പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോള്‍ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. വയറിനുചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനും ഇത് വഴിവെച്ചേക്കാം. അവസാനം'മേദസ്സ് ദു:ഖമാണുണ്ണീ,മെലിഞ്ഞ ദേഹം സുഖപ്രദം' എന്ന ഉപദേശവും സ്വീകരിച്ച് വിപണിയില്‍ ലഭിക്കുന്ന തടികുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങി കഴിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാവരുത്. തടികുറയ്ക്കാന്‍ ശരിയായ വ്യായാമവും പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണം കഴിക്കുകയുമല്ലാതെ മറ്റ് കുറുക്കുവഴികളൊന്നുമില്ലെന്ന് തിരിച്ചറിയുക. വ്യായാമത്തിലൂടെ ഈ സാഹചര്യം ഒഴിവാക്കം. ആവശ്യത്തിന് ഭാരമുള്ള ഉറച്ചശരീരത്തിന് ചെറിയതരത്തിലുള്ള വ്യായാമം തുടരുന്നത് സഹായിക്കും.
ഭക്ഷണം ധാരാളം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലെന്ന പരാതിക്കാരാണേറെയും. അങ്ങനെയുള്ളവര്‍ താഴെ പറയുന്ന പരിശോധനകള്‍ നടത്തുക:
1. രക്തത്തിലെ പഞ്ചസാരയുടെ അളവ്: കാരണംപ്രമേഹമുണ്ടെങ്കില്‍ ദേഹം വളരെ മെലിയാം.
2.തൈറോയ്ഡ്ഗ്രന്ഥിയുടെ പ്രവര്‍ത്തനം: തൈറോക്‌സിന്‍ കൂടുതലാണെങ്കിലും ചിലപ്പോള്‍ മെലിച്ചില്‍ കാണാറുണ്ട്. ഇതു രണ്ടും ഇല്ലാത്തപക്ഷം നിങ്ങള്‍ വ്യാകുലപ്പെടേണ്ട ഒരു കാര്യവുമില്ല.വണ്ണം കൂടുതലാവാന്‍ മരുന്നുകള്‍ ഒന്നും കഴിക്കരുത്. അത്തരം മരുന്നുകളില്‍ അനാബോളിക് സ്റ്റീറോയിഡുകള്‍ (Anaebolic Steroids)അടങ്ങിയിരിക്കും. ഇത് അപകടകാരിയായ ഒരു ഔഷധമാണ്. തടി കൂടുവാന്‍ നല്ല ഭക്ഷണം കഴിക്കുക.
3.ഗ്യാസ്ട്രബിള്‍,ലൂസ്‌മോഷന്‍ എന്നിവയുള്ളവര്‍ ചിട്ടയായ ഭക്ഷണരീതി പിന്തുടരേണ്ടതുണ്ട്. ഇതിനായി ഉദരരോഗവിദഗ്ധന്റെ ഉപദേശം തേടുക. ഉദരരോഗം മൂലം ശരിയായി ദഹനം നടക്കാതിരുന്നാല്‍ ശരീരം ക്ഷീണിക്കാനിടവരും.

No comments:
Post a Comment