥവാ ഗോവിൽ നിന്ന് ഉണ്ടാകുന്നത് എന്നാകുന്നു.
ഒരു ലിറ്റർ പഞ്ചഗവ്യം നിർമ്മിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ
ചാണകം = 500ഗ്രാംനെയ്യ് = 100ഗ്രാം(നെയ്യിന് പകരമായി 500ഗ്രാം ഉഴുന്ന് കുതിർത്ത് അരച്ച് ഉപയോഗിക്കാം)ഗോമൂത്രം = 200മില്ലി ലിറ്റർപാൽ = 100മില്ലി ലിറ്റർതൈര് = 100മില്ലി ലിറ്റർ
തയ്യാറാക്കുന്ന വിധം
ഒരു മൺകലത്തിൽ 500 ഗ്രാം ചാണകം 100 ഗ്രാം നെയ്യ് എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് ഇളക്കുക. കലത്തിന്റെ വായ്ഭാഗം കോട്ടൺ തുണികൊണ്ട് കെട്ടി മൺകലം തണലത്തോ നിഴലുള്ള സ്ഥലത്തോ നനയാതെ വയ്ക്കുക. 24 മണിക്കൂറിന് ശേഷം ഇതിലേക്ക് 200 മില്ലി ലിറ്റർ ഗോമൂത്രം ഒഴിച്ച് നന്നായി ഇളക്കി വീണ്ടും കെട്ടിവയ്ക്കുക. ഇതിനെ എല്ലാദിവസവും രാവിലേയും വൈകുന്നേരവും 50 പ്രാവശ്യം വീതം ഇടത്തോട്ടും വലത്തോട്ടും കമ്പ് ഉപയോഗിച്ച് ഇളക്കുക.16-ാം ദിവസം ഇതിലേക്ക് 100മില്ലി പാൽ,100മില്ലി തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കി 5 ദിവസം കൂടി വയ്ക്കുക. 21 ദിവസം കൊണ്ട് പഞ്ചഗവ്യം തയ്യാറാവും.
ആയുർവേദത്തിൽ പഞ്ചഗവ്യം ഒരു ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
No comments:
Post a Comment