Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ

Friday, 9 January 2015

ഹൃദയാരോഗ്യത്തിനു തന്നെ ഒന്നാം സ്ഥാനം

രണ്ടുകാലും കയ്യും വായും മൂക്കും മറ്റുമൊക്കെ ഉള്ളതുകൊണ്ടുമാത്രം ഒരാൾ മനുഷ്യനാവുന്നില്ല. നല്ലൊരു മനസുണ്ടാവണം മനുഷ്യനാകാൻ. ഹൃദയ ശൂന്യരെന്ന്‌ മനുഷ്യത്വരഹിത ചെയ്തികൾ കാണി ക്കുന്നവരെ പറയാറില്ലേ. അതുകൊണ്ട്‌, ഹൃദയത്തെ അതിന്റെ മഹത്വത്തോടെ തന്നെ കാണേണ്ടിയിരി ക്കുന്നു.
ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താൻ ഹൃദയഹാരിയായ ആഹാരങ്ങൾ മാത്രം ശീലമാക്ക ണം. ഹൃദയം നിലച്ചാൽ എല്ലാം തീർന്നില്ലേ. അതിൽ നിന്നും ഹൃദയപരിപാലനത്തിന്റെ പ്രസക്തി വ്യക്ത മാവുന്നു. ഹൃദയാരോഗ്യത്തിന്‌ ഹിതകരമായ ഭക്ഷണം ഉൾപ്പെടുത്തുന്നതു പോലെ പ്രസക്തമാണ്‌ അങ്ങനെയല്ലാത്തവയെ പാടെ ഒഴിവാക്കുന്നതും. യാന്ത്രികമായ ഇന്നത്തെ ജീവിതചുറ്റുപാടിൽ ഹൃദയപരിപാലനത്തിന്‌ പ്രസക്തിയേറുകയാണ്‌.
ഭക്ഷണരീതികളെ വളരെ ചിട്ടയോടും ശ്രദ്ധയോടും കൂടി ക്രമപ്പെടുത്തുക വഴി ഹൃദ്രോഗം, പക്ഷാഘാതം മുതലായ രോഗസാധ്യതകൾ കുറയ്ക്കുവാൻ സാധി ക്കും. ഹൃദ്രോഗമുണ്ടാകാൻ സാധ്യതയുള്ള ആളുകളെ സംബന്ധിച്ച്‌ ഭക്ഷണരീതികൾ വളരെ പ്രധാനപ്പെട്ട താണെങ്കിലും, ഒരിക്കൽ ഹൃദായാഘാ തമുണ്ടായ വരും, ഹൃദയധമനികളിൽ കൊഴുപ്പ്‌ അടിഞ്ഞുകൂ ടുന്ന അസുഖമുള്ളവരും ഭക്ഷണരീതികളിൽ വളരെ യധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌.
നിങ്ങളുടെ ഹൃദയത്തിനു യോജിച്ച ആഹാരരീതി തിരഞ്ഞെടുക്കുകയാണ്‌ രോഗസാധ്യത കുറയ്ക്കു വാനോ, പൂർണ്ണമായി ഇല്ലാതാക്കുവാനോ ഉള്ള ശരി യായ മാർഗ്ഗം. ആരോഗ്യകരമായ ആഹാരരീതി ശരീരത്തിലെ മോശമായ കൊഴുപ്പ്‌, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്‌, ശരീരഭാഗം എന്നിവയെ കുറയ്ക്കുന്നു. പല ആഹാരപദ്ധതികളും ഏതെല്ലാം ഭക്ഷണങ്ങൾ നിങ്ങൾക്ക്‌ വർജ്ജ്യമാണ്‌ എന്ന്‌ നിഷ്കർഷിക്കുന്നവയാണെങ്കിലും ഏറ്റവും ഉത്തമമായ ആഹാരപദ്ധതി നിങ്ങൾക്കെന്തൊക്കെ ഭക്ഷിക്കുവാൻ സാധിക്കും എന്നു ബോധവൽക്കരി ക്കുകയാണ്‌ ചെയ്യുന്നത്‌. പല ഹൃദ്രോരോഗപഠന ങ്ങളും കാണിക്കുന്നത്‌ ഹൃദയാരോഗ്യത്തിനുതകു ന്നവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുപോലെ തന്നെ ഹിതകരമല്ലാത്തവ ഒഴിവാക്കുന്നതും പ്രാധാന്യമർ ഹിക്കുന്നു എന്നാണ്‌.
കൊഴുപ്പടങ്ങിയ പാൽ, വെണ്ണ, തൈര്‌ എന്നിവ വർജ്ജിക്കുക. പകരം കൊഴുപ്പ്മാറ്റിയ പാൽ ഉപയോ ഗിക്കാം.
മൃഗങ്ങളുടെ അവയവങ്ങൾ, തലച്ചോർ, കരൾ, വൃക്കകൾ, മുട്ടയുടെ മഞ്ഞ, ടിന്നിലടച്ചു സൂക്ഷിച്ച ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കുക. പകരം ആവിയിൽ വേവിച്ചെടുത്ത മത്സ്യം, കോഴി, താറാവ്‌ എന്നിവയുടെ മാംസം തുടങ്ങിയ ഉപയോഗിക്കാം.
മൈദ കൊണ്ടുണ്ടാക്കിയ കുക്കീസ്‌, പാറ്റീസ്‌, പേസ്ട്രീസ്‌, കേക്ക്‌ തുടങ്ങിയവ ഒഴിവാക്കുക. പകരം തവിടുകളയാത്ത ഗോതമ്പുപൊടിയുപയോഗിച്ചു ണ്ടാക്കിയ പലഹാരങ്ങൾ കഴിക്കാം.
കൊഴുപ്പടങ്ങിയ എല്ലാവിധ ഭക്ഷണങ്ങളും പ്രത്യേകിച്ച്‌ വെണ്ണ, പാൽപ്പാട എന്നിവ ഒഴിവാക്കുക. പകരം പോളാസാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡ്‌ അടങ്ങിയ എണ്ണകൾ ഉപയോഗിക്കാം.
പഴകാത്തതും കേടുവരാത്തതുമായ ഫലവർഗ്ഗ ങ്ങൾ, ഉണക്കി ടിന്നിലടച്ച പഴങ്ങൾ എന്നിവ ഉപ യോഗിക്കാം. എന്നാൽ ഐസ്ക്രീമിലോ പാൽപ്പാ ടയിലോ വെണ്ണയിലോ ചേർത്ത പഴങ്ങൾ പൂർണ്ണ മായി വർജിക്കണം. പച്ചക്കറികൾ ഉപയോഗിക്കാം. കിഴങ്ങുവർഗ്ഗങ്ങൾ കുറയ്ക്കണം.
ഇങ്ങനെയുള്ള ശീലങ്ങളെ കൃത്യതയോടെ പാലി ച്ചാൽ കൊളസ്ട്രോളും കൊഴുപ്പും കുറയ്ക്കാനാവും.
ഇന്നത്തെ ജീവിതസാഹചര്യത്തിൽ ഏറ്റവും പ്രധാന വില്ലൻ കൊളസ്ട്രോളാണല്ലോ. അതിനെ പരിധി യിൽ കൊണ്ടുവരാൻ നമ്മൾമാത്രം വിചാരിച്ചാൽ മതി.
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ:-
തവിടുകളയാത്ത ധാന്യങ്ങൾ, നാരുകളടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, ബ്രെഡ്‌, ചുവന്നഅരി, ഓട്ട്‌ ബ്രാൻ തുടങ്ങിയവയിൽ ഗ്ളൂക്കോസിന്റെ ആഗിരണം ദീർ ഘിപ്പിക്കുവാൻ സഹായിക്കുന്ന നാരുകൾ ഉണ്ട്‌.
കൊഴുപ്പുമാറ്റിയതോ, കൊഴുപ്പുകുറഞ്ഞതോ ആയ പാലും, പാലുൽപ്പന്നങ്ങളും.
പച്ചക്കറികൾ- വേവിച്ചതും, വേവിക്കാത്തതും.
വെളുത്തുള്ളി.
ഒമേഗ-3 ഫാറ്റി ആസിഡ്‌ അടങ്ങിയ മത്സ്യങ്ങൾ- മത്തി, അയല, ചൂര മത്സ്യം, മുട്ട, മാംസം (തൊലി കളഞ്ഞ കോഴിയിറച്ചി)
സോയാബീൻസ്‌, സോയമില്ക്ക്‌ , ധാരാളം വെള്ളംകുടിക്കുക (ദിവസവും 8-9 ഗ്ളാസ്സ്‌)
ദിവസവും 1-3 ടീസ്പൂൺ മാത്രം എണ്ണ ഉപയോഗിക്കുക
നാരുകൾ സമൃദ്ധമായ ഉലുവ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
പപ്പായ, ഓറഞ്ച്‌, ആപ്പിൾ, പേരയ്ക്ക, നെല്ലിക്ക, മാമ്പഴം, ഫാഷൻ ഫ്രൂട്ട്‌ എന്നിവ പതിവായി കഴിക്കാം.
ഏതെങ്കിലും വ്യായാമം ദിവസവും ചിട്ടയായി ചെയ്യുക.
മധുരപദാർത്ഥങ്ങൾ/മധുരപാനീയങ്ങൾ
(മുട്ടയുടെ മഞ്ഞ ഒഴിവാക്കുക മുട്ടയുടെ വെള്ള ഉപയോഗിക്കാം)
എണ്ണയിൽ വറുത്ത മത്സ്യം, വറുത്തതും പൊരി ച്ചതുമായ ഭക്ഷണങ്ങൾ
ടിന്നിൽ സൂക്ഷിച്ചതും മധുരത്തിൽ പൊതിഞ്ഞതു മായ പഴവർഗ്ഗങ്ങൾ
പഞ്ചസാര, സിറപ്പ്‌, ജാം, കേക്കുകൾ, ഐസ്ക്രീം, സോസേജ്‌
ഉപ്പിന്റെ അളവു കുറയ്ക്കുക
മട്ടൺ, ബീഫ്‌ തുടങ്ങിയ മൃഗങ്ങളുടെ മാംസവും അവയവങ്ങളും
ചെമ്മീൻ, കക്ക
കൊഴുപ്പുള്ള പാലും, പാലുൽപ്പന്നങ്ങളും
ഉണക്കിയ പഴങ്ങളും, പരിപ്പുകളും
മൈദയും മൈദചേർന്ന പലഹാരങ്ങളും ഒഴിവാക്കുക.
ഹൃദയത്തിൽത്തൊട്ട്‌ നമുക്ക്‌ പ്രതിജ്ഞയെടുക്കാം, ഇന്ന്‌ മുതൽ ഹൃദയാരോഗ്യത്തിന്‌ ഒന്നാംസ്ഥാനം നൽകുമെന്ന്‌.
നീർമരുത്‌, ഓരിലവേര്‌, മൂവിലവേര്‌, കുറുന്തോട്ടി, തഴുതാമ തുടങ്ങിയ ഔഷധികൾ കഷായംവെച്ച്‌ അല്ലെങ്കിൽ പാൽകഷായം വെള്ളം കുടിക്കുന്നത്‌ ഹൃദയാരോഗ്യത്തിന്‌ ഉത്തമമാണ്‌ അതുപോലെ പാർത്ഥാദ്യാരിഷ്ടം, അശ്വഗന്ധാരിഷ്ടം, ബലാരിഷ്ടം, പ്രഭാകരവടിക, ആരോഗ്യവർദ്ധിനി ഗുളിക തുടങ്ങിയ വയും ഹൃദ്‌രോഗ ശാന്തിക്കായി ആയുർവ്വേദം പ്രതിപാദിക്കുന്നു. തുറസ്സായ സ്ഥലത്തെ നടത്തവും, സൂര്യനമസ്ക്കാരവും ഹൃദ്‌രോഗം തടയാനുള്ള വ്യായാമശീലങ്ങളിൽ ഉൾപ്പെടുത്തുക.
ഹൃദയം താളത്തിലോടൽ, മനസ്സ്‌ തുറക്കുക, സന്തോഷിക്കുക, സന്തോഷിപ്പിക്കുക, ചിരിക്കുക, ചിരിപ്പിക്കുക മറ്റുള്ളവരിലെ നന്മകൾ മാത്രം കാണുക.
ശിവപ്രസാദ്‌ എസ് ഷേണായ് 


ഹൃദയം കാക്കാന്‍ ആയുര്‍വേദം
ആഹാരം, വ്യായാമം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ഹൃദയാരോഗ്യത്തിന്‌ ആവശ്യമാണ്‌. ഹൃദയാരോഗ്യത്തിന്‌ ആയുര്‍വേദം അനുശാസിക്കുന്ന 25 വഴികള്‍. അശ്രദ്ധമായ ജീവിതരീതിയാണ്‌ ഹൃദയരോഗങ്ങള്‍ക്ക്‌ മുഖ്യകാരണം. ആഹാരം, വ്യായാമം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ഹൃദയാരോഗ്യത്തിന്‌ ആവശ്യമാണ്‌. ഹൃദയാരോഗ്യത്തിന്‌ ആയുര്‍വേദം അനുശാസിക്കുന്ന 25 വഴികള്‍. 1. യോജിച്ച വ്യായാമരീതി ശരീരത്തിന്‌ യോജിച്ച വ്യായാമരീതി വേണം തെരഞ്ഞെടുക്കുവാന്‍. അതായത്‌ തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കുംപോലെ ഭാരപ്പെട്ട വ്യായാമമുറകള്‍ ശീലിക്കരുത്‌. ഇത്‌ വ്യായാമത്തിന്റെ കാര്യത്തില്‍ മാത്രമല്ല, നിത്യജീവിതത്തിലും ശ്രദ്ധിക്കണം. പെട്ടെന്ന്‌ ഒരു ദിവസം ശരീരത്തിന്‌ ആയാസമുള്ള ജോലികള്‍ ചെയ്യരുത്‌. ശീലമില്ലാത്തവര്‍ കുത്തനെയുള്ള കയറ്റം വേഗം കയറുക, നീന്തുക, ഭാരം ചുമക്കുക,തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. കൂടാതെ അമിത വ്യായാമവും ഒഴിവാക്കണം. ഇവയെല്ലാം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കും. 2. ഛര്‍ദ്ദി തടഞ്ഞുനിര്‍ത്താതിരിക്കുക ആയുര്‍വേദത്തിലെ ശരീരവേഗങ്ങളിലൊന്നായ ഛര്‍ദ്ദി തടഞ്ഞുനിര്‍ത്തുന്നത്‌ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഛര്‍ദ്ദിക്കാനുള്ള തോന്നല്‍ ഉണ്ടാകുമ്പോള്‍ ഛര്‍ദ്ദിക്കുകതന്നെ വേണം. വ്യാനവായുവില്‍പെട്ടതാണ്‌ ഛര്‍ദ്ദി. 3. മനോവികാരങ്ങളെ അടിച്ചമര്‍ത്താതിരിക്കുക ഭയം, ശോകം, ക്ഷോഭം, മാനസികസംഘര്‍ഷം തുടങ്ങിയ മാനസികവികാരങ്ങളെ അടിച്ചമര്‍ത്താതിരിക്കണം. മനോവികാരങ്ങളെ തടഞ്ഞുനിര്‍ത്തുമ്പോള്‍ രക്‌തസമ്മര്‍ദ്ദം കൂടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. കടുത്ത ദു:ഖം കരഞ്ഞുതീര്‍ക്കുകയും ക്ഷോഭം വരുമ്പോള്‍ പറഞ്ഞുതീര്‍ക്കുകയും വേണം. പക്ഷേ, ആത്മസംയമനം പാലിച്ചുകൊണ്ടാവണം എന്നുമാത്രം. കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ അടക്കിനിര്‍ത്തുന്നത്‌ ഒഴിവാക്കണം. ചിന്തകളെ മറ്റു മേഖലകളിലേക്ക്‌ മാറ്റിവിടുന്നതും ഉചിതമാണ്‌. 4. വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുക. ആഹാരത്തില്‍ നിന്നും വിരുദ്ധാഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. തൈരും കോഴിയിറച്ചിയും തൈരും മീനും, ചെമ്മീനും പാലും എന്നിങ്ങനെയുള്ള ആഹാരങ്ങള്‍ ആയുര്‍ വേദ വിധിപ്രകാരം വിരുദ്ധാഹാരങ്ങളാണ്‌. അവ ഒരേ സമയം കഴിക്കാതിരിക്കണം. ഇത്തരം വിരുദ്ധാഹാരം തമ്മില്‍ ചേരുമ്പോള്‍ പ്രതിപ്രവര്‍ത്തനം മൂലം വിഷസ്വഭാവമുള്ളതായിത്തീരുന്നു. ഇത്‌ ഹൃദയരസധാതുവിന്‌ ദോഷകരമായി തീരും. 5. അമിത ഭക്ഷണം പാടില്ല കണ്ണില്‍ കാണുന്നതെല്ലാം കഴിക്കുന്ന ശീലം ഉപേക്ഷിക്കുക. വിശപ്പകറ്റാന്‍ മാത്രം ആഹാരം കഴിക്കുന്ന ശീലം ജീവിതത്തിന്റെ ഭാഗമാക്കുക. മൂക്കുമുട്ടെ തിന്ന്‌ വയര്‍ പെരുപ്പിക്കുന്നത്‌ ഗുണത്തെക്കാളേറെ ദോ ഷമാണ്‌. ആഹാരം കഴിവതും കുറയ്‌ക്കുക. ഭക്ഷണം കഴിക്കുകയും വ്യായാമം കുറവുമായാല്‍ ശരീരത്തില്‍ കൊഴുപ്പ്‌ അമിതമായി അടിഞ്ഞുകൂടാനും അമിതവണ്ണത്തിനുമിടയാക്കും. 6. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്നത്‌ ശീലമാക്കുക. ഒരിക്കല്‍ കഴിച്ച ഭക്ഷണം പൂര്‍ണമായി ദഹിച്ചതിനുശേഷം കഴിക്കുക. ശരിയായ വിശപ്പ്‌, ശരിയായ മലമൂത്രവിസര്‍ജ്‌ജനം എന്നിവ ദഹനപ്രക്രിയ പൂര്‍ണമായതിന്റെ ലക്ഷണമാണ്‌. ആയുര്‍വേദവിധിപ്രകാരം ഭക്ഷണം കഴിക്കുന്നതിന്‌ രണ്ടുകാലമാണുള്ളത്‌. പ്രഭാതഭക്ഷണം രാവിലെ പത്തുമണിയോടെയും രാത്രിയില്‍ അത്താഴവും. 7.ശീലമില്ലാത്തത്‌ കഴിക്കരുത്‌ പുതിയ ഭക്ഷണശീലം ഒഴിവാക്കണം ശീലിച്ച ഭക്ഷണക്രമത്തില്‍നിന്നും പുതിയ ഭക്ഷണശീലത്തിലേക്ക ്‌പെട്ടെന്ന്‌ മാറാതിരിക്കണം. ശരീരത്തിന്‌ ശാസ്‌ത്രീയമായ ചില ശീലങ്ങളുണ്ട്‌. പരിചയമില്ലാത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിന്‌ അതിനോട്‌ പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത്‌ പല തരത്തിലുളള ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കും. 8. മലമൂത്ര വിസര്‍ജനം പിടിച്ചുനിര്‍ത്തരുത്‌ മലമൂത്രവിസര്‍ജനം സമയാസമയത്തുതന്നെ നടത്തുക. ബലം പ്രയോഗിച്ച്‌ ഇവ തടഞ്ഞു നിര്‍ത്തുന്നത്‌ അപകടകരമാണ്‌. അഞ്ചു വാതങ്ങളാണ്‌ ശരീരത്തിനുള്ളത്‌. അതില്‍ അദാനവാതത്തില്‍പെടുന്നതാണ്‌ മലമൂത്രവിസര്‍ജനം. ഇത്‌ തടസപ്പെടുമ്പോള്‍ വാതം മുകളിലേക്ക്‌ കടക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യുന്നു. മുകളിലേക്കു കടക്കുന്ന അദാനവാതം മറ്റൊരു വഴിയിലൂടെ പുറത്തു പോകുന്നു. 9. മനസ്‌ ശുദ്ധിയായി സൂക്ഷിക്കുക മനസിനെ മലിനപ്പെടുത്തുന്ന മത്സരബുദ്ധി, അസൂയ, പക തുടങ്ങിവ തുടച്ചുമാറ്റുക. മനസിന്റെ ആരോഗ്യമാണ്‌ ശരീരത്തിന്റെ ആരോഗ്യം. ദുഷ്‌ചിന്തകള്‍കൊണ്ട്‌ മനസ്‌ മലിനമാക്കുന്നത്‌ ഹൃദയാരോഗ്യത്തിന്‌ ദോഷം ചെയ്യും. മനസില്‍നിന്നും മറ്റു ചിന്തകളെയെല്ലാം കളഞ്ഞ്‌ പവിത്രമായി സൂക്ഷിക്കുക. നന്മ നിറഞ്ഞ മനസുള്ളവര്‍ക്ക്‌ ആരോഗ്യമുള്ള ഹൃദയവുമുണ്ടാകും. 10. കട്ടിയുള്ളതും എണ്ണമയമുള്ളതുമായ ഭക്ഷണം ഒഴിവാക്കണം. കൊഴുപ്പു കൂടുന്ന തരത്തിലുള്ള വറുത്തതും പൊരിച്ചതും എണ്ണമയമുള്ളതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക. ഇത്‌ ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ്‌ കൂടാന്‍ കാരണമാകും. അമിത കൊളസ്‌ട്രോള്‍ ഹൃദയത്തിന്‌ ഭീഷണിയാണ്‌. ബേക്കറി സാധനങ്ങളുടെ ഉപയോഗവും പരമാവധി കുറയ്‌ക്കുക. 11. പകല്‍ ഉറക്കം ഒഴിവാക്കണം, ഉറക്കമിളയ്‌ക്കരുത്‌ പകല്‍ സമയത്തെ ഉറക്കം പാടേ ഒഴിവാക്കണം. അതേ സമയം രാത്രിയില്‍ ഉറക്കമിളയ്‌ക്കരുത്‌. എന്നാല്‍ രോഗികളും പ്രായമായവരും കൊച്ചുകുഞ്ഞുങ്ങളും പകല്‍ ഉറങ്ങിയാല്‍ ദോഷമില്ല. പകല്‍ ഉറക്കം കഫവര്‍ധനയുണ്ടാക്കും. ഇത്‌ ഹൃദയത്തിന്‌ ഹാനികരമാണ്‌. 12. പഥ്യമായ ആഹാരം തെരഞ്ഞെടുക്കുക ആരോഗ്യത്തിന്‌ ഹാനികരമല്ലാത്ത ഭക്ഷണസാധനങ്ങള്‍ തെരഞ്ഞെടുത്ത്‌ ഉപയോഗിക്കുക. ചെന്നല്ല്‌ അരി, ചെറുപയര്‍, യവം, വന്യജീവികളുടെ മാംസം, പടവലങ്ങ, കൈപ്പക്ക എന്നിവ ധാരാളം ഉപയോഗിക്കുക. ഇവയില്‍ ഫാറ്റ്‌ ഡിപ്പോസിറ്റ്‌ വളരെ കുറവാണ്‌. 13. മിതമായി സംസാരിക്കുക മിതമായും ശബ്‌ദം താഴ്‌ത്തിയും സംസാരിക്കുക. ഉറക്കെയും പരുക്കനായും സംസാരിക്കുന്നവരില്‍ ഹൃദ്രോഗസാധ്യത കൂടുതലാണ്‌. ഏതു സാഹചര്യത്തിലും മിതമായി സംസാരിക്കുക. പരുക്കനായും ഉയര്‍ന്ന ശബ്‌ദത്തിലും സംസാരിക്കുമ്പോള്‍ രക്‌തസമ്മര്‍ദ്ദം ഉയരാനിടയാക്കും. ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന്‌ പറയേണ്ടതില്ലല്ലോ. 14. അമിത ലൈംഗികവേഴ്‌ ച ഒഴിവാക്കണം അമിത ലൈംഗികവേഴ്‌ച ഹൃദയത്തിന്‌ ഹാനികരമാണ്‌. ഇത്‌ ഓജക്ഷയത്തിനും അധാനവായുവര്‍ധനവിനും കാരണമാകും. പതിവായുള്ള ലൈംഗികവേഴ്‌ച ഒഴിവാക്കണം. ലൈംഗികവേഴ്‌ചയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌ നന്നായിരിക്കും. അമിത ലൈംഗിക ചിന്ത ഒഴിവാക്കുന്നതും ഹൃദയാരോഗ്യത്തിന്‌ നല്ലതാണ്‌. 15. ഭക്ഷണശേഷം വിശ്രമം വേണം ഭക്ഷണം കഴിഞ്ഞയുടനെ നടത്തം, യാത്ര, വ്യായാമം തുടങ്ങിയവ പാടില്ല. ഭക്ഷണം ദഹിക്കാന്‍ സമയം ആവശ്യമാണ്‌്. ആഹാരത്തിലെ രസധാതു ശരിയായ അളവില്‍ ശരീരത്തില്‍ എല്ലാഭാഗത്തും എത്തിച്ചേരേണ്ടതുണ്ട്‌. 16. മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക പുകവലിയും മദ്യപാനവും ആരോഗ്യത്തിന്‌ ഹാനികരമാണ്‌. പ്രത്യേകിച്ചും ഇവ ഹൃദയാരോഗ്യത്തിന്‌ ഹാനികരമാണ്‌. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം പാടേ ഉപേക്ഷിക്കുക. ഇവ രണ്ടും ദുശീലങ്ങള്‍ തന്നെയാണ്‌. 17.ഹാനികരമായ ഭക്ഷണം ഒഴിവാക്കുക ശരീരത്തിന്‌ ഹാനികരമായ മത്സ്യം, പോത്തിറച്ചി, തൈര്‌, ശര്‍ക്കര, ഉഴുന്ന്‌ തുടങ്ങിയവയുടെ അമിത ഉപയോഗം കുറയ്‌ക്കുക. ഇവയെല്ലാം കഫവര്‍ധനയ്‌ക്ക് കാരണമാകും. 18. നീര്‍മാതളത്തൊലിയും പാലും നീര്‍മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച്‌ പശുവിന്‍പാലില്‍ ചേര്‍ത്ത്‌ നിത്യവും സേവിക്കുക. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും. 19. മരുന്നു സേവിക്കുക പാര്‍ഥാരിഷ്‌ടം, ദശമൂലാരിഷ്‌ടം, ധാന്വന്തരം ഗുളിക, വായുഗുളിക, നയോപായം കഷായം, രസോനാതികഷായം, വിചാരിയാതി കഷായം എന്നിവ സേവിക്കുക. കഫം, വായു എന്നിവയുടെ അസ്വസ്‌ഥതകള്‍ക്ക്‌ ആശ്വാസം ലഭിക്കും. കഫവര്‍ധനമൂലം ഹൃദയത്തിന്‌ തകരാറുണ്ടാകാതെ സൂക്ഷിക്കാം. മരുന്നുകളെല്ലാം വൈദ്യനിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക. 20. ചുക്ക്‌ വെള്ളം കുടിക്കാം കുടിക്കാന്‍ ചുക്കുവെള്ളം തെരഞ്ഞെടുക്കുകയാണ്‌ ഉത്തമം. ചായയുടെയും മറ്റും ഉപയോഗം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. ഔഷധഗുണം ഏറെയുള്ളതാണ്‌ ചുക്ക്‌. 21. രസായനവും ഭസ്‌മവും സേവിക്കുക അഗസ്‌ഥ്യരസായനവും ബ്രാഹ്‌മരസായനം, കന്മദ ഭസ്‌മം എന്നിവ വൈദ്യനിര്‍ദ്ദേശപ്രകാരം സേവിക്കുക. ഇവ ഹൃദയത്തിന്റെ സുഖകരമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. 22.വയര്‍ ശുദ്ധിവരുത്തുക ത്രികോല്‍പ്പക്കൊന്ന, നാഗഗന്ധി, മുന്തിരിങ്ങ, ഇവയിട്ടു വച്ച കഷായം വൈദ്യനിര്‍ദ്ദേശപ്രകാരം സേവിച്ച്‌ വര്‍ഷത്തില്‍ രണ്ടുതവണ വയറിളക്കുക. ആഹാരത്തിലൂടെ വയറിനുള്ളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ പൂര്‍ണ്ണമായും പുറം തള്ളാനും ശരീരത്തിന്‌ ശുദ്ധിവരുത്താനും ഇതു സഹായിക്കുന്നു. 23. ഓരിലവേര്‌ പാല്‍കഷായം ഓരിലയുടെ വേര്‌ പാല്‍ക്കഷായമാക്കി സേവിക്കുക. വൈദ്യനിര്‍ദ്ദേശപ്രകാരം വേണം കഷായം സേവിക്കാന്‍. അഞ്ചുഗ്രാം വേര്‌ ഒരു ഗ്ലാസ്‌ പാല്‍, നാലുഗ്ലാസ്‌ വെള്ളം എന്നിവചേര്‍ത്താണ്‌ പാല്‍ക്കഷായം ഉണ്ടാക്കുന്നത്‌. പാലും വെള്ളവും കലര്‍ത്തി അതില്‍ വേര്‌ കിഴികെട്ടിയിടണം. വെള്ളം പൂര്‍ണ്ണമായി വറ്റിതീരുംവരെ തിളപ്പിക്കണം. ഈ കഷായം രാത്രി ഭക്ഷണത്തിനുശേഷം കിടക്കാന്‍നേരം സേവിക്കണം. ഹൃദയശുദ്ധിക്ക്‌ കഷായം സഹായിക്കും. 24. വെളുത്തുള്ളി പാല്‍ക്കഷായം ശീലമാക്കുക വെളുത്തുള്ളി പാല്‍ക്കഷായം ശീലമാക്കുന്നതും ഹൃദയരോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും. ഈ കഷായവും രാത്രി കിടക്കുന്നതിനു മുമ്പ്‌ ഭക്ഷണശേഷം സേവിക്കണം. 25. ഭക്ഷണത്തിന്‌ മുമ്പ്‌ ഹിങ്കുവജാതി ചൂര്‍ണം രണ്ടുനേരം ഭക്ഷണത്തിനു മുമ്പ്‌ ഹിങ്കുവജാതി ചൂര്‍ണം ചൂടുവെള്ളത്തില്‍ ലയിപ്പിച്ച്‌ സേവിക്കുന്നത്‌ ഉത്തമമാണ്‌. ഇതിന്റെ അളവും കണക്കും വൈദ്യനിര്‍ദ്ദേശപ്രകാരമാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:

No comments:

Post a Comment