മുഖത്തെ കറുപ്പു നിറവും പാടുകളും മാറുവാന്‍.
• ജാതിക്ക പാലില്‍ അരച്ച് ലേപനം ചെയുക..
• നീര്‍മരുതിന്‍ തൊലി അരച്ച് തേനില്‍ ചാലിച്ചു മുഖത്ത് പുരട്ടുക..
• പേരാലിന്‍റെ പഴുത്തയിലയരച്ചതും വെണ്ണയും ചേര്ത്ത് പുരട്ടുക..
• ഉലുവ പാലില്‍ അരച്ച് മുഖത്ത് പുരട്ടുക..
• ഇലവംഗപട്ട പൊടിച്ചു തേനില്‍ ചേര്ത്ത് പുരട്ടുക..
• നിലപ്പനകിഴങ്ങു ആട്ടിന്‍ പാലില്‍ അരച്ച് തേന്‍ ചേര്ത്ത് പുരട്ടുക..
• രക്തചന്ദനം അരച്ച് വെള്ളരിക്ക നീരില്‍ ചാലിച്ച് പതിവായി മുഖത്ത് പുരട്ടുക..
• നാരങ്ങാ നീരും തക്കാളി നീരും സമം ചേര്ത്ത് കണ്‍തടങ്ങളില്‍ പുരട്ടി 15 മിനിട്ട് കഴിഞ്ഞതിനു ശേഷം കഴുകി കളയുക..
• പശുവിന്‍ പാല്‍ ,ചെറുനാരങ്ങ നീര് ,ശുദ്ധമായ മഞ്ഞള്‍ പൊടി എന്നിവ ചേര്ത്ത് പതിവായി മുഖത്ത് പുരട്ടുക..പിന്നീടു കടലമാവ് ഉപയോഗിച്ച് കഴുകികളയുക..
• മഞ്ചെട്ടിപ്പൊടി പച്ചവെള്ളത്തില്‍ അരച്ച് തേന്‍ ചേര്ത്ത് പുരട്ടുക..
• ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച് നിത്യവും മുഖത്ത് തേച്ചു കുളിക്കുക..ഇത് വസൂരിക്കലയടക്കമുള്ള പാടുകള്‍ മാറുവാന്‍ സഹായകമാണ്..
• പച്ച മോര് മുഖത്തുപുരട്ടി ഉണങ്ങിയ ശേഷം പച്ചവെള്ളത്തില്‍ കഴുകുക..
• മഞ്ഞളും ചെറുനാരകത്തിന്‍റെ തളിരിലയും അരച്ച് മുഖത്ത് പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു ഇളം ചൂട് വെള്ളത്തില്‍ കഴുകികളയുക..
• കസ്തൂരി മഞ്ഞള്‍ തേനിലോ ,ചെറുനാരങ്ങ നീരിലോ,പാലിന്‍റെ പാടയിലോ ചാലിച്ചു മുഖത്ത് പുരട്ടുക..
• മുഖം ഇടയ്ക്കിടയ്ക്ക് ശുദ്ധമായ ജലത്തില്‍ കഴുകുന്നത് വളരെ നല്ലതാണ്..
• കടുകും,വയമ്പും,പാച്ചോറ്റിതൊലിയും ചേര്ത്ത് അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറുവാന്‍ സഹായകരമാണ്..
• മുഖത്തെ ക്ഷീണം മാറാന്‍ രാമച്ചം ഇട്ടു വെള്ളം തിളപ്പിച്ചു, ആറിയ ശേഷം, ചെറുനാരങ്ങ നീര് ചേര്ത്ത് മുഖം കഴുകുക ..
• വെയില്‍ കൊണ്ട് മുഖം കരുവാളിക്കുന്നത് തടയാന്‍, അല്പം മുന്തിരി നീരും, നാരങ്ങ നീരും ചേര്ത്ത് മുഖത്ത് പുരട്ടി രാത്രി ഉറങ്ങുക, രാവിലെ കഴുകി കളയാം.
• വെയിലില്‍ മുഖം കരുവാളിക്കുന്നത് തടയാന്‍ കറ്റാര്‍വാഴയുടെ മാംസളഭാഗം പുരട്ടുക..
No comments:
Post a Comment