പ്രവാചകവൈദ്യവും പച്ചക്കറികളും
കക്കരിപ്രവാചകന്‍ ഈത്തപ്പഴത്തോടുകൂടി കക്കരി ഭക്ഷിക്കാറുണ്ടായിരുന്നു (ബുഖാരി).ആയിശ (റ) പറയുന്നു: എന്റെ മാതാവ് പല ചികിത്സകള്‍ ചെയ്തു നോക്കിയെങ്കിലും ഞാന്‍ തടി വെച്ചില്ല. അവസാനം കക്കിരിക്കയും ഈത്തപ്പഴവും തിന്നപ്പോഴാണ് തടിയുണ്ടായത്.
ചുരങ്ങഅനസ് (റ) പറഞ്ഞു: പ്രവാചകന്‍ ചുരങ്ങ ഇഷ്ടപ്പെട്ടിരുന്നു (മുസ്‌ലിം).പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ ചുരങ്ങ തിന്നുക. അത് ബുദ്ധിയും മസ്തിഷ്‌കവും ശക്തിപ്പെടുത്തും.ആയിശാ (റ) പറയുന്നു: ചുരങ്ങ പയര്‍ സഹിതം കഴിച്ചാല്‍ ഹൃദയം മൃതുവാകുകയും ഭോഗശക്തിവര്‍ദ്ധിപ്പിക്കുകയും ചെയ്യും.ചുരങ്ങ ചുമക്ക് ഫലപ്രദമാണ്. പനിയുള്ളവര്‍ക്ക് ശക്തി പകരുന്ന വസ്തുകൂടിയാണ് (ഥിബ്ബുന്നബവി). കൂണ്‍കൂണിന്റെ നീരില്‍ കണ്ണിന് രോഗശമനമുണ്ടെന്ന് ഹദീസില്‍ വന്നിട്ടുണ്ട് (ബുഖാരി)കൂണ്‍ നീരു കൊണ്ട് സുറുമയിടുന്നത് കണ്ണിന് പ്രകാശം നല്‍കുന്നു.
കട്ടക്കുന്തിരിക്കംപ്രവാചകന്‍ പറഞ്ഞു: ഗര്‍ഭിണികള്‍ക്ക് കട്ടക്കുന്തിരിക്കം കൊടുക്കുക. അവളുടെ കുഞ്ഞ് ആണാണെങ്കില്‍ ബുദ്ധിമാനാവുകയും പെണ്ണാണെങ്കില്‍ സ്വഭാവം നന്നാവുകയും അരക്കെട്ട് തടിച്ചിരിക്കുകയും ചെയ്യും (അബൂനഈം).അലി (റ) യോട് മറവി സംബന്ധിച്ച് ആവലാതി പറഞ്ഞപ്പോള്‍ കട്ടക്കുന്തിരിക്കം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: അത് ഹൃദയത്തിന് ധൈര്യം പകരുന്നതും മറവി ഇല്ലാതാക്കുന്നതുമാണ്.ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരു മിസ്ഖാല്‍ (3.5 ഗ്രാം) പഞ്ചസാരയും സമമായി കട്ടക്കുന്തിരിക്കവും കൂടി വെറുംവയറ്റില്‍ ഒരാഴ്ച ഉപയോഗിച്ചാല്‍ മൂത്രദോഷവും മറവിയും ശമിക്കും (അബൂനഈം).ഇത് ആമാശയ വേദന ശമിപ്പിക്കുകയും വായു ക്ഷോഭം തടയുകയും ചെയ്യും. മാംസം വര്‍ദ്ധിപ്പിക്കുകയും വ്രണം, കഫം എന്നിവ ഇല്ലാതാക്കുകയും ചെയ്യും.
ചായപ്പുല്ല്പ്രവാചകന്‍ വാരിവേദനക്ക് ചായപ്പുല്ലും സൈത്തെണ്ണയും നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു (തുര്‍മുദി).ഉമ്മു സലമ (റ) പറഞ്ഞു: കരിമംഗലത്തിന് ഞങ്ങള്‍ മുഖത്ത് ചായപ്പുല്ല് അരച്ച് പുരട്ടാറുണ്ടായിരുന്നു. അതരച്ചു തേച്ചാല്‍മുഖത്തെ കറുപ്പടയാളം, ചൊറി, കുരു എന്നിവ സുഖമാകും.
വെളുത്തുള്ളിയുടെ ഔഷധഗുണംപ്രവാചകന്‍ അലി (റ) വിനെ വിളിച്ചു പറഞ്ഞു:അലിയെ, നീ വെളുത്തുള്ളി തിന്നുക. എന്റെ അടുത്ത് മലക്ക് വരുമായിരുന്നില്ലെങ്കില്‍ ഞാന്‍ വെളുത്തുള്ളി ഭക്ഷിക്കുമായിരുന്നു (ഥിബ്ബന്നബവി). വെളുത്തുള്ളി ഭക്ഷിച്ചാലുണ്ടാകുന്ന വാസന മലക്കുകളെ ബുദ്ധിമുട്ടിക്കുമെന്നു പേടിച്ചതിനാലാണ് പ്രവാചകന്‍ ഭക്ഷിക്കാതിരുന്നത്. അത് കഴിക്കാന്‍ അവിടന്ന് പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് വെളുത്തുള്ളി. ഈജിപ്തിലെ പിരമിഡ് നിര്‍മാതാക്കള്‍ ശക്തി ലഭിക്കാന്‍ വെഴുത്തുള്ളി കഴിക്കാറുണ്ടായിരുന്നു. ബുദ്ധിയും ശക്തിയും ലഭിക്കാന്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് പാലിനോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി കഴിച്ചാല്‍ മതിയെന്ന് ചില വൈദ്യശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട് (മുഅ്ജിസാത്തു ശ്ശിഫാ: 41). റോമന്‍ ബോക്‌സിംഗ് ചാംപ്യന്മാര്‍ മത്സരത്തിനു മുമ്പ് വെളുത്തുള്ളി കഴിക്കാറുണ്ടായിരുന്നുവത്രെ. അനവധി വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയില്‍. 49% പ്രോട്ടീന്‍, 25% സള്‍ഫേറ്റ്, ഹോര്‍മോണുകള്‍, ലവണം, രോഗാണു നശീകരണ ഔഷധങ്ങള്‍, ഡ്യൂററ്റിക് രോഗാണുവിനെ നശിപ്പിക്കുന്ന കാര്‍ബോണിക് എന്‍സൈമുകള്‍ മുതലായവ ഇതില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളാണ്.വെളുത്തുള്ളി അനവധി രോഗങ്ങള്‍ക്കുള്ള ഔഷധമാണെന്ന് ആധുനിക ശാസ്ത്രവും പറയുന്നുണ്ട്. അതില്‍നിന്നും ചിലത് കാണുക:
വിഷംവെളുത്തുള്ളിയുടെ അഞ്ച് ഇതളെടുത്ത് പൊടിച്ചതിനു ശേഷം കരിഞ്ചീരക കഷായത്തില്‍ കലക്കിയ ഒരു കപ്പ് തേനില്‍ ചാലിക്കുക. രാവിലെയും വൈകുന്നേരവും കഴിക്കുക.
ഡൈഫോയ്ഡ്വെളുത്തുള്ളിയുടെ അഞ്ച് ഇതളെടുത്ത് പൊടിച്ച് തേന്‍ ചേര്‍ത്ത ചുടുപാലില്‍ കലര്‍ത്തുക. ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക. അതോടൊപ്പം, രോഗിയുടെ നട്ടെല്ലിലു അവയവങ്ങളിലും സൈത്തൂനെണ്ണ കലര്‍ത്തിയ വെളുത്തുള്ളിയെണ്ണ പുരട്ടുക. രാവിലെ അഞ്ചു മിനുട്ട് നേരം വെളുത്തുള്ളിയുടെ ആവി മൂക്കിലൂടെ വിലിക്കുക.
മുറിവുകള്‍വെളുത്തുള്ളി പൊടിച്ച് കുഴമ്പാക്കിയതിനു ശേഷം മുറിവുള്ള ഭാഗത്ത് പുരട്ടുക. മുറിവ് സുഖപ്പെടും. പൊടിച്ച വെളുത്തുള്ളി ചൂടുവെള്ളത്തില്‍ ചേര്‍ത്തി ആ വെള്ളം ഉപയോഗിച്ച് മുറിവ് കഴുകുന്ന പക്ഷം എല്ലാ രോഗാണുക്കളും നശിക്കുന്നതാണ്.
ഡിഫ്തീരിയ (തൊണ്ടരോഗം)എന്നും ഭക്ഷണ ശേഷം വെളുത്തുള്ളിയുടെ ഇതള്‍ മൂന്നു മിനുട്ടു നേരം ചവക്കുകയും പിന്നീട് വിഴുങ്ങുകയും ചെയ്യുക. ശേഷം, വെള്ളത്തില്‍ തിളപ്പിച്ച വെളുത്തുള്ളിയുടെ ആവി മൂന്നോ അഞ്ചോ മിനുട്ട് നേരം മൂക്കില്‍ വലിക്കുക. തണുപ്പ് കൊള്ളുന്നത് ശ്രദ്ധിക്കണം.
ഞരമ്പിന് ശക്തിവെളുത്തുള്ളിയുടെ ഒരു ഇതള്‍ പൊടിച്ച് അല്‍പം അമ്പര്‍ സുഗന്ധം ചേര്‍ത്ത് ചുടുപാലില്‍ വെറും വയറ്റില്‍ കഴിക്കുക. ഞരമ്പുകള്‍ക്ക് ശക്തി ലഭിക്കും.
ബധിരതവെളുത്തുള്ളിയുടെ ഏഴ് ഇതളുകള്‍ സൈത്തൂനെണ്ണയില്‍ ഇട്ടതിന് ശേഷം നേരിയ ചുടുള്ള തീക്ക് മുകളില്‍ വെക്കുക. ഇളം ചൂടായതിനു ശേഷം അതെടുത്ത് ഉറങ്ങുന്നതിനു മുമ്പ് ചെവിയില്‍ ഇറ്റിക്കുക. അതോടൊപ്പം ഒരു പഞ്ഞികൊണ്ട് ചെവി മൂടുകയും ചെയ്യുക. ഒന്നിടവിട്ട ദിസങ്ങളിലാണ് ഇത് ചെയ്യേണ്ടത്.
പകര്‍ച്ചപ്പനിഏഴ് വെളുത്തുള്ളി ഇതളലടിച്ച് ലൈം ഓറഞ്ച് ജ്യൂസ് വെറുംവയറ്റില്‍ കുടിക്കുക. ഉറങ്ങുന്നതിനു മുമ്പ് വെളുത്തുള്ളിയുടെ ആവി വലിക്കുക. ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യുമ്പോഴേക്ക് രോഗം ശമിക്കുന്നതാണ്.
കാന്‍സര്‍കാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ വെളുത്തുള്ളിയിലടങ്ങിയിട്ടുണ്ട് . കാന്‍സര്‍ രോഗികളെ വെളുത്തുള്ളി ഭക്ഷിപ്പിക്കുന്നത് നല്ലതാണ്.കൊക്കക്കുരഒരു പിടി വെളുത്തുള്ളി പൊടിച്ച് അല്‍പം ഉപ്പോടുകൂടി വെള്ളിത്തിലിടുക. ശേഷം അതിന്റെ ആവി മൂക്കില്‍ വലിക്കുക. ഒരാഴ്ച എല്ലാ വൈകുന്നേരവും ഇതാവര്‍ത്തിക്കുക.
കോളറഒരു സ്പൂണ്‍ വെളുത്തുള്ളിയുടെ കഴമ്പ് തേനില്‍ ചേര്‍ത്ത് എല്ലാ ഭക്ഷണ ശേഷവും കഴിക്കുക. കോളറ മാറ്റുന്നതാണ്.
ബുദ്ധിശക്തിവെളുത്തുള്ളിയുടെ മൂന്ന് ഇതളുകളും മൂന്ന് തക്കാളികളും അല്‍പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ജൂസാക്കി സേവിക്കുക.
തലവേദനവെളുത്തുള്ളിയുടെ എണ്ണ തലവേദനയുള്ള ഭാഗത്ത് പുരട്ടുക. ആമാശയത്തില്‍ തലവേദനയുടെ ഘടകങ്ങള്‍ നീങ്ങാന്‍ വേണ്ടി അല്‍പം വെള്ളത്തോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി പൊടിച്ച് വിഴുങ്ങുക.
പല്ലുവേദനവെളുത്തുള്ളി ഇതളിന്റെ പകുതി വേദനയുള്ള സ്ഥാനത്ത് വെക്കുക. രോഗം ശമിക്കും.
രക്തസമ്മര്‍ദ്ദംവെളുത്തുള്ളി പൊടിച്ച് സൈത്തൂനെണ്ണയില്‍ ചേര്‍ത്ത് മൂടിയതിന് ശേഷം നാല്‍പത് ദിവസം വെയിലത്ത് വെക്കുക. പിന്നെ വെറും വയറ്റില്‍ ഓരോ ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കുക.
കണ്ണുരോഗങ്ങള്‍വെളുത്തുള്ളിയില ചവച്ചതിനു ശേഷം രാവിലെയും വൈകുന്നേരവും കണ്ണില്‍ പുരട്ടുക. ചെങ്കണ്ണ് പോലെയുള്ള രോഗങ്ങള്‍ക്ക് ശമനം ലഭിക്കും (മുഅ്ജിസാത്തുശ്ശിഫാ).
പാലിന്റെ ഔഷധ ഗുണംപ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ പാല്‍ കുടിച്ചാല്‍ അത് വീണ്ടും കിട്ടാന്‍ പ്രാര്‍ത്ഥിക്കുക. വിശപ്പിനും ദാഹത്തിനും കൂടി പറ്റുന്ന ഒരു വസ്തു പാലല്ലാതെ എനിക്കറിഞ്ഞുകൂടാ (തുര്‍മുദി).
അകിടില്‍നിന്നു തന്നെ കുടിക്കുന്ന ആട്ടിന്‍ പാലാണ് ഏറെ ഉത്തമം. കറന്ന് അധികം താമസിച്ചതും സ്വാദ് വ്യത്യാസം വന്നതും നല്ലതല്ല. ചൊറി, ചിരങ്ങ്, മുതലായവ പാലിനാല്‍ നശിക്കും. ഓര്‍മ ശക്തി വര്‍ധിക്കും.പ്രവാചകന്‍ പറഞ്ഞു: ഔഷധമില്ലാത്തൊരു രോഗവും അല്ലാഹു വിധിച്ചിട്ടില്ല. അതിനാല്‍, പശുവിന്‍ പാല്‍ ഉപയോഗിക്കുക. പശു എല്ലാ ചെടിയും തിന്നുന്നു.
Agen Sabung Ayam Dan Bola LIVE Judi Online Terpercaya Dan Terbaik Di Indonesia | www.sabungayam.us Pendaftaran Gratis !!!! WA : +6281377055002 | BBM : D1A1E6DF | BOLAVITA
ReplyDelete