മഞ്ഞള്‍ ഉത്തമമായ ഒരു ഔഷധമാണ് എന്ന് പണ്ട് മുതലേ ഇന്ത്യാക്കാര്‍ക്ക് അറിവുള്ള ഒരു കാര്യമാണ് .ആയുര്‍വേദ ചികില്‍സയില്‍ പല മരുന്നുകളിലും മഞ്ഞള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ചേരുവയാണ് .അതുപോലെതന്നെ ഇന്ത്യക്കാര്‍ക്ക് പാചകത്തിനും മഞ്ഞള്‍ ഉപയോഗിക്കുന്നു. കൂടാതെ ശരീരകാന്തി വര്‍ധിപ്പിക്കുവാന്‍ മഞ്ഞള്‍ തേച്ചു കുളിക്കുന്നത് നല്ലതാണ് എന്ന് പണ്ടുമുതലേ ഭാരത സ്ത്രീകള്‍ക്ക് അറിയാമായിരുന്നു.എന്നാല്‍ മസ്തിഷ്‌കത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്ന ഒരു ഔഷധമാണ് മഞ്ഞള്‍ എന്ന് ജര്‍മന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ് .ജൂലിക്കിലെ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ന്യൂറോസയന്‍സ് ആന്‍ഡ് റിസേര്‍ച്ചിലെ ഗവേഷകര്‍ പറയുന്നത് മഞ്ഞളില്‍ അടങ്ങിയ ഒരു സംയുക്തം -ആരോമാറ്റിക് ടര്‍മെറോണ്‍-നാഡികോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും അതിനാല്‍ തന്നെ ഭാവിയില്‍ അല്‍ഷിമേഴ്‌സ് രോഗം, പക്ഷാഘാതം എന്നിവയ്ക്ക് വേണ്ട ഔഷധങ്ങള്‍ കണ്ടെത്താന്‍ മഞ്ഞള്‍ സഹായിച്ചേക്കും എന്നാണ്.എലികളിലാണ് ഇപ്പോള്‍ ഗവേഷകര്‍ ടര്‍മെറോണ്‍ പരീക്ഷണം നടത്തിയത്.
ജീവനുള്ള എലികളുടെ തലച്ചോറിലേക്ക് വ്യത്യസ്ത സാന്ദ്രതയില്‍ ടെര്‍മറോണ്‍ കുത്തിവെക്കുന്നതിനൊപ്പം പരീക്ഷണശാലയില്‍ എലികളുടെ തന്നെ നാഡി വിത്തുകോശങ്ങളുടെ കള്‍ച്ചറുകളില്‍ ഇതേ രാസപദാര്‍ത്ഥം അവര്‍ ചേര്‍ക്കുകയും ചെയ്തു. മസ്തിഷ്‌കത്തിലെ ഏതുതരം കോശവുമായി വളരാന്‍ ശേഷിയുള്ളതാണ് നാഡിവിത്തുകോശങ്ങള്‍. സ്റ്റെം സെല്‍ റിസേര്‍ച്ച് ആന്‍ഡ് തെറാപ്പി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പരീക്ഷണഫലങ്ങള്‍ തെളിയിക്കുന്നത് ടെര്‍മറോണ്‍ പ്രയോഗിച്ചപ്പോള്‍ കോശവളര്‍ച്ച ഗണ്യമായി വര്‍ധിച്ചു എന്നാണ്. ടെര്‍മറോണ്‍ സാന്ദ്രത വര്‍ധിക്കുന്നതനുസരിച്ച് കോശവളര്‍ച്ചയും വര്‍ധിച്ചു.
(സായിപ്പ് പറഞ്ഞാല്‍ ആണ് നമ്മുക്ക് നമ്മുടെ ഔഷധങ്ങളില്‍ വിശ്വാസം വരൂ..)
No comments:
Post a Comment