( കടപ്പാട് സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ് – ആയുര്‍വേദ ആചാര്യന്‍ )
പാല്‍, തേന്‍, ഉഴുന്ന്, സസ്യങ്ങളുടെ മുളകള്‍, മുള്ളങ്കി ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത് .
മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കരുത്
പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ് , മത്സ്യം , നാരങ്ങ , കൈതച്ചക്ക , നെല്ലിക്ക , ചക്ക , തുവര, ചെമ്മീന്‍, മാമ്പഴം,മോര് , ആടിന്‍ മാംസം , മാറിന്‍ മാംസം, കൂണ്‍, ഇളനീര്,ഇലനീര്‍ക്കാംബ് , അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.
ഉഴുന്നു, തൈര്, തേന്‍, നെയ്യ്, എന്നിവയ്ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്
മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനോട് ഒപ്പം കഴിക്കരുത്
എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മംസത്തോടെയും , മാട്ടിന്‍ മംസത്തോടെയും കൂടെ കഴിക്കരുത്
പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്
പാകം ചെയ്ത മാംസത്തില്‍ അല്പ്പമെങ്ങിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷം ആണ്
കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്
തേന്‍ , നെയ്യ് , ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്
തൈരും കൊഴിമംസംവും ചേര്‍ത്ത് കഴിക്കരുത്
പാല്‍പായസം കഴിച ഉടന്‍ മോര് കഴിക്കരുത്
മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കരുത്
പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വെച്ച നെയ്യ് കഴിക്കരുത്
തേന്‍ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെന്ണമോ മൂന്നെന്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷം ആണ്
ചൂടാക്കിയോ , ചൂടുള്ള ഭക്ഷണതോടോപ്പമോ തേന്‍ കഴിക്കരുത് .
നിലക്കടല കഴിച്ചു വെള്ളം കുടിക്കരുത്
ചെമ്മീനും കൂനും ഒരുമിച്ചു കഴിക്കരുത്
ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത് – (എള്ളെണ്ണ പുരട്ടിയുള്ള ഗോതമ്പ് ദോശ അപകടം എന്നര്‍ഥം )
//പാല്‍പായസം കഴിച ഉടന്‍ മോര് കഴിക്കരുത്//
ReplyDeleteMy comment :
വിവാഹത്തിന് - പ്രത്യേകിച്ച് ഹിന്ദുക്കളുടെ സദ്യയക്ക് ഒടുവിൽ പല തരം പായസം കാണും. പ്രഥമൻ, പാൽപ്പായസം ഇവ സാധാരണം. പായസം കുടിച്ച് കഴിഞ്ഞ് പച്ചേേമാരും കാളനും (കാച്ചിമോര്) വിളമ്പും. ചിലർ അത് ഒഴിച്ച് അൽപ്പം ചോറുണ്ണും. ചിലർ ചോറുണ്ണാതെ മോര് മാത്രം കുടിക്കും. അങ്ങനെയാണ് സദ്യ അവസാനിക്കുന്നത്. (ഇത് ഞങ്ങളുടെ നാട്ടിലുള്ള രീതിയാണ്).
ഇതിൽ പായസം കഴിച്ച ഉടനെയാണ് അതിന് പുറത്ത് മോര് കുടിക്കുന്നത്. മാത്രമല്ല. പായസം കഴിച്ചാൽ മോര് കൂട്ടി അവസാനിപ്പിക്കണം എന്നൊരു നിർബന്ധം തന്നെ ചിലർ പറയാറുണ്ട്.
വൈദ്യരുടെ നിർദ്ദേശവും, ഈ സദ്യാ രീതിയും തമ്മിൽ വിരുദ്ധമായി തോന്നുന്നു. വിശദീകരിക്കാമോ?