Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label ആഹാരക്രമം. Show all posts
Showing posts with label ആഹാരക്രമം. Show all posts

Saturday, 31 January 2015

പ്രവാചകവൈദ്യവും പച്ചക്കറികളും

പ്രവാചകവൈദ്യവും പച്ചക്കറികളും
കക്കരിപ്രവാചകന്‍ ഈത്തപ്പഴത്തോടുകൂടി കക്കരി ഭക്ഷിക്കാറുണ്ടായിരുന്നു (ബുഖാരി).ആയിശ (റ) പറയുന്നു: എന്റെ മാതാവ് പല ചികിത്സകള്‍ ചെയ്തു നോക്കിയെങ്കിലും ഞാന്‍ തടി വെച്ചില്ല. അവസാനം കക്കിരിക്കയും ഈത്തപ്പഴവും തിന്നപ്പോഴാണ് തടിയുണ്ടായത്.
ചുരങ്ങഅനസ് (റ) പറഞ്ഞു: പ്രവാചകന്‍ ചുരങ്ങ ഇഷ്ടപ്പെട്ടിരുന്നു (മുസ്‌ലിം).പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ ചുരങ്ങ തിന്നുക. അത് ബുദ്ധിയും മസ്തിഷ്‌കവും ശക്തിപ്പെടുത്തും.ആയിശാ (റ) പറയുന്നു: ചുരങ്ങ പയര്‍ സഹിതം കഴിച്ചാല്‍ ഹൃദയം മൃതുവാകുകയും ഭോഗശക്തിവര്‍ദ്ധിപ്പിക്കുകയും ചെയ്യും.ചുരങ്ങ ചുമക്ക് ഫലപ്രദമാണ്. പനിയുള്ളവര്‍ക്ക് ശക്തി പകരുന്ന വസ്തുകൂടിയാണ് (ഥിബ്ബുന്നബവി).    കൂണ്‍കൂണിന്റെ നീരില്‍ കണ്ണിന് രോഗശമനമുണ്ടെന്ന് ഹദീസില്‍ വന്നിട്ടുണ്ട് (ബുഖാരി)കൂണ്‍ നീരു കൊണ്ട് സുറുമയിടുന്നത് കണ്ണിന് പ്രകാശം നല്‍കുന്നു.
കട്ടക്കുന്തിരിക്കംപ്രവാചകന്‍ പറഞ്ഞു: ഗര്‍ഭിണികള്‍ക്ക് കട്ടക്കുന്തിരിക്കം കൊടുക്കുക. അവളുടെ കുഞ്ഞ് ആണാണെങ്കില്‍ ബുദ്ധിമാനാവുകയും പെണ്ണാണെങ്കില്‍ സ്വഭാവം നന്നാവുകയും അരക്കെട്ട് തടിച്ചിരിക്കുകയും ചെയ്യും (അബൂനഈം).അലി (റ) യോട് മറവി സംബന്ധിച്ച് ആവലാതി പറഞ്ഞപ്പോള്‍ കട്ടക്കുന്തിരിക്കം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: അത് ഹൃദയത്തിന് ധൈര്യം പകരുന്നതും മറവി ഇല്ലാതാക്കുന്നതുമാണ്.ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരു മിസ്ഖാല്‍ (3.5 ഗ്രാം) പഞ്ചസാരയും സമമായി കട്ടക്കുന്തിരിക്കവും കൂടി വെറുംവയറ്റില്‍ ഒരാഴ്ച ഉപയോഗിച്ചാല്‍ മൂത്രദോഷവും മറവിയും ശമിക്കും (അബൂനഈം).ഇത് ആമാശയ വേദന ശമിപ്പിക്കുകയും വായു ക്ഷോഭം തടയുകയും ചെയ്യും. മാംസം വര്‍ദ്ധിപ്പിക്കുകയും വ്രണം, കഫം എന്നിവ ഇല്ലാതാക്കുകയും ചെയ്യും.
ചായപ്പുല്ല്പ്രവാചകന്‍ വാരിവേദനക്ക് ചായപ്പുല്ലും സൈത്തെണ്ണയും നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു (തുര്‍മുദി).ഉമ്മു സലമ (റ) പറഞ്ഞു: കരിമംഗലത്തിന് ഞങ്ങള്‍ മുഖത്ത് ചായപ്പുല്ല് അരച്ച് പുരട്ടാറുണ്ടായിരുന്നു. അതരച്ചു തേച്ചാല്‍മുഖത്തെ കറുപ്പടയാളം, ചൊറി, കുരു എന്നിവ സുഖമാകും.
വെളുത്തുള്ളിയുടെ ഔഷധഗുണംപ്രവാചകന്‍ അലി (റ) വിനെ വിളിച്ചു പറഞ്ഞു:അലിയെ, നീ വെളുത്തുള്ളി തിന്നുക. എന്റെ അടുത്ത് മലക്ക് വരുമായിരുന്നില്ലെങ്കില്‍ ഞാന്‍ വെളുത്തുള്ളി ഭക്ഷിക്കുമായിരുന്നു (ഥിബ്ബന്നബവി). വെളുത്തുള്ളി ഭക്ഷിച്ചാലുണ്ടാകുന്ന വാസന മലക്കുകളെ ബുദ്ധിമുട്ടിക്കുമെന്നു പേടിച്ചതിനാലാണ് പ്രവാചകന്‍ ഭക്ഷിക്കാതിരുന്നത്. അത് കഴിക്കാന്‍ അവിടന്ന് പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് വെളുത്തുള്ളി. ഈജിപ്തിലെ പിരമിഡ് നിര്‍മാതാക്കള്‍ ശക്തി ലഭിക്കാന്‍ വെഴുത്തുള്ളി കഴിക്കാറുണ്ടായിരുന്നു. ബുദ്ധിയും ശക്തിയും ലഭിക്കാന്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് പാലിനോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി കഴിച്ചാല്‍ മതിയെന്ന് ചില വൈദ്യശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട് (മുഅ്ജിസാത്തു ശ്ശിഫാ: 41). റോമന്‍ ബോക്‌സിംഗ് ചാംപ്യന്മാര്‍ മത്സരത്തിനു മുമ്പ് വെളുത്തുള്ളി കഴിക്കാറുണ്ടായിരുന്നുവത്രെ. അനവധി വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയില്‍. 49% പ്രോട്ടീന്‍, 25% സള്‍ഫേറ്റ്, ഹോര്‍മോണുകള്‍, ലവണം, രോഗാണു നശീകരണ ഔഷധങ്ങള്‍, ഡ്യൂററ്റിക് രോഗാണുവിനെ നശിപ്പിക്കുന്ന കാര്‍ബോണിക് എന്‍സൈമുകള്‍ മുതലായവ ഇതില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളാണ്.വെളുത്തുള്ളി അനവധി രോഗങ്ങള്‍ക്കുള്ള ഔഷധമാണെന്ന് ആധുനിക ശാസ്ത്രവും പറയുന്നുണ്ട്.  അതില്‍നിന്നും ചിലത് കാണുക:
വിഷംവെളുത്തുള്ളിയുടെ അഞ്ച് ഇതളെടുത്ത് പൊടിച്ചതിനു ശേഷം കരിഞ്ചീരക കഷായത്തില്‍ കലക്കിയ ഒരു കപ്പ് തേനില്‍ ചാലിക്കുക. രാവിലെയും വൈകുന്നേരവും കഴിക്കുക.
ഡൈഫോയ്ഡ്വെളുത്തുള്ളിയുടെ അഞ്ച് ഇതളെടുത്ത് പൊടിച്ച് തേന്‍ ചേര്‍ത്ത ചുടുപാലില്‍ കലര്‍ത്തുക. ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക. അതോടൊപ്പം, രോഗിയുടെ നട്ടെല്ലിലു അവയവങ്ങളിലും സൈത്തൂനെണ്ണ കലര്‍ത്തിയ വെളുത്തുള്ളിയെണ്ണ പുരട്ടുക. രാവിലെ അഞ്ചു മിനുട്ട് നേരം വെളുത്തുള്ളിയുടെ ആവി മൂക്കിലൂടെ വിലിക്കുക.
മുറിവുകള്‍വെളുത്തുള്ളി പൊടിച്ച് കുഴമ്പാക്കിയതിനു ശേഷം മുറിവുള്ള ഭാഗത്ത് പുരട്ടുക. മുറിവ് സുഖപ്പെടും. പൊടിച്ച വെളുത്തുള്ളി ചൂടുവെള്ളത്തില്‍ ചേര്‍ത്തി ആ വെള്ളം ഉപയോഗിച്ച് മുറിവ് കഴുകുന്ന പക്ഷം എല്ലാ രോഗാണുക്കളും നശിക്കുന്നതാണ്.
ഡിഫ്തീരിയ (തൊണ്ടരോഗം)എന്നും ഭക്ഷണ ശേഷം വെളുത്തുള്ളിയുടെ ഇതള്‍ മൂന്നു മിനുട്ടു നേരം ചവക്കുകയും പിന്നീട് വിഴുങ്ങുകയും ചെയ്യുക. ശേഷം, വെള്ളത്തില്‍ തിളപ്പിച്ച വെളുത്തുള്ളിയുടെ ആവി മൂന്നോ അഞ്ചോ മിനുട്ട് നേരം മൂക്കില്‍ വലിക്കുക. തണുപ്പ് കൊള്ളുന്നത് ശ്രദ്ധിക്കണം.
ഞരമ്പിന് ശക്തിവെളുത്തുള്ളിയുടെ ഒരു ഇതള്‍ പൊടിച്ച് അല്‍പം അമ്പര്‍ സുഗന്ധം ചേര്‍ത്ത് ചുടുപാലില്‍ വെറും വയറ്റില്‍ കഴിക്കുക. ഞരമ്പുകള്‍ക്ക് ശക്തി ലഭിക്കും.
ബധിരതവെളുത്തുള്ളിയുടെ ഏഴ് ഇതളുകള്‍ സൈത്തൂനെണ്ണയില്‍ ഇട്ടതിന് ശേഷം നേരിയ ചുടുള്ള തീക്ക് മുകളില്‍ വെക്കുക. ഇളം ചൂടായതിനു ശേഷം അതെടുത്ത് ഉറങ്ങുന്നതിനു മുമ്പ് ചെവിയില്‍ ഇറ്റിക്കുക. അതോടൊപ്പം ഒരു പഞ്ഞികൊണ്ട് ചെവി മൂടുകയും ചെയ്യുക. ഒന്നിടവിട്ട ദിസങ്ങളിലാണ് ഇത് ചെയ്യേണ്ടത്.
പകര്‍ച്ചപ്പനിഏഴ് വെളുത്തുള്ളി ഇതളലടിച്ച് ലൈം ഓറഞ്ച് ജ്യൂസ് വെറുംവയറ്റില്‍ കുടിക്കുക. ഉറങ്ങുന്നതിനു മുമ്പ് വെളുത്തുള്ളിയുടെ ആവി വലിക്കുക. ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യുമ്പോഴേക്ക് രോഗം ശമിക്കുന്നതാണ്.
കാന്‍സര്‍കാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ വെളുത്തുള്ളിയിലടങ്ങിയിട്ടുണ്ട്. കാന്‍സര്‍ രോഗികളെ വെളുത്തുള്ളി ഭക്ഷിപ്പിക്കുന്നത് നല്ലതാണ്.കൊക്കക്കുരഒരു പിടി വെളുത്തുള്ളി പൊടിച്ച് അല്‍പം ഉപ്പോടുകൂടി വെള്ളിത്തിലിടുക. ശേഷം അതിന്റെ ആവി മൂക്കില്‍ വലിക്കുക. ഒരാഴ്ച എല്ലാ വൈകുന്നേരവും ഇതാവര്‍ത്തിക്കുക.
കോളറഒരു സ്പൂണ്‍ വെളുത്തുള്ളിയുടെ കഴമ്പ് തേനില്‍ ചേര്‍ത്ത് എല്ലാ ഭക്ഷണ ശേഷവും കഴിക്കുക. കോളറ മാറ്റുന്നതാണ്.
ബുദ്ധിശക്തിവെളുത്തുള്ളിയുടെ മൂന്ന് ഇതളുകളും മൂന്ന് തക്കാളികളും അല്‍പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ജൂസാക്കി സേവിക്കുക.
തലവേദനവെളുത്തുള്ളിയുടെ എണ്ണ തലവേദനയുള്ള ഭാഗത്ത് പുരട്ടുക. ആമാശയത്തില്‍ തലവേദനയുടെ ഘടകങ്ങള്‍ നീങ്ങാന്‍ വേണ്ടി അല്‍പം വെള്ളത്തോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി പൊടിച്ച് വിഴുങ്ങുക.
പല്ലുവേദനവെളുത്തുള്ളി ഇതളിന്റെ പകുതി വേദനയുള്ള സ്ഥാനത്ത് വെക്കുക. രോഗം ശമിക്കും.
രക്തസമ്മര്‍ദ്ദംവെളുത്തുള്ളി പൊടിച്ച് സൈത്തൂനെണ്ണയില്‍ ചേര്‍ത്ത് മൂടിയതിന് ശേഷം നാല്‍പത് ദിവസം വെയിലത്ത് വെക്കുക. പിന്നെ വെറും വയറ്റില്‍ ഓരോ ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കുക.
കണ്ണുരോഗങ്ങള്‍വെളുത്തുള്ളിയില ചവച്ചതിനു ശേഷം രാവിലെയും വൈകുന്നേരവും കണ്ണില്‍ പുരട്ടുക. ചെങ്കണ്ണ് പോലെയുള്ള രോഗങ്ങള്‍ക്ക് ശമനം ലഭിക്കും (മുഅ്ജിസാത്തുശ്ശിഫാ).
പാലിന്റെ ഔഷധ ഗുണംപ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ പാല്‍ കുടിച്ചാല്‍ അത് വീണ്ടും കിട്ടാന്‍ പ്രാര്‍ത്ഥിക്കുക. വിശപ്പിനും ദാഹത്തിനും കൂടി പറ്റുന്ന ഒരു വസ്തു പാലല്ലാതെ എനിക്കറിഞ്ഞുകൂടാ (തുര്‍മുദി).
അകിടില്‍നിന്നു തന്നെ കുടിക്കുന്ന ആട്ടിന്‍ പാലാണ് ഏറെ ഉത്തമം. കറന്ന് അധികം താമസിച്ചതും സ്വാദ് വ്യത്യാസം വന്നതും നല്ലതല്ല. ചൊറി, ചിരങ്ങ്, മുതലായവ പാലിനാല്‍ നശിക്കും. ഓര്‍മ ശക്തി വര്‍ധിക്കും.പ്രവാചകന്‍ പറഞ്ഞു: ഔഷധമില്ലാത്തൊരു രോഗവും അല്ലാഹു വിധിച്ചിട്ടില്ല. അതിനാല്‍, പശുവിന്‍ പാല്‍ ഉപയോഗിക്കുക. പശു എല്ലാ ചെടിയും തിന്നുന്നു.

Friday, 9 January 2015

അസിഡിറ്റിയെ സൂക്ഷിക്കുക

അസിഡിറ്റി ദഹനത്തകരാറാണെന്നും അതിന്റെ ഫലമായുണ്ടാകുന്നരോഗമാണ് അള്‍സര്‍ എന്നുമൊക്കെ എല്ലാവര്‍ക്കും അറിയുമോ..?നെഞ്ചെരിച്ചില്‍ മാത്രമല്ല, അസഹനീയമായ വയറുവേദനയുംതലവേദനയുമൊക്കെ അസിഡിറ്റിയുടെ ഫലമായി ഉണ്ടാവും. ഏതോസീരിയസായ രോഗമാണെന്നു തോന്നുന്ന തരത്തിലുള്ള പല ലക്ഷണങ്ങളുംഅസിഡിറ്റി വഴി ഉണ്ടാവാം. വയറിനു പിടിക്കാത്ത ഭക്ഷണംകഴിക്കുന്നതുമൂലം അല്ലെങ്കില്‍ നമ്മുടെ ദഹനവ്യവസ്ഥയുമായിഒത്തുപോകാത്ത ആഹാരശീലംകൊണ്ട ് ആമാശയം, അന്നനാളം,ചെറുകുടലിന്റെ അറ്റം എന്നീ അവയവങ്ങള്‍ ക്ഷയിച്ചുതുടങ്ങുകയും പിന്നീട്അള്‍സറായി മാറുകയും ചെയ്യുന്നു. അള്‍സര്‍ അല്ലെങ്കില്‍ ദ്രവിച്ച ഭാഗത്തെവിടവിലൂടെ ആഹാരത്തിലെ അമ്ളരസങ്ങള്‍ അന്നനാളത്തിലേക്ക്അരിച്ചുകയറും. അപ്പോഴാണ് അസഹനീയമായ വയറുവേദനഅനുഭവപ്പെടുക. ഗ്യാസ്ട്രബിളാണെന്ന് കരുതി നിസാരമാക്കരുത് ചിലര്‍ ഇത്ഗ്യാസ്ട്രബിള്‍ ആണെന്ന ധരിക്കുകയും ഗ്യാസിനുള്ള മരുന്നു കഴിച്ച്താല്‍ക്കാലിക ആശ്വാസം തേടുകയും ചെയ്യും. മറ്റു ചിലര്‍ ഏതോമാരകരോഗമാണെന്ന ധാരണയില്‍ ചെലവേറിയ ടെസ്റ്റുകളുടെ പിന്നാലെപോവുകയും ചെയ്യും. ഇതു രണ്ടും അപകടം ചെയ്യും എന്നതുകൊണ്ട്അസിഡിറ്റിയെ അത്ര നിസാരമായി കാണാന്‍ ശ്രമിക്കരുത്. അമ്ളം പ്രവര്‍ത്തിച്ച്അസിഡിറ്റിയുണ്ടാവുന്നു നാം കഴിക്കുന്ന ഭക്ഷണത്തില്‍ അമ്ളവും ക്ഷാരവുംഅടങ്ങിയിട്ടുണ്ട്. ഇതു തമ്മിലുള്ള അനുപാതം തെറ്റുമ്പോഴാണ്അസിഡിറ്റിയുണ്ടാവുന്നത്. 75-80 ശതമാനം ക്ഷാരസ്വഭാവമുള്ളതും 20-25ശതമാനം അമ്ളസ്വഭാവമുള്ള ആഹാരമാണ് കഴിക്കേണ്ടത്. ഇതില്‍അമ്ളത്തിനാണ് അസിഡിറ്റി എന്നു പറയുക. അമ്ളം കൂടിയ ഭക്ഷണംകൂടുതലായി കഴിച്ചാല്‍ അസിഡിറ്റിയും കൂടും. അമ്ളത്തിന്റെ അംശംകൂടുമ്പോള്‍ ക്ഷാരത്തിന്റെ അംശംകൊണ്ട് അമ്ളത്തെ നിര്‍വീര്യമാക്കുന്നപ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്ന ഒരു സ്വാഭാവികപ്രക്രിയയാണ്.ഇതിനാവശ്യമായ ക്ഷാരത്തിന്റെ കരുതല്‍ശേഖരം ആരോഗ്യമുള്ള ശരീരത്തില്‍ഉണ്ടായിരിക്കും. ഇങ്ങനെ വീണ്ടും വീണ്ടും കരുതല്‍ശേഖരത്തില്‍നിന്ന് ക്ഷാരംഎടുക്കേണ്ടിവരുമ്പോള്‍ ശരീരം ക്ഷീണിതമാകും. വീണ്ടും ശരീരത്തിലെത്തുന്നഅമ്ളത്തെ നിര്‍വീര്യമാക്കാന്‍ കരുതല്‍ശേഖരം പോരാതെ വരുകയും പകരംആഹാരത്തിലൂടെ എത്തുന്ന കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, മഗനീഷ്യംതുടങ്ങിയ ധാതുലവണങ്ങള്‍ ശരീരത്തില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുകയുംചെയ്യും. ഈ പ്രക്രിയ തുടരുന്നപക്ഷം, ആന്തരാവയവങ്ങള്‍ തകരാറിലാവാന്‍തുടങ്ങുന്നു. ഭക്ഷ്യവിഭവങ്ങളില്‍ ക്ഷാരാംശമുള്ളവയും അമ്ളാംശമുള്ളവയുംഏതൊക്കെയാണെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്നു. ക്ഷാരാംശംലഭിക്കുന്നവ :- ഏത്തപ്പഴം, മുന്തിരി, ചെറി, പപ്പായ, നാരങ്ങ, പൈനാപ്പിള്‍ ,തക്കാളി , തണ്ണിമത്തന്‍, ഉണക്കമുന്തിരി , മുത്താറി, ഏലയ്ക്ക , ഇഞ്ചി , തേങ്ങ ,കടുക് , ഉള്ളി,വെള്ളുള്ളി, മുളപ്പിച്ച പയര്‍ , മത്തന്‍ , വഴുതിന, കുമ്പളം,ബീറ്റ്റൂട്ട്, കൂണ്‍ , കാബേജ്, കാരറ്റ്, കോളിഫ്ളവര്‍ തുടങ്ങിയവയാണ്.  
അമ്ളാംശം ലഭിക്കുന്നവ:- ഉരുളക്കിഴങ്ങ്, മുട്ട, ഗ്രീന്‍പീസ്,സോയാബീന്‍ ,ഓട്സ്,അരി, പഞ്ചസാര, പാല്‍ , മാംസം, മല്‍സ്യം, എള്ളെണ്ണ, സൂര്യകാന്തി എണ്ണ,ബാര്‍ളി,ചോളം,ബ്രെഡ്ഡ് എന്നിവയാണ്.  
പഴങ്ങളിലും പച്ചക്കറികളിലും അമ്ളത്തോടൊപ്പം സോഡിയം, പൊട്ടാസ്യംഎന്നീ ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയയ്ക്കുശേഷം ഈലവണങ്ങള്‍ രക്തത്തിലെ ക്ഷാരാംശം വര്‍ദ്ധിപ്പിക്കുന്നു. സള്‍ഫര്‍, ഫോസ്ഫറസ്,ക്ളോറിന്‍ എന്നീ ധാതുലവണങ്ങള്‍ അമ്ളാംശം വര്‍ദ്ധിപ്പിക്കുന്നു. അസിഡിറ്റിഉണ്ടാവാനിടയാക്കുന്ന മറ്റു കാരണങ്ങള്‍ * ആസ്പിരിന്‍, ആന്റിബയോടിക്തുടങ്ങിയ മരുന്നുകളുടെ ഉപയോഗം * പഴകിത്തണുത്ത ആഹാരം * രുചിയുംമണവും കിട്ടുന്നതിനായി ആഹാരത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ *എരിവ്, പുളി, മസാല എന്നിവ അധികം ചേര്‍ത്ത ആഹാരം * ചായ, കാപ്പി,എന്നിവയുടെ അമിത ഉപയോഗം * മദ്യപാനവും പുകവലിയും *സമയംതെറ്റിയുള്ള ആഹാരം * പകലുറക്കം * മാനസികസംഘര്‍ഷം * വിരുദ്ധആഹാരം കഴിക്കുന്നത് (പാലും മീനും കോഴിയിറച്ചിയും തൈരും) ലക്ഷണങ്ങള്‍പലവിധം ചില ആളുകള്‍ക്ക് അസിഡിറ്റിയുടെ പ്രശ്നം ഇടയ്ക്കിടെഉണ്ടായിക്കൊണ്ടിരിക്കും. ഇവര്‍ ആഹാരം കരുതലോടെ കഴിക്കണം.അസിഡിറ്റിയുള്ളവരുടെ ഉള്ളില്‍ വായു കടന്നുകൂടുമ്പോഴാണ്നെഞ്ചെരിച്ചില്‍പോലുള്ള അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുന്നത്. ഏമ്പക്കം,പുളിച്ചുതികട്ടല്‍ എന്നിവയും അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്. കൂടാതെവയറെരിച്ചില്‍, വയറു വീര്‍ക്കല്‍, ശ്വാസംമുട്ടല്‍, കിതപ്പ്, തലവേദന,തലപെരുപ്പ് തുടങ്ങിയവയും അസിഡിറ്റിയുടെ ലക്ഷണങ്ങളില്‍പ്പെടുന്നു.ഇടയ്ക്കിടെ കോട്ടുവായിടുന്നതും, വായില്‍ കയ്പുണ്ടാവുന്നതുംതലചുറ്റലുണ്ടാവുന്നതും അസിഡിറ്റിയുടെ ഭാഗമാണ്. അള്‍സറുംഅസിഡിറ്റിയും അസിഡിറ്റിയെ ഒരു രോഗമെന്ന നിലയില്‍ ആരുംപിഗണിക്കാറില്ല. താല്‍ക്കാലികാശ്വാസത്തിന് എന്തെങ്കിലും ലൊട്ടുലൊടുക്കുമരുന്നു കഴിച്ച് രക്ഷപ്പെടുകയാണ് ചെയ്യാറ്. പക്ഷേ, ഈ രീതി അധികനാള്‍തുടര്‍ന്നാല്‍ ഉദരാന്തരഭിത്തികളില്‍ അമ്ളം പ്രവര്‍ത്തിച്ച് മുറിവുകളുണ്ടാവും.ഇതിനെയാണ് അള്‍സര്‍ എന്നു പറയുന്നത്. ഇത് അസഹനീയമായവേദനയുണ്ടാക്കും. ആമാശയത്തിലാണ് വ്രണമെങ്കില്‍ വിശപ്പു തുടങ്ങുന്നതോടെവയറുവേദന തുടങ്ങും. എന്നാല്‍ കുടലിലാണ് വ്രണമെങ്കില്‍ ആഹാരംകഴിച്ചശേഷം ദഹനപ്രക്രിയ ആരംഭിക്കുന്നതോടെയാണ് വേദന തുടങ്ങുക.ഇവര്‍ക്ക് ഛര്‍ദ്ദിക്കുമ്പോള്‍ വേദനയ്ക്ക് അല്പം ആശ്വാസം കിട്ടും. വിശപ്പുംഅള്‍സറും തമ്മിലുള്ള ബന്ധമുണ്ടെന്ന് പലരും അനുഭവത്തിലൂടെമനസിലാക്കിയിട്ടുണ്ടാവും. വിശക്കുമ്പോള്‍ ആഹാരത്തെ ദഹിപ്പിക്കാനുള്ളദഹനരസം ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുകയും എന്നാല്‍ അതേസമയത്ത്ഭക്ഷണം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ രാസദ്രവം ആമാശയത്തില്‍പ്രവര്‍ത്തിച്ച് അസിഡിറ്റിയുണ്ടാക്കുന്നു. പ്രതിവിധി അള്‍സറുള്ളവരോട്ഡോക്ടര്‍മാര്‍ പറയുന്ന ഒരു ഡയലോഗുണ്ട്-'അവോയിഡ് ഹറി, കറി, വറി.'എന്നുവച്ചാല്‍ ചൂടുള്ളതും എരിവുള്ളതുമായ ആഹാരം കഴിക്കരുത്.അതുപോലെ സംഘര്‍ഷങ്ങളും പാടില്ല. തിടുക്കമുള്ളവരാണ് ആഹാരംതണുക്കാന്‍ കാത്തുനില്‍ക്കാതെ ചൂടോടെ കഴിക്കുന്നത്. അതുകൊണ്ടാണ്അവോയിഡ് ഹറി എന്നു പറയാന്‍ കാരണം. അള്‍സറിന്റെ ആരംഭമാണെന്നുകണ്ടെത്തിയാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ആറിയ പാല്‍ കുടിക്കാനുംനിര്‍ദ്ദേശിക്കാറുണ്ട്. ദ്രവിച്ചു തുളവീണ ഭാഗം താല്‍ക്കാലികമായി അടയ്ക്കാന്‍പാലിലെ കൊഴുപ്പിനു കഴിയും. അള്‍സര്‍ ഗുരുതരമാവുമ്പോള്‍സര്‍ജറിയിലൂടെ ദ്രവിച്ച ഭാഗം നീക്കം ചെയ്ത് പകരം കൃത്രിമ അവയവഭാഗംതുന്നിച്ചേര്‍ക്കുകയാണ് പ്രതിവിധി. കുടലിലാണ് വ്രണമെങ്കില്‍ പകരംപ്ളാസ്റിക് കുടല്‍ ഘടിപ്പിക്കുന്നു. മരുന്നുകള്‍ക്കൊണ്ട് അള്‍സറിനെ തടുക്കുകഅത്ര എളുപ്പമല്ല. അസിഡിറ്റിയുണ്ടാക്കുന്ന കാരണങ്ങള്‍ ഒഴിവാക്കുകയാണ്ഏറ്റവും നല്ല ചികില്‍സ. നെഞ്ചെരിച്ചില്‍ അസിഡിറ്റിയുടെലക്ഷണമെന്നതുപോലെ ഹൃദയസ്തംഭനത്തിന്റെയും ലക്ഷണമാണ്. ഇത്ആശങ്കയും ഒപ്പം ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട്. നെഞ്ചെരിച്ചില്‍കൂടുമ്പോള്‍ വേദനയായി അനുഭവപ്പെടുകയും അത് ഇടതുകൈയിലേക്കുവ്യാപിക്കുകയും ചെയ്യുമ്പോഴാണ് അറ്റാക്കിന്റെ ലക്ഷണമാവുന്നത്.ചുരുക്കത്തില്‍ രണ്ടു ലക്ഷണങ്ങളും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.അതുകൊണ്ടുതന്നെ തിരിച്ചറിയാനും വിഷമമാണ് 



പ്രകൃതിദത്തമായ രീതിയിൽ അസിഡിറ്റിയെ ചെറുക്കാം-------------------------------------------------------------------------------- മസാലകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ ചില വർഗം ആഹാരസാധനങ്ങൾ ഭക്ഷിക്കുമ്പോഴോ അസിഡിറ്റി ഉണ്ടാവുക സാധാരണയാണ്. അസിഡിറ്റി കുറയക്കാൻ പലവിധ അന്റാസിഡുകളും മാർക്കറ്റിൽ സുലഭമാണ്.മരുന്നുകളുടെ പാർശ്വഫലങ്ങളൊന്നുമില്ലാതെ പ്രകൃതിദത്തമായ ചില മാർഗ്ഗങ്ങളിലൂടെ അസിഡിറ്റിയെ ചെറുക്കാനാവും. നമുക്ക് സുലഭമായ ആ മാർഗ്ഗങ്ങൾ നമുക്ക് പരിചയപ്പെടാം.
വാഴപ്പഴം---പൊട്ടാസ്യത്താല്‍ സമൃദ്ധമാണ് വാഴപ്പഴം. ഉയര്‍ന്ന പി.എച്ച് മൂല്യമുള്ള ആല്‍ക്കലി ധാതുക്കള്‍ ധാരാളമായി അടങ്ങിയ വാഴപ്പഴത്തിന്റെ ഉയര്‍ന്ന പി.എച്ച് മൂല്യം അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. വയറ്റിലെ ഉള്‍പാളിയിലുള്ള ശ്ലേഷ്മം കൂടുതലായി ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഈ ശ്ലേഷ്മം ആന്തരികപാളിയെ അസിഡിറ്റിയുടെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കുകയും, തകരാറ് വന്നത് ഭേദമാക്കുകയും ചെയ്യും. നല്ലതുപോലെ പഴുത്ത വാഴപ്പഴം മികച്ച ഫലം തരുന്നു.
തുളസി---ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്‍റെ ശക്തി കുറയ്ക്കുന്നതിനാല്‍ അമിതമായ അസിഡിറ്റിയും, വയറ്റില്‍ ഗ്യാസുണ്ടാവുന്നതും തടയാന്‍ തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.അള്‍സറിനും തുളസി ഫലപ്രദമാണ്.
തണുത്ത പാല്‍---കാല്‍സ്യത്താല്‍ സമ്പുഷ്ടമായ പാല്‍ വയറ്റിലെ അമിതമായ ആസിഡിനെ ആഗിരണം ചെയ്യാന്‍ കഴിവുള്ളതാണ്. മധുരവും മറ്റും ചേർക്കാതെ വേണം പാൽ കുടിക്കുവാൻ. തണുത്ത പാല്‍ എരിച്ചിൽ കുറയ്ക്കും. പാലില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടിച്ചേര്‍ത്താല്‍ മികച്ച ഫലം കിട്ടും.
പെരും ജീരകം---വായുടെ ദുര്‍ഗന്ധം അകറ്റാന്‍ സാധാരണമായി ഉപയോഗിക്കപ്പടുന്ന പെരും ജീരകം ദഹനക്കുറവ്, മലബന്ധം എന്നിവയ്ക്ക് ഉത്തമമാണിത്. അള്‍സറിനെതിരെ പൊരുതാന്‍ കഴിയുന്ന ഫ്ലേവനോയ്ഡ്സ്, പ്‍ലാമിറ്റിക് ആസിഡ് തുടങ്ങി നിരവധി ഘടകങ്ങള്‍ പെരും ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ വയറിന് തണുപ്പ് നല്കുകയും, വയറ്റിലെ ആന്തരിക പാളിയുടെ തകരാറ് പരിഹരിക്കുകയും ചെയ്യുന്നു. അല്പം പെരും ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് രാത്രിമുഴുവനും വച്ചശേഷം കുടിക്കാം.
ജീരകം---മികച്ച ദഹനം സാധ്യമാക്കുന്ന ഉദര സ്രവങ്ങളുത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീരകം ശാരീരികപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും അനുയോജ്യമാണ്. വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍ പരിഹരിക്കാനും, അള്‍സര്‍ ഭേദപ്പെടുത്താനും ആയുര്‍വേദത്തില്‍ ജീരകം ഉപയോഗിക്കുന്നു. ഇത് നേരിട്ട് വായിലിട്ട് ചവയ്ക്കുകയോ, കൂടുതല്‍ ഫലം കിട്ടാന്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുകയോ ചെയ്യാം.
ഗ്രാമ്പൂ---പ്രകൃതിദത്ത ഔഷധമായ ഗ്രാമ്പൂ പെരിസ്റ്റാള്‍സിസ് അഥവാ ഉദരത്തിലൂടെയുള്ള ആഹാരത്തിന്‍റെ ചലനത്തെ സജീവമാക്കുകയും, സ്രവം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുമ്പോള്‍ ഉമിനീര്‍ കൂടുതലായി ഉണ്ടാവുകയും അത് ദഹനത്തെ സഹായിക്കുകയും ചെയ്യും. നിങ്ങള്‍ അസിഡിറ്റി മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ഒരു ഗ്രാമ്പൂ വായിലിട്ട് കടിച്ച് പിടിക്കുക. ഇതില്‍ നിന്നുള്ള നീര് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.
ഏലക്ക----ആയുര്‍വേദവിധി പ്രകാരം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ സന്തുലനപ്പെടുത്താന്‍ കഴവുള്ളതാണ് ഏലക്ക. ദഹനത്തിനും, പെട്ടന്നുള്ള വയറ് വേദനയ്ക്കും ഇത് നല്ല പ്രതിവിധിയാണ്. വയറ്റില്‍ അമിതമായി ഉണ്ടാകുന്ന ആസിഡിന്‍റെ ദോഷങ്ങളില്‍ നിന്ന് തടയുന്ന ദ്രവരൂപത്തിലുള്ള പാളിയെ ഏലക്കയിലെ ഘടകങ്ങള്‍ ശക്തിപ്പെടുത്തും. ഇതിന്‍റെ ചെറിയ മധുരവും, തണുപ്പിക്കാനുള്ള കഴിവും എരിച്ചിലിനും ഫലപ്രദമാണ്. രണ്ട് ഏലക്ക തൊണ്ടോടുകൂടിയോ അല്ലാതെയോ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചാറിയ ശേഷം കുടിക്കാം. പെട്ടന്ന് തന്നെ അസിഡിറ്റിക്ക് ആശ്വാസം ലഭിക്കും.
പുതിന ---അസിഡിറ്റിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് പുതിനയില. അസിഡിറ്റി കുറയ്ക്കുന്നതിനൊപ്പം ദഹനം വര്‍ദ്ധിപ്പിക്കാനും പുതിനയില സഹായിക്കും. അതോടൊപ്പം ഇതിന്‍റെ തണുപ്പ് നല്കാനുള്ള കഴിവ് എരിച്ചിലിനും, വേദനക്കും ശമനം നല്കും. ഏതാനും പുതിനയില വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് കുടിക്കുക.മൗത്ത് ഫ്രഷ്നറായും പുതിന ഉപയോഗിക്കുന്നു.
ഇഞ്ചി ---നമ്മുടെ അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന ഇഞ്ചിക്ക് ദഹനം വര്‍ദ്ധിപ്പിക്കാനും, പോഷകങ്ങളെ ആഗിരണം ചെയ്യാനുമുള്ള കഴിവുണ്ട്. വയറിലെ ശ്ലേഷ്മത്തെ ശക്തിപ്പെടുത്തി ആസിഡിന്‍റെ ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇഞ്ചിക്ക് സാധിക്കും. അസിഡിറ്റിക്ക് പരിഹാരമായ ഒരു കഷ്ണം ഇഞ്ചി ചവച്ചിറക്കുകയോ, അസ്വസ്ഥത കൂടുതലായുണ്ടെങ്കില്‍ ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുകയോ ചെയ്യാം. മറ്റൊരു മാര്‍ഗ്ഗം ഇഞ്ചി ചതച്ച് അതില്‍ അല്പം ശര്‍ക്കര ചേര്‍ത്ത് പതുക്കെ നക്കി കഴിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ നീര് പതിയെ വയറിലെത്തുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.
നെല്ലിക്ക---കഫ, പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതും, വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതുമാണ് നെല്ലിക്ക. അസിഡിറ്റി മൂലം തകരാറിലായ അന്നനാളത്തെയും, ഉദരത്തിലെ ശ്ലേഷ്മപാളിയെയും സുഖപ്പെടുത്താന്‍ നെല്ലിക്കക്ക് സാധിക്കും. ദിവസം രണ്ട് തവണ നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്‍ത്തും.
തേങ്ങാവെള്ളം---തേങ്ങാവെള്ളം അസിഡിറ്റി ശമിപ്പിക്കാന്‍ പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ്.
തൈര്---പാല്‍ കുടിയ്ക്കുവാന്‍ പ്രശ്‌നമുള്ളവര്‍ക്ക് തൈര് കഴിയക്കാം. ഇത് അസിഡിറ്റിയുണ്ടാക്കാതെ അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്‍കും.
കറ്റാര്‍വാഴ----കറ്റാര്‍വാഴ അസിഡിറ്റി കുറയ്ക്കുന്ന മറ്റൊരു വസ്തുവാണ്.ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും

Wednesday, 8 October 2014

*** നമ്മുടെ ആരോഗ്യ പരിപാലനം ***


ചില പ്രായോഗിക നിര്ദ്ദേശങ്ങള്‍..
• രാത്രി നേരത്തെ കിടന്നുറങ്ങുന്നതും അതിരാവിലെ എഴുന്നേല്ക്കുന്നതും ശീലിക്കുക..
• പല്ലുകള്‍ വൃത്തിയാക്കുക..ഭക്ഷണം കഴിച്ച ശേഷവും രാത്രി കിടക്കുന്നതിനു മുന്പും വായയും പല്ലും വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്..
• ശുദ്ധവായു ശ്വസിക്കുക..
• പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് സാംക്രമിക രോഗങ്ങളെ തടയാന്‍ സാധിക്കും..
• മലമൂത്ര വിസര്ജ്ജ നത്തിനു സമയക്രമം ശീലിക്കുക..
• ദിവസവും രണ്ടു നേരവും കുളിക്കുക.ഇത് അഴുക്കുകളില്‍ നിന്നും ശരീരത്തെ ശുദ്ധമായി നിര്ത്തും ..
• അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്
• ദിവസേന ഒരു നിശ്ചിത സമയത്ത് വ്യായാമം ചെയുക..ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യാന്‍ പാടില്ല..
• ആഴ്ചയില്‍ ഒരു ദിവസം ഉപവാസം അനുഷ്ടിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു..
• ഭക്ഷണത്തില്‍ സമയനിഷ്ട പാലിക്കാന്‍ ശ്രദ്ധിക്കുക..
• ധാന്യങ്ങള്‍ കഴിയുന്നതും തവിട് കളയാതെ ഉപയോഗിക്കുവാന്‍ ശ്രമിക്കുക..
• പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്പ്പെദടുത്തുന്നത് മലശോധന നേരെയാക്കാന്‍ സഹായിക്കും..
• തളര്ന്ന് അവശനായിരിക്കുമ്പോള്‍ അല്പം വിശ്രമിച്ചതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക..
• നല്ല വിശപ്പ്‌ ഉള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക..
• ഭക്ഷണം കഴിച്ച ഉടനെ കഠിനാധ്വാനത്തില്‍ ഏര്പ്പെഭടരുത്.. അല്പം വിശ്രമിച്ചതിനു ശേഷം മാത്രം ജോലി ചെയുക..
• ഉപ്പ്,പുളി,മുളക് എന്നിവ കഴിയുന്നത്ര ഒഴിവാക്കുകയും ശര്ക്കകര പഞ്ചസാര എന്നിവയുടെ ഉപയോഗം കുറക്കുകയും ചെയ്യുക..
• പച്ചക്കറികള്‍ നന്നായി കഴുകിയ ശേഷമാണ് അരിയേണ്ടത്. അരിഞ്ഞശേഷം കഴുകരുത്‌..
• വില കൂടിയ വസ്തുക്കളില്‍ പോഷകാംശങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് മിഥ്യാ ധാരണയാണ്..
• നമ്മുക്ക് സാധാരണയായി ലഭിക്കുന്ന മുരിങ്ങ,നെല്ലിക്ക,പപ്പായ,ചെറു നാരങ്ങ,പഴവര്ഗമങ്ങള്‍ ,പച്ചക്കറികള്‍ എന്നിവ ശരീരത്തിന്റെ് നിലനില്പ്പിടനും പോഷണത്തിനും മതിയായവയാണ്..
• മാംസഭോജിയോ ,സസ്യാഹാര ഭോജിയോ ആവാതെ രണ്ടും ആവശ്യാനുസരണം ഉപയോഗിക്കുക..
• വയര്‍ നിറയെ ആഹാരം കഴിക്കാന്‍ പാടില്ല..രണ്ടു ഭാഗം ആഹാരം കൊണ്ടും ഒരു ഭാഗം വെള്ളം കൊണ്ടും നിറച്ച ശേഷം നാലാമത് ഭാഗം ശൂന്യമായി കിടക്കട്ടെ..
• മദ്യം,പുകവലി,മുറുക്ക്,മയക്കുമരുന്ന് എന്നിവ ഉപേക്ഷിക്കുക..
• ബേക്കറി സാധനങ്ങളുടെ ഉപയോഗം തീര്ത്തും കുറയ്ക്കുക..
• രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ നേരം സൂര്യ പ്രകാശമേല്ക്കുന്നത് വളരെ നല്ലതാണ്..
• രാത്രി കിടക്കാന്‍ നേരത്ത് ഒരു ടീസ്പൂണ്‍ ശുദ്ധമായ തേന്‍ കുടിക്കുന്നത് വളരെ നല്ലതാണ്..
• കൈകാലുകള്‍ നന്നായി നിവര്ത്തി വെച്ച് മലര്ന്നു കിടന്നു ഉറങ്ങുക..
• കമിഴ്ന്നു കിടന്നു ഉറങ്ങുന്നത് അത്ര നല്ലതല്ല..
• സ്വാര്ത്ഥ ത,അസൂയ,പക,അഹങ്കാരം എന്നിവ മനസില്‍ സംഘര്ഷാവസ്ഥ ഉണ്ടാക്കുന്നു..

ആയുര്‍വേദ വിധി പ്രകാരം വിരുദ്ധാഹാരങ്ങള്‍


( കടപ്പാട് സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ് – ആയുര്‍വേദ ആചാര്യന്‍ )
പാല്‍, തേന്‍, ഉഴുന്ന്, സസ്യങ്ങളുടെ മുളകള്‍, മുള്ളങ്കി ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത് .
മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കരുത്
പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ് , മത്സ്യം , നാരങ്ങ , കൈതച്ചക്ക , നെല്ലിക്ക , ചക്ക , തുവര, ചെമ്മീന്‍, മാമ്പഴം,മോര് , ആടിന്‍ മാംസം , മാറിന്‍ മാംസം, കൂണ്‍, ഇളനീര്,ഇലനീര്‍ക്കാംബ് , അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.
ഉഴുന്നു, തൈര്, തേന്‍, നെയ്യ്, എന്നിവയ്ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്
മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനോട് ഒപ്പം കഴിക്കരുത്
എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മംസത്തോടെയും , മാട്ടിന്‍ മംസത്തോടെയും കൂടെ കഴിക്കരുത്
പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്
പാകം ചെയ്ത മാംസത്തില്‍ അല്പ്പമെങ്ങിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷം ആണ്
കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്
തേന്‍ , നെയ്യ് , ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്
തൈരും കൊഴിമംസംവും ചേര്‍ത്ത് കഴിക്കരുത്
പാല്‍പായസം കഴിച ഉടന്‍ മോര് കഴിക്കരുത്
മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കരുത്
പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വെച്ച നെയ്യ് കഴിക്കരുത്
തേന്‍ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെന്ണമോ മൂന്നെന്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷം ആണ്
ചൂടാക്കിയോ , ചൂടുള്ള ഭക്ഷണതോടോപ്പമോ തേന്‍ കഴിക്കരുത് .
നിലക്കടല കഴിച്ചു വെള്ളം കുടിക്കരുത്
ചെമ്മീനും കൂനും ഒരുമിച്ചു കഴിക്കരുത്
ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത് – (എള്ളെണ്ണ പുരട്ടിയുള്ള ഗോതമ്പ് ദോശ അപകടം എന്നര്‍ഥം )

ആഹാരക്രമങ്ങള്‍

പഴനെല്ലിന്റെ അരി പതിവായി കഴിയ്ക്കാം. ഗോതമ്പ് കഴിയ്ക്കാം. യവം കഴിയ്ക്കാം. റവ കഴിയ്ക്കാം. ചണംപയർ കഴിയ്ക്കാം – അതിവടെ കിട്ടാൻ പ്രയാസം ആണ് – Linseed. കറിയായിട്ടൊക്കെ ഉപയോഗിയ്ക്കാം.  കയ്പാണ്‌, നല്ല കയ്പാണ്‌.. നിങ്ങളീ പെയിന്‍റ് അടിയ്ക്കാനുപയോഗിയ്ക്കുന്ന Linseed Oil അതിന്‍റെ കുരുവില്‍ നിന്ന് എടുക്കുന്നതാണ്‌. ചണം‌പയര്‍ എന്ന് പറയും – Linseed അത് വളരെ നല്ലതാണ്‌., നല്ല നിലവാരത്തിലുള്ള സാധനം ആണ്‌. ഇതൊക്കെ ചരകശുശ്രുതാതികളുടെ കാലം മുതല്‍ക്ക് ഉപയോഗിച്ചു വരുന്നതാണ്‌. ആധുനികരീതിയിലും നിങ്ങള്‍ക്ക് നോക്കാം. അവയില്‍ Anti Oxidants ധാരാളമാണ്‌. ചരകന്‍ അന്നു പറഞ്ഞവയില്‍ അല്ലാത്തതില്‍ ഒന്നും Anti Oxidants വേണ്ട തരത്തില്‍ ഇല്ല. അപ്പോള്‍ അവരുടെ ഗവേഷണമോ നിങ്ങളുടെ ഗവേഷണമോ മെച്ചമെന്നു നോക്കിയാല്‍ മതി. പതിവായി കഴിയ്ക്കാം. ഇതൊക്കെ – ചെറുപയറ് കഴിയ്ക്കാം, ബീന്‍സ് കഴിയ്ക്കാം, മൂത്ത മുള്ളങ്കി കഴിയ്ക്കാം – പിഞ്ച് മുള്ളങ്കി കഴിയ്ക്കരുത്, കാരറ്റ് ആകാം, ബീറ്റ്‌റൂട്ട് ആകാം, പടവലങ്ങ ഇഷ്ട പോലെ കഴിയ്ക്കാം – ഏറ്റവും കൂടുതല്‍ Anti Oxidant ഉള്ള സാധനങ്ങളില്‍ ഒന്നാണ്‌ പടവലങ്ങ. മൂക്കുന്നതിനു മുമ്പ് കഴിയ്ക്കണം. പടവലങ്ങ കഴിയ്ക്കാം. വെള്ളരിയ്ക്ക ധാരാളം കഴിയ്ക്കാം. പഴകിയ കുമ്പളങ്ങയേ കഴിയ്ക്കാവൂ, കണ്ടിട്ടുണ്ടാവും. പഴയ കാലത്ത് വീടുകളിലൊക്കെ തെങ്ങിന്റെ ഓല കൊണ്ട് കെട്ടിത്തൂക്കും, കുമ്പളങ്ങ.
ചോദ്യം: വേവാന്‍ പ്രയാസമല്ലേ?
പഴയ കുമ്പളങ്ങയ്ക്കാണ്‌ രുചി. അതു കൊണ്ട് ഒരോലന്‍ വെച്ചൊന്ന് കൂട്ടി നോക്കിക്കേ. അത് നല്ല കനം കുറച്ചരിഞ്ഞാല്‍ അവന്‍ അതു പോലെ കിടക്കും കഷണമായിട്ട്. അങ്ങനെയങ്ങ് കഷണമായിട്ട് കീറിയിട്ട്, ഒന്നും പറ്റിയില്ലെങ്കില്‍ അത് ഒരു മാതിരി വെന്തു വരുമ്പഴേയ്ക്ക്, ലേശം ഉപ്പിട്ട് വെന്തു വരുമ്പഴേയ്ക്ക്, രണ്ട് പച്ചമുളകും കീറിയിട്ട് വെന്തു വരുമ്പഴേയ്ക്ക്, അല്പം വെളിച്ചെണ്ണയും ഒഴിച്ച് വാങ്ങിയാല്‍ ഒരു കിലോ അരിയുടെ ചോറുണ്ണാം. ഇനി അതില്‍ നല്ല തേങ്ങാപ്പാലൊക്കെ ഒഴിച്ച് ഉണ്ടാക്കിയാല്‍ അതിനു തുല്യം എന്താണുള്ളത്. അത് പഴയ അമ്മമാര്‍ ഉണ്ടാക്കണം, സ്വാദിഷ്ടമായി കഴിയ്ക്കണമെങ്കില്‍ . ഇപ്പൊ ഇതെല്ലാം കൂടെ കൂടി കുമ്പളങ്ങ അരിഞ്ഞത് മൂന്ന് കപ്പ്, മുട്ട അടിച്ച് ചേര്‍ത്തത് ഇത്ര, വെള്ളുള്ളി ഇത്ര, ഇതെല്ലാം കൂടി കൂട്ടിക്കുഴച്ച് എവിടെത്തൊട്ടാലും ഗതികേടാവുന്ന ഒരു സാധനം. അതിനൊരു പേരും. “കുമ്പളങ്ങ ഉടുലുടുലു”. (സദസ്സില്‍ നിന്ന് ചിരി)
ചോദ്യം: എത്ര പ്രായം വേണം?
ഒരു നാലഞ്ചു മാസം പഴകിയാല്‍ വളരെ നല്ലതാണ്‌.. കടേന്ന് വാങ്ങിയ്ക്കുമ്പോല്‍ അങ്ങനെയൊന്നും പഴകിയതൊന്നുമല്ല കിട്ടുന്നത്, അത് അവടേം ഇവടേം ഒക്കെ എറിഞ്ഞും ഒക്കെയാണ്‌ കിട്ടുന്നത്. അത് പൊട്ടിപ്പോവുകയില്ല, ചീഞ്ഞ് പോകും. അതിനു കാരണമെന്താണെന്നു വെച്ചാല്‍ അത് പലതും കുത്തിക്കേറ്റിയ സാധനം ആണ്‌. ഇതതല്ല. ഇതവനവന്‍ വിളയിപ്പിച്ചെടുക്കുന്ന സാധനം ആണ്‌. നല്ല സാധനം കിട്ടും.
ചോദ്യം : തെങ്ങിന്റെ ഓലയില്‍ കെട്ടിത്തൂക്കുന്നത്?
അത്, കെട്ടിത്തൂക്കാന്‍ എളുപ്പത്തിന്‌ കെട്ടുന്നതാ, അന്ന് വള്ളി കിട്ടാത്തതുകൊണ്ട് കെട്ടിയതാണെന്ന് കൂട്ടിയാല്‍ മതി.
പഴകിയ കുമ്പളങ്ങ, വെള്ളരിയ്ക്ക, പടവലങ്ങ ഇതൊക്കെ ധാരാളം ഉപയോഗിയ്ക്കാം, നിത്യം ഉപയോഗിയ്ക്കാം. മത്സ്യമാംസങ്ങള്‍ ഉപയോഗിയ്ക്കുന്നവര്‍ക്ക് ആടിന്റെ മാംസവും, രോഹിണി മത്സ്യവും ഉപയോഗിയ്ക്കാം. രോഹിണി ബ്രാലാണെന്നാണ്‌ എനിക്ക് തോന്നുന്നത്. പുസ്തകം വായിച്ചിട്ട്, എനിക്ക് മത്സ്യത്തെയും, മാംസത്തെയും കുറിച്ച് അനുഭവപരിചയം ഇല്ല. അതുകൊണ്ട് വേറെ എവിടെയെങ്കിലും ചോദിച്ചറിഞ്ഞോണം. പുസ്തകത്തിലെ കാര്യങ്ങള്‍ പറഞ്ഞു തരുന്നു എന്നേ ഉള്ളൂ. ബാക്കിയൊക്കെ പറഞ്ഞു തരാന്‍ അറിയും. അത് പുസ്തകത്തിലെ അറിയും, കാരണം പഠിയ്ക്കേണ്ടത് അത്യാവശ്യമായതു കൊണ്ട് നന്നായി പഠിച്ചിട്ടുണ്ട്, അതും. ഇങ്ങനെയാണത് കഴിയ്ക്കാവുന്നത്. അതൊക്കെ നിത്യവും കഴിയ്ക്കാം.
ചോദ്യം: പഴകിയ കുമ്പളങ്ങ.. (ചോദ്യം വ്യക്തമല്ല)
പെശക് ചെറുതായുണ്ട്. പ്രാണാവൃതിയില്‍ ചെറിയ കളിയവന്‍ കളിയ്ക്കും. വളരെ ചെറുതാണ്‌, അതു കൊണ്ട് വലിയ അപകടമൊന്നുമില്ല. അപ്പോള്‍ ഇതൊക്കെയാണ്‌ ഉത്തമ ഭക്ഷണം, നിത്യം കഴിയ്ക്കാവുന്നത്. നിത്യം കഴിയ്ക്കരുതാത്തത് – ഉഴുന്ന്, ചേമ്പ്, ചേന, ഇതൊക്കെ നിത്യ ഭക്ഷണത്തില്‍ പെടരുത്. കാച്ചില്‍ . കപ്പ വളരെ സൂക്ഷിച്ചേ കഴിയ്ക്കാവൂ.. കപ്പ നിത്യം കഴിയ്ക്കരുതെന്നല്ല. കപ്പ, ഒന്ന്‍ – സാത്മ്യം വന്നതല്ല കേരളീയര്‍ കഴിയ്ക്കുന്നത്. കപ്പ നിത്യം കഴിയ്ക്കുന്നതോ ഒന്നും അല്ല പ്രശ്നം. അതിന്റെ കട്ട് കളഞ്ഞേ കഴിയ്ക്കാവൂ. പ്രഷര്‍ കുക്കറില്‍ വേവിച്ച് കഴിയ്ക്കരുത്. തിളപ്പിച്ചൂറ്റി മാത്രമേ കഴിയ്ക്കാവൂ. വാട്ടിയുണങ്ങിയ കപ്പ ഉപയോഗിയ്ക്കാം. പാവയ്ക്ക കഴിയ്ക്കാം.
ചോദ്യം: അങ്ങനെ വരുമ്പോള്‍ നമ്മള്‍ ആ പഴയ കാര്‍ഷിക സംസ്കാരത്തിലേക്ക് കൂടി മാറേണ്ടി വരും.
അയ്യോ, മാറാതെ പറ്റുകേല. അവനവന്റെ മുറ്റത്ത് ഒരു നാല്‌ കുമ്പളം ഒക്കെ വെച്ച് പിടിപ്പിക്കാന്‍ അത്ര.. അങ്ങനെ ചെയ്താലേ ജീവിയ്ക്കാന്‍ പറ്റുകയുള്ളൂ. പത്ത് ചീര വെച്ച് പിടിപ്പിച്ചാല്‍ മതി. ചീരയെന്നും കഴിയ്ക്കാം. വള്ളിച്ചീരയുണ്ട് – അതായത് ബസളച്ചീര – വെള്ളയും, പച്ചയും ഉണ്ട്. പിന്നെ തണ്ട് ചീരയുണ്ട്. തമിഴ്‌നാട്ടീന്ന് വരുന്ന ആ പച്ച തണ്ടുള്ള ഒരു വെറൈറ്റി ഉണ്ട്. ഏറ്റവും സ്വാദിഷ്ടമായ ചുവന്ന ചീരയുണ്ട്. അതില്‍ തന്നെ രണ്ട് വെറൈറ്റിയുണ്ട്. ആ ചെമപ്പിന്‌ നടുക്ക് കറുപ്പുള്ളതും, തനിചെമപ്പുള്ളതും. അത് നല്ല വെറൈറ്റികളാണ്‌. മഴക്കാലത്ത് അത് കഴിയ്ക്കണ്ട – കാരണം, മഴക്കാലത്ത് അതില്‍ പുഴു ഉണ്ടാകും. അതുകൊണ്ട്‌ മഴയ്ക്ക് മുമ്പ് തെങ്ങിന്റെ തടത്തിലോ മറ്റുള്ളയിടത്തോ ഒരു പത്തു ചീര നട്ടാല്‍ ഒരല്പം പച്ചച്ചാണകോം നുള്ളി വെച്ചാല്‍ മതി, വേറെ വളമൊന്നും വേണ്ട. ശകലം ഗോമൂത്രം കൂടെ ഒഴിച്ചു കൊടുത്താല്‍, അവന്‍ കാലിന്‍റെ വണ്ണത്തില്‌, തുടയുടെ വണ്ണത്തില്‍ ഉണ്ടാകും. തണ്ട് നിറഞ്ഞ് നില്‍ക്കും. നല്ല മൃദുലം ആയിരിയ്ക്കും. ചവച്ചു തിന്നുമ്പം നാരും ഉണ്ടാവില്ല. വെള്ളം പതിവായി ഒഴിച്ചില്ലെങ്കില്‍ നാരുണ്ടാകും. പിന്നെ വീട്ടിലെ ചാരം ഒരു തുള്ളി നുള്ളിയിട്ടാല്‍ മുഴുവന്‍ നാരാകും. ചീര വളര്‍ത്തുമ്പോള്‍ അതാലോചിയ്ക്കണം, ചാരം ഇടരുത്. ഇതൊക്കെ അറിയണം, ഇതൊക്കെ പഠിയ്ക്കണം. ഇതൊക്കെ പഠിച്ചിട്ടേ ഗൃഹസ്ഥനാകാവൂ. ഇത് പഠിയ്ക്കാതെ സന്ന്യാസി ആകരുത്, നാട് നന്നാക്കാന്‍ . ഇത് പഠിയ്ക്കാതെയാണ്‌, നാട് നന്നാക്കാന്‍ ഇറങ്ങുന്നത്. പഠിയ്ക്കണം ഇത്.
ചോദ്യം: ചാരം ഇട്ടാല്‍ എന്താണ് കുഴപ്പം?
ചാരം ഇട്ടാല്‍ പൂക്കും. നട്ടു നോക്കിക്കോ. ചാരം ചെന്നാല്‍ ചീര വേഗം പൂക്കും. ചില വീട്ടില്‍ നില്‍ക്കുന്നത് കാണാന്‍ പാടില്ലേ? നരുന്തായിട്ട് നിന്നിട്ട് പൂത്ത് നില്‍ക്കുകയാ. കണ്ടിച്ച് വല്ല കറിയിലും ഇട്ടാല്‍ മൂന്ന് ദിവസം വേണ്ടി വരും ഉണ്ട് തീരാന്‍ . മനസ്സിലായില്ല? അതിനാ സൈഡ് ഡിഷൊക്കെ വേണ്ടി വരും. സൈഡ് പാത്രം ഒക്കെ വേണ്ടി വരും. മനസ്സിലായില്ലേ ഇത് തുപ്പിയിടാന്‍ . മേശപ്പുറം മുഴുവന്‍ വൃത്തികേടാക്കും. മറ്റേത് അതിന്റെ വേരു വരെ അങ്ങ് പോകും. അത് പണിയാനറിയുന്നവന്‍ ഉണ്ടാക്കണം, അതിന്റെ സ്വാദ് വേറെയാണ്‌. അതിന്‌ നല്ല നാടന്‍ ഗോമൂത്രം ഒക്കെ അങ്ങ് ഒഴിച്ചു കൊടുത്താല്‍ ചീര പോലെ ആദായകരമായ ഒരു കൃഷിയുണ്ടാവുകയില്ല. ഇതൊക്കെ കഴിയ്ക്കാം നിത്യവും. അതൊക്കെ കഴിയ്ക്കണം. അങ്ങനെ നാടനൊക്കെ കഴിച്ച് വളരണം. അതീ കാലാവസ്ഥയ്ക്കിണങ്ങിയതാ. പുറത്തുന്ന് വരുന്ന പഴങ്ങള്‍ ഗര്‍ഭിണി തിന്നരുത്. പുതിയ സാധനങ്ങള്‍ ഒന്നും. കുരുവില്ലാത്തതൊന്നും കഴിയ്ക്കരുത്. ഭാവിയില്‍ കുട്ടിയ്ക്ക് കുട്ടിയുണ്ടാകാതെ വരും. Mutate ചെയ്തതൊന്നും കഴിയ്ക്കരുത്. ഒന്നിച്ച് കൊലപ്പിച്ച വാഴ, ഒന്നിച്ച് കൊലപ്പിച്ച പൈനാപ്പിള്‍ – പൈനാപ്പിള്‍ അല്ലെങ്കിലും ഗര്‍ഭിണി കഴിയ്ക്കരുത്. ജീരകം, പൈനാപ്പിള്‍ , പപ്പായ, ചെമ്പരത്തി ഇവയൊന്നും അടുക്കല്‍ കൂടെ പോലും പോകരുത്. ചെമ്പരത്തി താളി പോലും തേയ്ക്കരുത്. ഗര്‍ഭഛിദ്രം ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടാകും. ജീരകം അധികം കഴിയ്ക്കരുത് ഒരു ആറു മാസത്തേയ്ക്ക്. നാലഞ്ചാറ് മാസം വരെ ജീരകം ഒഴിവാക്കി വെയ്ക്കണം. ആറു മാസം ആയാല്‍ ജീരകം വെള്ളത്തില്‍ ധാന്വന്തരം ഗുളികയൊക്കെ വായുവിനു വേണ്ടി കൊടുക്കും. നേരത്തേ ആവരുത്. ജീരകത്തിന്‌ abortive power ഉണ്ട്. തുളസിയിലയ്ക്കുണ്ട് ചെറിയ തോതില്‍ abortive power. കൂവളത്തിലയ്ക്കും ഉണ്ട്. അപ്പോ കഴിയ്ക്കരുത്. വന്‍ തോതില്‍ ഇല്ലെങ്കിലും. അതു പോലെ തന്നെ പൈനാപ്പിള്‍ ഒട്ടും തൊട്ടേക്കരുത്, പൈനാപ്പിള്‍ ഏറ്റവും abortive power ഉള്ളതാണ്‌. ഒരു കഷണം പൈനാപ്പിള്‍ മതിയാകും. ഇതറിയാന്‍ മേലാതെ ഗര്‍ഭിണിയൊക്കെയാകും. IO, ITSI യുമൊക്കെ ചെയ്ത് ആകാത്തിടത്ത് ആയി ഒക്കെ വരുന്ന കൂട്ടത്തില്‍ ഭര്‍ത്താവ് ഒരു ജ്യൂസ് വാങ്ങിച്ചു കൊടുക്കും പൈനാപ്പിള്‍ . വീട്ടില്‍ വരുമ്പ്ഴേക്ക് അല്പ ബ്ളീഡിങ്ങും ഉണ്ടാകും പണിയും തീരും. വീണ്ടും അടുത്ത പണിയ്ക്ക് പോവുകയാണ്‌. അന്നേരവും മനസ്സിലാക്കൂല ഇത്. ഇതൊക്കെ കാര്‍ന്നോത്തിമാരോട് ചോദിച്ച് മനസ്സിലാക്കണം. ഒരു പൈനാപ്പിള്‍ കുത്തിപ്പിഴിഞ്ഞാല്‍ തീര്‍ന്നു കിട്ടും പണി. ഒരൊറ്റ പപ്പായയുടെ കായ മതി. തീര്‍ന്നു കിട്ടും പണി. അത് കൊണ്ട് അതൊന്നും കഴിയ്ക്കരുത്, ഗര്‍ഭിണിയായിരിയ്ക്കുമ്പോള്‍ . സംസ്കാരത്തിലത് പ്രത്യേകം ഓര്‍ക്കണം. പത്തു മാസവും പറ്റുമെങ്കില്‍ പാല്‍ കഷായങ്ങള്‍ കുടിയ്ക്കണം. അതിന്‌ ഒന്നാം മാസം വേറെ, രണ്ടാം മാസം വേറേ അങ്ങനെയൊരു കുറിപ്പുണ്ട്.

മുളപ്പിച്ച ചെറുപയര്‍

ഇന്ന് ഞാൻ ഒരു ഭക്ഷണത്തെ പരിജയപ്പെടുത്താം ... പൊതുവെ നമ്മുടെ ഇടയിൽ പോഷകഹരതിന്ടെ നല്ല കുറവ് കാണാറുണ്ട് .അതിനൊരു പരിഹാരം ആണ് ഈ ആഹാരം .ഇന്ന് പരിജയപ്പെടുതുന്നു മുളപ്പിച്ച പയര്/കടല അഥവാ സ്പ്രൗറ്റ് .മുളപ്പിച്ച പയരിണ്ടേ സവിശേഷത ചില്ലറയല്ല .വളരെ കുറഞ്ഞ ചിലവിൽ നമുക്കുണ്ടാക്കാൻ കഴിയുന്ന ഒന്നാണ് ഈ മുളപ്പിച്ച പയര് .ആദ്യം നമുക്കിതിണ്ടേ ഗുണ-ഗണത്തിലൂടെ ഒന്ന് കണ്ണോടിക്കാം ഇന്നലെ നിങ്ങള്ക്കിത് ഉണ്ടാക്കാൻ ഒരു താല്പ്പര്യം ജനിക്കു .
1. കാല്ഷ്യതിന്ടെയും മിനെര്ല്സിന്ടെയും ഒരു കലവറയാണ് ഇത് .എല്ലിനും പല്ലിനും ഏറ്റവും ഉത്തമം എന്നര്ഥം .
2.പ്രൊറ്റീൻ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നു അത് കൊണ്ട് തന്നെ ശരീര പുഷ്ടിക്കു അത്യുത്തമം .
3. മുലപ്പാൽ ശുധിയക്കാനും വര്ധിപ്പിക്കാനും മുളപ്പിച്ച ധാന്യങ്ങൾ സഹായിക്കുന്നു ( ആയുര്വേദം )
4.വിലര്ച്ച തളര്ച്ച തുടങ്ങിയ അസുഖങ്ങല്ക്കും ഏറ്റവും പ്രയോജനപ്പെടുന്നതാണ് സ്പ്രൗറ്റ്
ഇനിം കുറെ ണ്ട് എഴുതാൻ വയ്യ ...മടിയനാ ..
ചെറു പയര് 10 മണിക്കൂര് വെളളത്തിൽ ഇട്ടു കുതിര്ത് വയ്ക്കുക . വെളളത്തിൽ നിന്ന് 10 മണിക്കൂറിനു ശേഷം എടുത്തു നനഞ്ഞ ഒരു തുണിയിൽ കെട്ടി വയ്ക്കുക എനിട്ട്‌ സൂര്യപ്രകാശം ഉള്ള സ്ഥലത്ത് വയ്ക്കുക ( വെയില നേരിട്ടടിക്കരുത് ) 24 ഹൗർസ് നു ശേഷം തുറന്നു നോക്കുക നന്നായി മുളച്ചു കാണും .( ഇടയ്ക്കു തുണിയിൽ ചെറുതായി നനച്ചു കൊടുക്കണം ) .. ഈ മുളപ്പിച്ച പയറിൽ പാകത്തിന് ഉപ്പും തക്കാളിയും ഉള്ളിയും അരിഞ്ഞതും നറഞ്ഞ പിഴിഞ്ഞ് കഴിക്കുന്നത്‌ ശരീരത്തിന് വളരെ നല്ലതാണു പ്രത്യേകിച്ച് വളര്ന്നു വരുന്ന കുട്ടികൾ ...

Saturday, 19 July 2014

കുട്ടികള്‍ക്ക് ഭക്ഷണം

ആറു മാസം പ്രായമായ കുഞ്ഞിനു കൊടുക്കാന്‍ പറ്റിയ ഭക്ഷണങ്ങള്‍ 
പഞ്ഞപ്പുല്ല് കരിപ്പെട്ടി ചേര്‍ത്തു കുറുക്കി കൊടുക്കാം പക്ഷെ പാലോഴിക്കരുത് .ആട്ടിന്‍ പാല്‍ കൊടുക്കാം കഴിയുന്നതും പശുവിന്‍ പാല്‍ ഒഴിവാക്കുക പിന്നെ ചോറൂണ് കഴിഞ്ഞെങ്കില്‍ വീട്ടില്‍ മുതിര്‍ന്നവര്‍ കഴിക്കുന്നത്‌ എല്ലാം മാംസം ഒഴികെ കൊടുത്ത് ശീലിപ്പിക്കുക
പ്രത്യേക ശീലം ഉണ്ടാകി എടുക്കാതിരിക്കുക് ഒരേ ആഹാരം കൊടുത്ത് ശീലിപ്പിക്കാതിരിക്കുക. ആരോഗ്യവും കാണും .നിര്‍ബന്ധിച്ചു കഴിപ്പിക്കരുത് കുഞ്ഞിനു ആവശ്യമുള്ളത് അവര്‍ കഴിച്ചു കൊള്ളും. നിര്‍ബന്ധിച്ചു കഴിപ്പിച്ചാല്‍ അതിനോട് വെറുപ്പ്‌ ഉണ്ടാകും .
 പാല്‍ കഴിയുന്ന അത്ര കൊടുക്കണം.നല്ല ശുദ്ധമായ പാല്‍. മില്‍മ പാലല്ല.വെള്ളം കുടിക്കുന്നതിനു പകരം പോലും പാല്‍ കൊടുക്കണം.കുട്ടിക്ക് അതിന്റെ ഗുണം, കനത്ത രോഗപ്രതിരോധശേഷിയായി ഭാവിയില്‍ കിട്ടും....ഞാന്‍ അനുഭവസ്ഥനാണ്‌.വേറെ തര്‍ക്കത്തിനൊന്നും ഞാനില്ല.
 ബദാമും കശുവണ്ടി യും കാരക്കയും അരച്ച് മിക്സ്‌ ചെയ്തു കൊടുക്കാം

Monday, 30 June 2014

വണ്ണം വക്കാന്‍.

പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നമാണ് മെലിഞ്ഞ ശരീരം. ചെറിയ പ്രായത്തില്‍ മെലിഞ്ഞിരിക്കുന്ന പല ആളുകളും പ്രായമേറുമ്പോള്‍ വണ്ണം വയ്ക്കുന്നതായി കാണാം.കൃത്യസമയത്ത് ആവശ്യമായ അളവില്‍ ഭക്ഷണം കഴിക്കുന്നതും കൃത്യമായ വ്യായാമവും ആരോഗ്യമുള്ള ഒരു ശരീരം നിങ്ങള്‍ക്ക് പ്രദാനം ചെയ്യും.മൂന്ന് നേരം പ്രധാനഭക്ഷണം കഴിക്കുന്നതോടൊപ്പം ഇടവേളകളില്‍ പഴങ്ങളോ സാലഡുകളോ പലഹാരങ്ങളോ (എണ്ണപലഹാരങ്ങള്‍ ഒഴിവാക്കണം ) കഴിക്കുന്നത് നല്ലതാണ്.മെലിയാനുള്ള കാരണങ്ങള്‍ ഇവയാകാം ;പാരമ്പര്യംഉറക്കമില്ലായ്മമാനസികസമ്മര്‍ദ്ദംഹൈപ്പര്‍തൈറോയിഡിസംചില അസുഖങ്ങളുടെ ലക്ഷണങ്ങള്‍ കൊണ്ട്ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നത്.ആഹാരക്രമത്തില്‍ നിന്ന് വര്‍ജ്ജിക്കേണ്ടവ :വറത്തെടുത്ത എണ്ണപലഹാരങ്ങള്‍ഫാസ്റ്റ്ഫുഡ്സമോസപൂരിസോഫ്ട് ഡ്രിങ്ക്സ്കഴിക്കേണ്ടവ :നട്സ്ഡ്രൈഫ്രൂട്ട്സ്പഴങ്ങള്‍മത്തി , ടൂണ തുടങ്ങിയ മത്സ്യവിഭവങ്ങള്‍പയര്‍വര്‍ഗ്ഗങ്ങള്‍ഓട്സ്പാലും പാലുത്പന്നങ്ങളുംപച്ചക്കറികള്‍വണ്ണം വയ്ക്കാനൊരു ഭക്ഷണക്രമംരാവിലെ - ചായ , കാപ്പി , പാല്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഒരു ഗ്ലാസ്സ്രണ്ട് മണിക്കൂറിന് ശേഷം രണ്ടോ മൂന്നോ പുഴുങ്ങിയ പഴവും ഒരു പുഴുങ്ങിയ മുട്ടയും പ്രാതലായി കഴിക്കാം.രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഡ്രൈഫ്രൂട്ട്സോ ലസിയോ ജ്യൂസോ കഴിക്കാം.ഉച്ചയ്ക്ക് ചോറോ ചപ്പാത്തിയോ മീനോ ഇറച്ചിയോ വെജിറ്റേറിയനാണെങ്കില്‍ പരിപ്പ് കറിയോ മറ്റോ കൂട്ടി കഴിക്കാം.ഫ്രൂട്ട് സലാഡ് , തൈര് എന്നിവയും ഉച്ചഭക്ഷണത്തിലുള്‍പ്പെടുത്താം.വൈകിട്ട് ഒരു ഗ്ലാസ്സ് ചായ , കാപ്പി , പാല്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നിനോടൊപ്പം പുഴുങ്ങിയ പഴമോ മറ്റോ ആകാം.രാത്രി ഭക്ഷണം വയറ് നിറച്ച് കഴിക്കരുത് . ചപ്പാത്തി , ചോറ് തുടങ്ങിയവ കഴിക്കാം.ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് ഇളം ചൂടുള്ള പാല്‍ കുടിക്കുന്നത് നല്ലതാണ്.

വിരുദ്ധാഹാരങ്ങള്‍

ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകുന്നു. ഇത് ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും ആയുര്‍വേദം പറയുന്നു. വിരുദ്ധാഹാരങ്ങള്‍ തിരിച്ചറിഞ്ഞ് നമ്മുടെ ആഹാരശീലത്തില്‍ നിന്ന് അവയെ ഒഴിവാക്കണം.ചില വിരുദ്ധാഹാരങ്ങള്‍ ഇതാ* പാലും മത്സ്യവും* മോര്,തൈര്, വാഴപ്പഴം* തേനും നെയ്യും* കോഴിയിറച്ചിയും തൈരും* തേന്‍ ചൂടാക്കി ഉപയോഗിക്കുന്നത്* മുതിരയും പാലും* മാമ്പഴവും പാലും* മത്തിയും ഗോതമ്പും ഒന്നിച്ച് കഴിക്കുന്നത്* മീന്‍ വേവിച്ച പാത്രത്തില്‍ തക്കാളി വേവിക്കുന്നത്* ഓട്ടുപാത്രത്തില്‍ നെയ്യ് ഉപയോഗിക്കുന്നത്* നല്ല ചൂടുള്ളതും വളരെയധികം തണുത്തതുമായ ആഹാരം ഒന്നിച്ചുപയോഗിക്കുന്നത്.* വേവിച്ചതും വേവിക്കാത്തതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത്.**************************************************ആയുര്‍വേദ വിധി പ്രകാരം വിരുദ്ധാഹാരങ്ങള്‍പാൽ, തേൻ, ഉഴുന്നു, സസ്യങ്ങളുടെ മുളകൾ, മുള്ളങ്കി, ശർക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത്.മത്സ്യവും മാംസവും ഒരുമിച്ച് കഴിക്കരുത്.പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്നു, അമരക്കായ്, മത്സ്യം, നാരങ്ങ, കൈതച്ചക്ക, നെല്ലിക്ക, ചക്ക, തുവര, ചെമ്മീന്‍, മാമ്പഴം, മോര്, ആടിന്‍ മാംസം , കൂണ്‍, ഇളനീര്, ഇലനീര്‍ക്കാംബ്, അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.ഉഴുന്നു, തൈര്, തേന്‍, നെയ്യ്, എന്നിവയ്ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനോട് ഒപ്പം കഴിക്കരുത്എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മാംസത്തോടെയും , മാട്ടിന്‍ മാംസത്തോടെയും കൂടെ കഴിക്കരുത്പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്പാകം ചെയ്ത മാംസത്തില്‍ അല്പമെങ്കിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷം ആണ്കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്തേന്‍ , നെയ്യ് , ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്തൈരും കോഴിമാംസവും ചേര്‍ത്ത് കഴിക്കരുത്പാല്‍പായസം കഴിച്ച ഉടന്‍ മോര് കഴിക്കരുത്മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കരുത്പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വെച്ച നെയ്യ് കഴിക്കരുത്തേന്‍ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെണ്ണമോ മൂന്നെണ്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷം ആണ്ചൂടാക്കിയോ , ചൂടുള്ള ഭക്ഷണത്തോടൊപ്പമോ തേന്‍ കഴിക്കരുത് .നിലക്കടല കഴിച്ചു വെള്ളം കുടിക്കരുത്ചെമ്മീനും കൂണും ഒരുമിച്ചു കഴിക്കരുത്ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത് – (എള്ളെണ്ണ പുരട്ടിയുള്ള ഗോതമ്പ് ദോശ അപകടം എന്നര്‍ഥം