Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 9 January 2015

ഔഷധ കഞ്ഞികള്‍

ചൂട്  നിന്നും തണുപ്പിലേക്കുള്ള കാലാവസ്ഥയുടെ പെട്ടെന്നുള്ള മാറ്റം നമ്മുടെ ശരീരത്തെ ദുര്‍ബലം ആക്കുന്നു. കാലാവസ്ഥ വ്യതിയാനത്തില്‍ ശരീരത്തിലുണ്ടാകുന്ന ദുര്‍ബലാവസ്ഥയെ തരണം ചെയ്യാന്‍ ചെലവു കുറഞ്ഞതും എന്നാല്‍ ആയുര്‍വേദത്തില്‍ അധിഷ്ടിതമായ മരുന്നു കഞ്ഞി/ ഔഷധ കഞ്ഞി സഹായിക്കും.ഭക്ഷണത്തിലൂടെ മരുന്ന് എന്ന ആശയമാണ് മരുന്നുകഞ്ഞിയുടെ അടിസ്ഥാനം.
ഇതില്‍ ഏതാനും പ്രധാനപെട്ട മരുന്നുകഞ്ഞികള്‍:
  • ഉലുവ കഞ്ഞി
  • ഔഷധ കഞ്ഞി
  • പൂക്കഞ്ഞി
മരുന്നുകഞ്ഞി കഴിക്കേണ്ട വിധം

രാവിലയോ രാത്രിയിലോ ആണ് മരുന്ന് കഞ്ഞി കഴിക്കേണ്ടത്‌.സാധാരണ 7 ദിവസം ആണ് മരുന്ന് കഞ്ഞി കുടിക്കുന്നത് എങ്കിലും നമ്മുക്ക് 15 ദിവസം അല്ലെങ്കില്‍ ഒരു മാസം കഴിക്കാം. പക്ഷെ മരുന്നുകഞ്ഞി ഉപയോഗിക്കുന്ന സമയത്ത് നമ്മള്‍ ആഹാരത്തില്‍ ചിട്ട പാലിക്കുകയും മത്സ്യ-മാംസാദികള്‍ ഉപേക്ഷിക്കുകയും വേണം.കൂടാതെ പുകവലി, മദ്യപാനം എന്നിവ ഉള്ളവര്‍ മരുന്ന് കഞ്ഞി കുടിക്കുന്ന കാലയളവില്‍ ഈ ശീലങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം വിപരീത ഫലമാണ് ഉണ്ടാകുന്നത്.
മരുന്നുകഞ്ഞി കുടിച്ചു തുടങ്ങുന്നതിനു 3 ദിവസം മുമ്പും അതിനു ശേക്ഷം 3  ദിവസവും ഈവിധത്തില്‍ ഉള്ള അഹരനിഷ്ട്ട പാലിക്കേണ്ടതാണ്.കൂടാതെ ശരീരം അധികം ഇളകാതെ നോക്കുക.

Note : BP , Diabetics or Cholesterol  ഉള്ളവര്‍ ഡോക്ടറിന്റെ ഉപദേശം അനുസരിച്ചേ കഴിക്കാവൂ. 


 ഉലുവ കഞ്ഞി
  വാത രോഗം,പിത്താശയ രോഗം,ഗര്‍ഭാശയ രോഗം എന്നിവയ്ക്ക് ആയുര്‍വ്വേദം അനുശാസിക്കുന്ന ഉത്തമ ഔഷധമാണ് ഉലുവ കഞ്ഞി.ഉലുവ കഞ്ഞി രാവിലെ ആണ് കഴിക്കേണ്ടത്‌.

  1. പൊടി അരി / മട്ട അരി - 1 /4  cup
  2. ഉലുവ - 1  tbsp
  3. ജീരകം - 1 tbsp
  4. തേങ്ങ പാല്‍/പാല്‍ - 1 or  1 1 /2 കപ്പ്‌ (optional )
  5. ഉപ്പ്- ആവശ്യത്തിന്
  6. വെള്ളം- ആവശ്യത്തിന്
തയാറാക്കുന്ന വിധം

  1. ഉലുവ 3 hr കുതിര്‍ക്കുക
  2. അരി കഴുകി, ആവശ്യത്തിനു വെള്ളം ഒഴിച്ച് ഉലുവ കുതിര്‍ത്തു വെച്ചതും,ജീരകവും,ഉപ്പും ചേര്‍ത്ത് വേവിക്കുക
  3. വെന്തുകഴിഞ്ഞു തേങ്ങാപാല്‍/പശുവിന്‍പാല്‍ കൂടി ചേര്‍ത്ത് തിളപ്പിച്ച്‌ വാങ്ങുക

ഔഷധ കഞ്ഞി

നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങള്‍ ഒരുപരിധിവരെയൊക്കെ നീക്കം ചെയ്യാന്‍ സാധിക്കും.അതുപോലെ തന്നെ മഴക്കാലത്ത്‌ ഉണ്ടാകുന്ന പനിയെ തടുത്ത്‌ ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു.ഔഷധകഞ്ഞി രാവിലെ ആണ് കഴിക്കേണ്ടത്‌.

  1. ചെറുപനച്ചി  - 5g (അരച്ചത്)
  2. കുടങ്ങല്‍ - 20g (ചതച്ചത്)                    
  3. തൊട്ടാവാടി  - 5g(അരച്ചത്)
  4. ചങ്ങലംപരണ്ട, നെയ്‌വള്ളി- കിഴി കെട്ടിയത് 
  5. ഉണക്കലരി - ആവശ്യത്തിന് 
  6. വെള്ളം  - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

  1. ചെറുപനച്ചി,കുടങ്ങല്‍,തൊട്ടാവാടി,ചങ്ങലംപരണ്ട, നെയ്‌വള്ളി എന്നീ ഔഷധങ്ങള്‍ വെള്ളത്തിലിട്ടു തിളപ്പിക്കുക.
  2. വെള്ളം പകുതി വറ്റി വരുമ്പോള്‍ ഉണക്കലരി കഴുകിയതിട്ടു വേവിച്ചെടുക്കുക.
പൂക്കഞ്ഞി

  1. തഴുതാമ,പൂവാംകുരുന്നില,കുറുന്തോട്ടി,മുക്കുറ്റി , തൊട്ടാവാടി,നിലപ്പന,ചെറുള,നിലപ്പുള്ളടി,നിലംപാല,ചെറുകടലാടി, കൃഷ്ണക്രാന്തി,മുയല്‍ച്ചെവിയന്‍,etc തുടങ്ങി 42 തരം ചെടികളില്‍ നിന്ന് ഏതെങ്കിലും 12 എണ്ണത്തിന്റെ ചടച്ച നീര്.
  2. കലിശതോല് ,കുടംപുളി തോല്,പൂവരശു തോല്‍,തെങ്ങിന്റെ ഇളംവേര്,മാവിന്റെതോല്‍ എന്നീ 5 ഇനം മരങ്ങളുടെ തോലുകലും ആശാളി(1 tsp) ,ഉലുവ(3 tsp), ജീരകം(1 tsp), ഉണക്കലരി,തേങ്ങാപ്പാല്‍(ഒന്നാം പാല്‍,രണ്ടാം പാല്‍ എടുത്തു വയ്ക്കുക) എന്നിവയും രണ്ടാമത്തെ ചെരുവുകയായി എടുത്തു വെയ്ക്കുക
  3. ഞെരിഞ്ഞില്‍,ദേവതാരം,അമുക്കരം,മുത്തങ്ങ,ചുക്ക്,തിപ്പലി,പാല്‍മുദുക്ക് എന്നീ ഉണക്കുമരുന്നുകള്‍ പൊടിച്ചത്.
തയ്യാറാക്കുന്ന വിധം

  1. തേങ്ങയുടെ രണ്ടാംപാലും , ഒന്നാം ചേരുവുകയായ 12 ഇനം പച്ചമാരുന്നുകളുടെ നീര് പിഴിഞ്ഞതും, ആശാളി,ഉലുവ,ജീരകം എന്നിവയും 5 മരതോലുകലും, മൂന്നാമത്തെ  ചെരുവകയായ ഉണക്ക മരുന്നുപോടി കൂടിഇട്ടു ഒന്നിച്ചു കലര്‍ത്തി വേവിക്കുക.
  2. ഇതു നന്നായി തിളക്കുമ്പോള്‍ ഉണക്കലരി ഇടുക.
  3. അരി വെന്തതിനു ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് തിളപ്പിച്ച്‌ വാങ്ങുക. 
കര്‍ക്കിടക മരുന്ന് കഞ്ഞി .
ഞെരിഞ്ഞില്‍ ,രാമച്ചം ,വെളുത്ത ചന്ദനം ,ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര് ,ചെറു തിപ്പലി ,കാട്ടുതിപ്പലി വേര് , ചുക്ക് ,മുത്തങ്ങ ,ഇരുവേലി, ചവര്‍ക്കാരം ,ഇന്തുപ്പ് ,വിഴാലരി ,ചെറുപുന്നയരി,കാര്‍കോകിലരി,കുരുമുളക്, തിപ്പലി ,കുടകപ്പാലയരി ,കൊത്തമ്പാലയരി,ഏലക്കായ ,ജീരകം ,കരിംജീരകം ,പെരിംജീരകം . ഇവ ഓരോന്നും 10 gm വീതം എടുത്തു ചേര്‍ത്ത് പൊടിക്കുക .പര്‍പ്പടകപുല്ല് ,തഴുതാമയില,കാട്ടുപടവലത്തിന്‍   ഇല,മുക്കുറ്റി ,വെറ്റില, പനികൂര്‍ക്കയില,കൃഷ്ണതുളസിയില,5 എണ്ണം   ഇവ പൊടിക്കുക.10gm പൊടി , ഇലകള്‍ പൊടിച്ചതും  ചേര്‍ത്ത് , 1 ലിറ്റര്‍വെള്ളത്തില്‍   വേവിച്ചു ,250 ml (മില്ലി) ആക്കി,ഞവരയരി,കാരെള്ള് (5gm )ഇവയും ചേര്‍ത്ത് വേവിച്ചു ,പനംകല്‍ക്കണ്ടും  ചേര്‍ത്ത് ,നെയ്യില്‍ ഉഴുന്നും പരിപ്പ്കറുത്ത  മുന്തിരിങ്ങ ഇവ വറുത്തു ,അര മുറി തേങ്ങാപാല്‍ ചേര്‍ത്ത്   രാവിലെ  breakfast നു പകരമോ  വൈകുന്നേരമോസേവിക്കുക.
ദശപുഷ്പം, വാതക്കൊടിയില, കരിങ്കുറിഞ്ഞി, പനിക്കൂര്‍ക്കയില, ചങ്ങലം പരണ്ട എന്നിവയാണ് മരുന്നു കഞ്ഞിയിലെ ഔഷധച്ചേരുവകള്‍. ഇത്രയും ഔഷധവസ്തുക്കള്‍ നന്നായി ചതച്ച് അവയുടെ നീര് പിഴിഞ്ഞെടുക്കണം. ഉണക്കലരി കഴുകിയെടുത്ത് ജീരകപ്പൊടി, നെയ്യ്, ഉപ്പ് എന്നിവ ചേര്‍ത്ത് അതിലേക്ക് നാളികേരം അരച്ചു ചേര്‍ക്കുക (നെയ്യ് നിര്‍ബന്ധമല്ല). ചേരുവ കളും അരിയും കുഴച്ച് അതിലേ ക്ക് ഔഷധക്കൂട്ടുകളുടെ നീരൊഴിച്ച് അടുപ്പത്തു വച്ച് നന്നായി വേവിച്ചെടുക്കുന്നതോടെ മരുന്നുകഞ്ഞി തയാര്‍. 
വിവിധതരം കഞ്ഞികൾ
ഉലുവാകഞ്ഞി, ജീരകക്കഞ്ഞി, ഔഷധക്കഞ്ഞി, പൂക്കഞ്ഞി, കർക്കടക്കക്കഞ്ഞി തുടങ്ങി പലരീതികളിലുള്ള കഞ്ഞി വെക്കാറുണ്ട്. ഭക്ഷണത്തിലൂടെ മരുന്ന് എന്ന ആശയമാണു മരുന്നുകഞ്ഞിക്കു പിന്നിൽ പ്രവർത്തിക്കുന്നത്. ഇവിടെ കഞ്ഞി തന്നെ കഷായമായി മാറുന്നു. തഴുതാമ, ഞെരിഞ്ഞിൽകഷായത്തിലും കഞ്ഞിവയ്ക്കുന്നുണ്ട്. ഒാരോ പ്രദേശത്തിന്റെയും പ്രാദേശിക ഭേദം അനുസരിച്ചു മരുന്നുകഞ്ഞിയിൽ ചേർക്കുന്ന വിഭവങ്ങളിലും വ്യത്യാസമുണ്ട്.
ഉലുവാക്കഞ്ഞി
വാതരോഗങ്ങൾക്കും പിത്താശയ രോഗങ്ങൾക്കും ഗർഭാശയ രോഗങ്ങൾക്കും ആർത്തവസംബന്ധമായ അസ്വസ്ഥതകൾക്കും ആയുർവേദം വിധിക്കുന്ന ഔഷധമാണ് ഉലുവാക്കഞ്ഞി. കുതിർത്ത ഉലുവ പകുതി അരച്ചതും ജീരകം, ചുക്ക്, വരട്ടുമഞ്ഞൾ, വെളുത്തുള്ളി, അയമോദകം, കുരുമുളക് എന്നിവനാളികേരം കൂടി അരച്ചെടുത്തതും പൊടിയരിയും ആണിതിലേക്ക് വേണ്ടത്. നാളികേരവും സുഗന്ധദ്രവ്യങ്ങളും ചേർത്തു ചതച്ചെടുത്ത മിശ്രിതത്തിന്റെ നാലിരട്ടി പൊടിയരിയും എട്ടിരട്ടി വെള്ളവും എടുക്കുക. വെള്ളം തിളപ്പിച്ചു മിശ്രിതങ്ങളിടുക. അതിനുശേഷം ഏകദേശം വെന്തുവരുമ്പോൾ അരിയിടുക. നന്നായി വേകിച്ച് ഉപ്പും നെയ്യും കൂട്ടി ഉപയോഗിക്കാം. ഉലുവാക്കഞ്ഞി രാവിലെ കുടിക്കുകയാണ് ഉത്തമം.
ഔഷധക്കഞ്ഞി
ചെറുപനച്ചി(അരച്ചത്), കുടങ്ങൽ(ചതച്ചത്), തൊട്ടാവാടി(അരച്ചത്), ചങ്ങലംപരണ്ട, നെയ്വള്ളി(ഒരുമിച്ചു കിഴികെട്ടിയിടാം) എന്നിവ ഉണക്കലരിയുമായിചേർത്താണിതുണ്ടാക്കുന്നത്. ചെറുപനച്ചി, കുടങ്ങൽ, തൊട്ടാവാടി, ചങ്ങലംപരണ്ട എന്നിവ വെള്ളത്തിലിട്ടു തിളപ്പിക്കുക. വെള്ളം പകുതിയാക്കി വറ്റിച്ച് ഉണക്കലരിയിട്ടു വേവിച്ചെടുക്കുക. രാവിലെയാണ് ഔഷധക്കഞ്ഞി കുടിക്കാൻ പറ്റിയത്. ഉപ്പും നെയ്യും ഔഷധക്കഞ്ഞിയിലും ഉപയോഗിക്കാവുന്നതാണ്.
പൂക്കഞ്ഞി
തഴുതാമ, പൂവാംകുരുന്നില, മുക്കൂറ്റി, ചെറുകുറുന്തോട്ടി, തൊട്ടാവാടി, ചെറൂള, നിലപ്പന, നിലപ്പുള്ളടി, നിലംപാല, ചെറുകടലാടി, കൃഷ്ണക്രാന്തി,മുയൽച്ചെവിയൻ തുടങ്ങിയ 42 തരം ചെടികളിൽനിന്ന് ഏതെങ്കിലും 12 എണ്ണത്തിന്റെ ചതച്ചെടുത്ത നീര് എന്നിവയടങ്ങുന്നതാണ് ഒന്നാം ചേരുവ.
രണ്ടാം ചേരുവയിൽ ആശാളി, ഉലുവ, ജീരകം, ഉണക്കലരി, തേങ്ങാപ്പാൽ. കൂട്ടത്തിൽ കലിശത്തോല്, കുടമ്പുളി തോല്, പൂവരശു തോൽ, തെങ്ങിന്റെഇളംവേര്, മാവിന്റെ തോല് എന്നീ അഞ്ചിനം മരങ്ങളുടെ തോലുകൾ ഉണ്ടായിരിക്കും. അമുക്കരം, ദേവതാരം, മുത്തങ്ങ, ഞെരിഞ്ഞിൽ, ചുക്ക്, തിപ്പലി,പാൽമുദുക്ക് എന്നീ ഉണക്കമരുന്നുകൾ പൊടിച്ചത് എന്നിവ ചേർത്ത് മൂന്നാം ചേരുവയുമുണ്ടാക്കുന്നു.
തേങ്ങ ചിരകിയതിന്റെ ഇടപ്പാലും (രണ്ടാമത്തെ പാൽ) (ഒന്നാമത്തെ പാൽ മാറ്റിവയ്ക്കുക) ഒന്നാം ചേരുവയായ 12 ഇനം പച്ചമരുന്നുകളുടെ നീരും രണ്ടാം ചേരുവയായ ആശാളി(ഒരു ടീസ്പൂൺ), ജീരകം(ഒരു ടീസ്പൂൺ), ഉലുവ(മൂന്നു ടീസ്പൂൺ) എന്നിവയും അഞ്ചിനം മരത്തോലുകളും മൂന്നാം ചേരുവയായ ഉണക്കമരുന്നുപൊടിയും ഒന്നിച്ചു കലർത്തി വേവിക്കുക. ഇതു നന്നായി തിളയ്ക്കുമ്പോൾ ഉണക്കലരി ഇടുക. അരി വെന്തുകഴിഞ്ഞു വാങ്ങിവയ്ക്കുന്നതിനു മുമ്പ് രണ്ടാം ചേരുവയിലുള്ള കാട്ടുവട്ടിന്റെ പരിപ്പ് നല്ലതുപോലെ അരച്ചു മാറ്റിവച്ചിരിക്കുന്ന ഒന്നാം തേങ്ങാപ്പാലിൽ ചേർത്തു കഞ്ഞിയിൽ ഒഴിക്കുക. നന്നായിട്ട് ഇളക്കി തിളച്ചുവരുമ്പോൾ വാങ്ങിവച്ചു ചൂടോടെ ഉപയോഗിക്കാം. (കാട്ടുവട്ട് പൊട്ടിച്ച് അതിന്റെ പരിപ്പ് ഉപയോഗിക്കുന്നതിനു മുമ്പ് ഒരു ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ ഇട്ടുവയ്ക്കണം. അല്ലെങ്കിൽ ഈ പരിപ്പ് അര ലിറ്റർ വെള്ളത്തിൽ വേവിച്ചെടുക്കണം. അതിനുശേഷം വെള്ളം വാർത്തുകളയണം. കാട്ടുവട്ട് വന്ധ്യതയ്ക്കു കാരണമായി പറയുന്നുണ്ട്
കർക്കടകക്കഞ്ഞി
കൊത്തമ്പാലരി, ചെറുപുന്നയരി, കുടകപ്പാലയരി, വിഴാലരി, കാർക്കോകിലരി, ഏലത്തരി, ജീരകം, ഉലുവ, ആശാളി, ചുക്ക്, കൊടുവേലി, തിപ്പലി, ചെറൂള, ദേവതാരം തുടങ്ങിയവ കഷായംവച്ച് ഇതിൽ നവരയരി വേവിച്ചു തേങ്ങാപ്പാലും ചേർത്തുണ്ടാക്കുന്ന കഞ്ഞി കർക്കടകത്തിൽ ഉപയോഗിക്കാം.കക്കുംകായ, ബ്രഹ്മി, കുടങ്ങൽ തുടങ്ങിയ മരുന്നുകളും ഇതിൽ ചേർക്കാം. പഥ്യത്തോടെ ഏഴു ദിവസം അത്താഴത്തിന് ഔഷധക്കഞ്ഞി കുടിക്കണം. ഉപ്പിനു പകരം ഇന്തുപ്പാണു കഞ്ഞിയിൽ ചേർക്കേണ്ടത്.
കഷായക്കഞ്ഞി
കീഴാർനെല്ലി, നിലപ്പന, തഴുതാമ, കറുക, തിരുതാളി, തൊട്ടാവാടി തുടങ്ങിയവയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ പൊടിയരിയിട്ടും കഞ്ഞിയുണ്ടാക്കാം. തഴുതാമ/ ഞെരിഞ്ഞിൽ കഷായത്തിൽ കഞ്ഞി തയാറാക്കാം.

No comments:

Post a Comment