മുത്തിൾബ്രഹ്മിപോലെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനുതകുന്ന ഒരു ഔഷധമാണ് മുത്തിൾ. കരിന്തക്കാളി, കരിമുത്തിൾ, കുടകൻ,കുടങ്ങൽ, കൊടുങ്ങൽ, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളിൽ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഒരു സസ്യം കൂടിയാണ് ഇത്.നേര്‍ത്ത തണ്ടുകളില്‍ വൃക്കയുടെയോ തലച്ചോറിന്റെയോ രൂപസാമ്യമുള്ള ഇലകളോടെ മണ്ണില്‍ പടര്‍ന്നു വളരുന്ന ഓഷധിയാണ് കുടങ്ങല്‍. ചുവപ്പ് നിറത്തില്‍ കുഞ്ഞുപൂക്കളുണ്ടിതിന്. ഭാരതത്തിലെമ്പാടും ഈര്‍പ്പവും തണലുമുള്ള സ്ഥലങ്ങളില്‍ വളരുന്ന ഈ ചെടിക്ക് വല്ലാരച്ചീര, മുത്തിള്‍ എന്നിങ്ങനെ പേരുകള്‍ കൂടി മലയാളത്തിലുണ്ട്. വനവൃക്ഷങ്ങളുടെ ചുവട്ടില്‍ ഇരുണ്ട പച്ചനിറത്തിലുള്ള ഇലകളോടെ കരിങ്കുടങ്ങല്/കരിമുത്തിള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരിനം കൂടി കാണപ്പെടുന്നുണ്ട്. തമിഴില്‍ വല്ലറൈ എന്നും സംസ്കൃതത്തില്‍ സരസ്വതി, മണ്ഡൂകപര്‍ണികാ എന്നിങ്ങനെയും കുടങ്ങല്‍ അറിയപ്പെടുന്നു.ഇതിന്റെ വേരും തണ്ടും ഇലയുമെല്ലാം ഔഷധയോഗ്യമാണ്. ആയുര്‍വേദ വിധിപ്രകാരം തലച്ചോറിലെ ഞരമ്പുകള്‍ക്ക് ഊര്‍ജം പകരുന്ന രസായനൌഷധങ്ങളുണ്ടാക്കാന്‍ കുടങ്ങലുപയോഗിക്കുന്നു. കഫ-പിത്ത ദോഷങ്ങള്‍ ശമിപ്പിക്കുന്ന കുടങ്ങല്‍ ബുദ്ധിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കും. ചര്‍മരോഗസംഹാരിയാണ്.
ഔഷധഗുണം....# ത്വക്‌രോഗം, നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന് മുത്തിൾ ഉപയോഗിക്കുന്നു. കൂടാതെ ഹെപ്പറ്റൈറ്റിസ് ബി യുടെ ചികിത്സയിലും മുത്തിൾ ഉപയോഗിക്കുന്നുണ്ട്. # ബുദ്ധി, ഓർമ്മശക്തി എന്നിവ വർദ്ധിപ്പിക്കും. ഉറക്കം വരുത്തും. ഹൃദയത്തിന്റെ സങ്കോചക്ഷമത കൂട്ടും.ചർമ്മരോഗങ്ങൾ, കുഷ്ഠം, വാതം, മൂത്രാശയരോഗങ്ങൾ, ഭ്രാന്ത്, ഉന്മാദം, മന്ദബുദ്ധി ഇവയ്ക്കുള്ള മരുന്നാണു്.ധാതുപുഷ്ടികൂട്ടി യൗവനം നിലനിർത്തും. # ബ്രഹ്മരസായനം, പഫനാദി ഘൃതം, പഫനാദി തൈലം എന്നിവയിൽ ചേർക്കുന്നു.# കുടങ്ങല്‍ സമൂലം പിഴിഞ്ഞെടുത്ത ചാറു്, വെണ്ണ ചേര്‍ത്തു് ദിവസേന കഴിക്കുന്ന കുട്ടികള്‍ക്ക് ധാരണാശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിക്കും. # അപസ്മാര-ഉന്മാദ അവസ്ഥകളില്‍പ്പെട്ടവര്‍ക്ക് നിദ്രാജനകൌഷധമാണ്. # കുടങ്ങലിന്റെ ഇല അരച്ചോ വെളിച്ചെണ്ണ കാച്ചിയോ പുരട്ടിയാല്‍ വ്രണങ്ങള്‍ ഭേദമാകും.# ഈ ചെറുസസ്യത്തിന്റെ ഇലകള്‍ നിത്യേന നിശ്ചിത അളവില്‍ ആഹരിക്കുന്നവര്‍ക്ക് ജീവശക്തി വര്‍ധിച്ചു് വാര്‍ധക്യം മാറിനില്‍ക്കും. ഒരു കാലത്ത് കേരളത്തിലെ നാട്ടുപുരയിടങ്ങളില്‍ നിന്ന് കറി വെയ്ക്കാന്‍ തിരഞ്ഞെടുക്കുന്ന ഇലകളുടെ കൂട്ടത്തില്‍ കുടങ്ങലുമുണ്ടായിരുന്നു. ഇന്നിപ്പോള്, വല്ല നീര്‍ച്ചാലുകളുടെയോ ഓടകളുടെയോ ഓരങ്ങളിലേയ്ക്ക് പുറന്തള്ളപ്പെട്ടതുപോലെയാണ് ഈ സസ്യം കൂടുതലും കാണപ്പെടുന്നത്.കണ്ട് തിരിച്ചറിയുന്നവര്‍ തങ്ങള്‍ ജീവിക്കുന്ന പരിസരത്തു് ഈ ഇഴവള്ളിപടര്‍ത്തുന്നതുകൊണ്ട് ഗുണമേ ഉണ്ടാകൂ — withPradeep KT.

I have this plant.
ReplyDelete