Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label അമിതവണ്ണം. Show all posts
Showing posts with label അമിതവണ്ണം. Show all posts

Monday, 2 February 2015

ഭാരം കുറക്കല്‍

പ്രകൃതിദത്തമായി എങ്ങനെ ശരീരഭാരം കുറയ്ക്കാം . സൗന്ദര്യം വര്‍ദ്ധിപ്പിക്കാം.----
പ്രഭാതത്തില്‍ തുടങ്ങി അന്തി വരെ ഉള്ള ഭഷണ ക്രമീകരണം .
ഒന്നാം ഭാഗം .
രാവിലെ മല്ലി കാപ്പി .1. മല്ലി ....................................250 gm2. ഉലുവ ...................................50gm.3. ജീരകം ..................................10 gm4.ഏലക്ക ...................................5gm5.കുരുമുളക് ............................25gmമല്ലി ,ഉലുവ ,രണ്ടും ബ്രൌന്‍ കളര്‍ ആകുന്നതു വരെ വറുക്കുക ,ജീരകം, ഏലക്ക ചെറുതായി ചൂടാക്കുക ,ഈ അഞ്ചും കൂടി കാപ്പി പൊടിക്കും പോലെ പൊടിച്ചു തണുത്തതിനു ശേഷം കുപ്പിയില്‍ ആക്കുക . ബെഡ് കോഫീ ക്ക് പകരം ഈ കാപ്പി കുടിക്കാം .ഫലം ......ഗ്യാസ് ,കൊളോസ്ട്രോള്‍ ,ഷുഗര്‍ എന്നിവയെ നിയന്ത്രിക്കുന്നു .
രണ്ടാം ഭാഗം
മല്ലി കാപ്പി കുടിച്ചതിനും , പ്രഭാത കര്‍മ്മത്തിനും ശേഷംഒഴിഞ്ഞ വയറില്‍ ,യോഗ -മെഡിറ്റെഷെന്‍ ,or വ്യായാമം ,നടത്തം ഇതില്‍ നിത്യന ചെയുന്നത് ഏതോ അത് ചെയ്യുക ,ചെയ്യാത്തവര്‍ ഒരു യോഗ അദ്ധ്യാപകന്റെ നിര്ദേശപ്രകാരം മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുക .അവനവന്റെആരോഗ്യ സ്ഥിതി അനുസരിച്ച് വേണം മുകളില്‍ പറഞ്ഞ മുറകള് ചെയ്യേണ്ടത്.കുളിച്ചതിനു ശേഷം കുമ്പളങ്ങ ജ്യുസ്കഴിക്കുക..
തയ്യാര്‍ ചെയുന്ന വിധം .1.കുമ്പളങ്ങ /തടിയങ്ങ ....100 gm (തൊലി ,കുരു, കളഞ്ഞത് )2.തഴുതാമ ....15 ഇല3.തുളസി ഇല ..... 15 ഇല4.കൂവളത്തിന്റെ ഇല ....15 ഇല5.കറുകപുല്ല് ......10 ഇല
അഞ്ചു കൂട്ടം വെള്ളവും ഒഴിച്ച് മിക്സിയില്‍ കുഴമ്പു പരുവത്തില്‍ അരച്ച് കുടിക്കുക. (അരച്ച് കഴിയുബോള്‍ ഒരു ഗ്ലാസ് കിട്ടത്തക്ക രീതിയില്‍ വെള്ളംചേര്‍ക്കുക )ഫലം ....ഭാരം കുറക്കുന്നു ,രക്തം ശുദ്ധികരിക്കുന്നു ,കൊളോസ്ട്രോള്‍, ഷുഗര്‍ നിയന്ത്രിക്കുന്നു ,ശരീര ഭംഗി കൂട്ടുന്നു .
പ്രഭാത ഭക്ഷണം----------2 ഇഡ്ഡലി ,സാമ്പാര്‍ /രണ്ടു ചപ്പാത്തി ,സാമ്പാര്‍,/അര കുറ്റി ഗോതമ്പ് പുട്ട് ,ഒരു പച്ചപഴം .കൊഴുപ്പ് കുറഞ്ഞ പാലില്‍ ഒരു ചായ
(വെളിനാട്ടില്‍ താമസിക്കുന്നവര്‍ നാട്ടില്‍ നിന്നും ഇലകള്‍ നിഴലതിട്ടു ഉണക്കി പൊടിച്ചു തയ്യാര്‍ ചെയ്തു ഒരു സ്പൂണ്‍ വീതം കുമ്പളങ്ങ ചേര്‍ത്തു ഉപയോഗിക്കാം )
രണ്ടാം ഭാഗം
യോഗ , മെഡിറ്റെഷെന്‍ ,രാവിലെ ചെയ്യുന്നതായിരിക്കും ഉത്തമം ,വ്യായാമം,നടത്തം,രാവിലെയോ ,വായ്കിട്ടോ ആവാം.പ്രഭാത ഭാഷണത്തിനും ഉച്ച ഭഷണത്തിനും ഇടയില്‍ ഒരു ജൂസ് ആകാം ,ഷുഗര്‍ ഇല്ലാത്തവര്‍ കാരറ്റ് ,ഉപയോഗിക്കാം ,അല്ലാത്തവര്‍ മുസംബി,മാങ്ങ ഉത്തമം .കഴിവതും പച്ച പഴം ഉപയോഗിക്കുക,നേന്ത്രപ്പഴം ഒഴിവാക്കുക (ഭാരം കൂട്ടും ).ആവശ്യത്തിനു സലാഡ് ഉപയോഗിക്കാം ,കുക്കുംബര്‍ കൂടുതല്‍ ഉപയോഗിക്കുക .
ഉച്ച ഭഷണം .
ചോറ് .......................ഒരു കപ്പ്ചപ്പാത്തി ..................1 എണ്ണംതോരന്‍ ,മീന്‍കറി,ഒരുകപ്പ് മോര് .(മീന്‍ കഴിവതും മത്തി, ആയില,നെത്തോലി ,തുടങ്ങിയ ചെറിയ വര്‍ഗങ്ങള്‍ .മത്തി ഏറ്റവും,ഉത്തമം .തോരന്‍ ഇലവര്ഗം ഉത്തമം ,മോര് വെണ്ണ കടെഞ്ഞെടുത്തത് ഉപയോഗിക്കാം ,വെണ്ണ അല്പ്പം മഞ്ഞളും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ഉത്തമം .കറിയും തോരനും മറ്റും തയ്യാര്‍ ചെയ്യുന്ന വിധം ,ചട്ടി ചൂടായാല്‍ അതില്‍ കടുക് ഇടുക ,കടുക് പൊട്ടിയതിന് ശേഷം കൊച്ചുള്ളി അരിഞ്ഞത്ഇടുക ,ശേഷം പച്ചക്കറി ഇട്ടു വരട്ടുക ,ചൂടായതിനു ശേഷം അല്പ്പം ഒലിവെണ്ണ ഒഴിക്കുക ,നേരിട്ട് എണ്ണ ചൂടാകാന്‍ പാടില്ല .തേങ്ങ ചാറ് പിഴിഞ്ഞ് കളഞ്ഞു ഉപയോഗിക്കണം .കറികളും വെന്തതിനു ശേഷം അല്പ്പം ഒലിവെണ്ണ ഒഴിച്ചാല്‍ മതിയാകും .
ഫലം.ഭാരം കുറക്കുന്നു ,ശരീരത്തിന്റെ ദുര്‍മേദസ് ഇല്ലാതാക്കുന്നു . ഭാഗം 3
കഴിഞ്ഞ ഭാഗത്തില്‍ ഉച്ച ആഹാരത്തെ പറ്റി സൂചിപ്പിച്ചിരുന്നു .കറികള് ഏതു വേണമെങ്കിലും ഉപയോഗിക്കാം ,പക്ഷെ കിഴങ്ങ് വര്‍ഗങ്ങള്‍ കഴിവതും ഒഴിവാക്കുക ,ഭാരം കൂട്ടാന്‍ സാദ്ധ്യത. കഴിവത് പച്ചക്കറികള് കൊണ്ടുള്ള കറികളാണ് ഉത്തമം .ഇലവര്‍ഗങ്ങളില്‍ ചീര,മുരിങ്ങ ഇല,ഉലുവ ഇല ,ഉള്ളി ഇല,തുടങ്ങിയ ഫൈബര്‍ അംശം കൂടുതല് ഉള്ളവ ഉപയോഗിക്കുക .ഉച്ച ആഹാരത്തിനു ശേഷം സമയം ഉള്ളവര്‍ക്ക് അല്പ്പം വിശ്രമം ആകാം .നാലുമണിക്ക് ചായ ,ഒപ്പം ബിസ്കെറ്റസ് /റെസ്ക് (മുട്ട ചേരാത്തത് )/എണ്ണയില് പോരിക്കാത്ത ലഘു ഭഷണങ്ങള്/ആവിയില്‍ ഉണ്ടാക്കിയ പലഹാരങ്ങള് ഉപയോഗിക്കാം .വയ്കിട്ടു വ്യായാമം ചെയ്യുന്നവര്‍ ഏഴു മണിക്ക് മുന്പായി ചെയ്യുക ,അതിനു ശേഷം കുമ്പളങ്ങ ജ്യുസ് ,സലാഡ്. .സലാഡില്‍ കുക്കുംബര്‍ ,ക്യാരറ്റ് ,കാബേജ് ,വലിയ ഉള്ളി പച്ച മുളക് എന്നിവ അരിഞ്ഞു അല്പ്പം ഉപ്പും ,നാരങ്ങ നീരും ചേര്‍ത്ത് ആവശ്യത്തിനു കഴിക്കുക .
ഫലം :-കൊഴുപ്പിന്റെ അംശം അല്പ്പം പോലും ഇല്ല .
നാലാം ഭാഗം
കഴിവതും അര വയറു നിറയത്തക്ക രീതിയില്‍ സാലാട് കഴിക്കുക ,അപ്പൊള്‍ ആഹാരം വളരെ കുറച്ചു മാത്രം കഴിക്കേണ്ടി വരികയുള്ളു .വൈകിട്ടത്തെ ആഹാരം .
1 .ചപ്പാത്തി ..........2 . (ഗോതമ്പില്‍ ഉണ്ടാക്കിയത് )/കുബൂസ്ആണെങ്ങില് ചെറിയ ........... 2പച്ചക്കറി /പരിപ്പ് /മീന്‍കറി .ഇതില് ഏതെങ്കിലും ചേര്‍ത്ത് കഴിക്കാം.
അല്ലങ്കില്‍
2 .ഗോതമ്പ് പുട്ട് ,ഗോതമ്പ് കഞ്ഞി ,ഉപ്പു മാവ്,ഇഡ്ഡലി,ഓട്സ് , ഇതില് ഏതെങ്കിലും കഴിക്കാം ,പുട്ടിനും ,ഉപ്പുമാവിനും ഒപ്പം പച്ചപ്പഴം ഉപയോഗിക്കാം ,ഇഡ്ഡലി ആണെങ്ങില്‍ കടലക്കറിയോ ,സാമ്പാറോ ഉപയോഗിക്കാം,പാചകം മുന്‍പ് സൂചിപ്പിച്ചത് പൊലെ കഴിവതും എണ്ണ കുറയ്ക്കുക .
വയ്കിട്ടു 8 മണിക്ക് മുന്പായി വ്യ്കിട്ടത്തെ ആഹാരം കഴിക്കണം ,ആഹാരത്തിനു ശേഷം 2 മണിക്കൂറെങ്ങിലും കഴിഞ്ഞു മാത്രമേ ഉറങ്ങാവൂ .ഉറങ്ങുന്നതിനു മുന്പായി കൊഴുപ്പ് കുറഞ്ഞ ഒരു ഗ്ലാസ് പാല് കുടിക്കാം .ഫലം .കൊളോസ്ട്രോള്‍ തീരെ ഇല്ല, ഷുഗറിന്റെ അംശം ഇല്ല, ആഹാരം നേരത്തെ കഴിച്ച് ദഹനത്തിന് ശേഷം ഉറങ്ങുന്നത് കൊണ്ട് സുഖ നിദ്ര , തടി കുറയ്ക്കാനും സാധിക്കുന്നു .

Friday, 30 January 2015

അമിതവണ്ണം കുറയാന്‍

കൂവളവേര്, കുമിഴിന്‍ വേര്, പാതിരിവേര്, പയ്യാനവേര്, മുഞ്ഞവേര് ഇവ സമമായെടുത്ത് 60 ഗ്രാം 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ് ആക്കി പിഴിഞ്ഞെടുത്ത് അര ഗ്ലാസ് വീതം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം വെച്ച് കഴിച്ചാല്‍ വണ്ണം കുറയും. അതിമേദസ്സ് മാറും.
ഈ ദ്രവ്യങ്ങള്‍ എല്ലാം അങ്ങാടിമരുന്നുകടയില്‍ വാങ്ങാന്‍ കിട്ടും.

Tuesday, 7 October 2014

ശരീരം മെലിയാനുള്ള ചില വഴികള്‍...!!


മെലിഞ്ഞ ശരീരം സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണവുമാണ്. മറ്റ് അസുഖങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ലഭിക്കാവുന്ന വലിയ സൗഭാഗ്യമാണ് മെലിഞ്ഞ ശരീരം.എന്നാൽ ഉയരത്തിനനുസരിച്ച് ശരീരഭാരമില്ലെങ്കിൽ അത് ആകാരഭംഗിയെ മാത്രമല്ല നിത്യ ജീവിതത്തെ തന്നെ ബാധിക്കാം. പലരും തടി കുറയ്ക്കാൻ ജിമ്മിലും മറ്റും പോയി ക്ഷീണിച്ചവരായിരിക്കാം.എങ്കിൽ തടി കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ചിലവ് കുറഞ്ഞ മാർഗ്ഗങ്ങൾ ചുവടെ കൊടുക്കുന്നു.
1. ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ നീരും ഒരു ടീസ്പൂണ്‍ തേനും ഇളം ചൂടുവെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ കുടിക്കുക.
2. വെള്ളം ചേര്‍ത്ത് അടിച്ചെടുത്ത ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാനുള്ള എളുപ്പ വഴിയാണ്.
3. ദിവസവും രാവിലെ 10-12 കറിവേപ്പില കഴിക്കുക. മൂന്ന് മാസം ഇത് തുടരുക.
4. ചൂടാറിയ വെള്ളത്തില്‍ പത്ത് ഗ്രാം തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക.
5.മൂന്ന് ടീസ്പൂണ്‍ ലൈം ജ്യൂസ്, 1/4 ടീസ്പൂണ്‍ കുരുമുളക്, ഒരു ടീസ്പൂണ്‍ തേന്‍ ഒരു കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ഒരു നേരം കഴിക്കുക. ഇത് മൂന്ന് മാസം തുടർന്നാൽ തടി കുറയും.
6.തിളച്ച വെള്ളത്തിൽ ഒരു ചെറുനാരങ്ങയും ഇഞ്ചിയും ഇടുക. അലപസമയത്തിന് ശേഷം വെള്ളം വറ്റിച്ചുകളഞ്ഞ് ഇഞ്ചിയും നാരങ്ങയും മാത്രം കഴിക്കുക.
7.രാത്രി എട്ടു മണിയക്കു ശേഷമുള്ള ഭക്ഷണം നിയന്ത്രിയ്ക്കുക. കഴിവതും ഇതിനു ശേഷം ഒന്നും കഴിയ്ക്കാതിരിയ്ക്കുക.
8.നിങ്ങള്‍ തടി കുറഞ്ഞ സമയത്ത് ധരിച്ചിരുന്ന വസ്ത്രം ധരിയ്ക്കുവാന്‍ ശ്രമിയ്ക്കുക. ഇത് തടി കുറയാന്‍ സഹായിക്കും.
9.നല്ല ഉറക്കം പ്രധാനം. ഉറക്കക്കുറവ് തടി കൂടാനുള്ള ഒരു കാരണമാണ്.
10.മെലിഞ്ഞിരിക്കുന്നയാളുകൾ ജങ്ക് ഫുഡ് വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരായിരിക്കും .ജങ്ക് ഫുഡ് ധാരാളമായി ഉപയോഗിക്കുന്നത് മൂലം തടി കൂടാനുള്ള സാധ്യതയുണ്ട്.
11,ലഘുവായ രീതിയില്‍ വ്യായാമം അത്യന്താപേക്ഷിതമാണ്...

വണ്ണം കുറക്കാൻ ശശി വാട്ടർ

വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു ജലം, അതിനെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ…??? എന്നാൽ ഇതാ അത്തരം ഒരു വെള്ളം. ശശി വാട്ടർ എന്നാണു ഇതിന്റെ പേര്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇതു മാത്രം ഒന്ന് ശീലമാക്കിയാൽ മതി. ചെറുനാരങ്ങ, കക്കിരി,ഇഞ്ചി, പുതിനയില എന്നിവ ചേർത്തുണ്ടാക്കുന്ന ശശി വാട്ടറിലെ ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. അത് മൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങി ശരീരം മെലിയുകയും ചെയ്യും. കക്കിരി ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.
Recipe #1
ഒരു ഭരണിയിലോ ജഗ്ഗിലോ 8 ഗ്ലാസ്‌ വെള്ളവും ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതാക്കി മുറിച്ചതും ഒരു ഇടത്തരം കഷണം കക്കിരി മുറിച്ചതും, ഒരു ഇടത്തരം വലിപ്പമുള്ള ചെറുനാരങ്ങ ചെറുതാക്കി മുറിച്ചതും ഒരു ടീസ്പൂണ്‍ പുതിനയില ചെറുതാക്കി മുറിച്ചതും ചേർത്തു ഇളക്കി ഒരു രാത്രി മുഴുവൻ വെക്കുക. ഫ്രിഡ്ജിൽ വെച്ചാലും മതി. അടുത്ത ദിവസം ഉണ്ടാക്കി വെച്ച കൂട്ടിൽ നിന്നും 4-5 ഗ്ലാസ്‌ വെള്ളം കുടിക്കുക. രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നതിനു മുൻപ് ആരംഭിച്ചാൽ അത് ഏറെ ഗുണം ചെയ്യും. കുടിച്ച ആദ്യ 2 മണിക്കൂറിൽ തന്നെ അതിന്റെ പ്രവർത്തനം നിങ്ങളുടെ ശരീരത്തിൽ നടക്കുന്നതായി നിങ്ങൾക്ക് തന്നെ അനുഭവപ്പെടുകയും ചെയ്യുന്നതാണ്.
Recipe #2
ഒരു 700 ml തണുപ്പിച്ച വെള്ളം ഒഴിച്ച് അതിലേക്ക് 3-5 കഷണം കക്കിരി വട്ടത്തിൽ മുറിച്ചതും, അര കഷണം ചെറുനാരങ്ങ വട്ടത്തിൽ അറിഞ്ഞതും, 1/4 ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കി വെച്ച ശേഷം കുടിക്കുക. വയറു ഒതുങ്ങാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കാനും ഒരു ഉത്തമ പാനിയമാണ് ഇതു.
കക്കിരി ശരീരത്തിലെ ജലാംശത്തെ കാത്തു സൂക്ഷിക്കുകയും, ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തെ ശുദ്ധീകരിച്ച് ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു. ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്ന ഫ്ളാവാനോയിഡ് പ്രധിരോധശേഷി വർദ്ധിപ്പിക്കുകയും ഫങ്കസ് ബാധയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പുതിനയില ദഹന പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
–

അമിത കൊഴുപ്പിന് ഒറ്റമൂലി.


Sunday, 8 June 2014

അമിതവണ്ണം


  • തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)
  • ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.
  • ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.