Labels

Apilepsy Dengue fever natural bleach Polycystic Ovarian Disease (PCOD or PCOS) Sinusitis അകാല നര അപകടങ്ങള്‍ അപസ്മാരം അമിതവണ്ണം അരിഷ്ടങ്ങള്‍ അര്‍ബുദം അലര്‍ജി അസിഡിറ്റി അസ്ഥി വേദന അറിവുകള്‍ ആണിരോഗം ആര്‍ത്തവ പ്രശ്നങ്ങള്‍ ആര്യവേപ്പ് ആസ്ത്മ ആഹാരക്രമം ഇഞ്ചി ഇരട്ടി മധുരം ഉപ്പൂറ്റി വേദന ഉലുവാ ഉഷ്ണ ഭക്ഷണം ഉറക്കത്തിന് എരുക്ക് എള്ള് ഏലക്ക ഒറ്റമൂലികള്‍ ഓര്‍മ്മശക്തി ഔഷധ സസ്യങ്ങള്‍ കടുക് കണ്ണ് വേദന കഫക്കെട്ട്‌ കരൾ സുരക്ഷ കരിംജീരകം കര്‍പ്പൂരം കറ്റാര്‍വാഴ കാടമുട്ട കാല്‍പാദം കുങ്കുമപ്പൂവ് കുട്ടികളുടെ ആരോഗ്യം കുര അഥവാ കാസം കൂര്‍ക്കംവലി കൊടിഞ്ഞി കൊളസ്ട്രോൾ കോഴിമുട്ട ക്യാന്‍സര്‍ ഗര്‍ഭകാലം ഗര്‍ഭരക്ഷ ഗൈനക്കോളജി ഗ്രാമ്പൂ ചര്‍മ്മ സൌന്ദര്യം ചികിത്സകള്‍ ചുണങ്ങ്‌ ചുമ ചെങ്കണ്ണ്‌ ചെന്നികുത്ത്‌ ചെവിവേദന ചെറുതേന്‍ ഛര്‍ദ്ദി ജലദോഷം ജാതി പത്രി ജീവിത ശൈലി ഡെങ്കിപ്പനി തലമുടി ആരോഗ്യം തലവേദന തീപ്പൊള്ളല്‍ തുമ്പ തുളസി തേങ്ങാ തൈറോയിട് തൈറോയിഡ് തൊണ്ടവേദന തൊലിപ്പുറം തൊഴുകണ്ണി ദഹനക്കേട് നഖങ്ങള്‍ നടുവേദന നരക്ക് നാട്ടറിവ് നാഡീ രോഗങ്ങള്‍ നാസാ രോഗങ്ങള്‍ നിത്യ യൌവനം നുറുങ്ങു വൈദ്യം നെഞ്ചെരിച്ചില്‍ നെയ്യ് നെല്ലിക്ക നേന്ത്രപ്പഴം പച്ചമരുന്നുകള്‍ പനി പനി കൂര്‍ക്ക പല്ലുവേദന പാമ്പ്‌ കടി പുഴുക്കടി പേശി പൈല്‍സ് പ്രതിരോധ ശക്തി പ്രമേഹം പ്രവാചകവൈദ്യം പ്രോസ്‌റ്റേറ്റ് പ്ലേറ്റ്ലറ്റ് ബുദ്ധി വളര്‍ച്ച ബ്രഹ്മി ഭഗന്ദരം-ഫിസ്റ്റുല ഭസ്മം മഞ്ഞപ്പിത്തം മഞ്ഞള്‍ മനോരഞ്ജിനി മരുന്നുകള്‍ മലബന്ധം മഴക്കാലം മുഖ സൗന്ദര്യം മുഖക്കുരു മുടി സൌന്ദര്യം മുത്തശി വൈദ്യം മുരിങ്ങക്കാ മുളയരി മുറിവുകള്‍ മൂത്രച്ചുടീല്‍ മൂത്രത്തില്‍ അസിടിടി മൂത്രത്തില്‍ കല്ല്‌ മൂലക്കുരു യുനാനി യോഗ യൗവനം രക്ത ശുദ്ധി രക്തസമ്മര്‍ദ്ദം രുചിയില്ലായ്മ രോഗങ്ങള്‍ രോമവളര്‍ച്ച ലൈംഗികത വണ്ണം വക്കാന്‍ വന്ധ്യത വയമ്പ് വയര്‍ വേദന വയറിളക്കം വാജികരണം വാതം വായ്പുണ്ണ്‍ വായ്പ്പുണ്ണ്‌ വിചിത്ര രോഗങ്ങള്‍ വിഷം തീണ്ടല്‍ വീട്ടുവൈദ്യം വൃക്കരോഗം വൃഷണ ആരോഗ്യം വെള്ളപോക്ക് വെള്ളപ്പാണ്ട്‌ വേദന സംഹാരികള്‍ വൈദിക് ജ്ഞാനം ശീഖ്രസ്കലനം ശ്വാസതടസം സന്ധി വാതം സന്ധിവേദന സവാള സോറിയാസിസ് സൗന്ദര്യം സ്തന വളര്‍ച്ച സ്തനാര്‍ബുദം സ്ത്രീകളുടെ ആരോഗ്യം ഹൃദ്രോഗം ഹെര്‍ണിയ
Showing posts with label ജീവിത ശൈലി. Show all posts
Showing posts with label ജീവിത ശൈലി. Show all posts

Sunday, 10 January 2016

കുളിക്കാൻ ഒരു കുറിപ്പടി

നിത്യവും രണ്ടുനേരവും കുളിച്ചില്ലെങ്കില്‍ നമുക്ക് തൃപ്തി വരില്ല (മലയാളികളുടെ കുളിപ്രിയം ഏറെ പ്രസിദ്ധമാണല്ലോ!). . എല്ലായിടത്തും ധാരാളം ശുദ്ധജലം ലഭിക്കുന്ന പുഴകളും കുളങ്ങളും കിണറുകളുമുള്ള നാടായതു കൊണ്ടാവാം മലയാളികള്‍ക്ക് കുളിയോട് ഇത്രയും പ്രിയമുണ്ടായത്. ചൂടും ആര്‍ദ്രതയും കൂടുതലുള്ള കാലാവസ്ഥയായതിനാല്‍ വേഗം വിയര്‍ക്കുന്നതിനാല്‍ കുളിച്ചില്ലെങ്കില്‍ ഒരസ്വസ്ഥത തോന്നാമെന്നതും കുളിപ്രിയം വര്‍ധിപ്പിച്ചിരിക്കാം.
എണ്ണതേച്ച് വിശാലമായി മുങ്ങിക്കുളിക്കുന്നത് പഴയ തലമുറയുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. അവരുടെ ആരോഗ്യരഹസ്യവും ഒരു പക്ഷേ ഈ കുളിയും അതിനുചേര്‍ന്ന ജീവിതശീലങ്ങളുമായിരുന്നിരിക്കാം. കുളി പോലെ തന്നെ പ്രധാനമായിരുന്നു എണ്ണ തേപ്പും. അതുകൊണ്ടു തന്നെയാണ് തേച്ചു കുളിക്കാനുള്ള പലതരം എണ്ണകള്‍ നാം കണ്ടെത്തിയതും.
ഇപ്പോള്‍ പക്ഷേ, കുളിയുടെ പ്രാധാന്യം അത്ര കുറഞ്ഞിട്ടില്ലെങ്കിലും എണ്ണ തേപ്പിന് മുമ്പുണ്ടായിരുന്ന ശ്രദ്ധ നാം നല്‍കുന്നില്ല. എണ്ണ തേച്ചില്ലെങ്കില്‍ ഒരു കുഴപ്പവുമില്ലെന്നും വര്‍ഷങ്ങളായി എണ്ണ തേയ്ക്കാറില്ലെന്നും പറയുന്നവര്‍ നിരവധിയുണ്ട്. എണ്ണ തേയ്ക്കാത്തതു കൊണ്ട് കുഴപ്പങ്ങളൊന്നുമുണ്ടാവാനിടയില്ല. എന്നാല്‍ എണ്ണ തേയ്ക്കുന്നതു കൊണ്ട് ഒട്ടേറെ പ്രയോജനങ്ങളുണ്ട് എന്നതാണ്് വസ്തുത.
**നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ബുദ്ധിക്ക് തിളക്കേമകും.
**പേശികള്‍ക്ക് ദൃഢതയും മിനുപ്പുമുണ്ടാക്കും.
**നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ദഹനശക്തി വര്‍ധിപ്പിക്കും.
**ശരീരത്തിന് വളരെയധികം ഊര്‍ജവും പ്രസരിപ്പുമേകും.
ദേഹം പുകച്ചില്‍, വിയര്‍പ്പ്, ദാഹം തുടങ്ങിയവയെ **ആരോഗ്യകരമായി നിയന്ത്രിക്കും.
**സുഖസുഷുപ്തിക്ക് എണ്ണതേച്ചു കുളി വളരെ നല്ലതാണ്.
**കണ്ണുകള്‍ക്ക് കുളിര്‍മയും ആരോഗ്യവുമേകും.
**മുടികള്‍ക്ക് കരുത്തും മുടിവേരുകള്‍ക്ക് ബലവും നല്‍കും.
**അകാലനര, മുടികൊഴിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ **ഒഴിവാക്കാന്‍ എണ്ണ തേച്ചു കുളി നല്ലതാണ്.
**ശരീരചര്‍മത്തിന് മിനുസവും ആരോഗ്യവുമേകും.
**ചര്‍മരോഗങ്ങളില്‍ നിന്നൊക്കെ മുക്തിയേകാന്‍ എണ്ണതേച്ചു കുളി നല്ലതാണ്.
തേച്ചുകുളിക്കുന്നതിനുള്ള വിവിധ തരം എണ്ണകളെക്കുറിച്ചും അവയുടെ ഉപയോഗരീതികളെക്കുറിച്ചും ആയുര്‍വേദത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. തലമറന്ന് എണ്ണ തേയ്ക്കരുതെന്ന് നാട്ടില്‍ ഒരു ചൊല്ലുണ്ടല്ലോ. ഓരോരുത്തരും അവരവരുടെ അവസ്ഥയ്ക്കും സാഹചര്യത്തിനും ഇണങ്ങുന്ന വിധത്തില്‍ത്തന്നെയേ ജീവിക്കാവൂ എന്നാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. എണ്ണ തേയ്ക്കുന്ന കാര്യത്തിലും ഇത് ഏറെ പ്രധാനമാണ്.
?ഏത് എണ്ണ തേയ്ക്കണം
അവരവരുടെ ശരീരപ്രകൃതത്തിനും ആവശ്യങ്ങള്‍ക്കും ഇണങ്ങുന്ന എണ്ണകള്‍ തിരഞ്ഞെടുക്കുകയും ഉപയോഗക്രമം പാലിക്കുകയും വേണം. രോഗമില്ലാത്തവര്‍ക്കും ഉള്ളവര്‍ക്കും തേയ്ക്കാനായി വിവിധ തരം എണ്ണകളുണ്ട്.സാമാന്യമായി എള്ളെണ്ണ(തൈലം) എല്ലാവര്‍ക്കും തേയ്ക്കാവുന്നതാണ്. എള്ളില്‍ നിന്ന് എടുക്കുന്നത് എന്ന അര്‍ഥത്തിലാണ് എണ്ണ എന്ന വാക്കു തന്നെ ഉണ്ടായത്. തൈലവും അങ്ങനെ തന്നെ.
എള്ള് അഥവാ തിലത്തില്‍ നിന്ന് എടുക്കുന്നത് തൈലം. പിന്നീട് എല്ലാ എണ്ണകള്‍ക്കും തൈലങ്ങള്‍ക്കുമുള്ള പൊതു പേരായി ആ വാക്കുകള്‍ മാറുകയായിരുന്നു. താരന്‍, സോറിയാസിസ് തുടങ്ങിയ ത്വഗ്രോഗങ്ങളുള്ളവര്‍ക്ക് വെളിച്ചെണ്ണയാണ് നല്ലത്.
തലയില്‍ തേയ്ക്കുന്നതിനും ദേഹത്തു തേയ്ക്കുന്നതിനുമൊക്കെ നിരവധി തരം എണ്ണകളുണ്ട്. ഏതാണ് പറ്റിയ എണ്ണ എന്ന് വൈദ്യസഹായത്തോടെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കുളിക്കാനൊരുങ്ങുന്നതിനു മുമ്പ് തലയില്‍ എണ്ണ നന്നായി തേച്ചു പിടിപ്പിക്കണം. തലയില്‍ തേയ്ക്കുന്ന എണ്ണ ദേഹത്തും തേയ്ക്കാവുന്നതാണ്. അതുതന്നെ വേണം എന്നു നിര്‍ബന്ധമില്ല. പ്രത്യേക ഔഷധങ്ങള്‍ ചേര്‍ത്തു തയ്യാറാക്കുന്ന എണ്ണ തലയിലും സാധാരണ വെളിച്ചെണ്ണയോ എള്ളെണ്ണയോ ദേഹത്തും തേയ്ക്കുന്നതാണ് പൊതുവെ കാണാറുള്ള രീതി. അതുതന്നെയാണ് നല്ലതും.
ദേഹത്തു തേയ്ക്കാന്‍ പ്രത്യേകം എണ്ണകളോ കുഴമ്പുകളോ നിര്‍ദേശിച്ചിട്ടില്ലെങ്കില്‍ വെളിച്ചെണ്ണയോ എള്ളെണ്ണയോ തേയ്ക്കാം. കുളിക്കുന്നതിന് 15 മിനിറ്റെങ്കിലും മുമ്പ് എണ്ണ തേയ്ക്കണം. തലയോട്ടിയില്‍ എണ്ണ നന്നായി തേച്ചു പിടിപ്പിക്കണം.
ദേഹത്ത് എണ്ണ നന്നായി പിടിക്കും വിധം ശരീരമാകെ ഉഴിഞ്ഞ് എണ്ണ തേയ്ക്കുക. കുളിക്കാനായി എണ്ണ തേയ്ക്കുമ്പോള്‍ തലയിലെന്നതു പോലെ ചെവികളിലും കാല്‍പ്പാദത്തിലും പ്രത്യേകിച്ച് പാദത്തിനടിയിലും(ഉള്ളംകാല്‍) എണ്ണ നന്നായി തേച്ചു പിടിപ്പിക്കണമെന്ന് ആയുര്‍വേദാചാര്യന്മാര്‍ നിഷ്‌കര്‍ഷയോടെ പറഞ്ഞിട്ടുണ്ട്.
?കുളി എങ്ങനെ
എണ്ണ തേച്ച് 15-30 മിനിറ്റിനകം കുളിക്കുന്നതാണ് നല്ലത്. പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ അതിലധികം നേരം എണ്ണ തേച്ച് കുളിക്കാതെ നില്‍ക്കേണ്ടതുള്ളൂ. നന്നായി ചൂടാക്കി തണുപ്പിച്ച ഇളം ചൂടുവെള്ളത്തില്‍ കുളിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
തണുത്ത വെള്ളം നേരിട്ട് ശരീരത്തിലേക്ക് ഒഴിച്ചു കുളിക്കുന്നത് അത്ര ആരോഗ്യകരമല്ല. കാൽ (പാദങ്ങൾ), കണങ്കാൽ , കാൽമുട്ടുകൾ, തുടകൾ, ഉപസ്ഥം , ഉദരം. പുറം ചുമലുകൾ, ഉരസ്സ് (നെഞ്ച്), കഴുത്ത്, മുഖം, ശിരസ്സ്‌ എന്നീ ക്രമത്തിൽ വേണം ശരീരം നനയ്ക്കാൻ. തലയിലും കണ്ണുകളിലും ഒരു കാരണവശാലും ചൂടുവെള്ളം ഒഴിക്കരുത്. നന്നായി തണുപ്പിച്ച വെള്ളം മാത്രമേ തലയിലൊഴിക്കാവൂ. ചൂടുവെള്ളത്തില്‍ പച്ചവെളളം ചേര്‍ത്ത് തണുപ്പിക്കുന്ന രീതി തികച്ചും അനാരോഗ്യകരമാണ്. നല്ല കായികശേഷിയുള്ളവര്‍ക്ക് മുങ്ങിക്കുളിയും നല്ലതു തന്നെ.
നേത്രരോഗങ്ങള്‍, കര്‍ണരോഗങ്ങള്‍, ചെവിപൊട്ടിയൊലിപ്പ്,പനി, ചുമ,കഫക്കെട്ട്്, ശ്വാസകോശരോഗങ്ങള്‍,അതിസാരം, മുഖം കോടിപ്പോകുന്ന അര്‍ദിതം എന്നരോഗം തുടങ്ങിയവ ഉള്ളപ്പോള്‍ തലനനച്ചു കുളിക്കുന്നത് നന്നല്ല. ഈ കാലത്ത് തലയില്‍ എണ്ണ തേയ്ക്കുന്നതും ഒഴിവാക്കണം. ഇത്തരം അസുഖങ്ങളുണ്ടാകാറുള്ളവര്‍ വളരെയധികം സമയം നനഞ്ഞു നില്‍ക്കുന്നത് ഒഴിവാക്കണം. പെട്ടെന്നു കുളികഴിക്കണം.
രാവിലെ എഴുന്നേറ്റാല്‍ പ്രഭാതകൃത്യങ്ങള്‍ക്കൊപ്പം ആദ്യം തന്നെ കുളിയും കഴിക്കേണ്ടതാണ്. വെയിലുറച്ചതിനുശേഷമോ ഉച്ചയ്‌ക്കോ കുളിക്കരുത്. വൈകുന്നേരം വെയിലാറിയതിനുശേഷം കുളിക്കാം. സന്ധ്യ കഴിഞ്ഞതിനു ശേഷം തല നനച്ചു കുളിക്കരുത്. വിയര്‍ത്തിരിക്കുന്നവര്‍ അല്പനേരം വിശ്രമിച്ച് വിയര്‍പ്പ് അടങ്ങിയതിനു ശേഷം മാത്രമേ കുളിക്കാവൂ.
എപ്പോഴായാലും ഭക്ഷണശേഷം ഉടനെ കുളിക്കരുത്. ഉണ്ടിട്ടു കുളിക്കുന്നവരെ കണ്ടാല്‍ കുളിക്കണം എന്നാണ് പറയാറ്. ഭക്ഷണശേഷം കുളിക്കുന്നത് അത്രയ്ക്കു ചീത്ത കാര്യമാണെന്നര്‍ഥം. ഭക്ഷണം കഴിച്ച ശേഷം കുളിക്കുന്നത് പലതരത്തിലുള്ള ദഹനപ്രശ്‌നങ്ങളും അനുബന്ധരോഗങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

മഴക്കാല ചര്യ

മഴക്കാല ജീവിതചര്യമഴക്കാലമെത്തി. പകര്‍ച്ചപ്പനി ഭീതിവിതച്ചു കടന്നുപോയ കഴിഞ്ഞകാലങ്ങളിലെ ദുരനുഭവങ്ങള്‍ ഇന്നും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഉചിതമായ ചില തയ്യാറെടുപ്പുകളിലൂടെ മഴക്കാലത്തെ രോഗഭീതി ഒഴിഞ്ഞ കാലമാക്കാന്‍ നമുക്കാകും. ഇതിനു വേണ്ടതാകട്ടെ കൃത്യസമയത്തുള്ള ഋതുചര്യാപാലനമാണ്.

ആയുര്‍വേദശാസ്ത്രപ്രകാരം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ഗണ്യമായി കുറഞ്ഞിരിക്കുന്ന കാലമാണ് മഴക്കാലം. ദഹനവ്യവസ്ഥയ്ക്കും മറ്റനുബന്ധ ശരീരവ്യവസ്ഥകള്‍ക്കും ഉണ്ടാകുന്ന വര്‍ഷകാലകൃതമായ മാറ്റങ്ങളാണ് രോഗസാധ്യതയെ വര്‍ധിപ്പിക്കുന്നത്. ഒപ്പം മലിനമാക്കപ്പെടുന്ന പരിസ്ഥിതിയും കുടിവെള്ളവും കൂടിച്ചേരുമ്പോള്‍ കേരളം 'കിടപ്പിലാകുന്നു'.

ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ ബാഹ്യകാരണങ്ങളായ രോഗാണുക്കളുമായുള്ള സമ്പര്‍ക്കം പലതരം സാംക്രമിക രോഗങ്ങള്‍ക്കും കാരണമാകുന്നു. കുട്ടികള്‍, പ്രായമായ വ്യക്തികള്‍, മറ്റസുഖങ്ങള്‍കൊണ്ട് ക്ഷീണിച്ചിരിക്കുന്നവര്‍ എന്നിവരിലാണ് മുകളില്‍പ്പറഞ്ഞ ഋതുചര്യാരോഗങ്ങള്‍ നാശംവിതയ്ക്കുന്നത്. വിവിധതരം പനികള്‍, ഛര്‍ദ്ദി, വയറിളക്കം, വാതസംബന്ധിയായ സന്ധിരോഗങ്ങള്‍ എന്നിവയാണ് മഴക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ടവ. വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന രോഗപ്രതിരോധ ശക്തിയുമാണ് പ്രധാന വില്ലന്മാര്‍. അതുകൊണ്ടുതന്നെ പ്രതിരോധത്തിലും പ്രതിവിധിയിലും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.

മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ രോഗം വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഉചിതമായ ആയുര്‍വേദ ഔഷധങ്ങള്‍ സേവിച്ച് വയറിളക്കി ശുദ്ധിവരുത്തുക എന്നതാണ് ആദ്യപടി. ചയാപചയ പ്രക്രിയയുടെ ഫലമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഇപ്രകാരമുള്ള ശരീരശോധനയിലൂടെ നിര്‍ഹരിച്ചശേഷം ലഘുവായതും ദഹിക്കുവാന്‍ എളുപ്പമുള്ളതുമായ ആഹാരമാണ് ഉപയോഗിക്കേണ്ടത്. 

ഔഷധക്കഞ്ഞികള്‍ എല്ലാംതന്നെ സന്ദര്‍ഭാനുസരണം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രത്യേകതരം സൂപ്പുകള്‍ മാംസരസങ്ങള്‍ ഇവയെല്ലാംതന്നെ ഈ കാലഘട്ടത്തില്‍ വളരെ ഫലപ്രദമാണ്. മഴക്കാലത്ത് ദഹനവ്യവസ്ഥയെ കര്‍മക്ഷമമാക്കി നിലനിര്‍ത്തുവാന്‍വേണ്ടി പഞ്ചകോലചൂര്‍ണംപോലെയുള്ള ഔഷധങ്ങള്‍ ഇട്ടു സംസ്‌കരിച്ച ആഹാരം ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. ഇതിനോടൊപ്പംതന്നെ രോഗപ്രതിരോധ ശക്തിയെ വര്‍ധിപ്പിക്കുന്ന ഇന്ദുകാന്തഘൃതം, ബ്രാഹ്മരസായനം, ച്യവനപ്രാശം, ത്രിഫലാചൂര്‍ണം തുടങ്ങിയവയും നിശ്ചിതകാലം സേവിക്കേണ്ടതുണ്ട്.

ആഭ്യന്തരമായ മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ക്കൊപ്പം എണ്ണതേപ്പ്, വിയര്‍പ്പിക്കല്‍ തുടങ്ങിയവ അനുഷ്ഠിക്കുന്നത് വാതസംബന്ധമായ സന്ധിരോഗങ്ങളുടെ കാഠിന്യത്തെ കുറയ്ക്കുന്നു. ധാന്വന്തരം കുഴമ്പ്, ബലാതൈലം തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ് ആവണക്കില, പുളിയില, കരിനൊച്ചിയില, വാതംകൊല്ലിയില തുടങ്ങിയവ ഇട്ടു വെന്ത വെള്ളംകൊണ്ടുള്ള കുളിയും വാതരോഗങ്ങള്‍ക്ക് ഹിതകരമാണ്.

മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം തുടങ്ങിയ ഔഷധങ്ങള്‍ ഇട്ടു തിളപ്പിച്ച പാനീയമാണ് ഗുണകരം. വൈകുന്നേരങ്ങളില്‍ വീടും പരിസരവും അണുവിമുക്തമാക്കാനുതകുന്ന ആയുര്‍വേദ ഔഷധങ്ങള്‍കൊണ്ടു നിര്‍മിച്ച ധൂപനചൂര്‍ണങ്ങള്‍ പ്രയോഗിക്കുന്നതും നല്ലതാണ്. ജൈവ കൊതുകുനാശിനികള്‍ ഏറെ സുരക്ഷിതമാണ്. പുകയില കഷായത്തില്‍ വേപ്പെണ്ണയും കര്‍പ്പൂരവും ചേര്‍ത്ത് തയ്യാറാക്കുന്ന ഇത്തരം കൊതുകുനാശിനികള്‍ കൊതുകിന്റെ വംശവര്‍ധനയെ കാര്യക്ഷമമായി തടയുന്നു

Saturday, 2 January 2016

ആരോഗ്യ സംരക്ഷണം എവിടെ നിന്നാരംഭിക്കണം ?


മനുഷ്യന് ആയുഷ്കാലം മുഴുവൻ ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ വേണ്ട മാർഗ നിർദേശങ്ങൾ : ഭാഗം - 2
ഒരു കുഞ്ഞിന് ദൈവം തന്നിരിക്കുന്ന ഏറ്റവും ശ്രേഷ്ടമായ ആഹാരമാണ് മുലപ്പാൽ. അത് ചുരുങ്ങിയത് ഒരു വർഷമെങ്കിലും സന്തോഷത്തോടു കൂടി കൊടുക്കണം. അമ്മ എന്ന വാക്കിന് കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അഭയം, ആഹാരം, അർത്ഥം ( ജീവിതത്തിന്അർഹിക്കുന്നവ ) ഇവയെല്ലാം ആണ്. ഇവയെല്ലാം ക്ഷമയോടുകൂടി കുഞ്ഞിലേക്ക് പകർന്നു കൊടുക്കേണ്ടതാണ്. ഉദാഹരണത്തിന് 90 ദിവസങ്ങൾക്ക് ശേഷം മുലയൂട്ടുമ്പോൾ കഴിയുന്നത്രയും മടിയിൽ കിടത്തിയും മാറോടു ചേർത്തും മുലയൂട്ടാൻ ശ്രമിക്കുക. ഇതിലൂടെ കുഞ്ഞറിയാതെ തന്നെ അഭയവും സുരക്ഷിതത്ത്വവും ഉണ്ടായികൊണ്ടിരിക്കും. മുലയൂട്ടുമ്പോൾ കഴിയുന്നത്ര ശിരസ്സിൽ ഒരു കൈ കൊണ്ട് ഇടക്കിടെ തഴുകികൊണ്ടിരിക്കണം, ഇതിലൂടെ കുഞ്ഞിന്റെ ബോധത്തിലേക്ക്‌ സ്നേഹവും, വാത്സല്യവും താനെ ഒഴുകിയെത്തികൊള്ളും.
കുഞ്ഞിനെ മുലയൂട്ടുന്ന കാലഘട്ടം അത്രയും ആഹാരസാധനങ്ങൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. വിഷലിപ്തവും, രാസ പദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കണം. മൂന്ന് മാസങ്ങൾക്ക് ശേഷം കുഞ്ഞിന് ചിനച്ച കണ്ണൻ കായ , റാഗി, സൂചി ഗോതമ്പ് മുതലായ ഘരാഹാരങ്ങൾ പൊടിച്ചു കുറുക്കി ചെറിയ തോതിൽ കൊടുത്തു തുടങ്ങാവുന്നതാണ്. വിശപ്പനുസരിച്ചു മാത്രം, അമിതമായി കൊടുക്കരുത്.
അമ്മയുടെ മനസ്സ് ഒരു കാരണവശാലും സംഘർഷഭരിതമാകരുത്. അങ്ങിനെയാണെങ്കിൽ അത് കുഞ്ഞിന് കൊടുക്കുന്ന മുലപ്പാലിലും ബാധിക്കും. കുട്ടികളുടെ കുഞ്ഞു മനസിലേക്ക് പലതും
( ജനിതകമായിട്ടുള്ള ഗുണങ്ങൾ ) കടന്നു ചെല്ലുവാൻ തടസ്സം ഉണ്ടാവുകയും ചെയ്യും. അച്ഛൻ ഈ കാലമത്രയും കുഞ്ഞിനെ സ്നേഹത്തോടെ വിളിക്കുവാനും, ലാളിക്കുവാനും മറക്കരുത്.
അമ്മക്കും കുഞ്ഞിനും തേച്ചു കുളിക്കുവാനും, അമ്മക്ക് ഉപയോഗിക്കേണ്ട ആയുർവേദ മരുന്നുകളും അടുത്തുള്ള നല്ലൊരു വൈദ്യനെ നേരിൽ കണ്ടു ഉപദേശം തേടുക. അദ്ദേഹം നിങ്ങളുടെ ദേഹവും, ദേഹിയും മനസിലാക്കി ഉചിതമായ മരുന്നുകൾ തരും.
ജോലിക്ക് പോകുന്ന അമ്മമാർ ആണെങ്കിൽ കുഞ്ഞിനെ അച്ഛന്റെ അമ്മയുടെയോ, അമ്മയുടെ അമ്മയുടെയോ അല്ലെങ്കിൽ വിശ്വസിക്കാവുന്ന ഉറ്റ ബന്ധുക്കളുടെയോ സംരക്ഷണത്തിൽ വിടുന്നത് ഏറെ ഉത്തമമായിരിക്കും. അവർ ധനമോഹം കൂടാതെ ആത്മാർഥമായി കുട്ടിയെ സംരക്ഷിക്കും.

പൊതു ആരോഗ്യ സംരക്ഷണത്തിന്


ഭക്ഷ്യവസ്തുക്കളിലെ മാരക വിഷങ്ങളിൽ നിന്നും അത്യാവശ്യ രക്ഷക്ക് താഴെ പറഞ്ഞ കാര്യങ്ങൾ എങ്കിലും ചെയ്യുക.
പയറ്, പരിപ്പ് വർഗങ്ങൾ, അരി ഉൾപ്പെടെ ഉള്ള ധാന്യങ്ങൾ ഇവ 50 ഡിഗ്രീഎങ്കിലും ചൂടുള്ള വെള്ളത്തിൽ മൂന്നു ആവർത്തി എങ്കിലും കഴുകി വീണ്ടും ചൂടു വെള്ളത്തിലേക്കിട്ടു വേവിക്കുക. തന്മൂലം ഇവയിൽ പുരട്ടിയിട്ടുള്ള മെഴുക്, പ്ലാസ്റ്റിക്‌ മുതലായവ നല്ല പരിധി വരെ ഒഴിവായി കിട്ടും. തന്മൂലം ഒരു പരിധി വരെ ലിവർ, കിഡ്നി, ആമാശയം ഇവയെ ബാധിക്കുന്ന പല രോഗങ്ങളും ഒഴിവാക്കുവാൻ സാധിക്കും.
പച്ചകറികൾ എല്ലാം തന്നെ ഉപ്പും മഞ്ഞളും ചേർന്നുള്ള ലായനിയിൽ 2 മണിക്കൂർ മുക്കി വച്ചതിനു ശേഷം മാത്രം കഴുകി ഉപയോഗിക്കുക.
മുളക്, കുരുമുളക്, മല്ലി, മഞ്ഞൾ, ചുക്ക്, അരി, ഗോതമ്പ് മുതലായവയുടെ പൊടികൾ പാക്കറ്റിൽ ഉള്ളത് വാങ്ങാതെ സ്വന്തമായി നല്ലയിനം നോക്കി വാങ്ങി പൊടിച്ചു ഉപയോഗിക്കുക.
രാസ പദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും , രാസ മരുന്നുകളും ഉപയോഗിക്കാതിരുന്നാൽ നിങ്ങൾക്ക് ആന്തരിക അവയവങ്ങൾക്ക് ഉണ്ടാകുന്ന പല രോഗങ്ങളിൽ നിന്നും രക്ഷ നേടാം. തന്മൂലം കുടുംബവും രക്ഷപെടും.
സ്വന്തം ജീവനിലൂടെ ( ജന്മനാ ) എന്തു രോഗമാണ് ഉള്ളത് എന്ന് തിരിച്ചറിയാൻ കഴിവുള്ള വൈദ്യൻമാരുടെ സഹായത്താൽ ജൈവപരമായ ചികിത്സയിലൂടെ പരിപൂർണ രോഗ മുക്തിയും ആരോഗ്യവും നേടാവുന്നതാണ്. എന്തെന്നാൽ ഈശ്വരൻ ( പ്രകൃതി ) ആവശ്യമുള്ളതെല്ലാം ഭൂമിയിൽ തന്നിട്ടുണ്ട്. ഇവ ദേഹവും, ദേഹിയും, കാലവും, അർത്ഥവും അറിഞ്ഞു പ്രയോഗിക്കുക. എങ്കിൽ മോചനം ഉറപ്പ്

നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ ?

നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ ? സൂക്ഷിക്കുക അത് നിങ്ങളുടെ ശരീരം തരുന്ന മുന്നറിയിപ്പാണ്. എങ്ങിനെ ഇതു പരിഹരിക്കാം ?
ഒരു വാഹനം നമ്മൾ ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ എഞ്ചിൻ ചൂട് ക്രമാതീതമായി വർദ്ധിച്ചാൽ ഡാഷ് ബോർഡിൽ അത് കാണിക്കുകയും എന്തോ തകരാർ ഉണ്ടെന്നു നമ്മുക്ക് മനസിലാവുകയും ചെയ്യും. എത്രയും പെട്ടെന്ന് അത് തീർത്തിട്ടെ നമ്മൾ യാത്ര തുടരുകയുള്ളൂ. അത് പോലെ തന്നെ മനുഷ്യ ശരീരത്തിലെ ചൂട് ഒരു ക്രമം വിട്ട് വർദ്ധിക്കുന്നത് നമ്മുടെ കിഡ്നി, ലിവർ ഇവയുടെ പ്രവർത്തനങ്ങൾക്ക് പ്രശ്നം ഉള്ളതുകൊണ്ടാണ്. അവ നമ്മൾ കണ്ടെത്തുന്നില്ല എന്നത് കൊണ്ട് നമ്മുക്ക് പ്രശ്നം ഇല്ല എന്ന് വിചാരിക്കരുത്.
ശരീരത്തിലെ ഈ അമിത ചൂട് പരിഹരിക്കാൻ ലളിതമായ ഒരു മാർഗം ചുവടെ ചേർക്കുന്നു.
മല്ലി (പൊടിയല്ല) - 10 ഗ്രാം ( ശരീരത്തിലെ ചൂട് വളരെ കൂടുതലാണെങ്കിൽ 20 ഗ്രാം വരെയാകാം)
തഴുതാമ ഉണക്കിയത്- (എല്ലാപച്ച മരുന്ന് കടകളിലും കിട്ടും) - 5 ഗ്രാം ( ശരീരത്തിലെ ചൂട് വളരെ കൂടുതലാണെങ്കിൽ 10 ഗ്രാം വരെയാകാം)
വെള്ളം - 2.5 ലിറ്റർ.
മല്ലിയും, തഴുതാമയും കൂടി 2.5 ലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക. അര ലിറ്റർ വെള്ളം പറ്റിച്ചു ബാക്കി വരുന്ന 2 ലിറ്റർ വെള്ളം വാങ്ങി വെച്ച് തണുപ്പിച്ചതിനു ശേഷം അതേ ദിവസ്സം പല പ്രാവശ്യം ആയി കുടിക്കുക. ഇത് കുറച്ചു ദിവസ്സങ്ങൾ ചെയ്യുക. നിങ്ങളുടെ ശരീരത്തിലെ മാലിന്യങ്ങൾ പോയി ശരീരത്തിലെ ക്രമാതീതമായ ചൂട് സാധാരണ നിലയിലേക്ക് വരുന്നത് നിങ്ങൾക്ക് തന്നെ മനസിലാകും. ഇത് മൂലം ഭാവിയിൽ പല രോഗങ്ങളിൽ നിന്നും രക്ഷ നേടാനും സാധിക്കും.

ആരോഗ്യ സംരക്ഷണം എവിടെ നിന്നാരംഭിക്കണം ?

ആരോഗ്യ സംരക്ഷണം എവിടെ നിന്നാരംഭിക്കണം ?
മനുഷ്യന് ആയുഷ്കാലം മുഴുവൻ ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ വേണ്ട മാർഗ നിർദേശങ്ങൾ : ഭാഗം - 1

ഏറ്റവും പ്രധാനം ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാവുക എന്നതാണ്. അതിനു ദമ്പതികൾ കുട്ടികൾ ഉണ്ടാവുന്നതിനു മുൻപ് നല്ലൊരു വൈദ്യനെ കണ്ട് മാതാപിതാക്കളിൽ നിന്ന് (ജന്മനാ ) ഏതെങ്കിലും തരത്തിൽ ഉള്ള രോഗ ഹേതുക്കൾ ഉണ്ടോ എന്നറിഞ്ഞു അവ ഭേദം ആക്കണ്ടതാണ്. ഇതു കണ്ടെത്താൻ മാർഗം ഇല്ല എന്ന് ആധുനികർ പറഞ്ഞതുകൊണ്ട് രോഗം ഇല്ലാതാവുന്നില്ല. ഇതു കണ്ടെത്തുവാൻ നമ്മുടെ നല്ല വൈദ്യന്മാർക്ക് കഴിയും. ജനിതകമായ പ്രശ്നങ്ങൾ തീർത്തതിനു ശേഷം ഗർഭിണിയായ സ്ത്രീക് പ്രകൃതി പരമായ വിഷമില്ലാത്ത പോഷകാഹാരങ്ങൾ കൊടുക്കുക. രാസ ഭക്ഷണങ്ങൾ, ഹോർമോണ്‍ മരുന്നുകൾ ഇവ ഉപയോഗിക്കാതിരിക്കുക. കാരണം അമ്മ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളുടെയും ഭക്ഷണങ്ങളുടെയും പ്രതിഫലനം കുട്ടികളെയും ബാധിക്കും. ഉദാഹരണം ബ്രോയിലർ ചിക്കൻ.
ഗർഭിണിയായി മൂന്നു മാസങ്ങൾക്ക് ശേഷം തഴുതാമ, കുറുന്തോട്ടി ഇവയിട്ടു തിളപ്പിച്ച വെള്ളം പ്രസവ കാലം വരെ എല്ലാ ദിവസവും കുടിക്കുക, ഇതുമൂലം സുഖപ്രസവത്തിനു സാധ്യത ഏറെയാണ്‌.

Saturday, 16 May 2015

മനുഷ്യ ചരിത്രം

മനുഷ്യന്‌ ആഫ്രിക്കയില്‍ സംഭവിച്ചത്!
-----------------------
മാനവചരിത്രത്തില്‍ മൂന്നില്‍രണ്ട്‌ ഭാഗവും മനുഷ്യന്‍ ആഫ്രിക്കയില്‍ കഴിഞ്ഞു. അതിനിടെ, അവന്‍ വംശനാശത്തിന്റെ വക്കിലെത്തി. ഏതാണ്ട്‌ രണ്ട്‌ വര്‍ഗങ്ങളായി പിരിയുന്നിടംവരെ പോലും കാര്യങ്ങളെത്തി; ഭാഗ്യത്തിന്‌ വീണ്ടും ഒന്നായി. പ്രാചീന മനുഷ്യചരിത്രത്തിന്റെ അറിയപ്പെടാത്ത അധ്യായം ചുരുളഴിയുന്നു.
കോശങ്ങളില്‍ ഒരു പരിണാമസമസ്യപോലെയാണ്‌ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ (mitochondrial DNA) സ്ഥാനമുറപ്പിച്ചത്‌. പ്രാചീനമായ ഒരു ബാക്ടീരിയം പൂര്‍വികകോശങ്ങളുമായി സമന്വയിച്ചതിന്റെ ഫലമായി സസ്യങ്ങളിലും മനുഷ്യരുള്‍പ്പടെയുള്ള ജീവികളിലും കോശങ്ങളില്‍ അത്‌ ആവിര്‍ഭവിച്ചു. പരിണാമം സംബന്ധിച്ച്‌ ഇന്നുയരുന്ന പല സമസ്യകള്‍ക്കും ഉത്തരം നല്‍കുന്നതും മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.തന്നെയാണ്‌. സമീപകാല പരിണാമമുദ്രകള്‍ ഈ ഡി.എന്‍.എ.യില്‍ വ്യക്തമായി പതിഞ്ഞുകിടപ്പുണ്ട്‌ എന്നതാണ്‌ ഇതിന്‌ കാരണം. മനുഷ്യരിലും മറ്റു ജീവികളിലും സസ്യങ്ങളിലും കോശത്തിനുള്ളില്‍ കോശമര്‍മത്തിന്‌ വെളിയിലാണ്‌ മൈറ്റോകോണ്‍ഡ്രിയയുടെ സ്ഥാനം. കോശങ്ങളിലെ 'പവര്‍ഹൗസാണത്‌. അവിടെ കാണപ്പെടുന്ന ജനിതകവസ്‌തുവാണ്‌ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.
മനുഷ്യന്‍ ഉള്‍പ്പടെ പല ജീവികളിലും മാതാവ്‌ വഴിയാണ്‌ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.തലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌. പിതാവിന്റെ ജീനുകള്‍ മൈറ്റോകോണ്‍ഡ്രിയയിലെ ജനിതകവസ്‌തുവുമായി സങ്കലിക്കാറില്ല. അതിനാല്‍, 'മനുഷ്യകുടുംബവൃക്ഷ' (human family tree)ത്തിന്‌ രൂപം നല്‍കാന്‍ ഈ ഡി.എന്‍.എ.സഹായിക്കുന്നു. കുടുംബവൃക്ഷത്തിന്റെ ശാഖകളും ഉപശാഖകളും ഇതിനകം വിശദമായി പഠിക്കാന്‍ ശാസ്‌ത്രലോകത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. അത്തരം പഠനങ്ങളുടെ ഫലമായാണ്‌, മനുഷ്യവര്‍ഗം 60,000 വര്‍ഷം മുമ്പാണ്‌ ആഫ്രിക്കയില്‍നിന്ന്‌ ഏഷ്യയിലേക്ക്‌ വ്യാപിച്ചതെന്ന ബോധ്യത്തില്‍ ഗവേഷകര്‍ എത്തിയത്‌. 50,000 വര്‍ഷം മുമ്പ്‌ ഓസ്‌ട്രേലിയയിലേക്കും, 35,000 വര്‍ഷം മുമ്പ്‌ യൂറോപ്പിലേക്കും, 15,000 വര്‍ഷം മുമ്പ്‌ അമേരിക്കയിലേക്കും മനുഷ്യന്‍ വ്യാപിച്ചതായും അറിയാം.
എന്നാല്‍, രണ്ടുലക്ഷം വര്‍ഷം മുമ്പ്‌ ആവിര്‍ഭവിച്ച 'ഹോമോ സാപ്പിയന്‍സ്‌ ' എന്ന മനുഷ്യന്‌, ഏഷ്യയിലേക്ക്‌ ആദ്യകുടിയേറ്റം നടക്കുന്ന കാലം വരെ -ഏതാണ്ട്‌ 1.4 ലക്ഷം വര്‍ഷക്കാലം-ആഫ്രിക്കയില്‍ എന്താണ്‌ സംഭവിച്ചത്‌. മനുഷ്യന്റെ പ്രാചീനചരിത്രം എന്താണ്‌ പറയുന്നത്‌. ലോകത്തെ ബാക്കിയെല്ലാ പ്രദേശത്തും കാണപ്പെടുന്നതിലുമധികം വൈവിധ്യം ആഫ്രിക്കയിലെ മനുഷ്യരില്‍ മാത്രം ഉള്ളതെന്തുകൊണ്ട്‌. ഈ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, മനുഷ്യകുടിയേറ്റത്തിന്റെ ജനിതകവഴികള്‍ പഠിക്കുന്ന 'ജിനോഗ്രാഫിക്‌ പ്രോജക്ട്‌' (Genographic Project) എന്ന ഗവേഷണപദ്ധതിവഴി മനുഷ്യന്റെ ആ പ്രാചീനചരിത്രം ഇപ്പോള്‍ ചുരുളഴിയുകയാണ്‌.
വാഷിങ്‌ടണ്‍ കേന്ദ്രമായി നടക്കുന്ന ജിനോഗ്രാഫിക്‌ പദ്ധതിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ നാഷണല്‍ ജ്യോഗ്രഫിക്‌ സൊസൈറ്റിയിലെ സ്‌പെന്‍സര്‍ വെല്‍സും ഹൈഫയില്‍ 'റാംബാം മെഡിക്കല്‍ സെന്ററി'ലെ ഡൊറോന്‍ ബെഹാറുമാണ്‌. ആഫ്രിക്കയിലെ ജനിതകവൈവിധ്യം എങ്ങനെ രൂപപ്പെട്ടു എന്നു മനസിലാക്കാന്‍ ജീവിച്ചിരിക്കുന്ന 624 ആഫ്രിക്കക്കാരുടെ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ. അവര്‍ വിശകലന വിധേയമാക്കി. മാത്രമല്ല, വിശാലമായ ബാഹ്യലോകത്തേക്ക്‌ കാലൂന്നുംമുമ്പ്‌ ആധുനികമനുഷ്യന്‍ എങ്ങനെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വ്യാപിച്ചു എന്നതിനെക്കുറിച്ചും ഈ ഗവേഷണം വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതായി 'അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ഹ്യുമണ്‍ ജനറ്റിക്‌സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.
പ്രാചീനമനുഷ്യന്‍ ആഫ്രിക്കയില്‍ ശരിക്കും രണ്ട്‌ വ്യത്യസ്‌ത വര്‍ഗങ്ങളായി മാറുന്ന തരത്തില്‍ ഒരവസരത്തില്‍ വേര്‍പിരിഞ്ഞെന്നും, ആ വേര്‍പിരിയല്‍ ഏതാണ്ട്‌ ഒരുലക്ഷം വര്‍ഷം നീണ്ടുനിന്നെന്നും, അതിനുശേഷം ഇരുവിഭാഗവും വീണ്ടും ഒന്നാവുകയായിരുന്നുവെന്നും പഠനറിപ്പോര്‍ട്ട്‌ പറയുന്നു. കഠിനവരള്‍ച്ച മൂലം വടക്കുകിഴക്കന്‍ ആഫ്രിക്കയിലും തെക്കന്‍ ആഫ്രിക്കയിലുമായി വേര്‍പെട്ടുപോയ തായ്‌വഴികളാണ്‌, വ്യത്യസ്‌ത വര്‍ഗങ്ങളായി പരിണമിക്കുന്നതിന്റെ വക്കത്തെത്തിയതത്രേ. മാത്രമല്ല, പ്രതികൂല കാലാവസ്ഥ മൂലം ഒരുഘട്ടത്തില്‍ മനുഷ്യവര്‍ഗം ശരിക്കും വംശനാശത്തിന്റെ വക്കിലെത്തിയെന്നും പഠനം പറയുന്നു. അംഗസംഖ്യ വെറും 2000 എന്ന നിലയ്‌ക്കെത്തി. ശിലായുഗത്തിന്റെ അവസാനഘട്ടത്തില്‍ (Late Stone Age) വീണ്ടും ജനസംഖ്യ വര്‍ധിക്കുകയായിരുന്നുവത്രേ.
തെക്കന്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന 'ഖോയി'(Khoi), 'സാന്‍' (San) വര്‍ഗക്കാരുടെ ഡി.എന്‍.എ.മാതൃകകളാണ്‌ ഗവേഷകര്‍ പ്രത്യേക ശ്രദ്ധ നല്‍കി പഠിച്ചത്‌. കാടരിച്ചും വേട്ടയാടിയും കഴിയുന്ന ഈ വര്‍ഗക്കാരെ പുറംലോകമറിയുന്നത്‌ 'ബുഷ്‌മെന്‍' (bushmen) എന്ന പേരിലാണ്‌ (പ്രശസ്‌തമായ 'ഗോഡ്‌ മസ്‌റ്റ്‌ ബി ക്രേസി' എന്ന സിനിമ ഓര്‍ക്കുക). കാര്‍ഷികവൃത്തി തുടങ്ങുംമുമ്പുള്ള മനുഷ്യസംസ്‌ക്കാരത്തിന്‌ ഏറ്റവും മികച്ച ഉദാഹരണമായാണ്‌ പല നരവംശശാസ്‌ത്രജ്ഞരും ബുഷ്‌മെന്‍ വിഭാഗങ്ങളുടെ ജീവിതത്തെ കാണുന്നത്‌.
കിഴക്കന്‍ ആഫ്രിക്കയില്‍ രൂപപ്പെട്ട ഈ വര്‍ഗം 150,000 വര്‍ഷം മുമ്പ്‌ രണ്ടായി പിരിഞ്ഞ്‌, ഒരു വിഭാഗം തെക്കന്‍ ആഫ്രിക്കയിലും മറ്റൊരു ഗ്രൂപ്പ്‌ വടക്കുകിഴക്കന്‍ ആഫ്രിക്കയിലും കുടിയേറി. പിന്നീട്‌ ഒരുലക്ഷം വര്‍ഷക്കാലം മനുഷ്യവര്‍ഗം ഇങ്ങനെ രണ്ടായി വേര്‍പിരിഞ്ഞു കഴിഞ്ഞുവെന്നാണ്‌ ഡി.എന്‍.എ.യിലെ വ്യതികരണങ്ങള്‍ നല്‍കുന്ന സൂചനയെന്ന്‌ ഡൊറോന്‍ ബെഹാര്‍ പറയുന്നു. `ഏതാണ്ട്‌ 40,000 വര്‍ഷം മുമ്പ്‌ ഇരുവിഭാഗവും വീണ്ടും ഒന്നായി. മനുഷ്യവര്‍ഗം ബാഹ്യലോകത്തേക്ക്‌ കുടിയേറുന്ന കാലമായിരുന്നു അത്‌`. ഒരുലക്ഷം വര്‍ഷത്തോളം രണ്ടായി പിരിഞ്ഞുകഴിഞ്ഞ മനുഷ്യവര്‍ഗത്തിന്റെ ഒരു തായ്‌വഴിയില്‍ പെട്ടവരാണ്‌ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും; ബുഷ്‌മെന്‍ വിഭാഗത്തിലെ ഭൂരിപക്ഷംപേരും രണ്ടാമത്തെ തായ്‌വഴിയില്‍ പെട്ടവരും.
എന്തുകൊണ്ട്‌ മനുഷ്യന്‍ ഒരുലക്ഷം വര്‍ഷക്കാലം വേര്‍പിരിഞ്ഞുപോയി എന്ന കാര്യം പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാവ്യതിയാനം അതിലൊരു മുഖ്യപങ്ക്‌ വഹിച്ചിരിക്കാം എന്നാണ്‌ കരുതുന്നത്‌. ആ കാലത്ത്‌ കഠിനവരള്‍ച്ചയുടെ പിടിയിലായി ആഫ്രിക്കയുടെ കുറെ ഭാഗമെന്ന്‌, ഇപ്പോള്‍ മൊസാമ്പിക്കിലുള്ള മലാവി തടകത്തില്‍നിന്ന്‌ ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നു. അത്തരം കാലാവസ്ഥാവ്യതിയാനമാകാം മനുഷ്യവര്‍ഗത്തെ രണ്ടായി വേര്‍തിരിക്കുന്ന സ്ഥിതിയിലേക്ക്‌ തള്ളിവിട്ടതെന്ന്‌ സ്‌പെന്‍സര്‍ വെല്‍സ്‌ അറിയിക്കുന്നു. മാത്രമല്ല, മനുഷ്യവര്‍ഗത്തിന്റെ അംഗസംഖ്യയും അക്കാലത്ത്‌ അപകടകരമായി ശോഷിച്ചു-വെറും 2000 വരെയെത്തിയെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. കാലാവസ്ഥ മെച്ചമായതിനൊപ്പം ശിലായുഗത്തിന്റെ അവസാനകാലത്ത്‌ പുതിയ ഉപകരണങ്ങളും സങ്കേതങ്ങളും സഹായത്തിനെത്തുകയും ചെയ്‌തതോടെയാണ്‌, വംശനാശത്തില്‍നിന്ന്‌ മനുഷ്യന്‍ കരകയറിയതും ആഫ്രിക്കയുടെ പുറത്തേക്ക്‌ വ്യാപിക്കാന്‍ അവന്‍ പ്രാപ്‌തനായതും.
മൈറ്റോകോണ്‍ഡ്രിയല്‍ ജിനോം വിശകലനം ചെയ്യുക വഴി മനുഷ്യന്റെ പ്രാചീനചരിത്രം അറിയുക മാത്രമല്ല സാധിക്കുക. മനുഷ്യവര്‍ഗത്തിലെ വ്യത്യസ്‌ത വംശങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന രോഗങ്ങളുടെ ഉത്ഭവം മനസിലാക്കാനും, ചില വര്‍ഗങ്ങള്‍ക്ക്‌ ചില രോഗങ്ങള്‍ കൂടുതലായി ബാധിക്കുന്നത്‌ അല്ലെങ്കില്‍ ബാധിക്കാത്തത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിന്റെ ജനിതക കാരണം കണ്ടെത്താനും, അതുവഴി പാര്‍ക്കിന്‍സണ്‍സ്‌ രോഗം, അള്‍ഷൈമേഴ്‌സ്‌ രോഗം, പ്രമേഹം തുടങ്ങി പാരമ്പര്യസ്വഭാവമുള്ള ഒട്ടേറെ രോഗങ്ങള്‍ക്ക്‌ ഫലപ്രദമായ ചികിത്സ കണ്ടെത്താനും ഇതു വഴിവെച്ചേക്കുമെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.
ആഫ്രിക്കയില്‍ മനുഷ്യന്‍ രണ്ട്‌ തായ്‌വഴിയായി ഒരുകാലത്ത്‌ വേര്‍തിരിഞ്ഞെന്ന്‌, മുമ്പ്‌ ബ്രിട്ടീഷ്‌ ഗവേഷകന്‍ പീറ്റര്‍ ഫോര്‍സ്‌റ്റര്‍ ഒരു പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആഫ്രിക്കയ്‌ക്കു പുറത്ത്‌ മനുഷ്യവര്‍ഗം നടത്തിയ കുടിയേറ്റങ്ങള്‍ പഠിക്കാനായി മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.വിശകലനം ചെയ്‌തപ്പോഴാണ്‌, ആന്‍ഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഫോര്‍സ്‌റ്റര്‍ 1997-ല്‍ അത്തരമൊരു നിഗമനത്തിലെത്തിയത്‌. അദ്ദേഹത്തിന്റെ നിഗമനത്തെ ജിനോഗ്രാഫിക്‌ പ്രോജക്ട്‌ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്‌.
(അവലംബം: നാഷണല്‍ ജ്യോഗ്രഫിക്‌ സൊസൈറ്റി)

Saturday, 31 January 2015

പ്രവാചകവൈദ്യവും പച്ചക്കറികളും

പ്രവാചകവൈദ്യവും പച്ചക്കറികളും
കക്കരിപ്രവാചകന്‍ ഈത്തപ്പഴത്തോടുകൂടി കക്കരി ഭക്ഷിക്കാറുണ്ടായിരുന്നു (ബുഖാരി).ആയിശ (റ) പറയുന്നു: എന്റെ മാതാവ് പല ചികിത്സകള്‍ ചെയ്തു നോക്കിയെങ്കിലും ഞാന്‍ തടി വെച്ചില്ല. അവസാനം കക്കിരിക്കയും ഈത്തപ്പഴവും തിന്നപ്പോഴാണ് തടിയുണ്ടായത്.
ചുരങ്ങഅനസ് (റ) പറഞ്ഞു: പ്രവാചകന്‍ ചുരങ്ങ ഇഷ്ടപ്പെട്ടിരുന്നു (മുസ്‌ലിം).പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ ചുരങ്ങ തിന്നുക. അത് ബുദ്ധിയും മസ്തിഷ്‌കവും ശക്തിപ്പെടുത്തും.ആയിശാ (റ) പറയുന്നു: ചുരങ്ങ പയര്‍ സഹിതം കഴിച്ചാല്‍ ഹൃദയം മൃതുവാകുകയും ഭോഗശക്തിവര്‍ദ്ധിപ്പിക്കുകയും ചെയ്യും.ചുരങ്ങ ചുമക്ക് ഫലപ്രദമാണ്. പനിയുള്ളവര്‍ക്ക് ശക്തി പകരുന്ന വസ്തുകൂടിയാണ് (ഥിബ്ബുന്നബവി).    കൂണ്‍കൂണിന്റെ നീരില്‍ കണ്ണിന് രോഗശമനമുണ്ടെന്ന് ഹദീസില്‍ വന്നിട്ടുണ്ട് (ബുഖാരി)കൂണ്‍ നീരു കൊണ്ട് സുറുമയിടുന്നത് കണ്ണിന് പ്രകാശം നല്‍കുന്നു.
കട്ടക്കുന്തിരിക്കംപ്രവാചകന്‍ പറഞ്ഞു: ഗര്‍ഭിണികള്‍ക്ക് കട്ടക്കുന്തിരിക്കം കൊടുക്കുക. അവളുടെ കുഞ്ഞ് ആണാണെങ്കില്‍ ബുദ്ധിമാനാവുകയും പെണ്ണാണെങ്കില്‍ സ്വഭാവം നന്നാവുകയും അരക്കെട്ട് തടിച്ചിരിക്കുകയും ചെയ്യും (അബൂനഈം).അലി (റ) യോട് മറവി സംബന്ധിച്ച് ആവലാതി പറഞ്ഞപ്പോള്‍ കട്ടക്കുന്തിരിക്കം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: അത് ഹൃദയത്തിന് ധൈര്യം പകരുന്നതും മറവി ഇല്ലാതാക്കുന്നതുമാണ്.ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരു മിസ്ഖാല്‍ (3.5 ഗ്രാം) പഞ്ചസാരയും സമമായി കട്ടക്കുന്തിരിക്കവും കൂടി വെറുംവയറ്റില്‍ ഒരാഴ്ച ഉപയോഗിച്ചാല്‍ മൂത്രദോഷവും മറവിയും ശമിക്കും (അബൂനഈം).ഇത് ആമാശയ വേദന ശമിപ്പിക്കുകയും വായു ക്ഷോഭം തടയുകയും ചെയ്യും. മാംസം വര്‍ദ്ധിപ്പിക്കുകയും വ്രണം, കഫം എന്നിവ ഇല്ലാതാക്കുകയും ചെയ്യും.
ചായപ്പുല്ല്പ്രവാചകന്‍ വാരിവേദനക്ക് ചായപ്പുല്ലും സൈത്തെണ്ണയും നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു (തുര്‍മുദി).ഉമ്മു സലമ (റ) പറഞ്ഞു: കരിമംഗലത്തിന് ഞങ്ങള്‍ മുഖത്ത് ചായപ്പുല്ല് അരച്ച് പുരട്ടാറുണ്ടായിരുന്നു. അതരച്ചു തേച്ചാല്‍മുഖത്തെ കറുപ്പടയാളം, ചൊറി, കുരു എന്നിവ സുഖമാകും.
വെളുത്തുള്ളിയുടെ ഔഷധഗുണംപ്രവാചകന്‍ അലി (റ) വിനെ വിളിച്ചു പറഞ്ഞു:അലിയെ, നീ വെളുത്തുള്ളി തിന്നുക. എന്റെ അടുത്ത് മലക്ക് വരുമായിരുന്നില്ലെങ്കില്‍ ഞാന്‍ വെളുത്തുള്ളി ഭക്ഷിക്കുമായിരുന്നു (ഥിബ്ബന്നബവി). വെളുത്തുള്ളി ഭക്ഷിച്ചാലുണ്ടാകുന്ന വാസന മലക്കുകളെ ബുദ്ധിമുട്ടിക്കുമെന്നു പേടിച്ചതിനാലാണ് പ്രവാചകന്‍ ഭക്ഷിക്കാതിരുന്നത്. അത് കഴിക്കാന്‍ അവിടന്ന് പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് വെളുത്തുള്ളി. ഈജിപ്തിലെ പിരമിഡ് നിര്‍മാതാക്കള്‍ ശക്തി ലഭിക്കാന്‍ വെഴുത്തുള്ളി കഴിക്കാറുണ്ടായിരുന്നു. ബുദ്ധിയും ശക്തിയും ലഭിക്കാന്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് പാലിനോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി കഴിച്ചാല്‍ മതിയെന്ന് ചില വൈദ്യശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട് (മുഅ്ജിസാത്തു ശ്ശിഫാ: 41). റോമന്‍ ബോക്‌സിംഗ് ചാംപ്യന്മാര്‍ മത്സരത്തിനു മുമ്പ് വെളുത്തുള്ളി കഴിക്കാറുണ്ടായിരുന്നുവത്രെ. അനവധി വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയില്‍. 49% പ്രോട്ടീന്‍, 25% സള്‍ഫേറ്റ്, ഹോര്‍മോണുകള്‍, ലവണം, രോഗാണു നശീകരണ ഔഷധങ്ങള്‍, ഡ്യൂററ്റിക് രോഗാണുവിനെ നശിപ്പിക്കുന്ന കാര്‍ബോണിക് എന്‍സൈമുകള്‍ മുതലായവ ഇതില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളാണ്.വെളുത്തുള്ളി അനവധി രോഗങ്ങള്‍ക്കുള്ള ഔഷധമാണെന്ന് ആധുനിക ശാസ്ത്രവും പറയുന്നുണ്ട്.  അതില്‍നിന്നും ചിലത് കാണുക:
വിഷംവെളുത്തുള്ളിയുടെ അഞ്ച് ഇതളെടുത്ത് പൊടിച്ചതിനു ശേഷം കരിഞ്ചീരക കഷായത്തില്‍ കലക്കിയ ഒരു കപ്പ് തേനില്‍ ചാലിക്കുക. രാവിലെയും വൈകുന്നേരവും കഴിക്കുക.
ഡൈഫോയ്ഡ്വെളുത്തുള്ളിയുടെ അഞ്ച് ഇതളെടുത്ത് പൊടിച്ച് തേന്‍ ചേര്‍ത്ത ചുടുപാലില്‍ കലര്‍ത്തുക. ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക. അതോടൊപ്പം, രോഗിയുടെ നട്ടെല്ലിലു അവയവങ്ങളിലും സൈത്തൂനെണ്ണ കലര്‍ത്തിയ വെളുത്തുള്ളിയെണ്ണ പുരട്ടുക. രാവിലെ അഞ്ചു മിനുട്ട് നേരം വെളുത്തുള്ളിയുടെ ആവി മൂക്കിലൂടെ വിലിക്കുക.
മുറിവുകള്‍വെളുത്തുള്ളി പൊടിച്ച് കുഴമ്പാക്കിയതിനു ശേഷം മുറിവുള്ള ഭാഗത്ത് പുരട്ടുക. മുറിവ് സുഖപ്പെടും. പൊടിച്ച വെളുത്തുള്ളി ചൂടുവെള്ളത്തില്‍ ചേര്‍ത്തി ആ വെള്ളം ഉപയോഗിച്ച് മുറിവ് കഴുകുന്ന പക്ഷം എല്ലാ രോഗാണുക്കളും നശിക്കുന്നതാണ്.
ഡിഫ്തീരിയ (തൊണ്ടരോഗം)എന്നും ഭക്ഷണ ശേഷം വെളുത്തുള്ളിയുടെ ഇതള്‍ മൂന്നു മിനുട്ടു നേരം ചവക്കുകയും പിന്നീട് വിഴുങ്ങുകയും ചെയ്യുക. ശേഷം, വെള്ളത്തില്‍ തിളപ്പിച്ച വെളുത്തുള്ളിയുടെ ആവി മൂന്നോ അഞ്ചോ മിനുട്ട് നേരം മൂക്കില്‍ വലിക്കുക. തണുപ്പ് കൊള്ളുന്നത് ശ്രദ്ധിക്കണം.
ഞരമ്പിന് ശക്തിവെളുത്തുള്ളിയുടെ ഒരു ഇതള്‍ പൊടിച്ച് അല്‍പം അമ്പര്‍ സുഗന്ധം ചേര്‍ത്ത് ചുടുപാലില്‍ വെറും വയറ്റില്‍ കഴിക്കുക. ഞരമ്പുകള്‍ക്ക് ശക്തി ലഭിക്കും.
ബധിരതവെളുത്തുള്ളിയുടെ ഏഴ് ഇതളുകള്‍ സൈത്തൂനെണ്ണയില്‍ ഇട്ടതിന് ശേഷം നേരിയ ചുടുള്ള തീക്ക് മുകളില്‍ വെക്കുക. ഇളം ചൂടായതിനു ശേഷം അതെടുത്ത് ഉറങ്ങുന്നതിനു മുമ്പ് ചെവിയില്‍ ഇറ്റിക്കുക. അതോടൊപ്പം ഒരു പഞ്ഞികൊണ്ട് ചെവി മൂടുകയും ചെയ്യുക. ഒന്നിടവിട്ട ദിസങ്ങളിലാണ് ഇത് ചെയ്യേണ്ടത്.
പകര്‍ച്ചപ്പനിഏഴ് വെളുത്തുള്ളി ഇതളലടിച്ച് ലൈം ഓറഞ്ച് ജ്യൂസ് വെറുംവയറ്റില്‍ കുടിക്കുക. ഉറങ്ങുന്നതിനു മുമ്പ് വെളുത്തുള്ളിയുടെ ആവി വലിക്കുക. ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യുമ്പോഴേക്ക് രോഗം ശമിക്കുന്നതാണ്.
കാന്‍സര്‍കാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ വെളുത്തുള്ളിയിലടങ്ങിയിട്ടുണ്ട്. കാന്‍സര്‍ രോഗികളെ വെളുത്തുള്ളി ഭക്ഷിപ്പിക്കുന്നത് നല്ലതാണ്.കൊക്കക്കുരഒരു പിടി വെളുത്തുള്ളി പൊടിച്ച് അല്‍പം ഉപ്പോടുകൂടി വെള്ളിത്തിലിടുക. ശേഷം അതിന്റെ ആവി മൂക്കില്‍ വലിക്കുക. ഒരാഴ്ച എല്ലാ വൈകുന്നേരവും ഇതാവര്‍ത്തിക്കുക.
കോളറഒരു സ്പൂണ്‍ വെളുത്തുള്ളിയുടെ കഴമ്പ് തേനില്‍ ചേര്‍ത്ത് എല്ലാ ഭക്ഷണ ശേഷവും കഴിക്കുക. കോളറ മാറ്റുന്നതാണ്.
ബുദ്ധിശക്തിവെളുത്തുള്ളിയുടെ മൂന്ന് ഇതളുകളും മൂന്ന് തക്കാളികളും അല്‍പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ജൂസാക്കി സേവിക്കുക.
തലവേദനവെളുത്തുള്ളിയുടെ എണ്ണ തലവേദനയുള്ള ഭാഗത്ത് പുരട്ടുക. ആമാശയത്തില്‍ തലവേദനയുടെ ഘടകങ്ങള്‍ നീങ്ങാന്‍ വേണ്ടി അല്‍പം വെള്ളത്തോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി പൊടിച്ച് വിഴുങ്ങുക.
പല്ലുവേദനവെളുത്തുള്ളി ഇതളിന്റെ പകുതി വേദനയുള്ള സ്ഥാനത്ത് വെക്കുക. രോഗം ശമിക്കും.
രക്തസമ്മര്‍ദ്ദംവെളുത്തുള്ളി പൊടിച്ച് സൈത്തൂനെണ്ണയില്‍ ചേര്‍ത്ത് മൂടിയതിന് ശേഷം നാല്‍പത് ദിവസം വെയിലത്ത് വെക്കുക. പിന്നെ വെറും വയറ്റില്‍ ഓരോ ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കുക.
കണ്ണുരോഗങ്ങള്‍വെളുത്തുള്ളിയില ചവച്ചതിനു ശേഷം രാവിലെയും വൈകുന്നേരവും കണ്ണില്‍ പുരട്ടുക. ചെങ്കണ്ണ് പോലെയുള്ള രോഗങ്ങള്‍ക്ക് ശമനം ലഭിക്കും (മുഅ്ജിസാത്തുശ്ശിഫാ).
പാലിന്റെ ഔഷധ ഗുണംപ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ പാല്‍ കുടിച്ചാല്‍ അത് വീണ്ടും കിട്ടാന്‍ പ്രാര്‍ത്ഥിക്കുക. വിശപ്പിനും ദാഹത്തിനും കൂടി പറ്റുന്ന ഒരു വസ്തു പാലല്ലാതെ എനിക്കറിഞ്ഞുകൂടാ (തുര്‍മുദി).
അകിടില്‍നിന്നു തന്നെ കുടിക്കുന്ന ആട്ടിന്‍ പാലാണ് ഏറെ ഉത്തമം. കറന്ന് അധികം താമസിച്ചതും സ്വാദ് വ്യത്യാസം വന്നതും നല്ലതല്ല. ചൊറി, ചിരങ്ങ്, മുതലായവ പാലിനാല്‍ നശിക്കും. ഓര്‍മ ശക്തി വര്‍ധിക്കും.പ്രവാചകന്‍ പറഞ്ഞു: ഔഷധമില്ലാത്തൊരു രോഗവും അല്ലാഹു വിധിച്ചിട്ടില്ല. അതിനാല്‍, പശുവിന്‍ പാല്‍ ഉപയോഗിക്കുക. പശു എല്ലാ ചെടിയും തിന്നുന്നു.

Friday, 30 January 2015

ഓര്‍മ്മ ശക്ത്തിക്കും ബുദ്ധി വളര്‍ച്ചക്കും

Boost Your Memory.
നല്ല ഓർമ്മശക്തിയുണ്ടായിരിയ്ക്കുകയെന്നത്, ഏതൊരാളും, ഏതുപ്രായത്തിലും ആഗ്രഹിയ്ക്കുന്ന കാര്യമാണു. ശരിയായ ഭക്ഷണം( പ്രത്യേകിച്ചും പഴങ്ങളും, പച്ചക്കറികളും, മുളപ്പിച്ചവിത്തുകളൂം ), ശരിയായ വിശ്രമം, മതിയായ ഉറക്കം, മനസ്വാസ്ഥ്യം, ശരിയായ ബ്രീത്തിങ്, ശരിയായ മാനസ്സിക വ്യായാമം എന്നിവയിലൂടെ നമുക്ക് ഓർമ്മശക്തിയെ വർദ്ധിപ്പിയ്ക്കുകയും, നിലനിർത്തുകയും ചെയ്യാവുന്നതാണു.
മനുഷ്യ മസ്തിഷ്ക്കം ഒരു സൂപ്പർ ബയോകമ്പ്യൂട്ടറാണു. മസ്ഥിഷ്ക്കത്തെ പ്രവർത്തിപ്പിയ്ക്കുന്നത് വൈദ്യുതശക്തിയാണു. സ്വതന്ത്രഗ്ളൂക്കോസ്, ഓക്സിജൻ എന്നിവ ഉപയോഗിച്ഛാണു ഇതിനാവശ്യമായ വൈദ്യുതി മസ്തിഷ്ക്കംതന്നെ നിർമ്മിയ്ക്കുന്നത്.
മനുഷ്യമസ്തിഷ്കത്തിന്റെ എകദേശതൂക്കം 1.4 കി.ഗ്രാം ആണു.ഇത് ശരീരഭാരത്തിന്റെ ഏകദേശം 2 ശതമാനമാണു വരുന്നതെങ്കിലും, നമ്മൾ ശ്വസിയ്ക്കുന്ന ഓക്സിജന്റെ 20 ശതമാനവും, രക്തത്തിന്റെ 20 ശതമാനവും മസ്തിഷ്ക്കത്തിന്റെ പ്രവർത്തനത്തിനുവേണ്ടി ഉപയോഗിയ്ക്കപ്പെടുന്നു
അറിവുകളെ തരംതിരിച്ചു ശേഖരിയ്ക്കുന്നതിനും, ആവശ്യമുള്ളപക്ഷം ഓർത്തെടുക്കുന്നതിനും, സന്ദർഭോചിതമായി ഉപയോഗിയ്ക്കുന്നതിനും മനുഷ്യമസ്തിഷ്ക്കത്തിനു കഴിയും.
നമ്മുടെ മസ്ഥിഷ്ക്കം കോർപ്പസ് കലോസം എന്ന നാഡീ ഭിത്തിയാൽ ഇടത് മസ്തിഷ്ക്കം എന്നും വലതു മസ്തിഷ്ക്കം എന്നും രണ്ടായി ഭാഗിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നമ്മളിൽ കൂടുതൽ ആളുകളും ഭൂരിഭാഗം സമയവും ഇടതു മസ്ഥിഷ്ക്കമാണു ഉപയോഗിയ്ക്കുന്നത്. കൂടുതൽ സ്വസ്ഥതയ്ക്കും, ഓർമ്മശക്തി വർദ്ധനവിനും വലതുമസ്തിഷ്ക്കത്തെകൂടി ഉപയോഗപ്പെടുത്തേണ്ടതാണു.
മസ്തിഷ്ക്കത്തിലെ വൈദ്യുതതരംഗങ്ങളുടെ ആവർത്തി അനുസരിച്ച് Brain frequency യെ Beta, Alfa, Theta, Delta എന്നിങ്ങനെ നാലായി തരം തിരിയ്ക്കാം.
ഏറ്റവും സുഖകരവും ഗുണകരവുമായ അവസ്ഥയാണു Alfa( 14 to 25 Hz), Theta ( 8 to 14 Hz) Frequency Level, എന്നാൽ സാധാരണ മനുഷ്യർ വളരെ കുറച്ചുസമയം മാത്രമേ ഈ അവസ്ഥകളിൽ ജീവിയ്ക്കുന്നുള്ളു. ആല്ഫാ തലങ്ങളിൽ, ചിന്തിയ്ക്കുക, ഓർമ്മിയ്ക്കുക ഭാവനചെയ്യുകയെന്നത് ഓർമ്മശക്തിവർദ്ധനവിനു വളരെ നല്ലതാണു. നിരന്തര ധ്യാന പർശീലനത്താൽ ബോധപൂർവ്വം ആല്ഫാ തലത്തിൽ തുടരാൻ കഴിയുന്നതാണു. അബ്ഡോമിനൽ ബ്രീത്തിങ്ങ് ആല്ഫാ തലത്തിലേയ്ക്ക് എത്താൻ എളുപ്പത്തിൽ സഹായിയ്ക്കുന്നു.
മനസ്സിനെ സൌകര്യാർത്ഥം, ബോധമനസ്സ്, ഉപബോധമനസ്സ് എന്നിങ്ങനെ രണ്ടായി തിരിയ്ക്കാം. നമ്മൾ ഉണർന്നിരിയ്ക്കുമ്പോഴാണു ബോധമനസ്സ് പ്രവർത്തിയ്ക്കുന്നത്, പഞ്ചേന്ദ്രിയങ്ങൾ വഴി കിട്ടുന്ന സന്ദേശങ്ങൾ ബോധമനസ്സ് ചിത്രരൂപങ്ങളിൽ സ്വീകരിച്ച് ഉപബോധമനസ്സിലേയ്ക്ക് അയയ്ക്കുന്നു.
ഓർമ്മയെന്നുപറയുന്നത് ഒരു വ്ര്യദ്ധി ( impression ) ആകുന്നു. impression എത്രയ്ക്ക് ആഴമുള്ളതായിരിയ്ക്കുന്നുവോ അത്രയ്ക്ക് ശക്തമായിരിയ്ക്കും നമ്മുടെ ഓർമ്മ ശക്തി. സത്യത്തിൽ വാക്കുകൾ, രൂപങ്ങൾ, നിറങ്ങൾ, സംഗീതം എന്നിങ്ങനെയുള്ള അറിവുകളെ മസ്തിഷ്ക്കം ഉല്പ്പാദിപ്പിയ്ക്കുന്നുണ്ടെങ്കിലും അത് ഒന്നും ഒർത്തെടുക്കുന്നില്ല. വസ്തുക്കൾ തമ്മിലുള്ള ബന്ധങ്ങളുടെ ഇൻഫോർമേഷന്റെ അടിസ്ഥാനത്തിലാണു ഓർമ്മകൾ സൂക്ഷിയ്ക്കപ്പെടുന്നത്. വിവിധ വസ്തുക്കൾ, സംഭവങ്ങൾ എന്നിവ തമ്മിലുള്ള ബന്ധങ്ങൾ നിർമ്മിച്ചെടുക്കുന്ന പ്രക്രിയയാണു ഓർമ്മ.
The three important processes occurred in the Brain.
1.Encoding- –അറിവുകളെ മസ്തിഷ്ക്കത്തിൽ വച്ച് ന്യൂറൽ ഭാഷയായി ഓർമ്മയായി മാറ്റുന്ന പ്രക്രിയ.
2. Storage – അറിവുകളെ ന്യൂറൽ കോഡ് ആയി മാറ്റി ഓർമ്മയായി യഥാകാലം സൂക്ഷിയ്ക്കുന്ന പ്രക്രിയ.
3. Retrivel- –ഓർമ്മയിൽനിന്നും അറിവുകളെ ആവശ്യത്തിനു തെരഞ്ഞെടുക്കുന്ന പ്രക്രിയ.
ദീർഘകാല ഓർമ്മകൾ Explicit Memory / Declarative Memory & Implicit Memory / Non Declarative Memory- എന്നിങ്ങനെ രണ്ടുതരത്തിലുണ്ട്
1. Explicit Memory / Declarative Memory-(ബോധപൂർവ്വം ഓർത്തെടുക്കുന്ന ഓർമ്മകളാണു എക്സ്പ്ളിസിറ്റ് മെമ്മൊറി.)
2. Implicit Memory / Non Declarative Memory-( ബോധപൂർവ്വമല്ലാതെ ഓർത്തെടുക്കാൻ കഴിയുന്നു. പഠിച്ചിട്ടുള്ള കാര്യങ്ങൾ, കളികൾ, സ്കിൽസ് എന്നിവ)
1. Explicit Memory / Declarative Memory-എക്സ്പ്ളിസിറ്റ് മെമ്മൊറി ,രണ്ടുതരമുണ്ട്.
1. Semantic Memory (General Knowledge) and 2. Episodic Memory (Personnel Experiences)
1. Semantic Memory (General Knowledge)-പൊതുവായ അറിവുകൾ, സത്യങ്ങളെക്കുറിച്ച്, വാസ്ഥവികമായ കാര്യങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ.
2. Episodic Memory (Personnel Experiences)-വ്യക്തിപരമായ അനുഭവങ്ങൾ, എന്നു എവിടെവച്ച് സംഭവിച്ചു എന്നിങ്ങനെയുള്ള ഓർമ്മകൾ.
ഇനി മറ്റൊരുതരം ഒർമ്മയാണു Flashbulb Memory- സ്ഥലവുമായി ബന്ധപ്പെട്ട ഓർമ്മകൾ.
.
ഓർമ്മ ശക്തിവർദ്ധിപ്പിയ്ക്കാനാഗ്രഹിയ്ക്കുന്നുവെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ കാര്യമായി ശ്രദ്ധിയ്ക്കുന്നത് നന്നായിരിയ്ക്കും
1. Focus on it. ഓർമ്മവയ്ക്കാനാഗ്രഹിയ്ക്കുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധകൊടുക്കുകയെന്നതാണു ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ സമയത്ത് മറ്റു കാര്യങ്ങളിലൊന്നും ശ്രദ്ധിയ്ക്കരുത്. നമ്മൾ കാണുന്ന, കേൾക്കുന്ന, വായിയ്ക്കുന്ന കാര്യങ്ങൾ ചിത്രങ്ങളായി ഉപബോധമനസ്സിലേയ്ക്ക് പോകുന്നുണ്ട്. ഈ ചിത്രങ്ങൾക്ക് എത്രമാത്രം വ്യക്തതയും, മിഴിവുമുണ്ടോ അത്രയ്ക്കും ശക്തമായിരിയ്ക്കും ഓർമ്മകൾ.
2.Smell, touch, taste, hear and see it. ചെയ്യുന്ന കാര്യങ്ങളിൽ, സന്ദർഭങ്ങളിൽ പഞ്ചേന്ദ്രിയങ്ങളെ പരമാവധി ശ്രദ്ധാപൂർവ്വം ഉപയോഗപ്പെടുത്തുക. ഈ സന്ദർഭങ്ങൾക്ക് എത്രമാത്രം വ്യക്തതയും, മിഴിവുമുണ്ടോ അത്രയ്ക്കും ശക്തമായിരിയ്ക്കും ഓർമ്മകൾ.
3. Repeat it. ആവർത്തിച്ച് പലതവണ ഓർക്കുക, ഇത് ഏതൊരാളുടേയും ഓർമ്മശക്തി വർദ്ധിപ്പിയ്ക്കും. മറന്നുപോകുകയെന്നത് സാധാരണ സംഭവിയ്ക്കുന്ന കാര്യമാണു. അതുകൊണ്ട് പഠിയ്ക്കാനുള്ള കാര്യങ്ങൾ ആദ്യദിവസത്തിനുശേഷം 3, 5, 9,എന്നി ദിവസങ്ങളിലും അവസാനമായി 14 മത്തെ ദിവസവും വായിയ്ക്കുകയാണെങ്കിൽ അത് സ്ഥിരമായി നമ്മുടെ ഓർമ്മയിൽ നില്ക്കുന്നതായിരിയ്ക്കും.
ഓർമ്മ ശക്തിവർദ്ധിപ്പിയ്ക്കാനാഗ്രഹിയ്ക്കുന്നുവെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ കാര്യമായി ശ്രദ്ധിയ്ക്കുന്നത് നന്നായിരിയ്ക്കും
4.Chunk it- eg:10 ഡിജിറ്റ് ഫോൺ നമ്പറിനെ ഒറ്റയടിയ്ക്ക് ഓർക്കാൻ ശ്രമിയ്ക്കാതെ, 3 ഭാഗങ്ങളായി ഓർക്കാൻ പഠിയ്ക്കുക.
5.Organize it. Our brains like organization of information. പുസ്തകങ്ങളിൽ പഠിയ്ക്കാനുള്ള കാര്യങ്ങളെ പാരഗ്രാഫുകളായി, തലക്കുറിപ്പുകളായി, വിവരിയ്ക്കുന്നത് എളുപ്പത്തിൽ ഓർത്തെടുക്കുന്നതിനു വേണ്ടിയാണു. അതുപോലെ ഓർത്തെടുക്കാനുള്ള കാര്യങ്ങളെ ശരിയായ രീതിയിൽ organize ചെയ്താൽ മസ്തിഷ്ക്കത്തിനു എളുപ്പത്തിൽ ഓർത്തെടുക്കാൻ സാധിയ്ക്കും
6.Use mnemonic devices. ചിത്രങ്ങളായൊ പദ്യങ്ങളായൊ, പാട്ടുകളായൊ, കഥകളായൊ ഓർക്കാനാഗ്രഹിയ്ക്കുന്ന അറിവുകളെ കോർത്തിണക്കുക.
7. Learn it the way that works for you. നമ്മൾക്ക് അനുയോജ്യമായ രീതി തിരഞ്ഞെടുക്കുക.പലതവണ എഴുതുന്നതാണൊ, ഓർക്കുന്നതാണൊ, റെക്കോർഡ് ചെയ്ത് കേൾക്കുന്നതാണൊ, ഓരോരുത്തർക്കും സ്വീകാര്യമായ എളുപ്പമുള്ളരീതികൾ ഉപയോഗിയ്ക്കുക.
8. Connect new information to existing information or experiences in your mind. പഠിയ്ക്കുമ്പോൾത്തന്നെ പുതിയ അറിവുകളെ, നിലവിലുള്ള, അറിവുകളുമായി, അനുഭവങ്ങളുമായി, എളുപ്പത്തിൽ കോർത്തിണക്കാൻ ശ്രമിയ്ക്കുക.
ഓർമ്മശക്തി കുറയാനുള്ള കാരണങ്ങൾ
വേണ്ടത്ര പോഷകാംശങ്ങളുടെ അഭാവം, അന്തരീക്ഷമലിനീകരണം, വർദ്ധിച്ചമാനസ്സികപിരിമുറുക്കം, മതിയായവിശ്രമമില്ലായ്മ, മദ്യപാനം, പുകവലി, അമിതമായ ജങ്ക്ഫുഡ്, അപകടം, മസ്തിഷ്ക്കാഘാധം എന്നിവമൂലം തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങൾ, പ്രായാധിയ്ക്കം എന്നിവയെല്ലാം ഓർമ്മശക്തി കുറയാൻ കാരണമാകാറുണ്ട്.
നമ്മുടെ ശരീരം ഉല്പ്പാദിപ്പിയ്ക്കുന്ന സൾഫർ ഓക്സൈഡ്, ഹൈഡ്രോക്സിൽ, ലിപ്പിഡ്പെറോക്സൈഡ്, , ഹൈഡ്രജൻ പെറോക്സൈഡ്, സിംഗ് ലെറ്റ് ഓക്സിജൻ, തുടങ്ങിയ free radicals ന്റെ ആധിക്യം ഓർമ്മ്മശക്തിയെ കുറയ്ക്കുന്നതായി കണ്ടെത്തിയിരിയ്ക്കുന്നു. വർദ്ധിച്ച ആകാക്ഷയും മാനസ്സികപിരിമുറുക്കവും മസ്തിഷ്ക്കത്തിലെ വൈദ്യുതിയുടെ തോതും , രക്തത്തിലെ അമ്ളഗുണവും വർദ്ധിയ്ക്കാനിടവരുത്തുകയും, ഇത് free radicals ന്റെ ആധിക്ക്യത്തിനും ഓർമ്മശക്തികുറവിനും വഴിവയ്ക്കുമത്രെ.
എന്നാൽ ധാരാളം ആന്റി ഓക്സിഡന്റുകളുടെ ഉപയോഗം കൊണ്ട് ഫ്രീ റാഡികൾസിന്റെ ഉപദ്രവത്തെ നമുക്ക് ലഘൂകരിയ്ക്കാവുന്നതാണു.
A.ധാരാളം antioxidants അടങ്ങിയ താഴെപറയുന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിയ്ക്കുന്നത് ഓർമ്മശക്തിനിലനിർത്താനും വർദ്ധിപ്പിയ്ക്കാനും വളരെ നല്ലതാണു.
1.Vitamin C- വൈറ്റമിൻ സി അടങ്ങിയ നെല്ലിയ്ക്ക, ചെറുനാരങ്ങ, തേൻ, broccoli, green & Red Pepper, sprouts, cauliflower, Pineapple, citrus fruits എന്നിവ
2. Vitamin A & Beta - Carotene- വൈറ്റമിൻ എ & ബീറ്റകരോട്ടിൻ അടങ്ങിയ Dark green yellow vegetables, yellow fruits, broccoli, spinach, turnip, carrot, sweet Potatoes, pumpkin, leafy vegetables, Liver, milk, butter, cheese, eggs, ghee.etc
3.Vitamin E- വൈറ്റമിൻ E അടങ്ങിയ, Soybean oil, corn oil, Saff flower oil, cotton seed oil, wheat germ, green leafy vegetables. എന്നിവ
4.Dark chocolate
5.Selenium- അടങ്ങിയ Sea foods, grains, muscle meats, Brazil Nuts
6. Zinc- അടങ്ങിയ Meat Sea Foods, Milk, liver, eggs, whole grain.
7. Pycnogenol- അടങ്ങിയ നിലക്കടല ഗ്രേപ് സീഡ്
8.വെളുത്തുള്ളി, bilberry, ginkgo biloba etc
B. Brain Food- താഴെപറയുന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിയ്ക്കുന്നത് ഓർമ്മശക്തിനിലനിർത്താനും വർദ്ധിപ്പിയ്ക്കാനും വളരെ നല്ലതാണു.
1.Vitamin B12- വൈറ്റമിൻ ബി 12 അടങ്ങിയ-പാൽ, പാലുല്പ്പന്നങ്ങൾ, ഇറ ച്ചി, മുട്ട, മൽസ്യം, Yogurt, Liver, Kidney, Nuts, Legumes, Chicken, Pork, liver, Kideny
2.Vitamin B6- ( pyridoxine) - വൈറ്റമിൻ ബി 6- അടങ്ങിയ നേന്ത്രപ്പഴം, മുളപ്പിച്ച ഗോതമ്പ്, പൾസസ്, Brown Rice,
3. Nuts- ബദാം, Walnuts, സോയാബീൻ, എള്ള്, ഗോതമ്പ്, മുളപ്പിച്ച ഗോതമ്പ്,
4. Fruits & Vegetables- Citrus fruits, carrots, Fresh Fruits
5. Lecithin – അടങ്ങിയ Soyabeen, Peanuts .
6.ഫ്ളവർ എസ്സെൻസ്- smell Rosemary oil
C.ബി വൈറ്റമിൻസ് ന്യൂറോറ്റ്രാൻസ്മിറ്റേർസ് ആയ ഡോപാമിൻ, നോർ എപിനെഫ്രിൻ,സിറോട്ടോണിൻ, എന്നിവയുടെ ഉല്പ്പാദനത്തിനു അത്യന്താപേക്ഷിതമായ വൈറ്റമിനുകളാണു. അതുകൊണ്ട് ഇവ ഭക്ഷണത്തിൽ ആവശ്യത്തിനു ഉൾപ്പെടുത്തുക.
a.B1-(Thiamine)- Legumes, seeds, Nuts, whole grains, beans, peas, Liver, Kidney,
b.B3-(Niacin) – Wheat Grass, Rice bran, Nuts, Cabbage, Mushroom, Brewers Yeast, Chicken
c.B6 (Pyridoxine)-Whole grains, Buts, legumes, Chicken, Fish, Pork, Liver, Kidney.
d. B12-(Cobalamin)-Yogurt, Liver, Kidney, Dairy, Fish, Oyesters, Salmon.
e.Folic acid –Green leafy vegetables, Legumes, Fruits, Liver, Yeast.
D. പാരമ്പര്യ നാട്ടുമരുന്നുകൾ
i. രാമച്ചം ഇട്ട വെള്ളം തിളപ്പിച്ചു കഴിയ്ക്കുക
ii.ബ്രഹ്മി തണലിൽ ഉണക്കി തേനിലൊ, പാലിലൊ കഴിയ്ക്കുക
iii.കൂവളത്തിന്റെ തളിരില അതിരാവിലെ ചവച്ചരച്ച് തിന്നുക.
iv.ചുക്ക്, മണിക്കുന്തിരിയ്ക്കം, തേൻ ചേർത്ത് കഴിയ്ക്കുക
v.ബ്രഹ്മി ഇടിച്ചുപിഴിഞ്ഞനീരിൽ മുത്തൾ,ശംഖുപുഴ്പ്പത്തിന്റെ വേരു,വയമ്പ്,മീനങ്ങാടി, സ്വർണ്ണത്തകിട് എന്നിവ അരച്ച് പാലുചേർത്ത് കാച്ചിയെടുത്ത് നെയ്യ് ചേർത്ത് സേവിയ്ക്കുക.
vi.ബ്രഹ്മി അരച്ച് ഒരു നെല്ലിയ്ക്കപ്രമാണം ഉരുട്ടി പശുവിൻപാലിലൊ, നെയ്യിലൊ, വെണ്ണയിലൊ ചാലിച്ച് അതിരാവിലെ സേവിയ്ക്കുക.
vii.അക്രോട്ടണ്ടിയും തേനും ദിവസേന കഴിയ്ക്കുക
viii.വിഷ്ണുക്രാന്തി സമൂലം ഇടിച്ചുപിഴിഞ്ഞനീരു 10 മി.ലി.നെയ്യ് ചേർത്ത് ദിവസേന കഴിയ്ക്കുക.
ix.ഭക്ഷണത്തിനുശേഷം വെണ്ണയും ശർക്കരയും ചേർത്തുകഴിയ്ക്കുക.
x. ബദാം, 2 ഏലയ്ക്ക, 2 ഈത്തപ്പഴം രാത്രിയിൽ വെള്ളത്തില്കുതർത്തി വെച്ച് രാവിലെ കുരുനീക്കി അരച്ച് 25 ഗ്രാം പഞ്ചസാരയും, 25 ഗ്രാം വെണ്ണയും ചേർത്ത് കഴിയ്ക്കുക.
xi. ബദാം പരിപ്പ് രാത്രിയിൽ വെള്ളത്തിൽ കുതർത്തി പാലിൽ അരച്ച് തേൻ ചേർത്ത് രാവിലെ കഴിയ്ക്കുക.
E. പ്രാണയാമം, യോഗാസനം എന്നിവ ചെയ്യുക.
i.അനുലോമവിലോമ പ്രാണയാമം- ( ആയാസപ്പെടാതെ, വലതു നാസിക അടച്ച് ഇടതു നാസികയിൽ സാവധാനം ദീർഘമായി ശ്വാസമെടുത്തു വലതുനാസികയിലൂടെ സാവധാനം ദീർഘമായി വിടുക, തുടർന്നു, ഇതുപോലെ വലതുനാസികയിൽ ശ്വാസമെടുത്തു ഇടതുനാസികയിലൂടെയും വിടുക. ശ്വാസം പിടിച്ചുനിർത്താൻ ശ്രമിക്കേണ്ട.), ഒരുനേരം പത്തുതവണ ചെയ്യ്യ്യുക, ക്രമേണ എണ്ണം വർധിപ്പിച്ചുകൊണ്ടുവരിക. (ഇടതു വലതു മസ്തിഷ്ക്കത്തെ തുലനം ചെയ്യുന്നു. ശരീരരസതന്ത്രം, ഹോർമോൺ നിലവാരം എന്നിവ ക്രമീകരിയ്ക്കുന്നു, ശ്വാസകോശങ്ങളുടെ ശക്തിവർദ്ധിപ്പിയ്ക്കുന്നു, മനസ്സിനെ ശാന്തമാക്കുന്നു. )
ii.ഭ്രാമരിപ്രാണയാമം-പദ്മാസനത്തിലൊ, സിദ്ധാസനത്തിലൊ, ചമ്രം പടിഞ്ഞോ ഇരിക്കുക. നട്ടെല്ല്, ശിരസ്സ്, കഴുത്ത്, പുറം നിവർത്തി, കണ്ണുകളടച്ച് ,ഇരിക്കുക. രണ്ടുകയ്യിലേയും തള്ളവിരൽ കൊണ്ടു ചെവികളും, നടുവിരലുകൾകൊണ്ട് കണ്ണുകളും, ചൂണ്ടുവിരലുകൾകൊണ്ട് പുരികത്തിനു മുകളിലും, മോതിര വിരലുകൾ കൊണ്ട് മൂക്കുകളും ഭാഗികമായും അടക്കുക. വായ അടച്ച് പിടിക്കുക. നാസാ ദ്വാരങ്ങളിലൂടെ സാവധാനം ശ്വാസം ഉള്ളിലേക്കെടുത്ത് തേനീച്ചയുടേതുപോലുള്ള മൂളൽ ശബ്ദത്തോടെ സാവധാനം ശ്വാസം നിർത്താതെ പുറത്തേക്കുവിടുക. ഇതുതന്നെ പത്തുതവണ ചെയ്യ്യ്യുക, ക്രമേണ എണ്ണം വർധിപ്പിച്ചുകൊണ്ടുവരിക.
( മനസ്സിനെ ശാന്തമാക്കുന്നു.)
iii. രണ്ടുപുരികങ്ങൾക്കും മദ്ധ്യേ തള്ളവിരൽ കൊണ്ട് 10 തവണ clock wise and anti clock wise മർദ്ദം കൊടുക്കുക. ( ദിവസവും രാവിലേയും വൈകീട്ടും ചെയ്യുക.) (diffuse stress and eye fatigue)
iv. ഇടതുചൂണ്ടുവിരലിന്റെ അറ്റം മേല്ചുണ്ടിൽ നാസികയ്ക്കു താഴേയും, വലതു കയ്യിന്റെ ചൂണ്ടുവിരലിന്റെ അറ്റംകീഴ്ചുണ്ടിലും അമർത്തി മുന്നോട്ടും പിന്നോട്ടും 10 തവണ മർദ്ദം കൊടുക്കുക. കൈവിരൽത്തുമ്പുകളുടെ സ്ഥാനം മാറ്റി ഇതുപോലെ ആവർത്തിയ്ക്കുക. തുടർച്ചയായി പഠിയ്ക്ക്മ്പോൾ മൈൻഡ് ക്ളിയർ ചെയ്യുന്നതിനു ഇടയ്ക്കിടയ്ക്ക് ചെയ്യാവുന്നതാണു.. (for mind refreshment) .
v. ലഘുവായ ആസനങ്ങൾ Vajrasana, Paschimotanasana, Sirshasans, Sarvangasana, Halasana, Sarpasana. എന്നിവ ചെയ്യുക
vi. ജ്ഞാനമുദ്ര- പദ്മാസനത്തിലൊ, സുഖാസനത്തിലൊ, ചമ്രം പടിഞ്ഞൊ ഇരിയ്ക്കുക. രണ്ടുകയ്യിലേയും ചൂണ്ട് വിരൽതുമ്പ് തള്ളവിരൽതുമ്പുമായി തൊടുവിയ്ക്കുക. എന്നിട്ട് അതാത് കാല്മുട്ടുകളിൽ കൈപ്പത്തി മുകളിലേയ്ക്ക് മലർന്നിരിയ്ക്കുന്നവിധം വയ്ക്കുക.കണ്ണുകളടച്ച് ശ്വാസനിശ്വാസങ്ങളിൽ ഈശ്വരനാമം ജപിയ്ക്കുക.20മിനിട്ടോളം ഈ നിലയിൽ തുടരുക.
vii.ത്രാടകം
നട്ടെല്ല് നിവർത്തി ഇരിയ്ക്കുക. കണ്ണിനു സമാന്തരമായി ഒന്നോ രണ്ടോ അടി അകലത്തിൽ ഒരു ദീപം കൊളുത്തിവച്ച് ഇമവെട്ടാതെ നോക്കിയിരിയ്ക്കുക. നെയ് വിളക്ക് ഉപയോഗിയ്ക്കുന്നത് വളരെ നല്ലതാണു. ശ്വാസനിശ്വാസങ്ങളിൽ ഈശ്വരനാമം ജപിച്ചുകൊണ്ട് ത്രാടകം ചെയ്യാവുന്നതാണു. കൂടാതെ ശ്വാസം ഉള്ളിലേയ്ക്കെടുക്കുമ്പ്പോൾ ഈശ്വരാനുഗ്രഹത്തെ സ്വീകരിയ്ക്കുന്നതായും, നിശ്വസിയ്ക്കുമ്പോൾ എന്റെ ഓർമ്മശക്തിയും, ബുദ്ധിശക്തിയും വർദ്ധിച്ചുവരുന്ന് എന്നു മനനം ചെയ്യുക. ആദ്യദിവസങ്ങളിൽ കുറച്ചു സമയം മാത്രം ഉപയോഗിയ്ക്കുക. പടിപടിയായി സമയം വർദ്ധിപ്പിച്ചുകൊണ്ടുവരിക.
viii.ഡയഫ്രമിക് ബ്രീത്തിങ്ങ് / അബ്ഡോമിനൽ ബ്രീത്തിങ്ങ്./ Meditation.
ആദ്യമായി അബ്ഡോമിനൽ ബ്രീത്തിങ്ങിനോടുകൂടി പ്രോഗ്രസ്സീവ് റിലാക്സേഷൻ ചെയ്യുക. അതിനുശേഷം കട്ടിലിലോ, പായ വിരിച്ചു തറയിലോ കൈകൾ ശരീരത്തിനു ഇരുവശവും വച്ച് കണ്ണുകളടച്ചു മലർന്നു കിടക്കുക. (കിടന്നുകൊണ്ടല്ലാതെ, ഇരുന്നുകൊണ്ടും, യാത്രചെയ്യുമ്പോഴും ധ്യാനം പരിശീലിയ്ക്കാവുന്നതാണു)
ശരീരമാകെ അയച്ചുതളർത്തിയിടുക. ശരീരത്തിലേയ്ക്കു ശ്രദ്ധകൊണ്ടുവരികയും കാൽ വിരൽ ത്തുമ്പുമുതൽ നിറുകവരെ പടിപടിയായി ശരീരത്തെ മനസ്സുകൊണ്ടു അയച്ചുതളർത്തിയിടുകയും ചെയ്യുക. അതിനുശേഷം ശരീരത്തെ വീണ്ടൂം മുഴുവനായി . ഭാവനചെയ്ത് ഇശ്വരനെ സ്മരിച്ച് , അപാരമായ ദൈവാനുഗ്രഹം നിറുകയിലൂടെ ഒഴുകിയിറങ്ങുന്നതായി സങ്കല്പ്പിക്കുക. താൻ സുരക്ഷിതനാണെന്നും, എപ്പോഴും താൻ, ഈശ്വരനാൽ സംരക്ഷിയ്ക്കപ്പെട്ടവനാണെന്നും ഭാവനചെയ്യുക. ധ്യാനാവസ്ഥയിൽ സ്വന്തം ഭൂതകാലത്തിലെ പ്രധാനസംഭവങ്ങളെ year wise ഓർക്കാൻ ശ്രമിയ്ക്കുക.
വിദ്യാർത്ഥികളാണെങ്കിൽ പഠിച്ചകാര്യങ്ങളെ ധ്യാനാവസ്ഥയിൽ ഓർക്കാൻ ശ്രമിയ്ക്കുക, ക്ളാസ്സുമുറിയെ, പരീക്ഷാഹാളിനെ ഭാവനയില്കാണുകയും പരീക്ഷ എഴുതുന്നതായി സങ്കല്പ്പിയ്ക്കുകയും ചെയ്യുക. മനസ്സിൽ ഇങ്ങിനെ പറയുക. “ഞാൻ പഠിച്ചിട്ടുള്ള, വായിച്ചിട്ടുള്ള, കേട്ടിട്ടുള്ള സകല അറിവുകളും മനസ്സിൽ പ്രത്യേക ചിത്രങ്ങളായി സൂക്ഷിയ്ക്കപ്പെട്ടിട്ടുണ്ട്. ഞാൻ എപ്പോൾ അവയെ ഓർക്കാൻ ആഗ്രഹിയ്ക്കുന്നുവോ അപ്പോൾ അവ എന്റെ ഓർമ്മയിലേയ്ക്ക് ഉണർന്നുവരും. എപ്പോഴെങ്കിലും ഓർക്കാൻ പ്രയാസം നേരിടുന്നുവോ അപ്പോൾ ഇങ്ങിനെ എന്റെ ഇടതുകയ്യിലെ ചൂണ്ടുവിരൽതുമ്പ് തള്ളവിരൽതുമ്പുമായി തൊടുവിച്ച് അതിശക്ത്മായ ജ്ഞാന മുദ്ര സ്ര്യഷ്ഠിയ്ക്കുമ്പോൾ നിമിഷനേരം കൊണ്ട് ഞാൻ ആഗ്രഹിയ്ക്കുന്ന എതൊരറിവും എന്റെ ഓർമ്മയിലേയ്ക്ക് വളരെ പെട്ടെന്നു ഉണർന്നുവരും.കാരണം ചൂണ്ടുവിരൽ തുമ്പിലും, തള്ളവിരൽതുമ്പിലും എത്തിനില്ക്കുന്ന നാഡികൾ മസ്തിഷ്ക്കത്തിലെ ഓർമ്മയുടെ കേന്ദ്രങ്ങളുമായി നേരിട്ടുബന്ധപ്പെട്ടു കിടക്കുന്നവയാണു. ഇപ്പോൾ മാത്രമല്ല എപ്പോൾ വിരൽത്തുമ്പുകൾ ജ്ഞാനമുദ്രയിൽ പിടിയ്ക്കുന്നുവോ അപ്പോൾ എന്റെ ഓർമ്മശക്തി അപാരമായി വർദ്ധിച്ചുവന്നിരിയ്ക്കും.ഏതൊരു കാര്യവും എന്റെ ഓർമ്മയിലേയ്ക്ക് ഉണർന്നുവരും”
ഓരൊദിവസം ചെല്ലുംതോറൂം, ആരോഖ്യവും, സൌഖ്യവും, ഓർമ്മശക്തിയും
വർദ്ധിച്ചുവരുന്നതായും സത്യമായും തനിക്കത് അനുഭവിച്ചറിയാൻ കഴിയുന്നുണ്ടെന്നും , ഏതൊരു പ്രതികൂലാവസ്ഥയിലും സമചിത്തനായിരിയ്ക്കാനും,, ഏതൊരു പ്രതിസന്ധിയേയും ഈശ്വരാനുഗ്രഹത്താൽ ധൈര്യപൂർവ്വം തനിയ്ക്കുനേരിടാൻ കഴിയുമെന്നും മനസ്സാൽ ചിന്തിയ്ക്കുക. ഈശ്വരനെ സ്മരിച്ചു ജപിച്ചു സുഖകരമായ ആ അനുഭൂതിയിൽ ആഴ്ന്നാഴ്ന്നുപോകുക. മതിയായ സമയം ധ്യാനിയ്ക്കുക. മനസ്സിൽ ഒന്നുമുതൽ അഞ്ചുവരെ എണ്ണിക്കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ, ആരോഗ്യത്തോടെ, തനിയ്ക്കു ഉണർന്നുവരാൻ കഴിയുമെന്നു മനസ്സിൽ പറയുക. ഉണർന്നുവന്നുകഴിഞ്ഞാലും ധ്യാനാവസ്ഥയിൽ ലഭിച്ച സൌഖ്യവും, സുരക്ഷിതബോധവും എപ്പോഴും നിലനില്ക്കുമെന്നും, ഓരോ ദിവസം ചെല്ലുംതോറും ഓർമ്മ ശക്തി വർദ്ധിച്ചുവരുന്നുവെന്നും, ഏതൊരുകാര്യവും തനിയ്ക്ക് എളുപ്പത്തിൽ ഓർത്തെടുക്കാൻ കഴിയുമെന്നും മനനം ചെയ്യുക. എന്നിട്ട് മനസ്സിൽ ഒന്നു മുതൽ അഞ്ചുവരെ എണ്ണി ധ്യാനാവസ്ഥയിൽ നിന്നും ഉണർവ്വിലേയ്ക്ക് വരിക.
ix. ദിവസത്തിൽ ഒരു തവണ ചിത്രത്തിൽ കൊടുത്തിട്ടുള്ള അക്യുപ്രഷർ മർമ്മങ്ങളിൽ 2 മിനിട്ടുനേരം മർദ്ദം കൊടുക്കുക.
x. ഉറങ്ങുന്നതിനുമുൻപ് രണ്ടു ചെവികളിലൂം നന്നായി മർദ്ദം കൊടുക്കുക.

Friday, 9 January 2015

അസിഡിറ്റിയെ സൂക്ഷിക്കുക

അസിഡിറ്റി ദഹനത്തകരാറാണെന്നും അതിന്റെ ഫലമായുണ്ടാകുന്നരോഗമാണ് അള്‍സര്‍ എന്നുമൊക്കെ എല്ലാവര്‍ക്കും അറിയുമോ..?നെഞ്ചെരിച്ചില്‍ മാത്രമല്ല, അസഹനീയമായ വയറുവേദനയുംതലവേദനയുമൊക്കെ അസിഡിറ്റിയുടെ ഫലമായി ഉണ്ടാവും. ഏതോസീരിയസായ രോഗമാണെന്നു തോന്നുന്ന തരത്തിലുള്ള പല ലക്ഷണങ്ങളുംഅസിഡിറ്റി വഴി ഉണ്ടാവാം. വയറിനു പിടിക്കാത്ത ഭക്ഷണംകഴിക്കുന്നതുമൂലം അല്ലെങ്കില്‍ നമ്മുടെ ദഹനവ്യവസ്ഥയുമായിഒത്തുപോകാത്ത ആഹാരശീലംകൊണ്ട ് ആമാശയം, അന്നനാളം,ചെറുകുടലിന്റെ അറ്റം എന്നീ അവയവങ്ങള്‍ ക്ഷയിച്ചുതുടങ്ങുകയും പിന്നീട്അള്‍സറായി മാറുകയും ചെയ്യുന്നു. അള്‍സര്‍ അല്ലെങ്കില്‍ ദ്രവിച്ച ഭാഗത്തെവിടവിലൂടെ ആഹാരത്തിലെ അമ്ളരസങ്ങള്‍ അന്നനാളത്തിലേക്ക്അരിച്ചുകയറും. അപ്പോഴാണ് അസഹനീയമായ വയറുവേദനഅനുഭവപ്പെടുക. ഗ്യാസ്ട്രബിളാണെന്ന് കരുതി നിസാരമാക്കരുത് ചിലര്‍ ഇത്ഗ്യാസ്ട്രബിള്‍ ആണെന്ന ധരിക്കുകയും ഗ്യാസിനുള്ള മരുന്നു കഴിച്ച്താല്‍ക്കാലിക ആശ്വാസം തേടുകയും ചെയ്യും. മറ്റു ചിലര്‍ ഏതോമാരകരോഗമാണെന്ന ധാരണയില്‍ ചെലവേറിയ ടെസ്റ്റുകളുടെ പിന്നാലെപോവുകയും ചെയ്യും. ഇതു രണ്ടും അപകടം ചെയ്യും എന്നതുകൊണ്ട്അസിഡിറ്റിയെ അത്ര നിസാരമായി കാണാന്‍ ശ്രമിക്കരുത്. അമ്ളം പ്രവര്‍ത്തിച്ച്അസിഡിറ്റിയുണ്ടാവുന്നു നാം കഴിക്കുന്ന ഭക്ഷണത്തില്‍ അമ്ളവും ക്ഷാരവുംഅടങ്ങിയിട്ടുണ്ട്. ഇതു തമ്മിലുള്ള അനുപാതം തെറ്റുമ്പോഴാണ്അസിഡിറ്റിയുണ്ടാവുന്നത്. 75-80 ശതമാനം ക്ഷാരസ്വഭാവമുള്ളതും 20-25ശതമാനം അമ്ളസ്വഭാവമുള്ള ആഹാരമാണ് കഴിക്കേണ്ടത്. ഇതില്‍അമ്ളത്തിനാണ് അസിഡിറ്റി എന്നു പറയുക. അമ്ളം കൂടിയ ഭക്ഷണംകൂടുതലായി കഴിച്ചാല്‍ അസിഡിറ്റിയും കൂടും. അമ്ളത്തിന്റെ അംശംകൂടുമ്പോള്‍ ക്ഷാരത്തിന്റെ അംശംകൊണ്ട് അമ്ളത്തെ നിര്‍വീര്യമാക്കുന്നപ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്ന ഒരു സ്വാഭാവികപ്രക്രിയയാണ്.ഇതിനാവശ്യമായ ക്ഷാരത്തിന്റെ കരുതല്‍ശേഖരം ആരോഗ്യമുള്ള ശരീരത്തില്‍ഉണ്ടായിരിക്കും. ഇങ്ങനെ വീണ്ടും വീണ്ടും കരുതല്‍ശേഖരത്തില്‍നിന്ന് ക്ഷാരംഎടുക്കേണ്ടിവരുമ്പോള്‍ ശരീരം ക്ഷീണിതമാകും. വീണ്ടും ശരീരത്തിലെത്തുന്നഅമ്ളത്തെ നിര്‍വീര്യമാക്കാന്‍ കരുതല്‍ശേഖരം പോരാതെ വരുകയും പകരംആഹാരത്തിലൂടെ എത്തുന്ന കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, മഗനീഷ്യംതുടങ്ങിയ ധാതുലവണങ്ങള്‍ ശരീരത്തില്‍നിന്ന് കവര്‍ന്നെടുക്കപ്പെടുകയുംചെയ്യും. ഈ പ്രക്രിയ തുടരുന്നപക്ഷം, ആന്തരാവയവങ്ങള്‍ തകരാറിലാവാന്‍തുടങ്ങുന്നു. ഭക്ഷ്യവിഭവങ്ങളില്‍ ക്ഷാരാംശമുള്ളവയും അമ്ളാംശമുള്ളവയുംഏതൊക്കെയാണെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്നു. ക്ഷാരാംശംലഭിക്കുന്നവ :- ഏത്തപ്പഴം, മുന്തിരി, ചെറി, പപ്പായ, നാരങ്ങ, പൈനാപ്പിള്‍ ,തക്കാളി , തണ്ണിമത്തന്‍, ഉണക്കമുന്തിരി , മുത്താറി, ഏലയ്ക്ക , ഇഞ്ചി , തേങ്ങ ,കടുക് , ഉള്ളി,വെള്ളുള്ളി, മുളപ്പിച്ച പയര്‍ , മത്തന്‍ , വഴുതിന, കുമ്പളം,ബീറ്റ്റൂട്ട്, കൂണ്‍ , കാബേജ്, കാരറ്റ്, കോളിഫ്ളവര്‍ തുടങ്ങിയവയാണ്.  
അമ്ളാംശം ലഭിക്കുന്നവ:- ഉരുളക്കിഴങ്ങ്, മുട്ട, ഗ്രീന്‍പീസ്,സോയാബീന്‍ ,ഓട്സ്,അരി, പഞ്ചസാര, പാല്‍ , മാംസം, മല്‍സ്യം, എള്ളെണ്ണ, സൂര്യകാന്തി എണ്ണ,ബാര്‍ളി,ചോളം,ബ്രെഡ്ഡ് എന്നിവയാണ്.  
പഴങ്ങളിലും പച്ചക്കറികളിലും അമ്ളത്തോടൊപ്പം സോഡിയം, പൊട്ടാസ്യംഎന്നീ ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയയ്ക്കുശേഷം ഈലവണങ്ങള്‍ രക്തത്തിലെ ക്ഷാരാംശം വര്‍ദ്ധിപ്പിക്കുന്നു. സള്‍ഫര്‍, ഫോസ്ഫറസ്,ക്ളോറിന്‍ എന്നീ ധാതുലവണങ്ങള്‍ അമ്ളാംശം വര്‍ദ്ധിപ്പിക്കുന്നു. അസിഡിറ്റിഉണ്ടാവാനിടയാക്കുന്ന മറ്റു കാരണങ്ങള്‍ * ആസ്പിരിന്‍, ആന്റിബയോടിക്തുടങ്ങിയ മരുന്നുകളുടെ ഉപയോഗം * പഴകിത്തണുത്ത ആഹാരം * രുചിയുംമണവും കിട്ടുന്നതിനായി ആഹാരത്തില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ *എരിവ്, പുളി, മസാല എന്നിവ അധികം ചേര്‍ത്ത ആഹാരം * ചായ, കാപ്പി,എന്നിവയുടെ അമിത ഉപയോഗം * മദ്യപാനവും പുകവലിയും *സമയംതെറ്റിയുള്ള ആഹാരം * പകലുറക്കം * മാനസികസംഘര്‍ഷം * വിരുദ്ധആഹാരം കഴിക്കുന്നത് (പാലും മീനും കോഴിയിറച്ചിയും തൈരും) ലക്ഷണങ്ങള്‍പലവിധം ചില ആളുകള്‍ക്ക് അസിഡിറ്റിയുടെ പ്രശ്നം ഇടയ്ക്കിടെഉണ്ടായിക്കൊണ്ടിരിക്കും. ഇവര്‍ ആഹാരം കരുതലോടെ കഴിക്കണം.അസിഡിറ്റിയുള്ളവരുടെ ഉള്ളില്‍ വായു കടന്നുകൂടുമ്പോഴാണ്നെഞ്ചെരിച്ചില്‍പോലുള്ള അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുന്നത്. ഏമ്പക്കം,പുളിച്ചുതികട്ടല്‍ എന്നിവയും അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്. കൂടാതെവയറെരിച്ചില്‍, വയറു വീര്‍ക്കല്‍, ശ്വാസംമുട്ടല്‍, കിതപ്പ്, തലവേദന,തലപെരുപ്പ് തുടങ്ങിയവയും അസിഡിറ്റിയുടെ ലക്ഷണങ്ങളില്‍പ്പെടുന്നു.ഇടയ്ക്കിടെ കോട്ടുവായിടുന്നതും, വായില്‍ കയ്പുണ്ടാവുന്നതുംതലചുറ്റലുണ്ടാവുന്നതും അസിഡിറ്റിയുടെ ഭാഗമാണ്. അള്‍സറുംഅസിഡിറ്റിയും അസിഡിറ്റിയെ ഒരു രോഗമെന്ന നിലയില്‍ ആരുംപിഗണിക്കാറില്ല. താല്‍ക്കാലികാശ്വാസത്തിന് എന്തെങ്കിലും ലൊട്ടുലൊടുക്കുമരുന്നു കഴിച്ച് രക്ഷപ്പെടുകയാണ് ചെയ്യാറ്. പക്ഷേ, ഈ രീതി അധികനാള്‍തുടര്‍ന്നാല്‍ ഉദരാന്തരഭിത്തികളില്‍ അമ്ളം പ്രവര്‍ത്തിച്ച് മുറിവുകളുണ്ടാവും.ഇതിനെയാണ് അള്‍സര്‍ എന്നു പറയുന്നത്. ഇത് അസഹനീയമായവേദനയുണ്ടാക്കും. ആമാശയത്തിലാണ് വ്രണമെങ്കില്‍ വിശപ്പു തുടങ്ങുന്നതോടെവയറുവേദന തുടങ്ങും. എന്നാല്‍ കുടലിലാണ് വ്രണമെങ്കില്‍ ആഹാരംകഴിച്ചശേഷം ദഹനപ്രക്രിയ ആരംഭിക്കുന്നതോടെയാണ് വേദന തുടങ്ങുക.ഇവര്‍ക്ക് ഛര്‍ദ്ദിക്കുമ്പോള്‍ വേദനയ്ക്ക് അല്പം ആശ്വാസം കിട്ടും. വിശപ്പുംഅള്‍സറും തമ്മിലുള്ള ബന്ധമുണ്ടെന്ന് പലരും അനുഭവത്തിലൂടെമനസിലാക്കിയിട്ടുണ്ടാവും. വിശക്കുമ്പോള്‍ ആഹാരത്തെ ദഹിപ്പിക്കാനുള്ളദഹനരസം ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുകയും എന്നാല്‍ അതേസമയത്ത്ഭക്ഷണം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ രാസദ്രവം ആമാശയത്തില്‍പ്രവര്‍ത്തിച്ച് അസിഡിറ്റിയുണ്ടാക്കുന്നു. പ്രതിവിധി അള്‍സറുള്ളവരോട്ഡോക്ടര്‍മാര്‍ പറയുന്ന ഒരു ഡയലോഗുണ്ട്-'അവോയിഡ് ഹറി, കറി, വറി.'എന്നുവച്ചാല്‍ ചൂടുള്ളതും എരിവുള്ളതുമായ ആഹാരം കഴിക്കരുത്.അതുപോലെ സംഘര്‍ഷങ്ങളും പാടില്ല. തിടുക്കമുള്ളവരാണ് ആഹാരംതണുക്കാന്‍ കാത്തുനില്‍ക്കാതെ ചൂടോടെ കഴിക്കുന്നത്. അതുകൊണ്ടാണ്അവോയിഡ് ഹറി എന്നു പറയാന്‍ കാരണം. അള്‍സറിന്റെ ആരംഭമാണെന്നുകണ്ടെത്തിയാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ആറിയ പാല്‍ കുടിക്കാനുംനിര്‍ദ്ദേശിക്കാറുണ്ട്. ദ്രവിച്ചു തുളവീണ ഭാഗം താല്‍ക്കാലികമായി അടയ്ക്കാന്‍പാലിലെ കൊഴുപ്പിനു കഴിയും. അള്‍സര്‍ ഗുരുതരമാവുമ്പോള്‍സര്‍ജറിയിലൂടെ ദ്രവിച്ച ഭാഗം നീക്കം ചെയ്ത് പകരം കൃത്രിമ അവയവഭാഗംതുന്നിച്ചേര്‍ക്കുകയാണ് പ്രതിവിധി. കുടലിലാണ് വ്രണമെങ്കില്‍ പകരംപ്ളാസ്റിക് കുടല്‍ ഘടിപ്പിക്കുന്നു. മരുന്നുകള്‍ക്കൊണ്ട് അള്‍സറിനെ തടുക്കുകഅത്ര എളുപ്പമല്ല. അസിഡിറ്റിയുണ്ടാക്കുന്ന കാരണങ്ങള്‍ ഒഴിവാക്കുകയാണ്ഏറ്റവും നല്ല ചികില്‍സ. നെഞ്ചെരിച്ചില്‍ അസിഡിറ്റിയുടെലക്ഷണമെന്നതുപോലെ ഹൃദയസ്തംഭനത്തിന്റെയും ലക്ഷണമാണ്. ഇത്ആശങ്കയും ഒപ്പം ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട്. നെഞ്ചെരിച്ചില്‍കൂടുമ്പോള്‍ വേദനയായി അനുഭവപ്പെടുകയും അത് ഇടതുകൈയിലേക്കുവ്യാപിക്കുകയും ചെയ്യുമ്പോഴാണ് അറ്റാക്കിന്റെ ലക്ഷണമാവുന്നത്.ചുരുക്കത്തില്‍ രണ്ടു ലക്ഷണങ്ങളും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.അതുകൊണ്ടുതന്നെ തിരിച്ചറിയാനും വിഷമമാണ് 



പ്രകൃതിദത്തമായ രീതിയിൽ അസിഡിറ്റിയെ ചെറുക്കാം-------------------------------------------------------------------------------- മസാലകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ ചില വർഗം ആഹാരസാധനങ്ങൾ ഭക്ഷിക്കുമ്പോഴോ അസിഡിറ്റി ഉണ്ടാവുക സാധാരണയാണ്. അസിഡിറ്റി കുറയക്കാൻ പലവിധ അന്റാസിഡുകളും മാർക്കറ്റിൽ സുലഭമാണ്.മരുന്നുകളുടെ പാർശ്വഫലങ്ങളൊന്നുമില്ലാതെ പ്രകൃതിദത്തമായ ചില മാർഗ്ഗങ്ങളിലൂടെ അസിഡിറ്റിയെ ചെറുക്കാനാവും. നമുക്ക് സുലഭമായ ആ മാർഗ്ഗങ്ങൾ നമുക്ക് പരിചയപ്പെടാം.
വാഴപ്പഴം---പൊട്ടാസ്യത്താല്‍ സമൃദ്ധമാണ് വാഴപ്പഴം. ഉയര്‍ന്ന പി.എച്ച് മൂല്യമുള്ള ആല്‍ക്കലി ധാതുക്കള്‍ ധാരാളമായി അടങ്ങിയ വാഴപ്പഴത്തിന്റെ ഉയര്‍ന്ന പി.എച്ച് മൂല്യം അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും. വയറ്റിലെ ഉള്‍പാളിയിലുള്ള ശ്ലേഷ്മം കൂടുതലായി ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഈ ശ്ലേഷ്മം ആന്തരികപാളിയെ അസിഡിറ്റിയുടെ ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കുകയും, തകരാറ് വന്നത് ഭേദമാക്കുകയും ചെയ്യും. നല്ലതുപോലെ പഴുത്ത വാഴപ്പഴം മികച്ച ഫലം തരുന്നു.
തുളസി---ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഉദരത്തിലെ പെപ്റ്റിക് ആസിഡിന്‍റെ ശക്തി കുറയ്ക്കുന്നതിനാല്‍ അമിതമായ അസിഡിറ്റിയും, വയറ്റില്‍ ഗ്യാസുണ്ടാവുന്നതും തടയാന്‍ തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.അള്‍സറിനും തുളസി ഫലപ്രദമാണ്.
തണുത്ത പാല്‍---കാല്‍സ്യത്താല്‍ സമ്പുഷ്ടമായ പാല്‍ വയറ്റിലെ അമിതമായ ആസിഡിനെ ആഗിരണം ചെയ്യാന്‍ കഴിവുള്ളതാണ്. മധുരവും മറ്റും ചേർക്കാതെ വേണം പാൽ കുടിക്കുവാൻ. തണുത്ത പാല്‍ എരിച്ചിൽ കുറയ്ക്കും. പാലില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടിച്ചേര്‍ത്താല്‍ മികച്ച ഫലം കിട്ടും.
പെരും ജീരകം---വായുടെ ദുര്‍ഗന്ധം അകറ്റാന്‍ സാധാരണമായി ഉപയോഗിക്കപ്പടുന്ന പെരും ജീരകം ദഹനക്കുറവ്, മലബന്ധം എന്നിവയ്ക്ക് ഉത്തമമാണിത്. അള്‍സറിനെതിരെ പൊരുതാന്‍ കഴിയുന്ന ഫ്ലേവനോയ്ഡ്സ്, പ്‍ലാമിറ്റിക് ആസിഡ് തുടങ്ങി നിരവധി ഘടകങ്ങള്‍ പെരും ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ വയറിന് തണുപ്പ് നല്കുകയും, വയറ്റിലെ ആന്തരിക പാളിയുടെ തകരാറ് പരിഹരിക്കുകയും ചെയ്യുന്നു. അല്പം പെരും ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് രാത്രിമുഴുവനും വച്ചശേഷം കുടിക്കാം.
ജീരകം---മികച്ച ദഹനം സാധ്യമാക്കുന്ന ഉദര സ്രവങ്ങളുത്പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീരകം ശാരീരികപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും അനുയോജ്യമാണ്. വയറിലുണ്ടാകുന്ന അസ്വസ്ഥതകള്‍ പരിഹരിക്കാനും, അള്‍സര്‍ ഭേദപ്പെടുത്താനും ആയുര്‍വേദത്തില്‍ ജീരകം ഉപയോഗിക്കുന്നു. ഇത് നേരിട്ട് വായിലിട്ട് ചവയ്ക്കുകയോ, കൂടുതല്‍ ഫലം കിട്ടാന്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുകയോ ചെയ്യാം.
ഗ്രാമ്പൂ---പ്രകൃതിദത്ത ഔഷധമായ ഗ്രാമ്പൂ പെരിസ്റ്റാള്‍സിസ് അഥവാ ഉദരത്തിലൂടെയുള്ള ആഹാരത്തിന്‍റെ ചലനത്തെ സജീവമാക്കുകയും, സ്രവം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുമ്പോള്‍ ഉമിനീര്‍ കൂടുതലായി ഉണ്ടാവുകയും അത് ദഹനത്തെ സഹായിക്കുകയും ചെയ്യും. നിങ്ങള്‍ അസിഡിറ്റി മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ ഒരു ഗ്രാമ്പൂ വായിലിട്ട് കടിച്ച് പിടിക്കുക. ഇതില്‍ നിന്നുള്ള നീര് അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും.
ഏലക്ക----ആയുര്‍വേദവിധി പ്രകാരം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ സന്തുലനപ്പെടുത്താന്‍ കഴവുള്ളതാണ് ഏലക്ക. ദഹനത്തിനും, പെട്ടന്നുള്ള വയറ് വേദനയ്ക്കും ഇത് നല്ല പ്രതിവിധിയാണ്. വയറ്റില്‍ അമിതമായി ഉണ്ടാകുന്ന ആസിഡിന്‍റെ ദോഷങ്ങളില്‍ നിന്ന് തടയുന്ന ദ്രവരൂപത്തിലുള്ള പാളിയെ ഏലക്കയിലെ ഘടകങ്ങള്‍ ശക്തിപ്പെടുത്തും. ഇതിന്‍റെ ചെറിയ മധുരവും, തണുപ്പിക്കാനുള്ള കഴിവും എരിച്ചിലിനും ഫലപ്രദമാണ്. രണ്ട് ഏലക്ക തൊണ്ടോടുകൂടിയോ അല്ലാതെയോ പൊടിച്ച് വെള്ളത്തിലിട്ട് തിളപ്പിച്ചാറിയ ശേഷം കുടിക്കാം. പെട്ടന്ന് തന്നെ അസിഡിറ്റിക്ക് ആശ്വാസം ലഭിക്കും.
പുതിന ---അസിഡിറ്റിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളതാണ് പുതിനയില. അസിഡിറ്റി കുറയ്ക്കുന്നതിനൊപ്പം ദഹനം വര്‍ദ്ധിപ്പിക്കാനും പുതിനയില സഹായിക്കും. അതോടൊപ്പം ഇതിന്‍റെ തണുപ്പ് നല്കാനുള്ള കഴിവ് എരിച്ചിലിനും, വേദനക്കും ശമനം നല്കും. ഏതാനും പുതിനയില വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് കുടിക്കുക.മൗത്ത് ഫ്രഷ്നറായും പുതിന ഉപയോഗിക്കുന്നു.
ഇഞ്ചി ---നമ്മുടെ അടുക്കളയിൽ നിത്യേന ഉപയോഗിക്കുന്ന ഇഞ്ചിക്ക് ദഹനം വര്‍ദ്ധിപ്പിക്കാനും, പോഷകങ്ങളെ ആഗിരണം ചെയ്യാനുമുള്ള കഴിവുണ്ട്. വയറിലെ ശ്ലേഷ്മത്തെ ശക്തിപ്പെടുത്തി ആസിഡിന്‍റെ ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇഞ്ചിക്ക് സാധിക്കും. അസിഡിറ്റിക്ക് പരിഹാരമായ ഒരു കഷ്ണം ഇഞ്ചി ചവച്ചിറക്കുകയോ, അസ്വസ്ഥത കൂടുതലായുണ്ടെങ്കില്‍ ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുകയോ ചെയ്യാം. മറ്റൊരു മാര്‍ഗ്ഗം ഇഞ്ചി ചതച്ച് അതില്‍ അല്പം ശര്‍ക്കര ചേര്‍ത്ത് പതുക്കെ നക്കി കഴിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ നീര് പതിയെ വയറിലെത്തുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.
നെല്ലിക്ക---കഫ, പിത്ത ദോഷങ്ങളെ ശമിപ്പിക്കുന്നതും, വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതുമാണ് നെല്ലിക്ക. അസിഡിറ്റി മൂലം തകരാറിലായ അന്നനാളത്തെയും, ഉദരത്തിലെ ശ്ലേഷ്മപാളിയെയും സുഖപ്പെടുത്താന്‍ നെല്ലിക്കക്ക് സാധിക്കും. ദിവസം രണ്ട് തവണ നെല്ലിക്കപ്പൊടി കഴിക്കുന്നത് അസിഡിറ്റിയെ അകറ്റി നിര്‍ത്തും.
തേങ്ങാവെള്ളം---തേങ്ങാവെള്ളം അസിഡിറ്റി ശമിപ്പിക്കാന്‍ പറ്റിയ ഒരു ഭക്ഷ്യവസ്തുവാണ്.
തൈര്---പാല്‍ കുടിയ്ക്കുവാന്‍ പ്രശ്‌നമുള്ളവര്‍ക്ക് തൈര് കഴിയക്കാം. ഇത് അസിഡിറ്റിയുണ്ടാക്കാതെ അസിഡിറ്റിയില്‍ നിന്നും ആശ്വാസം നല്‍കും.
കറ്റാര്‍വാഴ----കറ്റാര്‍വാഴ അസിഡിറ്റി കുറയ്ക്കുന്ന മറ്റൊരു വസ്തുവാണ്.ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും

Wednesday, 8 October 2014

*** നമ്മുടെ ആരോഗ്യ പരിപാലനം ***


ചില പ്രായോഗിക നിര്ദ്ദേശങ്ങള്‍..
• രാത്രി നേരത്തെ കിടന്നുറങ്ങുന്നതും അതിരാവിലെ എഴുന്നേല്ക്കുന്നതും ശീലിക്കുക..
• പല്ലുകള്‍ വൃത്തിയാക്കുക..ഭക്ഷണം കഴിച്ച ശേഷവും രാത്രി കിടക്കുന്നതിനു മുന്പും വായയും പല്ലും വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്..
• ശുദ്ധവായു ശ്വസിക്കുക..
• പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് സാംക്രമിക രോഗങ്ങളെ തടയാന്‍ സാധിക്കും..
• മലമൂത്ര വിസര്ജ്ജ നത്തിനു സമയക്രമം ശീലിക്കുക..
• ദിവസവും രണ്ടു നേരവും കുളിക്കുക.ഇത് അഴുക്കുകളില്‍ നിന്നും ശരീരത്തെ ശുദ്ധമായി നിര്ത്തും ..
• അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്
• ദിവസേന ഒരു നിശ്ചിത സമയത്ത് വ്യായാമം ചെയുക..ഭക്ഷണം കഴിച്ച ഉടനെ വ്യായാമം ചെയ്യാന്‍ പാടില്ല..
• ആഴ്ചയില്‍ ഒരു ദിവസം ഉപവാസം അനുഷ്ടിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രദാനം ചെയ്യുന്നു..
• ഭക്ഷണത്തില്‍ സമയനിഷ്ട പാലിക്കാന്‍ ശ്രദ്ധിക്കുക..
• ധാന്യങ്ങള്‍ കഴിയുന്നതും തവിട് കളയാതെ ഉപയോഗിക്കുവാന്‍ ശ്രമിക്കുക..
• പച്ചക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്പ്പെദടുത്തുന്നത് മലശോധന നേരെയാക്കാന്‍ സഹായിക്കും..
• തളര്ന്ന് അവശനായിരിക്കുമ്പോള്‍ അല്പം വിശ്രമിച്ചതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക..
• നല്ല വിശപ്പ്‌ ഉള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക..
• ഭക്ഷണം കഴിച്ച ഉടനെ കഠിനാധ്വാനത്തില്‍ ഏര്പ്പെഭടരുത്.. അല്പം വിശ്രമിച്ചതിനു ശേഷം മാത്രം ജോലി ചെയുക..
• ഉപ്പ്,പുളി,മുളക് എന്നിവ കഴിയുന്നത്ര ഒഴിവാക്കുകയും ശര്ക്കകര പഞ്ചസാര എന്നിവയുടെ ഉപയോഗം കുറക്കുകയും ചെയ്യുക..
• പച്ചക്കറികള്‍ നന്നായി കഴുകിയ ശേഷമാണ് അരിയേണ്ടത്. അരിഞ്ഞശേഷം കഴുകരുത്‌..
• വില കൂടിയ വസ്തുക്കളില്‍ പോഷകാംശങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് മിഥ്യാ ധാരണയാണ്..
• നമ്മുക്ക് സാധാരണയായി ലഭിക്കുന്ന മുരിങ്ങ,നെല്ലിക്ക,പപ്പായ,ചെറു നാരങ്ങ,പഴവര്ഗമങ്ങള്‍ ,പച്ചക്കറികള്‍ എന്നിവ ശരീരത്തിന്റെ് നിലനില്പ്പിടനും പോഷണത്തിനും മതിയായവയാണ്..
• മാംസഭോജിയോ ,സസ്യാഹാര ഭോജിയോ ആവാതെ രണ്ടും ആവശ്യാനുസരണം ഉപയോഗിക്കുക..
• വയര്‍ നിറയെ ആഹാരം കഴിക്കാന്‍ പാടില്ല..രണ്ടു ഭാഗം ആഹാരം കൊണ്ടും ഒരു ഭാഗം വെള്ളം കൊണ്ടും നിറച്ച ശേഷം നാലാമത് ഭാഗം ശൂന്യമായി കിടക്കട്ടെ..
• മദ്യം,പുകവലി,മുറുക്ക്,മയക്കുമരുന്ന് എന്നിവ ഉപേക്ഷിക്കുക..
• ബേക്കറി സാധനങ്ങളുടെ ഉപയോഗം തീര്ത്തും കുറയ്ക്കുക..
• രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ നേരം സൂര്യ പ്രകാശമേല്ക്കുന്നത് വളരെ നല്ലതാണ്..
• രാത്രി കിടക്കാന്‍ നേരത്ത് ഒരു ടീസ്പൂണ്‍ ശുദ്ധമായ തേന്‍ കുടിക്കുന്നത് വളരെ നല്ലതാണ്..
• കൈകാലുകള്‍ നന്നായി നിവര്ത്തി വെച്ച് മലര്ന്നു കിടന്നു ഉറങ്ങുക..
• കമിഴ്ന്നു കിടന്നു ഉറങ്ങുന്നത് അത്ര നല്ലതല്ല..
• സ്വാര്ത്ഥ ത,അസൂയ,പക,അഹങ്കാരം എന്നിവ മനസില്‍ സംഘര്ഷാവസ്ഥ ഉണ്ടാക്കുന്നു..

ആയുര്‍വേദ വിധി പ്രകാരം വിരുദ്ധാഹാരങ്ങള്‍


( കടപ്പാട് സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ് – ആയുര്‍വേദ ആചാര്യന്‍ )
പാല്‍, തേന്‍, ഉഴുന്ന്, സസ്യങ്ങളുടെ മുളകള്‍, മുള്ളങ്കി ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത് .
മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കരുത്
പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ് , മത്സ്യം , നാരങ്ങ , കൈതച്ചക്ക , നെല്ലിക്ക , ചക്ക , തുവര, ചെമ്മീന്‍, മാമ്പഴം,മോര് , ആടിന്‍ മാംസം , മാറിന്‍ മാംസം, കൂണ്‍, ഇളനീര്,ഇലനീര്‍ക്കാംബ് , അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.
ഉഴുന്നു, തൈര്, തേന്‍, നെയ്യ്, എന്നിവയ്ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്
മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനോട് ഒപ്പം കഴിക്കരുത്
എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മംസത്തോടെയും , മാട്ടിന്‍ മംസത്തോടെയും കൂടെ കഴിക്കരുത്
പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്
പാകം ചെയ്ത മാംസത്തില്‍ അല്പ്പമെങ്ങിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷം ആണ്
കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്
തേന്‍ , നെയ്യ് , ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്
തൈരും കൊഴിമംസംവും ചേര്‍ത്ത് കഴിക്കരുത്
പാല്‍പായസം കഴിച ഉടന്‍ മോര് കഴിക്കരുത്
മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കരുത്
പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വെച്ച നെയ്യ് കഴിക്കരുത്
തേന്‍ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെന്ണമോ മൂന്നെന്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷം ആണ്
ചൂടാക്കിയോ , ചൂടുള്ള ഭക്ഷണതോടോപ്പമോ തേന്‍ കഴിക്കരുത് .
നിലക്കടല കഴിച്ചു വെള്ളം കുടിക്കരുത്
ചെമ്മീനും കൂനും ഒരുമിച്ചു കഴിക്കരുത്
ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത് – (എള്ളെണ്ണ പുരട്ടിയുള്ള ഗോതമ്പ് ദോശ അപകടം എന്നര്‍ഥം )

Monday, 30 June 2014

ഷുഗര്‍ കൊലെസ്റെരോള്‍ അനുഭവ കഥ

നിങ്ങളുടെ കൊളസ്ട്രോള്‍ പരിധി കടന്നു പോയി..” കൈയിലെ ടെസ്റ്റ് റിസള്‍ട്ടിലേയ്ക്കു നോക്കി ക്കൊണ്ട് ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ ചെവിയിയ്ക്കകത്ത് തുളച്ചു കയറി. എന്തുണ്ടാകരുതെന്ന് ആഗ്രഹിച്ചോ അതു തന്നെ സംഭവിച്ചിരിയ്ക്കുന്നു.“ടോട്ടല്‍ കൊളസ്ട്രോള്‍ - 255. LDL- 178, ഷുഗര്‍ 110........വറുത്തതും പൊരിച്ചതും തൊട്ടുപോകരുത്. എണ്ണ ഒട്ടും ഉപയോഗിയ്ക്കരുത്. മുട്ട, മാംസം ഒന്നും കഴിയ്ക്കരുത്., മധുരം കുറയ്ക്കുക.....” ഡോക്ടര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഉള്ളിലെ ആന്തലിനിടയില്‍ പകുതിയും ഞാന്‍ കേട്ടില്ല. അവസാനം കുറിപ്പടി കൈയില്‍ കിട്ടി. കൊളസ്ട്രോളിനുള്ള മരുന്ന് കഴിയ്ക്കണം..! ഒരു മാസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് ചെയ്യണം. എന്നിട്ടേ ഡോസ് തീര്‍ച്ചപ്പെടുത്തുകയുള്ളു. നിരാശയോടെ ഞാന്‍ എഴുനേറ്റു പോന്നു.മാസം ഒന്നു കഴിഞ്ഞു. വീണ്ടും ടെസ്റ്റ്, ഡോക്ടര്‍. “ടോട്ടല്‍ - 180, LDL - 79, ഷുഗര്‍ 120.. കൊളസ്ട്രോള്‍ കുഴപ്പമില്ല. പക്ഷേ ഷുഗര്‍ കൂടി. മധുരം ഒട്ടും കഴിയ്ക്കരുത്. ആറുമാസം കഴിഞ്ഞ് ഒന്നു കൂടി ടെസ്റ്റ് ചെയ്യാം...” ദൈവമേ, അടുത്തത് പ്രമേഹ രോഗിയാകാനാണൊ വിധി..!” കടുത്ത പഥ്യവും നിയന്ത്രണവും. പ്രിയപ്പെട്ട മീന്‍ വറുത്തതും, മധുരമിട്ട ചായയും ഐസ്ക്രീമുമെല്ലാം ഉപേക്ഷിച്ചു. മരുന്ന് ചിലപ്പോഴൊക്കെ മുടങ്ങി (മുടക്കി).ആറുമാസം കഴിഞ്ഞു. ടെസ്റ്റ്, ഡോക്ടര്‍.“ടോട്ടല്‍ - 210, LDL - 150, ഷുഗര്‍ - 124.... കൊളസ്ട്രോളും ഷുഗറും കൂടിയിരിയ്ക്കുന്നു. ഭക്ഷണം ശരിയ്ക്കും കണ്‍‌ട്രോള്‍ ചെയ്യുക. അല്ലെങ്കില്‍ മെഡിസിന്‍ ഡോസ് കൂട്ടേണ്ടി വരും. ഷുഗറിനും മരുന്നു കഴിയ്ക്കേണ്ടി വരും..” ഡോക്ടറുടെ മുന്നറിയിപ്പ്...മനസ്സാകെ തളര്‍ന്നു പോയി. കൊളസ്ട്രോളിനു പുറകേ പ്രമേഹവും പടിവാതില്‍ക്കല്‍ തല കാണിച്ചു തുടങ്ങി. ഷുഗര്‍ ലെവല്‍ 126 ആയാല്‍ ഡയബറ്റിക് ആയി. ആദ്യത്തെ ഒരു മാസം വലിയ പഥ്യവും ഡയറ്റുമൊക്കെ ആയിരുന്നു. ഇതിനിടെ വെളുത്തുള്ളിയുടെ ഗുണങ്ങളെ പറ്റി ഒരു ലേഖനം വായിച്ചിരുന്നു. അതിന്‍പ്രകാരം ദിവസവും രണ്ടു നേരം വെളുത്തുള്ളി ഡ്രോപ്സ് കഴിയ്ക്കാന്‍ തുടങ്ങി. ഒപ്പം “ഇസബ്‌ഗോള്‍” എന്ന പേരില്‍ കിട്ടുന്ന ഒരിനം പുല്ലിന്റെ ഉമിയും ഓരോ സ്പൂണ്‍ വീതം രാത്രി കഴിച്ചു, ഫൈബറിന്റെ കലവറയാണത്. ഒരുമാസം കഴിഞ്ഞതോടെ ഡയറ്റ് പിടിവിട്ടു. വില്ലയിലെ നേപ്പാളികുക്കുമാര്‍ എണ്ണയില്‍ മുക്കി ഉണ്ടാക്കുന്ന കറികളും മീന്‍ വറുത്തതും ചിക്കന്‍ ഫ്രൈയുമൊക്കെ കുറേശ്ശെ കഴിച്ചു. രണ്ടു നേരം മധുരമിട്ട അരഗ്ലാസ് ചായ, മൂന്നു നേരം മധുരമില്ലാതെ കാപ്പി.. പോരാഞ്ഞിട്ട് ഇടയ്ക്ക് ഐസ്ക്രീമും പായസവും അലുവയും. ഓരോ തവണയും ഓര്‍ക്കും ഇനി കഴിക്കില്ല എന്ന്. എന്തായാലും സംഗതി കുളമായി. മരുന്നൊക്കെ വല്ലപ്പോഴും കഴിയ്ക്കും. എന്നാല്‍ വെളുത്തുള്ളിയും ഉമിയും മുടക്കിയില്ല, ഡെയിലി വ്യായാമവും.ഒരു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം ടെസ്റ്റിനുപോകുമ്പോള്‍ എനിയ്ക്കു നല്ല ഉറപ്പായിരുന്നു, കൊളസ്ട്രോളും ഷുഗറും ആകാശം മുട്ടിക്കാണും. ഇനി മേല്‍ “നല്ല“ ഭക്ഷണം ഒരു സ്വപ്നമാകും...ഇത്തവണ കമ്പ്ലീറ്റ് ചെക്കപ്പ് ആണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. ടെസ്റ്റ് റിസള്‍ട്ടിന്മേല്‍ നോക്കി ഡോക്ടര്‍ അല്പനേരം ഇരുന്നു. പിന്നെ എന്റെ മുഖത്തേയ്ക്കും. ഞാന്‍ ആ നോട്ടം നേരിടാന്‍ വയ്യാതെ താഴേയ്ക്കു നോക്കി.“കൊള്ളാമല്ലോ ഇത്..! ടോട്ടല്‍ - 116. LDL - 59. ഷുഗര്‍ 114. കിഡ്നി ഫംഗ്ഷന്‍, ലിവര്‍ ഫംഗ്ഷന്‍ എല്ലാം നോര്‍മല്‍. യൂറില്‍ ടെസ്റ്റ് എല്ലാം നോര്‍മല്‍. ഗുഡ്....! “ അത്ഭുതം കൊണ്ട് എന്റെ കണ്ണു തള്ളിപ്പോയി. ടോട്ടല്‍ കൊളസ്ട്രോള്‍ 200 വരെ നോര്‍മല്‍ ആണ്, LDL 130 വരെയും. ഇതെങ്ങനെ സംഭവിച്ചു. ഒരു വേള ബ്ലഡ് സാമ്പിള്‍ മാറിപ്പോയോ എന്നു പോലും സംശയിച്ചു പോയി. ആലോചിച്ചപ്പോള്‍ അന്നു ലേഖനത്തില്‍ വായിച്ചതൊക്കെ ഓര്‍മ്മ വന്നു. വെളുത്തുള്ളിയുടെയും ഫൈബറിന്റെയും അത്ഭുത ഗുണങ്ങള്‍.ഇതെന്റെ അനുഭവമാണ്. ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നെങ്കില്‍ ആവട്ടെ എന്നു കരുതി പറഞ്ഞെന്നു മാത്രം.പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നീ ജീവിത ശൈലീ രോഗങ്ങള്‍ ഒരു ദിവസം കൊണ്ടു വരുന്നതല്ല. ഒരു ദിവസം കൊണ്ടു പോകുകയുമില്ല. ഇന്ന് പല “അത്ഭുത”മരുന്നുകളും മാര്‍ക്കറ്റിലുണ്ട്. ഷുഗര്‍ മാറ്റും, കൊളസ്ട്രോള്‍ മാറ്റും എന്നൊക്കെ പറഞ്ഞ്. ശുദ്ധ തട്ടിപ്പാണിത്. നമ്മുടെ ചുറ്റിലുമുള്ള പല നിത്യോപയോഗ വസ്തുക്കള്‍ക്കും പല രോഗശമന ഗുണങ്ങളുമുണ്ട്. അവയെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ പല ആരോഗ്യപ്രശ്നങ്ങളും പരിഹരിയ്ക്കാം. നമ്മുടെ ആരോഗ്യപാലനം ഡോക്ടര്‍മാര്‍ക്ക് പൂര്‍ണമായി വിട്ടുകൊടുക്കേണ്ടതില്ല. മാരക അവസ്ഥകളില്‍ അവരുടെ സേവനം കൂടിയേ കഴിയൂ. എന്നാല്‍ ജീവിത ശൈലീ രോഗങ്ങളുടെ കാര്യത്തില്‍ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നമുക്ക് പല രോഗങ്ങളെയും ചെറുക്കാനാകും. ആദ്യമായി വേണ്ടത്, നമ്മുടെ ശരീരത്തിന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ അറിയുക എന്നതാണ്. തുടര്‍ന്ന് മേല്‍പ്പറഞ്ഞ പോലെയുള്ള പരീക്ഷണങ്ങള്‍ ചെയ്തു നോക്കുക. ഒപ്പം സമയാസമയങ്ങളില്‍ ഡോക്ടറുടെ ഉപദേശവും തേടുക. നമ്മുടെ ശരീരത്തിന് അത്ഭുതകരമായ പുനരുജീവന ശേഷിയുണ്ട്. അതിനെ നമ്മള്‍ പരിപോഷിപ്പിച്ചാല്‍ മിക്ക രോഗങ്ങളില്‍ നിന്നും രക്ഷ നേടാം.അടിക്കുറിപ്പ്: വെളുത്തുള്ളി സത്ത് ക്യാപ്സൂള്‍ രൂപത്തില്‍ ലഭ്യമാണ്. (Garlic Pearls.) വെളുത്തുള്ളി ചൂടാക്കിയാല്‍ അതിന്റെ ഗുണം നഷ്ടപ്പെടും. പച്ചയ്ക്ക് കഴിയ്ക്കാന്‍ നമുക്കു ബുദ്ധിമുട്ടുമാണ്. ആയതിനാ; ക്യാപ്സ്യൂള്‍ മേടിയ്ക്കുകയാണ് നല്ലത്.ഉത്തരെന്ത്യയിലെ ഒരിനം പുല്‍‌വിത്തിന്റെ ഉമിയാണ് “ ISABGOL"

വിരുദ്ധാഹാരങ്ങള്‍

ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകുന്നു. ഇത് ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും ആയുര്‍വേദം പറയുന്നു. വിരുദ്ധാഹാരങ്ങള്‍ തിരിച്ചറിഞ്ഞ് നമ്മുടെ ആഹാരശീലത്തില്‍ നിന്ന് അവയെ ഒഴിവാക്കണം.ചില വിരുദ്ധാഹാരങ്ങള്‍ ഇതാ* പാലും മത്സ്യവും* മോര്,തൈര്, വാഴപ്പഴം* തേനും നെയ്യും* കോഴിയിറച്ചിയും തൈരും* തേന്‍ ചൂടാക്കി ഉപയോഗിക്കുന്നത്* മുതിരയും പാലും* മാമ്പഴവും പാലും* മത്തിയും ഗോതമ്പും ഒന്നിച്ച് കഴിക്കുന്നത്* മീന്‍ വേവിച്ച പാത്രത്തില്‍ തക്കാളി വേവിക്കുന്നത്* ഓട്ടുപാത്രത്തില്‍ നെയ്യ് ഉപയോഗിക്കുന്നത്* നല്ല ചൂടുള്ളതും വളരെയധികം തണുത്തതുമായ ആഹാരം ഒന്നിച്ചുപയോഗിക്കുന്നത്.* വേവിച്ചതും വേവിക്കാത്തതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത്.**************************************************ആയുര്‍വേദ വിധി പ്രകാരം വിരുദ്ധാഹാരങ്ങള്‍പാൽ, തേൻ, ഉഴുന്നു, സസ്യങ്ങളുടെ മുളകൾ, മുള്ളങ്കി, ശർക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത്.മത്സ്യവും മാംസവും ഒരുമിച്ച് കഴിക്കരുത്.പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്നു, അമരക്കായ്, മത്സ്യം, നാരങ്ങ, കൈതച്ചക്ക, നെല്ലിക്ക, ചക്ക, തുവര, ചെമ്മീന്‍, മാമ്പഴം, മോര്, ആടിന്‍ മാംസം , കൂണ്‍, ഇളനീര്, ഇലനീര്‍ക്കാംബ്, അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.ഉഴുന്നു, തൈര്, തേന്‍, നെയ്യ്, എന്നിവയ്ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനോട് ഒപ്പം കഴിക്കരുത്എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മാംസത്തോടെയും , മാട്ടിന്‍ മാംസത്തോടെയും കൂടെ കഴിക്കരുത്പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്പാകം ചെയ്ത മാംസത്തില്‍ അല്പമെങ്കിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷം ആണ്കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്തേന്‍ , നെയ്യ് , ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്തൈരും കോഴിമാംസവും ചേര്‍ത്ത് കഴിക്കരുത്പാല്‍പായസം കഴിച്ച ഉടന്‍ മോര് കഴിക്കരുത്മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കരുത്പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വെച്ച നെയ്യ് കഴിക്കരുത്തേന്‍ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെണ്ണമോ മൂന്നെണ്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷം ആണ്ചൂടാക്കിയോ , ചൂടുള്ള ഭക്ഷണത്തോടൊപ്പമോ തേന്‍ കഴിക്കരുത് .നിലക്കടല കഴിച്ചു വെള്ളം കുടിക്കരുത്ചെമ്മീനും കൂണും ഒരുമിച്ചു കഴിക്കരുത്ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത് – (എള്ളെണ്ണ പുരട്ടിയുള്ള ഗോതമ്പ് ദോശ അപകടം എന്നര്‍ഥം

ഡോക്ടര്‍ ലക്ഷ്മി

ആന ഇറങ്ങുന്ന കാട്ടിലെ സ്കൂളില്‍ പഠിക്കാന്‍ കഴിഞ്ഞത് ഭാഗ്യായി, വല്ല കോണ്‍വെന്റിലും മറ്റുമായിരുന്നുവെങ്കില്‍ ഒറപ്പായിട്ടും ഞാന്‍ പത്താംക്ലാസ് കടക്കില്ലായിരുന്നു. ഇപ്പോഴും പല ഇംഗ്ലീഷ്‌ വാക്കുകളുടെയും സ്പെല്ലിംഗ് കൃത്യമായി എനിക്കറിയില്ല. ” ഇത് പറയുന്നത് വയനാട്ടുകാരിയായ വെറും ഒരു സാധാരണ സ്ത്രീയല്ല. നാനോ ചികിത്സാരംഗത്ത്‌ തന്റേതായ ഒരു ലോകം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന അസാധാരണ ധിഷണാശാലിയായ ഒരു ഗവേഷകയാണ്. സ്ത്രീകളുടെ പ്രസവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മുറിവുകളും പാടുകളും മായുന്നതിനായുള്ള ഔഷധം കണ്ടുപിടിച്ച ശാസ്ത്രജ്ഞ. ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് (പി.സി.ഓ.ഡി പോലുള്ള ) സ്ത്രീസമൂഹത്തെ എന്നെന്നേക്കുമായി കരകയറ്റുവാനുള്ള ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ആപാദചൂഡം മുഴുകിയിരിക്കുന്ന അതുല്യ പ്രതിഭ. എന്നാല്‍ ഞാറക്കല്‍ കടപ്പുറത്തെ മത്സ്യതൊഴിലാളി സമൂഹത്തിലെ സാധാരണ സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം ലക്ഷ്മി മാഡം മാത്രമാണ് ഡോക്ടര്‍ ലക്ഷ്മി രാഹുല്‍ ലക്ഷ്മണ്‍ എന്ന ഈ മഹാ തേജസ്വിനി. കഴിവോ പരാധീനതയോ എന്ന് ഉറപ്പില്ലാത്ത ഡിസ്ലെക്സിയയെ മറികടന്നും കഠിനമായ പരിശ്രമങ്ങളിലൂടെ ഉന്നത നിലയില്‍ അവര്‍ നേടിയെടുത്ത ബിരുദങ്ങളുടെ നീണ്ട നിര അവരുടെ പേരിനെ സമ്പന്നമാക്കുന്നുണ്ടെങ്കിലും, അതൊന്നുമല്ല, മറിച്ച് അസാധാരണമായ ഒരു ജീവിതത്തെ തികച്ചും സാധാരണമായി അനുഭവിക്കുന്നതിലെ ലളിതരീതികളുടെ ആകര്‍ഷണീയത തന്നെയാണ് എന്നെ അവരുടെ മുന്നില്‍ വിനയാന്വിതനാക്കുന്നത്. നീരുവന്നു വീര്‍ത്ത കറുത്ത നിറം വീണ രണ്ടുകാലുകളില്‍ ഇഴഞ്ഞുവലിയുന്ന ഇടതുകാലും വേദന കൊണ്ട് അല്പം പോലും ഉയര്‍ത്താനാവാത്ത ഇടതുകയ്യുമായി ഞാനവരുടെ മുന്നിലെത്തി. കയ്യിന്റെ വിരലുകള്‍ മടങ്ങുകയോ നിവരുകയോ ചെയ്യാതെ ആയിട്ട് നാളുകള്‍ കുറച്ചായി. നൂറു യൂണിറ്റ് ഇന്‍സുലിന്റെ ബലത്തിലും നൂറില്‍ നിര്‍ത്താന്‍ കഴിയാത്ത പ്രമേഹം എന്നെ വലച്ചുകൊണ്ടിരുന്നു. എന്റെ ഈ അവസ്ഥക്ക് പിന്നില്‍ ഞാന്‍ ജോലി ചെയ്തിരുന്ന രാജ്യത്തെ എന്നെ ചികിത്സിച്ചിരുന്ന മലയാളിയായ ഒരു ഡോക്ടറുടെ കഠിനമായ അനാസ്ഥ ഒരു കാരണമായിരുന്നു. വെറും വേദന മാത്രം കൊണ്ട് കഴിഞ്ഞിരുന്ന എനിക്ക് രണ്ടുകാലിലും നീര് വരുത്തി തന്നത് അദ്ദേഹം തെറ്റായി എഴുതി തന്ന മരുന്നായിരുന്നു. അദ്ദേഹം തന്നെ എന്നെ ഇത് ഏതോ ഒരു നിസ്സാര സംഗതിയായി തെര്യപ്പെടുത്തിയിരുന്നു. എന്റെ പാന്‍ക്രിയാസ്‌ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനദ്ദേഹം പറഞ്ഞ കാരണം രസകരമായിരുന്നു. ദീര്‍ഘ നാളത്തെ മരുന്നുകളുടെ ദുരുപയോഗം. എത്ര നിസ്സാരം. പതിമൂന്ന് വര്‍ഷത്തെ ചികിത്സകൊണ്ട് താരതമ്യേന ഉപദ്രവം കുറഞ്ഞ ടൈപ്പ്‌ രണ്ട് രൂപത്തിലുള്ള എന്റെ പ്രമേഹം ഉപദ്രവകാരിയായ ടൈപ്പ്‌ ഒന്നിലേക്ക്‌ മാറ്റി തരികയായിരുന്നു എന്നെ ചികില്‍സിച്ച മറ്റു ഡോക്ടര്‍മാര്‍ . അതുകൊണ്ടാണ് മറ്റു മരുന്നുകള്‍ മാറ്റി നൂറു യൂനിറ്റ്‌ ഇന്‍സുലിന്‍ അദ്ദേഹം എനിക്കുപദേശിച്ചത് . അപ്പോഴും പ്രമേഹം അറ്റവയറ്റിലും നൂറ്റി തൊണ്ണൂറ് കവിഞ്ഞു തന്നെ നിന്നു. വേദനകളാല്‍ ദീനമായ ഒരു ജീവിതവുമായാണ് ഞാന്‍ ഡോക്ടര്‍ ലക്ഷ്മിയുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുന്നത്. അതിന് കാരണമായതാവട്ടെ രഘുവേട്ടന്റെ Raghunath Paleri രാഗദ്വേഷ നിര്‍ബന്ധ സമ്മര്‍ദ്ദങ്ങളും. ഡോക്ടര്‍ ലക്ഷ്മി രണ്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഒന്ന് ഇഷ്ടമുള്ള ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന എന്റെ രീതി ഒരിക്കലും ഉപേക്ഷിക്കരുത്. മറ്റൊന്ന് പ്രമേഹരോഗികളെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ഗോതമ്പ്‌ തൊട്ടുപോകരുത്. ഒരാള്‍ പ്രമേഹ രോഗിയാവുമ്പോള്‍ അയാള്‍ക്ക്‌ ആദ്യം ഉപദേശിക്കപ്പെടുന്ന ഭക്ഷണം ഗോതമ്പ്‌ ആണല്ലോ? എനിക്കാകട്ടെ ഗോതമ്പ്‌ ചതുര്‍ത്ഥിയുമാണ്. പാലിന്റെ പഴം ചൊല്ല് സത്യമാണെന്ന് ഞാനപ്പോഴാണ് തിരിച്ചറിഞ്ഞത്‌. ഇതെഴുതുമ്പോള്‍ നാലുമാസങ്ങള്‍ക്ക് മുന്‍പ്‌ രഘുവേട്ടന്റെ കയ്യും പിടിച്ചു കടലോരത്തെ ആ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലെ ഇടനാഴിയില്‍ വേദനയുമായി കാത്തിരുന്ന എന്നെ ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ തിരയുകയാണ്. ആ ഞാന്‍ ഇപ്പോഴവിടെയില്ല . പക്ഷെ എന്റെ മുന്നില്‍ ശ്രീവിദ്യയുണ്ട്. ചെങ്ങനൂര്‍ നിന്ന് എളമക്കരയില്‍ വന്നു താമസിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി. കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രികളിലെ കേമന്മാരായ ഡോക്ടര്‍മാര്‍ കാല്‍ മുറിച്ചുകളയാന്‍ ഉപദേശിച്ചുവിട്ട ശ്രീവിദ്യ. ഹിമോഗ്ലോബിനോപ്പതി (hemoglobinopathy) യാണ് ശ്രീവിദ്യയുടെ അസുഖം. പേര് കേട്ട് ഭയപ്പെടേണ്ടതില്ല . പേരിനേക്കാള്‍ ഭയങ്കരമാണ് ഈ അസുഖം കൊണ്ടുവരുന്ന അനുഭവങ്ങള്‍ . എങ്കിലും കേള്‍ക്കാന്‍ ലളിതമായി ഇങ്ങനെ പറയാം . കാലിലെ രക്ത നാഡികള്‍ അതിനാവശ്യമായ രക്തം അവിടെ എത്തിക്കാത്തത് കൊണ്ട് കാലില്‍ നീലനിറം ബാധിക്കുകയും മരവിക്കുകയും ചെയ്യുന്നു എന്നതാണ് ഈ അസുഖം.ഒട്ടൊക്കെ പാരമ്പര്യമാണ് ഈ അസുഖത്തിന്റെ കാതല്‍ . ലോക ജനസംഖ്യയില്‍ വളരെ ചെറിയ ഒരു ശതമാനം പേര് മാത്രം അനുഭവിക്കുന്ന ഒരു ദുരിതം. ആകെയുള്ള ചികിത്സ ആ കാലിനെ അങ്ങ് മറന്നുകളയുക. എന്ന് പറഞ്ഞാല്‍ അതങ്ങ് മുറിച്ചു കളയുക. ജയപ്പൂര്‍ പോയാല്‍ എത്ര കാലുകിട്ടും. അതുകൊണ്ട് തൃപ്തിപ്പെടുക. കാരണം നിലവിലെ മരുന്നുകള്‍ ഒന്നും തന്നെ ശ്രീവിദ്യയുടെ കാലുകളെ രക്ഷിക്കാന്‍ പര്യാപ്തമല്ല എന്ന് നേരെത്തെ കണ്ട ഡോക്ടര്‍മാര്‍ പറഞ്ഞുകഴിഞ്ഞിരുന്നു. പുതിയ ഒരു മരുന്നും അതിനായി കണ്ടെത്തിയിട്ടുമില്ല. അവിടെയാണ് നിരന്തരമായ പരിശ്രമങ്ങളിലൂടെ പ്രയത്നങ്ങളുടെ കാഠിന്യത്തെ അവഗണിച്ചും വൈദ്യവൃത്തി എന്ന സ്വന്തം തൊഴിലിനെ ദൈവീകമായ ഒരനുഭവമായി ആസ്വദിക്കുന്ന ഒരാളുടെ സാന്നിദ്ധ്യം പ്രസക്തമാകുന്നത്. അതെ അവര്‍ ശ്രമിക്കുകയാണ് . രോഗത്തിന്റെ രീതികളെ കുറിച്ച് വിശദമായി പഠിച്ചു കൊണ്ട് ഒരു മരുന്ന് കമ്പനിക്കാരുടെയും സഹായമില്ലാതെ സ്വന്തമായി മരുന്നുകള്‍ നിര്‍മ്മിച്ചുകൊണ്ട് ഒരു മൂത്ത ചേച്ചിയുടെ വാല്‍സല്യത്തോടെ ശ്രീവിദ്യയെ അവര്‍ ശുശ്രൂഷിക്കുന്നു . ശ്രീവിദ്യക്ക് ഒരിക്കലും തന്റെ കാല്‍ നഷ്ടപ്പെടില്ല എന്നവര്‍ ഉറപ്പാക്കി കഴിഞ്ഞു.ആ ഉറപ്പിന് സാക്ഷ്യം പറയാന്‍ എന്റെ പാന്‍ക്രിയാസ്‌ ചെറിയ തോതില്‍ ഇന്‍സുലിന്‍ തന്നുതുടങ്ങിയിരിക്കുന്നു. അതുകൊണ്ടായിരിക്കണം മകള്‍ പൂജാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഡോക്ടര്‍ ലക്ഷ്മിയുടെയും ഉണ്ട് എന്ന് ശ്രീവിദ്യയുടെ അമ്മ പറഞ്ഞത്‌ വെറുതെയാവില്ല എന്ന് ഞാന്‍ കരുതുന്നത്. കല്‍പ്പറ്റയിലെ കാട്ടിനുള്ളിലെ സ്കൂളില്‍ നേരാംവണ്ണം അക്ഷരം പഠിപ്പിക്കാതെ ഇവരെ ഇങ്ങനെ ഒരു ഡോക്ടറാകാന്‍ പറഞ്ഞുവിട്ട ഗുരുനാഥന്മാരോടും ഊര്‍ജ്ജതന്ത്രം പഠിക്കാന്‍ ആഗ്രഹിച്ച മകളെ വൈദ്യം പഠിപ്പിക്കാന്‍ വാശി പിടിച്ച ദീര്‍ഘദര്‍ശിയായ അവരുടെ പിതാവിനോടും നമുക്ക്‌ നന്ദിയുള്ളവരാകാം

ഗര്‍ഭം ധരിക്കാന്‍ നല്ല മാസം

ഗെര്ഭിണി ആകാൻ ഏതു മാസം ആണ് നല്ലത് ??ഏതു ആഴ്ച ??ഏതു ദിവസം ?1970 ഒക്ടോബർ മാസം 21 നു മാതൃ ഭുമിയിലെ വന്ന വാർത്ത‍ ആണ് വിഷയംഡിസംബര് / ജനുവരി / മാർച്ച്/ ഈ മാസങ്ങളിൽ കുട്ടികൾ ജ്നിക്കരുത് ജനിച്ചാൽ പല രോഗങ്ങളും പിടിപെടും ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ ??ഇവിടെ എഴുതുന്നത്‌ എന്റെ ഗുരുക്കാൻമാരുടെ അറിവുകളും എന്റെ സംശയങ്ങളുമാണ് നല്ലൊരു ചര്ച്ച ആഗ്രെഹിച്ചു കൊണ്ട് തുടങ്ങുന്നുകന്നി മാസം പട്ടിയുടെ ഉൽതസ്സവം ആണ്ആണ്‍ കുയിൽ കുവുന്നത് കാമം സഹിക്കാൻ വയ്യാതെ ആണ് ജെനുവരി മുതൽ തുടങ്ങുന്ന ഈ കുയിലിന്റെ രോധനം നാല് മാസം നീണ്ടു നില്ക്കുംആന മഴക്കാലം ആസ്വോദിക്കും''' മനുഷ്യനോ'''?എപ്പൊഴും ആകമെന്നുണ്ടോ ചുരുക്കം സന്താന ഉല്പ്പാദന സമയം എങ്കിലും ഉണ്ടാകില്ലേകന്നി മാസം വന്നോ എന്നറിയാൻ പട്ടിക്കു കലണ്ടർ നോക്കേണ്ട ആവിശം ഇല്ലനായയുടെ കഴിവ് പോലും നമുക്കില്ലേഎന്നാൽ ഉണ്ട് മുകളിൽ കൊടുത്തതും വാസ്തവം ആണ് ഗെര്ഭസ്ഥ ശിശുവിന് ജെനനത്തിനു മുൻപ് ഈ ഭുമിയിലെ സർവ്വ ഫല മുലാദികൽ നിറഞ്ഞ പഴങ്ങളും ഇല വര്ഗ്ഗങ്ങളും കിട്ടണ മെങ്കിൽ ജെനുവരി മുതലുള്ള മാസം ജ്നിക്കരുത് ഇത് നിങൾ അല്ല തീരുമാനിക്കുക നിങ്ങള്ക്ക് ജെന്മം നൽകിയവർ മുന് കൂട്ടി വേണം ഇത് ഉൾക്കൊള്ളാൻഇടവം പകുതി കഴിഞ്ഞാൽ മഴ തുടങ്ങും പിന്നെ തിമിര്ത്തു പെയ്യും ഭുമിയിൽ ജല സാന്നിദ്ധ്യം ജീവനെ ഉണർത്തും എന്ന് നിങ്ങൾക്ക് അറിവ് ഉള്ളതാണല്ലോ.പാടത്തും പറമ്പിലും പല തരം ഔവ്ഷധം നിറഞ്ഞു ചെടികൾ ഇടതൂര്ന്നു വളരുന്ന കാലമാണ് ഈ മാസം ഇലക്കറികൾ ഇഷ്ട്ടം പോലെ കിട്ടും സസ്യ ഭുക്കായ മനുഷിന് ഈ പച്ചില കറികൾ പുത്തൻ കോശങ്ങൾ നിര്മ്മിക്കാനും കേടു വന്നവ പുനര് നിർമ്മിക്കാനും ഉപകരിക്കും അത് വഴി നല്ല പ്രസരിപ്പും ലഭിക്കുംനിലപ്പന ( മുസ്‌ലി എന്ന് സംസ്കൃതം ) ഈ നിലപ്പന കർക്കിടകത്തിൽ ഇഷ്ട്ടം പോലെ വളരുന്ന ഈ കിഴങ്ങ് വര്ഗം ബീജ ശുദ്ധിക്കും ബീജ വര്ധനവിനും വിശേഷമാണ്മാത്രമോ കർക്കിടകം ഈ കാലമാണ് മരുന്ന്കഞ്ഞി നമ്മൾ മുഖ്യ ആഹാരമാക്കുന്നതുംഅതോടൊപ്പം തന്നെ ഈശോര നാമം കൊണ്ട് ഭക്തി നിര്മ്മലവും ആക്കുന്നു കാലം എന്ന് പറയാംചിങ്ങം പിറക്കുന്നതോടെ പഞ്ഞം പോയി പത്തായം നിറയുന്ന കാലംമനസും ശരീരവും ശുദ്ധമായി മനുഷിയന്റെ ബീജവും ശുദ്ധ മാകുന്ന കാലം ചിങ്ങത്തിൽ ഗെര്ഭദാനം നടന്നാൽ ശുദ്ധ പ്രജ ഉറപ്പ്പക്ഷെ ഏകദശി നാൾ തെരഞ്ഞെടുക്കരുത് കറുത്ത വാവ് ആയിരിക്കരുത്ചന്ദ്രൻ പുർണ്ണ വട്ടം ആണെങ്കിൽ നല്ലത് ( 75% മത്സ്യവും മുട്ട ഇടുന്നത് പുർണ്ണ ചന്ദ്രനെ കണുമ്പോൾ ആണ് )

((മാംസബുക്കായ അമ്മ മാർക്കാണ് ശര്ധിക്കൾ ഓക്കാനം ഇവ കുടുതൽ കാണുന്നത്))ചിങ്ങ മാസം ഗെര്ഭിണി ആയാൽ (അഗസ്റ്റു+ സപ്തം ) പിന്നീടുള്ള മാസങ്ങള് ഏറെ നല്ലത് എന്ന് തിരിച്ചരുയുക കാരണംകന്നി തുലാം മാസം ചുടു കുറവായ കാരണം ഭ്രുണത്തിനു എല്ലാ അവയവും വൈകല്യം ഇല്ലാതെ ഉണ്ടാകുന്നു100 വയസ്സിലും കണ്ണിനും കാതിനും കുറവുകൾ വരുന്നില്ല .. ജന്മമ വൈകല്യം ഉണ്ടാകില്ല വരില്ല എന്ന് ഉറപ്പു പറയുന്നുവൃച്ച്ചികം + ധനു +മകരം ഈ മാസവും തണുപ്പ് തന്നെ ഈ കാലം പുഷ്പ്പങ്ങളുടെ സുഗെന്ധം മാവും പൈനും പാലയുമെല്ലം പുത്തു ഗെന്ധം അമ്മയിലുടെ കുഞ്ഞില്മേത്തുന്നു ഈ കാലം ശിശുവിന് ഗെന്ധങ്ങളും സുഗെന്ധങ്ങൾ തിരിച്ചറിയുവാനുള്ള കഴിവ് കുടുന്നു മാത്രമോ എങ്ങും പഴവർഗ്ഗങ്ങൾ നിറയുന്ന കാലം 150 ദിവസം കൊണ്ടാണല്ലോ ഭ്രൂണം മനുഷ്യാവസ്ഥ പ്രാപിക്കുന്നത് ഈ കാലയളവിൽ തന്നെ എത്ര ചക്കയും മാങ്ങയും നമുക്ക് കഴിക്കാംമകരം കഴിഞ്ഞാൽ മാസം 5 തികയുന്നു പഞ്ചകോശ നിമ്മിതമായ കുഞ്ഞിന്റെ എല്ലാ അവയവംഗളും ഈശോരാൻ പുർത്തികരിക്കും വാമനനെ പോലെ ( വാമനനെ പോലെ ചെറുത്‌ എന്നാലോ എല്ലാ അവയവും ഉണ്ട് താനും )ഏതു വിത്തും മുളക്കാൻ ആദിയമായി വേണ്ടത് ജലം ആണല്ലോ അത് കൊണ്ട് തന്നെ ആണ് നമ്മളും മഴ ക്കാലം എടുത്തത്‌ എന്നാൽ മുള പൊട്ടിയാൽ പിന്നെ വളര്ച്ചക്ക് ചുടാണ് വേണ്ടത് സുര്യ പ്രകാശം എല്കാത്ത പച്ചില പോലും വിളറി വെളുക്കുംഇന്നു നവജാത ശിശുവിന് മഞ്ഞനിറം കാണുന്നത് വയറിൽ സുര്യ രെശ്മി തട്ടാത്തത് കൊണ്ടാണ് ഗർഭാവസ്ഥയിൽ വയർ വരെ മുടുന്ന വസ്ത്രം ഒഴിവാക്കിയാൽ ഈ പ്രശ്നം ഒഴിവാക്കാം കുംഭം +മീനം ചുടു തരുന്നു ഇതോടെ കുഞ്ഞു എല്ലാം തികഞ്ഞവനായി വയറ്റിൽ കഴിയുന്നുഭുമി ഉണ്ടായതു മേട മാസം ആണ് ഈ മാസം ജനിച്ചാൽ ഒരു രോഗവും ഉണ്ടാകില്ല ( എന്റെ ജനനം മേടം ഒന്നാം തീയതി വിഷുപുലരിക്കാണ്) ഇന്നേ വരെ ആശുപത്രിയിൽ എനിക്ക് പോകേണ്ടി വന്നിട്ടില്ല

എപ്പ്രിൽ (മേടം) മാസം ജെനിക്കുന്നവക്ക് രോഗ ദോഷം കുറവ് അത് കൊണ്ടാണ് കുഞ്ഞു ജെനികാൻ ഓരോ നാട്ടു കാരും ആ നാട്ടിലുള്ള ജോതിഷം നോക്കണം എന്ന് പറയാൻ കാരണം എന്നാൽ ഇവിടെ കര്ക്കിടകം ചിങ്ങം കന്നി ബീജ സംഗമത്തിന് നല്ലതാണെന്ന് ജോതിഷം പറയുന്നുനെതർലാന്റിലെ ലയിസർ യുണിവേഴ്സിറ്റി ബയോ മേട്രോലജിക്കൾ റിസര്ച്ച് സെന്റർ ടെയരക്ട്ടർ s w TROMB എന്ന ഗെവേഷകാൻ കണ്ടെത്തിയ ഒരു വിഷയം പറയാം .. ജനിച്ച മാസം ഭാവിയിൽ ഉണ്ടാകാനുള്ള രോഗത്തെ സുചിപ്പിക്കും എന്നാണ് അദ്ദേഹം കണ്ടുപിടിച്ചത്ജൂണ്‍ /ജൂലൈ മാസങ്ങളിൽ ജനിച്ചവർക്കു രോഗം കുറവെന്നും കണ്ടെത്തിയിരിക്കുന്നു 1970 ഒക്ടോബർ മാസം 21 ലെ മാതൃഭുമി പത്രം ഇതു വാർത്ത‍ ആക്കിയതാണ്വിവാഹം പരസ്പര ബന്ധിതമാണ്. ഏതാണ് ഗര്‍ഭം ധരിക്കാന്‍ ഉചിതമായ പ്രായം? ഏതാണ് ശരിയായ വിവാഹ പ്രായം എന്നറിഞ്ഞാലേ ഇതിനു മറുപടി പറയാനാവൂ. ശൈശവ വിവാഹത്തില്‍ ജീവശാസ്ത്രപരമായിപ്പോലും ഗര്‍ഭധാരണം അസാധ്യമാണ്. സ്ത്രീയും പുരുഷനും പ്രായപൂര്‍ത്തിയായതു കൊണ്ടു മാത്രമായില്ല. സ്ത്രികല്ക്ക് 25 വയസ്സ് ആയെന്നാകിലും ശാരീരികമായ വികാസം കൂടിയുണ്ടായാലേ ശരിയായ വംശവര്‍ധനയ്ക്കുള്ള സമയമാകൂ. അവര്‍ക്ക് വേണ്ടത്ര മാനസിക പക്വതയില്ലെങ്കില്‍ വിവാഹം കഴിക്കുന്നതില്‍ അര്‍ത്ഥമില്ല.///''.പ്രായപൂര്‍ത്തി തന്നെയാണ് ജീവശാസ്ത്രപരമായ പ്രായം. ആ പ്രായത്തില്‍ ശരീരവും മനസ്സും ആവശ്യമായ പക്വതയിലെത്തണമെന്നില്ല. ശരീരവും ബുദ്ധിയും സമ്പൂര്‍ണ്ണമായും പക്വതയിലെത്തുന്നതാണ് യഥാര്‍ത്ഥ പ്രായപൂര്‍ത്തി///''നന്നായി പ്രായപൂര്‍ത്തിയാര്‍ജ്ജിച്ച് പക്വത നേടിയവര്‍ക്ക് പിറക്കുന്ന സന്തതി എന്തുകൊണ്ടും ആരോഗ്യവാനായിരിക്കും.സുഗന്ധമില്ലാത്ത പൂമൊട്ട്, അത് വിടരുമ്പോള്‍ മാത്രമാണ് സുഗന്ധമുണ്ടാവുന്നത്. അതുപോലെ ശൈശവത്തില്‍ ബീജമില്ലാതിരിക്കുകയും പ്രായമാകുമ്പോള്‍ അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.16 വയസ്സിനു താഴെയുള്ളവരും 70 വയസ്സിനു മുകളിലുള്ളവരുമായ സ്ത്രി ജനങ്ങളോട് ശാരീരികമായി ബന്ധപ്പെടാന്‍ പാടില്ല.അതിനാല്‍ ഗര്‍ഭധാരണത്തിനായി പൂര്‍വികര്‍ പുരുഷനു നിശ്ചയിച്ച പ്രായം കുറഞ്ഞത് 25 വയസ്സും സ്ത്രീയ്ക്ക് കുറഞ്ഞത് 16 വയസ്സുമാണ്.''''' മാതാപിതാക്കളുടെ ശാരീരികവും മാനസികവുമായ സ്വഭാവ വിശേഷങ്ങള്‍ സന്തതിയുടെ സ്വഭാവത്തിനും കാരണമായി ഭവിക്കും.'''''''' മാതാപിതാക്കള്‍ ശാരീരികവും മാനസികവുമായി അപക്വരെങ്കില്‍ സന്തതിക്കും അപക്വത സംഭവിക്കും.'''''''വേഴ്ച നടത്താനുള്ള ത്വര എല്ലാ സമയത്തുമുണ്ടാവില്ല. അങ്ങനെയൊരു ത്വര ഉണ്ടാവുന്ന സമയമാണ് സംയോഗത്തിന് ഉചിതമായ സമയം.''''ആര്‍ത്തവം കഴിഞ്ഞ് 12 നാളിനുള്ളില്‍ ഗര്‍ഭധാരണം നടന്നാല്‍ സന്തതി ആരോഗ്യത്തോടും ഭാഗ്യത്തോടും ശക്തമായ അവയവങ്ങളോടും കൂടിയതായിരിക്കും. 9 മുതൽ 14 വരെയും നല്ലത് തന്നെ ' 12 ദിവസം കഴിഞ്ഞാല്‍ ഈ ഗുണങ്ങള്‍ക്ക് കുറവു സംഭവിക്കും. അതിനാല്‍ ആര്‍ത്തവം കഴിഞ്ഞ് 12-14 ദിവസമാണ് ജീവശാസ്ത്രപരമായും മന:ശാസ്ത്രപരമായും ഗര്‍ഭധാരണത്തിന് ഉചിതമായ സമയം.''' എല്ലാ കാലത്തും വിളകള്‍ ഉണ്ടാകില്ലല്ലോ''''ഋതുകാലത്തുള്ള ആരോഗ്യസ്ഥിതിയാണ് ഇതിനെല്ലാം കാരണം'''ശുദ്ധമായ ഒരു തുണിക്കഷ്ണം ക്ഷണനേരം കൊണ്ട് നിറത്തെ ആഗിരണം ചെയ്യുന്നതു പോലെ ശുദ്ധമായ ഗര്‍ഭപാത്രം പുരുഷ ബീജത്തെ ക്ഷണത്തില്‍ സ്വീകരിക്കുന്നു.ആരോഗ്യമുള്ള ഒരു പുരുഷന്റെ ശുക്ളം ആരോഗ്യമുള്ള ഒരു സ്ത്രീയുടെ ഗര്‍ഭനാളിയിലേക്ക് കടക്കുമ്പോള്‍ ശുക്ള സംയോജനം നടക്കുകയും ഗര്‍ഭമുണ്ടാവുകയും ചെയ്യുന്നു. ജീവനാണ് ഇതോടെ ഗര്‍ഭപാത്രത്തില്‍ വളരുന്നത്. കൃത്യമായ മരുന്നുസേവയും ശ്രദ്ധയും പുലര്‍ത്തിയാണ് ആ ജീവനെ നിലനിര്‍ത്തേണ്ടത്.ഇവിടെ സ്വാഭാവികമായും ഒരു ചോദ്യമുയരുന്നു. സ്ത്രീയ്ക്ക് ഗര്‍ഭ കാലഘട്ടത്തില്‍ എന്തെങ്കിലും രോഗം വന്നാല്‍ അതിനു ചികിത്സിക്കാം. എന്നാല്‍ പുരുഷന് എന്തെങ്കിലും രോഗമുണ്ടായിരുന്നെങ്കില്‍ എങ്ങനെ ചികിത്സിക്കും? ഗെര്ഭാധനം ചെയ്യുന്നതിന് മുൻപ് പുരുഷൻ നിര്ബന്ധമായും ബ്രമ്മചര്യ സീകരിക്കണം നിങ്ങള്ക്ക് ജനിക്കുന്ന കുഞ്ഞു ആരാകണം എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം''''' ഒരു ഉത്തമ സന്താനത്തെ ദേയവായി ലോകത്തിനു സമ്മാനിക്കുക'''ആ കുഞ്ഞു മഖാന്തരം നിങ്ങളുടെ നാമം ലോകത്ത് അറിയപ്പെടുംവസ്ത്രകടയിൽ നിന്നും നിങ്ങൾ ഒരു നല്ല സാരി നല്ലൊരു ഷർട്ട് ഈവക തെരെഞ്ഞടുക്കുന്ന ശ്രദ്ധ പോലും ശിശുവിനെ നിമ്മിക്കാൻ വൃദ്ധരാകുമ്പോൾ നമ്മളെ സംരക്ഷിക്കേണ്ട കുഞ്ഞിനു നമ്മൾ കൊടുക്കുന്നില്ലഏകാദശിക്ക് പോലും സുരതം നടത്തുന്ന നാടാണ്‌ നമ്മുടേത്‌''' ഇനി ശുക്ലത്തെ കുറിച്ച് അല്പ്പം '''ശുക്ളദോഷം നര പോലുള്ളതും നേര്‍ത്തതും വരണ്ടതും നിറവ്യത്യാസമുള്ളതും വഴുവഴുപ്പില്ലാത്തതും രക്തഛായയുള്ളതുമായ ശുക്ളം അശുദ്ധവും ദോഷമുള്ളതുമാണ്.തകരാറുള്ള ശുക്ളത്തിനു പുറമെ ആവശ്യമായ ബീജമില്ലാത്ത ശുക്ളവും രോഗാതുരതയുടെ സൂചനയാണ്.ഇതിന്റെ ലക്ഷണങ്ങള്‍ വൃഷണത്തിലെ വേദനയും അശക്തിയും ഉദ്ധാരണ ശേഷിക്കുറവും ആകുന്നു . അത്തരക്കാരായ പുരുഷ•ാര്‍ക്ക് ആരോഗ്യമുള്ള സന്തതിയെ തല്ക്കാലം ജനിപ്പിക്കാനാവില്ല.ച്യവനപ്രാശത്തിലുപയോഗിക്കുന്ന മരുന്നുകളും ഇതിന് പ്രയോജനപ്രദമാണ്. ഇവയ്ക്ക് പുറമെ ശിലാജിത് ശുക്ള ശുദ്ധിക്ക് വളരെ പ്രയോജനകരമാണ്.ശുദ്ധമായ ഋതു എന്ന പദം ചുവന്ന താമരയെക്കൂടി സൂചിപ്പിക്കുന്നു. ചുവന്ന താമര പോലെ പ്രശോഭിക്കുന്നത് എന്നു വിവക്ഷ. അത്തരം ഋതു എല്ലാ മാസവും കൃത്യമായി വരുന്നതും വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലാതെ അഞ്ചു രാത്രികള്‍ നീണ്ടുനില്‍ക്കുന്നതുമാണ്. രക്തം പോലുള്ള ദ്രാവകം വരുന്നതും അത് കഴുകിക്കളയാവുന്നതുമാണെങ്കില്‍ അത് ശുദ്ധമായ ഋതുവാണെന്നും പറയാംഅശുദ്ധമായ ഋതുആര്‍ത്തവ പ്രശ്നങ്ങള്‍ പ്രധാനമായും നാലു തരത്തിലുണ്ട്. അമിതമായ രക്തംപോക്ക്, വളരെ കുറഞ്ഞ രക്തംപോക്ക്, മാസമുറ തെറ്റുക, വെള്ളപോക്ക് തുടങ്ങിവയാണവ.വെള്ളപോക്ക്: വൈദ്യനായ അത്രിദേവന്‍ രേഖപ്പെടുത്തുന്നു. "സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍ ഗര്‍ഭധാരണത്തിനു വേണ്ടി ശുദ്ധമാക്കി വെക്കേണ്ടതാണ്.'''' മാസമുറയെ കുറിച്ചും അല്പ്പം വിവരിക്കുന്നു'''200 വര്ഷത്തിനു മുൻപ് ശാന്ത സമുദ്രത്തിലെ പോളിനെഷൻ ദീപു നിവാസികളായ സ്ത്രികല്ക്ക് മാസമുറ എന്താണ് എന്ന് പോലും അറിയില്ലായിരുന്നു പ്രകൃതി തരുന്ന ആഹാരമേ അവർ ഭഷിച്ചുള്ളൂ അവര്ക്കും അവരുടെ ഭാഷയിൽ ഉത്തമ സന്താനം തന്നെ ജനിച്ചിരുന്നു കൊള്ളക്കാരായ കോട്ടും സുട്ടുമിട്ട വെള്ളക്കാർ ഇവിടെ കടന്നു കുടി അവന്റെ ഭക്ഷണ ശീലം നടപ്പാക്കി ആ പ്രകൃതി ജീവനം തകര്ത്തു '' നമ്മുടെ സ്ത്രികളും പ്രകൃതിയിലേക്ക് മടങ്ങിയാൽ അവര്ക്കും ഇതൊന്നും ഉണ്ടാകില്ല'''സീതയ്ക്ക് രാവണൻ പലതരം വർണ്ണ പകിട്ടുള്ള വസ്ത്രവും കൊടുക്കുന്നുണ്ട് ആ പാവം സ്ത്രി അവ ഒന്ന് പോലും സീകരിക്കാതെ ഒരു വര്ഷം വരെ അപരോഹണ വേളയിൽ ഉണ്ടായ വസ്ത്രം മാത്ര മുടുത്തു ശിംശിപം എന്ന വൃഷ ചുവട്ടിൽ ഇരുന്നത്രേ കുറഞ്ഞത്‌ മാസത്തിൽ നാല് തവണ എങ്കിലും വസ്ത്രം മറ്റേണ്ടേ '''''''ഈശോരാ'''ഇന്തെന്തു മറിമായം മഹാ തപസ്സി ആയ വല്ൽത്മീകിക്ക് തെറ്റ് പറ്റിയോ ''''14 വര്ഷം അഞ്ചു പുത്രനമാരോടൊപ്പം യെവ്വനയുക്തമായ കുത്തിദേവിയും യുവതി ആയ പാഞാലിയും കാട്ടിൽ അലഞ്ഞു അപ്പോഴൊന്നും മക്കളെ പാഞ്ജലി രേജസോല ആയി ഇനി നമുക്ക് ഏഴു നാള് കഴിഞു യാത്ര തുടരാം എന്നോ കുന്തി പറഞ്ഞില്ല വേദവാസൻ എഴുതിയുമില്ലതപസ്സു ജീവിതമാക്കിയെടുത്തവർക്ക് ഇതു ഉണ്ടാകില്ല എന്നാണ് പറഞ്ഞു വരുന്നത്യോഗ ശീലിക്കുന്നവർക്ക് മാസമുറ ഇല്ല എന്നും അറിയുകകൌരവര് കള്ളച്ചുതിൽ തോറ്റു എന്നറിഞ്ഞപ്പോൾ മാത്രമാണ് ദ്ര്വപതിക്ക് ഇതു ഉണ്ടായി എന്ന് വേദ വ്യസാൻ പറയുന്നുള്ളൂ ചുരുക്കി പറഞ്ഞാൽ ഫ്രുട്ടെറിയാൻ ആയ സ്ത്രികൾ എന്നും ബീജം സീകരിക്കാൻ കഴിയുന്ന രെത്നം തന്നെ പുരുഷന് എപ്പോൾ വേണമെങ്കിലും ബീജം വിതക്കാം സ്ത്രിക്കു പാടില്ല ഇതെന്തു നീതി ദൈവമേ ''' ഏതു സമയവും ബീജ മേറ്റ് വാങ്ങാൻ സ്ത്രിക്കു സാദിക്കുംബഹുമാനപ്പെട്ട വനിതകളെ നിങ്ങളുടെ ഈ രെക്തം പോക്ക് പത്തു നാൾ നീണ്ടു നിന്നാൽ മരണം സംഭവിക്കില്ലേ ?? എന്നൊന്നും ചോദിക്കുന്നില്ല വിഷയത്തിൽ തര്ക്ക മുണ്ടെങ്കിൽ ഈയുള്ളവനോട് പൊറുക്കുക ഇനി യോനിയെക്കുരിച്ചുംആറു മുതല്‍ എട്ടുവരെ ഇഞ്ച് നീളമുള്ളതാണ് യോനീ നാളം. ഇതിലൂടെയാണ് ബീജം കടന്നുപോകുന്നത്. അവിടം ദുഷിച്ചതായാല്‍ ബീജം നശിച്ചു പോകും. യോനീനാളം മൃദുവും ചുവപ്പുനിറത്തിലുള്ളതുമായിരിക്കും. ഇതിനുള്ളിലെ പാളികള്‍ വഴുവഴുപ്പുള്ള ഗ്രന്ഥികളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ക്ഷാര സ്വഭാവമുള്ളതാണ് ഇതില്‍ നിന്നു വരുന്ന സ്രവങ്ങള്‍. ചിലര്‍ ഇതിനെ സ്ത്രീബീജം എന്നും വിശേഷിപ്പിക്കാറുണ്ട്. ഈ സ്രവങ്ങള്‍ക്ക് ഗര്‍ഭധാരണത്തില്‍ പങ്കൊന്നുമില്ല. ലൈംഗിക വേഴ്ചാ വേളയില്‍ ഈ സ്രവങ്ങളുടെ ഉല്പാദനം വര്‍ധിക്കുകയും യോനീ നാളത്തിന് തകരാറ് സംഭവിക്കാതെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.ജലംമണ്ണില്‍ വീണ വിത്ത് കിളിര്‍ക്കണമെങ്കില്‍ അനുയോജ്യമായ അന്തരീക്ഷവും ഭൂമിയും വെള്ളവും മറ്റും വേണമെന്ന് നേരത്തെ പറഞ്ഞു.ഒരു കുഞ്ഞിന്റെ ജനനത്തിനും ഇതു പോലെ നാലു ഘടകങ്ങള്‍ ഒത്തുവരേണ്ടതുണ്ട്. ഗര്‍ഭമുണ്ടാകുന്നതോടെ രക്തത്തിന്റെ ഒഴുക്ക് നിലയ്ക്കും. ഇത്രയും കാലം ഗര്‍ഭപാത്രത്തെ ശുദ്ധിയാക്കി ഗര്‍ഭത്തിന് തയ്യാറാക്കിയ രക്തം ഇനി മുതല്‍ ഭ്രൂണ വളര്‍ച്ചയെ സഹായിക്കുന്ന ജീവ ജലമായിത്തീരുന്നു. കുഞ്ഞ് ജനിക്കുന്നതോടെ ഈ ജലം അമ്മയുടെ മുലപ്പാലായി പോഷണം തുടരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ ഭക്ഷണത്തിന്റെ രണ്ടിലൊന്ന് നവജാത ശിശുവിനു ലഭിക്കുന്നു. ഗുണമുള്ള ഭക്ഷണം അമ്മ കഴിക്കുന്നപക്ഷം കുഞ്ഞ് ആരോഗ്യവാനായി വളരുന്നു. നാം കഴിക്കുന്ന ഭക്ഷണം മനസ്സ് പ്രതിഫലിപ്പിക്കുന്നു എന്ന് ഉപനിഷത്തുക്കള്‍ പറയുന്നു. ചുരുക്കത്തില്‍ ആഹാരമാണ് മനസ്സിനെ രൂപപ്പെടുത്തുന്നത്.പുരാണ കാലങ്ങളില്‍ പുരുഷനായിരുന്നു സര്‍വ പ്രാധാന്യം. സ്ത്രീ അബലയാണെന്നും കരുതപ്പെട്ടിരുന്നു. പക്ഷെ ആയുര്‍വേദ പ്രകാരം മെലിഞ്ഞ സ്ത്രീകളാണ് എളുപ്പത്തില്‍ ഗര്‍ഭം ധരിക്കുന്നത്. യാജ്ഞവല്‍ക്യന്‍ ഇത്തരം ശരീര പ്രകൃതിയുള്ളവരെ 'കര്‍ഷിതാംഗി' എന്നാണ് വിശേഷിപ്പിക്കുന്നത്.ആയുര്‍വേദം ഇങ്ങനെ പറയുന്നു.സ്ത്രീയെ മെലിഞ്ഞ് അംഗലാവണ്യമുള്ളവളാക്കാന്‍ പാലില്‍ ചേര്‍ത്ത് ബാര്‍ലി ചെറിയ അളവില്‍ കഴിക്കണം. നെയ്യ് പാടില്ല. പകരം എണ്ണയാകാം.എള്ള് വിശ്വോ ഭക്ഷണമാണ്

മൃഗങ്ങളില്‍ പോലും മേല്പറഞ്ഞ നിരീക്ഷണം ശരിയാണ്. അത്രിദേവ് പറയുന്നത് കൊഴുത്ത പശുക്കളും എരുമകളും എളുപ്പം ഗര്‍ഭം ധരിക്കില്ല എന്നാണ്. അഥവാ ഗര്‍ഭിണിയായാലും അത് അലസിപ്പോകും. അതിനാല്‍ ബുദ്ധിമാനായ ഉടമ മൃഗങ്ങള്‍ക്ക് ഗര്‍ഭം ധരിക്കേണ്ട സമയം കാലിത്തീറ്റ കുറച്ചു മാത്രമെ നല്‍കുകയുള്ളൂ. അയാള്‍ അവയെ കുളത്തിലേക്ക് കൊണ്ടുപോയി കാലിത്തീറ്റയെ വെള്ളവുമായി കുഴച്ചു നല്‍കും. നനഞ്ഞ ചെളി കൊണ്ട് പിന്‍ഭാഗത്ത് ഉരസും. പോഷക വസ്തുക്കള്‍ നല്‍കാതെ ഉണക്കപ്പുല്ലു മാത്രം നല്‍കും. ഭ്രൂണം രൂപപ്പെട്ടതിനു ശേഷമേ പശുക്കള്‍ക്ക് പോഷകദായകമായ ആഹാരം നല്‍കുകയുള്ളൂ

അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഗാര്‍ഫീല്‍ഡിന്റെ കൊലപാതകിയായ ഗീട്ടു ഗര്‍ഭസ്ഥനായിരുന്ന വേളയില്‍ അയാളുടെ അമ്മ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടിരുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ച് അയാള്‍ അനുഭവിച്ച സംസ്ക്കാരമാണ് അയാളെ കൊലപാതകിയാക്കിയത്. നെപ്പോളിയന്‍ ഗര്‍ഭസ്ഥനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അമ്മയുടെ ഏറ്റവും വലിയ ഇഷ്ടം പട്ടാളക്കാരുടെ പരേഡ് കാണുകയായിരുന്നു. അതു കണ്ട് സന്തോഷാതിരേകത്താല്‍ അവര്‍ പാട്ടുപാടുമായിരുന്നു. ആ സംസ്ക്കാരം മൂലമാണ് നെപ്പോളിയന്‍ വലിയൊരു പോരാളിയായി മാറിയത്. ബിസ്മാര്‍ക്ക് രാജകുമാരനെ ഗര്‍ഭം ധരിച്ചിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ അമ്മ ഫ്രഞ്ച് സൈന്യം തന്റെ വീടു നശിപ്പിക്കുന്നത് കണ്ട് മാനസികമായി തകര്‍ന്നിരുന്നു. ഈ സംസ്ക്കാരത്തിന്റെ പ്രതിഫലനമാണ് ബിസ്മാര്‍ക്ക് ഫ്രാന്‍സിനോട് പ്രതികാരം ചെയ്യാനിടയാക്കിയത്.ഗര്‍ഭധാരണത്തിന് ആസ്തിക്യമായ രൂപം നല്‍കിയതു വഴി വൈദിക തത്വ ശാസ്ത്രത്തിലെ മാനവ നവോത്ഥാനമെന്ന ചിന്തയിലേക്കാണ് നാം എത്തിച്ചേര്‍ന്നത്. സാമൂഹിക പരിവര്‍ത്തനം എന്ന ആവശ്യത്തിന് പ്രായോഗിക രൂപം നല്‍കണമെങ്കില്‍ ഈ സംസ്ക്കാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയേ തീരൂ