Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label തൊലിപ്പുറം. Show all posts
Showing posts with label തൊലിപ്പുറം. Show all posts

Monday, 11 January 2016

സോറിയാസിസ് എന്നാല്‍ എന്താണ് ?

മലിന ഭക്ഷണo മൂലമോ അലസത കൊണ്ട് വൈകി ഉണര്‍ന്നു ദിനചര്യചെയ്യുന്നവര്‍ക്കോ സോറിയാസിസ് വരാം മാനസിക പീഡനം കൊണ്ടും വെയില്‍ എല്ക്കാത്ത ജോലിക്കാര്‍ക്കും സോറിയാസിസ് വരാം വനസ്പ്പതി എണ്ണകളുടെ ഉപയോഗം ത്വക് രോഗം ഉണ്ടാക്കുന്നു
ശരീരത്തില്‍ അടിഞ്ഞു കൂടുന്ന നല്ലൊരുഭാഗം അഴുക്കുകളെ ശരീരം വിയര്‍പ്പിലൂടെ പുറംതള്ളുന്നുണ്ട് . വിയര്‍പ്പു ഗ്രന്ഥികള്‍ അടഞ്ഞാല്‍ ത്വക്കിന്റെ പുനര്‍ നിര്‍മ്മാണം തടസ്സപ്പെടുന്നു. പുത്തന്‍ ശരീര നിര്‍മ്മിതിക്ക് പഴയ തൊലികള്‍ തടസ്സം നില്ക്കുന്നു സാഹചര്യമുണ്ടാകുന്നു . തടസ്സമായ തൊലിയെ പാമ്പിനെ പോലെ അപ്പാടെ ശരീരം പുറം തള്ളുന്നു ഈ അവസ്ഥയെ സോറിയാസിസ് എന്ന് പറയുന്നു.
. വിശദമാക്കാം
വിയര്പ്പ് പുറപ്പെടുവിക്കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനം നിന്നാല്‍ ത്വക്കില്‍ അഴുക്കുകള്‍ അടിഞ്ഞു കൂടും അധികമായാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു.
മുഖക്കുരു ഉണ്ടാകാന്‍ കാരണം വിയര്‍പ്പ് പുറപ്പെടുവിക്കുന്ന സുഷിരങ്ങളില്‍ അഴുക്കു ള്‍ വന്നടിയുന്നത് കൊണ്ടാണല്ലോ.ത്വക്കില്‍ അടിയുന്ന അഴുക്കിനെയും ശരീരം കുരുക്കള്‍ നിര്‍മ്മിച്ച്‌ ചല രൂപത്തില്‍ പുറത്തു കളയുന്നു.. വിയര്‍പ്പ് ഗ്രന്ഥികളുടെ സുഷിരങ്ങള്‍ അധികമായി അടഞ്ഞാല്‍ ഈ അവസ്ഥ ഭീകരമായ ത്വക് രോഗത്തെ ഉണ്ടാക്കുന്നു
മനുഷ്യ ശരീരത്തിലെ ത്വക്കില്‍ കോടിക്കണക്കിന് വിയര്‍പ്പു പൊടിയുന്ന സുഷിരങ്ങളുണ്ട്‌. അവയുടെ ധര്‍മ്മത്തിന് തടസ്സം വന്നാല്‍ ശരീരം പൊട്ടിയൊലിക്കും . ശരീരത്തിലെ അഴുക്കിനെ പ്രാണന്‍ മരുന്നില്ലാതെ സ്വയം കളയുന്ന മാര്‍ഗ്ഗമാണ് സോറിയാസിസ് . സത്യത്തില്‍ ത്വക് രോഗങ്ങള്‍ ആത്മാവിനെ രക്ഷിക്കുകയാണ് ചെയ്യുന്നത് ചിക്കന്‍പോക്സ് വന്നാല്‍ കിഡ്നിയും കരളും ശുദ്ധമാകും .ചിക്കന്‍പോക്സ് വന്നാല്‍ ആ രോഗത്തിനെ നല്ല മനസോടെ സീകരിച്ച് ഇശ്വരന് നന്ദി അര്‍പ്പിക്കുക . പക്ഷേ സോറിയാസിസ് നീണ്ടു നില്ക്കുന്ന രോഗമായതിനാല്‍ അനുഗ്രഹമല്ല ആപത്ത് തന്നെയാണ് ഇത്തരം പ്രശ്നങ്ങളില്‍ അടിയന്തിരമായി രോഗിക്ക് രക്ത ശുദ്ധി വളരെ വേഗം കിട്ടണം അതിനു വേണ്ടി ജീവിത രീതിയും ഭക്ഷണ രീതിയും മാറ്റുക .
രക്ത ശുധിക്കുള്ള മരുന്നുകള്‍ സേവിക്കുക വിയര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സീകരിക്കുക ; അലോപ്പതി മരുന്നുകള്‍ തീര്‍ത്തും ഒഴിവാക്കുക .
ശരീരത്തിലെ അഴുക്കിനെ മലത്തിലൂടെയും മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും മറ്റും പുറത്താക്കാന്‍ നമുക്ക് സാധിക്കുന്നു ത്വക്കില്‍ അടിഞ്ഞു കൂടുന്ന അഴുക്കിനെ വിയര്‍പ്പിലൂടെ നിര്‍മ്മാജനം ചെയ്യുന്നു അധ്വാനിക്കുന്ന മനുഷ്യനില്‍ വിയര്‍പ്പ് ഗ്രന്ഥി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു കോടിക്കണക്കിന് വരുന്ന വിയര്‍പ്പു ഗ്രന്ഥികളിലെ സുഷിരങ്ങള്‍ അടഞ്ഞു പോയാല്‍ ശരീരത്തില്‍ കുരുക്കള്‍ വന്നു നിറയുന്നു അഴുക്കിനെ ഇല്ലാതാക്കാന്‍ ശരീരം കുരുക്കള്‍ ഉണ്ടാക്കി പുറത്തു കളയുന്നു എന്ന് പറയുന്നതാവും ശരി . ഈ കുരുക്കള്‍ പിന്നീട് ദുര്‍ഗെന്ധത്തോടെ പൊട്ടിയൊലിക്കുന്നു ഇത്തരം ലക്ഷണങ്ങളാണ് കൊടിയ ത്വക്ക് രോഗങ്ങളില്‍ കണ്ടുവരുന്നത്‌ .
തൊലികള്‍ ഇളകി പോകുന്നത് രോഗമല്ല ;;;;അങ്ങിനെയെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ത്വക് രോഗികള്‍ നമ്മുടെ പാമ്പുകള്‍ ആണല്ലോ ? തോലിയിളക്കി കളയുന്ന മരങ്ങളും രോഗികള്‍ ആകുന്നു ?
പ്രകൃതിയിലെ ഏറ്റവുംവലിയ സോറിയാസിസ് രോഗികളാണ് നമ്മുടെ
വൃക്ഷങ്ങള്‍ അവയ്ക്ക് വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല . അതുകൊണ്ട് പാമ്പുകളെ പോലെ ഓരോ മൂന്നും ആറും മാസങ്ങളില്‍ തൊലികള്‍ പൊഴിക്കുന്നു . വൃക്ഷങ്ങള്‍ വിയര്‍ക്കുന്നില്ല വൃക്ഷങ്ങളില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ പ്രവര്‍ത്തിക്കുന്നില്ല ആയതു കൊണ്ട് ത്വക്ക് രോഗികളെ പോലെ അനുകൂല സാഹചര്യങ്ങളില്‍ തൊലികള്‍ ഇളക്കിക്കളയുന്നു. മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് അധികം തൊലി പൊഴിക്കാത്ത വൃക്ഷമാണ് പാലകള്‍.
.ലോകത്തുള്ള ഏഴിലം പാലകള്‍ പരിശോധിക്കൂ. അവയുടെ ആദ്യ വളര്‍ച്ചയില്‍ നിരവധി വര്ഷം വരെ തൊലികള്‍ പോഴിക്കുന്നില്ല പാലയില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ സജീവമാണ് . ഒട്ടു മിക്ക മരത്തിലും ഇത്തിക്കണ്ണി വളര്‍ന്നേക്കാം പക്ഷേ ഏഴിലം പാലയില്‍ പ്രുകൃതി ഇത്തിക്കണ്ണിയെ വളരാന്‍ അനുവദിക്കുന്നില്ല വളര്‍ന്നാല്‍ പാലയുടെ ത്വക്കുകള്‍ അടയാന്‍ സാധ്യതയുണ്ട്
ആയതു കൊണ്ട് അവ മനുഷ്യനു സമാനമായി ഏറെക്കാലം പുത്തന്‍ ത്വക്കുകള്‍ പുനര്‍ നിര്‍മ്മിക്കുന്നു . പിന്നീട് പാലയും തൊലികള്‍ പോഴിക്കാറുണ്ട് . സോറിയാസിസ് രോഗത്തിന് ഇവയുടെ തൊലി കഷായം വെച്ച് കുടിക്കുന്നു
വിയര്‍പ്പ് ഗ്രന്ഥികള്‍ അടഞ്ഞു പോകുന്ന സാഹചര്യത്തിലും അതുപോലെ ശരീരത്തില്‍ കൂടുതല്‍ മലിന വസ്തുക്കള്‍ അടിഞ്ഞു കൂടുംബോളും കൈവിഷം കിടന്നാലും മനുഷ്യനില്‍ ത്വക് രോഗങ്ങള്‍ ഉണ്ടാകും.
ശരീരത്തില്‍ അനേക നാളുകള്‍ ദഹിക്കാതെകിടക്കുന്ന വസ്തുക്കള്‍ നിമിത്തം. വിഷങ്ങള്‍ ഉണ്ടാകുന്നു. അകത്തു കടക്കുന്ന മലിനങ്ങള്‍ രക്തത്തില്‍ കലരും.ഇത്തരം വിഷങ്ങളെ പ്രാണന്‍ അല്പ്പാല്‍പ്പമായി വിയര്‍പ്പിലൂടെ പുറത്തു കളയും .ഈ വിഷങ്ങള്‍ അകത്തു കിടന്നാല്‍ രക്തം ദുഷിക്കും.
ഈ വിഷങ്ങളെ നിരവീര്യമാക്കാനുള്ള മരുന്നോ ഭക്ഷണമോ ലഭിച്ചില്ലെങ്കില്‍ ത്വക്കിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു . വളരെ പെട്ടന്ന് ത്വക്ക് രോഗങ്ങള്‍ പ്രത്യക്ഷപെടുന്നു . തലയില്‍ ത്വക്ക് പൊടിയല്‍ എന്ന കടുത്ത താരന്‍ ശല്യമുണ്ടാകുന്നു . മുടി കൊഴിച്ചില്‍ ഉണ്ടാകുന്നു ആദ്യം ഏറെ നാളുകള്‍ വയറു വേദന ഉണ്ടാകാം പിന്നീട് വിയര്‍പ്പ് ഗ്രന്ഥികളും നശിക്കുന്നു വിയര്‍പ്പ് കുറഞ്ഞ എല്ലാ മനുഷ്യരിലും ചൊറിച്ചില്‍ ഉണ്ടാകുന്നു ത്വക്കിലെ അഴുക്കിനെ പുറം തള്ളേണ്ട വിയര്‍പ്പ് സുഷിരങ്ങള്‍ അടഞ്ഞു പോയാല്‍ കടുത്ത സോറിയാസിസ് രോഗം മാറാതെ പിടിപെടും ......
ഏറെ നാള്‍ നീണ്ടു നില്ക്കുന്ന സോറിയാസിസ് രോഗികള്‍ക്ക് ശംഖുപുഷ്പ്പത്തിന്‍ വേര് കൊടുത്തപ്പോള്‍ അസുഖം ഇല്ലാതായി.
കറ്റാര്‍ വാഴയും മുത്തിളും കറുകപ്പുല്ലും പിഴിഞ്ഞ് നീരില്‍ തേങ്ങാപ്പാല്‍ കൂടി ദിവസവും കൊടുത്തപ്പോള്‍ അസുഖം മാറിയ അനുഭവം ഉണ്ട്
നാഗങ്ങൾ ആയുസ്സ് കൂടുതലുള്ള ജീവി എന്ന് മുൻപേ തന്നെ എന്‍റെ >>സര്‍പ്പ ദോഷങ്ങളും പരിഹാരങ്ങളും<< എന്ന പുസ്തകത്തില്‍ സവിസ്തരം വിവരിച്ചിട്ടുണ്ടല്ലോ.
പാമ്പുകള്‍ക്ക് ശരീരത്തിനെ വിയര്‍പ്പിക്കാനുള്ള കഴിവില്ല . വിയര്‍പ്പ് ഇല്ലെന്നു പറയാം വിയര്‍പ്പു ഗ്രെന്ധികള്‍ ഇല്ലാത്തത് കാരണം സോറിയാസിസ് പോലുള്ള ഒരു രോഗം അവയെയും ബാധിക്കുന്നു. പാമ്പുകള്‍ക്കും വൃക്ഷങ്ങളെ പോലെ തന്നെ ഈ അവസ്ഥയെ മറികടക്കാനുള്ള കഴിവുണ്ട്. അവ സ്വയം തോലിയിളക്കി ക്കളയുന്നു. ഇതിനെയാണ് പടം പൊഴിക്കല്‍ എന്ന് പറയുന്നത്. മനുഷ്യനും ഈ കഴിവുണ്ട് . ഓരോ അന്‍പത്തിയാറു ദിവസം പിന്നിടുംബോളും നമ്മുടെയും ത്വക്കുകള്‍ പുനര്‍ നിര്‍മ്മിക്കപ്പെടും . വിയര്‍പ്പ് ഗ്രെന്ധികള്‍ ഉള്ളത് കൊണ്ട് ഈ ക്രീയ നാം അറിയുന്നില്ലെന്ന് മാത്രം . സ്വമേധയാ ഈ തൊലി മാറ്റുന്ന ക്രീയ നമ്മുടെ ശരീരത്തില്‍ നടന്നില്ലെങ്കില്‍ .പാമ്പിനെ പോലെ നമ്മുടെ ശരീരം തൊലികള്‍ ഇളക്കി കളയുന്നു .ഇതിനെയാണ് സോറിയാസിസ് എന്ന് പറയുന്നത് .
. ഈ പുനര്‍ നിര്‍മ്മാണ പ്രക്രീയ ശരീരത്തില്‍ നടന്നില്ലെങ്കില്‍ അതുമല്ലെങ്കില്‍ ഈ മാറ്റം നശിക്കുമ്പോള്‍ പാമ്പിന്റെ പടം പൊഴിക്കലെന്ന അവസ്ഥ നമ്മുടെ ശരീരത്തില്‍ നടക്കുന്നു . ശരീരം പഴയ ത്വക്കിനെ അപ്പാടെ ഇളക്കി പുറം തള്ളുന്നു. ഈ ക്രീയയില്‍ ദുഷിച്ച ഗന്ധം ഉണ്ടാകുന്നു. ശരീരത്തില്‍ അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ വിഷങ്ങള്‍ കെട്ടിനില്ക്കും വൈകാതെ മരണം ഉറപ്പിക്കാം എന്ന്‍ വെച്ചാല്‍ . വിയര്‍പ്പിലൂടെ പോകാത്ത ശരീരത്തിലെ മലിന വസ്തുക്കളെല്ലാം തന്നെ ത്വക്കിലൂടെ ശരീരം പുറംതള്ളി നമ്മളെ മരണത്തില്‍ നിന്നും രക്ഷിക്കുന്നു എന്ന് കരുതിയാല്‍ മതി .
പ്രകൃതിയിലെ മറ്റൊരു സോറിയാസിസ് രോഗിയാണ് നമ്മുടെ പാമ്പുകള്‍ അല്പ്പം പോലും വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ലാത്ത ജീവികള്‍ ആണ് പാമ്പുകള്‍ പാമ്പുകള്‍ക്ക്.അവയുടെ പഴകിയ ത്വക്കുകളൊന്നും സ്വമേധയ നീങ്ങില്ല. അവ അതെല്ലാം സ്വയം ഊരിക്കളയുന്നു ആ ജീവികള്‍ക്ക് ശരീരത്തിലെ ഉപയോഗം നശിച്ച തൊലികളെ സ്വയമേ ഇളക്കിക്കളയാനുള്ള കഴിവുണ്ട്. ഈശല്ക്കങ്ങള്‍ സ്വയമേ ഇളകി പോയില്ലെങ്കില്‍ അവയുടെ ശരീരം സോറിയാസിസ് രോഗികളെ പോലെ പൊട്ടിയൊലിക്കും .അല്ലെങ്കില്‍ കാല മെത്താതെ പാമ്പും മരിക്കും.
പാമ്പിന് പടം പോഴിക്കാനുള്ള ഔവ്ഷധം എങ്ങിനെ ലഭിക്കുന്നു എന്ന് നോക്കാം വെളുത്ത പാല്‍ ചുരത്തുന്ന പാലകളിലും ചറമുള്ള ഒട്ടു മിക്ക വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും ത്വക്ക് രോഗം മാറ്റാനുള്ള കഴിവുണ്ട് പാലയുടെ കറ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ പുരട്ടി നോക്കുക നല്ല സുഖം ലഭിക്കും . ഇതറിയാവുന്ന പാമ്പുകള്‍ പാലയുടെ ചുവട്ടില്‍ വന്നു കിടക്കുന്നു സര്‍പ്പകാവില്‍ പാല വെക്കാനുള്ള നിരവധി കാര്യങ്ങളില്‍ ഒന്ന് മാത്രമാണിത്.
ഇനി മറ്റൊന്ന് ചിതല്‍ പുറ്റ് കുഴച്ചു ദേഹത്ത് തേച്ചാല്‍ ആറു മണിക്കൂര്‍ കൊണ്ട് രോഗ ശമനം ലഭിക്കുന്നു തുടര്‍ച്ചയായ ഉപയോഗം സോറിയാസിസ് ഇല്ലാതാക്കുന്നു. പടം പൊഴിക്കുന്ന പാമ്പുകള്‍ പുത്തന്‍ ത്വക്കിന്റെ സംര്ക്ഷണാര്‍ത്ഥം ചിതല്‍ പുറ്റില്‍ കഴിയുന്നുണ്ട് മറ്റൊന്ന് ഇന്നു വരെ പാമ്പുകള്‍ ജീവിച്ച ഒരു ചിതല്‍ പുറ്റില്‍ പോലും അവയുടെ പൊഴിച്ചിട്ട പടങ്ങള്‍ കണ്ടിട്ടില്ല. മറ്റൊന്ന് ചിതലിന്റെ ദേഹം വളരെ മിനുസമുള്ളതാണ്. ത്വക്കിന് മൃദുത്തം ലഭിക്കാനും നല്ലത് ചിതല്‍ പുറ്റ് തന്നെ ശരണം
പാമ്പുകള്‍ ത്വക്ക് രോഗങ്ങള്‍ ഉള്ള ജീവികള്‍ ആണെന്ന് പറഞ്ഞാല്‍ പാമ്പ് ഗവേഷകര്‍ നെറ്റി ചുളിക്കും. ഇതിലെ വാസ്തവം തേടി പോകുക എന്നെ എനിക്ക് പറയാനുള്ളൂ. പക്ഷെ ഈ രോഗം അവയുടെ രക്ഷയ്ക്ക് ആണെന്ന് മാത്രം. അവയെ ഈ രോഗം ബാധിച്ചില്ലെങ്കില്‍ അവയ്ക്കും ത്വക് രോഗം വരും. വിയര്‍പ്പു ഗ്രന്ഥികള്‍ ഉള്ള ജീവികള്‍ക്ക് ത്വക്ക് സ്വയമേ ഇളകിപ്പോകും. പക്ഷേ പാമ്പിന്റെ മാംസത്തെ സുഷിരങ്ങള്‍ ഇല്ലാത്ത കടുത്ത തൊലികള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു അത് കൊണ്ടവ വിയര്‍ക്കില്ല അത് കൊണ്ട് വിയര്‍പ്പിലൂടെ പുതിയ തൊലിയുടെ നിര്‍മ്മാണ ക്രീയ അവയുടെ ശരീരത്തില്‍ നടക്കുന്നില്ല. അങ്ങിനെ ശരീരം നാശം സംഭവിക്കാം നമ്മുടെ ഇഴ ജന്തുവായ പാമ്പുകള്‍ പുഴുത്ത് ചാവാത്തതിന്റെ കാരണം അവയുടെ ത്വക്കില്‍ നടക്കുന്ന പരിണാമങ്ങള്‍ കൊണ്ട് മാത്രം,. പക്ഷേ പ്രകൃതി അവയ്ക്ക് അനുകൂലമായ സോറിയാസിസ് പോലൊരു സുകൃതം നല്കിയിരിക്കുന്നു ആയതു കൊണ്ട് അവയും ശല്ക്കങ്ങൾ ഇളക്കി കളയുന്നു
.
നിങ്ങൾ ആശുപത്രി കിടക്കയിലേക്ക് നോക്കൂ .അവിടെ ഗുരുതരമായ പരിക്കുകൾ സംഭവിച്ച ഒരാളെ ദീർഹ നാൾ അനങ്ങാതെ കിടക്കയിൽ കിടത്തി ചികല്സിക്കുന്നു . നാല്പ്പത് നാൾ രോഗി ഒരേ കിടപ്പ് കിടന്നാൽ അയാളുടെ കാലടിയിലെ തൊലി താനേ പൊളിയും അധികം വൈകാതെ ഉള്ളം കൈയ്യിലെ തൊലിയും അടർന്നു വീഴും . പിന്നീട് ദേഹത്ത് നിന്നും തൊലികള്‍ പൊഴിയുന്നു
എല്ലാ മനുഷ്യശരീരവും ദേഹത്തിലെ തൊലിയെ ഉതിർക്കുന്നുണ്ട്. നമ്മൾ അതറിയുന്നില്ലെന്ന്മാത്രം . കിടക്ക എന്നും വൃത്തി യാക്കുന്നത് കൊണ്ടും പാദത്തിലെ തൊലി പോലെ കഠിന മല്ലാത്തത് കൊണ്ടും. അതാരുമറിയുന്നില്ല എന്ന് മാത്രം
വൃക്ഷങ്ങളില്‍ തേക്ക് / ഈട്ടി / മുതലായവ ഓരോ വര്‍ഷവും കാതല്‍ സീകരിക്കുന്നു. അവയുടെ വാര്‍ഷിക വളര്‍ച്ചയില്‍ ചില മാറ്റങ്ങള്‍ വന്നുചേരുന്നു . പഴയ തൊലികള്‍ മാറ്റി പുത്തന്‍ തോലുകള്‍ സീകരിച്ചാണ് അവ മാറ്റത്തിനും വളര്‍ച്ചയ്ക്കും വിധേയമാകുന്നത്.. ഒട്ടു മിക്ക വൃക്ഷവും ആറു മാസം മുതല്‍ തോലുകള്‍ പൊഴിച്ചു കളയാന്‍ തുടങ്ങുന്നു . അതിനോട് കൂടി പുതിയവ സീകരിക്കുന്നു. പക്ഷേ വൃക്ഷങ്ങള്‍ക്ക് വിയര്‍പ്പ് ഗ്രന്ധിയില്ല അതാണ്‌ അവയുടെ തോല് പോളിയലിന്റെ രഹസ്യo. ഏഴിലം പാല തോല് പൊഴിക്കാത്ത വൃക്ഷമാണെന്നോ അല്ലെങ്കില്‍ വളരെ ക്കാലം തോലുകള്‍ പൊഴിക്കാത്ത വിശേഷം ഉണ്ടെന്നോ കരുതണം . മറ്റൊരു അത്ഭുതം ഏഴിലം പാലയില്‍ കുളിര്‍ കോരി നില്‍ക്കുന്ന മനുഷ്യ ശരീരത്തിന് തുല്യമായ ത്വക്കുണ്ട് .എന്ന് വെച്ചാല്‍ ഏഴിലം പാല വിയര്‍പ്പ് ഗ്രന്ഥികള്‍ ഉള്ള മരം ആകുന്നു അത് കൊണ്ട് അവയ്ക്ക് സോറിയാസിസ് ബാധിക്കുന്നില്ല അക്കാരണം കൊണ്ട് തന്നെ പാലയുടെ ഇലകള്‍ക്ക് ത്വക്കിനെ പരിപാലിക്കാന്‍ കഴിയും . പാലയുടെ ഇലകള്‍ ത്വക് രോഗത്തിന് പ്രധിവിധിയായി ഉപയോഗിക്കാന്‍ നമുക്ക് ഉപദേശം തന്ന മാമുനികളുടെ ആയുര്‍ ശാസ്ത്രത്തിനു മുന്നില്‍ നമുക്ക് തലകുനിക്കാം. തീപ്പാലയും / ഏഴിലം പാലയും ത്വക് രോഗം നിര്‍മ്മാജനം ചെയ്യുന്നു ഇവയുടെ ആയുര്‍ ശക്തിയെ കുറിച്ച് പിന്നീട് എഴുതാം.
.
വിയര്‍പ്പു ഗ്രന്ഥികള്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ വന്നു ചേരുന്ന രോഗമാണ് സോറിയാസിസ് .
വിയര്‍ക്കലിനു ഭംഗം വന്നാല്‍ ത്വക് രോഗം വരുമെന്ന് സാരം .
മറ്റൊന്ന് പ്ലാവ് ഇലവ്(പഞ്ഞിക്കായ) മുരിങ്ങ എന്നിവയ്ക്ക് മഴക്കാലം വന്നാല്‍ തൊലി ഇളക്കാന്‍ സാധിക്കില്ല അവയ്ക്കും ത്വക്ക് രോഗം ബാധിച്ചു സ്രവങ്ങള്‍ പോഴിക്കാറുണ്ട്.
മഴക്കാലം മുരിങ്ങയില കഴിക്കരുത് എന്ന് പറയാന്‍ കാരണം അതിന്‍റെ ത്വക്കില്‍ നിറയുന്ന വിഷത്തെ പുറത്തു കളയാന്‍ സാധിക്കാത്തത് കൊണ്ടാണ്
വിയര്ക്കാൻ നല്ല പ്രേധിവിധി സൂര്യ സ്നാനമാണ് മൂന്ന് മാസം പുറത്തിറങ്ങാതെ ഒളിവില് കഴിഞ്ഞ തോപ്പിൽ ഭാസിക്ക് സോറിയാസിസ് പിടിച്ചു ''ഒളിവിലെ ഓർമ്മകൾ'')
അത് കൊണ്ട് സൂര്യ സ്നാനവും അഗ്നിഹോത്രവും നല്ല ചികിത്സകള്‍ തന്നെ.
എരുക്ക് ഉമ്മം ദന്തപ്പാല ഓമക്കായുടെ ഇല എന്നിവകൊണ്ട് ആവി കൊള്ളുന്നത്‌ അടഞ്ഞ ത്വക്ക് തുറക്കാന്‍ സഹായക മാകും
ഇനി ചില മരുന്നുകളെ കുറിച്ച് പറയാം .
ശരീരത്തില്‍ നല്ല ചൂട് കിട്ടിയാല്‍ വിയര്‍ക്കും അത് കൊണ്ട് / ചുക്ക് കുരുമുളക് / തിപ്പലി / ഏലക്ക / മല്ലി / ജീരകം / ജാതി പത്രി / ഇരട്ടി മധുരം / എന്നിവകൊണ്ടുള്ള പാനീയം ചായക്ക് പകരം ഉപയോഗിക്കുക .
ദെന്തപ്പാല എന്ന പാലയുടെ ഇല എണ്ണയിലിട്ട് സൂര്യ പാകം ചെയ്യാന്‍ പറയുന്നു ഇതു കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്നു . കാരണം ദെന്തപ്പാലയില്‍ അഗ്നി കുറവാണ് ഈ എണ്ണ വിയര്‍പ്പു ഗ്രന്ഥികളെ തുറപ്പിക്കില്ല ഇവയിലെ തീപ്പാലയ്ക്കാണ് ശരീരത്തെ പോള്ളിപ്പിക്കാനുള്ള കഴിവുള്ളത് ഇതിന്‍റെ ഇല മുട്ടിയാല്‍ പോലും പൊള്ളുന്നു അപ്പോള്‍ തന്നെ പൊള്ളല്‍ എല്ക്കുമ്പോള്‍ ഉണ്ടാകുന്ന പോലുള്ള കുമിളകള്‍ ഉണ്ടാകും തീപ്പാല കണ്ടാല്‍ തിരിച്ചറിയാനുള്ള കഴിവിന് വേണ്ടി ആ ഇല ഒന്ന് കൈ വെള്ളയില്‍ ഉരസിയാല്‍ മതി പൊള്ളല്‍ അനുഭവപ്പെടും . അത് കൊണ്ട് തീപ്പാല കൊണ്ടുള്ള എണ്ണ വിയര്‍പ്പു ഗ്രന്ഥികളെ തുറപ്പിക്കും.
പക്ഷേ ഈ എണ്ണയില്‍ തേന്‍ മെഴുകു ചേര്‍ത്താല്‍ ഗുണം കൂടുന്നതായി കണ്ടു വരുന്നു.
മറ്റൊന്ന് നറുനീണ്ടിയുടെ കിഴങ്ങ് കൊണ്ട് മാത്രം ജലം തിളപ്പിച്ച്‌ കുടിച്ച് രോഗം ഇല്ലാതാക്കിയ സംഭവങ്ങള്‍ നിരവധിയുണ്ട് .രക്തത്തെ ഇത്രയേറെ ശുദ്ധിചെയ്യുന്ന മറ്റൊരു ഔവ്ഷധി വേറൊന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അത് കൊണ്ട് സോറിയാസിസ് രോഗികളും ത്വക് രോഗികളും നറുനീണ്ടി കഷായം ഒരിക്കലും ഒഴിവാക്കരുത്‌ .
ഇനി മറ്റൊന്ന് ശരീരത്തിലെ കൊടിയ മാലിന്യത്തെ ഇല്ലാതാക്കാന്‍ ഒരു മന്ധലം വരെ ശംഖു പുഷ്പ്പത്തിന്‍ വേര് ഇരുപതു ഗ്രാം ചതച്ചു അഞ്ചു ഗ്ലാസ് വെള്ളത്തില്‍ കലക്കി തിളപ്പിച്ച്‌ കുടിച്ചാല്‍ കാന്‍സര്‍ മുഴകളും ഗര്‍ഭാശയ മുഴകളും പൊട്ടി പൊയ്ക്കൊള്ളും അങ്ങിനെ ശരീരവിഷങ്ങള്‍ ഇല്ലാതാക്കാം .
മറ്റൊന്ന് മൂന്നു മാസം ത്രിഫല ചൂര്‍ണ്ണം രണ്ട് നേരം കഴിച്ച് ശോദന കൃത്യമാക്കുക സോറിയാസിസ് രോഗികള്‍ ഉദയത്തിനു മുന്‍പ് ദിനചര്യകള്‍ പൂര്‍ത്തിയാക്കുക .
രാവിലെ ഏഴു മണിക്ക് തേങ്ങാപ്പാലും കറുകപ്പുല്ല് നീരും കറ്റാര്‍ വാഴ നീരും ഒന്നിച്ചു കുടിക്കുക പുത്തന്‍ കോശങ്ങള്‍ ഉണ്ടാകാന്‍ ഇതാണ് നല്ല ടോണിക്ക് .
പയര്‍ വര്‍ഗ്ഗങ്ങളും പരിപ്പ് വര്‍ഗ്ഗങ്ങളും പ്രത്യേകിച്ച് ഉഴുന്ന് എന്നിവ ഒരിക്കലും കഴിക്കരുത് ഇടിലും ദോശയും നിരോധിച്ചാല്‍ ത്വക് രോഗം വരില്ല .
പക്ഷെ ചിതൽ പുറ്റില് ജീവിച്ചാല് പാമ്പുകളുടെ ശൽക്കങ്ങൾ ഒരുകാലത്തും ഇളകില്ല അപ്പൊ പാമ്പിനും മരണം സംഭവിക്കും (ചിതൽ പുറ്റു പുളിച്ച മോരില്‍ കലക്കി ലേപനം ചെയ്തു വെയില്‍ കൊണ്ടാല്‍ നല്ല ഗുണം ചെയ്യും .
കുളിക്കാന്‍ ജഡാമാഞ്ചി ഉലുവ മാതളതൊണ്ട് മുതിര നറുനീണ്ടി ഇരട്ടിമധുരം കച്ചോലം മഞ്ഞള്‍ എന്നിവ കൊണ്ടുള്ള ചൂര്‍ണ്ണം സോപ്പിനായി ഉപയോഗിക്കാം.
ഞാവല്‍പ്പഴങ്ങള്‍ ത്വക് രോഗത്തിന് ഉത്തമ മരുന്നാണ്
മറ്റൊന്ന് തവിട് തേങ്ങാപ്പാലില്‍ കുറുക്കി ഏലക്കയും മധുരത്തിന് ശര്‍ക്കരയും ചേര്‍ത്താല്‍ നല്ലൊരു പാനീയം ആയി നിറം കിട്ടാന്‍ ബീട്ട്രൂട്ട് beetroot ചേര്‍ത്ത് കുടിക്കാം.
മുത്തിളും ( കുടങ്ങള്‍ കുടവന്‍) കറുകനീരും ആഴ്ചയില്‍ രണ്ടു നാള്‍ കുടിക്കാം.
ചേന . ചേനത്തണ്ട് ചേമ്പിന്‍ താള്‍ എന്നിവ ഒരു ദിനം കറിയാക്കുക
കൂവളം തുളസിയില നാല് ദിവസം അല്പ്പം വീതം കഴിക്കുക
പഴങ്ങളില്‍ സീതപ്പഴം ഉറുമാവ് ( ശീമ ചക്ക) ഓമയ്ക്ക (പപ്പായ) ആപ്പിള്‍ എന്നിവ കൂടുതല്‍ കഴിക്കുക .
പുഴുക്കുത്ത് എല്ക്കാത്ത പഴം ആണ് മാതളം ഇതു ത്വക്ക് രോഗം മാറ്റുന്ന പഴങ്ങളില്‍ പെടുന്നു.
ഇനി നിലവില്‍ രോഗാവസ്ഥ മാറി കൊണ്ടിരിക്കുന്ന കുറച്ചു കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ പറയാം സസ്നേഹം അനില്‍ വൈദിക്

Sunday, 10 January 2016

സോറിയാസിസ് ഉത്തമ പരിഹാരം

ചിറ്റമൃത്, പാടക്കിഴങ്ങ്‌, ഈശ്വരമുല്ലവേര്, ഞൊട്ടാഞൊടിയന്‍, കുടകപ്പാലവേരിന്മേല്‍ത്തോല്, വെളുത്ത എരിക്കിന്‍റെ വേര് കഷായം വെച്ചുകഴിക്കുക. കൂടെ ഇന്തുപ്പ് മേമ്പൊടിയായി കഴിക്കുക.

കഷായം ഉണ്ടാക്കി കഴിക്കുന്ന വിധം: മേല്‍പ്പറഞ്ഞ ആറു ദ്രവ്യങ്ങളും പറിച്ചെടുക്ക
ാന്‍ സാധിക്കുന്നവയോ അങ്ങാടിക്കടയില്‍ വാങ്ങാന്‍ കിട്ടുന്നവയോ ആണ്. ഓരോന്നും 10 ഗ്രാം വീതം എടുത്ത് ചതച്ച് 12 ഗ്ലാസ്‌ വെള്ളത്തില്‍ വേവിച്ച് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അര ഗ്ലാസ്‌ വീതം മൂന്നു നേരം കഴിക്കുക.

ഈശ്വരമുല്ല പല പേരുകളില്‍ അറിയപ്പെടുന്നു – ഈശ്വരമൂലി, കരളകം, ഉറിതൂക്കി, ഗരുഡക്കൊടി

ഞൊട്ടാഞൊടിയന്‍ പല പേരുകളില്‍ അറിയപ്പെടുന്നു – ഞൊട്ടങ്ങ, ഞൊടിഞൊട്ട
2 | ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല ഇവയില്‍ ഏതിന്‍റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം ബാധിച്ച ഭാഗത്തു പുരട്ടുക.

പതിന്നാലു ദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം ഉണ്ടെങ്കില്‍ വീണ്ടും പതിന്നാലു ദിവസം സൂര്യസ്ഫുടം ചെയ്യണം. ഈ തൈലം തയാറാക്കി കുപ്പിയില്‍ സൂക്ഷിക്കാം.

ഈ പ്രയോഗം കൊണ്ട് എത്ര മാരകമായ സോറിയാസിസും മാറും.

Wednesday, 8 October 2014

വെള്ളപ്പാണ്ട്‌

വെള്ളപ്പാണ്ട്‌ രോഗമെന്നതിനേക്കാള്‍ സൗന്ദര്യ പ്രശ്‌നമാണ്‌. ആയുര്‍വേദത്തില്‍ ഈ രോഗത്തിന്‌ ഫലപ്രദമായ ചികിത്സയുണ്ട്‌. കൃത്യമായ ജീവിതരീതിയും ആഹാരക്രമവും ഔഷധസേവയുമുണ്ടെങ്കില്‍ വെള്ളപ്പാണ്ട്‌ പൂര്‍ണമായും ചികിത്സിച്ചു മാറ്റാം.
ചര്‍മത്തിന്റെ സ്വാഭാവിക നിറം മാറി വെളുത്തപാടുകള്‍ ഉണ്ടാവുന്ന അവസ്‌ഥയാണ്‌ വെള്ളപ്പാണ്ട്‌. സംസ്‌കൃതത്തില്‍ ശ്വിത്രം (വെളുത്ത നിറമുള്ളത്‌), കിലാസം, ദാരുണം, അപരിസ്രാവി, ചാരുണ, അരുണ എന്നിങ്ങനെ അറിയപ്പെടുന്ന വെള്ളപ്പാണ്ട്‌ അപൂര്‍വമായി കണ്ടുവരുന്ന ഒരു ത്വക്ക്‌ രോഗമാണ്‌. ഈ രോഗമുള്ളവര്‍ സാമൂഹികമായും മാനസികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്‌.
കുഷ്‌ഠം രോഗമോ?
കുഷ്‌ഠംവുമായി താരതമ്യപ്പെടുത്തി ചിലര്‍ ഇതിനെ വെള്ളകുഷ്‌ഠം എന്നു പറയുന്നു. എന്നാല്‍ ഇത്‌ ശരിയല്ല. കാരണം കുഷ്‌ഠം അണുജന്യമാണ്‌.മൈകോബാക്‌ടീരിയം ലെപ്രെ എന്ന അണുവാണ്‌ കുഷ്‌ഠം രോഗത്തിന്‌ കാരണം. പക്ഷേ പാണ്ട്‌ അണു സംക്രമണജന്യമല്ല. കുഷ്‌ഠം രോഗം വ്രണമാകുകയും രക്‌തം, ചലം, പഴുപ്പ്‌, ചൊറിച്ചില്‍, വേദന എന്നീ ലക്ഷണങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നു.വെള്ളപ്പാണ്ടിന്‌ ഈ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ല. കുഷ്‌ഠരോഗം ത്വക്കിനെ ആശ്രയിച്ച്‌ രൂപപ്പെടുകയും കാലക്രമേണ മാംസപേശികള്‍, നാഡികള്‍ എന്നിവയെ ബാധിക്കുകയും ശരീരഭാഗങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ വെള്ളപ്പാണ്ടിന്‌ ഇത്തരം സ്‌ഥിതി വിശേഷങ്ങള്‍ പ്രകടമാകുന്നില്ല. അതുകൊണ്ട്‌ വെള്ളപ്പാണ്ടിനെ കുഷ്‌ഠം രോഗത്തിന്റെ വകഭേദമായി കാണേണ്ടതില്ല.
കാരണങ്ങള്‍
ആയുര്‍വേദശാസ്‌ത്രം അനുസരിച്ച്‌ വെള്ളപ്പാണ്ടിന്റെ കാരണങ്ങള്‍* വിരുദ്ധാഹാര സേവനം (പാലുല്‍പന്നങ്ങള്‍ക്കൊപ്പം മത്‌ത്സ്യം ഭക്ഷിക്കുക, തേന്‍, നെയ്യ്‌ ഇവ തുല്യ അളവില്‍ ഭക്ഷിക്കുക)* ശോധന ക്രിയയിലെ അപാകത (വമനം, വിരേചനം, രക്‌തമോക്ഷണം എന്നീ ക്രിയകളിലുണ്ടാകുന്ന പിഴവുകള്‍)* വെയിലത്തുനിന്നും വന്നയുടനെ തണുത്ത ഭക്ഷണം കഴിക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നിവ.* കഴിച്ച ആഹാരം ദഹിക്കുന്നതിനു മുന്‍പു തന്നെ കൊഴുപ്പും എരിവും നിറഞ്ഞ ഭക്ഷണം കൂടുതലായി ഉപയോഗിക്കുക.* കൃത്രിമ ആഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവയുടെ അമിതോപയോഗം.* കീടനാശിനികള്‍, കെമിക്കല്‍സ്‌ എന്നിവയുമായുള്ള നിരന്തരസമ്പര്‍ക്കം.* ഫിരംഗരോഗം കൊണ്ട്‌ ഉണ്ടാകുന്നത്‌.ആധുനിക ശാസ്‌ത്രദൃഷ്‌ട്യാ ഈ രോഗത്തിന്‌ പ്രധാനകാരണം. ത്വക്കിന്‌ നിറം കൊടുക്കുന്ന മെലാനിന്‍ എന്ന വര്‍ണവസ്‌തുവിന്റെ അഭാവമാണ്‌. മെലാനിന്‍ സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുകയും ശരീരത്തില്‍ സ്വമേധയാ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ത്വക്കില്‍ സ്‌ഥിതി ചെയ്യുന്ന മെലാനോസൈറ്റ്‌ എന്ന പ്രത്യേകതരം കോശങ്ങളാണ്‌ മെലാനിന്‍ എന്ന വര്‍ണ വസ്‌തു നിര്‍മിക്കുന്നത്‌.നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ (ശ്വേത രക്‌താണുക്കള്‍) മെലാനോസൈറ്റ്‌സിനെ സംരക്ഷിക്കേണ്ടതിനു പകരം അവയെ നശിപ്പിക്കുന്നു. അങ്ങനെ മെലാനോസൈറ്റ്‌സ് ഭാഗികമായോ പരിപൂര്‍ണമായോ പ്രവര്‍ത്തനരഹിതമായി തീരുന്നു. ചുരുക്കത്തില്‍ ശരിയായ രീതിയില്‍ സൂര്യപ്രകാശം ഏല്‍ക്കാതെ വരുമ്പോഴും മെലാനോസൈറ്റ്‌സ് എന്ന കോശങ്ങളുടെ പ്രവര്‍ത്തനരാഹിത്യവും മൂലമാണ്‌ വെള്ളപ്പാണ്ട്‌ ഉണ്ടാകുന്നത്‌.നീഗ്രോകള്‍, ഇന്ത്യാക്കാര്‍ തുടങ്ങിയ ചില വര്‍ഗങ്ങളില്‍ മെലാനിന്‍ തരികളുടെ എണ്ണം, വലിപ്പം ഇവ കൂടുതല്‍ കാണപ്പെടുന്നു. ഇക്കാരണത്താല്‍ അവര്‍ നല്ല കറുപ്പ്‌ നിറത്തോട്‌ കൂടിയവരായിരിക്കും. വെള്ളക്കാരില്‍ ഇവ കുറവായതിനാല്‍ അവര്‍ വെള്ളനിറമുള്ളവരായി തീര്‍ന്നിരിക്കുന്നു.പാരമ്പര്യമായി ഈ രോഗം ഉണ്ടാവാനുള്ള സാധ്യത വിരളമാണെങ്കിലും ഉണ്ടായികൂടെന്നില്ല. ജന്മനാതന്നെ ചിലര്‍ക്ക്‌ ത്വക്കിലും രോമങ്ങളിലും കണ്ണിലും വെളുപ്പു നിറം ഉണ്ടാവാറുണ്ട്‌. ഇതിനെ ആല്‍ബിനിഡം എന്നു പറയുന്നു. ചിലയിനം റബര്‍ചെരുപ്പുകള്‍, പൊള്ളല്‍, മുറിവുകള്‍ എന്നിവ വെള്ളപ്പാണ്ട്‌ ഉണ്ടാക്കും. ജീവകങ്ങളുടെ അഭാവം മൂലവും ഒരുതരം വെളുപ്പ്‌ ശരീരത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. സിഫിലിസ്‌ എന്ന രതിജന്യരോഗത്തിന്റെ രണ്ട്‌, മൂന്ന്‌ ഘട്ടങ്ങളില്‍ സിഫിലിറ്റിക്‌ ലൂക്കോഡേര്‍മ എന്ന രോഗം കണ്ടുവരുന്നു.
ലക്ഷണങ്ങള്‍
ചെറിയ വെള്ളപ്പൊട്ടുകളായി തുടങ്ങി വലിയ പാടുകളായി മാറുന്ന രോഗാവസ്‌ഥയാണിത്‌. രോഗാവ്യാപ്‌തിയെ അടിസ്‌ഥാനമാക്കി ശരീരത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്നവ, ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടാകുന്നവ, ശരീരമാസകലം വ്യാപിക്കുന്നവ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.മുഖം (കണ്ണിനും ചുണ്ടുകള്‍ക്കും സമീപം), കൈപ്പത്തി, കാല്‍പാദം, കക്ഷം, ഗുഹ്യഭാഗം എന്നിവിടങ്ങളിലാണ്‌ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്‌. ചിലത്‌ വേഗത്തില്‍ പടരും. ചിലത്‌ വളരെ സാവകാശത്തിലെ പടരുകയുള്ളൂ.
ചികിത്സ
പ്രകടമായ വര്‍ണ്ണ ഭേദത്തെ ഉണ്ടാക്കുന്നതു കൊണ്ട്‌ വെള്ളപ്പാണ്ട്‌ കുഷ്‌ഠത്തേക്കാള്‍ ബീഭത്സമായി കണക്കാക്കുന്നു. എന്നു മാത്രമല്ല രോഗം തുടങ്ങിയാല്‍ വേഗം തന്നെ അത്‌ ചികിത്സിച്ചു മാറ്റാന്‍ പറ്റാത്ത അവസ്‌ഥയില്‍ എത്തിച്ചേരുന്നു . അതിനാല്‍ ആരംഭദിശയില്‍ തന്നെ വെള്ളപ്പാണ്ടിന്‌ ചികിത്സ തുടങ്ങേണ്ടത്‌ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.വെള്ളപ്പാണ്ടിന്റെ പ്രധാന ചികിത്സ ശോധന കര്‍മ്മമാണ്‌ (വിരേചനം). ഇത്‌ രോഗത്തിന്റെ പ്രാരംഭ കാലത്ത്‌ ചെയ്യുകയും വേണം. കാട്ടത്തിവേര്‌ ഉണ്ടശര്‍ക്കര ചേര്‍ത്ത്‌ കുടിക്കുക.അതിനുശേഷം ദേഹത്ത്‌ എണ്ണപുരട്ടി വെയില്‍ കൊള്ളുക. വിരേചനമുണ്ടായി കഴിഞ്ഞ്‌ മൂന്നു ദിവസത്തേക്ക്‌ പൊടിയരിക്കഞ്ഞി ആഹാരമായി ഉപയോഗിക്കുക.വെള്ളപ്പാണ്ട്‌ ഉള്ള രോഗി ധാരാളം വെള്ളം കുടിക്കേണ്ടതാണ്‌. താഴെ പറയുന്ന ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കുക.* പ്ലാശിന്റെ ഭസ്‌മം കലക്കിയ വെള്ളം ശര്‍ക്കരചേര്‍ത്ത്‌ കുടിക്കുക.* കാട്ടത്തിപ്പട്ടയും താന്നിപ്പട്ടയും ഇട്ടുവച്ച കഷായത്തില്‍ കാര്‍കോകിലരി അരച്ചു കലക്കി കുടിക്കുക.* ഠേസ കരിങ്ങാലി തൊലിയുടെ നീര്‌ എല്ലാ ദിവസവും രാവിലെ കുടിക്കുക.* ഒരു രാത്രിമുഴുവന്‍ ചെമ്പ്‌ പാത്രത്തില്‍ വച്ച വെള്ളം കുടിക്കുക.* പാടക്കിഴങ്ങ്‌ പൊടിച്ച്‌ നെയ്യില്‍ ചേര്‍ത്ത്‌ കഴിക്കുക.* വരട്ടുമഞ്ഞള്‍ അരച്ച്‌ തുളസി നീരില്‍ ചാലിച്ച്‌ കഴിക്കുക.* കാര്‍കോകിലരി പൊടിച്ച്‌ ശര്‍ക്കര ചേര്‍ത്ത്‌ ദിവസേന ഒരു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക.
ലേപനം
ഔഷധങ്ങള്‍ യുക്‌തമായ ദ്രവ്യത്തിലരച്ച്‌ പുരട്ടുന്നതിനാണ്‌ ലേപനം എന്നു പറയുന്നത്‌. പൗരാണിക കാലം മുതല്‍ തന്നെ വെള്ളപ്പാണ്ടിന്‌ ഉപയോഗിച്ചു വരുന്ന ഔഷധമാണ്‌ കാര്‍കോകിലരി.* കാര്‍കോകിലരി ചൂര്‍ണ്ണം വെളിച്ചെണ്ണയില്‍ ചാലിച്ച്‌ പുരുട്ടുക.* മുള്ളങ്കി വിത്ത്‌ വിനാഗിരിയില്‍ അരച്ച്‌ പുരുട്ടുക.* തുളസിനീരും നാരങ്ങാനീരും ചേര്‍ത്ത്‌ പാണ്ടുള്ള സ്‌ഥലത്ത്‌ പുരട്ടുക.* അഞ്ച്‌ ടീസ്‌പൂണ്‍ മഞ്ഞളും 200 മില്ലി കടുകെണ്ണയും നന്നായി യോജിപ്പിക്കുക. ഇത്‌ പാണ്ടുള്ള ഭാഗത്ത്‌ തേച്ചു പിടിപ്പിക്കുക.* വരട്ടുമഞ്ഞള്‍ അരച്ച്‌ തുളസിനീര്‌ ചേര്‍ത്ത്‌ പുരട്ടുക.* 600 ഗ്രാം വെള്ളരിയും വെറ്റിലയും അരച്ച്‌ 40 ദിവസം വെള്ളപ്പാണ്ടില്‍ ലേപനം ചെയ്യുക. ഇതിനൊപ്പം പാവയ്‌ക്ക കഴിക്കുകയും വേണം.* പിച്ചകമൊട്ട്‌ ചുട്ടെടുത്ത ഭസ്‌മം ആനമൂത്രത്തില്‍ ചാലിച്ച്‌ പുരട്ടുക.* മുള്ളങ്കിക്കുരു, കാര്‍കോകിലരി ഇവ ഗോമൂത്രത്തിലരച്ച്‌ പുരട്ടുക.* അഞ്‌ജന കല്ല്‌ വെള്ളത്തില്‍ അരച്ച്‌ പുരട്ടുക.ഇതിനു പുറമെ ഖദിരാരിഷ്‌ടം, അവല്‍ ഗുജബിജാദി ചൂര്‍ണം, അമൃത ഭല്ലാതക രസായനം, കാകോദും ബരി കഷായം, അമൃത ഭല്ലാതക കഷായം, ശ്വിത്രാദി വര്‍ത്തി, സോമരാജി തൈലം, ഗോമൂത്രാരിഷ്‌ടം എന്നിവയും വെള്ളപ്പാണ്ടിന്‌ പ്രയോജനം ചെയ്യുന്ന ആന്തരിക ഔഷധയോഗങ്ങളാണ്‌.രോമങ്ങള്‍ വെളുക്കാത്തതും അധികം ചരപ്പില്ലാത്തതും, പല ഭാഗങ്ങളില്‍ നിന്നുത്ഭവിച്ച്‌ പരസ്‌പരം തൊടാത്തതും പുതിയതും, തീകൊണ്ട്‌ പൊള്ളിയ സ്‌ഥലത്തുണ്ടായതും അല്ലാത്തതും ത്വക്കിന്‌ കാഠിന്യം കുറഞ്ഞതും മധ്യപ്രായത്തിനു മുന്‍പ്‌ ഉണ്ടാകുന്നതുമായ വെള്ളപ്പാണ്ട്‌ വേഗത്തില്‍ ചികിത്സിച്ച്‌ ഭേദപ്പെടുത്താവുന്നതാണ്‌.
ശ്രദ്ധിക്കേണ്ടവ
പാരമ്പര്യമായി ഈ രോഗമുള്ളവര്‍ ചെറുപ്പത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.* ധാരാളം വെള്ളം കുടിക്കുക (കരിങ്ങാലി, ത്രിഫല, രാമച്ചം എന്നിവയിട്ട്‌ തിളപ്പിച്ച വെള്ളം)* തൈര്‌, അയില ഇവ ഒരുമിച്ച്‌ കഴിക്കരുത്‌.* ത്വക്ക്‌ രോഗങ്ങള്‍ ഉണ്ടാകുന്നതരം വസ്‌ത്രങ്ങളും സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളും ഒഴിവാക്കുക.* അധികസമയം വെയിലത്ത്‌ കളിക്കാതിരിക്കുക, വെയിലത്തുനിന്നും വന്നയുടനെ ഫ്രിഡ്‌ജില്‍ വച്ചിരിക്കുന്ന വെള്ളം കുടിക്കാതിരിക്കുക.* പാവയ്‌ക്ക, മുള്ളങ്കി, കാരറ്റ്‌, മുളപ്പിച്ച ധാന്യങ്ങള്‍, വെള്ളരിക്ക, നെല്ലിക്ക, പാല്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.* ജീവക അഭാവജന്യ വെളുപ്പ്‌ ഒഴിവാക്കുന്നതിനായി ജീവകങ്ങള്‍ ഉപയോഗിക്കുക.
വെള്ളപ്പാണ്ട്‌ ഒരു മാറാരോഗമല്ല. ആരംഭത്തില്‍ തന്നെ ഇത്‌ കണ്ടെത്തിയാല്‍ ചികിത്സിച്ച്‌ മാറ്റാന്‍ വളരെ എളുപ്പമാണ്‌. കാഴ്‌ചയില്‍ തോന്നിക്കുന്ന ബീഭത്സതമൂലം ഇവരുടെ സാമൂഹിക ജീവിതം ബുദ്ധിമുട്ടിലായിരിക്കും. ശാരീരിക തകരാറുകള്‍ ഒന്നും സംഭവിക്കുന്നില്ലെങ്കിലും ഇവര്‍ മാനസികമായി തകരുന്നു. അതിനാല്‍ ശരീരത്തുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍ അവഗണിക്കാതെ ആരംഭത്തില്‍ തന്നെ ചികിത്സ തേടുക.

Saturday, 19 July 2014

സോറിയാസിസ്

സോറിയാസിസ് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ഒരു ത്വഗ്രോഗമാണ്. ജ്ഞാനേന്ദ്രിയങ്ങളില്‍ ശരീരം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒന്നാണ് ത്വക്ക്. സ്പര്ശനജ്ഞാനം നല്കുന്നതു കൂടാതെ മറ്റനേകം ധര്മകങ്ങള്‍ ത്വക്ക് നിര്വേഹിക്കുന്നുണ്ട്. ഡേര്മിനസ്, എപ്പിഡേര്മിറസ് എന്നിങ്ങനെ ത്വക്കിന്റെ പുറമെയുള്ള തലത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. 
ത്വക്കും രക്തവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചൂടുള്ള പാലിനുമീതേ എപ്രകാരമാണോ പാട ഉണ്ടാകുന്നത് അതുപോലെയാണ് രക്തത്തില്നി്ന്നും ത്വക്ക് ഉണ്ടായിവരുന്നതെന്ന് ആയുര്വേ്ദാചാര്യന്മാര്‍ വിവരിക്കുന്നുണ്ട്. ഏഴ് ത്വക്ക് പാളികളെക്കുറിച്ചും അവയുടെ ഓരോന്നിന്റെയും കനവും വലിപ്പവും ഓരോ പാളികളെയും ആശ്രയിച്ചിട്ടുണ്ടാകുന്ന രോഗങ്ങളെയും കുറിച്ച് ആയുര്വേ ദത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ശരീരത്തിന്റെ നിലനില്പിന്നാധാരമായ ഏഴ് ധാതുക്കളില്‍ പ്രധാനപ്പെട്ടതാണ് രക്തം. യകൃത്തും പ്ലീഹയുമാണ് രക്തത്തിന്റെ ആസ്ഥാനം. അതു ശരീരം മുഴുവനും വ്യാപിച്ചിരിക്കുന്നു. അഞ്ചുലിറ്റര്‍ വരെ രക്തം ശരീരത്തിലുണ്ടായിരിക്കും. <p> </p>ത്രിദോഷങ്ങളില്‍ ഓരോ ദോഷവും രക്തത്തെ ദുഷിപ്പിക്കുമ്പോള്‍ കാണുന്ന പ്രത്യേക ലക്ഷണങ്ങള്‍ ആയുര്വേ ദ ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ശുദ്ധമായ രക്തത്തിന് ചെന്താമരപ്പൂവ്, കുന്നിക്കുരു, മുയല്‍ രക്തം എന്നിവയുടെ നിറമാണ്. അത് മധുരരസവും അല്പം ഉപ്പുരസവും ഉള്ളതും അല്പം ശീതവും അല്പം ഉഷ്ണവും ആയിട്ടുള്ളതും കട്ടിയായിരിക്കാത്തതുമാകുന്നു. രക്തശുദ്ധിയുള്ള ആളിന്റെ ലക്ഷണങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ നല്ല വര്ണ്വും തിളക്കവും ആരോഗ്യവും ഉള്ള ത്വക്കിന്റെ ഉടമയായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. രക്തക്ഷയം സംഭവിച്ചാല്‍ ശരീരത്തിന് നിറഭേദം, എപ്പോഴും വിയര്ക്കനല്‍, ചൊറിച്ചില്‍, വട്ടപ്പുണ്ണ്, ശരീരം ചൊറിഞ്ഞു തിണര്ക്കംല്‍, കുരു, പാണ്ട്, കുഷ്ഠം, രക്തവര്ണപത്തില്‍ വട്ടത്തിലുള്ള തടിപ്പുകളുണ്ടാകുക, വായ, ഗുദം എന്നിവിടങ്ങളില്‍ പഴുപ്പ്, പോളന്‍, വിസര്പ്പം എന്നീ വികാരങ്ങള്‍ ത്വക്കിനെ ബാധിക്കും.<p> </p>സോറിയാസിസ് എന്ന രോഗവും ത്വക്കിനെ ബാധിക്കുന്ന ഒരു വ്യാധിയാണ്. ചൊറിച്ചിലുണ്ടാക്കുന്നത് എന്നര്ഥം വരുന്ന ലാറ്റിന്‍ പദം 'സോറിയന്‍' എന്നതില്നിണന്നാണ് സോറിയാസിസ് എന്ന പേരുണ്ടായത്. ത്വക്കില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുക, അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുക, ശല്ക്കകങ്ങള്‍ ഉണ്ടാകുക എന്നിവ സോറിയാസിസിന്റെ ലക്ഷണങ്ങളാണ്. ശരീരത്തില്‍ സാധാരണ നടക്കുന്ന ഒരു പ്രക്രിയയാണ്, പഴയ കോശങ്ങള്‍ നശിച്ച് പുതിയ കോശങ്ങള്‍ ഉണ്ടാകുക എന്നത്. ത്വക്കിലും ഇതു സംഭവിക്കുന്നുണ്ട്. ത്വക്കിനടിവശത്തുള്ള കോശങ്ങള്‍ ത്വക്കിന്റെ മുകള്ഭാലഗത്തെത്താന്‍ സാധാരണനിലയില്‍ ഏകദേശം ഒരുമാസമെടുക്കും. എന്നാല്‍, സോറിയാസിസ് രോഗികളില്‍ ഇത് പതിന്മടങ്ങ് വേഗത്തിലാണ് സംഭവിക്കുക. ഇത്തരം മൃതകോശങ്ങള്‍ ത്വക്കിന്റെ ഉപരിതലത്തില്‍ പൊറ്റപിടിക്കുന്നതാണ് ശക്തമായ ചൊറിച്ചിലിന് കാരണമാകുന്നത്.ദുഷിച്ച ആഹാരരീതിയാണ് മിക്ക ത്വഗ്രോഗങ്ങളുടെയും അടിസ്ഥാന കാരണം. ത്വക്കിലൂടെ പ്രവേശിക്കുന്ന അഴുക്കുകളും ഇതിന് മറ്റൊരു കാരണമാണ്. <p> </p>ചില പ്രത്യേക രാസവസ്തുക്കളുമായി നിത്യസമ്പര്ക്കമത്തിലേര്പ്പെടടേണ്ടിവരുന്ന തൊഴിലാളികളില്‍ ഇത്തരം ത്വഗ്രോഗങ്ങള്‍ സാധാരണമാണ്. നിത്യവും വിരുദ്ധാഹാരങ്ങള്‍ ശീലമാക്കുന്നവരില്‍ രക്തത്തിന്റെ സ്വാഭാവിക ഘടനയില്‍ മാറ്റം സംഭവിച്ച് ത്വക്കില്‍ രോഗബാധ ഉണ്ടാക്കാം. ദോഷങ്ങള്‍ കോപിച്ച് അവയുടെ സ്ഥാനങ്ങളില്നി്ന്നും ത്വക്കിലെത്തി കൂടുതല്‍ വികാരകാരിയായിത്തീരാനും ജീവിതശൈലിയിലെ മാറ്റങ്ങള്‍ കാരണമാകും. വാതം നിമിത്തം ത്വഗ്രോഗങ്ങളില്‍ കടുത്ത വേദനയും പിത്തം നിമിത്തം ത്വക്കില്‍ പഴുപ്പും ചുട്ടുനീറ്റലും കഫം നിമിത്തം ശക്തമായ ചൊറിച്ചിലും ഉണ്ടാകുന്നു. ഒന്നിച്ചു ചേരുമ്പോള്‍ വിരുദ്ധങ്ങളാകുന്ന പാലും മീനും പോലുള്ള ഭക്ഷ്യവസ്തുക്കള്‍ ഒന്നിച്ചു കഴിക്കുന്നത് സോറിയാസിസ് പോലുള്ള രോഗങ്ങള്‍ രൂക്ഷമാകാന്‍ കാരണമാകുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. കടുത്ത മനഃസംഘര്ഷാങ്ങളും ഈ രോഗം മൂര്ച്ഛി ക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് ശാരീരികവും മാനസികവുമായ പഥ്യക്രമങ്ങളോടെ ഉപയോഗപ്പെടുത്തുന്ന ആയുര്വേ്ദ ഔഷധങ്ങള്ക്ക് സോറിയാസിസിന്റെ ശമനകാര്യത്തില്‍ നിര്ണാദയക പങ്കുവഹിക്കാന്‍ കഴിയും. <p> </p>രക്തദുഷ്ടിയുടെ പരിണാമവും അതുമായി ബന്ധപ്പെട്ടുനില്ക്കു ന്ന ദോഷകോപത്തിന്റെ നിലവാരവും കണക്കിലെടുത്തുവേണം ചികിത്സ നിശ്ചയിക്കാന്‍. രക്തശുദ്ധിയായിരിക്കണം മുഖ്യലക്ഷ്യം. സോറിയാസിസിന്റെ ഗൗരവമേറിയ ഘട്ടത്തില്‍ 'സോറിയാറ്റിക് ആര്ത്രൈ റ്റിസ്' എന്ന അവസ്ഥ ഉണ്ടായി കാണുന്നുണ്ട്. സന്ധികള്തോുറും വേദനയും നീരും ആണിതിന്റെ മുഖ്യലക്ഷണം. അംഗവൈരൂപ്യം വരെ സംഭവിക്കാവുന്ന ഈ അവസ്ഥപോലും ആയുര്വേിദ ചികിത്സകൊണ്ട് തരണം ചെയ്യാവുന്നതാണ്.<p> </p>ഈ രോഗത്തിന്റെ ഓരോ ഘട്ടത്തിലെയും ലക്ഷണങ്ങളുടെ വ്യത്യാസത്തില്നി ന്നും ദോഷാധിക്യം മനസ്സിലാക്കാന്‍ കഴിയും. തൊലിയുടെ ചുവപ്പുനിറം, ചെതുമ്പല്‍, വേദനയുടെ പ്രത്യേകത, ചുട്ടുപുകച്ചില്‍ എന്നീ ലക്ഷണങ്ങളില്നി,ന്നെല്ലാം ത്രിദോഷങ്ങളില്‍ ഏതു ദോഷമാണ് മുഖ്യമായും പ്രകോപിതമായിരിക്കുന്നതെന്നറിഞ്ഞ്, അനുയോജ്യമായ കഷായം, തൈലം, ഘൃതം, ചൂര്ണം് ഇവ പ്രയോജനപ്പെടുത്തുന്നതിലാണ് ചികിത്സാ വിജയം. തക്രധാരപോലുള്ള ആയുര്വേപദത്തിലെ പ്രത്യേക ചികിത്സാക്രമങ്ങളും ഫലപ്രദമാണ്. അനുയോജ്യമായ പഥ്യക്രമത്തോടെ രക്തത്തിന്റെ അളവിലും ഗുണത്തിലും വേണ്ടത്ര ക്രമീകരണങ്ങള്‍ വരുത്താന്‍ ശക്തിയുള്ള പാര്ശ്വംഫലങ്ങളില്ലാത്ത ഔഷധങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതുകൊണ്ടാണ് ആയുര്വേുദ ചികിത്സ സോറിയാസിസിന് ഫലപ്രദമാകുന്നത്. <p> </p>ശരീരത്തിലുണ്ടാകുന്ന കലകള്‍ സൃഷ്ടിക്കുന്ന വൈരൂപ്യവും രോഗം മറ്റുള്ളവരിലേക്ക് പകരുമെന്ന തെറ്റിദ്ധാരണയും നിമിത്തം കുടുംബാംഗങ്ങള്‍ പോലും രോഗിയെ അകറ്റിനിര്ത്താറന്‍ ശ്രദ്ധിക്കുന്നത് കടുത്ത മാനസികാഘാതം അയാളിലുണ്ടാക്കുകയും അത് രോഗം തീവ്രമാകാന്‍ കാരണമാകുകയും ചെയ്യും. രോഗത്തെക്കുറിച്ചുള്ള കടുത്ത ഉത്കണ്ഠയും ആകാംക്ഷയും രോഗശമനത്തിന് പ്രതിബന്ധം സൃഷ്ടിക്കും. അതുകൊണ്ടുതന്നെ പ്രസന്നവും സംഘര്ഷമരഹിതവും ആയി മനസ്സ് കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്.സോറിയാസിസ് ബാധിച്ച് വളരെ പഴകിയശേഷം ചികിത്സയാരംഭിക്കുന്നതും സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍ അമിത അളവില്‍ കഴിച്ച് ശരീരത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായശേഷം ചികിത്സ തുടങ്ങുന്നതും രോഗശമനത്തിന് വിഘ്‌നം വരുത്തിയേക്കാം. ത്വക്കിന് സംഭവിച്ചിട്ടുള്ള പൊള്ളലുകള്‍ പോലെയുള്ള ക്ഷതങ്ങള്‍, സൂര്യാഘാതം, അമിത മദ്യപാനം, എരിവ്, മസാല, തൈര് എന്നിവയുടെ അമിതോപയോഗം എന്നിവ സോറിയാസിസിന്റെ ഗൗരവം വര്ധിവപ്പിക്കുന്ന ഘടകങ്ങളാണ്. രോഗം ഭേദമായശേഷവും പഥ്യക്രമങ്ങള്‍ പാലിക്കണം. പഥ്യാഹാര വിഹാരങ്ങളോടെ ജീവിക്കുന്നവര്ക്ക് ഇത്തരം രോഗങ്ങള്‍ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.<p> </p>ആരോഗ്യമുള്ള ത്വക്കിനെ ഒരു രോഗവും ബാധിക്കില്ല. ഉറക്കമിളയ്ക്കല്‍, കഠിനമായ വെയിലേല്ക്ക ല്‍, കട്ടിയുള്ള, ഇറുക്കമുള്ള വസ്ത്രങ്ങള്‍ സ്ഥിരമായി ധരിക്കല്‍, വിരുദ്ധാഹാരസേവ എന്നിവ ഒഴിവാക്കണം. പാല്‍, പയര്‍ വര്ഗങങ്ങള്‍, ഇലക്കറികള്‍, പഴവര്ഗധങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഉപയോഗപ്പെടുത്തണം. കോഴിമുട്ടയും കോഴിയിറച്ചിയും ബീഫും ശീലമാക്കരുത്. ജരാനരകളെ അകറ്റാനും ത്വക്ക് കോശങ്ങള്ക്ക് ഉണര്വും കര്മളക്ഷമത്വവും പ്രദാനം ചെയ്യാനും രക്തപ്രവാഹം സുഗമമാക്കുന്ന ഔഷധങ്ങള്‍ ചേര്ത്തു പാകപ്പെടുത്തിയ തൈലങ്ങള്‍ നിത്യേന ഉപയോഗപ്പെടുത്തണം. <p> </p>മഞ്ഞളരച്ച് പുരട്ടുന്നതും ഇഞ്ച തേച്ചുകുളിക്കുന്നതും നല്ലതാണ്. എണ്ണമയം കൂടുതലുള്ള ചര്മ്ത്തില്‍ രോഗാണുബാധയ്ക്കുള്ള സാധ്യത ഏറുമെന്നതിനാല്‍ ചെറുപയര്പൊ ടി തേച്ചു ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ദിവസം രണ്ടോ മൂന്നോ തവണ കഴുകുന്നത് ഗുണം ചെയ്യും. സോപ്പിന്റെ ഉപയോഗം ത്വക്കിന് ദോഷംചെയ്യും. ക്രീമുകള്‍, ലിപ്സ്റ്റിക്, പൗഡര്‍, ഹെയര്‍ ഡൈ എന്നിവയും ഹാനികരം തന്നെ. ശുദ്ധജലം ധാരാളമായി കുടിക്കുക, ശുദ്ധവായു ശ്വസിക്കുക.<p> </p>ആന്തരികമായ ആരോഗ്യമാണ് ത്വക്കിന്റെ ആരോഗ്യത്തിന് മാറ്റുകൂട്ടുന്ന പ്രധാന ഘടകം. മാനസിക വികാരങ്ങളും സംഘര്ഷ്ങ്ങളും ത്വക്കില്‍ ഏറെ മാറ്റങ്ങള്‍ വരുത്തും. അതിനാല്‍ രക്തദൂഷ്യം സംഭവിക്കാതെ ശ്രദ്ധിക്കുകയും മാനസികാരോഗ്യം പരിപാലിക്കുകയും ചെയ്യുന്നത് സോറിയാസിസ് പോലുള്ള ത്വഗ്രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.

Monday, 30 June 2014

ചുണങ്ങു

ഏലാദികേരത്തില്‍ ഗന്ധകം ചേര്‍ത്ത് പുരട്ടി കുളിക്കുന്നതും പഞ്ചവൽക്കാദിതൈലം പുരട്ടുന്നതും പരിഹാരമാകും.

പാളയന്‍കോടന്‍ വാഴയുടെ മൂത്ത പച്ചയില ചുണങ്ങുള്ള ഭാഗത്ത് അരച്ചിടുക. ഒരുമണിക്കൂറിനു ശേഷം കഴുകി കളയുക.

ചെറുനാരങ്ങായുടെ നീരില്‍ ഉപ്പു ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.

കടുക്ക തേനിൽ അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടുക,ആര്യവേപ്പില, മഞ്ഞള്‍ ചേര്‍ത്ത് അരച്ചിടുക. 

സ്ഫടികക്കാരം (ആലം) വെള്ളത്തില്‍ മുക്കി ചുണങ്ങുള്ള ഭാഗത്തു തേക്കുക. 

ധരിക്കുന്ന വസ്ത്രങ്ങള്‍ ദിവസവും കഴുകി ഉണക്കി തേച്ചു ഉപയോഗിക്കുക

ശരീരത്ത് ഈർപ്പം കെട്ടിനിൽക്കാതെ നോക്കുക.

വൃഷണത്തില്‍ ചൊറിച്ചില്‍

ഇരുന്നുള്ള ജോലിയില്‍ കൂടുതല്‍ നേരം ചില കസേരകളില്‍ ഇരിക്കുമ്പോള്‍ സിന്തെടിക് തുണി കൊണ്ടുള്ള പാന്റും അടിവസ്ത്രവും ആകുമ്പോള്‍ നമ്മുടെ തുടകളുടെ ഇടുക്ക് വിയര്‍ക്കും അത് അവിടെ കെട്ടി നിന്ന് ചൊറിച്ചില്‍ ഉണ്ടാക്കും . അടിവസ്ത്രം ഒരു ദിവസം ഒരെണ്ണം മാത്രം ഉപയോഗിക്കുക . എല്ലാ മൂന്നു മാസവും കൂടുമ്പോള്‍ ഉപയോഗിച്ചിരുന്ന അടിവസ്ത്രങ്ങള്‍ വലിച്ചെറിയുക .അടി വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ഡെറ്റോള്‍ ഒഴിച്ച് കഴുകുക. പലരുപയോഗിക്കുന്ന ടോയിലേറ്റ് ആണെങ്കില്‍ ചൂട് വെള്ളം ഒഴിച്ചിട്ടു ഇരിക്കുക. അതിനു ശേഷം അവിടെ വേപ്പില കിട്ടുമെങ്കില്‍ അതിട്ടു വെള്ളം ചൂടാക്കി കുളിക്കുകയും പ്രശ്നമുള്ള ഭാഗത്ത് തേച്ചു കഴുകുകയും ചെയ്യുക . >>> മയിലാഞ്ചി ഇല കല്ലുപ്പ് ചേര്‍ത്തു അരച്ച് തേച്ചു കുറെ കഴിയുമ്പോള്‍ കഴുകി കളയുക >>> അല്‍പം പെട്രോള്‍ എടുത്തു അതിലരട്ടി തേങ്ങാപ്പാല്‍ ചേര്‍ത്ത് പുരട്ടുക.( പെട്രോള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക ) പിന്നെ അവിടെ ആയുര്‍വേദ വൈദ്യശാല ഉണ്ടെങ്കില്‍ അവിടെ നിന്നും നിംബാദി ചൂര്‍ണ്ണം പുളിച്ച മോരില്‍ കുഴച്ചു തേച്ചു പിടിപ്പിക്കുക അതിനു ശേഷം മഹാ തിക്തക ലേപം പുരട്ടി കിടക്കുക .